ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 2, 2012

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമം

 ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ 
ജില്ലാ സംഗമം
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ കുടുംബസംഗമം ജനുവരി 22ന് രാവിലെ 9.30ന് തലശേãരി ടൌണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, പാളയം ഇമാം മൌലവി ജമാല്‍ മങ്കട, സഫിയ്യ ശര്‍ഫിയ്യ, ടി.കെ. മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുക്കും.
സംഗമത്തിന് യു. ഉസ്മാന്‍ തലശേãരി ജനറല്‍ കണ്‍വീനറായി സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി പി.സി. മുനീര്‍ (പ്രോഗ്രാം), അജ്മല്‍ (പ്രചാരണം), കെ.എം. അഷ്ഫാഖ് (ലൈറ്റ് ആന്‍ഡ് സൌണ്ട്), സി.ടി. ഖാലിദ് (ഭക്ഷണം), പി.പി. അബ്ദുല്‍ റഷീദ് (സാമ്പത്തികം), ഷാഹിനാസ് (വനിതാ വിഭാഗം), എം. അബ്ദുല്‍ നാസര്‍ (വളന്റിയര്‍), എന്‍.എം. മൂസ മാസ്റ്റര്‍ (മത്സര പരിപാടികള്‍), സൈഫുദ്ദീന്‍ (ബുക് സ്റ്റാള്‍) എന്നിവരെ തെരഞ്ഞെടുത്തു. പഠിതാക്കള്‍ക്കുള്ള മത്സരപരിപാടികള്‍ 15ന് തലശേãരി ഇസ്ലാമിക് സെന്ററില്‍ നടക്കും.

No comments:

Post a Comment

Thanks