ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, January 3, 2013

പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത; സര്‍ക്കാറിന് വിമുഖത

 പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത;
സര്‍ക്കാറിന് വിമുഖത
കണ്ണൂര്‍: പഴശ്ശി പദ്ധതിയുടെ ഭാഗമായ കനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയാക്കി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തിന് പ്രാധാന്യമേറുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ ഉപകരിക്കുന്ന പദ്ധതി നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല.
പഴശ്ശി അണക്കെട്ടില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ കക്കാട് അവസാനിക്കുന്ന മെയിന്‍ കനാലിന്‍െറ ഇരു കരകളും മട്ടന്നൂരിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനവിഭാഗം ജനകീയ കാമ്പയിന്‍െറ ഭാഗമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നിര്‍ദേശിച്ചത്. 1967ല്‍ കമീഷന്‍ ചെയ്ത പഴശ്ശി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നിരവധി കനാലുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഏക്കര്‍കണക്കിന് പുറമ്പോക്ക് ഭൂമിയും ഇതോടനുബന്ധിച്ചുണ്ട്.
കക്കാടുനിന്ന് അതിരകം, വലിയന്നൂര്‍, ഏച്ചൂര്‍, കാഞ്ഞിരോട്, തലമുണ്ട, മുഴപ്പാല, അഞ്ചരക്കണ്ടി, മുരിങ്ങേരി വഴി മട്ടന്നൂര്‍ റോഡുമായി ബന്ധപ്പെടുന്ന കനാലിന്‍െറ ദൈര്‍ഘ്യം 21 കിലോമീറ്ററാണ്. ഇതുവഴി ഇപ്പോള്‍ 15 കിലോമീറ്റര്‍ റോഡ് ഗതാഗതമുണ്ട്.
12 മീറ്റര്‍ വീതിയുള്ള കനാലിന്‍െറ ഇരുഭാഗത്തും ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിലവിലുണ്ട്. ഇരുവശങ്ങളിലുമായി മൂന്നുമീറ്ററോളം പുറമ്പോക്ക് ഭൂമിയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തി സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
 ഭൂമി ഏറ്റെടുക്കാതെ ചുരുങ്ങിയ ചെലവില്‍ ബദല്‍ പാത സാധ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.
കനാലിന്‍െറ ഇരുവശങ്ങളിലും 3.5 മീറ്റര്‍ വീതിയിലുള്ള ട്രാക്കുകള്‍ ഉണ്ടാക്കി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നും ട്രാക്കുകളുടെ ഇടയില്‍ ചെടികള്‍ നട്ടുവളര്‍ത്തി ആകര്‍ഷകമാക്കാമെന്നും പദ്ധതി നിര്‍ദേശത്തില്‍ പറയുന്നു.
പാതക്കരികില്‍ വേലി സ്ഥാപിച്ച് ശേഷിച്ച പുറമ്പോക്ക് ഭൂമി പങ്കാളിത്ത വ്യവസ്ഥയില്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മേലെചൊവ്വ മുതല്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം വരെ നിലവിലുള്ള റോഡിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കനാല്‍ പാത യാഥാര്‍ഥ്യമായാല്‍ ദൂരം 21 കിലോമീറ്ററായി ചുരുങ്ങുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പരിഷത്ത് സംഘം വിശദമായ പരിശോധനയും പഠനവും നടത്തിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
 കനാല്‍ പുറമ്പോക്ക് ഭൂമി ഗതാഗതത്തിനും കൃഷിക്കും ഉപയോഗപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയും മുണ്ടേരി വില്ളേജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. 
Courtesy: Madhyamam

BODHANAM


കുരുന്നുകളുടെ ഭവന നിര്‍മാണ ഫണ്ട് ശേഖരം മാതൃകയായി

 കുരുന്നുകളുടെ ഭവന നിര്‍മാണ
ഫണ്ട് ശേഖരം മാതൃകയായി
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘത്തിലെ പാവപ്പെട്ട ഒരുകുടുംബത്തിന് ഒരുവീട് എന്ന പദ്ധതിയുടെ ഭാഗമായി കുരുന്നുകള്‍ നടത്തിയ ഫണ്ട് ശേഖരം മാതൃകയായി. നിര്‍ധനനായ സഹപ്രവര്‍ത്തകന് വീടൊരുക്കാന്‍ മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയുടെ നിര്‍ദേശാനുസരണം ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ കുരുന്നുകളുടെ കൂട്ടായ്മയില്‍ പിരിച്ചെടുത്ത സംഖ്യ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 36,000 രൂപയാണ് കൊച്ചുകൂട്ടുകാര്‍ പിരിച്ചെടുത്തത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖില്‍ നിന്ന് മലര്‍വാടി ബാലസംഘം സംസ്ഥാന സ്കൂള്‍ കോഓഡിനേറ്റര്‍ എം.എച്ച്. റഫീഖ് തുക ഏറ്റുവാങ്ങി.  മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തനം നടത്തിയപ്പോള്‍ അഞ്ച് വീട് പണിയാനുള്ള തുകയാണ് കിട്ടിയതെന്നും പാവപ്പെട്ട മറ്റുള്ളവര്‍ക്ക് കൂടി പദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുമെന്നും എം.എച്ച്. റഫീഖ് പറഞ്ഞു. ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.സി. മുനീര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

പ്രബന്ധ മത്സരം

 പ്രബന്ധ മത്സരം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രബന്ധമത്സരം നടത്തും. ‘മാതൃകാ മഹല്ല് എന്‍െറ ഭാവനയില്‍’ ആണ് വിഷയം. ജനുവരി 10നകം ഉളിയില്‍ മഹല്ല് അസോസിയേഷന്‍, നരേമ്പാറ, ഉളിയില്‍ പി.ഒ, മട്ടന്നൂര്‍, കണ്ണൂര്‍ 670 702 എന്ന വിലാസത്തില്‍ ലഭിക്കണം. email: umma@uliyil.com

നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍

 നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍
 തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്.
തലശ്ശേരി, ഫയര്‍ഫോഴ്സ് യൂനിറ്റത്തെി മൂന്ന് തവണ തീയണച്ചെങ്കിലും ശക്തമായ പുക ഇപ്പോഴും ഉയരുകയാണ്. ദുര്‍ഗന്ധവും പുകയും കാരണം തലശ്ശേരി -കോഴിക്കോട് ദേശീയപാതയിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പുക കാരണം ബുധനാഴ്ച വൈകീട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായിരുന്നു. പുകമയമായതിനെ തുടര്‍ന്ന് പുന്നോലിലെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഉള്ളിലുള്ള തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ന്യൂ മാഹി പഞ്ചായത്ത് അധികൃതരും തലശ്ശേരി നഗരസഭയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
തീ പിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ നാല് ദിവസമായിട്ടും തലശ്ശേരി, ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശ വാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല.  പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴച ഇവിടെ തീപ്പിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ രീതിയില്‍ തീപിടിത്തം ഉണ്ടാവില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ന്യൂമാഹി, നഗരസഭ അധികൃരുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍  പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭ പുന്നോലുകാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകമയമായ പ്രദേശത്ത്ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയില്‍ പഞ്ചായത്ത്, നഗരസഭ ഓഫിസിലേക്ക് ജനങ്ങള്‍ താമസം മാറ്റും. മാലിന്യങ്ങള്‍ക്ക് തീയിട്ടതിനും കടല്‍ ഭിത്തി തകര്‍ത്ത് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിയതിനും നഗരസഭ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
 പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള ബയോഗ്യാസ്
മാലിന്യ സംസ്കരണ പ്ളാന്‍റിന് പദ്ധതി
തലശ്ശേരി: ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ നല്‍കുന്ന ബയോഗ്യാസ് പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം ജനുവരി അഞ്ചിന് നടക്കുമെന്ന് ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള പ്ളാന്‍റ് സ്ഥാപിക്കും. ഇതിന് നടപടികള്‍ പൂര്‍ത്തിയായി.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 21 വാര്‍ഡുകളിലെ 1000 വീടുകളിലും നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്ളാന്‍റ് വിതരണം ചെയ്യും. രണ്ടര കിലോ ഗ്രാം ശേഷിയുള്ള ബയോഗ്യാസ് പ്ളാന്‍റുകളാണ് വീടുകളില്‍ വിതരണം ചെയ്യുക. ഇതിന് 6,500 രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതില്‍ 1650 രൂപ ഉപഭോക്താവും ബാക്കി തുക ശുചിത്വ മിഷനും വഹിക്കും.
ഏഴര കിലോ ശേഷിയുള്ള പ്ളാന്‍റാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക. 10,000 രൂപ നിര്‍മാണ ചെലവ് വരുന്ന ഇതിന്‍െറ തുക പകുതി നഗരസഭയും പകുതി ശുചിത്വ മിഷനും വഹിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൗണ്‍ ഹാള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പ്ളാന്‍റുകള്‍ വിതരണം ചെയ്യുക.
പെട്ടിപ്പാലത്തിന് പുറമെ സെയ്ദാര്‍പള്ളി, ചാലില്‍, ലോട്ടസ് എന്നിവിടങ്ങളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കും. എന്നാല്‍, ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതേയുള്ളു. പെട്ടിപ്പാലത്ത് പ്ളാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും നഗരസഭ അധികൃതര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നഗരസഭ ബയോഗ്യാസ് പ്ളാന്‍റുകള്‍ വിതരണം ചെയ്യുന്നത്.
സഹകരണ ഏജന്‍സിയായ റെയ്ഡ്കോ, സ്വകാര്യ ഏജന്‍സിയായ സൂര്യ എന്നിവയുടെ നേതൃത്വത്തിലാണ് പ്ളാന്‍റുകള്‍ സഥാപിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള പ്ളാന്‍റുകളുടെ അറ്റകുറ്റപ്പണി ഏജന്‍സിയുടെ ഉത്തരവാദിത്തത്തില്‍ നിര്‍വഹിച്ച് കൊടുക്കും.
പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം അഞ്ചിന് വൈകീട്ട് മുന്നിന് ടൗണ്‍ഹാളില്‍ കോടിയേരി  ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. സബ് കലക്ടര്‍ ടി.വി. അനുപമ പ്ളാന്‍റുകള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ശുചിത്വ മിഷന്‍ ഡയറക്ടര്‍ ജോര്‍ജ് ചക്കാച്ചേരി പദ്ധതി വിശദീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍, കൗണ്‍സിലര്‍മാരായ ഇ.കെ. ഗോപിനാഥ്, ഷംസുദ്ദീന്‍ ബംഗ്ള, എ.കെ. സക്കരിയ എന്നിവര്‍ പങ്കെടുത്തു. 
 പുന്നോലില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍
പുന്നോല്‍: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിന് തലശ്ശേരി നഗരസഭ തീയിട്ടെന്നും ന്യൂമാഹി പഞ്ചായത്ത് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി നടപടിയെടുക്കുന്നില്ളെന്നുമാരോപിച്ച് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഉച്ച രണ്ടുമണിവരെ പുന്നോല്‍ പ്രദേശത്ത് ഹര്‍ത്താലാചരിക്കും.
കടകളും സ്ഥാപനങ്ങളുമടച്ച് ഹര്‍ത്താലില്‍ സഹകരിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അഭ്യര്‍ഥിച്ചു. 
Courtesy:Madhyamam

‘പ്രബോധനം’ അറബ് വസന്തം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി

 ‘പ്രബോധനം’ അറബ് വസന്തം
വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി
കോഴിക്കോട്: അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പ്രബോധനം പ്രത്യേക പതിപ്പ് ‘ഉയിര്‍പ്പ്’ എസ്.ഐ.ഒ മലപ്പുറം ജില്ലാ സമ്മേളനവേദിയില്‍ ഫ്രീ ഗസ്സ മൂവ്മെന്‍റ് സാരഥി ഡോ. പോള്‍ ലറൂദി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, മുഹമ്മദ് അഹ്മദ് കാസിമി, പ്രബോധനം എഡിറ്റര്‍ ടി.കെ. ഉബൈദ്, ഒ. അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, പി.എം. സാലിഹ്, ശിഹാബ് പൂക്കോട്ടൂര്‍, എസ്. ഇര്‍ഷാദ്, തൗഫീഖ് മമ്പാട്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, സുലൈമാന്‍ ഊരകം എന്നിവര്‍ പങ്കെടുത്തു.
അറബ് വസന്തത്തിന്‍െറ താത്ത്വികാചാര്യന്‍ റാശിദുല്‍ ഗനൂശി, യമന്‍ പ്രക്ഷോഭത്തിന്‍െറ മുന്നണിപ്പോരാളിയും നൊബേല്‍ സമ്മാനജേതാവുമായ തവക്കുല്‍ കര്‍മാന്‍, ഇറാനിയന്‍ ചിന്തകന്‍ ഹാമിദ് ദബാശി, തുനീഷ്യന്‍ അക്കാദമീഷ്യന്‍ ലാര്‍ബി സ്വദീഖി, മധ്യ പൗരസ്ത്യ വിഷയങ്ങളില്‍ ഗവേഷകനായ എ.കെ. രാമകൃഷ്ണന്‍, പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ ബി. രാജീവന്‍ തുടങ്ങിയവരുമായി അഭിമുഖം, ആസിഫ് ബയാത്ത്, ഇര്‍ഫാന്‍ അഹ്മദ്, ഡോ. അലി ലാഗാ, ഡോ. മുഹമ്മദ് റഫ്അത്ത്, ചാള്‍സ് ഹിഷ്കിന്ദ് തുടങ്ങിയവരുടെ പഠനലേഖനങ്ങള്‍, വ്യക്തിചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പതിപ്പ് അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പഠനോപഹാരമാണ്.

Wednesday, January 2, 2013

ARAMAM MONTHLY

ദല്‍ഹി പീഡനം: ജി.ഐ.ഒ പ്രതിരോധ വലയം തീര്‍ത്തു

 
 ദല്‍ഹി പീഡനം: ജി.ഐ.ഒ
പ്രതിരോധ വലയം തീര്‍ത്തു
പെരിങ്ങാടി: ദല്‍ഹി മാനഭംഗത്തിന്‍െറയും ക്രൂര കൊലപാതകത്തിന്‍െറയും പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരെ ജി.ഐ.ഒ അല്‍ ഫലാഹ് കാമ്പസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികളുടെ പ്രതിരോധ വലയം തീര്‍ത്തു. ജി.ഐ.ഒ അല്‍ ഫലാഹ് ഏരിയ പ്രസിഡന്‍റ് റോഷിന ചൊക്ളി അധ്യക്ഷത വഹിച്ചു. വി.പി. നിജി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ.കെ. ഹാമിദ ഷെറിന്‍ മുഖ്യപ്രഭാഷണം നടത്തി. സാക്കിയ സ്വാഗതവും അഫീദ അഹമ്മദ് നന്ദിയും പറഞ്ഞു. വഫ അബ്ദു റഊഫ്, ജഹാന, നംഷിദ, സുമയ്യ, നിബ, ഫാത്തിമ അബ്ദുല്‍ ലത്തീഫ്, ഷംസിന, റഫ്നിദ എന്നിവര്‍ നേതൃത്വം നല്‍കി.

സ്ത്രീകള്‍ക്കെതിരായ അതിക്രമം: സ്കൂളുകളില്‍ പ്രതിജ്ഞയെടുത്തു

 സ്ത്രീകള്‍ക്കെതിരായ അതിക്രമം:
സ്കൂളുകളില്‍  പ്രതിജ്ഞയെടുത്തു

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിന്‍െറ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ പുതുവത്സര ദിനത്തില്‍ പ്രത്യേക അസംബ്ളി സംഘടിപ്പിച്ച് പ്രതിജ്ഞയെടുത്തു. വിദ്യാഭ്യാസ വകുപ്പിന്‍െറ ഉത്തരവ് പ്രകാരമാണ് രാവിലെ 10 മണിക്ക് വിദ്യാര്‍ഥികളും അധ്യാപകരും പ്രതിജ്ഞയെടുത്തത്. പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ കമ്യൂണിറ്റി കോളജ് ഡയറക്ടര്‍  സിസ്റ്റര്‍ ട്രീസ പാലക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി

കൂടങ്കുളം ഐക്യദാര്‍ഢ്യ റാലി നടത്തി
കണ്ണൂര്‍: കൂടങ്കുളം  ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ‘പുതുവര്‍ഷം കൂടങ്കുളത്തോടൊപ്പം’ സമരത്തിന്‍െറ ഭാഗമായി നടന്ന ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും ഡോ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.  അഡ്വ. വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. ആണവ വിവുദ്ധ പ്രവര്‍ത്തകന്‍ കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ്, പൗരാവകാശ സംരക്ഷണ സമിതി പ്രതിനിധി കെ. സുനില്‍കുമാര്‍, സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഡി.പി.ഐ ജില്ല ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍, ലോഹ്യ വിചാരവേദി സംസ്ഥാന വൈ. പ്രസിഡന്‍റ് വി.വി. രാഘവന്‍ മാസ്റ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല വൈ. പ്രസിഡന്‍റ്  പള്ളിപ്രം പ്രസന്നന്‍, അഡ്വ. കസ്തൂരിദേവന്‍, ടി.പി.ആര്‍. നാഥ്, കെ. ചന്ദ്രബാബു, കെ. രമേശന്‍, അഡ്വ. ഇ. സനൂപ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതവും മേരി അബ്രഹാം നന്ദിയും പറഞ്ഞു.

കാരണക്കാരെ ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

 പുന്നോലില്‍ തീപിടിച്ച സംഭവം; കാരണക്കാരെ
ശിക്ഷിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രദേശം പാര്‍ട്ടി ജില്ല നേതാക്കളടക്കമുള്ള ഭാരവാഹികള്‍ സന്ദര്‍ശിച്ചു. മാരകമായ ആശുപത്രി, പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ബോധപൂര്‍വം കത്തിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. മാലിന്യ നിക്ഷേപം മൂലം വര്‍ഷങ്ങളായി ദുരിതം പേറുന്ന ജനതയെ നിത്യരോഗിക്കളാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വപരമല്ളെന്നും നേതാക്കള്‍ പറഞ്ഞു.
ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.
ജില്ല സമിതിയംഗങ്ങളായ ബെന്നി ഫെര്‍ണാണ്ടസ്, ജബീന ഇര്‍ഷാദ്, യു.കെ. സെയ്ത്, തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അശ്റഫ്, പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. അര്‍ഷാദ്, തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റ് സാജിദ് കോമത്ത്, പുന്നോല്‍ യൂനിറ്റ് സെക്രട്ടറി കെ.പി. സദീര്‍, പ്രസിഡന്‍റ് പ്രേംരാജന്‍, കെ.പി. മഹമൂദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

യു.ജി.സി നെറ്റ്: കോടതി ഉത്തരവ് പാലിക്കണം -എസ്.ഐ.ഒ

 യു.ജി.സി നെറ്റ്:  കോടതി ഉത്തരവ്
പാലിക്കണം -എസ്.ഐ.ഒ
കോഴിക്കോട്: 2012 ജൂണില്‍ നടത്തിയ നെറ്റ് പരീക്ഷാഫലം കോടതി  ഉത്തരവ് പ്രകാരം പ്രസിദ്ധീകരിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ഷാദ് ആവശ്യപ്പെട്ടു. നെറ്റിന്‍െറ പ്രവേശന മാനദണ്ഡത്തില്‍ ജനറല്‍ വിഭാഗത്തില്‍ 65ഉം ഒ.ബി.സിയില്‍ 60ഉം എസ്.സി-എസ്.ടിയില്‍ 55ഉം ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് യോഗ്യത നല്‍കുമെന്നാണുള്ളത്. ഇത് അട്ടിമറിച്ചാണ് യു.ജി.സി ഫലം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചപ്പോള്‍ പ്രവേശ മാനദണ്ഡമനുസരിച്ച് ഫലം പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചതാണ്. എന്നാല്‍, ഉത്തരവ് അട്ടിമറിച്ച് കേസിന് പോയ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രം യോഗ്യത നല്‍കാനാണ് യു.ജി.സി തീരുമാനിച്ചിട്ടുള്ളത്. ഇത് ഉദ്യോഗാര്‍ഥികളോടുള്ള അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു.
ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധ സ്വരങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

സാംസ്കാരിക അരക്ഷിതാവസ്ഥ ഇല്ലാതാക്കണം -തനിമ

സാംസ്കാരിക അരക്ഷിതാവസ്ഥ
ഇല്ലാതാക്കണം -തനിമ
കോഴിക്കോട്: സാംസ്കാരിക മേഖലയിലെ അരക്ഷിതാവസ്ഥ ഇല്ലാതാക്കണമെന്നും അക്കാദമികളുടെ പ്രവര്‍ത്തനം അര്‍ഥപൂര്‍ണവും ക്രിയാത്മകവുമാക്കണമെന്നും തനിമ കലാസാഹിത്യ വേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കലയുടെയും സാഹിത്യത്തിന്‍െറയും പേരില്‍ നല്‍കുന്ന അവാര്‍ഡുകള്‍ സുതാര്യമാകണം. അര്‍ഹരായ പ്രതിഭകളെ കഴിവ് മാനദണ്ഡമാക്കി ആദരിക്കണം. ‘തനിമ’ സംഘടിപ്പിച്ച സാംസ്കാരിക സഞ്ചാരത്തില്‍ ഇത്തരം ആളുകളെ കണ്ടത്തൊനായി.
നാടകരംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മാനന്തവാടി ചെറുകര കരുണാകരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അര്‍ഹമായ പരിഗണന മുഖ്യധാര നല്‍കിയിട്ടില്ല. ‘തനിമ’ സാംസ്കാരിക സഞ്ചാരത്തിലൂടെ ഇവരെ വീടുകളില്‍ പോയി ആദരിച്ചു. സാംസ്കാരിക സഞ്ചാരത്തിന്‍െറ രണ്ടാംഘട്ടം മേയ് നാലിന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍നിന്ന് തുടങ്ങും. മേയ് 12ന് പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടങ്കണത്തില്‍ സമാപിക്കും. ‘തനിമ’ രക്ഷാധികാരി ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കൊച്ചി പരിപാടികള്‍ വിശദീകരിച്ചു.
ജമീല്‍ അഹ്മദ്, റഹ്മാന്‍ മുന്നൂര്, പി.എ.എം. ഹനീഫ്, സലീം കുരിക്കളകത്ത്, സക്കീര്‍ ഹുസൈന്‍ തൃശൂര്‍, അനീസുദ്ദീന്‍ അഹ്മദ്, സലീം പുപ്പലം എന്നിവര്‍ സംസാരിച്ചു. 

Tuesday, January 1, 2013

JIH KANNUR AREA


SIO


GIO


ലൈംഗിക ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് സംസ്കാരം -സോളിഡാരിറ്റി

 ലൈംഗിക ആക്രമണങ്ങളില്‍
കൊല്ലപ്പെടുന്നത് സംസ്കാരം
 -സോളിഡാരിറ്റി
കോഴിക്കോട്: ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ ധാര്‍മിക മൂല്യങ്ങളെ അകറ്റിനിര്‍ത്തുന്ന ഭൗതിക സംസ്കാരത്തിന്‍െറ ഇരകള്‍ കൂടിയാണെന്ന് സോളിഡാരിറ്റി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. വിവിധതരം ആധിപത്യ പ്രവണതകള്‍ സ്ത്രീകളുടെ മേലുള്ള ലൈംഗിക ആക്രമണമായാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കേണ്ട പട്ടാളക്കാര്‍ക്ക് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമുള്ള ലൈസന്‍സായി അഫ്പ്സ എന്ന കരിനിയമം മാറിയിരിക്കുന്നു.
മനുഷ്യന്‍െറ ആത്മീയ തലത്തെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ജീവിതരീതിയാണ് സ്ത്രീയെ ലൈംഗിക ഉപകരണമായി കാണുന്ന ദുരവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഇത്തരം സംഭവങ്ങളില്‍ മദ്യം ഒന്നാം പ്രതിയാണ്. തെരുവുകളെ പ്രക്ഷുബ്ധമാക്കിയ യുവതക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ പുതുവര്‍ഷ പ്രതിജ്ഞയായി മദ്യവര്‍ജനത്തെയും ലൈംഗിക വിശുദ്ധിയെയും സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ടി. മുഹമ്മദ് വേളം, എം. സാജിദ്, എം.എ. മുഹമ്മദ് ഉമര്‍, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം, ജലീല്‍ മോങ്ങം, കെ.കെ. ബഷീര്‍, റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.

ദല്‍ഹി സംഭവം: കാമ്പസുകള്‍ ഐക്യപ്പെടണം -എസ്.ഐ.ഒ

 ദല്‍ഹി സംഭവം: കാമ്പസുകള്‍
ഐക്യപ്പെടണം -എസ്.ഐ.ഒ
കോഴിക്കോട്: ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി  ഉയരുന്ന പ്രതിഷേധങ്ങളോട് ഐക്യപ്പെടണമെന്ന് എസ്.ഐ.ഒ.  ഇന്ത്യന്‍ ധാര്‍മിക സദാചാരബോധത്തിനു നേരെ ഉയര്‍ന്ന വലിയൊരു ചോദ്യചിഹ്നമാണ്  ഈ സംഭവം. കൂടുതല്‍ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ പൊതുസമൂഹവും ഭരണകൂടവും ഒരുപോലെ കുറ്റക്കാരാകുന്നു. ജനങ്ങളുടെ സാമൂഹിക സദാചാരബോധത്തെ വളര്‍ത്താന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.
 രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് ഐക്യപ്പെട്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

‘സ്ത്രീ പീഡനം: പുതിയ നിയമനിര്‍മാണം വേണം’

 
 ‘സ്ത്രീ പീഡനം: പുതിയ
നിയമനിര്‍മാണം വേണം’
ചക്കരക്കല്ല്: പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എളയാവൂര്‍ പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ബെന്നി ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മധു കക്കാട് കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു. ബെന്നി ഫര്‍ണാണ്ടസ്  മെംബര്‍ഷിപ് വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന തുറന്ന ചര്‍ച്ചയില്‍ പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍കുട്ടി താഴെചൊവ്വ സ്വാഗതവും കമാല്‍ കാളിയത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി.എം. സന്തോഷ് (പ്രസി.), കെ. മനോജ്കുമാര്‍ (വൈ. പ്രസി.), എന്‍.കെ. ഇബ്രാഹിം ഹാജി (സെക്ര.), കമാല്‍ കാളിയത്ത് (ജോ. സെക്ര.), സി.എച്ച്. ഹൈറുന്നിസ, ഉമ്മര്‍കോയ (ട്രഷ.).

‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി പ്രഖ്യാപനം ഇന്ന്

‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’
പദ്ധതി പ്രഖ്യാപനം ഇന്ന്
തലശ്ശേരി: മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ  ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതിയുടെ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കുമെന്ന് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അറിയിച്ചു. വൈകീട്ട് നാലിന് പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ പ്രഖ്യാപനം നടത്തും.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

അയല്‍ക്കൂട്ടം

അയല്‍ക്കൂട്ടം
ചാലാട്: ജനുവരി ആറിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കുന്ന ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം അയല്‍ക്കൂട്ടം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ എന്നിവര്‍ ക്ളാസെടുത്തു.

ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു

 
ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീയിട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യത്തിന് തീപിടിച്ചിട്ട്.
 മഴമാറിയതോടെ ഉണങ്ങിയ പ്ളാസ്റ്റിക് മാലിന്യത്തിനാണ് നഗരസഭയുടെ അറിവോടെ തീയിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീപടര്‍ന്നതോടെ സമീപവാസികള്‍ക്ക് പ്ളാസ്റ്റിക് കത്തുന്ന പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതിനിടയില്‍ തിങ്കളാഴ്ച രണ്ട് ലോഡ് പ്ളാസ്റ്റിക് മാലിന്യം വന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചേലോറയില്‍ തള്ളില്ളെന്ന മുനിസിപ്പാലിറ്റിയുടെ ഉറപ്പ് ലംഘിച്ചാണ് ഇന്നലെ മാലിന്യമത്തെിയത്. കൂടാതെ മാലിന്യം സംസ്കരിക്കാന്‍ കുഴിയെടുക്കേണ്ട എക്സ്കവേറ്റര്‍  ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഏറെനേരം മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു.വിവരമറിഞ്ഞ്് ചക്കരക്കല്ല് എസ്.ഐ രാജീവും സംഘവുമത്തെിയശേഷം സ്വകാര്യ വ്യക്തിയുടെ എക്സ്കവേറ്റര്‍ വാടകക്കെടുത്ത് മാലിന്യം സംസ്കരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

തീ അണയാതെ പുന്നോല്‍; പ്രദേശം ആരോഗ്യ ഭീഷണിയില്‍

 തീ അണയാതെ പുന്നോല്‍;
പ്രദേശം ആരോഗ്യ ഭീഷണിയില്‍
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ പടര്‍ന്ന തീ അണയാത്തത് പ്രദേശ വാസികളില്‍ ഗുരുതര ആരോഗ്യ ഭീഷണിയുയര്‍ത്തുന്നു. ഞായറാഴ്ച രാവിലെയോടെ പടര്‍ന്ന തീ തിങ്കളാഴ്ച രാത്രി തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തത്തെി തീയണക്കാന്‍ ശ്രമമാരംഭിച്ചു. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം.
ആശുപത്രി മാലിന്യങ്ങളും പ്ളാസ്റ്റിക്കുകളും കത്തിയുള്ള പുക രണ്ട് ദിവസങ്ങളിലായി പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. ഇതു മൂലം പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തല കറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രശ്നം ഇത്ര രൂക്ഷമായിട്ടും ന്യൂമാഹി പഞ്ചായത്ത്, തലശ്ശേരി നഗരസഭ, ന്യൂ മാഹി പൊലീസ്, ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവര്‍ തീര്‍ത്തും നിസ്സംഗതയാണ് കാണിക്കുന്നത്. തീപിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, രണ്ട് ദിവസമായിട്ടും സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക്ക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. പെട്ടിപ്പാലത്തുള്ള മാലിന്യം തള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഓംബുഡ്സ്മാനിലും കേസ് നിലനില്‍ക്കെ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് സമരസമിതി നേതാക്കളും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ നിഗമനവും.
ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ തീപിടിത്തം സംഭവിക്കില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച വൈകീട്ടും തീയണയാത്തതിനെതുടര്‍ന്ന് പ്രക്ഷോഭം ശക്തമായി.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.ടി.എം. സയ്യിദ് സഫിയാസ്, മമ്മൂട്ടി, ജുനൈദ് മുസാവ, ഇഫ്തികര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമരസമിതി നേതാക്കള്‍ വിവമറിയിച്ചതിനെതുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ്  തലശ്ശേരി സബ്കലക്ടര്‍ ടി.വി. അനുപമ, തഹസില്‍ദാര്‍ കെ. സുബൈര്‍, ഡെപ്യൂട്ടി  തഹസില്‍ദാര്‍ സനല്‍കുമാര്‍, തലശ്ശേരി സി.ഐ എം.പി. വിനോദ് എന്നിവരത്തെിയത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷറഫ്, സോളിഡാരിറ്റി അസി. സെക്രട്ടറി ജുനൈദ് മുസാവ, മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, കെ.പി. സദീര്‍, ആയിഷ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
 ‘നഗരസഭാധ്യക്ഷ
മറുപടി പറയണം’
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തതിന് പിന്നിലെ ദുരൂഹത സംബന്ധിച്ച് തലശ്ശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ മറുപടി പറയണമെന്ന് മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്ളാസ്റ്റിക് കത്തിയതിന്‍െറ രൂക്ഷഗന്ധവും പുകയും നിമിത്തം പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിസംഗത പാലിക്കുന്ന ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ജനങ്ങളോട് ക്രൂരതയാണ് കാണിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ തുടരാനാണ് നഗരസഭയുടെ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ.പി. സാലിഹ, വസന്ത ടീച്ചര്‍, റുബീന എന്നിവര്‍ സംസാരിച്ചു.

Monday, December 31, 2012

NEW YEAR 2013


PRABODHANAM WEEKLY


ദല്‍ഹിയിലെ പീഡന മരണം: വ്യാപക പ്രതിഷേധം

ദല്‍ഹിയിലെ
പീഡന മരണം:
വ്യാപക പ്രതിഷേധം
ഇരിക്കൂര്‍: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായ യുവതി മരിച്ചതില്‍ വ്യാപക പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.  എന്‍.വി. താഹിറിന്‍െറഅധ്യക്ഷതയില്‍ ചേര്‍ന്ന സോളിഡാരിറ്റി യോഗം അനുശോചിച്ചു. കെ. മഷ്ഹൂദ്, കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യംതള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഒംബുഡ്സ്മാനിലും കേസ് നിലനില്‍ക്കേ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫും പ്രസിഡന്‍റ് യു.കെ. സെയ്തും ആവശ്യപ്പെട്ടു.
ന്യൂമാഹി: പുന്നോലിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീയിട്ട മുനിസിപ്പല്‍ അധികൃതരുടെ നടപടി ധിക്കാരപരവും മനുഷ്യത്വരഹിതാവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.വി. അര്‍ഷാദും ടി.വി. രാഘവനും പറഞ്ഞു.
തലശ്ശേരി: പെട്ടിപ്പാലത്തെ നഗരസഭയുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീയിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന തലശ്ശേരി നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. നഗരസഭയുടെ ധിക്കാരത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലുമാവാതെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മൗനവ്രതം പാലിക്കുന്ന ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ഭരണസമിതി അംഗങ്ങളുടെയും നടപടിയിലും സമിതി പ്രതിഷേധിച്ചു.

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

 പെട്ടിപ്പാലം ട്രഞ്ചിങ്
ഗ്രൗണ്ടില്‍ തീപിടിത്തം
 ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നത് പ്രദേശവാസികളെയും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരെയും ആശങ്കയിലാഴ്ത്തി. ദശകങ്ങളായി തലശ്ശേരി നഗരമാലിന്യം തള്ളിയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക് കുപ്പികള്‍, പഴയ ടയറുകള്‍ ഉള്‍പ്പടെയുള്ളവക്ക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയും രൂക്ഷഗന്ധവുംകൊണ്ട് നിറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെട്ടതിനാല്‍ പ്രദേശത്തെ ഒട്ടേറെ പേര്‍ ആരോഗ്യപ്രശ്നവുമായി കഴിയുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗം ബാധിച്ച വയോജനങ്ങള്‍ പുക ശ്വസിച്ചതിനെതുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ അഡ്വ. റഹീം നാലു മാസംമുമ്പ് കോസ്റ്റല്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് മാലിന്യം തള്ളാന്‍പാടില്ളെന്ന് അതോറിറ്റി ഡയറക്ടര്‍ നഗരസഭക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യംതള്ളിയതിന്‍െറ തോതും തീരദേശ നിയമലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പെട്ടിപ്പാലം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്.
ട്രഞ്ചിങ് യാര്‍ഡും കടലും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താനും തീരദേശ അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തുടര്‍ച്ചയായി തള്ളുന്നതും ഓംബ്ഡസ്മാന്‍ സ്ഥലം സന്ദര്‍ശിക്കുന്നതോടെ നേരിട്ടു മനസ്സിലാക്കുമെന്നതിനാലാണ് കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് കത്തിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പെട്ടിപ്പാലത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയെന്ന നഗരസഭയുടെ പതിവു ശൈലിയാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിടുന്നതിലൂടെ സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ 30നും നവംബര്‍ ഒന്നിനും വിവിധ സംഘടനകള്‍ ആരംഭിച്ച മാലിന്യവിരുദ്ധ പ്രക്ഷോഭം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതെന്നത് സംശയാസ്പദമാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നഗരസഭ നടത്തുന്ന ജനദ്രോഹ നിലപാടുകളുടെ യഥാര്‍ഥ തെളിവുകള്‍ നശിപ്പിക്കാനാണ് തീയിട്ടതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.

വിജയം രചിച്ച് ചേലോറ സമരം

 
 വിജയം രചിച്ച് ചേലോറ സമരം
 ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിനെതിരെ അന്തിമ സമരത്തിലേര്‍പ്പെട്ട  പ്രദേശവാസികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയാണ് 2012 വിടപറയുന്നത്. 2011 ഡിസംബര്‍ 26നാണ് ചേലോറയില്‍ മാലിന്യവിരുദ്ധ അന്തിമസമരം ആരംഭിച്ചത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലേറെ കിണറുകളില്‍ മാലിന്യം കലര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണ സംവിധാനം താറുമാറായതോടെയാണ് സമരം ശക്തമായത്. സമരമുഖത്ത് ഉറച്ചുനിന്നവരെ പലതവണ ലാത്തിചാര്‍ജ് ചെയ്തു നീക്കി പൊലീസ് അകമ്പടിയോടെ മാലിന്യം തള്ളുകയും ചെയ്തു.
ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍ണമായി സമരം ചെയ്ത വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസുകളില്‍ കുടുക്കി ജയിലിലടച്ച് സമരത്തെ അടിച്ചൊതുക്കാനും ശ്രമം നടന്നു. സമരസമിതി നേതാവ് മധു ചേലോറയെ സമരപന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായി. സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായത്തെിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ച ചേലോറ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സമരക്കാരെ കൈയൊഴിഞ്ഞെങ്കിലും പ്രദേശവാസികളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സഗരസഭക്ക് കീഴടങ്ങേണ്ടിവന്നു. പ്ളാസ്റ്റിക് മാലിന്യം ചേലോറയില്‍ തള്ളുന്നത് ഒഴിവാക്കാനും മാലിന്യത്തിന്‍െറ അളവ് 80 ശതമാനമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
ദിനംപ്രതി 10 ലോഡ് മാലിന്യം തള്ളിയിരുന്ന ചേലോറയില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലോഡ് മാലിന്യമാണ് തള്ളുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലുണ്ടായ മാറ്റവും ജനകീയ സമരത്തിന്‍െറ വിജയമാണെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമരത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സമരപ്പന്തലില്‍ നാട്ടുകാര്‍ മെഴുകുതിരി തെളിച്ചു. രാജീവന്‍ ചാലോടന്‍ അധ്യക്ഷത വഹിച്ചു. മധു ചേലോറ, രാജീവന്‍, കെ. പ്രദീപന്‍, രേഷ്മ രാജീവന്‍, വി. രാധ, ടി. ഷാജി, ടി. റാണി, ടി.എം.രമ്യന്‍, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുസ്സലാം ഹാജി, ടി.എം. മജീദ്, ജ്യോതി എന്നിവര്‍ സംസാരിച്ചു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം

 പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
ചക്കരക്കല്ല്: ദല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകവും സോളിഡാരിറ്റി യൂനിറ്റും ആവശ്യപ്പെട്ടു.കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍സലാം, സി.ടി. അഷ്കര്‍, അഹമ്മദ് കുഞ്ഞി, സി.ടി. ശഫീഖ്, കെ.വി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.