തലശ്ശേരി: സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പിന് ഇരയായവരുടെ സംഗമം സംഘടിപ്പിച്ചു. തലശ്ശേരി പഴയ സ്റ്റാന്‍ഡില്‍ നടന്ന സംഗമം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, അഡ്വ. മഹേഷ് വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എ.പി. അജ്മല്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks