ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, May 8, 2011

NTTF

എന്‍.ടി.ടി.എഫ് കോഴ്സിന് അപേക്ഷിക്കാം
കണ്ണൂര്‍: നെട്ടൂര്‍ ടെക്നിക്കല്‍ ഫൌണ്ടേഷന്‍ തലശേãരി, കൊച്ചി, കോയമ്പത്തൂര്‍, ബംഗളൂരു, ചെന്നൈ അടക്കം 15 എന്‍.ടി.ടി.എഫ് കേന്ദ്രങ്ങളിലായി വിവിധ കോഴ്സുകളിലെ 4200 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് എട്ടിനകം അപേക്ഷ നല്‍കണം.
പത്താംക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കാണ് വിവിധ കോഴ്സുകള്‍. പരീക്ഷാഫലം കാത്തിരിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഏത് കേന്ദ്രത്തിലെ ഏത് കോഴ്സിന് അപേക്ഷിക്കുന്നവരും അവരുടെ തൊട്ടടുത്തുള്ള കേന്ദ്രത്തിലാണ് അപേക്ഷ എത്തിക്കേണ്ടത്. 14 വരെ സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. അപേക്ഷാഫോറം www.nttftrg.com വെബ്സൈറ്റില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.  പൂരിപ്പിച്ച അപേക്ഷ അടുത്ത കേന്ദ്രത്തിലേക്ക് അയക്കുമ്പോള്‍ എന്‍.ടി.ടി.എഫ് എന്ന പേരില്‍ ബംഗളൂരുവില്‍ മാറാവുന്ന 500 രൂപയുടെ ഡ്രാഫ്റ്റ് അപേക്ഷക്കൊപ്പം വെക്കണം.

EDAKKAD

കുടുംബസംഗമം 
എടക്കാട്: എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഇസ്ലാമിക കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം സാദിഖ് മൌലവി മുഖ്യ പ്രഭാഷണം നടത്തി. ശിഹാബുദ്ദീന്‍ ഇബ്നു ഹംസ, സിറാജുദ്ദസീന്‍ ഉമരി എറണാകുളം എന്നിവര്‍ സംസാരിച്ചു. എം.കെ. നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. എ.കെ. അബൂബക്കര്‍ നന്ദിയും അമിര്‍ അബ്ദുറഹ്മാന്‍ ഖിറാഅത്തും നടത്തി. 

MALARVADY

മലര്‍വാടി കളിമുറ്റം
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി മലര്‍വാടി യൂനിറ്റിന്റെ കളിമുറ്റം ഐ.സി.എം ഗ്രൌണ്ടില്‍ നടത്തി. വിവിധയിനങ്ങളില്‍ നടന്ന മത്സരത്തില്‍ സുഹൈല, സൈനബ്, ജാക്കിര്‍, മസ്ഹര്‍, നിശ്മിത എന്നിവര്‍ വിജയികളായി. അബൂബക്കര്‍ ഉസ്താദ് സമ്മാനദാനം നടത്തി. സതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. യൂനിറ്റ് ക്യാപ്റ്റന്‍ ഹസ്ന നന്ദി പറഞ്ഞു. മസ്ഹര്‍ ഖിറാഅത്ത് നടത്തി. കെ.എം. സഹീദ, ഫസ്ന ടീച്ചര്‍, ബുഷ്റ ടീച്ചര്‍, കെ.എം. സുനീറ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി വിളംബരജാഥയും ഉണ്ടായി.
 എടക്കാട് സഫാ സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു

SOLIDARITY

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് തളിപ്പറമ്പ് ഏരിയ കണ്‍വെന്‍ഷന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഭാരവാഹികളായി സി.എച്ച്. മിഫ്താഫ് (പ്രസി), പി.കെ.വി. സത്താര്‍ (സെക്ര), കെ.കെ. ഖാലിദ് (വൈ. പ്രസി), മിലാസ് (പി.ആര്‍ സെക്ര.), എ.വി. ശരീഫ് (സേവനം) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ജോഷി മാസ്റ്റര്‍, രതീഷ്, നാരായണന്‍, നൈജില്‍ എന്നിവര്‍ സംസാരിച്ചു. മിഫ്താഫ് സ്വാഗതവും ഖാലിദ് നന്ദിയും പറഞ്ഞു.

പുതിയതെരു: സോളിഡാരിറ്റി വളപട്ടണം ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പുതിയതെരുവില്‍ സംസ്ഥാന പ്രതിനിധിസഭാംഗം ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്തു. വി.എന്‍. ഹാരിസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ടി.പി. ഇല്യാസ് (പ്രസി), ശംസുദ്ദീന്‍ ചേലേരി (സെക്ര), അബ്ദുല്‍ ജബ്ബാര്‍ (വൈസ് പ്രസി), നൂറുദ്ദീന്‍ ചേലേരി, ഇ.കെ. സാജിദ്, കെ.പി. നാസര്‍ (കണ്‍).

Saturday, April 30, 2011

ENDOSULFAN

എന്‍ഡോസള്‍ഫാന്‍ നിരോധം
അഭിനന്ദനീയം -സോളിഡാരിറ്റി
 
 
 എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മധുരം വിതരണം ചെയ്യുന്നു.
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാനുള്ള സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനം അഭിനന്ദനീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ച ഐക്യദാര്‍ഢ്യമാണ് നിരോധം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാന്‍ ഇനിയെങ്കിലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തയാറാകണം. മണ്ണിനെയും മനുഷ്യനെയും പരിഗണിക്കാതെ വികസനത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ദുരിതബാധിതരെ അവഗണിച്ച് കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരെപ്പോലെ പെരുമാറിയ കേന്ദ്രമന്ത്രിമാര്‍ സമൂഹത്തോട് മാപ്പുപറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, വി.എന്‍.ഹാരിസ്, ടി.കെ. മുഹമ്മദ് അസ്ലം, പി.സി. ശമീം, കെ.എന്‍. ജുറൈജ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റിയംഗം കെ.കെ. സുഹൈര്‍ സംസാരിച്ചു. എരിയ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരത്തില്‍ മധുരവിതരണം നടത്തി. പ്രകടനത്തിന് ടി. അസീര്‍, റംസി സലാം, കെ.പി. ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍ഡോസള്‍ഫാന്‍ നിരോധത്തെ
സ്വാഗതം ചെയ്തു 
കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ തീരുമാനത്തെ കവിയൂര്‍ ജമാഅത്തെ ഇസ്ലാമി കുടുംബയോഗം സ്വാഗതം ചെയ്തു. ഹല്‍ഖ നാസിം അബ്ദു റഊഫ് അധ്യക്ഷത വഹിച്ചു. സോളിഡാരി ജില്ല ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എം. ദാവൂദ്, ടി.വി. മൊയ്തു, സി. ഹസീന, ഷമീമ, ജംഷീറ, സന അബ്ദു റഊഫ്, ഒ.കെ. മുഹാദ്, നിഹാല എന്നിവര്‍ സംബന്ധിച്ചു. ജവാദുദ്ദീന്‍ ജമാല്‍ സ്വാഗതവും ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു.
ആഹ്ലാദ പ്രകടനം നടത്തി
 എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടപ്പിച്ച് സോളിഡാരിറ്റി  ഇരിക്കൂര്‍ ടൌണില്‍ നടത്തിയ പ്രകടനം.
ഇരിക്കൂര്‍: സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധം ഏര്‍പ്പെടുത്തിയതില്‍ അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ഇരിക്കൂര്‍ ഏരിയ ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി.
ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാലംസൈറ്റ് വഴി ഇരിക്കൂര്‍ ടൌണില്‍ സമാപിച്ചു.
സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയ പ്രസിഡന്റ് എന്‍.വി. താഹിര്‍, കെ.പി. ഹാരിസ്, കെ. മശ്ഹൂദ്, മുസ്തഫ, ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.
 കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കവിയൂരില്‍ പ്രകടനം നടത്തി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ്  ജവാദുദ്ദീന്‍ ജമാല്‍, സെക്രട്ടറി നിഷൂല്‍ നിസാര്‍, എസ്.ഐ.ഒ പ്രസിഡന്റ് ഒ.കെ. മുഹാദ്, സെക്രട്ടറി ഇര്‍ഫാന്‍, തഅ്നീം, സുഹാദ് സക്കരിയ, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി  ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് ഒ.ടി. നാസര്‍, മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
മാടായി: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മൊ ട്ടാമ്പ്രത്ത് ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയ പ്രസിഡന്റ് അബ്ദുല്‍ ഗനി, മസീഹ്, സജീര്‍, അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

MALARVADY

മലര്‍വാടി ബാലസംഘം;
ക്വിസ് മത്സരം സംഘടിപ്പിച്ചു
 
  ചെങ്ങളായി കോട്ടപറമ്പില്‍ മലര്‍വാടി ബാലസംഘം നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ചെങ്ങളായി പഞ്ചായത്തംഗം പി.വി. രജിത സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

ശ്രീകണ്ഠപുരം: ചെങ്ങളായി കോട്ടപറമ്പില്‍ മലര്‍വാടി ബാലസംഘം നേതൃത്വത്തില്‍ സംഗമവും ക്വിസ് മത്സരവും നടത്തി. കെ.പി. ആദംകുട്ടി ഉദ്ഘാടനം ചെയ്തു. സി.വി.എന്‍. ഇഖ്ബാല്‍, അന്‍വര്‍ ഉളിയില്‍, ടി.പി. അയ്യൂബ്, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ചെങ്ങളായി പഞ്ചായത്തംഗം പി.വി. രജിത സമ്മാനദാനം നിര്‍വഹിച്ചു.

Thursday, April 28, 2011

COORG NEWS

കുടക് ജില്ലയില്‍ നേരിയ
ഭൂചലനം; നാശനഷ്ടമില്ല
മടിക്കേരി: കുടക് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലെ 10.55ന് നേരിയ തോതില്‍ ഭൂചലനമുണ്ടായി. എന്നാല്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടിക്കേരിയിലെ രാജാസീറ്റ്, ഹില്‍വ്യൂ, ആസാദ് നഗര്‍, ത്യാഗരാജ, ഗദ്ദികെ, മെയിന്‍ഗേറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ത്യാഗരാജയിലും ആസാദ് നഗറിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍വിട്ട് നിരത്തിലിറങ്ങി. മൂന്നു വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവിച്ചു. രാജാസീറ്റ്, ഹില്‍വ്യൂ എന്നിവിടങ്ങളില്‍ ഇടിമുഴക്കംപോലെ ശബ്ദം അനുഭവപ്പെട്ടുവെന്ന് ജനങ്ങള്‍ പറഞ്ഞു. 33 സെക്കന്‍ഡ് ഭൂചലനം ഉണ്ടായതായി ജില്ലാ അധികൃതര്‍ പറഞ്ഞു.

GIO_KANNUR

 ജി.ഐ.ഒ ജില്ലാ സമിതി നടത്തിയ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ജി.ഐ.ഒ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപിച്ചു
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി നടത്തിയ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍, എം. മനോജ്, എം. ഖദീജ എന്നിവര്‍ ക്ലാസെടുത്തു.  ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വനിതാ വിഭാഗം പ്രസിഡന്റ് എ. സറീന സമ്മാനദാനം നടത്തി. സീനത്ത്, ഷബീറ, ആയിഷ ടീച്ചര്‍, എസ്.എല്‍.പി. മര്‍ജാന, നഫ്സീന, ഷാദിയ, ഷിഫ, അശീറ എന്നിവര്‍ നേതൃത്വം നല്‍കി.
പഠന സഹവാസ ക്യാമ്പ് മാറ്റി
കണ്ണൂര്‍: ഈവര്‍ഷം പത്താംക്ലാസ് പാസായ വിദ്യാര്‍ഥിനികള്‍ക്ക് വിളയാങ്കോട് വാദിസ്സലാമില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പഠനസഹവാസ ക്യാമ്പ് മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലേക്ക് മാറ്റി. ഫോണ്‍: 9747255404, 9747273121.

Wednesday, April 27, 2011

ENGLISH

ഇംഗ്ലീഷ് ക്യാമ്പ്
കാഞ്ഞിരോട്: പൊതുവിദ്യാലയ വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് സഹവാസക്യാമ്പിന് തുടക്കമായി.
മുണ്ടേരി പഞ്ചായത്തിലെ 200ഓളം വിദ്യാര്‍ഥികളുടെ രണ്ടുദിവസത്തെ ക്യാമ്പാണ് കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ ചൊവ്വാഴ്ച തുടങ്ങിയത്. ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന പഠനമാര്‍ഗങ്ങളാണ് ക്യാമ്പിലുണ്ടാവുകയെന്ന് ബ്ലോക് പ്രോജക്ട് ഓഫിസര്‍ ടി.കെ. സുരേഷ് ബാബു പറഞ്ഞു.
പ്രധാനാധ്യാപകന്‍ ജയപ്രകാശന്‍, കോഓഡിനേറ്റര്‍ പ്രസന്നകുമാരി, വാര്‍ഡംഗം ഫല്‍ഗുനന്‍, പി.ടി.എ പ്രസിഡന്റ് എം. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SOLIDARITY_PERINGATHUR

ഒപ്പുമരം സംഘടിപ്പിച്ചു
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി പെരിങ്ങത്തൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൌണില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂര്‍ യൂനിറ്റ് പ്രസിഡന്റ് യു.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഉമര്‍ഫാറൂഖ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍, സമീര്‍ എന്നിവര്‍ സംസാരിച്ചു.

ISLAMIC CENTRE THALASSERY

 ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇസ്ലാമിക് സെന്റര്‍ സാംസ്കാരിക
സമ്മേളനം സമാപിച്ചു
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി നടന്ന സാംസ്കാരിക സമ്മേളനം സമാപിച്ചു. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന 'തലശേãരിയുടെ ചരിത്രവും വര്‍ത്തമാനവും' സെമിനാര്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിമൂസ, വി.കെ. കുട്ടു, സത്യന്‍ എടക്കാട് എന്നിവര്‍ സംസാരിച്ചു. സി. അബ്ദുന്നാസര്‍ സ്വാഗതവും എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. യു. ഉസ്മാന്‍, എ.കെ. മുസമ്മില്‍ എന്നിവര്‍ സംബന്ധിച്ചു. സാംസ്കാരിക സമ്മേളന സമാപനത്തില്‍ സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.

GIO_KANNUR


ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ദ്വിദിന ഹയര്‍സെക്കന്‍ഡറി മീറ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്യുന്നു.
ഹയര്‍സെക്കന്‍ഡറി മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ഹയര്‍സെക്കന്‍ഡറി മീറ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.എന്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു. നാജിയ സ്വാഗതം പറഞ്ഞു.

Tuesday, April 26, 2011

SOLIDARITY KANNUR

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ കോലം കത്തിക്കുന്നു .
എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനത്തില്‍
കണ്ണൂരിലും പ്രതിഷേധമിരമ്പി
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രകടനം നടത്തി. കാല്‍ടെക്സ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് കൃഷിമന്ത്രി ശരദ് പവാറിന്റെ കോലം കത്തിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയാ സെക്രട്ടറി റംഷിദ് സംസാരിച്ചു. ജില്ലാ സമിതിയംഗം ശമീം സ്വാഗതം പറഞ്ഞു. അംജദ്, ജുറൈജ് എന്നിവര്‍ നേതൃത്വം നല്‍കി.

OBIT_Moideen Kutty

മൊയ്തീന്‍കുട്ടി
മുണ്ടേരിക്കടവ് റോഡിലെ അല്‍ സലാമില്‍ കളത്തില്‍ മൊയ്തീന്‍കുട്ടി (67) നിര്യാതനായി.
ചെന്നൈയില്‍ ആദ്യകാല വ്യാപാരിയായിരുന്നു. 
ഭാര്യ: മീനോത്ത് സൈനബ. 
മക്കള്‍: ഹസീന, സാബിര്‍, മുഹമ്മദ് അഷര്‍, കുഞ്ഞാമിന, നൂറുന്നിസ, ഖൈറുന്നിസ, മുഹമ്മദ്, ഫഹദ്.
മരുമക്കള്‍: സക്കരിയ, റഷീദ് (അബൂദബി), ഉബൈദ് (ദുബൈ). 
സഹോദരങ്ങള്‍: മറിയം, നഫീസ. 
ഖബറടക്കം  കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

SOLIDARITY IRIKKUR AREA

പ്രകടനം നടത്തി
ശ്രീകണ്ഠപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. എന്‍.വി. താഹിര്‍, എ. സുഹൈര്‍, കെ.പി. ഹാരിസ്, കെ.പി. സലീം, ടി.പി. അയ്യൂബ് എന്നിവര്‍ സംസാരിച്ചു

SOLIDARITY MATTANNUR

 
 പുന്നാട് കോളനിയില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
സോളിഡാരിറ്റി കുടിവെള്ള
പദ്ധതി നിര്‍മാണം തുടങ്ങി
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ കോളനിയില്‍ നടന്ന നിര്‍മാണ പ്രവൃത്തി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോളനിയിലെ 40ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ചാലുകീറുന്ന പ്രവൃത്തിയാണ് ആദ്യദിനം ആരംഭിച്ചത്. ടാങ്ക്നിമാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വരുംദിവസങ്ങളില്‍ നടക്കും. മേയ് മാസത്തോടെ കോളനിയില്‍ കുടിവെള്ള വിതരണം നടത്താന്‍ കഴിയുന്ന വിധത്തിലാണ് പ്രവൃത്തികള്‍ നടത്തുക. ഞായറാഴ്ച ആരംഭിച്ച നിര്‍മാണ പ്രവൃത്തികളില്‍ കോളനിവാസികളും പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ ഓര്‍ഗനൈസര്‍ പി.സി. മുനീര്‍, കെ.വി. നിസാര്‍, നാസര്‍ പുന്നാട്, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, April 24, 2011

BAN ENDOSULPHAN

WELFARE PARTY OF INDIA FLAG

GIO_KANNUR

ജി.ഐ.ഒ സഹവാസ ക്യാമ്പിന് നാളെ തുടക്കം
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വെക്കേഷന്‍ കാലയളവില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഹയര്‍സെക്കന്‍ഡറി മീറ്റ് ഏപ്രില്‍ 25, 26 തീയതികളില്‍ കണ്ണൂര്‍ ഞാലുവയലിലെ ഐ.സി.എമ്മില്‍ നടക്കും.
ടീന്‍സ് മീറ്റ് ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെ 'ഒരു അവധിക്കാല സഹവാസം' വിളയാങ്കോട് വാദിസ്സലാമില്‍ സംഘടിപ്പിക്കും.  ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656071524, 9526437370, 9895402175 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

BOOK FAIR

പുസ്തകമേള
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേള കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.'പ്രവാചകന്‍ സൃഷ്ടിച്ച അക്ഷരവിപ്ലവം' എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വി പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.എം. മുനീര്‍ ജമാല്‍, എ.പി. അജ്മല്‍ ,എസ്.എ. പുതിയവളപ്പില്‍എന്നിവര്‍ സംസാരിച്ചു. സി. അബ്ദുന്നാസര്‍ സ്വാഗതവും എം. അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.

MALARVADY

മലര്‍വാടി ബാലസംഘം കളിമുറ്റം 
ചാലാട്: മലര്‍വാടി ബാലസംഘം ചാലാട് യൂനിറ്റ് ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂള്‍ ഗ്രൌണ്ടില്‍ 'കളിമുറ്റം' സംഘടിപ്പിച്ചു. സീനിയര്‍ വിഭാഗത്തില്‍ മെഹന പര്‍വീന്‍ ഒന്നാംസ്ഥാനവും ഷഹീന്‍ ഷാജി, എ.ടി. ഫയാസ് എന്നിവര്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ എം.പി. റസീന്‍ ഒന്നാംസ്ഥാനവും സഹദ് ജുനൈദ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമ്മാനങ്ങള്‍ ഹിറാ ചാരിറ്റബിള്‍ സെക്രട്ടറി സി.വി. ഉമര്‍കുഞ്ഞി, ജമാഅത്തെ ഇസ്ലാമി ചാലാട് യൂനിറ്റ് സെക്രട്ടറി കെ.പി. റഫീഖ് എന്നിവര്‍ വിതരണം ചെയ്തു. സി.എച്ച്. ഷൌക്കത്തലി അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം സ്വാഗതവും ബാലസംഘം യൂനിറ്റ് ക്യാപ്റ്റന്‍ ഉസാമ നന്ദിയും പറഞ്ഞു.

SOLIDARITY AREA CONVENTION

സോളിഡാരിറ്റി ഏരിയാ
കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും
കണ്ണൂര്‍: സോളിഡാരിറ്റി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് പയ്യന്നൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ പയ്യന്നൂര്‍ ഐ.സി.സി സെന്ററില്‍ നടക്കും. ഇരിക്കൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ വൈകീട്ട് നാലിന് ശ്രീകണ്ഠപുരം ആര്‍ട്സ് കോളജില്‍ നടക്കും. മേയ് ഒന്നിന് രാവിലെ 9.30ന് വളപട്ടണം, തലശേãരി ഏരിയ, 4.30ന് തളിപ്പറമ്പ് ഏരിയ, 7.30ന് മാടായി ഏരിയ, മേയ് എട്ട് ഞായറാഴ്ച രാവിലെ 9.30ന് കൂത്തുപറമ്പ്, കണ്ണൂര്‍, കാഞ്ഞിരോട് ഏരിയകളുടെയും 4.30ന് ന്യൂമാഹി, ഇരിട്ടി, എടക്കാട് ഏരിയകളുടെയും 6.30ന് പാനൂര്‍ ഏരിയയുടെയും കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് അറിയിച്ചു.

BAN ENDOSULPHAN

എന്‍ഡോസള്‍ഫാന്‍: കേന്ദ്രം
കാട്ടുന്നത് ക്രൂരത -കടന്നപ്പള്ളി
കണ്ണൂര്‍: സമാനതയില്ലാത്ത ക്രൂരതയാണ് എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരകമായ വിഷത്തിനെതിരെ കഠിനമായ മനസ്സുള്ളവര്‍ക്കേ പ്രതികരിക്കാതിരിക്കാനാവൂ. വീണ്ടും ഒരന്വേഷണവും പഠനവും വേണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ നിലപാട് ക്രൂരവും നിരര്‍ഥകവുമാണ്.
മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാറ്റമാണ് ഭരണകര്‍ത്താക്കള്‍ കാട്ടുന്നത്. ഇതിനെ അപലപിക്കാതിരിക്കാന്‍ മനുഷ്യത്വം അല്‍പമെങ്കിലും ഉള്ളവര്‍ക്ക് കഴിയില്ല. ഭയാനകമായ ജീവിതമാണ് കീടനാശിനിയുടെ ഇരകള്‍ നയിക്കുന്നത്. മനുഷ്യത്വം മരവിച്ചവര്‍ക്കെതിരെ സന്നദ്ധ സംഘടനകളും ബഹുജനങ്ങളും ഉണരണം -കടന്നപ്പള്ളി പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ജലീല്‍ പടന്ന, കോണ്‍ഗ്രസ്^എസ് ജില്ലാ പ്രസിഡന്റ് ബാബു ഗോപിനാഥ്, ടി.പി.ആര്‍. നാഥ്, ജുറൈജ് എന്നിവര്‍ സംസാരിച്ചു. ടി.കെ. അസ്ലം സ്വാഗതം പറഞ്ഞു.

BAN ENDOSULPHAN

ഇന്ത്യ എന്‍ഡോസള്‍ഫാന്‍വിരുദ്ധ
നിലപാടെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധം ചര്‍ച്ചക്കെടുക്കുന്ന സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ ഇന്ത്യ തയാറാകണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ 300ഓളം പേരുടെ മരണത്തിനും ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്തുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് 150ലധികം പഠനങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം സ്വീകരിക്കുന്നത് വന്‍കിട കമ്പനികളുടെ സ്വാധീനം മൂലമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുത്തക കീടനാശിനി കമ്പനികള്‍ക്ക് വിധേയപ്പെട്ട സമീപനം സ്വീകരിച്ച കൃഷിമന്ത്രി ശരദ് പവാറിന്റെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. എണ്‍പതിലധികം രാജ്യങ്ങള്‍ നിരോധിച്ച ഈ മാരക കീടനാശിനി രാജ്യത്തൊട്ടാകെ നിരോധിക്കാനും സ്റ്റോക്ഹോം സമ്മേളനത്തില്‍ ലോകവ്യാപകമായ നിരോധത്തിനുവേണ്ടി വോട്ടുചെയ്യാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.
ഈ ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.

Saturday, April 23, 2011

AWARD_ABDUL SALAM PURAVUR

കവിസംഗമം-കെ ജി മേനോന്‍ 
കവിതാ അവാര്‍ഡ്
അബ്ദുല്‍സലാമിന്
ചെന്നൈ: ചെന്നൈ കവിസംഗമത്തിന്റെ ആഭിമുഖ്യത്തിലുള്ള കെ ജി മേനോന്‍ സ്മാരക കവിതാ അവാര്‍ഡിന് അബ്ദുല്‍സലാം അര്‍ഹനായി. കമിഴ്ന്നു പെയ്യുന്ന കടല്‍ എന്ന കവിതയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന അവാര്‍ഡ്. അവാര്‍ഡ് ചെന്നൈ കേരളാസമാജം ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ കവിതയ്ക്ക് രണ്ടു തവണ ഒന്നാം സമ്മാനം, ലോക മലയാളി വിദ്യാര്‍ഥികള്‍ക്കായുള്ള ഗള്‍ഫ് വോയ്‌സ് പുരസ്‌കാരം, മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യപുരസ്‌കാരം, ബാലസാഹിത്യഇന്‍സ്റ്റിറ്റിയൂട്ട് കവിതാപുരസ്‌കാരം, എന്‍.എന്‍ കക്കാട് അവാര്‍ഡ്, ദല-കൊച്ചുബാവ അവാര്‍ഡ്, കൈരളി-അറ്റ്‌ലസ് അവാര്‍ഡ്, വി ടി കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ കൂടാളിക്കടുത്ത് പുറവൂരിലെ എ പി ഫാത്തിമയുടെയും പരേതനായ കുട്ട്യാലിപ്പുറത്ത് അബ്ദുല്‍ റഹ്മാന്റെയും മകനാണ്.
അബ്ദുല്‍സലാമിന്റെ ഫോണ്‍:
09381707538
08428117167

ISLAMIC CENTRE THALASSERY

 പുസ്തകമേളയും
സാംസ്കാരിക സമ്മേളനവും
ഇന്ന് തുടങ്ങും
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 23 മുതല്‍ 26 വരെ പുസ്തകമേളയും സാംസ്കാരിക പരിപാടിയും തലശേãരി ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കും.
ശനിയാഴ്ച വൈകീട്ട് നാലിന് പുസ്തകമേളയും സാംസ്കാരിക സമ്മേളനവും കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി, അഡ്വ. ആസഫലി, ചൂര്യയി ചന്ദ്രന്‍ മാസ്റ്റര്‍, എസ്.എ. പുതിയവളപ്പില്‍, അഡ്വ. കെ.എ. ലത്തീഫ് എന്നിവര്‍ സംബന്ധിക്കും.
ഏഴുമണിക്ക് 'പ്രവാചകന്‍ സൃഷ്ടിച്ച അക്ഷര വിപ്ലവം' എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വി പ്രഭാഷണം നടത്തും.
ഞായറാഴ്ച വൈകീട്ട് നാലിന് ഖുര്‍ആന്‍ സെമിനാറില്‍ ടി.പി. ശറഫുദ്ദീന്‍ വിഷയമവതരിപ്പിക്കും. ഏഴുമണിക്ക് 'സുഭദ്ര കുടുംബം ഫലപ്രദമായ രക്ഷാകര്‍തൃത്വം' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ക്ലാസെടുക്കും.തിങ്കളാഴ്ച വൈകീട്ട് നാലിന് 'മതരാഷ്ട്ര വാദവും ഇസ്ലാമും' എന്ന വിഷയം സി. ദാവൂദും ഏഴു മണിക്ക് 'കലയും സാഹിത്യവും' ടി.പി. മുഹമ്മദ് ശമീമും അവതരിപ്പിക്കും.ചൊവ്വാഴ്ച വൈകീട്ട് നാലിന് 'തലശേãരിയുടെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ നടത്തുന്ന ചരിത്രസെമിനാറില്‍ കെ.കെ. മാരാര്‍, കെ.പി. കുഞ്ഞിമൂസ, അഡ്വ. പി.വി. സൈനുദ്ദീന്‍, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ പങ്കെടുക്കും.

SOLIDARITY MATTANNUR

 സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി
നിര്‍മ്മാണ പ്രവൃത്തി നാളെ തുടങ്ങും
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം അതിരൂക്ഷമായി നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഞായറാഴ്ച തുടങ്ങും.
കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കാലങ്ങളായി കോളനിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും ഇവിടെയുള്ള കിണര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.
മുറവിളികള്‍ക്കൊന്നും പരിഹാരമില്ലാതെ കിടക്കുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതിയുമായി രംഗത്ത് വന്നത്. ഞായറാഴ്ച നിര്‍മ്മാണ പ്രവൃത്തിതുടങ്ങുന്ന പദ്ധതി മെയ് പകുതിയോടെ പൂര്‍ത്തീകരിച്ച് ജലവിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വിലക്ക് വാങ്ങി പദ്ധതിക്കായുള്ള കിണര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ഇവിടെ ടാങ്ക് പണിത് ഓരോവീടുകളിലേക്കും പ്രത്യേകം ടാപ്പ് പണിയുകയും ചെയ്യും. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് രണ്ടരലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി തയാറാക്കിയത്.
ഞായറാഴ്ച രാവിലെ ആറ് മണിക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
സോളിഡാരിറ്റി സേവന വിഭാഗം കണ്‍വീനര്‍ ടി.കെ. മുനീര്‍, കെ. സാദിഖ്, ടി.കെ. അസ്ലം, കെ. ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുക.

FRIDAY CLUB KANNUR


കുടുംബത്തിന്റെ മാനദണ്ഡം സമ്പത്തായി
മാറി- ശൈഖ് മുഹമ്മദ് കാരകുന്ന്

കണ്ണൂര്‍: ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും മാനദണ്ഡം സമ്പത്തായി മാറിയെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരയില്‍ 'ഖുര്‍ആനും സാമൂഹിക വ്യവസ്ഥയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക നാഗരിക  സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്  കുട്ടികളെയും  കുടുംബത്തെപ്പോലും നാം കാണുന്നത്. വ്യക്തിക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും  സാമീപ്യവും സംരക്ഷണവും കിട്ടത്തക്കവിധമുള്ള ജീവിത വ്യവസ്ഥയാണ് ഇസ്ലാം നിര്‍ദേശിക്കുന്ന്. ആരാധനകളും ഈ കൂട്ടായ്മകളിലൂന്നിക്കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ സാമൂഹിക വ്യവസ്ഥയുടെ വിവിധ  വശങ്ങളിലേക്ക് ആവശ്യമായ നിയമങ്ങള്‍, ക്രമങ്ങള്‍, വിധികള്‍, വിലക്കുകള്‍, ചിട്ടകള്‍ എന്നിവ ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.  മാതാവ്, പിതാവ്, മറ്റു രക്ത ബന്ധങ്ങള്‍ എന്നിവ മനുഷ്യഹിതമായല്ല സംഭവിക്കുന്നത്. എന്നാല്‍, പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അസാധാരണമായ സ്വാതന്ത്യ്രം ദൈവം മനുഷ്യനു നല്‍കി.  ജീവിതത്തില്‍ എല്ലാം പങ്കിട്ടെടുക്കുന്ന ദിവ്യമായ, ആത്മീയമായ ഒന്നായിരിക്കണം കുടുംബബന്ധമെന്നാണ് ഖുര്‍ആന്‍ പറയുന്നത്^അദ്ദേഹം പറഞ്ഞു. 
ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. അഡ്വ. ഒ. വി. ശ്രീനിവാസന്‍ ആസ്വാദന ഭാഷണം നടത്തി. കെ.എല്‍. അബ്ദുല്‍ സലാം സംസാരിച്ചു.
പരമ്പരയില്‍ ഇന്ന് 'ഖുര്‍ആനും സാമ്പത്തിക നീതിയും' എന്ന വിഷയത്തില്‍ പി.പി. അബ്ദുറഹ്മാന്‍ സംസാരിക്കും.

MSF KANNUR

എന്‍ഡോസള്‍ഫാനെതിരെ
എം.എസ്.എഫിന്റെ ഒപ്പുമരം
കണ്ണൂര്‍: എന്‍ഡോസള്‍ഫാനെതിരെ എം.എസ്.എഫ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒപ്പുമരം പരിപാടി സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, യു.പി.എ അധ്യക്ഷ, കേന്ദ്ര കൃഷിമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഹരജിയിലേക്ക് പ്രമുഖരുടെയും പൊതു ജനങ്ങളുടെയും ഒപ്പ് ശേഖരണത്തിനാണ് ഒപ്പുമരം പരിപാടി നടത്തിയത്.
സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഒപ്പു ശേഖരണം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അര്‍ഷില്‍ ആയിക്കര അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ഭാസ്കരന്‍ വെള്ളൂര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, ഫൈസല്‍, അഡ്വ. ടി.ഒ. മോഹനന്‍, റിയാസ് മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു. നസീര്‍ സ്വാഗതം പറഞ്ഞു.

Friday, April 22, 2011

FRIDAY CLUB KANNUR

 ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന  ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരയില്‍ കേരള വഖഫ് ബോര്‍ഡ്  മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ പ്രബന്ധമവതരിപ്പിക്കുന്നു .
 ഖുര്‍ആന്‍ വിശകലന പ്രഭാഷണ
പരമ്പരക്ക്  തുടക്കമായി
കണ്ണൂര്‍: ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചതുര്‍ദിന ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരക്ക് ടൌണ്‍ സ്ക്വയറില്‍ തുടക്കമായി. ആദ്യ ദിനമായ വ്യാഴാഴ്ച കേരള വഖഫ് ബോര്‍ഡ്  മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ 'ഖുര്‍ആനും ജീവിതവും' എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു.
പ്രപഞ്ച സ്രഷ്ടാവിനോടുള്ള ആരാധന നല്ല ജീവിതത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രൈഡേ ക്ലബ് പ്രസിഡന്റ്  ബി. യൂസുഫ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ പി.പി. ജയരാജന്‍ ആസ്വാദനഭാഷണം നടത്തി. അഡ്വ. കെ.എല്‍.  അബ്ദുല്‍ സലാം, പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. പി. സലീം,  എ.കെ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. പ്ര. ബി. മൂസ സ്വാഗതവും സെക്രട്ടറി ബി.കെ. ഫസല്‍ നന്ദിയും പറഞ്ഞു. പരമ്പരയില്‍ വെള്ളിയാഴ്ച 'ഖുര്‍ആനും സാമൂഹിക വ്യവസ്ഥയും' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കും. വൈകീട്ട്  ഏഴുമുതല്‍ പരിപാടി ആരംഭിക്കും.