Saturday, April 7, 2012
OBIT_SAIFUNNISA
സൈഫുന്നിസ
കാഞ്ഞിരോട്: മായന്‍ മുക്ക് കൊമ്പന്റെവിട ബൈത്തുല്‍ റാഹത്ത് മന്‍സില്‍ സൈഫുന്നിസ (52) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പുറവൂരിലെ കരിയാല്‍ അബ്ദുല്‍ ഖാദര്‍.
മക്കള്‍: ഫൈസല്‍ കെ.എം (കുവൈത്ത്), ഹസീന, സാബി ര്‍, സജീര്‍.
മരുമകന്‍: അബ്ദുല്‍ റഹൂഫ്.
സഹോദരങ്ങള്‍: റംല, മറിയം, ഹമീദ്, അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ റഹിമാന്‍, പരേതനായ മുഹമ്മദ്.
Friday, April 6, 2012
മെഡിക്കല്‍ ക്യാമ്പ് എട്ടിന്
മെഡിക്കല്‍ ക്യാമ്പ് എട്ടിന്
കണ്ണൂര്‍: കൗസര്‍ മെഡികെയര്‍, പരിയാരം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ പുല്ലൂപ്പിക്കടവിലെ കൗസര്‍ ഇംഗ്ളീഷ് സ്കൂളില്‍ ബോധവത്കരണ ക്ളാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഏപ്രില്‍ എട്ടിന് രാവിലെ ഒമ്പതു മുതലാണ് ക്യാമ്പ്. ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നീ വിഭാഗങ്ങളിലായി പരിശോധന നടത്തും. ക്യാമ്പില്‍ പരിയാരം മെഡിക്കല്‍ കോളജിലെയും മലബാര്‍ കാന്‍സര്‍ സെന്‍ററിലെയും പ്രമുഖ ഡോക്ടര്‍മാര്‍ സംബന്ധിക്കും. രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ 2711152, 9747335195 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ രാവിലെ 8.30ന് സ്കൂളിലത്തെണം.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക മണ്ഡലം പ്രഖ്യാപനം എട്ടിന്
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക
മണ്ഡലം പ്രഖ്യാപനം എട്ടിന്
മണ്ഡലം പ്രഖ്യാപനം എട്ടിന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ നിയോജക മണ്ഡലം യൂനിറ്റ് പ്രഖ്യാപന സമ്മേളനം എട്ടിന് വാരം യു.പി സ്കൂളില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
Thursday, April 5, 2012
സൗജന്യ ഹൃദ്രോഗ ക്യാമ്പ്
സൗജന്യ ഹൃദ്രോഗ ക്യാമ്പ്
കണ്ണൂര്‍: കണ്ണൂര്‍ മുസ്ലിം ജമാഅത്തിന്‍െറയും ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ആഭിമുഖ്യത്തില്‍ 15ന് രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ ഗവ. സിറ്റി ഹൈസ്കൂളില്‍ സൗജന്യ ഹൃദ്രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തും.
ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ.എ. നാസറിന്‍െറ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. പങ്കെടുക്കുന്നവര്‍ ഏഴിനകം താഴെപ്പറയുന്ന സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം.
മുസ്ലിം ജമാഅത്ത് ഓഫിസ്, സിറ്റി ഫാര്‍മ, തയ്യില്‍ മെഡിക്കല്‍സ് കണ്ണൂര്‍ സിറ്റി, ഇമാം ഗസ്സാലി സ്കൂള്‍ വളപട്ടണം മന്ന, ടി.എന്‍ എന്‍റര്‍പ്രൈസസ്, ആശ്രയ മെഡിക്കല്‍സ് പുതിയതെരു, കക്കാട് മെഡിക്കല്‍സ്, കക്കാട് നാഷനല്‍ മെഡിക്കല്‍സ്, സ്റ്റേഡിയം കോംപ്ളക്സ്, എം.എം മെഡിക്കല്‍സ് സ്റ്റേഷന്‍ റോഡ്, സാജിദ് ഫാര്‍മ ചാലാട്, സി.എച്ച് മെഡിക്കല്‍ സെന്‍റര്‍ വാരം, തിലാനൂര്‍ മെഡിക്കല്‍സ്, എം.എം. ഹോസ്പിറ്റല്‍ പാപ്പിനിശ്ശരി, പ്രീത മെഡിക്കല്‍സ് താണ. ഫോണ്‍: 2732650, 9447690165.

പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു
പെട്ടിപ്പാലത്ത് സമരപ്പന്തല്‍ പുന:സ്ഥാപിച്ചു:
മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വം
സമ്പാദിക്കുന്നത് ദശകോടികള്‍ - കെ. വേണു

തലശ്ശേരി: മാര്‍ച്ച് 20ന് പുലര്‍ച്ചെ പൊലീസ് തീവെച്ച് നശിപ്പിച്ച പെട്ടിപ്പാലത്തെ മാലിന്യവിരുദ്ധ സമരപ്പന്തല്‍ ഇന്നലെ പുന:സ്ഥാപിച്ചു. കേരളത്തിലെ പ്രമുഖ ആക്റ്റിവിസ്റ്റുകളുടെ സാന്നിധ്യത്തില്‍ പുന്നോലില്‍ നിന്ന് പെട്ടിപ്പാലത്തേക്ക് പ്രകടനമായത്തെിയാണ് നാട്ടുകാര്‍ പൊലീസ് നോക്കിനില്‍ക്കെ പന്തല്‍ പുന:സ്ഥാപിച്ചത്.
‘കേരളം പെട്ടിപ്പാലത്തേക്ക്’ പരിപാടി പുന്നോല്‍ ബസാറില്‍ കെ. വേണു ഉദ്ഘാടനം ചെയ്തു. മാലിന്യകേന്ദ്രങ്ങളിലൂടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ വര്‍ഷംതോറും സമ്പാദിക്കുന്നത് ദശകോടികളാണെന്ന് വേണു പറഞ്ഞു. ജനാധിപത്യ സംവിധാനത്തോടുതന്നെ ജനങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കുംവിധമാണ് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ഇന്ന് ജനകീയ സമരങ്ങളെ നേരിടുന്നത്. അധികാരകേന്ദ്രങ്ങളില്‍ മലിന മനസ്സുള്ളവരുടെ തിങ്ങിക്കയറ്റമാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കായി ശബ്ദുമുയര്‍ത്താന്‍ ഇന്നൊരു പഞ്ചായത്തംഗം പോലുമില്ലാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വേണു പറഞ്ഞു. പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, സി.ആര്‍. നീലകണ്ഠന്‍, റസാഖ് പാലേരി, എന്‍. സുബ്രഹ്മണ്യന്‍, ടി.കെ. വാസു ലാലൂര്‍, കെ. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി, കെ. സാദിഖ്, സുള്‍ഫത്ത് സുബ്രഹ്മണ്യന്‍, മധു കക്കാട്, പ്രേമന്‍ പാതിരിയാട്, പള്ളിപ്രം പ്രസന്നന്‍, പോള്‍സണ്‍ വടവാതൂര്‍, എന്‍.എം. ഷഫീഖ്, എന്‍.വി. അജയകുമാര്‍, കെ.എന്‍. സുലൈഖ, ജബീന ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, April 4, 2012
മലര്‍വാടി വിജ്ഞാനോത്സവം
മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സംസ്ഥാനതല മത്സരം മേയ് മൂന്നാം വാരം നടക്കും. ജില്ലയില്‍നിന്ന് മാടായി ഒതയമ്മാടം യു.പി സ്കൂളിലെ കെ. ആകാശ്, ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ സി. റഷ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും.
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട്
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി
കണ്ണൂര്‍: ഉത്തര മലബാറുകാര്‍ക്ക് ആശ്വാസമേകി കണ്ണൂരിലും പയ്യന്നൂരിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ തുറന്നു. കോഴിക്കോട് പാസ്പോര്‍ട്ട് ഓഫിസിന് കീഴിലുള്ള കേന്ദ്രം ഏപ്രില്‍ രണ്ടു മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അപേക്ഷകര്‍ക്ക് രണ്ടിടത്തുമായി പാസ്പോര്‍ട്ട് അപേക്ഷ നല്‍കാം.
കണ്ണൂര്‍ പടന്നപ്പാലത്ത് തുടങ്ങിയ കേന്ദ്രത്തിന് മുന്നില്‍ ഇന്നലെ രാവിലെ തന്നെ അപേക്ഷകരുടെ തിരക്ക് കാണാമായിരുന്നു. രണ്ടു കേന്ദ്രങ്ങളിലുമായി ആദ്യദിവസം 250 പേരും ഇന്നലെ 300 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തിയാണ് ആളുകളെ അകത്തേക്ക് കടത്തുന്നത്.
സേവാകേന്ദ്രം വഴി അപേക്ഷ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെയാണ്. www.passportindia.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉണ്ടാക്കുക. സൈറ്റിലെ അപേക്ഷാ ഫോറം പൂരിപ്പിച്ച് ഓണ്‍ലൈനായി സമര്‍പ്പിക്കുകയോ ഇ-ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അതേ സൈറ്റില്‍ തന്നെ അപ്ലോഡ് ചെയ്യുകയോ ആവാം. ആവശ്യമായ അനുബന്ധരേഖകളും സ്കാന്‍ ചെയ്ത് ഇതോടൊപ്പം അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അപോയന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യണം. അപോയന്‍റ്മെന്‍റ് സ്ളിപ്പിന്‍െറ പ്രിന്‍റ് ഒൗട്ട് എടുത്ത് സൂക്ഷിക്കണം. അപേക്ഷാ റഫറന്‍സ് നമ്പര്‍ കുറിച്ചുവെക്കുകയും വേണം.
തുടര്‍ന്ന് നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആവശ്യമായ രേഖകളുമായി സേവാകേന്ദ്രം സന്ദര്‍ശിക്കുക. കേന്ദ്രത്തില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിനാല്‍ അപേക്ഷകന്‍ തന്നെ നേരിട്ട് എത്തണം. അപേക്ഷകളുടെ സ്ഥിതി അറിയുന്നതിനും മറ്റു സഹായങ്ങള്‍ക്കും 1800-258-1800 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ആവാം.

പെട്ടിപ്പാലം: DySP 5 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ പൗരാവകാശ ‘കോടതി വിധി’
പൗരാവകാശ ‘കോടതി വിധി’
തലശ്ശേരി: പെട്ടിപ്പാലത്ത് നടന്ന പൊലീസ് അതിക്രമത്തിന് നേതൃത്വം നല്‍കിയ തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിക്കെതിരെ ജില്ലാ പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന ‘പ്രതീകാത്മക കോടതി’ വിധി. ഡിവൈ.എസ്.പി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ‘വിധി’യെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 29ന് പുന്നോലില്‍ സമിതി നടത്തിയ പൗരാവകാശ കോടതിയില്‍ ജനങ്ങള്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ‘വിധി’യെന്ന് പി.യു.സി.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. പൗരന്‍ പറഞ്ഞു. ഗുരുതരമായ ‘നിയമലംഘനം’ നടത്തിയ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ പഞ്ചായത്ത്രാജ് ആക്ടനുസരിച്ച് പരമാവധി നഷ്ടപരിഹാരമായ 250 രൂപ നഷ്ടപരിഹാരം നല്‍കണം.
കേരളം സമീപകാലത്തൊന്നും കാണാത്ത രീതിയില്‍ ഭീകരമായിരുന്നു പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം. സ്ത്രീകളെയും പിഞ്ചുകുട്ടികളെയും പൊലീസ് വെറുതെവിട്ടില്ല. സമരപന്തല്‍ പൊലീസ് കത്തിക്കുന്ന ബഹളം കേട്ട് പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ സമരക്കാരായ സ്ത്രീകളോട് അസമയത്ത് വീട്ടില്‍നിന്ന് ഇറങ്ങിയാല്‍ പെടുത്താവുന്ന വകുപ്പ് തങ്ങള്‍ക്ക് അറിയാമെന്നായിരുന്നു ഭീഷണി. വീട്ടമ്മമാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പൊലീസ് ഇടപെടല്‍. നെയിംപ്ളേറ്റ് ഇല്ലാത്ത യൂനിഫോം ധരിച്ചാണ് ജനക്കൂട്ടത്തെ പൊലീസുകാരില്‍ പലരും വേട്ടയാടിയത്.
അഡ്വ.പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവര്‍ ‘ജഡ്ജി’മാരായ പൗരാവകാശ ‘കോടതി’യില്‍ 28 പേര്‍ ഹാജരായി തെളിവു നല്‍കി.
മാലിന്യവണ്ടി കത്തിച്ചത് പൊലീസും നഗരസഭ അധികാരികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണെന്ന് ‘കോടതി’ കണ്ടത്തെി. സമരക്കാര്‍ മുഴുവന്‍ അറസ്റ്റിലായിരിക്കെ, പൊലീസ് ബന്തവസ്സുള്ള സ്ഥലത്ത് വണ്ടി കത്തിച്ചത് സമരക്കാരാണെന്ന് പറയുന്നത് ഗൂഢാലോചനയാണ്. ബസിന്‍െറ ചില്ല് തകര്‍ത്തെന്ന കുറ്റം ചാര്‍ത്തി അറസ്റ്റു ചെയ്തത് നിരപരാധികളായ ചെറുപ്പക്കാരെയാണെന്നും ‘കോടതി’ അഭിപ്രായപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ്, എം. സുല്‍ഫത്ത്, പ്രേമന്‍ പാതിരിയാട്, സി. ശശി എന്നിവര്‍ പങ്കെടുത്തു.

‘കേരളം പെട്ടിപ്പാലത്തേക്ക്’
പരിപാടി ഇന്ന്
പരിപാടി ഇന്ന്
തലശ്ശേരി: സംസ്ഥാനത്തെ സാമൂഹിക-പരിസ്ഥിതി മേഖലയിലെ പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളേയും പങ്കെടുപ്പിച്ചുള്ള ‘കേരളം പെട്ടിപ്പാലത്തേക്ക്’ എന്ന പരിപാടി ഇന്ന് രാവിലെ 9.30ന് നടക്കും. കെ. വേണു, വിളയോടി വേണുഗോപാല്‍, ഗ്രോ വാസു, കെ. അജിത, സി.ആര്‍. നീലകണ്ഠന്‍, അഡ്വ.പി.എ പൗരന്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സി.കെ. ജാനു, പി. മുജീബ്റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
Tuesday, April 3, 2012
ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ ദാരിദ്ര്യത്തെ തുടച്ചു നീക്കും - കെ എ പട്ടേരി

കവിയൂര്‍ : ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പാക്കുന്ന രാജ്യത്ത് ദാരിദ്ര്യം തുടച്ചു നീക്കാന്‍ കഴിയുമെന്ന്‍ പ്രമുഖ ഗാന്ധിയന്‍ ആക്ടിവിസ്റ്റ് കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി പ്രസ്താവിച്ചു . ജമാഅത്തെ ഇസ്ലാമി കവിയൂര്‍ - വയലില്‍ പള്ളി വനിതാ പ്രവര്‍ത്തകര്‍ നടത്തുന്ന കൈത്താങ്ങ് പലിശ രഹിത പരസ്പര സഹായ സംഘത്തിന്റെ ഒന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശക്കെണിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഒരു കൂട്ടം വനിതകള്‍ മുന്നോട്ട് വന്നത് രാജ്യത്തിനു മാതൃകയാണ് . ഇതൊരു സേവന പ്രവര്ത്തനമെന്നതിലുപരി പലിശക്കെതിരെയുള്ള ശക്തമായ ഒരു വിദ്യാഭ്യാസമാണ് കൈത്താങ്ങ് നിര്‍വഹിക്കുന്നതെന്നും , ഇത്തരം സംരംഭങ്ങള്‍ നാട്ടിലെല്ലായിടത്തും വളര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ജമാഅത്തെ ഇസ്ലാമി കാസര്‍ക്കോട് ജില്ലാ പ്രസിടന്റ്റ് യു പി സിദ്ദീഖ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു . വാര്‍ഡു മെമ്പര്‍ സിന്ധു മനോഹരന്‍ , അഡ്വക്കേറ്റ് രവീന്ദ്രന്‍ , എം ദാവൂദ് എന്നിവര്‍ സംസാരിച്ചു. ബുഷ്‌റ പി റിപ്പോര്‍ട്ട് അവതരിപ്പുച്ചു . കൈത്താങ്ങ് പ്രസിടന്റ്റ് പി സി ഷമീമ അദ്ദ്യക്ഷത വഹിച്ചു , സെക്രട്ടറി സി ഹസീന സ്വാഗതം പറഞ്ഞു.
പൊതുയോഗം
പൊതുയോഗം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം താഴെമൗവ്വഞ്ചേരിയില്‍ പൊതുയോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സഈദ് എലങ്കമല്‍ മുഖ്യപ്രഭാഷണം നടത്തി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.നേതൃപരിശീലന ക്യാമ്പ്
നേതൃപരിശീലന ക്യാമ്പ്
വിളയാങ്കോട്: ക്ളാസ്മുറിയുടെ നാല്‍ചുവരുകള്‍ക്കുള്ളില്‍നിന്നും സമൂഹത്തിലെ പൊള്ളുന്ന കാഴ്ചകളിലേക്ക് വിദ്യാര്‍ഥികള്‍ കണ്ണുകള്‍ തുറന്നുവെക്കണമെന്ന് ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് പറഞ്ഞു. വിറാസ് കോളജ് യൂനിയനും എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.പി. ഷംസീര്‍ സ്വാഗതവും സെക്രട്ടറി കെ.എം. ആനിസ നന്ദിയും പറഞ്ഞു. അജ്മല്‍ പ്രാര്‍ഥന നടത്തി. മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍ അതിഥികളെ പരിചയപ്പെടുത്തി.
രണ്ടുദിവസമായി നടന്ന ശില്‍പശാലയില്‍ ഒലിപ്പീല്‍ നിയാസ് (ഇഫക്ടിവ് ലീഡര്‍ഷിപ്), നിസാര്‍ അഹ്മദ് (ഹൗ ടു സ്പീക്), സാദിഖ് മമ്പാട്, ആബിദ് (ഇവന്‍റ് മാനേജ്മെന്‍റ്) എന്നിവര്‍ ക്ളാസെടുത്തു. ഓസ്കര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സിനിമ ‘എ സെപറേഷന്‍’ പ്രദര്‍ശനവും നടന്നു.

വാര്‍ഷികാഘോഷവും യാത്രയയപ്പും
വാര്‍ഷികാഘോഷവും യാത്രയയപ്പും
കാഞ്ഞിരോട്: വിരമിക്കുന്ന അധ്യാപിക കെ.കെ. ഭാര്‍ഗവിക്ക് പുറവൂര്‍ എ.എല്‍.പി സ്കൂള്‍ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി യാത്രയയപ്പ് നല്‍കി. ഗ്രാമപഞ്ചായത്ത് മെംബര്‍ പി.സി. നൗഷാദ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
ഉപഹാര സമര്‍പ്പണം പി.ടി.എ പ്രസിഡന്‍റ് എ. രമേശന്‍ നിര്‍വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡന്‍റ് ഫൗസിയ എന്‍ഡോവ്മെന്‍റ് വിതരണം നിര്‍വഹിച്ചു. സബ്ജില്ലാ കലോത്സവത്തില്‍ മാപ്പിളപ്പാട്ടിന് എ ഗ്രേഡ് നേടിയ സുഹാനക്ക് അശ്റഫ് പുറവൂര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. പി.കെ. പാര്‍വതി ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഐ.വി. രമേശന്‍, സജീര്‍ എന്നിവര്‍ സംസാരിച്ചു. പി. പ്രദീപ് സ്വാഗതവും പി. ഹാഷിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ചേലോറ മാലിന്യവിരുദ്ധ സമരം നൂറാം ദിവസം
മുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു
കണ്ണൂര്‍ നഗരസഭയുടെ മാലിന്യംതള്ളല്‍ കാരണം കുടിവെള്ളം മലിനമായ ചേലോറയില്‍ നഗരസഭ നടത്തിയിരുന്ന കുടിവെള്ള വിതരണം നിലച്ചിട്ട് 100 ദിവസം പിന്നിട്ടു. 2011 ഡിസംബര്‍ 23 മുതലാണ് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് നഗരസഭയുടെ കുടിവെള്ളവിതരണം മുടങ്ങിയത്. ഇതത്തേുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ മാലിന്യവിരുദ്ധ സമരം തുടങ്ങി.
നിരന്തരമായ മാലിന്യനിക്ഷേപം കാരണം പ്രദേശത്തെ കിണറുകളിലെ കുടിവെള്ളം മലിനമായതിനാലാണ് നഗരസഭ ബദല്‍ സംവിധാനമേര്‍പ്പെടുത്തിയത്. ഇതിന് പരിഹാരം വേണമെന്നും ചേലോറ മാലിന്യമുക്ത ഗ്രാമമാക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.
എന്നാല്‍, സമരം അവസാനിപ്പിച്ചാല്‍ കുടിവെള്ളം നല്‍കാമെന്ന വാശിയിലാണ് നഗരസഭ. നാട്ടുകാരും നഗരസഭ അധികൃതരും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ഒട്ടനേകം കുടുംബങ്ങളിലെ കുടിവെള്ളസ്വപ്നം പാടെ നിലക്കുകയായിരുന്നു.
കുടിവെള്ള വിതരണത്തിനായി പഞ്ചായത്ത് കുഴിപ്പിച്ച കിണറും ഉപയോഗശൂന്യമാണ്. നഗരസഭ സ്ഥാപിച്ച കുടിവെള്ളപൈപ്പിന് മുന്നില്‍ പാത്രങ്ങള്‍ നിരത്തിവെച്ച് വല്ലപ്പോഴും വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ചേലോറക്കാര്‍.
നഗരസഭയുടെ കുടിവെള്ളം മുടങ്ങുമ്പോള്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്തധികൃതര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്താറുണ്ടായിരുന്നു. എന്നാല്‍, മാലിന്യം തള്ളുന്ന വിഷയത്തില്‍ പഞ്ചായത്തും നഗരസഭയോടൊപ്പം ചേര്‍ന്നതോടെ അതും നിലച്ച മട്ടാണ്.
കുടിവെള്ളത്തിനായി പഞ്ചായത്തധികൃതരെയും നഗരസഭാധികൃതരെയും പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു.

പെട്ടിപ്പാലം: പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം
പെട്ടിപ്പാലം:
പൊലീസ് ഭീഷണിക്കെതിരെ പ്രതിഷേധം
തലശ്ശേരി: മാര്‍ച്ച് 20ന് പെട്ടിപ്പാലത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടന്ന പൊലീസ് അതിക്രമത്തിനുശേഷവും പുന്നോല്‍ നിവാസികളെ കള്ളക്കേസില്‍ കുടുക്കിയും ഭീഷണി മുഴക്കിയുമുള്ള പൊലീസ് നടപടിക്കെതിരെ പുന്നോലില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി നേതൃത്വത്തില്‍ പ്രതീകാത്മക തടവറയും മൗന പ്രതിഷേധവുമാണ് ഇന്നലെ നടത്തിയത്.
കൈയും വായും മൂടിക്കെട്ടി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. പൊലീസ് അതിക്രമത്തിന്‍െറയും പിഞ്ചുകുട്ടികളെ കാക്കിധാരികള്‍ ആക്രമിക്കുന്ന ഫോട്ടോകളും പ്രദര്‍ശിപ്പിച്ചു. പൊലീസും നഗരസഭയും ഭരണകൂടവും ചേര്‍ന്ന് എന്തു നടപടി സ്വീകരിച്ചാലും പെട്ടിപ്പാലത്ത് വിജയംവരെ സമരം ചെയ്യുമെന്ന് ജനങ്ങള്‍ മൗനപ്രതിജ്ഞയെടുത്തു. പി.എം. അബ്ദുന്നാസര്‍, കെ.കെ. അബൂബക്കര്‍, കെ.പി. സജീവന്‍, എന്‍.കെ. ഉമര്‍കുട്ടി, മറിയം ജമീല, കെ.ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

ജി.ഐ.ഒ ടീന്‍സ് മീറ്റ്
ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ (ടീന്‍സ് മീറ്റ്) ഏപ്രില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ വിളയാങ്കോട് വാദിസലാമില്‍ നടത്തും. ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫോണ്‍: 9995953016, 8129604080.
ടാലന്‍റീന്‍: മെഗാഫൈനല്‍
ടാലന്‍റീന്‍: മെഗാഫൈനല്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാലന്‍റീന്‍ ഇന്‍റര്‍നാഷനല്‍ ടാലന്‍റ് സര്‍ച് എക്സാമിന്‍െറ മെഗാഫൈനല്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് നടക്കും. വിജയികള്‍ക്ക് ഒരുലക്ഷത്തിന്‍െറ സ്കോളര്‍ഷിപ് നല്‍കും. മെഗാഫൈനല്‍ റൗണ്ടിലേക്ക് ജില്ലയില്‍നിന്ന് പയ്യന്നൂര്‍ എടാട്ട് വി.ഇ.എസ് വിദ്യാലയത്തിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ജയദേവ് മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജയദേവ് മേനോനെ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അഭിനന്ദിച്ചു.
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
ന്യൂമാഹി: അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ ചിത്രകാരന്‍ പ്രശാന്ത് ഒളവിലത്തെ സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ് സംയുക്ത യോഗം അനുമോദിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ കെ. അബ്ദുറഹീം പ്രശാന്ത് മാസ്റ്റര്‍ക്ക് മെമന്‍േറാ കൈമാറി. മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നൂറുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
25 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിതയെ ആദരിച്ചു. മജ്ലിസ് എം.ടി.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, അല്‍ഫലാഹ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ടി.എ പ്രസിഡന്‍റ് അഹമ്മദ് പെരിങ്ങാടി വിതരണം ചെയ്തു. അല്‍ഫലാഹ് 30ാം വാര്‍ഷിക സപ്ളിമെന്‍റ് അബ്ദുറഹീം പ്രകാശനം ചെയ്തു. അല്‍ഫലാഹ് ട്രസ്റ്റ് മെംബര്‍ കെ.കെ. അബ്ദുല്ല, വെല്‍വിഷേര്‍സ് ഫോറം സെക്രട്ടറി കെ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡി. ഷീജ, അജിത, സബ്രീന എന്നിവര്‍ സംസാരിച്ചു.

Monday, April 2, 2012
യുവജന സംഗമം നടത്തും
യുവജന സംഗമം നടത്തും
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് തളിപ്പറമ്പില്‍ യുവജന സംഗമം നടത്തും. സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്യും. വിഷ്വല്‍ പ്രോഗ്രാമും അരങ്ങേറും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്‍റ് മിഫ്താഫ്, ഉസ്മാന്‍ കുപ്പം, കെ.കെ. ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക തടവറയും മൗനധര്‍ണയും
പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക
തടവറയും മൗനധര്‍ണയും
തടവറയും മൗനധര്‍ണയും
ന്യൂമാഹി: പുന്നോല്‍ പ്രദേശത്തെ വീടുകളില്‍ കയറി കള്ളക്കേസുകള്‍ സൃഷ്ടിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതീകാത്മക തടവറയും മൗനധര്‍ണയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 11 മണിവരെ പുന്നോല്‍ ആല്‍മരം പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതീകാത്മക തടവറയും മൗനധര്‍ണയും സി.കെ. ജാനു ഉദ്ഘാടനം ചെയ്യും. പൊലീസ് ക്രൂരത തെളിയിക്കുന്ന ഫോട്ടോകളും പ്ളക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാജീവന്‍ സ്വാഗതം പറഞ്ഞു.
ദേശീയപാത സംരക്ഷണ സമിതി എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
ദേശീയപാത സംരക്ഷണ സമിതി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ. സുധാകരന്‍ എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുക, സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തി.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും കൊടുക്കില്ളെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ. അപ്പുക്കുട്ടന്‍ (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജന്‍ (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡന്‍റ്), നസീര്‍ കടാങ്കോട് (കടാങ്കോട് ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എന്‍ പാര്‍ക്കിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്കര്‍, വത്സലന്‍, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി

പഴയങ്ങാടി: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്‍െറ കര്‍ത്തവ്യം ധര്‍മത്തിനുവേണ്ടി നിലകൊള്ളുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. വാദിഹുദ സ്ഥാപനങ്ങളുടെ സാരഥിയും തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന വി.കെ. മൊയ്തു ഹാജിയുടെ സ്മരണിക പഴയങ്ങാടി വാദിഹുദയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ധര്‍മം പഞ്ചസാരയും പഞ്ചസാരയുടെ ധര്‍മം മധുരവുമാണ്. ഇത്തരത്തില്‍ മനുഷ്യന് മനുഷ്യന്‍േറതായ ധര്‍മമുണ്ട്. ഈ ധര്‍മസംസ്ഥാപനമാവണം മനുഷ്യജീവിതത്തിന്‍െറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിലൂടെ മൊയ്തു ഹാജി ചെയ്ത സേവനം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്മരണിക കെ.കെ. ഹംസ മൗലവി ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഭാസ്കരന്‍ മാസ്റ്റര്‍, താഹ മാടായി, ഡോ.എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, പി. ഇഖ്ബാല്‍, വി.സി. മുഹമ്മദ് ഇഖ്ബാല്‍, ആര്‍.സി. പവിത്രന്‍, ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി സ്മരണികാ സമര്‍പ്പണം നടത്തി. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Saturday, March 31, 2012
Subscribe to:
Posts (Atom)