Monday, May 13, 2013
നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ ബന്ധമില്ളെന്ന് ബന്ധുക്കള്‍
നാറാത്ത് കേസ്: ഫഹദിന് തീവ്രവാദ
ബന്ധമില്ളെന്ന് ബന്ധുക്കള്‍
ബന്ധമില്ളെന്ന് ബന്ധുക്കള്‍
കണ്ണൂര്‍: മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കള്ളമാണെന്നും നാറാത്ത് കേസില്‍ പ്രതിയാക്കപ്പെട്ട ഫഹദിന് തീവ്രവാദ ബന്ധമില്ളെന്നും ഫഹദിന്‍െറ ബന്ധുവും സുഹൃത്തുക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് ഹഫദിന്‍െറ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം വരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. കുടുക്കിമൊട്ടയില്‍ ശറഫിയ ട്രാവല്‍സ് നടത്തുന്ന ഫഹദിന്‍െറ അക്കൗണ്ടിലേക്ക് യാത്രാടിക്കറ്റുകളുമായി ബന്ധപ്പെട്ടും, വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫറിന്‍െറ ഏജന്‍സി നടത്തുന്നതിനാല്‍ ഇടപാടുകാര്‍ അയക്കുന്ന പണവും എത്തിയിരുന്നു. കൂടാതെ ഖത്തറിലെ ഫഹദിന്‍െറ സുഹൃത്തായ സലീം വീട് നിര്‍മിക്കുന്നതിനായി ഫഹദിന്‍െറ അക്കൗണ്ടിലൂടെ പണമയച്ചിട്ടുണ്ട്. അനധികൃത ഇടപാടു നടത്തിയതായുള്ള ഒരു രേഖയും ട്രാവല്‍സ് റെയ്ഡ് ചെയ്ത പൊലീസിന് കണ്ടത്തൊനായിട്ടില്ല.
ഫഹദിന്‍െറ വീട് ഇതുവരെ പൊലീസ് റെയ്ഡ് ചെയ്തിട്ടില്ല. നാട്ടുകാരും ഈ കുടുംബത്തെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഫഹദിന്‍െറ സഹോദരീ ഭര്‍ത്താവ് എ.വി. സമ്രം, സുഹൃത്തുക്കളായ ടി.സി. സജിന്‍, ടി.വി. അബ്ദുല്‍ ഖാദര്‍, പി.സി. ഷഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Courtesy:Madhyamam
ഹൈകോടതി വിധി ദൗര്‍ഭാഗ്യകരം -എസ് ഐ ഒ
ഹൈകോടതി വിധി
ദൗര്‍ഭാഗ്യകരം -എസ് ഐ ഒ
ദൗര്‍ഭാഗ്യകരം -എസ് ഐ ഒ
കോഴിക്കോട്: സി.ബി.എസ്.ഇ സ്കൂള്‍തലത്തില്‍ നടത്തിയ ഇന്‍േറണല്‍ പരീക്ഷ എഴുതിയവരെയും പ്ളസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ പരിഗണിക്കണമെന്ന ഹൈകോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ്. പൊതുപരീക്ഷ എഴുതിയ വിദ്യാര്‍ഥികളോടുള്ള അനീതിയാണ് കോടതിവിധിയെന്നും ഇതിനെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Sunday, May 12, 2013
അപകട ഭീഷണിയുയര്‍ത്തി മത്സ്യമാര്‍ക്കറ്റ്
അപകട ഭീഷണിയുയര്‍ത്തി
മത്സ്യമാര്‍ക്കറ്റ്
മത്സ്യമാര്‍ക്കറ്റ്
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ മത്സ്യമാര്‍ക്കറ്റ് അപകട ഭീഷണിയാവുന്നു. ബസാറില്‍ മയ്യില്‍ കുടുക്കിമൊട്ട റോഡിലാണ് മത്സ്യമാര്‍ക്കറ്റുള്ളത്. ഇതിന്‍െറ ഓടിട്ട മേല്‍ക്കൂര ഏതാനും ഭാഗങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്. അവശേഷിച്ച ഭാഗങ്ങള്‍ ഏതുസമയത്തും നിലംപൊത്താനിടയുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മുണ്ടേരി പഞ്ചായത്തുവക പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് പ്രസ്തുത മാര്‍ക്കറ്റ് പണിതത്. ദിനംപ്രതി നിരവധി കുട്ടികളും സ്ത്രീകളും മത്സ്യം വാങ്ങാനത്തെുന്നുണ്ടിവിടെ. അതേസമയം, റോഡിലേക്ക് തള്ളിനില്‍ക്കുന്ന മാര്‍ക്കറ്റ് ഗതാഗതതടസ്സവുമാവുകയാണ്.മഴക്കാലം വരുന്നതോടെ നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. പഞ്ചായത്തില്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമായില്ളെന്ന് വ്യാപാരികള്‍ പറഞ്ഞു.
കിണറ്റില്‍ മലിനജലം; വെള്ളത്തിനായി നെട്ടോട്ടം
ചക്കരക്കല്ല്: കുടുക്കിമൊട്ട ടൗണിലെ കുടിവെള്ള സ്രോതസ്സായ പഞ്ചായത്ത് കിണറ്റില്‍ മലിനജലം. വ്യാപാരികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്. കിണറിലെ വെള്ളം മലിനമായതിനാല്‍ ടൗണിലെ ഹോട്ടലുകളും ജ്യൂസ് കടകളും പൂട്ടിയിരിക്കുകയാണ്.
കിണറിനരികെയുള്ള തണല്‍മരത്തിലെ പക്ഷികള്‍ ശേഖരിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളുടെയും അറവു മാലിന്യങ്ങളുടെയും ഭാഗങ്ങള്‍ കിണറ്റിലാണ് പതിക്കുന്നത്.
ഇവയുടെ കാഷ്ഠവും വന്‍തോതില്‍ കിണറുകളില്‍ പതിക്കുന്നുണ്ട്. കിണറ്റിലെ വെള്ളം മലിനമായിട്ട് മാസങ്ങളായെങ്കിലും കുടിവെള്ളത്തിന് മറ്റ് പരിഹാരമായിട്ടില്ല.
വ്യാപാരികള്‍ പരിസരത്തുള്ള വീടുകളില്‍നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. അധികൃതരോട് പരാതിപ്പെട്ടിട്ടും പരിഹാരമായിട്ടില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം
പെരിങ്ങത്തൂര്‍: കൂത്തുപറമ്പ് മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി പൊതുയോഗം പെരിങ്ങത്തൂരില്‍ നടന്നു. മണ്ഡലം സെക്രട്ടറി ബി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം ജോസഫ് ജോണ്‍, കോഴിക്കോട് ജില്ല കമ്മിറ്റിയംഗം ടി.എം. സൂപ്പി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം 500 ദിവസം പിന്നിട്ടു
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് അന്തിമസമരം
500 ദിവസം പിന്നിട്ടു
500 ദിവസം പിന്നിട്ടു
ചക്കരക്കല്ല്: ചേലോറയില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ ആരംഭിച്ച അന്തിമസമരം 500 ദിവസം പിന്നിട്ടു. മാലിന്യം തള്ളുന്നതുമൂലം പ്രദേശത്തെ കുടിവെള്ളം മലിനമായതോടെ 2011 ഡിസംബര്‍ 26നാണ് നാട്ടുകാര്‍ സമരവുമായി രംഗത്തുവന്നത്. ദിവസവും 15 ലോഡ് മാലിന്യവണ്ടികള്‍ ചേലോറയിലത്തെിയിരുന്നു. പ്ളാസ്റ്റിക് ഖരമാലിന്യങ്ങള്‍ വേര്‍തിരിക്കാതെ നിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് ശുദ്ധവായുവരെ മലിനമാക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. സമരം ശക്തമായതോടെ മാലിന്യവരവ് ക്രമേണ കുറഞ്ഞുതുടങ്ങിയെങ്കിലും സമരത്തെ നഗരസഭാധികൃതര്‍ ശക്തമായി നേരിട്ടു. എന്നാല്‍, കരുത്തോടെ പിടിച്ചുനിന്ന ജനകീയ സമരമുന്നണിയുടെ സമരവീര്യത്തിന് മുന്നില്‍ നഗരസഭക്ക് നിലപാട് മാറ്റേണ്ടിവന്നു.
സമരപ്പന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി സമരമുന്നണി കണ്‍വീനര്‍ കെ.കെ. മധുവിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതും പൊലീസ് സാന്നിധ്യത്തില്‍ മാലിന്യം തള്ളാനത്തെിയ വണ്ടി തടഞ്ഞ സമരക്കാരായ വീട്ടമ്മമാരെയും കുട്ടികളെയും പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്തതും വിവാദമായിരുന്നു. അതിനിടയില്‍ പലതവണ സമവായചര്‍ച്ച നടന്നെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറയില്‍ തള്ളുന്ന മാലിന്യം കവറുകളിലാക്കി നഗരസഭാ ഓഫിസില്‍ വിതറിയതുള്‍പ്പെടെ സമരരീതി സ്വീകരിച്ച സമരക്കാര്‍ സമരമുഖത്ത് വീറോടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒട്ടനവധി സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്മാറാന്‍ ഇവര്‍ തയാറായില്ല. ക്രമേണ ചേലോറയിലേക്കുള്ള മാലിന്യവണ്ടികളുടെ വരവ് ഗണ്യമായി കുറക്കേണ്ടിവന്നു.
സമരത്തെ തുടര്‍ന്ന് ഒരാഴ്ചയില്‍ ഒരു ലോഡ് മാലിന്യം മാത്രമായിരുന്നു എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ രണ്ടാഴ്ചയില്‍ ഒരു ലോഡായി കുറഞ്ഞതായി നാട്ടുകാര്‍ അവകാശപ്പെട്ടു.
അതേസമയം, മാലിന്യവരവ് കുറഞ്ഞെങ്കിലും ചേലോറയിലെ കുടിവെള്ളപ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ളെന്ന് ഇവര്‍ ആരോപിച്ചു. ഇപ്പോള്‍ പഞ്ചായത്ത്വക ലോറികളില്‍ പരിമിതമായ തോതില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമല്ലാതെ മറ്റ് സ്രോതസ്സുകളൊന്നുമില്ളെന്ന് കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു. അതോടൊപ്പം മാലിന്യവിരുദ്ധസമരത്തിന്‍െറ വിജയമാഘോഷിക്കാന്‍ സമരസമിതി ആലോചിക്കുന്നുണ്ടെന്നും വിവിധ സമരനായകരെയും മറ്റു പ്രദേശങ്ങളിലെ മാലിന്യനിക്ഷേപത്തിന്‍െറ ഇരകളെയും പങ്കെടുപ്പിക്കുമെന്നും കണ്‍വീനര്‍ കെ.കെ. മധു പറഞ്ഞു.
ഇന്നലെ സമരമുന്നണി നേതാക്കളായ ചാലാടന്‍ രാജീവന്‍, കെ.കെ. മധു, പിഷാരടി ഗോപാലന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സമരപ്പന്തലില്‍ ഒത്തുചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിച്ചു. മാലിന്യം തള്ളല്‍ നിര്‍ത്തുന്നതുവരെ സമരം തുടരുമെന്ന് ഇവര്‍ അറിയിച്ചു.

Saturday, May 11, 2013
മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്
മാപ്പിളപ്പെണ്ണിന്‍െറ കാന്‍വാസ്
കോഴിക്കോട്: മൂടുപടങ്ങള്‍ക്കുള്ളിലും ചായക്കൂട്ടുകളുടെ മനോഹാരിത സൂക്ഷിച്ച ഒരു കൂട്ടം ചിത്രകാരികളുടെ കാന്‍വാസ് പ്രദര്‍ശനം ആര്‍ട്ട് ഗാലറിയില്‍ പ്രത്യേക കാഴ്ചയൊരുക്കുന്നു.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 22 മുസ്ലിം ചിത്രകാരികളുടെ നിറക്കാഴ്ചകളാണ് കോഴിക്കോട് ടൗണ്‍ഹാളിനടുത്ത ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. മൈലാഞ്ചിയുടെ ചുവപ്പില്‍ തുടങ്ങിയ കലാവാസനക്ക് നിറം ചാര്‍ത്തിയതിന്‍െറ സന്തോഷത്തിലാണിവര്‍. മുസ്ലിം പെണ്‍കുട്ടികളെടുത്ത ഫോട്ടോകളും പ്രദര്‍ശനത്തിനുണ്ട്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്‍െറ ആവശ്യകത വെളിപ്പെടുത്തുന്ന ‘എജുക്കേഷന്‍ വിത്തൗട്ട് സ്കൂള്‍’, പെണ്‍ കണ്ണുകളെ മൂടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കടുത്ത താക്കീതുമായി ‘ഹു ആര്‍ യു’, ജീവജാലങ്ങളില്‍ ദൈവത്തിനുള്ള വാത്സല്യം പ്രകടമാക്കുന്ന ‘ഐ ഓഫ് ഗോഡ്’ തുടങ്ങി 50ലേറെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍.
വികസിത ഇന്ത്യയിലെ കണ്‍കെട്ടിയ സ്ത്രീത്വത്തെയാണ് ‘ഡെവലപ്ഡ് ഇന്ത്യയില്‍’ ചിത്രീകരിച്ചിരിക്കുന്നത്. കഷ്ടതകള്‍ക്കിടയില്‍ വിജയം നേടിയ സ്ത്രീകളെ ‘ലൈറ്റ് ഫ്രം ദ ഡാര്‍ക്ക്നസ്’ പ്രതിനിധാനം ചെയ്യുന്നു. ‘ബേണിങ് കാന്‍ഡ്ല്‍’ ‘സ്ളീപ്ലെസ് നൈറ്റ്’, ‘ഡെവലപ്ഡ് ഇന്ത്യ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഉരുകിത്തീരുന്ന പെണ്‍ജന്മങ്ങള്‍ ദര്‍ശിക്കാം. ഗേള്‍സ് ഇസ്ലാമിക ഓര്‍ഗനൈസേഷന്‍െറ (ജി.ഐ.ഒ) ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രദര്‍ശനത്തില്‍ എല്ലാ ജില്ലകളിലെയും 15നും 25നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ വരച്ച ചിത്രങ്ങളാണുള്ളത്. എഴുത്തുകാരി ഷബ്ന പൊന്നാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയ് 10 ന് അവസാനിക്കും.

ജമാഅത്തെ ഇസ്ലാമി വീഡിയോ പോര്‍ട്ടല്‍ ആരംഭിച്ചു
ജമാഅത്തെ ഇസ്ലാമി വീഡിയോ
പോര്‍ട്ടല്‍ ആരംഭിച്ചു
കോഴിക്കോട്: പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി സമുദായത്തിന്‍െറ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കുന്നതിന് പകരം രചനാത്മകമായ ഇടപെടലുകളാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ നടക്കേണ്ടതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ജമാഅത്തെ ഇസ്ലാമിയുടെ വീഡിയോ പോര്‍ട്ടല്‍ ഹിറാ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ ജിഹാദിന്‍െറ പ്രധാന ആയുധമാണ് മാധ്യമങ്ങള്‍. ദൈവപ്രീതിക്കായി ജനങ്ങള്‍ക്കുപകാരപ്പെടുന്ന രീതിയില്‍ അതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി 4 മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു അധ്യക്ഷത വഹിച്ചു. ആയിരത്തോളം വീഡിയോ ക്ളിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പോര്‍ട്ടല്‍ www. jihkerala.tv എന്ന അഡ്രസിലാണ് ലഭ്യമാവുക.
ബൈത്തുസകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു
ബൈത്തുസകാത്ത് പദ്ധതികളുടെ
വിതരണോദ്ഘാടനം നിര്‍വഹിച്ചു
വിതരണോദ്ഘാടനം നിര്‍വഹിച്ചു
തലശ്ശേരി: കൈത്താങ്ങ് ആവശ്യമുള്ളവര്‍ സമൂഹത്തിലുണ്ടെന്ന് ഓര്‍മപ്പെടുത്താന്‍ സകാത്തിനാവുമെന്ന് കെ.കെ. നാരായണന്‍ എം.എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സകാത്ത് പദ്ധതികളുടെ വിതരണോദ്ഘാടനം തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും ഒരുപോലെ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ഇത്തരം നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബൈത്തുസകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. മൂന്നുകോടി രൂപയുടെ പദ്ധതികളാണ് ഇത്തവണ നടപ്പാക്കുന്നതെന്നും അഞ്ചുവര്‍ഷത്തിനുള്ളില്‍ 25 കോടിയുടെ സകാത്ത് വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോ തൊഴിലാളികള്‍ക്ക് ഏഴ് ഓട്ടോകള്‍, രണ്ട് ഗുഡ്സ് ഓട്ടോ, വികലാംഗര്‍ക്ക് ഓടിക്കാവുന്ന നാലുചക്ര വാഹനം എന്നിവയും മുയല്‍ വളര്‍ത്തല്‍, പശു വളര്‍ത്തല്‍, ആടുവളര്‍ത്തല്‍, സ്റ്റേഷനറി വ്യാപാരം, ഫേന്‍സി, ബാഗ് നിര്‍മാണ യൂനിറ്റ്, റെഡിമെയ്ഡ് നിര്‍മാണ യൂനിറ്റ് തുടങ്ങിയവക്ക് ധനസഹായവും ആണ് തലശ്ശേരിയില്‍ വിതരണം ചെയ്തത്. ഓട്ടോകള്‍ക്ക് 16 ലക്ഷവും മറ്റു തൊഴില്‍ സംരംഭങ്ങള്‍ക്ക് 6.45 ലക്ഷവും ആണ് പദ്ധതി തുക. ഓട്ടോ വിതരണം സി.വി. അബൂബക്കറിന് നല്‍കി ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടിയും സ്റ്റേഷനറി വ്യാപാരത്തിനുള്ള ധനസഹായം കെ.കെ. സുഹറക്ക് നല്‍കി അഡ്വ. പി.വി. സൈനുദ്ദീനും നിര്‍വഹിച്ചു. ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജനസേവന വകുപ്പ് സെക്രട്ടറി പി.സി. ബഷീര്‍ സ്വാഗതം പറഞ്ഞു.

Tuesday, May 7, 2013
കൂടങ്കുളം: സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരം -സോളിഡാരിറ്റി
കൂടങ്കുളം: സുപ്രീംകോടതി വിധി
ദൗര്‍ഭാഗ്യകരം -സോളിഡാരിറ്റി
ദൗര്‍ഭാഗ്യകരം -സോളിഡാരിറ്റി
കോഴിക്കോട്: കൂടങ്കുളം ആണവനിലയത്തിന് പ്രവര്‍ത്തനാനുമതി നല്‍കിയ സുപ്രീംകോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പ്രസ്താവിച്ചു.
ആണവോര്‍ജത്തില്‍നിന്ന് ലോകമെമ്പാടും പിന്‍വാങ്ങുമ്പോള്‍ ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവോര്‍ജം കൂടിയേ തീരൂവെന്ന സുപ്രീംകോടതി നിരീക്ഷണം നീതി പ്രതീക്ഷിച്ചവരെ നിരാശരാക്കുന്നതാണ്. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിനാണ് കൂടങ്കുളത്തേയും ഇടിന്തകരയിലേയും ജനങ്ങള്‍ ആണവനിലയത്തെ എതിര്‍ക്കുന്നത്. ജനാധിപത്യ ഭരണകൂടം ജനങ്ങള്‍ക്ക്അനുകൂലമായ തീരുമാനമെടുത്ത് കൂടങ്കുളം ആണവനിലയം അടച്ചുപൂട്ടണം -അദ്ദേഹം ആവശ്യപ്പെട്ടു.

Monday, May 6, 2013
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ആള്‍പാര്‍പ്പില്ലാത്ത പറമ്പില്‍നിന്ന്
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു
ചക്കരക്കല്ല്: മുണ്ടേരിയില്‍ ആള്‍പാര്‍പ്പില്ലാത്ത പറമ്പിന് സമീപത്തുനിന്ന് ഇരുമ്പുദണ്ഡുകള്‍ കണ്ടെടുത്തു. രണ്ട് തടിച്ച ദണ്ഡുകളടക്കം നാലെണ്ണമാണ് ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാറിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം.കച്ചേരിപ്പറമ്പില്‍ മുണ്ടേരി വില്ളേജ് ഓഫിസിന് പിറകിലുള്ള ഇടവഴിയില്‍നിന്നാണ് ദണ്ഡുകള്‍ കണ്ടെടുത്തത്. കാട് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ ശ്രദ്ധയില്‍പെടുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. രണ്ട് പൈപ്പുകളില്‍ മരക്കഷണം കുത്തിനിറക്കുകയും പ്ളാസ്റ്റിക് കയര്‍ ചുറ്റിക്കെട്ടിയ നിലയിലുമായിരുന്നു. ദണ്ഡുകള്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് സമീപത്തെ പറമ്പുകളില്‍ പൊലീസ് സംഘം തിരച്ചില്‍ നടത്തി. അഡീഷനല്‍ എസ്.ഐ ദാമോദരനും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Courtesy:Madhyamam
ദേശീയപാത വികസനം: 20 മുതല്‍ നിരാഹാര സമരം
ഭൂവുടമകള്‍ രേഖകള്‍ കൈമാറില്ല
ദേശീയപാത വികസനം:
20 മുതല്‍ നിരാഹാര സമരം
കണ്ണൂര്‍: ദേശീയപാതക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് സ്ഥല ഉടമകളോട് ജില്ല കലക്ടര്‍ ആവശ്യപ്പെട്ട രേഖകള്‍ കൈമാറേണ്ടതില്ളെന്ന് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭം കൊയ്യാനാണ് ദേശീയപാത വികസനം ബി.ഒ.ടി പദ്ധതിയാക്കിയത്. നാലുവരിപ്പാത നിര്‍മിക്കാന്‍ 30 മീറ്റര്‍ മതിയാകുമെന്നിരിക്കെ 45 മീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നത് വ്യാപകമായ കുടിയിറക്കലിന് ഇടയാക്കും. ആയിരങ്ങളെ തെരുവാധാരമാക്കാന്‍ ഇടയാക്കുന്ന പദ്ധതിയുമായി സഹകരിക്കേണ്ടതില്ളെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേയ് 20 മുതല്‍ ജില്ല ആസ്ഥാനത്ത് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ പ്രാദേശിക കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
യു.കെ. സെയ്ത്, എടക്കാട് പ്രേമരാജന്‍, പോള്‍ ടി. സാമുവല്‍, ടി.പി. ഇല്യാസ്, എം.കെ. അബൂബക്കര്‍, ഉത്തമന്‍ എടക്കാട്, ഫ്രാന്‍സിസ്, നാസര്‍ കടാങ്കോട്, മേരി എബ്രഹാം, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Sunday, May 5, 2013
വൃക്കരോഗ നിര്‍ണയ ക്യാമ്പ്
വൃക്കരോഗ നിര്‍ണയ ക്യാമ്പ്
കണ്ണൂര്‍: സോളിഡാരിറ്റി സിറ്റി യൂനിറ്റും ഹെല്‍പിങ് ഹാന്‍ഡ്സ് കോഴിക്കോടും കണ്ണൂര്‍ സിറ്റി നാലുവയല്‍ ഐ.സി.എം സ്കൂളില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പും രക്തഗ്രൂപ് നിര്‍ണയവും വൃക്കരോഗ ബോധവത്കരണ ക്ളാസും നടത്തി. 400ഓളം പേര്‍ പങ്കെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കെ.പി. എറമു തുടങ്ങിയവര്‍ സംസാരിച്ചു. സോളിഡാരിറ്റി സിറ്റി യൂനിറ്റ് പ്രസിഡന്‍റ് കെ. ഖല്ലാന്‍ സ്വാഗതവും സഹീര്‍ നന്ദിയും പറഞ്ഞു.

വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
വാദിഹുദ പൂര്‍വ വിദ്യാര്‍ഥി സംഗമം
ദുബൈ: ദൈവിക പ്രാതിനിധ്യം കൂടി വളര്‍ത്തിയെടുക്കുന്ന വിദ്യാഭ്യാസം കൊണ്ടേ ഉത്തമ വ്യക്തിയെയും ഉന്നത സമൂഹത്തെയും സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അഭിപ്രായപ്പെട്ടു. പഴയങ്ങാടി വാദിഹുദ പൂര്‍വ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യാസ്ഥിത്വത്തിന്‍െറ പ്രസക്തി തന്നെ ദൈവത്തിന്‍െറ പ്രതിനിധിയായി അവനെ അയച്ചുവെന്നതാണ്. ഈ ഗുണം നഷ്ടപ്പെടുമ്പോഴാണ് അവന്‍ മൃഗീകരിക്കപ്പെടുന്നത്. ആധുനിക ലോകം കണ്ടത്തെിയ വിദ്യാഭ്യാസ-മാനേജ്മെന്‍റ് രീതികള്‍ ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രസക്തി അടയാളപ്പെടുത്തുന്നതാണ്. വിജ്ഞാനവും വിവേകവും സക്രിയതയും ആര്‍ജിച്ചെടുക്കലായിരിക്കണം വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. അറിവ് പകര്‍ന്നുകൊടുക്കുന്നിടത്ത് കേരളത്തില്‍ വാദിഹുദയെ പോലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത പഠനരീതി വലിയ ചലനങ്ങളുണ്ടാക്കി. 33 വര്‍ഷം മുമ്പ് ആരംഭിച്ച വാദിഹുദക്ക് കീഴില്‍ ഇപ്പോള്‍ 13 കലാലയങ്ങളുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രവും ആരംഭിച്ചതായി വാദിഹുദ ചെയര്‍മാന്‍ കൂടിയായ ഹംസ അബ്ബാസ് പറഞ്ഞു. ‘രക്ഷിതാക്കള്‍ നേരിടുന്ന മൂന്ന് വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ വിദഗ്ധ കൗണ്‍സിലര്‍ സംഗീത് ഇബ്രാഹിം ക്ളാസ് നയിച്ചു. അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. എസ്.കെ അബ്ദുല്ല സ്വാഗതവും എസ്.എല്‍.പി റഫീഖ് നന്ദിയും പറഞ്ഞു.
ജസീം അബ്ദുല്‍ കരീം ഖിറാഅത്ത് നടത്തി. വാദിഹുദ അലുംനി ഫോറം ഭാരവാഹികള്‍: വി.കെ. ഹംസ അബ്ബാസ് (മുഖ്യരക്ഷാധികാരി), എസ്.പി. അബ്ദുറഹ്മാന്‍ (രക്ഷാധികാരി), എം.പി ഹാറൂണ്‍ (പ്രസി.), ടി.കെ. നസീര്‍ (വൈസ് പ്രസി.), ഷക്കീബ് അഹ്മദ് (സെക്രട്ടറി).

ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ ‘രോഷാഗ്നി’
ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ
‘രോഷാഗ്നി’
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി സംഘടിപ്പിച്ച രോഷാഗ്നി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ജ്വാലയായി. വിമര്‍ശത്തിന്‍െറ മുള്ളുകള്‍ നിറഞ്ഞ പരിഹാസശരങ്ങളുതിര്‍ത്ത് ഹാസ്യത്തിന്‍െറ മേമ്പൊടിയോടെ അരങ്ങേറിയ പരിപാടി വേറിട്ട സമരരീതിയായി. സ്റ്റേഡിയം കോര്‍ണറില്‍ സംസ്ഥാന വൈ. പ്രസിഡന്‍റ് തെന്നിലാപുരം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമത്വസുന്ദരമായ സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടിക്ക് തടസ്സംനില്‍ക്കുന്ന നിലപാടാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും വിയോജിപ്പിന് ഇടം അനുവദിക്കാത്ത രീതിയില്‍ നമ്മുടെ ജനാധിപത്യ ബോധം ജീര്‍ണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു.
ഉല്ലാസ്കുമാര്‍ കരിവെള്ളൂര്‍, കരിവെള്ളൂര്‍ രത്നകുമാര്‍ എന്നിവരും സംഘവും അവതരിപ്പിച്ച ആക്ഷേപ ഹാസ്യ ഓട്ടന്തുള്ളലോടെയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.
വില്‍പാട്ട്, ഹാസ്യ ഒപ്പന, നാടോടി നൃത്തം, സമരഗാനമേള, തെരുവുനാടകം, മാജിക് പ്രദര്‍ശനം എന്നിവയും അരങ്ങേറി. ജീവിക്കാന്‍ അനുവദിക്കാത്ത ഭരണകൂടത്തിന് താക്കീത് നല്‍കി പ്രതിഷേധത്തിന്‍െറ അഗ്നി ജ്വലിപ്പിച്ചാണ് പരിപാടി സമാപിച്ചത്.
വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെറു ജാഥകളായാണ് പ്രവര്‍ത്തകര്‍ സമരവേദിയിലത്തെിയത്.
പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, ജബീന ഇര്‍ഷാദ്, സി. ഇംതിയാസ്, രഹന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം സ്വാഗതവും എന്‍.എം. ഷഫീഖ് നന്ദിയും പറഞ്ഞു.

കേരള ഹജ്ജ് ഗ്രൂപ് ഉംറ സംഘം യാത്ര ആറിനും ഏഴിനും
കേരള ഹജ്ജ് ഗ്രൂപ് ഉംറ സംഘം യാത്ര
ആറിനും ഏഴിനും
ആറിനും ഏഴിനും
കോഴിക്കോട്: കേരള ഹജ്ജ് ഗ്രൂപ് നേതൃത്വത്തിലുള്ള മേയ് മാസ ഉംറ സംഘം ആറ്, ഏഴ് തീയതികളില്‍ പുണ്യഭൂമിയിലേക്ക് യാത്രതിരിക്കും. ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം പി. അബ്ദുറഹിമാന്‍ വളാഞ്ചേരിയാണ് യാത്രാ അമീര്‍. കേരള ഹജ്ജ് ഗ്രൂപ് പ്രതിനിധികളായ പി.പി. അബ്ദുല്‍ മജീദ് , അബൂബക്കര്‍ കാരകുന്ന് എന്നിവര്‍ സംഘത്തെ അനുഗമിക്കും. തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട ഉംറ ക്യാമ്പ് കഴിഞ്ഞദിവസം ആലുവ ഹിറാ കോംപ്ളക്സ്, ഹിറാ സെന്‍റര്‍ കോഴിക്കോട് എന്നിവിടങ്ങളില്‍ നടന്നു. തുടര്‍ മാസങ്ങളിലേക്കുള്ള ബുക്കിങ് തുടരുന്നതായി സെക്രട്ടറി അറിയിച്ചു.
Subscribe to:
Posts (Atom)

.jpg)