Monday, October 24, 2011
സോളിഡാരിറ്റി വാഹനജാഥക്ക് സ്വീകരണം നല്‍കി
സോളിഡാരിറ്റി വാഹനജാഥക്ക്
സ്വീകരണം നല്‍കി
സ്വീകരണം നല്‍കി
മട്ടന്നൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റി നടത്തുന്ന വാഹനജാഥക്ക് മട്ടന്നൂരില്‍ സ്വീകരണം നല്‍കി. കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഫാറൂഖ് ഉസ്മാനെ ടി.കെ. വിജയന്‍ ഹാരാര്‍പ്പണം നടത്തി. യു.കെ. സെയ്ദ് സംസാരിച്ചു.
ഏരിയാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. പി.സി. ഷമീമിന്റെ നേതൃത്വത്തിലുള്ള തെരുവുനാടകവും ഉണ്ടായിരുന്നു. വാഹനജാഥക്ക് ഇരിട്ടിയിലും പേരാവൂരിലും സ്വീകരണം നല്‍കി. ഫാറൂഖ് ഉസ്മാന്‍ സംസാരിച്ചു.
ഏരിയാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. പി.സി. ഷമീമിന്റെ നേതൃത്വത്തിലുള്ള തെരുവുനാടകവും ഉണ്ടായിരുന്നു. വാഹനജാഥക്ക് ഇരിട്ടിയിലും പേരാവൂരിലും സ്വീകരണം നല്‍കി. ഫാറൂഖ് ഉസ്മാന്‍ സംസാരിച്ചു.
സോളിഡാരിറ്റി ജാഥക്ക് സ്വീകരണം നല്‍കി
ശ്രീകണ്ഠപുരം: മലബാര്‍ നിവര്‍ത്തനപ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥാ സ്വീകരണവും പൊതുസമ്മേളനവും ശ്രീകണ്ഠപുരം ടൌണില്‍ നടന്നു. സോളിഡാരിറ്റി മുന്‍ സംസ്ഥാന സമിതിയംഗം ടി.പി. മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എന്‍.വി. താഹിര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉളിയില്‍, കെ.പി. ആദംകുട്ടി, കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, സി.വി.എന്‍. ഇസ്മാഈല്‍, ഫാറൂഖ് ഉസ്മാന്‍, എന്‍.എം. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. തെരുവു നാടകവും അരങ്ങേറി. ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍
ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ധാര്‍മികബോധമുള്ള പെണ്‍സമൂഹം സാമൂഹികതിന്മകള്‍ക്കെതിരെയുള്ള താക്കീതാണെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എ.ആര്‍. തസ്നീം അഭിപ്രായപ്പെട്ടു. ജി.ഐ.ഒ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി റുക്സാന മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥിനി സമൂഹം വിദ്യാഭ്യാസം നേടുന്നതോടൊപ്പം സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പോരാടണമെന്ന് അവര്‍ പറഞ്ഞു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം വി.എന്‍. ഹാരിസ് പഠനക്ലാസ് നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം, ജമാഅത്തെ ഇസ്ലാമി വനിത ജില്ലാ പ്രസിഡന്റ് എ.ടി. സമീറ, കെ.കെ. നസ്റീന എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപനപ്രസംഗം നടത്തി. എന്‍. ശബാന സ്വാഗതവും ടി. സുഹൈല നന്ദിയും പറഞ്ഞു.

'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം': എസ്.ഐ.ഒ കാമ്പയിന് തുടക്കമായി
എസ്.ഐ.ഒ കാമ്പയിന് തുടക്കമായി
കണ്ണൂര്‍: 'അറിവിന്റെ കരുത്ത്, നേരിന്റെ സമരസാക്ഷ്യം' എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ ജില്ലാ കമ്മിറ്റി നവംബര്‍ 15വരെ നടത്തുന്ന കാമ്പയിന് തുടക്കമായി. കണ്ണൂര്‍ കൌസര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ നേതൃസംഗമത്തില്‍ എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുസ്സലാം ഉദ്ഘാടനം നിര്‍വഹിച്ചു. കാമ്പസുകളില്‍ ക്രിയാത്മക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥി സമൂഹം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. കാമ്പയിന്റെ ഭാഗമായി പ്രഫഷനല്‍ സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ്, കാമ്പസ് മീറ്റ്, രചനാ മത്സരങ്ങള്‍, കൊളാഷ്^ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, ഈദ്മീറ്റ്, കേഡര്‍ ക്യാമ്പ്, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി സമാപന പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എ. റാഷിദ് സ്വാഗതം പറഞ്ഞു. സി.കെ. അര്‍ഷാദ് ഖുര്‍ആന്‍ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി 'ഫെയ്ത്ത് ഇന്‍ റവല്യൂഷന്‍' വീഡിയോ പ്രദര്‍ശനം നടത്തി.

Sunday, October 23, 2011
വാഹനജാഥക്ക് സ്വീകരണം നല്‍കി
വാഹനജാഥക്ക്
സ്വീകരണം നല്‍കി
സ്വീകരണം നല്‍കി
ചക്കരക്കല്ല്: സോളിഡാരിറ്റി മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ജില്ലാ വാഹന ജാഥക്ക് ചക്കരക്കല്ലില്‍ സ്വീകരണം നല്‍കി.വൈകുന്നേരം നടന്ന പൊതുയോഗം സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരോട് ഏരിയ പ്രസിഡന്റ് കെ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം. മുകുന്ദന്‍ മാസ്റ്റര്‍, ചാലോടന്‍ രാജീവന്‍, എ.കെ. സുരേന്ദ്രന്‍, സി.കെ. മുനവിര്‍,കെ.എം. മഖ്ബൂല്‍, ഫാറൂഖ് ഉസ്മാന്‍, അനൂപ്കുമാര്‍, മുനീര്‍ അഞ്ചരക്കണ്ടി ,ഇ.അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. ടൌണില്‍ നടന്ന പ്രകടനത്തിന് സി.ടി. അശ്കര്‍, അബ്ദുല്‍ഗഫൂര്‍, കെ.വി. അഷ്റഫ്, സി.ടി. ശഫീഖ് , മുനീര്‍, ബഷീര്‍ മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം: കണ്ണൂര്‍ ജില്ലാ വാഹനജാഥക്ക് തുടക്കമായി
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടത്തുന്ന വാഹന ജാഥയുടെ ഉദ്ഘാടനം പാനൂരില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് പതാക കൈമാറി നിര്‍വഹിക്കുന്നു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, സോളിഡാരിറ്റി മീഡിയാ കണ്‍വീനര്‍ ടി.പി. ഇല്യാസ്, ഇബ്രാഹിം തുടങ്ങിയവര്‍ സമീപം.
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
കണ്ണൂര്‍ ജില്ലാ വാഹനജാഥക്ക് തുടക്കമായി
കണ്ണൂര്‍ ജില്ലാ വാഹനജാഥക്ക് തുടക്കമായി
പാനൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടത്തുന്ന വാഹനജാഥയുടെ പതാക പാനൂരില്‍ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മാസ്റ്റര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന് കൈമാറി.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, കൂത്തുപറമ്പ് ഏരിയാ വൈസ് പ്രസിഡന്റ് വി.പി. അനൂപ്കുമാര്‍, അജ്മല്‍, ഉമര്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.

വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.
വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു.
വീരാജ്പേട്ട: വീരാജ്പേട്ട ടൌണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്നു. നന്നേ വീതികുറഞ്ഞ റോഡുകളും ക്രമമല്ലാത്ത പാര്‍ക്കിങ്ങുമാണ് ടൌണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. വീരാജ്പേട്ട ടൌണിന്റെ ചൌക്കില്‍നിന്നും എഫ്.എം.സി റോഡ് മെയിന്‍റോഡിന് ആകെ ആറുമീറ്റര്‍ വീതിയില്‍ മാത്രമാണ് ടാറിങ്ങുള്ളത്.
ശരിയായ ഫുട്പാത്തോ പാര്‍ക്കിങ് ഇടമോ ഇല്ലാത്തതിനാല്‍ ചൌക്കി മുതല്‍ ബദ്രിയ ജങ്ഷന്‍ വരെ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്.
ട്രാഫിക് പൊലീസിന്റെ അനാസ്ഥയും ഗതാഗതക്കുരുക്കിന് കാരണമായി പറയപ്പെടുന്നു. ബദ്രിയ ജങ്ഷന്‍ മുതല്‍ സുണ്ണദബീദി വഴി ഗോണിക്കുപ്പ റോഡ് (ബ്രൈറ്റ് ജങ്ഷന്‍) വരെയും ബ്രൈറ്റ് ജങ്ഷന്‍ മുതല്‍ ചൌക്കി വരെയുമുള്ള റോഡ് തകര്‍ന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതവും നരകതുല്യമാണ്.
മാത്രമല്ല, ഇവ വണ്‍വേ ആയതിനാല്‍ വന്‍ വാഹന തിരക്കാണ് ഈ റൂട്ടില്‍ അനുഭവപ്പെടുന്നത്. ഗോണിക്കുപ്പ റോഡില്‍ ഫൂട്പാത്തില്ലാത്തതിനാല്‍ കാല്‍നട യാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്.

Saturday, October 22, 2011
പയ്യന്നൂര്‍ താലൂക്ക് രൂപവത്കരിക്കണം -സോളിഡാരിറ്റി
പയ്യന്നൂര്‍ താലൂക്ക്
രൂപവത്കരിക്കണം -സോളിഡാരിറ്റി
രൂപവത്കരിക്കണം -സോളിഡാരിറ്റി
പയ്യന്നൂര്‍: പയ്യന്നൂര്‍ ആസ്ഥാനമായി താലൂക്ക് രൂപവത്കരിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ആഭിമുഖ്യത്തില്‍ നടക്കുന്ന നിവര്‍ത്തന പ്രക്ഷോഭ യാത്രയോടനുബന്ധിച്ചുള്ള സെമിനാര്‍ ആവശ്യപ്പെട്ടു. സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശിഹാബ് ഇബ്നു ഹംസ മുഖ്യപ്രഭാഷണം നടത്തി.പയ്യന്നൂര്‍ ഏരിയ പ്രസിഡന്റ് ശിഹാബ് അരവഞ്ചാല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. വി.കെ. രവീന്ദ്രന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. അസ്ഹര്‍ പുഞ്ചക്കാട് സ്വാഗതവും നൌഷാദ് കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
വാണിദാസ് എളയാവൂരിനെ ജന്മനാട് ആദരിക്കുന്നു
വാണിദാസ് എളയാവൂരിനെ
ജന്മനാട് ആദരിക്കുന്നു
കണ്ണൂര്‍: പ്രഭാഷണ കലയില്‍ അറുപതാണ്ട് പിന്നിടുന്ന വാണിദാസ് എളയാവൂരിനെ ആദരിക്കാന്‍ വാരം യു.പി സ്കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു. ഡിസംബറില്‍ വാരം യു.പി സ്കൂള്‍ ഗ്രൌണ്ടിലാണ് പരിപാടി. കെ. സുധാകരന്‍ എം.പി, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ.കെ.എ. സരള, പി. നാരായണന്‍ മാസ്റ്റര്‍, സി.പി. നാരായണന്‍ മാസ്റ്റര്‍, കട്ടേരി നാരായണന്‍, സുരേഷ് ബാബു എളയാവൂര്‍, പി. മാധവന്‍, വത്സന്‍ മഠത്തില്‍ തുടങ്ങിയവര്‍ മുഖ്യരക്ഷാധികാരികളായും കെ. കുഞ്ഞിമാമു മാസ്റ്റര്‍ ചെയര്‍മാനായും പി.സി. രാമകൃഷ്ണന്‍ ജനറല്‍ കണ്‍വീനറായും സി.എച്ച്. അഷ്റഫ് ട്രഷററായും കമ്മിറ്റി രൂപവത്കരിച്ചു.
വാരം യു.പി സ്കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. രാമകൃഷ്ണന്‍ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
വാരം യു.പി സ്കൂളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ എളയാവൂര്‍ പി. നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.സി. രാമകൃഷ്ണന്‍ സ്വാഗതവും സി.എച്ച്. അഷ്റഫ് നന്ദിയും പറഞ്ഞു.
ടാലന്റീന്‍ 2011: കമ്മിറ്റി രൂപവത്കരിച്ചു
ടാലന്റീന്‍ 2011:
കമ്മിറ്റി രൂപവത്കരിച്ചു
കമ്മിറ്റി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി നടത്തുന്ന ഇന്റര്‍നാഷനല്‍ ടാലന്റീന്‍ റിസര്‍ച് എക്സാം 2011ന്റെ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ടി.കെ. മുഹമ്മദലി (ചെയര്‍.), ശംസീര്‍ ഇബ്രാഹിം (കണ്‍.), ടി.വി. ഇല്യാസ്, എ.പി.എം. ഫൈസല്‍, ടി.കെ. അസ്ലം (പ്രചാരണം മീഡിയ), ആദംകുട്ടി, അംജദ്, ടി.പി. റിവിന്‍ജാസ് (മോണിറ്ററിങ്), സൈറാബാനു, സുഹൈല, കെ. മഅ്റൂഫ് എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ സംസ്ഥാന സമിതി അംഗം സല്‍മാന്‍ സഈദ് സംസാരിച്ചു.
Friday, October 21, 2011
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം: ജില്ലാ വാഹനജാഥ നാളെ (21-10-201) തുടങ്ങും
മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം:
ജില്ലാ വാഹനജാഥ
നാളെ (21-10-201) തുടങ്ങും
കണ്ണൂര്‍: 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു' സോളിഡാരിറ്റി കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭയാത്ര ഒക്ടോബര്‍ 22ന് രാവിലെ പാനൂരില്‍ തുടങ്ങും. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ ജാഥാ ക്യാപ്റ്റനായിരിക്കും. ശനിയാഴ്ച രാവിലെ പാനൂര്‍ ടൌണില്‍ സോളിഡാരിറ്റി സംസ്ഥാന പ്രവര്‍ത്തക കമ്മിറ്റിയംഗം കെ.എം. മഖ്ബൂല്‍ പതാക കൈമാറും. ആദ്യദിവസം കടവത്തൂര്‍, മാഹിപ്പാലം, തലശേãരി പഴയ ബസ്സ്റ്റാന്‍ഡ്, കുളംബസാര്‍, മമ്പറം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൂത്തുപറമ്പില്‍ സമാപിക്കും.
ജാഥാ സമാപനം പഴയങ്ങാടിയില്‍ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ നിര്‍വഹിക്കും. ജില്ലയിലെ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, ടി.പി. മുഹമ്മദ് ശമീം, ശംസീര്‍ ഇബ്രാഹിം, റസാഖ് പാലേരി, സാദിഖ് ഉളിയില്‍ തുടങ്ങിയവര്‍ സംസാരിക്കും.

കൂടംകുളം: എസ്.ഐ.ഒ ഐക്യദാര്‍ഢ്യ റാലി നടത്തി
കൂടംകുളം: എസ്.ഐ.ഒ
ഐക്യദാര്‍ഢ്യ റാലി നടത്തി
ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: തമിഴ്നാട്ടിലെ കൂടംകുളത്തെ ആണവവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഐ.ഒ കണ്ണൂര്‍ നഗരത്തില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. 'ഐക്യദാര്‍ഢ്യത്തിന്റെ പെരുവിരല്‍' എന്ന സന്ദേശമുയര്‍ത്തി നടന്ന പ്രകടനം താവക്കരയില്‍ നിന്നാരംഭിച്ച് നഗരംചുറ്റി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും ആറ് ജില്ലകളിലെ ജനജീവിതത്തെ ബാധിക്കുന്ന ആണവനിലയം കമീഷന്‍ ചെയ്യുന്നതില്‍നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ് ഐക്യദാര്‍ഢ്യ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രകടനത്തിന് ജില്ലാ സെക്രട്ടറി എ. റാഷിദ്, ബി.സി. റിവിന്‍ജാസ്, അംജദ് കണ്ണൂര്‍, ആഷിഖ് കാഞ്ഞിരോട് എന്നിവര്‍ നേതൃത്വം നല്‍കി.

എന്‍.എസ്.എസ് യൂനിറ്റ് ഉദ്ഘാടനം
എന്‍.എസ്.എസ് യൂനിറ്റ് ഉദ്ഘാടനം
വിളയാങ്കോട്: വിറാസ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ വി.വി. രാജേഷ്, ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ സാജിദ് നദ്വി, കോമേഴ്സ് എച്ച്.ഒ.ഡി പാര്‍വതി വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ശംസീര്‍ സ്വാഗതവും കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുനവിര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഹ്രസ്വചിത്ര പ്രദര്‍ശനവും നടന്നു.
Thursday, October 20, 2011
വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു
വെല്‍ഫയര്‍ പാര്‍ട്ടി കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം ഭാരവാഹികളെ പ്രഖ്യാപിച്ചു. ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി ജനറല്‍ ഡോ. എസ്.ക്യു.ആര്‍. ഇല്യാസാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.പ്രസിഡന്‍റായി ഡോ. കൂട്ടില്‍ മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിമാരായി കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം എന്നിവരെയും തെരഞ്ഞെടുത്തു. പ്രഫ. പി. ഇസ്മായിലാണ് ട്രഷറര്‍. കരിപ്പുഴ സുരേന്ദ്രന്‍, പ്രേമ പിഷാരടി, സി. അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം എന്നിവര്‍ വൈസ് പ്രസിഡന്‍റുമാരും ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ സെക്രട്ടറിമാരുമാണ്.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായി ജോണ്‍സണ്‍ നെല്ലിക്കുന്ന്, മിനു മുംതാസ്, റംല മമ്പാട്, ശശി പന്തളം, സി. ദാവൂദ്, ചേറ്റൂര്‍ രാധാകൃഷ്ണന്‍, പി.സി. ഭാസ്കരന്‍, പി.ഐ നൗഷാദ്, പി.വി. റഹ്മാബി, ബിനു വയനാട്, ഇ.സി ആയിഷ, ജ്യോതിവാസ് പറവൂര്‍, പി.കെ. സാദിഖ്, ടി മുഹമ്മദ് വേളം, റസാഖ് പാലേരി എന്നിവരെയും തെരഞ്ഞെടുത്തു. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ്, ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം എന്നിവരും സംസഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായിരിക്കും.
ഡോ. കൂട്ടില്‍ മുഹമ്മദലി മലപ്പുറം ജില്ലയിലെ കൂട്ടില്‍ സ്വദേശിയും കോഴിക്കോട് ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമാണ്. കെ. അംബുജാക്ഷന്‍ പത്തനംതിട്ട പന്തളം സ്വദേശിയും ദലിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്‍റുമാണ്. പി.എ. അബ്ദുല്‍ ഹക്കീം കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.

മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
മൂല്യാധിഷ്ഠിത രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലും
കോഴിക്കോട്: അഴിമതിയും വിവേചനങ്ങളും ക്രിമിനല്‍വത്കരണവും തിളക്കംകുറച്ച ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ വീണ്ടെടുപ്പ് ഉദ്ഘോഷിച്ച് പിറവിയെടുത്ത വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടിയുടെ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ബുധനാഴ്ച പ്രൗഢ ഗംഭീരമായ വേദിയും സദസ്സും സാക്ഷിയാക്കി കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളില്‍ നടന്നു. രാജ്യം ഉയര്‍ത്തിപ്പിടിച്ച മഹിത മൂല്യങ്ങളെ ജനപക്ഷ രാഷ്ട്രീയത്തിലൂടെ പുനരാവിഷ്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു. അഴിമതിക്കാര്‍ക്കും വര്‍ഗീയവാദികള്‍ക്കും ക്രിമിനലുകള്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനമുണ്ടായിരിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്‍െറയും ജാതിയുടെയും പേരില്‍ ജനങ്ങളെ വിഭജിക്കാനും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടിയില്ല. രാജ്യത്തെ ചില വിഭാഗങ്ങളെ മാത്രമേ ദേശീയ പാര്‍ട്ടികള്‍ പോലും പ്രതിനിധീകരിക്കുന്നുള്ളൂ. എന്നാല്‍, എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും വിദ്യാഭ്യാസവും സുരക്ഷയും ഉറപ്പുനല്‍കുന്ന ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം. വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങളുടെയും നേതാക്കളുടെയും സ്വത്ത് ആര്‍ക്കും ഏതുസമയവും പരിശോധിക്കാമെന്ന് എസ്.ക്യു.ആര്‍.ഇല്യാസ് പറഞ്ഞു.
ചൂഷണമുക്തവും എല്ലാവര്‍ക്കും തുല്യതയും സ്വാതന്ത്ര്യവും നല്‍കുന്നതുമായ പുതിയ ഇന്ത്യയെ നിര്‍മിക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി രൂപവത്കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. സഫറുല്‍ ഇസ്ലാം ഖാന്‍ പറഞ്ഞു. സര്‍ക്കാരിന് മറെറാരു കണക്കുണ്ടെങ്കിലും രാജ്യത്തെ 90 ശതമാനവും ദാരിദ്യത്തിലാണ്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലില്‍ ദല്‍ഹിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി രൂപംകൊണ്ടത്. പാര്‍ട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നേടാവുന്നതോ അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് ഉണ്ടാക്കിയതോ അല്ല. 20 ഓ 30 ഓ വര്‍ഷം കൊണ്ട് നേടാവുന്ന ദീര്‍ഘലക്ഷ്യങ്ങളാണിത്.അത് രാജ്യത്തിന്‍െറ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് വന്‍ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവനചെയ്യാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്‍റായി സ്ഥാനമേറ്റ ഡോ.കൂട്ടില്‍ മുഹമ്മദലി വ്യക്തമാക്കി. ഏതെങ്കിലും പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായുള്ളതല്ല ഈ പാര്‍ട്ടി. അവരെ തിരുത്താനും അവരെക്കൂടി സഹകരിപ്പിച്ച് മുന്നോട്ടുപോകാനുമാണ് ലക്ഷ്യമിടുന്നത്.എന്നാല്‍ ഇതിനായി മൂല്യങ്ങളില്‍ ഒരുവിട്ടുവീഴ്ചയയും ചെയ്യില്ല. മുന്‍ധാരണ വെച്ച് വെല്‍ഫയര്‍ പാര്‍ട്ടിയെ വിലയിരുത്തരുതെന്ന് അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു.അവസാനത്തെ വ്യക്തിക്കും ഗുണം ലഭക്കുന്നതായിരിക്കണം എല്ലാ വികസനവുമെന്ന് കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പുതിയ ഭാരവാഹികള്‍ക്ക് ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് പാര്‍ട്ടി പതാക കൈമാറി.ഇന്ത്യന്‍ ദേശീയതയില്‍ ചരിത്രം രൂപംകൊടുത്ത സ്നേഹ സമൂഹമാണ് വെല്‍ഫയര്‍ പാര്‍ട്ടിയെന്ന് ഫാ. അബ്രഹാം ജോസഫ് പറഞ്ഞു. ജനാധിപത്യ ബദലാണ് പുതിയ പാര്‍ട്ടിയിലൂടെ നിര്‍വഹിക്കാന്‍ പോകുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍ പറഞ്ഞു.കേരളത്തില്‍ ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം അംഗങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ.അബ്ദുല്‍ഹക്കീം പറഞ്ഞു.ദേശീയ വൈസ് പ്രസിഡന്‍റ് ലളിതാ നായിക്, ജനറല്‍ സെക്രട്ടറി പി.സി.ഹംസ, സെക്രട്ടറി സുബ്രഹ്മണി, ട്രഷറര്‍ അബ്ദുസ്സലാം വാണിയമ്പലം,വനിതാ കണ്‍വീനര്‍ സീമാ മുഹ്സിന്‍, തമിഴ്നാട് ഘടകം പ്രസിഡന്‍റ് എസ്.എന്‍.സിക്കന്തര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കരിപ്പുഴ സുരേന്ദ്രന്‍,പ്രേമ പിഷാരടി, സി.അഹമ്മദ്കുഞ്ഞി, അബ്ദുല്‍ ഹമീദ് വാണിയമ്പലം, സെക്രട്ടറി ഇ.എ.ജോസഫ്, ട്രഷറര്‍ പ്രഫ.പി.ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ.ഷഫീഖ് സ്വാഗതവും അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു. നേരത്തെ കര്‍ണാടക മുന്‍ മന്ത്രികൂടിയായ ലളിതാ നായിക് പതാക ഉയര്‍ത്തി.
Wednesday, October 19, 2011
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
വെല്‍ഫെയര്‍ പാര്‍ട്ടി
സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
സംസ്ഥാന പ്രഖ്യാപനം ഇന്ന് (19-10-2011)
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന് മൂന്നുമണിക്ക് ടാഗോര്‍ ഹാളില്‍ നടക്കും. മൂല്യാധിഷ്ഠിത രാഷ്ട്രീയം, സാമൂഹിക നീതി, ജനപക്ഷ വികസനം, ക്ഷേമ രാഷ്ട്രം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കഴിഞ്ഞ ഏപ്രില്‍ 18ന് ദല്‍ഹിയിലാണ് പാര്‍ട്ടി രൂപംകൊണ്ടത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച നടക്കുന്ന സംസ്ഥാന പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എസ്.ക്യു.ആര്‍. ഇല്യാസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.സി. ഹംസ, ദേശീയ വൈസ് പ്രസിഡന്റും കര്‍ണാടക മുന്‍ സാമൂഹികക്ഷേമ മന്ത്രിയുമായ ലളിതാ നായിക്, മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റ് സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, വനിതാ വിഭാഗം കണ്‍വീനര്‍ സീമാ മുഹ്സിന്‍, ദേശീയ സെക്രട്ടറി സുബ്രഹ്മണി, ദേശീയ ട്രഷറര്‍ ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കും. സമ്മേളനത്തിന്റെ തത്സമയ വെബ് സംപ്രേഷണം www.welfareparty.org, www.sarany.com എന്നീ സൈറ്റുകളില്‍ ലഭിക്കും.

മലബാര്‍ അവഗണന; സോളിഡാരിറ്റി ചര്‍ച്ച നടത്തി
മലബാര്‍ അവഗണന;
സോളിഡാരിറ്റി ചര്‍ച്ച നടത്തി
സോളിഡാരിറ്റി ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ 'മലബാര്‍ വിവേചനം; പ്രതികള്‍ ആര്?' എന്ന വിഷയത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡില്‍ തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ വിഷയമവതരിപ്പിച്ചു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് മോഡറേറ്ററായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി. മാധവന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍ (പബ്ലിക് ഹെല്‍ത്ത് ഫോറം) എന്നിവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് ടി. അസീര്‍ സ്വാഗതം പറഞ്ഞു.

ഹജ്ജ്: സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
ഹജ്ജ്: സുപ്രീംകോടതി വിധി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
സ്വാഗതാര്‍ഹം- ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ ഏറ്റവും പരിശുദ്ധമായി കരുതുന്ന ഒരു ആരാധനാ കര്‍മത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ പല നയങ്ങളും. ഇത് തിരുത്താന്‍ സുപ്രീംകോടതി നിര്‍ദേശം പ്രചോദനമാകുമെന്ന് യോഗം വിലയിരുത്തി. കഴിയാവുന്നത്രയും ആളുകളെ സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് കൊണ്ടുപോവുകയാണ് വേണ്ടത്. ഇതിന് പ്രയാസമുണ്ടെങ്കില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഗ്രൂപ്പുകളെ ഏല്‍പിക്കണം. എന്നാല്‍, കൊള്ള ലാഭമെടുക്കുന്ന ഗ്രൂപ്പുകളെ തീറ്റിപ്പോറ്റുന്ന സമീപനമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേന്ദ്രം സ്വീകരിച്ചത്. സുപ്രീംകോടതിയുടെ ഇടപെടല്‍ അതിനാല്‍ വിശ്വാസി സമൂഹം ആഹ്ലാദത്തോടെ സ്വീകരിക്കും -സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു.
വാദിഹുദ ഐ.ടി.സിക്ക് നൂറ് ശതമാനം വിജയം
വാദിഹുദ ഐ.ടി.സിക്ക്
നൂറ് ശതമാനം വിജയം
നൂറ് ശതമാനം വിജയം
പഴയങ്ങാടി: തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വാദിഹുദ ഐ.ടി.സിയില്‍നിന്ന് ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളില്‍ അഖിലേന്ത്യ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. വിജയികളെ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ്, പ്രിന്‍സിപ്പല്‍ ടി.പി.ഷാഹുല്‍ ഹമീദ് എന്നിവര്‍ അനുമോദിച്ചു.
എം.ഇ.എസ് സ്കോളര്‍ഷിപ്
എം.ഇ.എസ്
സ്കോളര്‍ഷിപ്
സ്കോളര്‍ഷിപ്
കണ്ണൂര്‍: അര്‍ഹരായ മുസ്ലിം, മറ്റു പിന്നാക്ക വിഭാഗത്തിന്റെ ഉപരിപഠനത്തിന് എം.ഇ.എസ് നല്‍കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ നവംബര്‍ 15നുമുമ്പ് എം.എ. ബെക്കര്‍, സെക്രട്ടറി, എം.ഇ.എസ്, സഫ്നാസ്, ജെ.ടി റോഡ് തലശേãരി -2 (ഫോണ്‍: 9895280658) എന്ന വിലാസത്തില്‍ ലഭിക്കണം.
അപേക്ഷാഫോറം കൂത്തുപറമ്പ് എം.ഇ.എസ് കോളജ്, തലശേãരി, കതിരൂര്‍, കരിയാട്, പാനൂര്‍ എം.ഇ.എസ് സ്കൂളുകളില്‍നിന്ന് ലഭിക്കും.
അപേക്ഷാഫോറം കൂത്തുപറമ്പ് എം.ഇ.എസ് കോളജ്, തലശേãരി, കതിരൂര്‍, കരിയാട്, പാനൂര്‍ എം.ഇ.എസ് സ്കൂളുകളില്‍നിന്ന് ലഭിക്കും.
Subscribe to:
Posts (Atom)