ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, June 30, 2012

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള 2012 മേയില്‍ നടത്തിയ പ്രിലിമിനറി, സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 80 ശതമാനം പേര്‍ വിജയികളായി.
സെക്കന്‍ഡറി പരീക്ഷയില്‍  വി. താഹിറ   (വടകര,കോഴിക്കോട്) ഒന്നാം റാങ്കു നേടി. പി.കെ.  സഫിയ (മക്കരപറമ്പ്, മലപ്പുറം), കെ.സി. രഹ്ന ബീവി (വളപട്ടണം, കണ്ണൂര്‍) എന്നിവര്‍ രണ്ടാം റാങ്ക് പങ്കിട്ടു.  എം. അസ്മ (കടന്നമണ്ണ ,മലപ്പുറം), സഫിയ ഹംസ (വെണ്‍മനാട്, തൃശൂര്‍) എന്നിവര്‍ മൂന്നാം റാങ്ക് നേടി.
പ്രിലിമിനറി ഒന്നാം റാങ്ക് സി.പി. ജുബീന (പൊന്ന്യം വെസ്റ്റ് കണ്ണൂര്‍) നേടി. ഡോ. സുലൈഖ അന്‍വറിനാണ് (എറണാകുളം) രണ്ടാം റാങ്ക്.  മൂന്നാം റാങ്ക് സി.പി. ഷമീദയും (പൊന്ന്യം വെസ്റ്റ്, കണ്ണൂര്‍), സുലൈഖ ലിയാഖത്തും (മഞ്ചേരി, മലപ്പുറം) പങ്കിട്ടു.
ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമായി നടന്ന വിവിധ പരീക്ഷകളില്‍ 2000ഓളം പേര്‍ പങ്കെടുത്തു. ജില്ലാതല പരീക്ഷകളിലെ റാങ്ക് ജേതാക്കള്‍ക്ക് ജില്ലാ സംഗമങ്ങളിലും സംസ്ഥാനതല ജേതാക്കള്‍ക്ക് സംസ്ഥാന സംഗമത്തിലും അവാര്‍ഡ് നല്‍കുമെന്ന്  ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സംസ്ഥാന കോഓഡിനേറ്റര്‍ അറിയിച്ചു.

MBL MEDIA SCHOOL‍: അപേക്ഷ ക്ഷണിച്ചു

MBL MEDIA SCHOOL‍
 അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനു കീഴിലുള്ള എം.ബി.എല്‍ മീഡിയ സ്കൂളില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.ജി. ഡിപ്ളോമ ഇന്‍ ടെലിവിഷന്‍ ജേണലിസം, പി.ജി. ഡിപ്ളോമ ഇന്‍ ന്യൂ മീഡിയ ആന്‍ഡ് പ്രിന്‍റ് ജേണലിസം കോഴ്സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാന യോഗ്യത. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശം. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി, നോണ്‍ ലിനിയര്‍ എഡിറ്റിങ് എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. പ്ളസ്ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2482455, 9447281481 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. www.mblmediaschool.com എന്ന വെബ്സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാണ്.

FAROOK COLLEGE IAS COACHING

കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി

ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം:
കേരളം അനുകൂലിച്ചത് വഞ്ചനാപരം -സോളിഡാരിറ്റി
കോഴിക്കോട്: ചില്ലറ വ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത് വഞ്ചനാപരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി  ടി. മുഹമ്മദ് വേളം പ്രസ്താവിച്ചു. ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരള സര്‍ക്കാര്‍ അനുകൂലിച്ച് കത്തയച്ചു എന്ന് കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കിയത് കേരളത്തിലെ  പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. ഇത് ശരിയാണെങ്കില്‍ കേരളം ഇതുവരെ തുടര്‍ന്നുവന്ന പൊതുനയത്തിന് വിരുദ്ധമായാണ് കത്തയച്ചത്.
കേരളത്തിലെ വ്യാപാരി സമൂഹത്തോടും പൊതുജനങ്ങളോടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെതിരുമാണ്. മന്ത്രിസഭയോ നിയമസഭയോ ഇത്തരമൊരു തീരുമാനമെടുത്തതായി ജനങ്ങള്‍ക്കറിയില്ല. വഞ്ചനാപരമായ കത്തിന്‍െറ ഉറവിടം ഏതാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.  പൊതുസമൂഹവും വ്യാപാരി സമൂഹവും ഒത്തുചേര്‍ന്ന് സര്‍ക്കാര്‍ നിലപാടിനെ തിരുത്തിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും പ്രസ്താവനയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

Friday, June 29, 2012

MALARVADY

 

താക്കോല്‍ ദാനം

 
 താക്കോല്‍ ദാനം
വാരം: കണ്ണൂര്‍ വിമന്‍സ് അസോസിയേഷനും വാരം ബൈത്തുസ്സകാത്ത് കമ്മിറ്റിയും സംയുക്തമായി വാരം ശാസ്താം കോട്ടം കോളനിയില്‍ നിര്‍മിച്ച വീടിന്‍െറ താക്കോല്‍ ദാനം കണ്ണൂര്‍ വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഷക്കീല അഷ്റഫ് നിര്‍വഹിച്ചു. സെക്രട്ടറി ഫരീദ സാദിഖ്, ഷാഹിന ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വാരം ഘടകം നാസിം കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ടി.വി. ഷരീഫ നന്ദി പറഞ്ഞു.

എസ്.ഐ.ഒ മെംബര്‍ഷിപ് കാമ്പയിന്‍ തുടങ്ങി


  എസ്.ഐ.ഒ മെംബര്‍ഷിപ് 
കാമ്പയിന്‍ തുടങ്ങി
മാഹി: വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ് എന്ന സന്ദേശവുമായി എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന ഹൈസ്കൂള്‍ മെംബര്‍ഷിപ് കാമ്പയിനിന്‍െറ ജില്ലാതല ഉദ്ഘാടനം പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ജില്ലാപ്രസിഡന്‍റ് യൂനുസ് സലീം നിര്‍വഹിച്ചു.
ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ചൊക്ളി ഏരിയാ പ്രസിഡന്‍റ് അഫ്സല്‍ ഹുസൈന്‍ കാമ്പയിന്‍ വിശദീകരണം നടത്തി. സ്കൂള്‍ മാനേജര്‍ എം. ദാവൂദ്, പ്രിന്‍സിപ്പല്‍ ശര്‍മിന ഖാലിദ്, സി.എച്ച്.അബ്ദുറഹ്മാന്‍, എന്‍.എം. ബഷീര്‍, ജി.ഐ.ഒ കാമ്പസ് ഏരിയാ പ്രസിഡന്‍റ് ഫഹീമ എന്നിവര്‍ സംസാരിച്ചു. വി.വി. മുനവ്വിര്‍ മുഹമ്മദ് ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി. ജസീം സ്വാഗതവും നസല്‍ നന്ദിയും പറഞ്ഞു.

Wednesday, June 27, 2012

ടി.പി വധം: കെ.കെ രാഗേഷിനെ ചോദ്യം ചെയ്യും

 ടി.പി വധം: 
കെ.കെ രാഗേഷിനെ 
ചോദ്യം ചെയ്യും
വടകര: റവല്യുഷനറി മാര്‍ക്സിസ്റ്റ് പാര്‍ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിന് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. എന്നാല്‍, അസുഖം കാരണം ഉടന്‍ ഹാജരാകാന്‍ കഴിയില്ലെന്നും 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കുഞ്ഞനന്തനെ ഒളിവില്‍ പോകാന്‍ സഹായിച്ചത് രാഗേഷിന്റെ നിര്‍ദേശപ്രകാരമാണെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സലിന്‍ ശശി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അന്വേഷണ സംഘത്തിന്റെ വടകരയിലെ ക്യാമ്പ് ഓഫിസില്‍ ഹാജരാകാന്‍ രാഗേഷിനോട് ആവശ്യപ്പെട്ടത്.
Courtesy: www.madhyamam.com
http://www.madhyamam.com/news/175375/120627

MADHYAMAM SILVER JUBILEE

 
 

Tuesday, June 26, 2012

MADHYAMAM SILVER JUBILEE

ഭവനനിര്‍മാണം

 ഭവനനിര്‍മാണം
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബൈത്തുസകാത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനര്‍ക്ക് വീട് നിര്‍മിക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യവീടിന്‍െറ കുറ്റിയടിക്കല്‍ കര്‍മം എടക്കാട് കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റ് വൈസ്ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍ നിര്‍വഹിച്ചു. ബൈത്തുസകാത്ത് കമ്മിറ്റി പ്രസിഡന്‍റ് അബ്ദുല്ല ഹാജി, പി.കെ. അബ്ദുറഹീം, പി.കെ. അബ്ദുറബ്ബ്, യു.കെ. സയ്യിദ് എന്നിവര്‍ സംബന്ധിച്ചു. കെട്ടിനകം ജുമാമസ്ജിദ് ഖത്തീബ് ഹാരിസ് മൗലവി പ്രാര്‍ഥന നടത്തി.

നോര്‍ക്ക പഠനക്യാമ്പ്

നോര്‍ക്ക പഠനക്യാമ്പ്
കണ്ണൂര്‍: നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഒരുദിവസത്തെ പഠനക്യാമ്പ് വയനാട് ഹോട്ടല്‍ വുഡ്ലാന്‍റ്സില്‍ ജൂലൈ ഏഴിന് നടക്കും.  വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശത്ത് ഇന്‍റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ളാസുകള്‍ തുടങ്ങി വിദേശ രാജ്യങ്ങളെക്കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളില്‍ പ്രഗല്ഭര്‍ ക്ളാസെടുക്കും.  താല്‍പര്യമുള്ളവര്‍ 100 രൂപ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ :0497 2765310, 9744328441.

മുഹമ്മദ് മുര്‍സിയെ ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു

 മുഹമ്മദ് മുര്‍സിയെ
ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു
ന്യൂദല്‍ഹി: ഈജിപ്തിന്‍െറ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ ജമാഅത്തെ ഇസ്ലാമി അഭിനന്ദിച്ചു. മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥിയായ മുര്‍സിയുടെ വിജയം മുസ്ലിം ലോകത്തിന് സുപ്രധാനമാണെന്ന് അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. വര്‍ത്തമാനകാലത്തെ വലിയ രാഷ്ട്രീയ മാറ്റമാണ് ഈജിപ്തിലെ ബ്രദര്‍ഹുഡിന്‍െറ വിജയം.
അര നൂറ്റാണ്ടായുള്ള അടിച്ചമര്‍ത്തലിനെതിരെ  സയ്യിദ് ഹസനുല്‍ ബന്നയും ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും നടത്തിയ ത്യാഗപൂര്‍ണമായ പോരാട്ടത്തിന്‍െറ വിജയമാണിത്. ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള ഇസ്ലാമിന്‍െറ ശത്രുക്കള്‍ ഈ വിജയം പൂര്‍ണ മനസ്സോടെ സ്വീകരിക്കാനിടയില്ല. അതിനെതിരെ ജാഗ്രത പാലിക്കാനും വിജയത്തിന്‍െറ ശക്തിശ്രോതസ്സ് ഇസ്ലാണെന്ന് മനസ്സിലാക്കി അതിന്‍െറ അടിസ്ഥാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും പുതിയ സര്‍ക്കാറിന് കഴിയണം.
ഏഷ്യയിലെ വന്‍ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ പുതിയ സര്‍ക്കാര്‍ താല്‍പര്യമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാക്കാന്‍ നമ്മുടെ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ വേണമെന്നും ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു.
 മുര്‍സിയുടേത് ജനകീയ
പ്രക്ഷോഭങ്ങളുടെ വിജയം
-ടി. ആരിഫലി
കോഴിക്കോട്: ഈജിപ്ത് ജനതയെയും ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികളെയും  ആവേശഭരിതരാക്കി ഈജിപ്തില്‍ അധികാരത്തിലത്തെിയ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയുടെ വിജയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സന്തോഷം പ്രകടിപ്പിച്ചു. ലോകത്തെങ്ങുമുള്ള ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് ആവേശം പകരുന്ന വിധിയെഴുത്താണിത്. അറബ് മുസ്ലിം രാജ്യങ്ങള്‍ തീവ്രവാദത്തിന്‍െറയും ഭീകരവാദത്തിന്‍െറയും വിളനിലങ്ങളാണെന്നും ജനാധിപത്യപരമായ സ്വയം പര്യാപ്തതക്ക് പക്വത ആര്‍ജിച്ചിട്ടില്ളെന്നുമുള്ള പാശ്ചാത്യന്‍ പ്രചാരണത്തിനുള്ള മറുപടി കൂടിയാണ് തുനീഷ്യക്ക് ശേഷം ഈജിപ്തിലുമുണ്ടായ ഈ വിജയം. സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കമുള്ള മതപ്രസ്ഥാനങ്ങളുടെ തിരിച്ചുവരവാണിത് കാണിക്കുന്നത്. അത്തരം  പ്രസ്ഥാനങ്ങളെ തീവ്രവാദമെന്ന് ആരോപിച്ച് രാക്ഷസവത്കരിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് മുര്‍സിയുടെ വിജയം. അതേസമയം, ഈജിപ്തിലെ ജനാധിപത്യ വിജയത്തെ അട്ടിമറിച്ച് അധികാരം വീണ്ടും സൈന്യത്തിന്‍െറ കൈപ്പിടിയില്‍ ഒതുക്കാനുള്ള ഗൂഢനീക്കങ്ങളെക്കുറിച്ച് ജനാധിപത്യലോകം ജാഗ്രത്തായിരിക്കണമെന്നും അമീര്‍ ആവശ്യപ്പെട്ടു.

ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നടത്തി

 ഫീസ് വര്‍ധനക്കെതിരെ എസ്.ഐ.ഒ 
നിയമസഭാ മാര്‍ച്ച് നടത്തി
തിരുവനന്തപുരം:  ഡിഗ്രി, പി.ജി കോഴ്സുകളുടെ ഫീസ് വര്‍ധന  പിന്‍വലിക്കുക, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം അപാകതകള്‍ പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ നിയമസഭാമാര്‍ച്ച് നടത്തി.
യൂനിവേഴ്സിറ്റി കോളജിനു മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നിയമസഭാ കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. അന്യായ  ഫീസ് വര്‍ധന പാവപ്പെട്ട വിദ്യാര്‍ഥികളുടെ നട്ടെല്ളൊടിക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയുടെ നടുത്തളത്തില്‍ തെറിയഭിഷേകം നടത്തുന്നവര്‍ വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നതിലൂടെ കൂടുതല്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിട്ടുള്ള  ഓപണ്‍ യൂനിവേഴ്സിറ്റി, ടെക്നിക്കല്‍ യൂനിവേഴ്സിറ്റി എന്നിവ ഉടന്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പിറവം തെരഞ്ഞെടുപ്പിനു മുമ്പായി നടത്തിയ വോട്ട് കച്ചവടത്തിന്‍െറ ഭാഗമായി രൂപപ്പെട്ട സ്വാശ്രയ  കരാറുകള്‍ ജനവിരുദ്ധമാണ്. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന ക്രെഡിറ്റ്ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റത്തിലെ ഇനിയും നികത്തപ്പെട്ടിട്ടില്ലാത്ത അപാകതകള്‍ പരിഹരിച്ച് ഗുണനിലവാരം ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സക്കീര്‍ നേമം എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സുഹൈബ് സി.ടി, ജമാല്‍ പാനായിക്കുളം, ഫാസില്‍, സഹ്ല, അമീര്‍, ഷിയാസ്, അജ്മല്‍ റഹ്മാന്‍, യൂസുഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Monday, June 25, 2012

MADHYAMAM SILVER JUBILEE

 
 

PRABODHANAM WEEKLY

അനുമോദനവും അവാര്‍ഡുദാനവും

 അനുമോദനവും അവാര്‍ഡുദാനവും
മുഴപ്പിലങ്ങാട്: എടക്കാട് പെര്‍ഫെക്ട് സ്കൂളില്‍ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ വിതരണം ചെയ്തു. കെ.എന്‍.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി.സാവിത്രി സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഹമീദ് മാസ്റ്റര്‍ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്‍റ് പി.വി. അബൂബക്കര്‍ നന്ദിയും പറഞ്ഞു. പുതിയ പി.ടി.എ ഭാരവാഹികളായി കെ.എന്‍.പി. അബ്ദുല്‍ ഖാദര്‍  പ്രസിഡന്‍റായും പി.വി. അബൂബക്കര്‍ വൈസ് പ്രസിഡന്‍റായും 19 അംഗ എക്സിക്യൂട്ടിവ് മെംബര്‍മാരെയും യോഗം തെരഞ്ഞെടുത്തു.

വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന് പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പള്ളിക്കുന്ന്
പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം
ചാലാട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പള്ളിക്കുന്ന് പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചാലാട് ഹിറാ ഇംഗ്ളീഷ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ അധ്യക്ഷത വഹിച്ചു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ജില്ലാ സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ശൗക്കത്തലി സ്വാഗതവും പി.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.പി. രവീന്ദ്രന്‍ (സിന്‍സിയര്‍), പ്രസിഡന്‍റ് എല്‍.വി. ഹുസൈന്‍ കുഞ്ഞി, കെ.പി. ഹാഷിം (വൈ. പ്രസി), പി.എം.  ഷറോസ് സജ്ജാദ് (സെക്ര), കെ.പി. മുഹമ്മദ് ഷാക്കിര്‍ (ജോ. സെക്ര), വി.പി. അബ്ദുറഹ്മാന്‍ (ട്രഷ).  എക്സിക്യൂട്ടിവ് മെംബര്‍മാര്‍: കെ.ഇ. ഹാരിസ്, പി. രാജീവന്‍, കെ.പി. മജീദ്, സുദാസന്‍ മാസ്റ്റര്‍, കെ. മുഹമ്മദ് റാസിഖ്, കെ.പി. സാബിര്‍, ടി.കെ. ഖലീലുറഹ്മാന്‍, വി.സി. റസിയ, എന്‍.പി. മുഹമ്മദലി, പി. ജാസ്മിന്‍.

‘വാതക പൈപ്പ്ലൈന്‍: നഷ്ടപരിഹാര പ്രശ്നമായി ചുരുക്കരുത് ’

 
 ‘വാതക പൈപ്പ്ലൈന്‍: നഷ്ടപരിഹാര
പ്രശ്നമായി ചുരുക്കരുത് ’
കണ്ണൂര്‍: വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് അത് കടന്നുപോകുന്ന പ്രദേശത്തെ സ്ഥലമുടമകളുടെ നഷ്ടപരിഹാര പ്രശ്നമായി ചുരുക്കരുതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകന്‍ എന്‍. സുബ്രഹ്മണ്യന്‍. ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറത്തിന്‍െറ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് സുരക്ഷാപ്രശ്നം മാത്രമല്ല, ജനസാന്ദ്രമായ കേരളത്തില്‍ അതീവമലിനീകരണ വ്യവസായങ്ങള്‍ വരാനും ഇടയാകും. ജനവാസകേന്ദ്രങ്ങളില്‍ വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ പാടില്ളെന്ന നിയമം നിലവിലിരിക്കെ അധികാരികള്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എ. ഗോപാലന്‍, യു.കെ. സെയ്ത്, പ്രേമന്‍ പാതിരിയാട്, കെ. സാദിഖ് ഉളിയില്‍, സി. ശശി, ഹംസ മാസ്റ്റര്‍, കെ.കെ. ജലേഷ്, കെ.എം. മാത്യു, എ.കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍: എ. ഗോപാലന്‍ (ചെയര്‍.), പ്രേമന്‍ പാതിരിയാട് (വൈ. ചെയര്‍.), യു.കെ. സെയ്ത് (ജന. കണ്‍.)

Sunday, June 24, 2012

ഗ്യാസ് പൈപ്പ്ലൈന്‍: സമര കണ്‍വെന്‍ഷന്‍ ഇന്ന്

ഗ്യാസ് പൈപ്പ്ലൈന്‍:
സമര കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: ജനങ്ങളുടെ ആശങ്കയും ഭയവും കണക്കിലെടുക്കാതെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയിലിന്‍െറ നടപടിക്കെതിരെ  ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ജില്ലാതല സമര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.
കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാം

 ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ 
ഡവലപ്മെന്‍റ് പ്രോഗ്രാം
കണ്ണൂര്‍: കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ആരംഭിച്ച ഇംഗ്ളീഷ് ലാംഗ്വേജ് സ്കില്‍ ഡവലപ്മെന്‍റ് പ്രോഗ്രാം കണ്ണൂര്‍ എസ്.എന്‍ കോളജ് ഇംഗ്ളീഷ് വകുപ്പ് മേധാവി ഡോ. സാജന്‍ ഉദ്ഘാടനം ചെയ്തു. കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ആസാദ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അഡ്വ. കെ.എസ്. അബ്ദുല്‍ ബഷീര്‍, ഡോ.പി. സലീം, മുംബൈയിലെ റെയിന്‍ബോ ലേണിങ് അക്കാദമി ഡയറക്ടര്‍ വീണ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. മുഹമ്മദ് കോയമ്മ സ്വാഗതം പറഞ്ഞു.

ഏച്ചൂരില്‍ ടയര്‍ കട കത്തിനശിച്ചു

 
 
 ഏച്ചൂരില്‍ ടയര്‍ കട കത്തിനശിച്ചു
 ഏച്ചൂര്‍ ടൗണില്‍ ടയര്‍കട കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 6.30നാണ് സംഭവം. ഏച്ചൂര്‍ സ്വദേശി സുഗതന്‍െറ ഉടമസ്ഥതയിലുള്ളതാണ് കട. ഇവിടെ സ്ഥാപിച്ച ബോയിലര്‍, ബഫിങ് മെഷീന്‍, റീസോളിങ് മെഷീന്‍, റീസോള്‍ ചെയ്ത നിരവധി ടയറുകള്‍, മറ്റുപകരണങ്ങള്‍ എന്നിവ കത്തിയമര്‍ന്നു. 20 വര്‍ഷത്തിലധികമായി ഇദ്ദേഹം നടത്തിവരുന്ന മിത്ര ടയേഴ്സാണ് പൂര്‍ണമായും അഗ്നിക്കിരയായത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണൂരില്‍നിന്നും മട്ടന്നൂരില്‍നിന്നുമത്തെിയ ഫയര്‍ഫോഴ്സാണ് തീയണച്ചത്.

ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി

വാതക പൈപ്പ്ലൈന്‍:
ബോധവത്കരണം
നടത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിന്‍െറ ആഭിമുഖ്യത്തില്‍ പ്രകൃതിവാതക വിതരണത്തിനായി സംസ്ഥാനത്ത് ഇടുന്ന വാതക പൈപ്പ്ലൈന്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. പദ്ധതിയുടെ നേട്ടങ്ങളും വ്യക്തമാക്കണമെന്നും ഗെയ്ല്‍ ഇന്ത്യ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഇതിനായി വ്യവസായ വകുപ്പും ഗെയ്ലും സംയുക്തമായി പത്ര-ദ്യശ്യ മാധ്യമങ്ങളിലൂടെ ബോധവത്കരണം നടത്തണം.
പൈപ്പ്ലൈന്‍ കടന്നുപോകുന്ന ജില്ലകളിലെ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലാതല യോഗങ്ങളും പഞ്ചായത്ത്തല യോഗങ്ങളും വിളിക്കും. പൈപ്പ്ലൈനിലൂടെ വിതരണം നടത്താനുദ്ദേശിക്കുന്ന പ്രകൃതിവാതകം പാചകവാതകം പോലെ സ്ഫോടനാത്മക സ്വഭാവമുളളതല്ളെന്ന് ഗെയ്ല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അശുതോഷ് കര്‍ണാഡ് പറഞ്ഞു. ആരേയും മാറ്റിപാര്‍പ്പിക്കേണ്ടിവരില്ല.
പദ്ധതി കാര്യക്ഷമമായാല്‍ കേരളത്തിന്‍െറ ഊര്‍ജപ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും പാചകവാതക വില കുറയുമെന്നും എ.കെ. ബാലന്‍ എം.എല്‍.എ പറഞ്ഞു. എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, വ്യവസായ, ഊര്‍ജ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് എസ്.ഐ.ഒ ക്യാമ്പ്

ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക്
എസ്.ഐ.ഒ ക്യാമ്പ്
കോഴിക്കോട്: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ചതുര്‍ദിന ക്യാമ്പ് നടത്തുന്നു. കോമ്പസ് എന്ന തലക്കെട്ടില്‍ ജൂലൈ 12 മുതല്‍ 15 വരെ വയനാട്ടിലെ മാനന്തവാടിക്കടുത്ത തലപ്പുഴയിലെ ഡബ്ള്യൂ.എസ്.എസ്.എസ് ബോയ്സ് ടൗണിലാണ് ക്യാമ്പ് നടക്കുന്നത്.
 ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ താഴെയുള്ള നമ്പറുകളിലോ വെബ് സൈറ്റിലോ ബന്ധപ്പെടുക. 9495306844, 9847539070, www. siokerala.org/compass.

എസ്.ഐ.ഒ നിയമസഭാ മാര്‍ച്ച് നാളെ

എസ്.ഐ.ഒ നിയമസഭാ
മാര്‍ച്ച് നാളെ
തിരുവനന്തപുരം: അന്യായ ഫീസ് വര്‍ധന പിന്‍വലിക്കുക, ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ അപാകത പരിഹരിക്കുക, സ്വാശ്രയ വിദ്യാഭ്യാസം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിര്‍ദിഷ്ട ഓപണ്‍- ടെക്നിക്കല്‍ യൂനിവേഴ്സിറ്റികള്‍ യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും.
 സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നാരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ എന്നിവര്‍ സംസാരിക്കും.

Saturday, June 23, 2012

NAHER ADMISSION

ISLAMIC SPEECH

KAOSER WANTED

ഗ്യാസ് പൈപ്പ്ലൈന്‍: സമര കണ്‍വെന്‍ഷന്‍ നാളെ

ഗ്യാസ് പൈപ്പ്ലൈന്‍:
സമര കണ്‍വെന്‍ഷന്‍ നാളെ
കണ്ണൂര്‍: ജനങ്ങളുടെ ആശങ്കയും ഭയവും കണക്കിലെടുക്കാതെ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കാനുള്ള ഗെയിലിന്‍െറ നടപടിക്കെതിരെ  ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ജില്ലാതല സമര കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

മുസ്ലിം വിവേചനത്തിനെതിരെ ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്

മുസ്ലിം വിവേചനത്തിനെതിരെ
ജൂലൈ 10ന് പാര്‍ലമെന്‍റ് മാര്‍ച്ച്
തിരുവനന്തപുരം: വിവേചനപരമായ ഭരണകൂട നടപടികളിലൂടെ മുസ്ലിംകള്‍ക്കുമേല്‍ നിശ്ശബ്ദ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ  കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിന്തുടര്‍ന്ന് കേരളത്തിലും മുസ്ലിംകളില്‍ അരക്ഷിതബോധവും  ഭീതിയും വിതക്കുന്ന ഭരണകൂട നടപടികളും പ്രചാരണങ്ങളും വ്യാപകമാവുകയാണ്. സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അര്‍ഹമായ സ്ഥാനം നല്‍കിയതിന്‍െറ പേരില്‍ സംഘ്പരിവാറിനൊപ്പം ഇരുമുന്നണികളിലെയും ചിലര്‍ നടത്തിയ ദുഷ്പ്രചാരണം സംസ്ഥാന രാഷ്ട്രീയത്തിലും പിടിമുറുക്കുന്ന വര്‍ഗീയവത്കരണത്തിന്‍െറ അടയാളമാണ്. ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദത്തിന്‍െറ പേരില്‍ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യവെച്ച് നടത്തുന്ന അന്വേഷണങ്ങള്‍ പക്ഷപാതപരമാണ്. ഉദ്യോഗരംഗത്തെ മുസ്ലിം സാന്നിധ്യം ദേശരക്ഷക്ക് ഭീഷണിയാണെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്തകള്‍ ഒൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നുണ്ടാവുന്നത് ദുരൂഹമാണ്. ആശങ്കാജനകമായ സാഹചര്യത്തില്‍ മൗനംപാലിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന്‍െറ വിജയത്തിന് 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
 ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ വലി റഹ്മാനി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്‍റ് മൗലാനാ അര്‍ഷദ് മദനി, വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എം.പി, ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, എം.പിമാരായ എം.ഐ. ഷാനവാസ്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ സംസാരിക്കും.

ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വില നല്‍കും-മുഖ്യമന്ത്രി

വാതക പൈപ്പ് ലൈന്‍
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക്
കമ്പോള വില നല്‍കും-മുഖ്യമന്ത്രി
കണ്ണൂര്‍:  കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കമ്പോള വിലക്ക് ആനുപാതികമായ നഷ്ടപരിഹാരം നല്‍കും. നിര്‍ദിഷ്ട പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക ചൂണ്ടിക്കാട്ടി  നിയമസഭയില്‍  ടി.വി. രാജേഷ് എം.എല്‍.എ ഉന്നയിച്ച സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്  ഇക്കാര്യം അറിയിച്ചത്. 
ജില്ലാ തല പര്‍ച്ചേസ് കമ്മിറ്റിയാണ് സ്ഥലവില നിശ്ചയിക്കുക.  ഇതു സംബന്ധിച്ച നിര്‍ദേശം വൈകാതെ മന്ത്രിസഭക്കു മുമ്പാകെ സമര്‍പ്പിക്കും.  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 1962ലെ പെട്രോളിയം ധാതു പൈപ്പ് ലൈന്‍ ആക്ട് പ്രകാരം കോമ്പിറ്റന്‍റ് അതോറിറ്റി നിശ്ചയിക്കുന്ന സ്ഥലവിലയുടെ 10 ശതമാനവും കൃഷി നാശത്തിന് നിയമപ്രകാരമുള്ള നഷ്ടപരിഹാരവുമാണ് നല്‍കുക.  കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തല പര്‍ച്ചേസിങ് കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിച്ചിരുന്നു.അഞ്ച് സെന്‍റില്‍ താഴെ ഭൂമിയുള്ളവരും, സ്വന്തമായി വീടില്ലാത്ത ഭൂവുടമകള്‍ക്കും  ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാതല പര്‍ച്ചേസിങ് കമ്മിറ്റി ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തോടെ വകുപ്പിന് സമര്‍പ്പിക്കേണ്ടതാണ്.
കേരളത്തെ ദേശീയ വാതക ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയില്‍ ഏഴു ജില്ലകളിലായി 503 കീലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന ജില്ലകളിലെ ഗാര്‍ഹികവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്കുള്ള പ്രകൃതി വാതകം ഇതു വഴി നല്‍കാനാകും. സ്ഥലമെടുപ്പു സംബന്ധിച്ച് കണ്ണൂര്‍ ജില്ലയിലടക്കമുള്ള പദ്ധതി പ്രദേശങ്ങളിലെ ജനങ്ങള്‍ ആശങ്കയിലാണ്. രണ്ടും മൂന്നും സെന്‍റു മാത്രമുള്ളവര്‍ പോലും പൈപ്പ് ലൈന്‍ പദ്ധതി വരുന്നതോടെ അവ നഷ്ടപ്പെടുമെന്ന ഭീതിയിലാണുള്ളത്. സ്ഥല വിലക്കു പകരം ഭൂമി ലഭ്യമാക്കണമെന്നും ചിലയിടങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. 
 കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലെ കടവത്തൂര്‍, കണ്ണങ്കോട്, പാലത്തായി, എലാങ്കോട്, പുത്തൂര്‍ , പാനൂര്‍, മൊകേരി, പാട്യം, കോങ്ങാറ്റ, എരുവട്ടി, കൂവപ്പാടി, ഓലായിക്കര, പറമ്പായി, പാതിരിയാട്, കൈതേരിപ്പൊയില്‍, കുന്നിരിക്ക, ചാമ്പാട്, കൂലാട്ട്മല, കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, കാമത്തേ്, മാമ്പ, താറ്റിയോട്, തലമുണ്ട, കൂടാളി, കാഞ്ഞിരോട്, പുറവൂര്‍, മുണ്ടേരി, തളിപ്പറമ്പ് താലൂക്കിലെ മാണിയൂര്‍, മയ്യില്‍, കയരളം, മുല്ലക്കൊടി, കുറുമാത്തൂര്‍, നണിച്ചേരി, പാണലാട്, പൂമംഗലം, കുറ്റ്യേരി, ഇരിങ്ങല്‍, പരിയാരം, കടന്നപ്പള്ളി, ചെറുവിച്ചേരി, മണിയറ, കൈതപ്രം, എരമം, വടവന്തൂര്‍, കുറുവേലി, ആലപ്പടമ്പ്, പുത്തൂര്‍ എന്നീ പ്രദേശങ്ങളിലൂടെയാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.

Friday, June 22, 2012

WELFARE PARTY

വെല്‍ഫയര്‍ പാര്‍ടി കണ്ണൂര്‍ മുനിസിപല്‍ പ്രക്യാപന സമ്മേളനം പ്രേമ പിഷാരടി ഉദ്ഗാടനം ചെയ്യുന്നു

‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി

‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ
പുസ്തകം’ പദ്ധതി
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായന ദിനം ആചരിച്ചു. ‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി പ്രധാനാധ്യാപിക എ.എന്‍. അരുണ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ പി.പി. പ്രസന്ന ടീച്ചര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികളായ ശോണിമ നെല്ല്യാട്ട്, കെ. ഹര്‍ഷ, അമല്‍ ചന്ദ്രന്‍, പി.ആര്‍. ഗംഗ, വി.എസ്. നന്ദിത, കെ. സായൂജ്, റോബിന്‍ റോയ് എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.എം. രാജീവന്‍ മാസ്റ്റര്‍, കെ. ഷാബുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനുശോചിച്ചു

അനുശോചിച്ചു
മട്ടന്നൂര്‍: ഉളിയില്‍ ഫ്രന്‍റ്സ് ഫോറം പ്രവര്‍ത്തകന്‍ നരയമ്പാറയിലെ അനസിന്‍െറ നിര്യാണത്തില്‍ ഫ്രന്‍റ്സ് ഫോറം യോഗം അനുശോചിച്ചു. ജംഷീര്‍ അലി അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, എം.കെ. ഷാനിഫ്, കെ.വി. ജംഷീര്‍, കെ. മഅ്റൂഫ് എന്നിവര്‍ സംസാരിച്ചു.

Wednesday, June 20, 2012

കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ നടന്ന സമരം

 എയര്‍ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ ഓഫിസിനു മുന്നില്‍ നടന്ന സമരം

മഅ്ദനി വിഷയത്തില്‍ നിയമസഭ ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍

 മഅ്ദനി വിഷയത്തില്‍ നിയമസഭ
ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ കേരള നിയമസഭ അടിയന്തരമായി ഇടപെടണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണതടവുകാരനായി രണ്ട് വര്‍ഷത്തോളമായി കഴിയുന്ന  മഅ്ദനിയുടെ ആരോഗ്യനില അത്യന്തം വഷളായിരിക്കുകയാണ്. വലതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും ഇടതുകണ്ണിന്‍െറ കാഴ്ച ഭാഗികമായും ഇല്ലാതായി വായിക്കാനോ ആളുകളെ വ്യക്തമായി തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയിലത്തെി. സെര്‍വിക്കല്‍ സ്പോണ്ടുലോസിസ് അടക്കമുള്ള രോഗങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുന്ന അവസ്ഥയിലുമാണ്. ഒരു കാല്‍ മാത്രമുള്ള അദ്ദേഹത്തിന്‍െറ കാലിന്‍െറ സ്പര്‍ശനശേഷി ഇല്ലാതായിരിക്കുന്നു. ചികിത്സ ലഭിക്കാതെ പ്രമേഹം മൂര്‍ച്ഛിച്ചിരിക്കുന്നു.
വിദഗ്ധചികിത്സ നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ അതിന് തയാറല്ല. കേരള നിയമസഭ ഇടപെട്ട് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് കേസിന്‍െറ വിചാരണ. തുറന്ന കോടതിയല്ലാത്തതിനാല്‍ വിചാരണ സുതാര്യമല്ല. വിചാരണ നീതിപൂര്‍വമാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ബംഗളൂരുവിലെ ഏതെങ്കിലും ഓപണ്‍ കോടതിയിലേക്ക് മാറ്റണം. കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാപ്രശ്നം ഉന്നയിക്കുകയാണെങ്കില്‍ പൂര്‍ണ സുരക്ഷ ഉറപ്പു നല്‍കി വിചാരണ കേരളത്തിലേക്ക് മാറ്റാന്‍ നിയമസഭ ആവശ്യപ്പെടണം.  വിചാരണ സുതാര്യമാക്കാനും സുപ്രീംകോടതി നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സ ഉറപ്പുവരുത്താനും നടപ്പ് സമ്മേളനത്തില്‍ നിയമസഭ പ്രമേയം പാസാക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകരായ സാറാ ജോസഫ്, സി.ആര്‍. നീലകണ്ഠന്‍, സിവിക്ചന്ദ്രന്‍, കെ.ഇ.എന്‍, ഫാ. എബ്രഹാം ജോസഫ്, ഒ. അബ്ദുറഹ്മാന്‍, ഡോ. എസ്. ബലരാമന്‍, ഗ്രോ വാസു, അഡ്വ. ജയശങ്കര്‍, കെ.പി. ശശി, ടി. പീറ്റര്‍, കെ.കെ. കൊച്ച്, പി. ബാബുരാജ്, കെ.കെ. ബാബുരാജ്, ശൈഖ്മുഹമ്മദ് കാരകുന്ന്, ജിയോ ജോസ്, അഡ്വ. പി.എ. പൗരന്‍, പി.ഐ. നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു.

Tuesday, June 19, 2012

www.islamonlive.in

രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി

 രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ രാഷ്ട്രീയ
പാര്‍ട്ടികള്‍ മത്സരിക്കുന്നു -പ്രേമ പിഷാരടി
ന്യൂമാഹി: രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പരസ്പരം മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളാണ് നമുക്ക് ചുറ്റുമുള്ളതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി. വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്തുതല പ്രഖ്യാപന കണ്‍വെന്‍ഷന്‍ കുറിച്ചിയില്‍ ടൗണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജീവന്‍ നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ കേസുകളും മറ്റു പ്രശ്നങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കുന്ന രഹസ്യ അജണ്ടയിലൂടെ ഇല്ലാതാവുകയും കൃത്യം ചെയ്ത പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന ദുരവസ്ഥയാണ് ഉണ്ടാകുന്നത് -അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് മോഹന്‍ കുഞ്ഞിമംഗലം പ്രഖ്യാപനം നടത്തി. പി.ബി.എം. ഫര്‍മീസ്, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് സ്വാഗതവും എ.പി.ഹര്‍ഷാദ് നന്ദിയും പറഞ്ഞു.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ഒഴിവ്
കണ്ണൂര്‍: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന പദ്ധതിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ സ്വാതി സ്മാര്‍ട്ട് കാര്‍ഡ്സ്  എന്ന പ്രൈവറ്റ് സ്ഥാപനം പുറംജോലി കരാര്‍ അനുസരിച്ച് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിന്‍െറ സഹകരണത്തോടെ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു.
പ്രതിമാസം 6000 രൂപ ശമ്പളമുള്ള ജോലിക്ക് താല്‍പര്യമുള്ള പ്ളസ്ടുവും (തത്തുല്യം)  കമ്പ്യൂട്ടര്‍ പ്രാവീണ്യവുമുള്ള 19-35 വയസ്സിനിടയിലെ ഉദ്യോഗാര്‍ഥികള്‍ എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും എ-4 സൈസില്‍ ബയോഡാറ്റയും സഹിതം അതത് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ ഉച്ചക്ക് രണ്ടുമണിക്ക് നേരിട്ട് ഹാജരാകണം.  തീയതി, സ്ഥലം എന്നീ ക്രമത്തില്‍ ജൂണ്‍ 20ന് ടൗണ്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, തളിപ്പറമ്പ്, 21ന് ജില്ലാ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, കണ്ണൂര്‍, 22 ന് മട്ടന്നൂര്‍, 23ന് തലശ്ശേരി എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍.

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി

 
 
 ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി
കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്. പ്രമുഖരായ 14 വ്യക്തികള്‍ പോര്‍ട്ടലിന്‍െറ ഓരോ അക്ഷരങ്ങളുടെയും ബട്ടണ്‍ അമര്‍ത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി എന്‍റര്‍ കീ അമര്‍ത്തിയതിന് ശേഷം പോര്‍ട്ടല്‍ പ്രവര്‍ത്തനം  തുടങ്ങി.
ടി.പി.അബ്ദുല്ലക്കോയ മദനി, ഡോ. ജമാലൂദ്ദീന്‍ ഫാറൂഖി, നാസര്‍ ഫൈസി കൂടത്തായി, ചേറൂര്‍ അബ്ദുല്ല മുസ്ലിയാര്‍, ഡോ. ഫസല്‍ ഗഫൂര്‍, അബുല്‍ ഖൈര്‍ മൗലവി,  പി.കെ. അഹമദ്, പി.മുഹമ്മദ്അഷ്റഫ്, എ.പി. അബ്ദുല്‍ വഹാബ്, ഒൗസാഫ് അഹ്സാന്‍, അബ്ദുല്ല മന്‍ഹാം, നിഷാദ്, റസൂല്‍ ഗഫൂര്‍, അബ്ദുസലാം വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് പോര്‍ട്ടല്‍  ഉദ്ഘാടനം ചെയ്തത്. 
ആഗോളതലത്തിലെയും പ്രാദേശികവുമായ ഇസ്ലാമികവാര്‍ത്തകള്‍, ഇസ്ലാമിക മുന്നേറ്റങ്ങളുടെ വിശകലനങ്ങള്‍, ഇസ്ലാമികസംസ്കാരത്തിന്‍െറ പുനര്‍വായന, ഇസ്ലാമികവിദ്യാഭ്യാസത്തിന്‍െറ തലങ്ങള്‍, ഇസ്ലാമിക കുടുംബജീവീതത്തിന്‍െറ രേഖാചിത്രം, അന്തര്‍ദേശീയവും ദേശീയവുമായ സംഘടനകളുടെ ഇടപ്പെടലുകള്‍, ആധുനികശാസ്ത്രത്തിലെ ചര്‍ച്ചകള്‍,  അഭിമുഖങ്ങള്‍, ലോകപ്രശസ്തപണ്ഡിതരെ കുറിച്ചുള്ള വിവരങ്ങള്‍, ആധുനികവിഷയങ്ങളിലെ കാലോചിതമായ ഫത്വകള്‍, വിദ്യാഭ്യാസവും ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇസ്ലാമിനെക്കുറിച്ച് പരിചയപ്പെടുത്തുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍, ഇസ്ലാമികസംസ്കാരവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ടി.വി, റേഡിയോ,   പുതിയ പുസ്തകങ്ങള്‍ എന്നിവയാണ് പോര്‍ട്ടലിലുള്ളത്. സംഘടനാപക്ഷപാതിത്വത്തില്‍ നിന്ന് രക്ഷപ്പെടണം എന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് അധ്യക്ഷത വഹിച്ച  ടി. ആരിഫലി പറഞ്ഞു. മുഴുവന്‍ മുസ്ലിം സംഘടനകളും സംരംഭകരും പോര്‍ട്ടലിനായി വാര്‍ത്തകളും വിശദാംശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശൈഖ് മുഹമ്മദ് കാരക്കുന്ന് സ്വാഗതവും വി.കെ. അബ്ദു നന്ദിയും പറഞ്ഞു. ഡി4 മീഡിയയുടെ പ്രഥമ ഇന്‍റര്‍നെറ്റ്് സംരഭമാണ് ഇസ്ലാം ഓണ്‍ലൈവ്.
www.islamonlive.in

ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കും


ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍
സ്ഥാപിക്കുന്നത് ചെറുക്കും
കണ്ണൂര്‍: വന്‍കിട വ്യവസായികള്‍ക്ക് ചുരുങ്ങിയ വിലക്ക് ഗ്യാസ് വിതരണം നടത്താന്‍ ജനവാസ മേഖലയില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നത് ചെറുക്കുമെന്ന് ഗ്യാസ് പൈപ്പ്ലൈന്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.
ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരം തുടരുന്നതിന്‍െറ ഭാഗമായി ജൂണ്‍ 24ന് വൈകീട്ട് മൂന്നിന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള റെയിന്‍ബോ ടൂറിസ്റ്റ് ഹോമില്‍ വിപുലമായ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കും.
യോഗത്തില്‍ ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. യു.കെ.സെയ്ത്, ഭാസ്കരന്‍ വെള്ളൂര്‍, എം.കെ.ജയരാജന്‍, പ്രേമന്‍ പാതിരിയാട്, സുരേഷ്ബാബു, കെ.എം. മഖ്ബൂല്‍, പള്ളിപ്രം പ്രസന്നന്‍, മേരി അബ്രഹാം എന്നിവര്‍ സംസാരിച്ചു.

ജനിതകമാറ്റം വരുത്തിയ നെല്ലിന് അനുമതി നല്‍കരുത് -സോളിഡാരിറ്റി

 ജനിതകമാറ്റം വരുത്തിയ 
നെല്ലിന് അനുമതി നല്‍കരുത് 
-സോളിഡാരിറ്റി
കോഴിക്കോട്: കേരളത്തില്‍ ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം ആവശ്യപ്പെട്ടു.
ജര്‍മന്‍ കുത്തക കമ്പനിയായ ബെയറിന് ജനിതകമാറ്റം വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയ ജനിതക എന്‍ജിനീയറിങ് അവലോകന സമിതിയുടെ നീക്കത്തില്‍ കേരളം പ്രതിഷേധമറിയിക്കണം. ജനിതകമാറ്റം  വരുത്തിയ നെല്ല് ഉല്‍പാദിപ്പിക്കാന്‍ സംസ്ഥാനത്തിന്‍െറ അനുമതി വേണമെന്നതിനാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരുടെ പക്ഷത്തുനില്‍ക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കം

 എസ്.ഐ.ഒ സ്കൂള്‍ കാമ്പയിന്
സംസ്ഥാനത്ത് തുടക്കം
കാസര്‍കോട്: ‘വിദ്യാര്‍ഥികള്‍ക്ക് അവരെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണ്’ എന്ന പ്രമേയത്തില്‍ എസ്.ഐ.ഒ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്കൂള്‍ കാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പടന്ന ഐ.സി.ടി ഇംഗ്ളീഷ് സ്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ നീര്‍ക്കുന്നം സ്കൂള്‍ വിദ്യാര്‍ഥി റംനാസിന് അംഗത്വ കാര്‍ഡ് നല്‍കി നിര്‍വഹിച്ചു. ജീവിതത്തിലേറ്റവും ഊര്‍ജസ്വലമായി സ്വാതന്ത്ര്യം അനുഭവിക്കാനാഗ്രഹിക്കുന്ന സമയത്ത് വിദ്യാര്‍ഥികളുടെ ഐഡന്‍റിറ്റിയെ അംഗീകരിക്കാന്‍ സമൂഹം തയാറാകണമെന്നും അവരുടെ സര്‍ഗാത്മകമായ ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് വി.പി. ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സല്‍മാന്‍ സഈദ് കാമ്പയിന്‍ വിശദീകരിച്ചു. ഐ.സി.ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.എച്ച്. റഫീഖ് നദ്വി, സ്കൂള്‍ മാനേജര്‍ ടി.കെ.എം. അബ്ദുല്‍ഖാദര്‍, യൂനുസ്, ജാസ്മിന്‍, അഫ്സല്‍, ജസീറ എന്നിവര്‍ സംസാരിച്ചു. റാഷിദ് മുഹ്യിദ്ദീന്‍ സ്വാഗതവും മുനീബ് നന്ദിയും പറഞ്ഞു.

GULF MADHYAMAM OFFER

MEDIAONE LOGO RELEASE

എം.ബി.എ കോഴ്സ്

എം.ബി.എ കോഴ്സ്
മാഹി: പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുടെ മാഹി ഡിസ്റ്റന്‍സ് എജുക്കേഷനില്‍ എം.ബി.എ റീട്ടെയ്ല്‍ മാനേജ്മെന്‍റ്, ടൂറിസം കോഴ്സുകള്‍ ആരംഭിച്ചു. യു.ജി.സി, എ.ഐ.സി.ടി.ഇ, ഡി.ഇ.സി എന്നിവയുടെ അംഗീകാരമുള്ള കോഴ്സിന്‍െറ അടിസ്ഥാനയോഗ്യത ബിരുദമാണ്. അപേക്ഷാഫോറം തപാലില്‍ വേണ്ടവര്‍ 10 രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്ഷന്‍ ഓഫിസര്‍, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, മാഹി എന്ന വിലാസത്തില്‍ അപേക്ഷിക്കണം.  അവസാനതീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0490 2332622, 9496965922.

എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

 എസ്.ഐ.ഒ ജില്ലാ 
പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
കണ്ണൂര്‍: കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ അശാസ്ത്രീയമായി നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അധ്യാപകരിലും വിദ്യാര്‍ഥികളിലും പടര്‍ത്തിയ ആശങ്കകള്‍ പരിഹരിക്കാന്‍ എസ്.ഐ.ഒ മുന്‍കൈയെടുക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സമീര്‍ ആലപ്പുഴ. കണ്ണൂരില്‍ നടന്ന എസ്.ഐ.ഒ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് എസ്.ഐ.ഒ തുറന്ന ചര്‍ച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ ബിനാസ് ആലപ്പുഴ, പി.ബി.എം. ഫര്‍മീസ്, ഷംസീര്‍ ഇബ്രാഹിം, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ സ്വാഗതവും ഷിഹാദ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.

Sunday, June 17, 2012

SOLIDARITY POSTER

NAHER COLLEGE

മീഡിയവണ്‍ ലോഗോ പ്രകാശനം ചെയ്തു

 
 
 
 മീഡിയവണ്‍ ലോഗോ
പ്രകാശനം ചെയ്തു
കൊച്ചി: മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍െറ ടി.വി ചാനല്‍ ‘മീഡിയ വണ്‍’ ലോഗോ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്തു. കൊച്ചി ലെ-മെറിഡിയന്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
സമൂഹം  നേരിടുന്ന പ്രശ്നങ്ങള്‍ കലര്‍പ്പില്ലാതെ ഭരണ-രാഷ്ട്രീയ തലങ്ങളില്‍ എത്തിക്കുന്നതില്‍ ‘മാധ്യമം’ വഹിച്ചുപോരുന്ന ശ്രദ്ധ മീഡിയ വണ്ണിനും ഉണ്ടാകട്ടെയെന്ന് വയലാര്‍ രവി ആശംസിച്ചു.
മലയാളികള്‍ക്ക് നേരിന്‍െറ ദൃശ്യം കണ്ടത്തൊന്‍ ‘മാധ്യമ’ത്തിന്‍െറ 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യത്തില്‍ നിന്നാരംഭിച്ച ഈ ചാനലിന് കഴിയും. ജനാധിപത്യത്തില്‍ മാധ്യമ സ്വാധീനത്തിന് മുന്തിയ സ്ഥാനമാണുള്ളത്. രാഷ്ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായാലും അല്ളെങ്കിലും മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം നിര്‍വഹിക്കണം. കാഴ്ചപ്പാടിലും പ്രവര്‍ത്തനങ്ങളിലും വേറിട്ട ശബ്ദമാണ് ‘മാധ്യമ’ത്തിന്‍േറത്. ആ നീതിബോധം മീഡിയാ വണ്ണിനും ഉണ്ടാകാതിരിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യമാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ സത്യത്തോട് പ്രതിബദ്ധത വേണ്ടേയെന്ന് തോന്നാറുണ്ടെന്നും മീഡിയാ വണ്ണിന് ഈ കാഴ്ചപ്പാട് ഉണ്ടാവട്ടെയെന്നും ആശംസാ പ്രസംഗത്തില്‍ മന്ത്രി കെ. ബാബു പറഞ്ഞു.
കാഴ്ചയില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ മീഡിയാവണ്ണിന് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ടി. ആരിഫലി ഉറപ്പുനല്‍കി. വാര്‍ത്തകള്‍ നേരത്തേ എത്തിക്കുക എന്നതിനൊപ്പം കൃത്യതയോടെയും സത്യസന്ധമായും എത്തിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. ‘മാധ്യമ’ത്തെ സ്വീകരിച്ച ജനം മീഡിയാ വണ്ണിനെയും  സ്വീകരിക്കും. അവഗണിക്കപ്പെടുന്ന ദൃശ്യങ്ങളും തമസ്കരിക്കപ്പെടുന്ന കാഴ്ചകളും ജനങ്ങളിലത്തെിക്കുക എന്ന ഉത്തരവാദിത്തവും ‘മീഡിയാ വണ്‍’ ഏല്‍ക്കുന്നു.
മലയാളികള്‍ക്ക് ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരം പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. പി. മുഹമ്മദലി  (ഗള്‍ഫാര്‍) മുഖ്യാതിഥിയായിരുന്നു.
 എം.ഐ. ഷാനവാസ് എം.പി, എം.എല്‍.എമാരായ പ്രഫ. തോമസ് ഐസക്, ഹൈബി ഈഡന്‍, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, നോവലിസ്റ്റ് കെ.ആര്‍. മീര, പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ്, കല്യാണ്‍ സില്‍ക്സ് ചെയര്‍മാന്‍ പട്ടാഭി രാമന്‍, ഇമ്മാനുവല്‍ സില്‍ക്സ് എം.ഡി ടി.ഒ. ബൈജു തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. മീഡിയാ വണ്‍ സി.ഇ.ഒ അബ്ദുസ്സലാം അഹമ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു.