Monday, September 17, 2012
‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്
കൂടങ്കുളം: സോളിഡാരിറ്റി
‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്
‘കടലില്‍ ഇറങ്ങി’ പ്രതിഷേധം ഇന്ന്
കണ്ണൂര്‍: കൂടങ്കുളം ആണവ പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമ സമീപനത്തില്‍ പ്രതിഷേധിച്ചും സോളിഡാരിറ്റി ഇന്ന് വൈകീട്ട് നാല് മണിക്ക് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ‘കടലില്‍ ഇറങ്ങി’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഉദ്ഘാടനം ചെയ്യും.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
സമരത്തിന് ഐക്യദാര്‍ഢ്യവുമായി
വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍
കൂടങ്കുളം: ആണവനിലയ വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം നേതാക്കള്‍ കൂടങ്കുളത്തത്തെി. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, ഹമീദ് വാണിയമ്പലം, സെക്രട്ടറി ജെ.എ. സിദ്ദീഖ്, ജോ. സെക്രട്ടറി കെ. അംബുജാക്ഷന്‍, എം.കെ. ആസിഫ് എന്നിവരടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ ഇടിന്തകരൈയിലെ സമരപ്പന്തലിലത്തെിയത്.
ആണവനിലയത്തിനെതിരെ 398 ദിവസമായി സത്യഗ്രഹ പോരാട്ടം നടത്തുന്നവരെ അഭിസംബോധനചെയ്ത നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജലസമരത്തിനിടെ രക്തസാക്ഷിയായ സഹായം ഫ്രാന്‍സിസിന്‍െറ വീടും സംഘം സന്ദര്‍ശിച്ചു. കൂടങ്കുളത്തേക്കുള്ള റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസ് അടച്ചതിനാല്‍ ഏറെ ബുദ്ധിമുട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ ഇടിന്തകരൈയിലത്തെിയത്.

കൂടങ്കുളം പ്രക്ഷോഭത്തിന് കടലിലിറങ്ങി ഐക്യദാര്‍ഢ്യം
കൂടങ്കുളം പ്രക്ഷോഭത്തിന്
കടലിലിറങ്ങി ഐക്യദാര്‍ഢ്യം
കോഴിക്കോട്: അധികാര ധാര്‍ഷ്ട്യത്തിനെതിരെ കടലിലും കരയിലും പോരാടുന്ന കൂടങ്കുളത്തെ ജനങ്ങള്‍ക്ക് കോഴിക്കോട്ടെ കടലിലിറങ്ങി യുവാക്കളുടെ ഐക്യദാര്‍ഢ്യം. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രവര്‍ത്തകരാണ് കൂടങ്കുളം ആണവ നിലയത്തിനെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്.
ആണവ നിലയമെന്ന അനീതിക്കെതിരെ മുദ്രാവാക്യവുമായി ബീച്ച് ഓപണ്‍ സ്റ്റേജിനു സമീപത്തുനിന്ന് നീങ്ങിയ പ്രക്ഷോഭകര്‍ കടല്‍പാലങ്ങള്‍ക്കിടയില്‍ കടലിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും തൊഴിലാളി നേതാവുമായ എ. വാസുവും സമരത്തില്‍ പങ്കാളിയായി. പോരാട്ടത്തിന്‍െറ പ്രതീകമായ ചെങ്കൊടികള്‍ കൂടങ്കുളമടക്കമുള്ള പ്രക്ഷോഭത്തിന്‍െറ മുന്‍നിരയിലില്ലാത്തതില്‍ അതീവ ദു$ഖിതനാണെന്ന് അദ്ദേഹം പറഞ്ഞു. അപകടരഹിതമായ വൈദ്യുതി, ആണവനിലയത്തേക്കാള്‍ ചുരുങ്ങിയ ചെലവില്‍ ഉണ്ടാക്കാമെന്ന കാര്യം അധികാരികള്‍ മറച്ചുവെക്കുന്നു. മാധ്യമങ്ങളും ഇതിനു ചൂട്ടുപിടിക്കുന്നു. തമിഴ്നാടിന്‍െറയും കേരളത്തിന്‍െറയും ഭൂരിഭാഗവും ഭീകരമായ ആണവ അപകട ഭീതിയില്‍ നില്‍ക്കുമ്പോള്‍ ത്യാഗപൂര്‍വമായ സമരമാണ് കടലിലിറങ്ങിയുള്ള പ്രതികരണമെന്ന് എ. വാസു പറഞ്ഞു.സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ഖാലിദ് മൂസ നദ്വി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് കെ.പി.എം. ഹാരിസ് എന്നിവരും സംസാരിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഷിഹാബുദ്ദീന്‍ ഇബ്നുഹംസ, ജന. സെക്രട്ടറി നബീല്‍ ചാലിയം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റഫീഖുറഹ്മാന്‍ മൂഴിക്കല്‍, വി. യൂസുഫ്, എം. അബ്ദുല്‍ ഖയ്യും എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, September 16, 2012
ശ്രമദാനവുമായി സോളിഡാരിറ്റി
ശ്രമദാനവുമായി സോളിഡാരിറ്റി
മട്ടന്നൂര്‍: അപകടം വിതക്കാന്‍ പാകത്തില്‍ പാലത്തില്‍ വളര്‍ന്ന കാട് വെട്ടിത്തെളിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും മാതൃകയായി. അന്തര്‍ സംസ്ഥാന പാതയായ തലശ്ശേരി- മൈസൂര്‍ റൂട്ടില്‍ ഉളിയില്‍ പാലത്തില്‍ വളര്‍ന്നു പന്തലിച്ച മുള്ള്കാടുകളാണ് ഹര്‍ത്താല്‍ ദിനത്തില്‍ ശ്രമദാനത്തിലൂടെ വൃത്തിയാക്കിയത്. സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റും നാട്ടുകാരുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. വളവില്‍ സ്ഥിതി ചെയ്യുന്ന പാലത്തിന്‍െറ കൈവരികള്‍ ഉള്‍പ്പെടെ കാട്മൂടിയത് അപകടം വിതക്കാന്‍ പാകത്തിലായിരുന്നു.
രാവിലെ മുതല്‍ തുടങ്ങിയ ശ്രമദാനത്തില്‍ 25 പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി ഏരിയാ പ്രസിഡന്‍റ് അന്‍സാര്‍ ഉളിയില്‍, പി.സി. ജാഫര്‍, ഇബ്നുസീന, രാമന്‍, അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സൗജന്യ നിയമസഹായം
സൗജന്യ നിയമസഹായം
കണ്ണൂര്‍: നിര്‍ധനര്‍ക്ക് സൗജന്യ നിയമസഹായവുമായി ജനകീയ അന്വേഷണ സമിതി. പൊതുജന താല്‍പര്യമുള്ള പരാതികള്‍, കുടുംബ തര്‍ക്കങ്ങള്‍, മീഡിയേഷന് വിധേയമാക്കാവുന്ന കോടതി കേസുകള്‍, സര്‍ക്കാര്‍ സേവനം യഥാസമയം ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട പരാതികള്‍, ഉപഭോക്തൃ മേഖല തുടങ്ങിയ വിഷയങ്ങളില്‍ പരാതി സമര്‍പ്പിക്കാം. താല്‍പര്യമുള്ളവര്‍ 9497849999 നമ്പറില്‍ ബന്ധപ്പെടണം.
സോളിഡാരിറ്റി ഇന്ന് ‘കടലില്‍ ഇറങ്ങി’ പ്രതിഷേധിക്കും
സോളിഡാരിറ്റി ഇന്ന് ‘കടലില്‍ ഇറങ്ങി’
പ്രതിഷേധിക്കും
പ്രതിഷേധിക്കും
കോഴിക്കോട്: കൂടങ്കുളം ആണവ പദ്ധതി വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരത്തിനുനേരെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമ സമീപനത്തില്‍ പ്രതിഷേധിച്ചും സോളിഡാരിറ്റി ഇന്ന് ജില്ലാതലങ്ങളില്‍ ‘കടലില്‍ ഇറങ്ങി’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.ഐ നൗഷാദ് അറിയിച്ചു. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരിയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി സംഘം കൂടങ്കുളം സന്ദര്‍ശനത്തിലാണ്. വ്യത്യസ്ത കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പ്രമുഖ ആക്ടിവിസ്റ്റുകള്‍ പങ്കെടുക്കും,
പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനം
എസ്.ഐ.ഒ വിളയാംകോട് യൂനിറ്റ് പിലാത്തറ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ഭാരവാഹികളായ ഷമീം ഫായിസ്, എ. അജ്മല്‍, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു.
‘ഡീസല്‍ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളി’
‘ഡീസല്‍ വിലവര്‍ധന
ജനങ്ങളോടുള്ള വെല്ലുവിളി’
ജനങ്ങളോടുള്ള വെല്ലുവിളി’
തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധിപ്പിക്കാനും എല്‍.പി.ജി സിലിണ്ടറുകള്‍ ആറാക്കി ചുരുക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു.
ഡീസല്‍ വിലവര്‍ധന ജനജീവിതത്തെ സ്തംഭിപ്പിക്കും. കോര്‍പറേറ്റുകളെയും കുത്തക കമ്പനികളെയും സംരക്ഷിക്കാന്‍ നികുതിയിളവ് പ്രഖ്യാപിക്കുന്ന സര്‍ക്കാറിന് സാധാരണ ജനത്തെ ഒട്ടും പരിഗണിക്കാന്‍ കഴിയാത്തത് യു.പി.എ ജനവിരുദ്ധ സര്‍ക്കാറാണ് എന്നത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് പറഞ്ഞുതരാന്‍ സര്‍ക്കാറിന് ബാധ്യയുണ്ട്. നവലിബറല്‍ സാമ്പത്തികനയം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ കക്ഷിഭേദമെന്യേ മുഴുവന്‍ ജനങ്ങളും തെരുവിലിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി സമരാഹ്വാന ജാഥ 18ന് തുടങ്ങും
വെല്‍ഫെയര്‍ പാര്‍ട്ടി
സമരാഹ്വാന ജാഥ 18ന് തുടങ്ങും
സമരാഹ്വാന ജാഥ 18ന് തുടങ്ങും
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ സമരാഹ്വാന ജാഥ സെപ്റ്റംബര്‍ 18ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന ജീവല്‍ പ്രശ്നങ്ങളില്‍ ഭരണകൂടം കാണിക്കുന്ന ജനദ്രോഹ നയങ്ങളും പ്രതിപക്ഷ നിഷ്ക്രിയതയും വിചാരണ ചെയ്യുകയും ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ടാണ് യാത്ര. വിലക്കയറ്റം, അഴിമതി, ഭൂമാഫിയ, അക്രമ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണവും യാത്രയുടെ ഭാഗമായി നടക്കും.
ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളിയാണ് യാത്ര നയിക്കുന്നത്. 18ന് വൈകീട്ട് മൂന്നിന് ചെറുപുഴയില്‍ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ കരിവെള്ളൂരില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് തളിപ്പറമ്പില്‍ സമാപിക്കും. ബസ്സ്റ്റാന്‍ഡിന് സമീപം നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഇരിക്കൂറില്‍നിന്ന് പുറപ്പെട്ട് കണ്ണൂര്‍ സിറ്റിയില്‍ സമാപിക്കും. സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ്, മാംഗ്ളിന്‍ പീറ്റര്‍ എന്നിവര്‍ സമാപന പരിപാടിയില്‍ പങ്കെടുക്കും. 21ന് രാവിലെ ചക്കരക്കല്ലില്‍നിന്ന് തുടങ്ങുന്ന ജാഥ വൈകീട്ട് 6.30ന് കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, വൈ. പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി എന്നിവര്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കും. 23ന് പാനൂരില്‍നിന്ന് ആരംഭിച്ച് വൈകീട്ട് തലശ്ശേരിയില്‍ സമാപിക്കും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നാലിന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈ. പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
ജാഥയോടൊപ്പം ആനുകാലിക സംഭവവികാസങ്ങള്‍ അനാവരണംചെയ്ത് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും.
വാര്‍ത്താസമ്മേളനത്തില്‍ കെ.ടി. രാധാകൃഷ്ണന്‍ കൂടാളി, അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മിസ്, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു.

സൗജന്യ ഉപരി പഠന സഹായ പദ്ധതി
സൗജന്യ ഉപരി പഠന
സഹായ പദ്ധതി
കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം, ഐ ടി ഐ, മറ്റു സാങ്കേതിക വിദ്യഭ്യാസ സ്ഥാപനത്തിലെ പഠനം എന്നിവക്ക് സൗജന്യ പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ 18.9.2012 ചൊവ്വാഴ്ച 11 മണിക്ക് കണ്ണൂര്‍ രാജീവ് ഗാന്ധി റോഡിലുള്ള എ.എൈ.ടി എജുക്കേഷനുമായി (AIT Education)ബന്ധപ്പെടുക.
ഫോണ്‍:0497 2713 699, 9400 30 30 90
ഫോണ്‍:0497 2713 699, 9400 30 30 90
Thursday, September 13, 2012
ദുരിതബാധിതരെ കബളിപ്പിക്കാന്‍ അനുവദിക്കില്ല -വെല്‍ഫെയര്‍ പാര്‍ട്ടി
ദുരിതബാധിതരെ കബളിപ്പിക്കാന്‍
അനുവദിക്കില്ല -വെല്‍ഫെയര്‍ പാര്‍ട്ടി
അനുവദിക്കില്ല -വെല്‍ഫെയര്‍ പാര്‍ട്ടി
ഇരിട്ടി: വെള്ളപ്പൊക്കത്തെതുടര്‍ന്ന് ഇരിട്ടി മേഖലയിലെ വ്യാപാരികള്‍ക്കും വീട് നഷ്ടപ്പെട്ടവര്‍ക്കും മറ്റും സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസം ദുരിതബാധിതര്‍ക്ക് നല്‍കാതെ കബളിപ്പിക്കാന്‍ അനുവദിക്കുകയില്ളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പേരാവൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പഴശ്ശി ഡാമിലെ ഉദ്യോഗസ്ഥ അഴിമതിക്കെതിരെ നടപടിയെടുക്കാതെ ഇനിയും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി ജില്ലാ കമ്മിറ്റി നടത്തുന്ന ‘ആഹ്വാന യാത്ര’ക്ക് 11ന് പേരാവൂരില്‍ സ്വീകരണം നല്‍കും.
പത്മനാഭന്‍ ചെയര്‍മാനായും അന്‍സാര്‍ ഉളിയില്‍ ജനറല്‍ കണ്‍വീനറുമായി 32 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം ഉദ്ഘാടനം ചെയ്തു. അന്‍സാര്‍ ഉളിയില്‍, പത്മനാഭന്‍ മാസ്റ്റര്‍, ഫൈസല്‍, റഷീദ് എന്നിവര്‍ സംസാരിച്ചു.

Wednesday, September 12, 2012
സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗതസംഘം രൂപവത്കരിച്ചു
വളപട്ടണം: ഭരണകൂട ജനദ്രോഹങ്ങള്‍ക്കും പ്രതിപക്ഷ നിഷ്ക്രിയതക്കുമെതിരെ ജനപക്ഷ രാഷ്ട്രീയമുന്നേറ്റം എന്ന സന്ദേശവുമായി സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആഹ്വാനയാത്രക്ക് അഴീക്കോട് മണ്ഡലം സ്വാഗതസംഘം രൂപവത്കരിച്ചു. പി.പി. രവീന്ദ്രന്‍ (ചെയര്‍.), എന്‍.എം. കോയ, കെ.കെ. നസ്റീന (വൈ. ചെയര്‍.), സി.എച്ച്. ഷൗക്കത്തലി (ജന. കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.
അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് രാജീവ് മഠത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. കോയ, ടി.പി. ഇല്യാസ്, ഇ.കെ. സാജിദ് പാപ്പിനിശ്ശേരി എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും പി.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി
എസ്.ഐ.ഒ പ്രതിഷേധ പ്രകടനം നടത്തി
ഇരിക്കൂര്‍: എസ്.ഐ.ഒ പ്രവര്‍ത്തകരെ കൊണ്ടോട്ടിയില്‍വെച്ച് എം.എസ്.എഫ് പ്രവര്‍ത്തകരും തലശ്ശേരിയില്‍വെച്ച് എസ്.എഫ്.ഐക്കാരും ആക്രമിച്ചതില്‍ ഇരിക്കൂറില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലിം സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ് ആഷിഖ്, കെ.ടി. കഫീല്‍, ഷാഹില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനം
മട്ടന്നൂര്‍: തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ എസ്.ഐ.ഒ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഐ.ഒ ഉളിയില്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ നരയമ്പാറയില്‍ നിന്ന് ഉളിയിലേക്ക് പ്രകടനം നടത്തി. മട്ടന്നൂര്‍ ഏരിയാ പ്രസിഡന്‍റ് സഫീര്‍ ഉളിയില്‍, കെ.വി. ജംഷീര്‍ അലി, ഷമീര്‍, നഈം എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.എഫ്.ഐയുടേത് ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
എസ്.എഫ്.ഐയുടേത്
ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
ഗുണ്ടാരാഷ്ട്രീയം -എസ്.ഐ.ഒ
തലശ്ശേരി: എസ്.എഫ്.ഐ കേരളത്തിലെ കാമ്പസില്‍ പിന്തുടരുന്നത് ഗുണ്ടാ രാഷ്ട്രീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.ഐ.ഒ പ്രവര്‍ത്തകരെ മര്‍ദിച്ച എസ്.എഫ്.ഐ നടപടിയില്‍ അദ്ദേഹം പ്രതിഷേധിച്ചു. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഭവം സി.പി.എമ്മിന്‍െറ ഫാഷിസ്റ്റ് സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 20 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസിലും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികള്‍ക്കെതിരെ പരാതി നല്‍കിയില്ളെങ്കില്‍ പ്രിന്‍സിപ്പല്‍ക്കെതിരെ യു.ജി.സിയിലും ആന്‍റി റാഗിങ് സെല്ലിലും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം, ജില്ലാ സെക്രട്ടറി കെ.എം. ആശിഖ്, എന്‍ജിനീയറിങ് കോളജ ് കാമ്പസ് സെക്രട്ടറി കെ. അഫ്സല്‍ ഹുസൈന്‍ എന്നിവരും പങ്കെടുത്തു.

Tuesday, September 11, 2012
അമ്മോട്ടി
അമ്മോട്ടി
മാച്ചേരി സോണ റോഡില്‍ ഫിര്‍ദൗസില്‍ ചെണ്ടന്‍റവിട അമ്മോട്ടി (70) നിര്യാതനായി. കുടുക്കിമൊട്ട സ്വദേശിയാണ്.
ഭാര്യ: സഫിയ.
മകള്‍: ആസ്യ.
മരുമകന്‍: എം. ഹാരിസ്. .
സഹോദരങ്ങള്‍: അഹമ്മദ് മാസ്റ്റര്‍, മമ്മു, മൂസ,പരേതരായ അബ്ദുറഹിമാന്‍, അബൂബക്കര്‍.
09-09-2012
സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
തളിപ്പറമ്പ്: ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ കാമ്പയിനിന്‍െറ ഭാഗമായി സോളിഡാരിറ്റി ഏരിയാ പ്രവര്‍ത്തകസംഗമം സംഘടിപ്പിച്ചു. സംസ്ഥാന പ്രതിനിധിസഭാംഗം പി.കെ. മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്‍റ് സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, ഷിഹാബ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
നോര്‍ക്ക അറ്റസ്റ്റേഷന്‍
നോര്‍ക്ക അറ്റസ്റ്റേഷന്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിഫിക്കേഷന്‍ സെന്‍ററില്‍ നടത്തിക്കൊണ്ടിരുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 12, 19, 26 തീയതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ 12.30 വരെ നടക്കും. ഈ ദിവസങ്ങളില്‍ നോര്‍ക്ക റൂട്ട്സിന്‍െറ സെന്‍ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാവില്ല.
എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു
തലശ്ശേരി: എസ്.എഫ്.ഐക്കാരുടെ മര്‍ദനത്തില്‍ പരിക്കേറ്റ നാല് എസ്.ഐ.ഒ പ്രവര്‍ത്തകരെ തലശ്ശേരി മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ ബി.ടെക് വിദ്യാര്‍ഥികളായ മുഹമ്മദ് ഫൈറൂസ്, റംസി സലാം, പി.പി. റഹീദ്, മുഹമ്മദ് റിസാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നവാഗതര്‍ക്ക് ആശംസാ കാര്‍ഡ് നല്‍കുന്നത് തടയുകയും മര്‍ദിക്കുകയുമായിരുന്നത്രെ. പിന്നീട് പ്രിന്‍സിപ്പലിന് പരാതി നല്‍കാന്‍ ചെന്നപ്പോഴും തടയുകയും മര്‍ദിക്കുകയും ചെയ്തായും എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിച്ചു.
എസ്.എഫ്.ഐ ഒഞ്ചിയം

മോഡല്‍ രാഷ്ട്രീയം നടപ്പാക്കുന്നു
കണ്ണൂര്‍: കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ ഒഞ്ചിയം മോഡല്‍ രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിനെ സര്‍ഗാത്മക രാഷ്ട്രീയംകൊണ്ട് നേരിടുമെന്നും എസ്.എഫ്.ഐയുടെ ഫാഷിസത്തിനെതിരെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
തലശ്ശേരി എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ ജില്ലാ പ്രസിഡന്‍റ് യൂനസ് സലീം, സെക്രട്ടറി ആഷിക് കാഞ്ഞിരോട്, ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഏരിയാ പ്രസിഡന്‍റ് നബീല്‍ നാസിര്‍, ഫാസില്‍ അബ്ദു ഇബ്റാഹിം, നിസ്ഫര്‍, സാബിഖ് എന്നിവര്‍ നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു.

നരനായാട്ട് അവസാനിപ്പിക്കണം - സോളിഡാരിറ്റി
കൂടങ്കുളം സമരം: നരനായാട്ട്
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
അവസാനിപ്പിക്കണം -
സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം നിവാസികള്‍ നടത്തുന്ന ജീവിതസമരത്തിനുനേരെ തമിഴ്നാട് പൊലീസും കേന്ദ്ര ദ്രുതകര്‍മ സേനയും നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഇരുപതിനായിരത്തോളം ഗ്രാമവാസികള്‍ ജീവനില്‍ ഭയമുള്ളതിനാലാണ് കൂടങ്കുളം ആണവ പ്ളാന്‍റില്‍ ഇന്ധനം നിറക്കുന്നതിനെതിരെ ഉപരോധസമരവുമായി രംഗത്തത്തെിയത്. ഗ്രാമവാസികളുടെ സുരക്ഷാ ആശങ്ക മുഖവിലക്കെടുത്ത് ജനപക്ഷത്ത് നിലയുറപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്‍റും തയാറാകണം.
ആണവ പദ്ധതി കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന പദ്ധതിയാണ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ വിഷയത്തിലുള്ള നിലപാട് പ്രശംസനീയമാണ്. കേരളത്തിനുള്ള സുരക്ഷാഭീഷണി മുഖവിലക്കെടുത്ത് കൂടങ്കുളത്ത് ആണവനിലയം ആരംഭിക്കുന്നതിനെതിരെ കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് കൂടങ്കുളം ആണവനിലയ പദ്ധതിയില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Monday, September 10, 2012
പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്
പ്രീ-മാരിറ്റല്‍ കൗണ്‍സലിങ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് ക്ളാസ് സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ അധ്യക്ഷത വഹിച്ചു. പി.എം. ജസീന ഖുര്‍ആന്‍ ക്ളാസ് നടത്തി. ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി അംഗം സുശീര്‍ ഹസന്‍, സൈകോ കൗണ്‍സിലര്‍ റഷീദ് മുഹമ്മദ് എന്നിവര്‍ ക്ളാസെടുത്തു. ജില്ലാ സെക്രട്ടറി യു.വി. സുബൈദ സ്വാഗതവും കെ.എം. റഷീദ നന്ദിയും പറഞ്ഞു.
‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’
‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക’
സോളിഡാരിറ്റി കാമ്പയിന് തുടക്കമായി
ഒറ്റപ്പാലം: എമര്‍ജിങ് കേരളയുടെ പേരില്‍ കേരളത്തിന്‍െറ സാംസ്കാരിക തനിമയെയും ഭൂപ്രദേശങ്ങളെയും വില്‍പനക്ക് വെക്കാന്‍ കേരള യുവത സമ്മതിക്കുകയില്ളെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ‘വിപ്ളവ വസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗമാവുക’ കാമ്പയിന്‍െറ സംസ്ഥാനതല പ്രഖ്യാപനം ഒറ്റപ്പാലം ഓപണ്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരുവിഭാഗം ദേശസ്നേഹം പ്രകടിപ്പിക്കുന്നത് ഒരുവിഭാഗം പൗരന്മാരെ ദേശദ്രോഹികള്‍ എന്ന് വിളിച്ചു കൊണ്ടാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ ഹസന്‍ അധ്യക്ഷത വഹിച്ചു. കവിതാ മത്സര വിജയികളായ ഷിഹാബുദ്ദീന്‍ കുമ്പിടി, വി.ടി. പ്രമീഷ് കോഴിക്കോട്, നിഷാദ് തൃശൂര്‍ എന്നിവര്‍ക്കും കഥാ മത്സര വിജയികളായ യേശുദാസ് എറണാകുളം, ജോസുകുട്ടി ആലപ്പുഴ, മുരളി മങ്കര എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി.
ടി.ഡി. രാമകൃഷ്ണന്‍, കെ.പി.എസ് പയ്യനെടം, രാഗരത്ന മണ്ണൂര്‍ രാജകുമാരനുണ്ണി, ബഷീര്‍ വല്ലപ്പുഴ, ഉമര്‍ ആലത്തൂര്‍, അബ്ദുറസാഖ് മാസ്റ്റര്‍, നൗഷാദ് മുഹ്യിദ്ദീന്‍, എ.കെ. നൗഫല്‍, റസാഖ് മാസ്റ്റര്‍ അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)