ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, December 30, 2011

WELFARE PARTY KANNUR DIST LAUNCHING


ബാനര്‍
ടോമി ജേക്കബ് (രാജഗിരി)
കണ്ണൂര്‍ ചേംബര്‍ഹാള്‍
ഗേറ്റ്
സ്വീകരണം
സ്വീകരണം
കൊടി ഉയര്‍ത്തല്‍
സദസ്സ്
സി. അബ്ദുല്‍ നാസര്‍
കൂട്ടില്‍ മുഹമ്മദലി
കൂട്ടില്‍ മുഹമ്മദലി
പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്)
കെ. അംബുജാക്ഷന്‍
സദസ്സ്
പി.എ. അബ്ദുല്‍ ഹകീം
അഡ്വ. കെ.എല്‍. അബ്ദുസലാം
ഡോ. ശാന്തി ധനഞ്ജയന്
പി. നാണി ടീച്ചര്‍
മോഹനന്‍ കുഞ്ഞിമംഗലം
ടോമി ജേക്കബ് (രാജഗിരി)
പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്)
കൊടി കൈമാറ്റം
രാധാകൃഷ്ണന്‍ കൂടാളി
പ്രേമ പിഷാരടി
സുരേന്ദ്രന്‍ കരിപ്പുഴ
എ.ഇ. ജോസഫ്
അഡ്വ. കെ.എല്‍. അബ്ദുസലാം
ഡോ. ശാന്തി ധനഞ്ജയന്
പി. നാണി ടീച്ചര്‍ (ചൊക്ലി)
സദസ്സ്
സദസ്സ്
Photo By: Gireesh Golden 
Mob:  9895235045

PALLICKACHALIL KUDUMBA SANGAMAM-2011

 സദസ്സ്
 പി. രാഘവന്‍ മാസ്റ്റര്‍
 സി. ശ്യാമള
  സദസ്സ്
  സദസ്സ്
 പി.സി. മൂസ ഹാജി
 പി.സി. മൊയ്തു മാസ്റ്റര്‍
സി. സമീര്‍
   സദസ്സ്
 പാത്തു
 കെ.പി. ഗോപാലന്‍ മാസ്റ്റര്‍
 പി സി നിസാര്‍
 ചൊക്രാന്‍ മാഷ്
 മൂസക്കയും ആറ്റയും
    സദസ്സ്
 വാതില്‍
 സദസ്സ്

അല്‍ഹുദ സ്കൂളിന് വാഹനം നല്‍കും

അല്‍ഹുദ സ്കൂളിന് വാഹനം നല്‍കും
കാഞ്ഞിരോട്: വിവിധ രംഗത്ത് നേട്ടം കൈവരിച്ച കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും പി.ടി.എ യോഗം അഭിനന്ദിച്ചു. ഉപഹാരമായി വിദ്യാലയത്തിന് രണ്ടു വാഹനങ്ങള്‍ നല്‍കാനും പി.ടി.എ യോഗം തീരുമാനിച്ചു. പി.പി. അബ്ദുറസാഖ് കണ്‍വീനറായി കമ്മിറ്റി രൂപവത്കരിച്ചു. വാഹനഫണ്ട് അഹമ്മദ് പാറക്കലില്‍നിന്ന് വി.പി. അബ്ദുറസാഖ് സ്വീകരിച്ചു. കെ.ടി. മായന്‍, ടി. അബ്ദുല്‍ ഖാദര്‍, ടി. അഹമ്മദ്, എം. മൂസ മാസ്റ്റര്‍ (റിട്ട. ഡി.ഇ.ഒ), പി.സി. റസാഖ്, കെ.ടി. കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.

MALARVADY MONTHLY

വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ പ്രഖ്യാപന സമ്മേളനം

 
 
 വെല്‍ഫെയര്‍ പാര്‍ട്ടി  കണ്ണൂര്‍ 
ജില്ലാ പ്രഖ്യാപന സമ്മേളനം
പുതിയ രാഷ്ട്രീയ ഉണര്‍വുണ്ടാകണം
-കൂട്ടില്‍ മുഹമ്മദലി
കണ്ണൂര്‍: സ്വാതന്ത്യ്രാനന്തര ഇന്ത്യയുടെ ആറര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയാനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ രാഷ്ട്രീയ ഉണര്‍വ് ഉണ്ടാകേണ്ടതുണ്ടെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാതല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947ല്‍ നിന്ന് ഇന്നിലേക്ക്എത്തുമ്പോള്‍ രാജ്യം വലിയ പുരോഗതി നേടിയിട്ടുണ്ട്. എന്നാല്‍, ഈ മാറ്റം രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ അനുഭവിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ദുഃഖകരം. ഈ അനുഭവ പാഠത്തില്‍നിന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറവിയെടുത്തിട്ടുള്ളത്. നേട്ടങ്ങളെല്ലാം കേവലം നാലുശതമാനം വരുന്ന മേല്‍തട്ടുകാര്‍ തട്ടിയെടുത്തു. നമ്മുടെ ഭരണഘടന എഴുതിയ മഹാന്മാര്‍ സാമൂഹിക നീതിയും  സ്വാതന്ത്യ്രവും ജനാധിപത്യവുമെല്ലാം നല്ല രീതിയില്‍തന്നെ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, നാളിതുവരെയുള്ള അനുഭവം മറിച്ചാണ്.  ജനാധിപത്യമെന്നാല്‍ ചെറിയ വിഭാഗത്തിന്റെ മാത്രം ആധിപത്യമായി. മതേതരത്വം ഒരിക്കലും രാജ്യം അനുഭവിച്ചറിഞ്ഞിട്ടില്ല. ഒരു പ്രത്യേക വിഭാഗത്തിന്റെ മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നത്. സാമൂഹിക നീതി 90 ശതമാനത്തിനും ഇന്നും അപ്രാപ്യമാണ്. ഭരണാധികാരികള്‍ സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങള്‍ക്ക് വിധേയരാകുമ്പോള്‍ രാഷ്ട്രത്തിന്റെ പരമാധികാരം പ്രയോഗത്തില്‍ വരുന്നില്ല. പാര്‍ട്ടികള്‍ പലത് ഒറ്റക്കും കൂട്ടായും നാളിതുവരെ നമ്മെ ഭരിച്ചിട്ടും ഈ ദുരവസ്ഥക്ക് ഒരു മാറ്റവും വന്നില്ല. മാത്രമല്ല, അസമത്വവും ചൂഷണവും മുമ്പത്തേക്കാളും വ്യാപകമാവുകയും ചെയ്യുന്നു.  ഈ സാഹചര്യത്തിലാണ് രാഷ്ട്രീയത്തില്‍ പുതിയ തിരുത്തല്‍ ശക്തിയായി വെല്‍ഫെയര്‍ പാര്‍ട്ടി വരുന്നത്. മൂല്യാധിഷ്ഠിത രാഷ്ട്രീയമെന്ന മുദ്രാവാക്യം ഏറ്റെടുത്തിരിക്കുന്ന പാര്‍ട്ടിക്ക് വലിയ സ്വാധീനം നേടാനാവുമെന്നതില്‍ തര്‍ക്കമില്ല. ബഹുസ്വരതയെഉള്‍ക്കൊണ്ട് നന്മ ആഗ്രഹിക്കുന്ന എല്ലാവരെയും കണ്ണിചേര്‍ത്ത് മുന്നേറുകയാണ് ചെയ്യുക. വനിതാ പ്രാതിനിധ്യ വിഷയത്തില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധരാണ്. രാഷ്ട്രശില്‍പികളുടെ ക്ഷേമ രാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ സന്തുലിതവും പരിസ്ഥിതി സൌഹൃദവുമായ വികസന കാഴ്ചപ്പാടാണ് പാര്‍ട്ടിക്കുള്ളത്. എല്ലാവര്‍ക്കും ജനാധിപത്യത്തിന്റെ ഗുണഭോക്താക്കളാകാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ. അബ്ദുല്‍ ഹകീം ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേമ പിഷാരടി പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി എ.ഇ. ജോസഫ്, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം, ഡോ. ശാന്തി ധനഞ്ജയന്‍, പി. നാണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സി. അബ്ദുല്‍ നാസര്‍ സ്വാഗതവും ടോമി ജേക്കബ് നന്ദിയും പറഞ്ഞു.
 രാധാകൃഷ്ണന്‍ കൂടാളി (പ്രസി.),
കെ.എല്‍. അബ്ദുല്‍ സലാം (ജന.സെക്ര.)
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ജില്ലാ പ്രസിഡന്റായി രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറിയായി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
പി. നാണി ടീച്ചര്‍  (ചൊക്ലി), ഡോ. ശാന്തി ധനഞ്ജയന്‍ (തളിപ്പറമ്പ്), സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍ (വൈസ് പ്രസിഡന്റ്), മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ് (കാഞ്ഞിരോട്), ടോമി ജേക്കബ് (രാജഗിരി) (സെക്ര.), വി.കെ. ഖാലിദ് കാടാച്ചിറ (ട്രഷ.) എന്നിവരാണ് മറ്റു ഭാരവാഹികള്‍. ജില്ലാ കമ്മിറ്റി അംഗങ്ങളായി രാജീവ് മഠത്തില്‍ പാപ്പിനിശേãരി, സി. അബ്ദുല്‍ നാസര്‍ തലശേãരി, അനൂപ്കുമാര്‍ കൂത്തുപറമ്പ്, ഷാഹിന ലത്തീഫ് കണ്ണൂര്‍, പി.പി. ആയിഷ ടീച്ചര്‍ കണ്ണൂര്‍, കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഇരിക്കൂര്‍, യു.കെ. സയ്യിദ് തലശേãരി, എ.വി. അബ്ദുല്‍ റഹ്മാന്‍ തലശേãരി, എന്‍.എം. ഷഫീഖ് ഇരിക്കൂര്‍, സി.  ഇംതിയാസ് കണ്ണൂര്‍, സി.ടി. ഫൈസല്‍ എടക്കാട്, കെ. സാദിഖ് ഉളിയില്‍, ബി. ഉസ്മാന്‍ ചൊക്ലി, സുനില്‍ കൊയിലേരി എന്നിവരെയും തെരഞ്ഞെടുത്തു.

ടാലന്റീന്‍: സോണല്‍ മത്സരം 31ന്

ടാലന്റീന്‍: സോണല്‍
മത്സരം 31ന്
കണ്ണൂര്‍: എസ്.ഐ.ഒവിന്റെ ആഭിമുഖ്യത്തിലുള്ള ടാലന്റീന്‍ -2011 ഇന്റര്‍നാഷനല്‍ ടാലന്റ് സര്‍ച്ച് പരീക്ഷയുടെ രണ്ടാം ഘട്ടമായ സോണല്‍ തല മത്സരം ഡിസംബര്‍ 31ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ആദ്യ റൌണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യര്‍ഥികള്‍ രാവിലെ ഒമ്പതിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എത്തണം.

പെട്ടിപ്പാലം സമരം: വീട്ടമ്മമാര്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധം

 പെട്ടിപ്പാലം സമരം: വീട്ടമ്മമാര്‍ക്കെതിരെ
കള്ളക്കേസെടുക്കാനുള്ള ശ്രമത്തില്‍
പ്രതിഷേധം
ന്യൂമാഹി: രണ്ടു മാസമായി പുന്നോല്‍ പെട്ടിപ്പാലത്ത് നടക്കുന്ന മാലിന്യ വിരുദ്ധ സമരത്തെ തകര്‍ക്കാന്‍ സമരത്തിലേര്‍പ്പെട്ട വീട്ടമ്മമാരെയും വിദ്യാര്‍ഥിനികളെയും ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് ജയിലിലാക്കാന്‍ ശ്രമിക്കുന്നതായി പൊതുജനാരോഗ്യ സംരക്ഷണ സമിതി സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
മാലിന്യകേന്ദ്രത്തിന്റെ മറവില്‍ നടക്കുന്ന വന്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളും മാലിന്യകേന്ദ്രം നിര്‍ത്തല്‍ ചെയ്യാനുള്ള ഹരജികളും സമര്‍പ്പിച്ച വീട്ടമ്മമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണ്. ഹരജികളില്‍ പേര്‍ നല്‍കിയ വീട്ടമ്മമാരെ പ്രതിചേര്‍ത്ത് നഗരസഭയുടെ സമ്മര്‍ദപ്രകാരം തലശേãരി പൊലീസാണ് കേസെടുക്കുന്നത്. ഇത് ജന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്.
മനുഷ്യാവകാശ ലംഘനവും സ്ത്രീ പീഡനപരവുമായ ഇത്തരം നടപടികളില്‍നിന്ന് പൊലീസിനെ വിലക്കാന്‍ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാവണമെന്ന് വിവിധ സാമൂഹിക സാംസ്കാരിക നേതാക്കള്‍ ഒപ്പിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെ. അജിത, കെ.ആര്‍. മീര, സാറാ ജോസഫ്, കെ.എന്‍. സുലൈഖ, സി.ആര്‍. നീലകണ്ഠന്‍, അഡ്വ. പി.എ. പൌരന്‍, ഡോ. എ. അച്യുതന്‍, കല്‍പറ്റ നാരായണന്‍, ഒ. അബ്ദുറഹ്മാന്‍, ഗ്രോ വാസു, ളാഹ ഗോപാലന്‍, എം.പി. കുഞ്ഞാമു, വിളയോടി വേണുഗോപാല്‍, വാണിദാസ് എളയാവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, കെ.സി. വര്‍ഗീസ് എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

Wednesday, December 28, 2011

വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി

 വിടപറഞ്ഞത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളി
തലശേãരി: പുന്നോല്‍ ഫക്രൂദീന്‍ മന്‍സിലില്‍ തങ്ങളകത്ത് ടി.കെ. മമ്മൂട്ടി (83)യുടെ നിര്യാണത്തോടെ നഷ്ടമായത് പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്റെ ആദ്യകാല പോരാളിയെ.
തലശേãരി നഗരസഭയുടെ പെട്ടിപ്പാലത്തെ മാലിന്യനിക്ഷേപം രോഗിയാക്കിയ മമ്മൂട്ടിക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി 17 വര്‍ഷമായി കടുത്ത ആസ്ത്മയുടെയും ശ്വാസംമുട്ടലിന്റെയും പിടിയിലായിരുന്നു. മാലിന്യനിക്ഷേപമാണ് തന്നെ രോഗിയാക്കിയതെന്ന് അദ്ദേഹം  പറഞ്ഞിരുന്നു.
 ആദ്യകാലത്ത് മാലിന്യവിരുദ്ധ പോരാട്ടത്തിന് നിയമവഴി തേടിയതില്‍പെട്ടയാളാണ് മമ്മൂട്ടിക്ക. 1996 മുതല്‍ പത്ത് വര്‍ഷം അദ്ദേഹം ശുദ്ധ വായുവും വെള്ളവുമുള്ള പുന്നോലിനായി കോടതി വരാന്തകള്‍ കയറിയിറങ്ങി.
പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൌണ്ടില്‍  മാലിന്യ നിക്ഷേപത്തിന് സ്ഥലമില്ലെന്ന് വരുമ്പോള്‍ മാലിന്യമല കത്തിച്ച് സ്ഥലം കണ്ടെത്തുന്ന രീതി നഗരസഭ സ്വീകരിച്ചിരുന്നു. ഉച്ചക്കുശേഷമായിരുന്നു ഒരു മുന്‍കരുതലുമില്ലാതെ മാലിന്യമലക്ക് അനധികൃതമായി തീയിട്ടിരുന്നത്. പുന്നോലില്‍ വിഷപുക വ്യാപിക്കുമ്പോള്‍ നഗരസഭാ ധികാരികളെയും ഫയര്‍ഫോഴ്സിനെയും ആദ്യം വിളിച്ച് പരാതിപ്പെടുന്ന ആള്‍ മമ്മൂട്ടിക്കയായിരുന്നു. 
നിരന്തര ഇടപെടലിന്റെയും കോടതി ഉത്തരവിന്റെയും ഫലമായിരുന്നു ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യം കത്തിക്കുന്നത് നിരോധിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ നഫീസയും അലര്‍ജി മൂലം കഷ്ടപ്പെടുകയാണ്. 16,500 രൂപ വിലയുള്ള വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിച്ചാണ് ഈ വീട്ടുകാര്‍ കഴിയുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 31ന് പെട്ടിപ്പാലത്ത് സമരമുഖം തുറന്നപ്പോള്‍ തന്റെ അസുഖം അവഗണിച്ചും സമരപന്തലില്‍ മമ്മൂട്ടിക്ക എത്തി. മക്കളായ പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് നേതാവ് ജബീന ഇര്‍ഷാദ്, മാലിന്യനിക്ഷേപത്തിനെതിരെ ദേശീയ മനുഷ്യാവകാശ ക്മമീഷനെ സമീപിച്ച മുഹമ്മദ് ഫാറൂഖ് എന്നിവര്‍ പോരാട്ട വഴിയില്‍ മമ്മൂട്ടിക്കയുടെ മാതൃക പിന്‍പറ്റുന്നു. ടി.കെ. മമ്മൂട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ പുന്നോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ചേലോറയില്‍ മാലിന്യവണ്ടി വീണ്ടും തടഞ്ഞു

ചേലോറയില്‍ മാലിന്യവണ്ടി 
വീണ്ടും തടഞ്ഞു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ മാലിന്യമിറക്കാന്‍ പൊലീസ് സന്നാഹത്തോടെ വന്ന കണ്ണൂര്‍ നഗരസഭയുടെ വണ്ടികള്‍ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. തിങ്കളാഴ്ച മാലിന്യമിറക്കാന്‍ വന്ന ഒരു വണ്ടി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മൂന്ന് വണ്ടികള്‍ സിറ്റി സി.ഐ സുകുമാരന്റെ നേതൃത്വത്തില്‍  എത്തിയത്. നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സോമചന്ദ്രന്‍,ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ അഡ്വ. മീറ വത്സന്‍ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.   സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ വണ്ടി തടഞ്ഞു. പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉച്ചയോടെ മാലിന്യമിറക്കാന്‍ കഴിയാതെ തിരിച്ചുപോയി. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ അല്‍പനേരത്തെ വാക്കേറ്റമുണ്ടായെങ്കിലും വണ്ടികള്‍ തടഞ്ഞ സ്ത്രീകള്‍ ഒഴിഞ്ഞുപോവാത്തതിനെ തുടര്‍ന്ന് മാലിന്യമിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. അര നുറ്റാണ്ടുകാലത്തെ പഴക്കമുള്ളതും പരിഹാരം കാണാത്തതുമായ നിരവധി പ്രശ്നങ്ങളാണ് ചേലോറയിലെ ജനങ്ങളെ സമരത്തിലേക്ക് നയിച്ചത്. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നല്‍കിയ ഉറപ്പ് പ്രാവര്‍ത്തികമാക്കാത്തതാണ് ഇപ്പോഴത്തെപ്രശ്നത്തിന് കാരണമെന്നറിയുന്നു. നഗരസഭ നാട്ടുകാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.  ട്രഞ്ചിങ് ഗ്രൌണ്ട് പരിസരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിന് നഗരസഭ നടപ്പാക്കിയ പദ്ധതി  കാര്യക്ഷമമല്ലാത്തതിനാല്‍ ഇരുനൂറ്റമ്പതോളം കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഏച്ചൂര്‍ ബസാറില്‍ നിര്‍മിച്ച കിണറില്‍ വെള്ളംകുറവായതുകാരണം ആവശ്യത്തിന് ജലം പമ്പുചെയ്യാന്‍ പറ്റാത്തതും പ്രശ്നംരൂക്ഷമാക്കിയിരിക്കുകയാണ്. ചേലോറയിലെ കുടുംബങ്ങളുടെകുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതുവരെ മാലിന്യമിറക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാതെ ഓരോ തവണയും ലംഘിക്കപ്പെടുന്ന  വാഗ്ദാനങ്ങള്‍ നല്‍കി നാട്ടുകാരെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് സമരസമിതി അറിയിച്ചു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മധു ചേലോറ, രാജീവന്‍ ചാലോടന്‍, പിഷാരടി ഏച്ചുര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിസരപ്രദേശത്തുള്ള വീട്ടുകാരും നാട്ടുകാരുമാണ് ഇന്നലെ മാലിന്യവണ്ടി തടഞ്ഞത്.

കുറ്റക്കാരെ തുറങ്കിലടക്കണം ^ജി.ഐ.ഒ

 കുറ്റക്കാരെ തുറങ്കിലടക്കണം -ജി.ഐ.ഒ
കണ്ണൂര്‍: ബംഗാളി യുവതിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളിയവരെ കല്‍തുറങ്കിലടക്കണമെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ പ്രസ്താവനയില്‍ പറഞ്ഞു. നിസ്സഹായയായ മറുനാടന്‍ പെണ്‍കുട്ടിയെ കടിച്ചുകീറി വഴിയില്‍ തള്ളിയ നരാധമന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. സ്വരക്ഷക്ക് സജ്ജരാകാന്‍ സ്ത്രീകള്‍തന്നെ മുന്നോട്ടുവരണം.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രഖ്യാപന സമ്മേളനം നാളെ

 വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ
പ്രഖ്യാപന സമ്മേളനം നാളെ
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഡിസംബര്‍ 29 ന് വൈകീട്ട് നാലു മണിക്ക് ചേംബര്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ നിലവില്‍ വരും. സമ്മേളനത്തില്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിക്കും.  പ്രഖ്യാപന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാ. എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രേമ പിഷാരടി, സുരേന്ദ്രന്‍ കരിപ്പുഴ, സി. അഹ്മദ്കുഞ്ഞി, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുക്കും.

Tuesday, December 27, 2011

ക്രിസ്മസ് സ്നേഹസംഗമം

 ക്രിസ്മസ് സ്നേഹസംഗമം
പിലാത്തറ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പിലാത്തറയില്‍ ക്രിസ്മസ് സ്നേഹസംഗമം സംഘടിപ്പിച്ചു. ബാങ്ക്ഹാളില്‍ നടന്ന സംഗമം പിലാത്തറ വ്യാകുലമാതാ ദേവാലയ വികാരി ഫാ. ജേക്കബ് ജോസ് ഉദ്ഘാടനം ചെയ്തു. സി.കെ.മുനവ്വിര്‍ സ്നേഹസംഗമ സന്ദേശം നല്‍കി. ഗ്രാമപഞ്ചായത്തംഗം ആല്‍ബര്‍ട്ട്, ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണന്‍, ഫാ. ക്ലാരില്‍സ് പാലിയത്ത്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയംഗം കെ.വി. ഉണ്ണികൃഷ്ണന്‍, സിസ്റ്റര്‍ പാവന, ബി.പി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എസ്.എല്‍.പി. സിദ്ദീഖ് സ്വാഗതവും കെ.സി. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു

AL HUDA SCHOOL

കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ല അറബിക് കലോല്‍സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ കാഞ്ഞിരോട് അല്‍ഹുദ ഇംഗ്ലീഷ് സ്കൂള്‍ ടീം.

ഓര്‍മകള്‍ പങ്കുവെച്ച് കാഞ്ഞിരോട് പള്ളിക്കച്ചാല്‍ കുടുംബ സംഗമം

 
 
 ഓര്‍മകള്‍ പങ്കുവെച്ച് കാഞ്ഞിരോട്
പള്ളിക്കച്ചാല്‍ കുടുംബ  സംഗമം
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള തറവാട് പൈതൃകം ഇളംതലമുറക്ക് പകര്‍ന്നുനല്‍കാന്‍ കാഞ്ഞിരോട് പള്ളിക്കച്ചാല്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി. മുതിര്‍ന്ന അംഗമായ പാത്തു മുതല്‍ നാളുകള്‍ മാത്രം പ്രായമുള്ള കുഞ്ഞ് വരെ സംഗമത്തില്‍ പങ്കെടുത്തു. മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു.
വേരറ്റുപോകുന്ന കുടുംബബന്ധങ്ങളെ തിരിച്ചറിയാനും തറവാട് ചരിത്രം പങ്കുവെക്കാനുമാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് തറവാട്ടിലെ കാരണവരായ പി.സി. മൊയ്തു മാസ്റ്റര്‍ പറഞ്ഞു. തറവാട്ടിലെ ആദ്യകാല തലമുറക്ക് വിദ്യയുടെ ആദ്യക്ഷരം പകര്‍ന്നുനല്‍കിയ ഗുരുവന്ദ്യനായ കെ.പി. ഗോപാലന്‍ മാസ്റ്ററുടെ സാന്നിധ്യം ശ്രദ്ധേയമായി.
തറവാട്ടിലെ കാഞ്ഞിരോട്, മുണ്ടേരി, കൂടാളി, ഇരിക്കൂര്‍, എടയന്നൂര്‍, അഴീക്കോട്, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ അറുനൂറോളം അംഗങ്ങളാണ് ഇന്നലെ സംഗമത്തില്‍ പങ്കെടുത്തത്. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മസഹലത്ത് കമ്മിറ്റി, റിലീഫ് കമ്മിറ്റി തുടങ്ങിയവക്ക് രൂപംനല്‍കി. പി.സി. മൂസ ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി. സമീര്‍ കുടുംബ ഡയറക്ടറി പ്രകാശനം ചെയ്തു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള, എം.പി. മുഹമ്മദലി, ടി.വി. അസ്ലം മാസ്റ്റര്‍, പി.സി. അഹമ്മദ്കുട്ടി, എ. റിയാസ് എന്നിവര്‍ സംസാരിച്ചു. പി.സി. അജ്മല്‍ ഖുര്‍ആന്‍ പാരായണം നടത്തി. മൊയ്തു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
madhyamam/27/12/2011
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി
പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം
അഞ്ചു തലമുറകളെ കോര്‍ത്തിണക്കി കാഞ്ഞിരോട് പള്ളിക്കച്ചാല്‍ തറവാട് കുടുംബ സംഗമം നടത്തി. ഏറ്റവും പ്രായംകൂടിയ എണ്‍പത്തിമൂന്നുകാരനായ പി.സി.മൊയ്തു, എട്ടു മാസം പ്രായമുള്ള മുഹമ്മദ് സിനാന്‍ തുടങ്ങി 700 ഓളം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. പി.സി. മൊയ്തുമാസ്റര്‍ സ്വാഗതം പറഞ്ഞു.
ഇന്നലെ രാവിലെ ആരംഭിച്ച സംഗമം മുസ്തഫ ഹുദവി ആക്കോട് ഉദ്ഘാടനം ചെയ്തു. പി.സി.മൂസഹാജി അധ്യക്ഷത വഹിച്ചു. കുടുംബ ഡയറക്ടറി പ്രകാശനം കണ്ണൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍ നിര്‍വഹിച്ചു.
പി.സി.ഷമീം, ഡോ.എസ്.എന്‍.വി.ഉമര്‍ ഫാറൂഖ്, സി.ശ്യാമള, പി.സി.അഹമ്മദ്കുട്ടി, എ.റിയാസ്, പി.സി.നൌഷാദ്, എം.പി.മുഹമ്മദലി പ്രസംഗിച്ചു.
പി.സി. അബ്ദുള്ളക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗോപാലന്‍ മാസ്റര്‍ക്ക് പി.സി. ഹമീദ് പൊന്നാട അണിയിച്ചു. പി. രാഘവന്‍ മാസ്റര്‍ക്ക് പി.സി. അസ്ലം പൊന്നാട അണിയിച്ചു. കുട്ടികളുടെ വൈവിധ്യമേര്‍ന്ന കലാപരിപാടികള്‍ നടന്നു. കുടുംബത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഒരു ചാരിറ്റബിള്‍ട്രസ്റും ഒരു മസ്ലഹത്ത് കമ്മിറ്റിയും രൂപീകരിച്ചു.
Chandrika/27-12-2011

PRABODHANAM WEEKLY

YUVA KERALAM

ചേലോറയില്‍ നാട്ടുകാര്‍ മാലിന്യവണ്ടി തടഞ്ഞു

ചേലോറയില്‍ നാട്ടുകാര്‍ മാലിന്യവണ്ടി തടഞ്ഞു
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടിലേക്കുവന്ന മാലിന്യവണ്ടി സ്ത്രീകളും കുട്ടികളും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വണ്ടി തടയല്‍ ആരംഭിച്ചത്. മാലിന്യം വേര്‍തിരിച്ച് സംസ്കരിക്കുമെന്നും കുടിവെള്ള വിതരണം കാര്യക്ഷമമാക്കുമെന്നും 12 വര്‍ഷംമുമ്പ് കലക്ടറുടെ സാന്നിധ്യത്തില്‍ നഗരസഭാധികൃതര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കപ്പെടുകയാണെന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാലിന്യവണ്ടി തടഞ്ഞ് സമരം ആരംഭിച്ചത്.
പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഫലപ്രദമായ രീതിയില്‍ പൂര്‍ത്തീകരിച്ച് ജലവിതരണം സാധ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുടിവെള്ളക്ഷാമം നേരിടുന്ന 250ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറില്‍ കുറഞ്ഞ സമയമാണ് ജല വിതരണം ലഭിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. തിങ്കളാഴ്ച മാലിന്യം കയറ്റിയ ഒരു വണ്ടി മാത്രമാണ് എത്തിയത്.  മാലിന്യമിറക്കാതെ ഉച്ചയോടെ തിരിച്ചുപോയി. വരുംദിവസങ്ങളിലും ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
കണ്ണൂര്‍ നഗരസഭ ചേലോറ നിവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ പുറംതിരിഞ്ഞുനിന്ന് പെട്ടിപ്പാലം മാലിന്യസമരം ഉദ്ഘാടനം ചെയ്യുന്ന രാഷ്ട്രീയ നാടകം ജനങ്ങള്‍ തിരിച്ചറിയണമെന്നും ചേലോറയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ നഗരസഭയുടെ മാലിന്യം ട്രഞ്ചിങ് ഗ്രൌണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയില്ലെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു. കെ.കെ. മധു, രാധ, കാളിയന്‍ കമല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജി.ഐ.ഒ അനുഭവ സദസ്സ്

 ജി.ഐ.ഒ അനുഭവ സദസ്സ്
തലശേãരി: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ജില്ലാ സാരഥികള്‍ ഒത്തുചേര്‍ന്ന അനുഭവ സദസ്സ് തലശേãരി ഇസ്ലാമിക് സെന്റര്‍ സര്‍ഗം ഓഡിറ്റോറിയതില്‍ നടന്നു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. ടി.പി. ഹഫ്സ, സി.എച്ച്. നാസില, ടി. ഷാക്കിറ, ത്വാഹിറ, എം. ഖദീജ, കെ.എം. റഷീദ , ജി.ഐ.ഒ ജില്ലാ സമിതിയംഗം ഉമ്മുല്‍ഫായിസ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സമാപനം നിര്‍വഹിച്ചു. മജ്ലിസ് കണ്‍വീനര്‍ അഫീദ ഖുര്‍ആന്‍ ദര്‍സ് നടത്തി. നവാല മുഅ്മിന്‍ സ്വാഗതവും നസ്റീന നന്ദിയും പറഞ്ഞു.
 
 
 
 
 
 

തൊഴില്‍ ഉപകരണ വിതരണം

തൊഴില്‍ ഉപകരണ വിതരണം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം എം.കെ. മഹമൂദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.  ബി. ഹസ്സന്‍, കെ. പ്രകാശന്‍, എന്‍.വി. സക്കീര്‍ ഹുസൈന്‍, എന്‍.കെ. മഹമൂദ് എന്നിവര്‍ സംസാരിച്ചു.

ഏച്ചൂര്‍ നല്ലാഞ്ചിയില്‍ ക്ലബിനുനേരെ അക്രമം

ഏച്ചൂര്‍ നല്ലാഞ്ചിയില്‍
ക്ലബിനുനേരെ അക്രമം
ഏച്ചൂര്‍ നല്ലാഞ്ചിയില്‍ ക്ലബിനുനേരെ അക്രമം. യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിനുനേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുന്നരയോടെ അക്രമം നടന്നത്. ഓഫിസിനുള്ളിലെ ടി.വി, മേശ എന്നിവര്‍ പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. വരാന്തയിലെ സിമന്റ് തൂണും തകര്‍ത്ത നിലയിലാണ്. ബൈക്കിലെത്തിയ ആര്‍.എസ്.എസ് സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. രാവിലെ ഏഴിന് ഇവിടെ റോഡരികില്‍ ഐസ്ക്രീം ബോളിനു സമാനമായ സ്ഫോടക വസ്തു പൊട്ടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് കെട്ടിട ഉടമ താഴെക്കണ്ടി നിധീഷ് ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.