തലശ്ശേരി: ചില്ലറ വ്യാപാര രംഗത്തെ കുത്തകകളുടെ കടന്നുകയറ്റം തകര്‍ക്കുന്നത് വ്യാപാര രംഗത്തെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ കൂടിയാണെന്ന് സാദിഖ് ഉളിയില്‍. തലശ്ശേരിയില്‍ സോളിഡാരിറ്റി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ചില്ലറ വ്യാപാരരംഗത്തെ കുത്തകകളുടെ കടന്നുകയറ്റത്തിനെതിരായുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി സാദിഖ്. സ്വദേശ കുത്തകകള്‍ തകര്‍ത്ത ഉല്‍പാദന മേഖലകളില്‍ വിദേശ കുത്തകകള്‍ കൂടി കടന്നുവരുമ്പോള്‍ രാജ്യത്ത് വന്‍ ദുരന്തമാണ് സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈ. പ്രസിഡന്‍റ് സി.സി. വര്‍ഗീസ്, വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രസിഡന്‍റ് യു.കെ. സെയ്ദ് എന്നിവര്‍ സംസാരിച്ചു. കെ. മുഹമ്മദ് റിയാസ് സ്വാഗതവും കെ.എം. അഷ്ഫാഖ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks