ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 2, 2013

KAOSER


DTP


MALARVADY


ARAMAM


തലശ്ശേരിയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -സോളിഡാരിറ്റി

തലശ്ശേരിയിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണം -സോളിഡാരിറ്റി
തലശ്ശേരി: നഗരത്തിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന് സോളിഡാരിറ്റി നാരങ്ങാപ്പുറം യൂനിറ്റ് ആവശ്യപ്പെട്ടു. റോഡുകളുടെ ശോച്യാവസ്ഥയില്‍ പൊതുജനങ്ങളും വ്യാപാരികളും ദുരിതമനുഭവിക്കുകയാണ്. സമീപകാലത്ത് നിര്‍മിച്ച ബൈപാസ് റോഡുപോലും തകര്‍ന്നത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. നഗരം പല നിലയിലും വീര്‍പ്പുമുട്ടുമ്പോള്‍ പ്രതിപക്ഷം മൗനംതുടരുന്നത് ദുരൂഹതയുണര്‍ത്തുന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വംനല്‍കാന്‍ പ്രസിഡന്‍റ് ഷാനിദ് മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെക്രട്ടറി അബ്ദുസമദ് സംസാരിച്ചു.

മാലിന്യത്തിന് തീപിടിച്ച സംഭവം: കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു

മാലിന്യത്തിന് തീപിടിച്ച സംഭവം:
കലക്ടറും സംഘവും ചേലോറ സന്ദര്‍ശിച്ചു
 ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീപിടിച്ച സംഭവം പരിശോധിക്കാന്‍ ജില്ല കലക്ടറും സംഘവുമത്തെി. കഴിഞ്ഞ രണ്ടുദിവസങ്ങളായി മാലിന്യത്തിന് തീപിടിച്ചത് ജനങ്ങളില്‍ ഭീതിപരത്തിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ജനവാസ കേന്ദ്രങ്ങളിലേക്ക് തീപടര്‍ന്ന് ദുര്‍ഗന്ധം പരത്തിയത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറും സംഘവും സ്ഥലം സന്ദര്‍ശിച്ചത്. അഗ്നിശമന സേനയുടെ സഹായത്തോടെ തീ അണക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട മാലിന്യകൂമ്പാരങ്ങള്‍ നിരപ്പാക്കി മണ്ണിട്ട് മൂടാനും പ്രദേശത്ത് രണ്ടുദിവസത്തെ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീപിടിത്തത്തില്‍ നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
എന്നാല്‍, 2011 മാര്‍ച്ചോടെ മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന കലക്ടറുടെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ളെന്ന് സമരനേതാക്കള്‍ പരാതിപ്പെട്ടു. കലക്ടര്‍ക്കൊപ്പം ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ, കൗണ്‍സിലര്‍ എം.കെ. മോഹനന്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ആര്‍. രാജു, സി.സി.എഫ് ഓഫിസര്‍ ജയപ്രസാദ്, വൈസ് ചെയര്‍മാന്‍ സി. സമീര്‍, ടി.ഒ. മോഹനന്‍, ചക്കരക്കല്ല് എസ്.ഐ സുരേഷ്ബാബു, അസി. സി.സി.എഫ് ഓഫിസര്‍ ശ്രീകുമാര്‍, സമര നേതാക്കളായ രാജീവന്‍, മധു ചേലോറ, ഷൈജ, സദ്ഗുരു രാധ, റാണി, രേഷ്മ തുടങ്ങിയവരുമുണ്ടായിരുന്നു.

സര്‍ക്കാറുകളുടെ മുന്‍ഗണന കോര്‍പറേറ്റുകള്‍ക്ക് -എസ്.ക്യു.ആര്‍. ഇല്‍യാസ്

 സര്‍ക്കാറുകളുടെ മുന്‍ഗണന
കോര്‍പറേറ്റുകള്‍ക്ക് 
-എസ്.ക്യു.ആര്‍. ഇല്‍യാസ്
തിരുവനന്തപുരം: സാധാരണക്കാരന്‍െറ താല്‍പര്യങ്ങളേക്കാള്‍ കോര്‍പറേറ്റുകളുടെ ഇംഗിതങ്ങള്‍ക്കാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍ഗണന നല്‍കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യു.ആര്‍. ഇല്‍യാസ്. ‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന പ്രക്ഷോഭത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിത്യജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോവുകയാണ്. സ്വാതന്ത്ര്യസമരകാലത്തെ ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്‍വാങ്ങുന്നു.
 ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണം. വികസനത്തിന്‍െറ പേരില്‍ ദുരിതമനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് മതിയായ പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കുന്നില്ല. തുച്ഛവിലയ്ക്ക് ഭൂമി ബലമായി പിടിച്ചെടുത്ത് ഭൂമാഫിയകള്‍ക്കും കുത്തകകള്‍ക്കും കൈമാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഉപാധ്യക്ഷന്‍ ഫാ. എബ്രഹാം ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ പ്രേമ ജി. പിഷാരടി, ഹമീദ് വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ശശി പന്തളം സ്വാഗതവും ജില്ലാ പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച ബഹുജന മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വൈസ്പ്രസിഡന്‍റുമാരായ തെന്നിലാപുരം രാധാകൃഷ്ണന്‍, സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍, ജില്ലാ നേതാക്കളായ അഷ്റഫ് കല്ലറ, അബ്ദുല്‍ അസീസ്, റഷീദ് റാന്നി, മോഹന്‍ സി. മാവേലിക്കര, ഷിബു കടുത്തുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.
രണ്ടുമാസത്തെ പ്രക്ഷോഭപരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം പ്രക്ഷോഭജാഥകള്‍, സമരത്തെരുവുകള്‍, ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Wednesday, February 27, 2013

ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നു; പ്രദേശവാസികള്‍ ഭീതിയില്‍

 
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നു;
പ്രദേശവാസികള്‍ ഭീതിയില്‍
 ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം. തീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്നത് ഭീതിപരത്തി. ചൊവ്വാഴ്ച ഉച്ചക്ക് വന്‍തോതില്‍ പടര്‍ന്ന തീ രാത്രി വൈകിയും കെട്ടടങ്ങിയിട്ടില്ല.  അതേസമയം, മാലിന്യത്തിന് തീപിടിച്ചിട്ട് മാസങ്ങളായെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപത്തെ കണ്ണന്‍ കൃഷിചെയ്ത 500ലധികം വാഴത്തൈകള്‍ മുഴുവനായി കത്തി. അതോടൊപ്പം തേക്ക്, തെങ്ങിന്‍തൈകളും തീപിടിത്തത്തില്‍ നശിച്ചു.
നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ ചേലോറയില്‍ തീപടര്‍ന്നിട്ട് ദിവസങ്ങളായെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ പ്രദേശത്ത് പ്രതിഷേധമേറുകയാണ്. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന പുക കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്. കണ്ണന്‍െറ രണ്ട് ഏക്കറിലധികം സ്ഥലത്തെ വാഴ, ജാതി, തെങ്ങ് എന്നിവ നനക്കാനുപയോഗിക്കുന്ന പൈപ്പുകള്‍ മുഴുവനായും കത്തി.
ഇന്നലെ പടര്‍ന്ന തീ കണ്ണൂരില്‍നിന്ന് രണ്ട് അഗ്നിശമന യൂനിറ്റുകള്‍ എത്തിയാണ് നിയന്ത്രിച്ചത്.
അതേസമയം, 2011 മാര്‍ച്ചോടെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രശ്നം പരിഹരിക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കിയിരുന്നെന്നും അത് പാലിച്ചിട്ടില്ളെന്നും സമരനേതാവ് രാജീവന്‍ പറഞ്ഞു.  മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചേലോറയിലത്തെുമ്പോള്‍ മാലിന്യം കാണാതിരിക്കാന്‍ നഗരസഭയുടെ അറിവോടെയാണ് മാലിന്യം കത്തിക്കുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍, തീപിടിത്ത വിവരമറിഞ്ഞ് നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയും സംഘവും സ്ഥലത്തത്തെി.  പ്രശ്നം ജില്ല ഭരണകൂടത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. രാത്രി വൈകിയും തീപടരുകയാണ്. 

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭത്തിന്

വെല്‍ഫെയര്‍ പാര്‍ട്ടി
പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ വെല്‍ഫെയര്‍പാര്‍ട്ടി ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.കേന്ദ്രസര്‍ക്കാര്‍ ജനവിരുദ്ധ സമീപനങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറാകട്ടെ കുടിവെള്ള വിതരണം സ്വകാര്യവത്കരിച്ചും വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം കൊണ്ടുവന്നും ബസ്ചാര്‍ജ് വര്‍ധിപ്പിച്ചും കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തും ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്നു.‘ജീവിക്കാന്‍ സമ്മതിക്കാത്ത ഭരണകൂടത്തിനെതിരെ ജനരോഷം’ എന്ന സമരപരിപാടിയുടെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രക്ഷോഭ ജാഥകള്‍, സമരത്തെരുവുകള്‍, ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ നടത്തും.
പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 28ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസ് നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി എന്നിവര്‍ സംസാരിക്കും. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്ന് ബഹുജന മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേന്ദ്രന്‍ കരിപ്പുഴ, കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര, ശശി പന്തളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tuesday, February 26, 2013

‘അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ മൗലികാവകാശ ലംഘനം’

 
  ‘അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ പൗരന്‍െറ മൗലികാവകാശ ലംഘനം’ 
 കണ്ണൂര്‍: മനുഷ്യാവകാശവും പൗരന്‍െറ മൗലികാവകാശവും ലംഘിക്കപ്പെട്ടാണ് അഫ്സല്‍ ഗുരുവിന്‍െറ വധശിക്ഷ നടപ്പാക്കിയതെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘അഫ്സല്‍ ഗുരു: വധശിക്ഷ’ തുറന്ന ചര്‍ച്ച അഭിപ്രായപ്പെട്ടു. ആവശ്യത്തിലേറെ ധൃതിയാണ് ശിക്ഷ നടപ്പാക്കുന്നതില്‍ ഉണ്ടായത്. സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയമാണ് ഇക്കാര്യത്തില്‍ പയറ്റിയതെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കേന്ദ്രസര്‍ക്കാര്‍ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണെന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്ത സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. ന്യായങ്ങളും തെളിവുകളും നോക്കിയല്ല പല ശിക്ഷകളും ഉണ്ടാകുന്നതും നടപ്പാക്കുന്നതും. പാര്‍ലമെന്‍റ് ആക്രമണം ഉത്തരംകിട്ടാത്ത ചോദ്യമാണ്. കേന്ദ്ര ഭരണകൂടം പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴൊക്കെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ ഉണ്ടാവുകയാണ്. രഹസ്യപ്പൊലീസും സര്‍ക്കാറും ഒത്തൊരുമിച്ചാണോ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്ന് വരെ പല കോണുകളില്‍നിന്നും ചോദ്യങ്ങളുയരുന്നുണ്ട്. മാധ്യമങ്ങള്‍ വാര്‍ത്താകഥകളാണ് സൃഷ്ടിക്കുന്നത്. ഭരണകൂട ഭീകരതക്കെതിരെ ജനകീയ പ്രതിരോധം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്‍െറ സമീപകാല ഉദാഹരണമാണ് കൂടങ്കുളം സമരമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടവിരുദ്ധ വികാരമില്ലാതാക്കാനും തങ്ങളുടെ കക്ഷിരാഷ്ട്രീയത്തിനുമായി സര്‍ക്കാര്‍ ചില വധശിക്ഷകള്‍ നടപ്പാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.വി. സുമേഷ് പറഞ്ഞു. വധശിക്ഷ വേണോ എന്ന ചര്‍ച്ച രാജ്യത്ത് നടന്നുകൊണ്ടിരിക്കെയാണ് ഗുരുവിനെ തൂക്കിലേറ്റിയത്. ഹൈന്ദവഭീകരത രാജ്യത്ത് യാഥാര്‍ഥ്യമായി നില്‍ക്കുകയാണ്. ഇത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവുന്നില്ളെന്നും സുമേഷ് പറഞ്ഞു. രഹസ്യമായി വധശിക്ഷ നടപ്പാക്കിയത് ഭരണകൂടത്തിന്‍െറ വ്യക്തമായ അജണ്ടയാണെന്നും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനാണിതെന്നും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. പി. അജയകുമാര്‍ പറഞ്ഞു. കരിനിയമങ്ങളുടെ പിന്‍ബലമാണ് ഇത്തരം ശിക്ഷകള്‍ക്ക് ശക്തിപകരുന്നതെന്ന് എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എന്‍.എം. സിദ്ദീഖ് പറഞ്ഞു. ജനാധിപത്യവിരുദ്ധമായും മനുഷ്യാവകാശങ്ങളെ കാറ്റില്‍പറത്തിയുമാണ് അഫ്സല്‍ ഗുരുവിന്‍െറ ശിക്ഷ നടപ്പാക്കിയതെന്ന് സി.പി.ഐ-എം.എല്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.എം. വേണുഗോപാല്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ സ്വാഗതവും കെ. മുഹമ്മദ് നിയാസ് നന്ദിയും പറഞ്ഞു.

Monday, February 25, 2013

PRABODHANAM WEEKLY

MADHYAMAM WEEKLY


പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്

 പാലിയേറ്റിവ് പരിചരണ
വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: പാലിയേറ്റിവ് പരിചരണം ആര്‍ജവമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് എഴുത്തുകാരന്‍ ടി.എന്‍. പ്രകാശ് പറഞ്ഞു. ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ‘പാലിയേറ്റിവ് പരിചരണ വളന്‍റിയര്‍ ക്യാമ്പ്’ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരില്‍ ആര്‍ത്തി ഉല്‍പാദിപ്പിക്കുന്ന പുതിയ കാലത്ത് വേദനയനുഭവിക്കുന്നവരുടെ കൂടെ കഴിയുകയെന്നത് സൗഭാഗ്യമാണ്. ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വരും തലമുറയെക്കുറിച്ചുള്ള ആശാവഹമായ പ്രതീക്ഷ നല്‍കും. സമൂഹത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് പാലിയേറ്റിവ് കെയര്‍ എന്നും ദൈവവിശ്വാസികള്‍ക്കാണ് ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നടത്താന്‍ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു.
പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍റര്‍ ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. കണ്ണൂര്‍ പെയിന്‍ ഇനീഷ്യേറ്റിവ് സെക്രട്ടറി പി. നാരായണന്‍, ഡോ. സി.കെ. സലിം, സി. കൃഷ്ണന്‍ മാസ്റ്റര്‍, ഇ. നാരായണന്‍, എന്‍.സി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റിവ് സംസ്ഥാന ട്രെയിനി ഈപ്പന്‍ മാസ്റ്റര്‍, ജില്ല ട്രെയ്നി ബുഷ്റ തലശ്ശേരി എന്നിവര്‍ ക്ളാസെടുത്തു.

എസ്.ഐ.ഒ നേതൃസംഗമം

  എസ്.ഐ.ഒ നേതൃസംഗമം
കണ്ണൂര്‍: എസ്.ഐ.ഒ ജില്ല നേതൃസംഗമം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടറി ആശിഖ് കാഞ്ഞിരോട് ആമുഖഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം  റബിഹ് മുഹമ്മദ് നയവിശദീകരണവും ജില്ല വൈ. പ്രസിഡന്‍റ് ടി.എ. ബിനാസ് പദ്ധതി വിശദീകരണവും നടത്തി. ജില്ല സമിതിയംഗം അഫീഫ് അബ്ദുല്‍ കരീം ഖുര്‍ആന്‍ ക്ളാസെടുത്തു.  ജില്ല പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം സമാപന പ്രസംഗം നടത്തി.

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അലംഭാവം -ഷാസിയ ഇല്‍മി

 

സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍
അലംഭാവം -ഷാസിയ ഇല്‍മി
 കണ്ണൂര്‍: സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടവും നിയമപാലകരും അലംഭാവം കാണിക്കുകയാണെന്ന് ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റും അണ്ണ ഹസാരെ ടീമംഗംഗവുമായ ഷാസിയ ഇല്‍മി. ജി.ഐ.ഒ കേരള കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിച്ച ‘സ്ത്രീ സുരക്ഷ, കതിരും പതിരും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഭരണകൂടവും നിയമപാലകരും മാറേണ്ടത് അനിവാര്യമാണ്. അതോടൊപ്പം ഓരോരുത്തരും സ്വയം മാറേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അനിസ്ലാമികമാണെന്നും ഷാസിയ ചൂണ്ടിക്കാട്ടി.
ജി.ഐ.ഒ കേരള പ്രസിഡന്‍റ് പി. റുക്സാന അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അസി. സര്‍ജന്‍ പ്രഫ. ഷെര്‍ളി വാസു, ഇഗ്നോ അസി. റീജനല്‍ ഡയറക്ടര്‍ ഡോ. ജലജ കുമാരി, മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷ അഡ്വ. സുജാത വര്‍മ, ജമാഅത്തെ ഇസ്ലാമി വനിത സമിതിയംഗം റഷീദ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി പ്രവര്‍ത്തക സമിതിയംഗം കെ.എം. മഖ്ബൂല്‍ സമാപനപ്രസംഗം നടത്തി. ജി.ഐ.ഒ ജില്ല സമിതിയംഗം ലദീദ വിഷയം അവതരിപ്പിച്ചു. ജി.ഐ.ഒ കേരള ജന. സെക്രട്ടറി ലബീബ ഇബ്രാഹിം സ്വാഗതവും ജില്ല പ്രസിഡന്‍റ് സി. ഹസ്ന നന്ദിയും പറഞ്ഞു. കെ.കെ. നാജിയ, കന്‍സ എന്നിവര്‍ പ്രാര്‍ഥന നടത്തി.

Sunday, February 24, 2013

‘അഫ്സല്‍ ഗുരു വധശിക്ഷ’: തുറന്ന ചര്‍ച്ച നാളെ

‘അഫ്സല്‍ ഗുരു വധശിക്ഷ’:
തുറന്ന ചര്‍ച്ച നാളെ
കണ്ണൂര്‍: ‘അഫ്സല്‍ ഗുരു വധശിക്ഷ’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന തുറന്ന ചര്‍ച്ച തിങ്കളാഴ്ച വൈകീട്ട് നാലിന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. ടി.വി. രാജേഷ് എം.എല്‍.എ, അഡ്വ. പി.എ. പൗരന്‍, സി. ദാവൂദ്, ഐ. ഗോപിനാഥ്, അഡ്വ. എന്‍.എം. സിദ്ദീഖ്, അഡ്വ. പി. അജയകുമാര്‍, കെ.എം. വേണുഗോപാല്‍, കെ. സുനില്‍കുമാര്‍, ടി. മുഹമ്മദ് വേളം തുടങ്ങിയവര്‍ സംബന്ധിക്കും.

Saturday, February 23, 2013

10 YEARS


GUIDANCE


പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്

പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ 24ന് രാവിലെ 8.30 മുതല്‍ പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ് നടത്തും. താല്‍പര്യമുള്ളവര്‍ 9847452248, 9447888489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

AFSAK GURU


പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി

 
 
 
 
 
പണിമുടക്കില്‍ വലഞ്ഞവര്‍ക്ക്
ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി
 കണ്ണൂര്‍: പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണവുമായി സോളിഡാരിറ്റി പ്രവര്‍ത്തകര്‍. പണിമുടക്കിന്‍െറ രണ്ടാം ദിനമായ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്കും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും ആശ്വാസമായാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മിക്കുന്ന മലബാര്‍ ഫ്രീഡം ചപ്പാത്തിയും കറിയുമാണ് പ്രവര്‍ത്തകര്‍ വിതരണം ചെയതത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുമായി നൂറോളം പൊതി ഭക്ഷണമാണ് വിതരണം ചെയ്തത്.
സോളിഡാരിറ്റി താണ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ല സെക്രട്ടറി ടി.പി. ഇല്യാസ് ഉദ്ഘാടനം ചെയ്തു.  ജില്ല സമിതി അംഗം കെ.എന്‍. ജുറൈജ്, താണ യൂനിറ്റ് പ്രസിഡന്‍റ് കെ.എന്‍. ജാബിര്‍, ബി. യാസിര്‍, ഇബ്രാഹിം, ടി. താജുദ്ദീന്‍ ഷാന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Wednesday, February 20, 2013

മാര്‍ച്ച് നടത്തി

 മാര്‍ച്ച് നടത്തി
പെരിങ്ങാടി: ടെന്‍ഡര്‍ വിളിക്കാതെ 13 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയ ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ല സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജബീന അര്‍ഷാദ്, സാലി, എ.പി.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി

 
 പോപ്പുലര്‍ ഫ്രണ്ടിന്‍െറ പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി
കണ്ണൂര്‍: ഫെബ്രുവരി 17ന് പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ച പ്രകടനം അനുമതി നല്‍കിയതിന് ശേഷം തികച്ചും ബാലിശമായ കാരണങ്ങള്‍ നിരത്തി ഒരുദിവസം മുമ്പ് തടഞ്ഞ ജില്ല കലക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ജനാധിപത്യ ക്രമത്തില്‍ എതിര്‍സംഘടനകളുടെ അനുവാദത്തോടുകൂടി മാത്രമേ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാവൂ എന്നാണെങ്കില്‍ ഇവിടെ ഒരു സംഘടനക്കും പ്രകടനത്തിന് അനുവാദം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയില്ല.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. മുഹമ്മദ് നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏകദിന കുടുംബ സഹവാസം നാളെ

 ഏകദിന കുടുംബ സഹവാസം
നാളെ (2013 ഫെബ്രുവരി 21 വ്യാഴം)

കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നാളെ  (2013 ഫെബ്രുവരി 21 വ്യാഴം) ഏകദിന കുടുംബ സഹവാസം സംഘടിപ്പിക്കുന്നു.  കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദാ കാമ്പസില്‍  നടക്കുന്ന പരിപാടിയില്‍  "ഇസ്ലാമിക പ്രസ്ഥാനം: സാരവും സന്ദേശവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്ററും "കുടുംബജീവിതം: ദൃഡതയും ഭദ്രതയും' എന്ന വിഷയത്തില്‍ നൂറുല്‍ ഇസ്ലാം മസ്ജിദ കോവൂര്‍ ഖത്തീബ് ടി.പി മുഹമ്മദ് ശമീമും "പ്രൊഫെറ്റിക് പാരന്‍റിങ്' എന്ന വിഷയത്തില്‍ CHRD സീനിയര്‍ ട്രെയിനര്‍ ആന്‍ഡ് കൗണ്‍സിലര്‍  സുശീര്‍ ഹസ്സനും ക്ളാസ്സുകള്‍ എടുക്കും.  അഹമ്മദ് പാറക്കല്‍, സി. അഹമ്മദ് മാസ്റ്റര്‍,  യു. വി. സുബൈദ തുടങ്ങിയവര്‍ സംബന്ധിക്കും.