ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, January 2, 2012

ഇരിട്ടിയിലെ പീഡനം: ബംഗാളി കൌണ്‍സലിങ് വിദഗ്ധരെ ഏര്‍പ്പെടുത്തണം-വെല്‍ഫെയര്‍ പാര്‍ട്ടി

 ഇരിട്ടിയിലെ പീഡനം: ബംഗാളി കൌണ്‍സലിങ്
വിദഗ്ധരെ ഏര്‍പ്പെടുത്തണം-വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ഇരിട്ടിയില്‍ പീഡനത്തിനിരയായ ബംഗാളി യുവതിയുടെ മനോനില തിരിച്ചുകിട്ടുന്നതിന് ബംഗാളി ഭാഷയറിയുന്ന കൌണ്‍സലിങ് വിദഗ്ധരെ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലക്കുതന്നെ അപമാനകരമായ സംഭവത്തിനുത്തരവാദികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കണമെന്നും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ പള്ളിപ്രം പ്രസന്നന്‍, പി. നാണി ടീച്ചര്‍, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, ഷാഹിന ലത്തീഫ് എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

No comments:

Post a Comment

Thanks