Wednesday, July 31, 2013
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പാനൂര്‍ ഏരിയാ സമിതി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് കെ.ഹമീദ് അധ്യക്ഷത വഹിച്ചു. തനിമ കലാസാഹിത്യ വേദി സംസ്ഥാന പ്രസിഡന്‍റ് ടി.പി. മുഹമ്മദ് ശമീം റമദാന്‍ സന്ദേശം നല്‍കി. വി.ഗോപാലന്‍ മാസ്റ്റര്‍, ദേവദാസ് മത്തത്ത്, പവിത്രന്‍ മാസ്റ്റര്‍, സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കരിവെള്ളൂര്‍: ഓണക്കുന്ന് നന്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സ്നേഹ സന്ദേശം നല്‍കി. ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
നന്മ വൈസ് പ്രസിഡന്‍റ് ടി.പി. അലി അധ്യക്ഷത വഹിച്ചു. കെ. നാരായണന്‍, ഹരിദാസ് കരിവെള്ളൂര്‍, എ.വി. ഗിരീശന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സൈനുദ്ദീന്‍ കരിവെള്ളൂര്‍ സ്വാഗതം പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
മട്ടന്നൂര്‍: ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മൗലവി റമദാന്‍ സന്ദേശം നല്‍കി. ഡോ. എ. ജോസഫ്, കെ.വി. ജയചന്ദ്രന്‍, പി. പുരുഷോത്തമന്‍, വി.എന്‍. മുഹമ്മദ്, സി.വി. ശശീന്ദ്രന്‍, കെ. മോഹനന്‍, ലക്ഷ്മണന്‍ കുയിലൂര്‍, സന്ദീപ് മട്ടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. കെ.പി. സലീം സ്വാഗതവും എം.കെ. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി താണ പ്രാദേശിക ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചെക്പോസ്റ്റ് ഇസ്ലാമിയ മദ്റസയില്‍ സമൂഹ നോമ്പുതുറ നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ്, പി.പി. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഈദ്ഗാഹ്
ഈദ്ഗാഹ്
ചക്കരക്കല്ല്: ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ്ഗാഹ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ ചക്കരക്കല്ല്, എന്‍.സി. ജാഫര്‍, ഇ. അബ്ദുല്‍ സലാം, കെ.കെ. അയ്യൂബ്, എം. മൊയ്തീന്‍ കുട്ടി, സി.ടി. ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.
Tuesday, July 30, 2013
മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
മറൈന്‍ഡ്രൈവില്‍ ജമാഅത്തെ ഇസ്‌ലാമി റാബിഅ അദവിയ്യ തീര്‍ക്കുന്നു
ഈജിപ്തിലെ സൈനികഭരണത്തിന്റെ ജനാധിപത്യകശാപ്പിനെതിരെ ജനാധിപത്യപോരാളികളോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള ഘടകം റാബിഅ അദവിയ്യ സ്‌ക്വയര്‍ ഒരുക്കുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ ഓഗസ്റ്റ് 3 ശനി രാവിലെ 10 മണി മുതല്‍ ഞാറാഴ്ച പുലര്‍ച്ചവരെയാണ് ഐക്യദാര്‍ഢ്യ ചത്വരം തീര്‍ക്കുന്നത്. സ്ത്രീകള്‍, കുട്ടികള്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലെ ആയിരങ്ങള്‍ ചത്വരത്തില്‍ ഒത്തുചേരും. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആക്ടീവിസ്റ്റുകള്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും. ഈജിപ്ഷ്യന്‍ ചരിത്രത്തിലാദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക ഭരണകൂടം ജനങ്ങളുടെ സമാധാനപരമായ പ്രക്ഷോഭങ്ങളെ നിഷ്‌കരുണം ചോരയില്‍ മുക്കിക്കൊല്ലുന്ന പശ്ചാത്തലത്തില്‍ അതിനെതിരെയുള്ള ശക്തമായ പ്രതിഷേധവും പോരാളികളോടുള്ള ഐക്യദാര്‍ഢ്യവുമാണ് ചത്വരത്തില്‍ ഉയരുക. വ്യാജ ജനാധിപത്യവാദികളുടെ കൂട്ട മൗനത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിഷേധവും നഗരിയില്‍ അലയടിക്കും. പ്രാര്‍ഥനയും പ്രകടനവും പ്രതിഷേധവും നമസ്‌കാരവും പ്രതികരണവും നോമ്പുമെല്ലാം ഒത്തുചേരുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് കേരളം സാക്ഷിയാകും.
EGYPT SOLIDARITY CONFERENCE
സൈനിക
അട്ടിമറിക്കെതിരെ ഈജിപ്തിലെ
റാബിയ അദവിയ സ്‌ക്വയറില്‍ നടക്കുന്ന ജനാധിപത്യ
പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ജമാഅത്തെ ഇസ്ലാമി കേരള എറണാകുളത്ത്
ഐക്യദാര്‍ഢ്യത്തിന്റെ റാബിയ അദവിയ സ്‌ക്വയര്‍ തീര്‍ക്കുന്നു.ഓഗസ്ത് 3 ശനി
രാവിലെ 10 മണിക്കാരംഭിച്ച് ഞായര്‍ കാലത്ത് സുബ്ഹ് നമസ്‌കരിച്ച് സമാപിക്കും.
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകര്‍,ആക്്ടിവിസ് ററുകള്,സംസ്‌കാരിക പ്രവര്‍ത്തകര്‍,എഴുത്തുകാര്‍ ,മതപണ്ഢിതന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭീകരാക്രമണങ്ങള്‍: ഉന്നതതല അന്വേഷണം വേണം -ജമാഅത്ത്
ഭീകരാക്രമണങ്ങള്‍: ഉന്നതതല
അന്വേഷണം വേണം -ജമാഅത്ത്
അന്വേഷണം വേണം -ജമാഅത്ത്
ന്യൂദല്‍ഹി: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നടന്ന എല്ലാ പ്രധാന ഭീകരാക്രമണക്കേസുകളെ കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബട്ല ഹൗസ് വിധി തൃപ്തികരമല്ളെന്ന് അഭിപ്രായപ്പെട്ട അമീര്‍ ഏറ്റുമുട്ടലിനെ കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
പാര്‍ലമെന്‍റ് ആക്രമണത്തെ കുറിച്ചും മുംബൈ ഭീകരാക്രമണത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ സെക്രട്ടറി ആര്‍.വി.എസ് മണിയുടെ വെളിപ്പെടുത്തല്‍ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജലാലുദ്ദീന്‍ ഉമരി പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ അതേക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അമീര്‍ ചോദിച്ചു.
സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രചരിപ്പിക്കുന്ന ഇന്ത്യന്‍ മുജാഹിദീന്‍ എന്ന നിഴല്‍ സംഘടനയെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈജിപ്തിലെ രക്തച്ചൊരിച്ചിലിനെ അപലപിച്ച അമീര്‍ എത്രയും പെട്ടെന്ന് സൈന്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ബട്ല ഹൗസ് സംഭവത്തില്‍ ഒരു പ്രതിക്കുമാത്രം ശിക്ഷവിധിച്ച് ഏറ്റുമുട്ടല്‍ വ്യാജമല്ളെന്ന് തീര്‍പ്പുകല്‍പിക്കുന്ന വിചാരണ കോടതിയുടെ വിധി തൃപ്തികരമല്ല. വിധി ചോദ്യംചെയ്ത് മേല്‍കോടതിയില്‍ പോകാന്‍ പിന്തുണ നല്‍കുമെന്നും ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം പറഞ്ഞു.

മദ്യലഭ്യത: കോടതി നിരീക്ഷണം മാനിക്കണം വെല്‍ഫെയര്‍ പാര്‍ട്ടി
മദ്യലഭ്യത:
കോടതി നിരീക്ഷണം മാനിക്കണം-
വെല്‍ഫെയര്‍ പാര്‍ട്ടി
വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറക്കാന്‍ മദ്യലഭ്യത കുറക്കണമെന്ന സുപ്രീം കോടതി നിരീക്ഷണം മാനിച്ച് സര്‍ക്കാര്‍ തുടര്‍നടപടികള്‍ക്ക് സന്നദ്ധമാകണമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധം ലക്ഷ്യമിട്ട് മദ്യത്തിന്‍െറ ഉല്‍പാദനവും വിപണനവും കുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പാറാല്‍: എസ്.ഐ.ഒ അല്‍ഫലാഹ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍സംഗമം നടന്നു. യൂനിറ്റ് പ്രസിഡന്‍റ് നിദാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. സഹന്‍ സ്വാഗതവും ജവാദ് നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: അല്‍ മദ്റസതുല്‍ ഇസ്ലാമിയ പി.ടി.എ കമ്മിറ്റി നടത്തിയ ഇഫ്താര്‍ കുടുംബ സംഗമം ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ളസ് നേടിയ കുട്ടികള്‍ക്കുള്ള ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗത്തിന്‍െറ ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. മദ്റസ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റമദാന്‍ വിജ്ഞാന മത്സര വിജയികള്‍ക്ക് ഹസന്‍കുഞ്ഞി മസ്റ്റര്‍, മൊയ്തീന്‍കുട്ടി, റാസ, കൗണ്‍സിലര്‍ എം.കെ. ഷബിത, വി.കെ. അബ്ദുല്‍ കരീം, ബീഫാത്തിമ അബു തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മസ്ജിദുല്‍ ഇഹ്സാന്‍ ഖത്തീബ് ഇ.എന്‍. അബ്ദുല്‍ ജലീല്‍ മൗലവി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് കെ.എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. മദ്റസ കോഓഡിനേറ്റര്‍ സി.കെ. മുനവ്വിര്‍ സ്വാഗതവും ഇന്‍സിമാമുല്‍ ഹഖ് നന്ദിയും പറഞ്ഞു.

സമൂഹ നോമ്പുതുറ
സമൂഹ നോമ്പുതുറ
മട്ടന്നൂര്‍: മട്ടന്നൂര്‍ ഹിറാ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ ചൊവ്വാഴ്ച നടക്കും. വൈകീട്ട് 5.30ന് നഗരസഭാ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സി.എച്ച്. മുസ്തഫ റമദാന്‍ സന്ദേശം നല്‍കും.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി സിറ്റി വനിതാ ഘടകം കൊടപറമ്പിലെ ബറകയില്‍ ഇഫ്താര്‍ സംഗമം നടത്തി. എ. സറീന റമദാന്‍ സന്ദേശം നല്‍കി. കൃഷ്ണവേണി, ശ്വേത, പ്രസന്ന എന്നിവര്‍ സംസാരിച്ചു. ടി.പി. ഫാത്തിം നന്ദി പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
ചാലാട്: ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ ചാലാട് ഹിറാ സെന്‍ററില്‍ ഇഫ്താര്‍ സംഗമം നടത്തി. ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഇഫ്താര്‍ സന്ദേശം നല്‍കി. ഹല്‍ഖാ നാസിം കെ.പി. റഫീഖ് അധ്യക്ഷത വഹിച്ചു. ഭാഗ്യശീലന്‍ ചാലാട്, പി.ഐ. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ.കെ. ഷുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.
Monday, July 29, 2013
ഇഫ്താര്‍ വിരുന്ന്
ഇഫ്താര്‍ വിരുന്ന്
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഇഫ്താര്‍ വിരുന്നൊരുക്കി. ജില്ലാ ഓഫിസില്‍ നടന്ന ചടങ്ങില്‍ ടി.പി. ശമീം ഇഫ്താര്‍ സന്ദേശം നല്‍കി. നസീര്‍, വിവേക്, അനൂപ് മട്ടന്നൂര്‍ തുടങ്ങിയവര്‍ റമദാന്‍ ആശംസകള്‍ നേര്‍ന്നു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം വിരുന്നിന് നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമാപനം നിര്‍വഹിച്ചു.
പ്രതിഷേധ പ്രകടനം
പ്രതിഷേധ പ്രകടനം
കണ്ണൂര്‍: ഈജിപ്തില്‍ പട്ടാളം നടത്തിയ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ പ്രകടനം നടത്തി. കാല്‍ടെക്സ് കേന്ദ്രീകരിച്ച് തുടങ്ങിയ പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്‍റ് പി.കെ. മുഹമ്മദ് സാജിദ്, ജന.സെക്രട്ടറി എ.പി. മുഹമ്മദ് അജ്മല്‍, സെക്രട്ടറി കെ.അബ്ദുല്‍ ജബ്ബാര്‍, കെ.കെ. ഷുഹൈബ്, ടി.പി. ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Sunday, July 28, 2013
EGYPTH: SOLIDARITY PROTEST RALLY
ഈജിപ്ത്: ഇന്ന് സോളിഡാരിറ്റി
പ്രതിഷേധ റാലി
കോഴിക്കോട്: സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഈജിപ്തില്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും ജനകീയ പ്രസ്ഥാനങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുകയും ചെയ്യുന്ന സൈനിക ഭരണകൂടത്തിന്‍്റെ നിലപാടിള്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍്റ് ഇന്ന് (ഞായര്‍) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. ‘ഈജിപ്തില്‍ അറുകൊല ചെയ്യപ്പെടുന്നത് ജനാധിപത്യമാണ്’ എന്ന തലക്കെട്ടില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ സാംസ്കാരിക, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍്റ് മുഹമ്മദ് വേളം അറിയിച്ചു.
അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍
അല്‍ഫലാഹ് പി.ടി.എ ഭാരവാഹികള്‍
പെരിങ്ങാടി: പെരിങ്ങാടി അല്‍ഫലാഹ് പി.ടി.എ ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്‍റ് എം.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രദീപ് കുമാര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്‍റ് കെ.കെ. അബ്ദുല്ല, വഖഫ് ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍, ശര്‍മിന ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മാനേജര്‍ എം. ദാവൂദ് അവാര്‍ഡ് നല്‍കി. ഭാരവാഹികളായി എം.എം. അബ്ദുന്നാസര്‍ (പ്രസി.), ഹംസ ഹാജി (വൈസ് പ്രസി.), നിലോഫര്‍ (മദര്‍ പി.ടി.എ പ്രസി.), ശബാനി റഫീഖ് (വൈസ് പ്രസി.) എന്നിവരെ തെരഞ്ഞെടുത്തു. ആബിദ് സ്വാഗതവും മഹതി നന്ദിയും പറഞ്ഞു.

എടക്കാട്: ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ സഫ സെന്‍ററില്‍ നടന്ന ഇഫ്താര്‍ സംഗമം മേഖലാ നാസിം പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ ഓര്‍ഗനൈസര്‍ കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.
എടക്കാട് സലഫി മസ്ജിദ് ഇമാം റഈസുദ്ദീന്‍ ചുഴലി, കാരുണ്യ ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, കണ്ടത്തില്‍ ദീനുല്‍ ഉലൂം കോളജ് പ്രിന്‍സിപ്പല്‍ പി. ശിഹാബ്, അബ്ദുല്‍ സലാം മാസ്റ്റര്‍, സി.എം. ഉമര്‍കുട്ടി, എ.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. പ്രദേശത്ത് നിന്നും ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദുകളെ എ.സി. മുഹമ്മദ് മൗലാന ആദരിച്ചു. തുടര്‍ന്ന് പ്രദേശവാസികള്‍ പങ്കെടുത്ത സമൂഹ ഇഫ്താര്‍ വിരുന്നും നടന്നു.

Saturday, July 27, 2013
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
പിലാത്തറ: ടി.ഐ.ടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആഭിമുഖ്യത്തില്‍ വിളയങ്കോട് വാദിസ്സലാം കാമ്പസില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം സംഗമം ഉദ്ഘാടനം ചെയ്തു. ടി.ഐ.ടി ജനറല്‍ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മത്സര വിജയികള്‍ക്ക് കാമ്പസ് മാനേജര്‍ എം.വി.പി. മഹമൂദ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എം. വേണുഗോപാല്‍, രഞ്ജിത്ത്, വി.വി. രാജേഷ്, സിസ്റ്റര്‍ സാലി, ജമാല്‍ കടന്നപ്പള്ളി, രമേശന്‍ , സി.കെ. മുനവ്വിര്‍, സമീര്‍ കൊടിയില്‍ എന്നിവര്‍ സംസാരിച്ചു.
കക്കാട് കോര്‍ജാന്‍ യു.പിയില്‍ ‘വെളിച്ചം’
കക്കാട് കോര്‍ജാന്‍
യു.പിയില്‍ ‘വെളിച്ചം’
യു.പിയില്‍ ‘വെളിച്ചം’
കണ്ണൂര്‍: കക്കാട് കോര്‍ജാന്‍ യു.പി സ്കൂളില്‍ മാധ്യമം ‘വെളിച്ചം’ പദ്ധതി തുടങ്ങി. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റി ചെയര്‍മാന്‍ അഹമ്മദ് പാറക്കല്‍, സ്കൂള്‍ ലീഡര്‍ എം.പി. തേജസിന് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് എം.വി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയര്‍ എക്സിക്യൂട്ടിവ് എന്‍. റഫീഖ്, ബിസിനസ് ഡവലപ്മെന്‍റ് ഓഫിസര്‍ സി.സി. തബ്ഷീര്‍, കെ. ശരത് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ പി. ശ്രീധരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.കെ. സുധ നന്ദിയും പറഞ്ഞു. കണ്ണൂര്‍ ഡയാകെയര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് സ്കൂളില്‍ പത്രം സ്പോണ്‍സര്‍ ചെയ്യുന്നത്.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റ് പുഴാതി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദ് ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. മഖ്ബൂല്‍ റമദാന്‍ സന്ദേശം നല്‍കി. കണ്ണൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ, സി.പി.എം കൊറ്റാളി ലോക്കല്‍ സെക്രട്ടറി സി. രവീന്ദ്രന്‍, പുഴാതി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എം. സലീം, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.കെ. വിനോദ്, എന്‍.സി.പി സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.പി. ചന്ദ്രന്‍ റമദാന്‍ കവിതാലാപനം നടത്തി. ടി. അസീര്‍ സ്വാഗതം പറഞ്ഞു.
Friday, July 26, 2013
Thursday, July 25, 2013
OBIT
മുസ്തഫ
കുടുക്കിമൊട്ട: ചെണ്ടന്‍റവിട മുസ്തഫ (57) നിര്യാതനായി.
ഭാര്യ: നസീമ.
മക്കള്‍: അഹമ്മദ്, അനസ് (ദുബൈ), ഫസീഹ.
മരുമക്കള്‍: സമീര്‍, ശാഹിന.
സഹോദരങ്ങള്‍: അലി, അബ്ദുല്‍ ഖാദര്‍ (ദുബൈ),റുഖിയ.
യൂനിറ്റ് രൂപവത്കരിച്ചു
യൂനിറ്റ് രൂപവത്കരിച്ചു
ന്യൂമാഹി: വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്തില്‍ ആറ് യൂനിറ്റുകള്‍ നിലവില്‍വന്നു. പുന്നോല്‍, കരീക്കുന്ന്, ഉസ്സന്‍മൊട്ട, അഴീക്കല്‍, പെരിങ്ങാടി, പുതിയറോഡ്, പള്ളിപ്രം പ്രദേശങ്ങളിലാണ് യൂനിറ്റുകള്‍ നിലവില്‍വന്നത്. ജില്ലാ കമ്മിറ്റിയംഗം ജോസഫ് ജോണ്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയംഗം അബ്ദുസമദ്, തലശ്ശേരി മണ്ഡലം സെക്രട്ടറി പി.പി. അശ്റഫ്, ഹരിത രമേശന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി. അര്‍ഷാദ് അധ്യക്ഷത വഹിച്ചു. ടി.വി. രാഘവന്‍ സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു.

ഇഫ്താര്‍ വിരുന്നും ആദരിക്കലും
ഇഫ്താര്‍ വിരുന്നും ആദരിക്കലും
എടക്കാട്: എടക്കാട് മഹല്ലിലെ ഖുര്‍ ആന്‍ മന$പാഠമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കലും അവാര്‍ഡ് വിതരണവും 26ന് 4.30ന് എടക്കാട് സഫാ സെന്‍ററില്‍ നടക്കും. ഫോണ്‍. 9895840828
രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താര്‍
രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താര്‍
തിരുവനന്തപുരം: സോളാര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ചൂടില്‍നിന്നകന്ന് സൗഹാര്‍ദത്തിന്‍െറ ഇഫ്താറില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും. ജമാഅത്തെ ഇസ്ലാമി കേരളഘടകം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിലാണ് മത, സാമൂഹിക-സാംസ്കാരിക നേതാക്കള്‍ക്കൊപ്പം മാനവിക വിചാരവുമായി ഇവര്‍ ഒത്തുചേര്‍ന്നത്. രാഷ്ട്രീയത്തിന്‍െറയും മതത്തിന്‍െറയും അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് വിവിധ ചിന്താധാരകളിലുള്ളവര്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് നോമ്പ് മുറിച്ചാണ് റമദാന്‍ സന്ദേശം നല്‍കിയത്.
നോമ്പുതുറ സമയത്ത് എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി സ്വീകരിച്ചു. ഇത്തരത്തില്‍ ഒന്നിച്ചിരിക്കുന്ന ഘട്ടങ്ങളില്‍ നാം ഒന്നാണെന്ന തോന്നല്‍ ഉണ്ടാകുന്നുവെന്ന് ഇഫ്താര്‍ സംഗമത്തില്‍ അധ്യക്ഷത വഹിച്ച ടി.ആരിഫലി പറഞ്ഞു. ഇത്തരം ഊര്‍ജം സമൂഹത്തില്‍ പ്രസരിപ്പിക്കാന്‍ കഴിഞ്ഞാല്‍ പുതിയ കേരളനിര്‍മിതിക്ക് തുടക്കമാകും. ലോകം ധാര്‍മിക പ്രതിസന്ധി നേരിടുകയാണ്. ധര്‍മം എന്താണെന്ന് സമൂഹത്തിനറിയാം. എന്നാല്‍, അത് സ്വീകരിക്കാന്‍ ഇച്ഛാശക്തിയില്ല. അധാര്‍മികത തിരിച്ചറിയാമെങ്കിലും അത് വെടിയാനും കഴിയുന്നില്ല. ധര്‍മം തിരിച്ചറിഞ്ഞ് അത് സ്വീകരിക്കാന്‍ ഇച്ഛാശക്തി ലഭ്യമാക്കാന്‍ കഴിയുമ്പോഴാണ് വിശ്വാസം അതിന്‍െറ കര്‍ത്തവ്യം നിര്‍വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നന്മയുടെ സന്ദേശം ഒത്തുചേരുന്നത് കൂടിയാകണം ഇത്തരം കൂടിച്ചേരലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശക്തമായ സാമൂഹിക വീക്ഷണത്തിന്‍െറ പ്രതിഫലനമാണ് ഇഫ്താര്‍ സംഗമമെന്ന് ഡോ.എന്‍.എ.കരീം പറഞ്ഞു. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും മനസ്സിനെയും ശരീരത്തെയും അടക്കിനിര്‍ത്താനും വ്രതത്തിന് കഴിയുമെന്ന് സുഗതകുമാരി പറഞ്ഞു. സംസ്കാരത്തിനും ജനാധിപത്യത്തിനും മൂല്യത്തിനും വിലകല്‍പ്പിക്കുന്ന പ്രത്യയശാസ്ത്രത്തിലെ വ്രതാനുഷ്ഠാനം നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്ന് മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു.മതത്തെ അറിയാന്‍ ഇഫ്താര്‍ ഉപകരിക്കുമെന്നും മതങ്ങളെ ശരിയായി മനസ്സിലാക്കാത്തതാണ് തെറ്റിദ്ധാരണക്ക് കാരണമെന്നും മുന്‍ മന്ത്രി എം. വിജയകുമാര്‍ പറഞ്ഞു. ദൈവത്തിന്‍െറ സാമീപ്യം അനുഭവിക്കാനുള്ളതാണ് വ്രതാനുഷ്ഠാനമെന്ന് മലങ്കരസഭ മെത്രാപ്പോലീത്ത ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അഭിപ്രായപ്പെട്ടു. അനൗപചാരികമായ ഇത്തരം കൂട്ടായ്മകള്‍ മതങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കാന്‍ സഹായകരമാകും. വ്രതശുദ്ധി മനുഷ്യ മനസ്സിനെ സമ്പന്നമാക്കുമ്പോള്‍ സമൂഹത്തിനും തിളക്കം കിട്ടുമെന്ന് സി.എസ്.ഐ ബിഷപ് ഡോ. ധര്‍മരാജ് റസാലം പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മിലല്ല, രാഷ്ട്രീയക്കാര്‍ തമ്മിലാണ് ഇപ്പോള്‍ പ്രശ്നങ്ങളെന്ന് സ്വാമി അശ്വതി തിരുനാള്‍ പറഞ്ഞു. നന്മക്ക് വേണ്ടിയുള്ള സംഘമാണ് ഇതെന്ന് പ്രമുഖ ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടഞ്ഞ വാതിലുകളല്ല, തുറന്ന വാതിലുകളാണ് വേണ്ടതെന്ന് സ്വാഗതം പറഞ്ഞ ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.
മന്ത്രി എ.പി.അനില്‍കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍, ഡോ. എന്‍.എ. കരീം, കിംസ് ചെയര്‍മാന്‍ ഡോ.എം.ഐ. സഹദുള്ള,ആസൂത്രണ ബോര്‍ഡംഗം സി.പി. ജോണ്‍, ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ എം. വീരാന്‍ കുട്ടി, അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍ഖാസിമി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. ഗൗരിദാസന്‍ നായര്‍, ഭാസുരേന്ദ്ര ബാബു, കെ.പി. മോഹനന്‍, എം.ജി രാധാകൃഷ്ണന്‍, ടി.എന്‍. ഗോപകുമാര്‍, മീഡിയ വണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, ഇ.എം.നജീബ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, സി.വി.എം. വാണിമേല്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ പി. നസീര്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍മാരായ എം.കെ. മുഹമ്മദാലി, ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം.അബ്ദുറഹ്മാന്‍, സംസ്ഥാന സമിതിഅംഗങ്ങളായ പി.പി.അബ്ദുല്‍ റഹ്മാന്‍, ഷഹീര്‍ മൗലവി, ജില്ലാ പ്രസിഡന്‍റ് എന്‍.എം.അന്‍സാരി തുടങ്ങിയവര്‍ പങ്കെടുത്തു.

മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി വളോര ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമം നടത്തി. അന്‍സാര്‍ ഉളിയില്‍ റമദാന്‍ സന്ദേശം നല്‍കി. കെ. അഷറഫ് അധ്യക്ഷത വഹിച്ചു. വി. മുഹമ്മദ്, കെ. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എന്‍ട്രന്‍സ് പരീക്ഷയിലെ ഉന്നത വിജയി ഷംനാസ് വളോരക്ക്് കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് അംഗം പി. സന്തോഷ് അവര്‍ഡ് നല്‍കി. കെ. റഷീദ് സ്വാഗതം പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
അഴീക്കോട്: ജമാഅത്തെ ഇസ്ലാമി അഴീക്കോട് ഘടകം പൂതപ്പാറ ഐഡിയല്‍ സെന്‍ററില്‍ ഇഫ്താര്‍ സംഗം നടത്തി. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. ഹല്‍ഖാ നാസിം അബ്ബാസ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സവിതാലയം ബാബു, ഭാസ്കരന്‍ മാസ്റ്റര്‍, അരുണ ടീച്ചര്‍, മോഹനന്‍, ടി.വി. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. റഷീദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
മലര്‍വാടി ബാലോത്സവം
മലര്‍വാടി ബാലോത്സവം
കാഞ്ഞിരോട്: മലര്‍വാടി ബാലോത്സവത്തില്‍ വിജയികളായ കെ.ടി. ജുഫൈറ, സി.പി. ഹഫീദ, കെ. നെഹല എന്നിവര്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും കാഞ്ഞിരോട് ഹല്‍ഖ നാസിം അഹ്മദ് പാറക്കല്‍ നല്‍കി. ടി. അഹ്മദ് സ്വാഗതവും സി. അഹ്മദ് നന്ദിയും പറഞ്ഞു.
റമദാന്‍ കിറ്റ് വിതരണം
റമദാന്‍ കിറ്റ് വിതരണം
കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി റിലീഫ് വിങ്ങിന്‍െറ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട്, പുറവൂര്‍, ഏച്ചൂര്‍, കൂടാളി പ്രദേശങ്ങളിലെ 117 കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു. അഹ്മദ് പാറക്കല്‍ നേതൃത്വം നല്‍കി. എ. ഉമ്മര്‍, വി.കെ. അബ്ദുറസാഖ്, അബ്ദുല്ല, സുനീര്‍ എന്നിവര്‍ പങ്കെടുത്തു.
ഖുര്‍ആന്‍ ക്വിസ്
ഖുര്‍ആന്‍ ക്വിസ്
കണ്ണൂര്‍: ഖുര്‍ആന്‍ സ്റ്റഡി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ജില്ലാ കോഓഡിനേറ്റര്‍ മൂസ മാസ്റ്റര്‍ അറിയിച്ചു. സ്റ്റഡി സെന്‍റര്‍ മുഖേന വിതരണം ചെയ്യുന്ന ചോദ്യക്കടലാസ് പൂരിപ്പിച്ച് ആഗസ്റ്റ് മൂന്നിനകം സെന്‍ററുകളില്‍ ഏല്‍പ്പിക്കണം. കണ്ണൂര്‍ കൗസര്‍ കോംപ്ളക്സ്, മട്ടന്നൂര്‍ ഹിറ സെന്‍റര്‍, തലശ്ശേരി ഇസ്ലാമിക് സെന്‍റര്‍, അല്‍ഫലാഹ് പെരിങ്ങാടി, ഐഡിയല്‍ കോളജ് ഉളിയില്‍, മസ്ജിദുറഹ്മ പാനൂര്‍ തുടങ്ങിയ സെന്‍ററുകളില്‍നിന്ന് ചോദ്യപേപ്പര്‍ ലഭിക്കും. വിജയികള്‍ക്ക് ചെറിയപെരുന്നാള്‍ ദിനം ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446313721 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Tuesday, July 23, 2013
ഇഫ്താര്‍ മീറ്റ്
ഇഫ്താര്‍ മീറ്റ്
ന്യൂമാഹി: ജമാഅത്തെ ഇസ്ലാമി ന്യൂമാഹി ഏരിയയുടെ ആഭിമുഖ്യത്തില്‍ ന്യൂമാഹി ഹിറാ സെന്‍ററില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് സി.കെ. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. മുനീര്‍ ജമാല്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ഖാദര്‍ മാസ്റ്റര്‍, സലഫി മസ്ജിദ് പ്രസിഡന്‍റ് എം.പി. മഹ്മൂദ്, മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് പ്രസിഡന്‍റ് നൂറുല്‍ അമീന്‍, വള്ളിയില്‍ യൂസഫ്, പുതുപ്പണം ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സി.എം. മുസ്തഫ സ്വാഗതവും സാലിഹ് മുഹമ്മദ് നന്ദിയും പറഞ്ഞു.
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
തലശ്ശേരി: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തില്‍ ടി.സി. റോഡ് ഇസ്ലാമിക് സെന്‍ററില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ശബീര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, സുബൈര്‍ അല്‍കൗസരി എന്നിവര്‍ റമദാന്‍ സന്ദേശം നല്‍കി. കോഴിക്കോട് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സ്ലര്‍ പ്രഫ. എ.എന്‍.പി. ഉമ്മര്‍കുട്ടി, അഡ്വ. സി.ഒ.ടി. ഉമ്മര്‍, പിലാക്കണ്ടി മുഹമ്മദലി, ഡോ. എസ്.വി. റഷീദ് എന്നിവര്‍ സംബന്ധിച്ചു.

ശിരോവസ്ത്രം: ജി.ഐ.ഒ പരാതി നല്‍കി
ശിരോവസ്ത്രം:
ജി.ഐ.ഒ പരാതി നല്‍കി
കൊല്ലം: ശിരോവസ്ത്ര സ്വാതന്ത്ര്യം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ഭാരവാഹികള്‍ മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ കമീഷന്‍ അംഗം ആര്‍. നടരാജന് പരാതി നല്‍കി.
ശിരോവസ്ത്രമണിഞ്ഞ് സ്കൂളില്‍ പോകാനാഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടാണ് ചില മാനേജ്മെന്‍റുകള്‍ സ്വീകരിക്കുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശിരോവസ്ത്രനിരോധത്തിലൂടെ വിദ്യാഭ്യാസം നിഷേധിക്കുക വഴി കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് മുസ്ലിം പെണ്‍കുട്ടികള്‍ ഇരയാകുന്നതെന്ന് പരാതിയില്‍ പറയുന്നു.
കേവലം ചില സ്കൂളുകളില്‍ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്നമെന്ന് ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടെന്നാണറിയുന്നത്. ജി.ഐ.ഒ സംസ്ഥാന കമ്മിറ്റിയംഗം സഹ്ല, ജില്ലാ കമ്മിറ്റിയംഗം ലുബൈന എന്നിവരാണ് പരാതി നല്‍കിയത്.

ചക്കരക്കല്ല്: ചക്കരക്കല്ല് സഫ ഓഡിറ്റോറിയത്തില്‍ ജമാ അത്തെ ഇസ്ലാമി എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ സംഗമം കെ.കെ. നാരായണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി എടക്കാട് ഏരിയാ പ്രസിഡന്‍റ് കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സംസാരിച്ചു. ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍, എം.സി. മോഹനന്‍, ഡോ. ജനാര്‍ദനന്‍, യു.ടി. ജയന്ത്, രാജീവന്‍ ചാലാട്, ടി.കെ.ഡി. മുഴപ്പിലങ്ങാട്, അഹമ്മദ് പാറക്കല്‍, ഉമ്മര്‍കുട്ടി ചൊവ്വ എന്നിവര്‍ പങ്കെടുത്തു.
Monday, July 22, 2013
മാനവിക ഐക്യം ഉദ്ഘോഷിച്ച് ഇഫ്താര്‍ സംഗമം
മാനവിക ഐക്യം ഉദ്ഘോഷിച്ച്
ഇഫ്താര്‍ സംഗമം
ഇഫ്താര്‍ സംഗമം
കണ്ണൂര്‍: കലുഷിത സാമൂഹികാന്തരീക്ഷത്തില്‍ മതത്തിന്‍െറ യഥാര്‍ഥ സത്ത ഉയര്‍ത്തിപ്പിടിക്കുകയാണ് സമാധാനത്തിന്‍െറ ഏക വഴിയെന്ന് പ്രഖ്യാപിച്ച് സമൂഹത്തിന്‍െറ നാനാതുറകളില്‍ പെട്ടവര്‍ ഇഫ്താര്‍ സംഗമത്തില്‍ ഒത്തു കൂടി.
ജമാഅത്തെഇസ്ലാമി ജില്ലാസമിതി, കൗസര്‍ കോംപ്ളക്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ജില്ലയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരന്‍ വാണിദാസ് എളയാവൂര്‍ മുഖ്യപ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തെ ശുദ്ധീകരിക്കുന്ന ആശയസ്രോതസ്സായ വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിക്കണമെന്ന് വാണിദാസ് സദസ്സിനെ ഉണര്‍ത്തി. വിപ്ളവത്തിന്‍െറ വിചാരധാരയാണ് ഖുര്‍ആന്‍. വ്രതാനുഷ്ഠാനം മനുഷ്യന്‍െറ ജീവിതചാപല്യങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന അപാരമായ പരിശീലനമാണ്. മനുഷ്യനെ ഉന്നതനാക്കുകയാണ് ഇസ്ലാമിന്‍െറ എല്ലാ അധ്യാപനങ്ങളും. സാമൂഹികാന്തരീക്ഷം കലുഷിതമാവുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സ്നേഹ സമ്പര്‍ക്കത്തിന് ഊന്നല്‍ നല്‍കുന്ന വിശുദ്ധവേദങ്ങളുടെ സന്ദേശം ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വഖഫ്ബോര്‍ഡംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍, ഫാദര്‍ തോമസ് തൈത്തോട്ടം, സി.പി.ഐ ജില്ലാ സെക്രട്ടറി സി. രവീന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അഡ്വ.കെ.എല്‍. അബ്ദുല്‍സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സ്വാമി പ്രേമാനന്ദ എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ.ടി.ഒ. മോഹനന്‍, എ.ഡി.എം മുഹമ്മദ് അസ്ലം, സാഹിത്യകാരന്‍ ടി.എന്‍. പ്രകാശ്, ആകാശവാണി പ്രോഗ്രാം ചീഫ് കെ. ബാലകൃഷ്ണന്‍, ഫാദര്‍ ദേവസ്യ ഈരത്തറ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍, സി.പി.ഐസംസ്ഥാന സമിതി അംഗം സി.പി. മുരളി, ഫാദര്‍ ക്ളമന്‍റ് ലേഞ്ച്, വ്യവസായ പ്രമുഖരായ പി.കെ. മുഹമ്മദ്, മഹേശ്ചന്ദ്ര ബാലിഗ, ടി.വി. ഇസ്മയില്‍ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സുരേഷ്ബാബു എളയാവൂര്‍, ഗവ. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ്, ഡോ.എം.പി. അശ്റഫ്, കൗസര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി.സി. മൊയ്തുമാസ്റ്റര്‍, ഖിദ്മ പ്രസിഡന്‍റ് ഡോ.പി. സലീം തുടങ്ങിയവര്‍ പങ്കെടുത്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)