ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, November 14, 2011

PRABODHANAM WEEKLY

KAOSER SCHOOL

DIA CARE

DIPLOMA IN ENTREPRENEURSHIP & BUSINESS MANAGEMENT

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം

പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു

പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സ്: 
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ദുരന്തങ്ങളുണ്ടാകുമ്പോഴും അപകടഘട്ടങ്ങളിലും മനോനില കൈവിടാതെ അടിയന്തര ചികിത്സ നല്‍കുന്ന പ്രീ ഹോസ്പിറ്റല്‍ കെയര്‍ കോഴ്സിന്റെ രണ്ടം ബാച്ചിന് അപേക്ഷ ക്ഷണിച്ചു. ആംബുലന്‍സുകളെയാകെ ഒരൊറ്റ ശൃംഖലയിലാക്കി അടിയന്തര ചികിത്സ, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ആരംഭിച്ച സര്‍ക്കാര്‍^സര്‍ക്കാറിതര സംവിധാനങ്ങളുടെ കൂട്ടായ്മയായ 'എയ്ഞ്ചല്‍സ്' ആണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും ധാരാളം ജോലിസാധ്യതയുള്ളതാണിത്.
എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ്^സ്വകാര്യ ആശുപത്രികളിലായി ഒരുവര്‍ഷം നീളുന്നതാണ് കോഴ്സ്. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ ഭരണനേതൃത്വം അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റി, മിംസ് ആശുപത്രി, ഐ.ഐ.ഇ.എം.എസ് കോട്ടയം എന്നിവയുടെ മുദ്രകളുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ജോര്‍ജ് വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. സാമൂഹിക പ്രതിബദ്ധതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സൌജന്യമാണ്. പ്രായപരിധി ഇല്ല. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. കോഴ്സ്  കോഓഡിനേറ്റര്‍, 'എയ്ഞ്ചല്‍സ് ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍, റൂം നമ്പര്‍ 3/8, മൂന്നാംനില, ജയന്തി ബില്‍ഡിങ്, പാളയം, കോഴിക്കോട്, ഫോണ്‍: 09846339291 എന്ന വിലാസത്തില്‍ നേരിട്ടോ, www.angelsindia.org എന്ന വെബ്സൈറ്റില്‍നിന്നോ അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 21.

കെല്‍ട്രോണില്‍ കരാര്‍ ജോലി

 കെല്‍ട്രോണില്‍ കരാര്‍ ജോലി
പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന ഇലക്ട്രോണിക്സ് വികസന കോര്‍പറേഷന്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ് ഓഫിസുകളിലേക്ക് മുന്‍പരിചയമുള്ള ബി.ടെക്/ഡിപ്ലോമ/സി.എ ഇന്റര്‍/ഐ.സി.ഡബ്ല്യു.എ ഇന്റര്‍/എം.കോം/ബി.കോം ഉദ്യോഗാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keltron.org/careers എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുക. ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 26.

നഗരസഭാധികൃതരെ ജയിലിലടക്കാത്തത് അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ

'ക്വിറ്റ് പുന്നോല്‍' 
കാമ്പയിന് തുടക്കമായി
നഗരസഭാധികൃതരെ ജയിലിലടക്കാത്തത്
അദ്ഭുതകരം -സ്വാമി വിശ്വഭദ്രാനന്ദ
മാഹി: കോടതിക്കെതിരെ സംസാരിച്ചതിന് നേതാക്കളെ ജയിലിലടക്കുന്ന കാലത്ത് തലശേãരി മുനിസിപ്പാലിറ്റിയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക് ജയില്‍ശിക്ഷ ലഭിക്കാത്തത് അദ്ഭുതകരമാണെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുന്നോലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ 1999 നവംബര്‍ മാസം പുറപ്പെടുവിച്ച ഹൈകോടതിവിധി ഇപ്പോഴും നടപ്പാക്കപ്പെടാത്തതാണ് യഥാര്‍ഥ കോടതിയലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കോടതിവിധിയുടെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന ഒരാഴ്ചക്കാലത്തെ 'സ്റ്റോപ് ഡംപിങ്, ക്വിറ്റ് പുന്നോല്‍' കാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2500 പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്കയക്കുന്ന ഒപ്പുബാനറിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. നവംബര്‍ 12 മുതല്‍ 19വരെയാണ് കാമ്പയിന്‍. ഒപ്പുബാനര്‍, സമരസേവനം, വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി നടക്കും.
ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ സംസാരിച്ചു. മുനീര്‍ ജമാല്‍ സ്വാഗതം പറഞ്ഞു.

2500 പേരുടെ ഒപ്പുബാനര്‍ മുഖ്യമന്ത്രിക്ക് അയക്കും

2500 പേരുടെ ഒപ്പുബാനര്‍
 മുഖ്യമന്ത്രിക്ക് അയക്കും
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന കേരള ഹൈകോടതി വിധി വന്ന് 12 വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ച് പൊതുജനാരോഗ്യ സമിതി നടത്തുന്ന 'സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ ' കാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ഒപ്പു ബാനര്‍ സമര്‍പ്പിക്കും. 2500 പേരുടെ ഒപ്പ് ശേഖരിച്ചയക്കുന്ന ബാനറുകളില്‍ ദിനേന നൂറുകണക്കിനാളുകളാണ് ഒപ്പുവെക്കാനായി എത്തിച്ചേരുന്നത്. 15, 16 തീയതികളില്‍ സേവന സമരദിനമായി ആചരിക്കും. പ്രദേശത്തെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്യും.
പെട്ടിപ്പാലം സമരത്തിന്റെ ന്യായവും നിയമപരമായ ആനുകൂല്യവും ജില്ലാ വ്യാപകമായി പ്രചരിപ്പിക്കും. സ്റ്റോപ്പ് ഡംപിങ്, ക്വിറ്റ് പുന്നോല്‍ എന്ന തലക്കെട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ പരിപാടികള്‍ 20ന് സമരപന്തലില്‍ നടത്തും.
31 വര്‍ഷം മുമ്പ് സമരത്തിന് തിരികൊളുത്തിയ തളിപ്പറമ്പിലെ ഡോ.ബേബി വര്‍ഗീസിന് പൊതുജനാരോഗ്യ സംരക്ഷണ സമിതി പന്തലില്‍ സ്വീകരണം നല്‍കി. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ഒ. സുബൈര്‍, തലശേãരി മുസ്ലിം അസോസിയേഷന്‍ പ്രതിനിധികളായ എ.കെ. ഇബ്രാഹിം, ടി.പി. മുഹമ്മദ്, പാറാല്‍ ദേശവാസികളെ പ്രതിനിധീകരിച്ച് എം.പി. അഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

ഈദ് സുഹൃദ്സംഗമം

 ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം കണ്ണൂര്‍ ഏരിയ സംഘടിപ്പിച്ച  ഈദ് സുഹൃദ്സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ്സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം കണ്ണൂര്‍ ഏരിയ പൊലീസ് ഓഡിറ്റോറിയത്തില്‍ ഈദ് സുഹൃദ്സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. തോട്ടട അപൂര്‍വാശ്രമത്തിലെ വൈശാലി, ഡോ. രഹ്ന മുഷ്താഖ്, രഹ്ന ഇംതിയാസ്് എന്നിവര്‍ സംസാരിച്ചു. ഏരിയാ കണ്‍വീനര്‍ എ. സറീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ശാക്കിറ സ്വാഗതവും കെ.എം. റഷീദ നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന കലാപരിപാടിക്ക് വനിതാവിഭാഗം ജില്ലാ സെക്രട്ടറി യു.വി. സുബൈദ, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ എന്നിവര്‍ നേതൃത്വം നല്‍കി.

'പുന്നോല്‍ വിടുക' സ്വാമി വിശ്വഭദ്രാനന്ദ ഉദ്ഘാടനം ചെയ്യും

പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം:
'പുന്നോല്‍ വിടുക' 
സ്വാമി വിശ്വഭദ്രാനന്ദ ഉദ്ഘാടനം ചെയ്യും
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ നിര്‍ത്തണമെന്ന ഹൈകോടതി വിധിയുടെ 12ാം വാര്‍ഷികം പ്രമാണിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന 'മാലിന്യ നിക്ഷേപം അവസാനിപ്പിച്ച് പുന്നോല്‍ വിടുക' പ്രചാരണ പരിപാടി ഇന്ന് രാവിലെ 9.30ന് പെട്ടിപ്പാലത്ത് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്യും.  ഗ്രോ വാസു, കെ.എം. മഖ്ബൂല്‍ എന്നിവര്‍ സംസാരിക്കും. വിഷയത്തില്‍ ദീര്‍ഘകാലം നഗരസഭക്കെതിരെ കേസ് നടത്തിയ 82 കാരനായ ടി.കെ. മമ്മൂട്ടിയെ ചടങ്ങില്‍ ആദരിക്കും.

സൌമ്യവധം: കോടതിവിധി മുന്നറിയിപ്പ് -ജി.ഐ.ഒ

 സൌമ്യവധം: കോടതിവിധി
മുന്നറിയിപ്പ് -ജി.ഐ.ഒ
കണ്ണൂര്‍: സൌമ്യ വധക്കേസിലെ കോടതിവിധി പിശാചുക്കളുടെ മനസ്സുമായി ജീവിക്കുന്ന മുഴുവന്‍ ഗോവിന്ദച്ചാമിമാര്‍ക്കുമുള്ള ഗുണപാഠവും മുന്നറിയിപ്പുമാണെന്ന് ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു.
സ്ത്രീകളോട് പെരുമാറാനറിയാത്തവര്‍ ജീവിക്കാന്‍ അര്‍ഹതയുള്ളവരല്ല. സ്ത്രീയുടെ അന്തസ്സുയര്‍ത്തിപ്പിടിച്ച വിധി നമ്മുടെ നിയമവ്യവസ്ഥയുടെ അഭിമാനമാണ് ഉയര്‍ത്തിയത്.
നിയമത്തിന്റെ പഴുതുകളുപയോഗിച്ച് കുറ്റവാളി രക്ഷപ്പെടുന്നതിനെതിരെ സമൂഹമൊന്നടങ്കം ജാഗരൂകരായി നില്‍ക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എം. ഖദീജ, സുഹൈല വളപട്ടണം, നസ്റീന്‍, സീനത്ത് കണ്ണൂര്‍, ശബീറ എന്നിവര്‍ സംസാരിച്ചു.

ചെടി നട്ടു

 
 
 ചെടി നട്ടു
മാഹി: നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന അവിസ്മരണീയ ദിനമായ 11.11.11ന് അല്‍ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെടികള്‍ നട്ട് ആഘോഷിച്ചു. 11.11.11ന് 11 മണി 11 മിനിറ്റ് 11 സെക്കന്‍ഡിന് സ്കൂളിലെ 11ാം തരത്തിലെ വിദ്യാര്‍ഥിനികള്‍ 11 ചെടികള്‍ നട്ടു ആഘോഷിച്ചു.
സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ അഷ്റഫ് വടകര, ഫഹദ് എന്നിവരുടെ നേതൃത്വത്തില്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനികളായ അഫീദ ഹമീദ്, പി.കെ. അഞ്ചല, ദിയ ദില്‍ന, ഇ. ഫൈഹ, നിഹാല നിസാര്‍, റമീല ലത്തീഫ്, സനീറ സഈദ്, ഷെസ ബഷീര്‍, തമന്ന അസീസ്, കെ.പി. തസ്ലി, വഫ സീദ് എന്നിവര്‍ ചേര്‍ന്നാണ് ചെടികള്‍ നട്ടത്.

ചിത്രകലാ ക്യാമ്പ്

 
 പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പ് ചിത്രകാരന്‍ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
ചിത്രകലാ ക്യാമ്പ്
ന്യൂമാഹി: പെരിങ്ങാടി അല്‍ഫലാഹ് സ്കൂള്‍ ആര്‍ട്സ് ഫോറം സംഘടിപ്പിക്കുന്ന ത്രിദിന ചിത്രകലാ ക്യാമ്പ് ചിത്രകാരനും മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവുമായ ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഹമ്മദ് പെരിങ്ങാടി, മാനേജര്‍ എം. ദാവൂദ്, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് കണ്‍വീനര്‍ മുഹമ്മദ് പ്രശാന്ത് സ്വാഗതവും ഷീബ ടീച്ചര്‍ നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു

സമരക്കാര്‍ക്ക് മുഖാവരണം നല്‍കി

പെട്ടിപ്പാലം സമരക്കാര്‍ക്കുള്ള മുഖാവരണം ആലാന്‍ അബൂബക്കര്‍ പി.എം. ജബീനക്ക് കൈമാറുന്നു.
സമരക്കാര്‍ക്ക് മുഖാവരണം നല്‍കി
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരക്കാര്‍ക്ക് പാലിശേãരി നന്മ റസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ മുഖാവരണം നല്‍കി.
സമര പന്തലില്‍ ഇരിക്കുന്നവര്‍ക്ക് ദുര്‍ഗന്ധങ്ങളില്‍നിന്നും പൊടിപടലങ്ങളില്‍നിന്നും സംരക്ഷണം നല്‍കാനായാണ് മുഖാവരണം നല്‍കിയത്.
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആലാന്‍ അബൂബക്കര്‍ സമരപന്തലിലെ വീട്ടമ്മ പി.എം. ജബീനക്ക് കൈമാറി. സെക്രട്ടറി കെ.എം. അഷ്ഫാഖ് പങ്കെടുത്തു.

പെട്ടിപ്പാലം: വിരുന്നുപോക്ക് സമരത്തെ പിന്തുണക്കില്ല -സോളിഡാരിറ്റി

പെട്ടിപ്പാലം: വിരുന്നുപോക്ക് സമരത്തെ
പിന്തുണക്കില്ല -സോളിഡാരിറ്റി
തലശേãരി: നഗരസഭാ അധ്യക്ഷയുടെ വീട്ടിലേക്ക് പലഹാരവുമായി പോകുന്ന സമരമുറയെ പിന്തുണക്കില്ലെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി അറിയിച്ചു.
പെട്ടിപ്പാലം മാലിന്യസമരം വഴിതിരിച്ചുവിടാനും അതുവഴി പരാജയപ്പെടുത്താനുമുള്ള ഗൂഢശ്രമങ്ങളെ നാട്ടുകാര്‍ തിരിച്ചറിയണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
സമരവുമായി ബന്ധമില്ല -സമിതി
തലശേãരി: നഗരസഭാ അധ്യക്ഷയുടെ വീട്ടിലേക്ക് പുന്നോല്‍ നിവാസികളായ ചിലര്‍ വിരുന്ന് പോവുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് ബന്ധമില്ലെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസറും അറിയിച്ചു.

Friday, November 11, 2011

പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമരം

അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്

അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ ആര്‍ട്സ് ഫോറം മൂന്ന് ദിവസം നീ−് നില്‍ക്കുന്ന ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ഫലാഹ് കാമ്പസില്‍ ഈ മാസം 11,12,13 തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജലഛായം, കാര്‍ട്ടൂണ്‍, അക്രിലിക്, ക്ളേ മോഡലിംഗ്, ഹ്രസ്വചലചിത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ ചിത്രകാരന്മാര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ക്യാമ്പിനോടനുബന്ധിച്ച് ഡോക|മെന്ററി, സിനിമ, സ്ളൈഡ് ഷോ എന്നിവയുടെ പ്രദര്‍ശനവും ഉ−ായിരിക്കും.
യു.പി. ഹൈ സ്കൂള്‍ തലത്തില്‍ പഠിക്കുന്ന ചിത്രകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രരചനാ സാമഗ്രികളും ഭക്ഷണ-താമസ സൌകര്യങ്ങ ളും ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9048822838 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമരം

സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലുകള്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, സാദിഖ് ഉളിയില്‍, ഇല്യാസ്, ടി.കെ. അസ്ലം തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. മാലിന്യവിരുദ്ധ സമിതി ചെയര്‍മാന്‍ സിദ്ദീഖ് സന, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.പി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണസമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍ തുടങ്ങിയവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ടി. മുഹമ്മദ് വേളം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കെ അവരുടെ പഠനത്തിനുവേണ്ടി എസ്.ഐ.ഒ തെരുവ് സ്കൂള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ഫിര്‍ദൌസ് പുന്നോല്‍, സക്കീര്‍ ചൊക്ലി, ഫാസില്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സംസാരിക്കുന്നു
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരപന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ നേതാക്കള്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. സമീറ, ജില്ലാ സെക്രട്ടറി യു.വി. സുബൈദ എന്നിവര്‍ സംസാരിച്ചു. സൈറാ ബാനു, പി. ശാക്കിറ, എ. ജുനൈദ, നസ്റിയ എന്നിവര്‍ പങ്കെടുത്തു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി 'നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പേരില്‍ ഐക്യദാര്‍ഢ്യ യോഗം സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച  ഐക്യദാര്‍ഢ്യ യോഗം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

'മലബാറുകാര്‍ക്ക് പ്രവാസം അവസാന കച്ചിത്തുരുമ്പ്'

'മലബാറുകാര്‍ക്ക് പ്രവാസം
അവസാന കച്ചിത്തുരുമ്പ്'
തലശേãരി: പ്രവാസമാണ് മലബാറുകാരുടെ അവസാന കച്ചിത്തുരുമ്പെന്ന്  എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് അഭിപ്രായപ്പെട്ടു. 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു'വെന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. സി.പി.എമ്മും മുസ്ലിംലീഗും കോണ്‍ഗ്രസും ഭരണത്തിലുണ്ടായിട്ടും മലബാറിനെ അവഗണിക്കുകയായിരുന്നെന്നും സാദിഖ് മമ്പാട് ആരോപിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ  ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. മുഹമ്മദ് നിയാസ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ. സാജിദ് നന്ദിയും പറഞ്ഞു.

സൌഹൃദ സംഗമം സംഘടിപ്പിച്ചു

സൌഹൃദ സംഗമം
സംഘടിപ്പിച്ചു
തലശേãരി: ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയാ വനിതാ വിഭാഗം നടത്തിയ സൌഹൃദ സംഗമം പെരിങ്ങത്തൂര്‍ ശാന്തിയില്‍ നടന്നു. ഏരിയാ കണ്‍വീനര്‍ ഹസീന അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ബിസ്മിന, സൌമിനി ബിജു, നഫീസ, ഷബാന എന്നിവര്‍ സംസാരിച്ചു. പി. സുലൈഖ സ്വാഗതവും ടി. നജ്മ നന്ദിയും പറഞ്ഞു.

ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു

ഈദ് സൌഹൃദ സംഗമം
സംഘടിപ്പിച്ചു
എടയന്നൂര്‍: ഡയലോഗ് സെന്റര്‍ എടയന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു. കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. റിട്ട. തഹസില്‍ദാര്‍ പത്മനാഭന്‍, പ്രേമന്‍ മാസ്റ്റര്‍, സുധാകരന്‍ തെരൂര്‍, ശ്രീധരന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം, ശ്രീലത എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ ഹല്‍ഖ നാസിം പി.സി. മൂസഹാജി സ്വാഗതവും വി.കെ. റമദാന്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്

മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ഏരിയാ, യൂനിറ്റ് കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ചു മണി വരെ കണ്ണൂര്‍ ഞാലുവയല്‍ ഐ.സി.എം സ്കൂളില്‍ നടക്കും.

Thursday, November 10, 2011

PADAYATHRA

EID

EID NAMAZ @ CHAKKARAKAL TAXI STAND

പെട്ടിപ്പാലം

 
പെട്ടിപ്പാലം സമരപ്പന്തലില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ജി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ മധുരം വിതരണം ചെയ്യുന്നു
 
 

പെട്ടിപ്പാലം മാലിന്യ നിക്ഷേപം അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി

പെട്ടിപ്പാലം മാലിന്യ നിക്ഷേപം
അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി
തലശേãരി: നഗരസഭയിലെ മാലിന്യം ഫലപ്രദമായി സംസ്കരിക്കാവുന്ന പല പദ്ധതികളും പലരും മുന്നോട്ടുവെച്ചിട്ടും നഗരസഭ പരിഗണിക്കാത്തത് പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം പലര്‍ക്കും കറവപ്പശുവും അഴിമതി നടത്താനുള്ള മാര്‍ഗവുമായതിനാലാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി ആരോപിച്ചു. സമരത്തിന്റെ ഫലമായി തലശേãരി നഗരം മാലിന്യകേന്ദ്രമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭക്കാണ്. 15 വര്‍ഷമായി ദുരിതപ്രദേശം തിരിഞ്ഞുനോക്കാത്ത എം.എല്‍.എ കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടി നില്‍ക്കേണ്ടിവന്നു.
പെട്ടിപ്പാലത്ത് നടക്കുന്ന അതിജീവനത്തിനായുള്ള സമരത്തിന്റെ അന്തിമഘട്ടം വരെ സോളിഡാരിറ്റി ജനങ്ങള്‍ക്കൊപ്പമുണ്ടാകും. സമരത്തിന്റെ ഭാഗമായി 'പെട്ടിപ്പാലം: നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പരിപാടി വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ്, ചെയര്‍മാന്‍ കെ. സാദിഖ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, പി.എ. സഹീദ് എന്നിവര്‍ പങ്കെടുത്തു.
 'വിട്ടമ്മമാര്‍ക്കുമുന്നില്‍ മുനിസിപ്പാലിറ്റി മുട്ടുമടക്കും'
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന വീട്ടമ്മമാരുടെ മുന്നില്‍ നഗരസഭാ ഭരണാധികാരികള്‍ മുട്ടുമടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചെങ്ങറയിലും പ്ലാച്ചിമടയിലും വീട്ടമ്മമാര്‍ നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെയും വീട്ടമ്മമാര്‍ക്കുമുന്നില്‍ അധികൃതര്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സംസാരിക്കുന്നു

ഈദ് സുഹൃദ് സംഗമം

 ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുഞ്ഞിമംഗലത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ധാര്‍മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാരസ്പര്യവും സ്നേഹ സന്ദേശവും കൈമാറാന്‍ സുഹൃദ് സംഗമങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഡോ. ശാന്തി ധനഞ്ജയന്‍ പറഞ്ഞു. കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍ സ്കൂളില്‍ ജമാഅത്തെ  ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ കണ്‍വീനര്‍ സാജിദ അധ്യക്ഷത വഹിച്ചു. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കി. സിസ്റ്റര്‍ ആനി ജോസഫ്, കൃഷ്ണന്‍ മാസ്റ്റര്‍, റുഫൈദ, ടി.പി. സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.

EID

 
 മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന പെരുന്നാള്‍ നമസ്കാരം

സമരത്തിന് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി ബൈക്ക് റാലി

 
 
 സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി ബൈക്ക് റാലി
തലശേãരി: എട്ടുദിവസമായി തുടരുന്ന പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബലിപെരുന്നാള്‍ ദിനത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി.
തലശേãരിയിലെയും മാഹിയിലെയും ഈദ്ഗാഹില്‍നിന്നാണ് പ്രവര്‍ത്തകര്‍ സമരപ്പന്തലിലേക്ക് റാലി നടത്തിയത്. സമരപ്പന്തലിനരികില്‍ 'നഗരസഭയുടെ പൈശാചിക' പ്രതീകത്തിനു നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് ജില്ലാ സമിതിയംഗങ്ങളായ കെ. നിയാസ്, കെ.എം. അശ്ഫാഖ്, പി.എ. സഹീദ്, എ.പി. അജ്മല്‍, സാലിഹ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.