ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 31, 2012

വാര്‍ഷികാഘോഷം

വാര്‍ഷികാഘോഷം
കണ്ണൂര്‍: ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂളിന്റെ 10ാം വാര്‍ഷികം ആഘോഷിച്ചു. സ്കൂളില്‍ നടന്ന ചടങ്ങ് ജമാഅത്തെ ഇസലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മാഗസിന്‍ പ്രകാശനം ടി.കെ. ഖലീല്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം. ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ജാന്‍സി റോസ്ലേറ്റ് ഫെര്‍ണാണ്ടസ് സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ.എം. ഫുദൈഫ നന്ദിയും പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം

 ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ഇരിക്കൂര്‍: അനീതിക്കെതിരെ നീതിയുടെ ലോകം സ്ഥാപിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി മെംബര്‍ ടി.പി. മുഹമ്മദ് ശമീം പറഞ്ഞു. ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ ബസ്സ്റ്റാന്‍ഡില്‍ ഇരിക്കൂര്‍ യൂനിറ്റ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ഏരിയാ ഓര്‍ഗനൈസര്‍ കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയംഗം പി.സി. മുനീര്‍ മാസ്റ്റര്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് യൂനുസ് സലീം എന്നിവര്‍ സംസാരിച്ചു. എന്‍.എം. ബഷീര്‍ സ്വാഗതവും കെ.എ. സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.

പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം

 ചേന്ദമംഗലൂരില്‍ നടന്ന മജ്ലിസ് സംസ്ഥാനതല ഫെസ്റ്റില്‍ സീനിയര്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ പെരിങ്ങാടി അല്‍ഫലാഹ് വിമന്‍സ് ഇസ്ലാമിയ കോളജ് ടീം

Monday, January 30, 2012

PRABODHANAM WEEKLY

ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്‍വെന്‍ഷന്‍

 
 ജമാഅത്തെ ഇസ്ലാമി ഏരിയാ കണ്‍വെന്‍ഷന്‍
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചക്കരക്കല്ല് സഫാ സെന്ററില്‍ മേഖലാ നാസിം അബ്ദുറഹ്മാന്‍ വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍സലാം മാസ്റ്റര്‍, പി. അമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

 
 ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍
ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ എ.എം.ഐ സ്കൂളില്‍ ചേര്‍ന്നു. ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു.എല്ലാമത വിശ്വാസികളുടെയും ചര്‍ച്ചകള്‍ ആരോഗ്യകരവും സാമൂഹിക നന്മക്ക് ഉപകരിക്കുന്നവയും ആയിരിക്കണമെന്ന് പ്രബോധനം സബ് എഡിറ്റര്‍ സദറുദ്ദീന്‍ വാഴക്കാട് പറഞ്ഞു.'കര്‍മശാസ്ത്ര സമീപനം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനുസ് സലീം ഖുര്‍ആന്‍ ക്ലാസ് നടത്തി.ജില്ലാ ഖുര്‍ആന്‍ ക്വിസ് മത്സര വിജയികളായ റഹ്മത്ത്, ബദറുന്നീസ, മറിയു, ത്വാഹിറ, സജിന എന്നിവര്‍ക്ക് കണ്‍വെന്‍ഷനില്‍വെച്ച് സമ്മാന വിതരണം ചെയ്തു. കെ.വി. നിസാര്‍ സ്വാഗതവും എന്‍.എം. ബഷീര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് ഉദ്ഘാടനം ചെയ്തു

 
 
 
 
 
വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഓഫിസ് 
ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന വെല്‍ഫെയര്‍ സ്റ്റേറ്റിന്റെ ആത്മാവിലേക്ക് ജനങ്ങളെ നയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓഫിസ്, ട്രെയിനിങ് സ്കൂളിനു സമീപം മുഴത്തടം സെക്കന്‍ഡ് ക്രോസ് റോഡില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തി തന്നെ വിവിധ ജാതി മത വര്‍ഗ ദേശ ലിംഗ വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്ഫോമായി വികസിപ്പിക്കേണ്ടതാണ്.വികസനത്തെയും രാഷ്ട്ര പുരോഗതിയെയും കുറിച്ച് പുതിയ ചിന്തകള്‍ മുന്നോട്ടുവെച്ചായിരിക്കും പാര്‍ട്ടിയുടെ നയപരിപാടികള്‍ ആവിഷ്കരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ കൂടാളി, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, വൈസ് പ്രസിഡന്റുമാരായ ടി. നാണി ടീച്ചര്‍, പള്ളിപ്രം പ്രന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, സെക്രട്ടറിമാരായ പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, ട്രഷറര്‍ വി.കെ. ഖാലിദ് തുടങ്ങിയവര്‍ സംസാരിച്ചു.

വിജ്ഞാന സദസ്സ്

 വിജ്ഞാന സദസ്സ്
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്ററിന്റെ ആഭിമുഖ്യത്തില്‍ പുതുശേãരി പള്ളിക്കു സമീപം വിജ്ഞാനസദസ്സ് നടത്തി. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സദറുദ്ദീന്‍ വാഴക്കാട്, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി, ടി.എച്ച് മുസ്തഫ മൌലവി, ശിഹാബുദ്ദീന്‍ ഇബ്നുഹംസ എന്നിവര്‍ സംസാരിച്ചു. കെ.കെ. അസ്ലം സ്വാഗതം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം

ജമാഅത്തെ ഇസ്ലാമി പൊതുസമ്മേളനം
ഇരിക്കൂര്‍: ജമാഅത്തെ ഇസ്ലാമി ഇരിക്കൂര്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ആനുകാലിക സംഭവവികാസങ്ങളും ജമാഅത്തെ ഇസ്ലാമിയും എന്ന വിഷയത്തില്‍ പൊതുസമ്മേളനം ഇന്ന് നടക്കും. വൈകീട്ട് നാലുമണിക്ക് ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ ടി.പി. മുഹമ്മദ് ശമീം, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവ്വിര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും

പ്രഭാഷണം

പ്രഭാഷണം
പഴയങ്ങാടി: 'മുഹമ്മദ് നബി: ജീവിതവും സന്ദേശവും' കാമ്പയിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി മുട്ടം ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28,29 തീയതികളില്‍ വൈകീട്ട് 6.45ന് മുട്ടം ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം സംഘടിപ്പക്കും. ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര, കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗം ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

'സുകുമാര മരം' നട്ടു

 'സുകുമാര മരം' നട്ടു
കണ്ണൂര്‍: സുകുമാര്‍ അഴീക്കോടിന്റെ ഭൌതികശരീരം എരിഞ്ഞടങ്ങിയ കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സുകുമാര മരം' നട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം എന്നിവരാണ് ശ്മശാനത്തിന് മുന്‍ഭാഗത്തെ പ്രവേശ കവാടത്തിന് സമീപം മഹാഗണി മരത്തിന്റെ തൈ 'സുകുമാര മരം' എന്ന് പേര് നല്‍കി നട്ടത്.ജില്ലാ വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന്‍, സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, സി. ഇംതിയാസ്, മധു കക്കാട് എന്നിവര്‍ സംബന്ധിച്ചു.

Wednesday, January 25, 2012

REPUBLIC DAY

RIMS

പെട്ടിപ്പാലം: ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി

 പെട്ടിപ്പാലം: 
ഐക്യദാര്‍ഢ്യ-പ്രതിഷേധ സംഗമം നടത്തി
ന്യൂമാഹി: സമരം നാലാം മാസത്തിലേക്കു കടക്കുന്ന വേളയില്‍ പെട്ടിപ്പാലത്ത് വന്‍ ഐക്യദാര്‍ഢ്യ^പ്രതിഷേധ സംഗമം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് സംഗമം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെയും ജനങ്ങളുടെയും തീരുമാനത്തെ മറികടന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.സി. ജോസഫും സര്‍വകക്ഷി നേതാക്കളും നാട്ടുകാരോട് മാപ്പു പറയുക, സമരത്തോടൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും വാക്കുപാലിക്കുക, കോടതിവിധി മറികടന്ന് മാലിന്യം തള്ളുമെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും പറയുന്ന നഗരസഭാധ്യക്ഷതയും ഉപാധ്യക്ഷനും ധാര്‍ഷ്ട്യം വെടിയുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നന്‍, ടി.കെ. മുഹമ്മദലി, മധു കക്കാട്, ബഷീര്‍ കളത്തില്‍, പി. ഷറഫുദ്ദീന്‍, വി.വി. പ്രഭാകരന്‍, ജബീന ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. റുബീന അനസ് സ്വാഗതവും നൌഷാദ് മാടോന്‍ നന്ദിയും പറഞ്ഞു.
ട്രഞ്ചിങ് ഗ്രൌണ്ട് അഴിമതി:
ലോകായുക്ത ഇടപെടണം -സോളിഡാരിറ്റി
തലശേãരി: പെട്ടിപ്പാലം ഗ്രൌണ്ടില്‍ കുഴിയെടുക്കാനും മണ്ണിടാനും ലക്ഷങ്ങള്‍ ചെലവഴിച്ച് അഴിമതി നടത്തിയ സംഭവത്തില്‍ ലോകായുക്ത ഇടപെട്ട് അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി തലശേãരി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ ഏരിയാ പ്രസിഡന്റ് പി.എ. ഷഹീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ്, കെ. മുഹമ്മദ് നിയാസ്, സയ്യിദ് ശമീം എന്നിവര്‍ സംസാരിച്ചു.

Monday, January 23, 2012

MADHYAMAM WEEKLY

 

PRABODHANAM WEEKLY

ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു - എം.ഐ. അബ്ദുല്‍ അസീസ്

 
 
 ഖുര്‍ആന്റെ വിമോചനാത്മകത ചര്‍ച്ചയാകുന്നു
- എം.ഐ. അബ്ദുല്‍ അസീസ്
തലശേãരി: വിശുദ്ധ ഖുര്‍ആന്റെ വിമോചനാത്മകത ആഗോള സമൂഹം സജീവമായി ചര്‍ച്ച ചെയ്യുകയാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ ജില്ലാ സംഗമം തലശേãരി ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖുര്‍ആന്റെ വിപ്ലവാത്മകത പഠിക്കുന്നതിന് പാശ്ചാത്യ ബുദ്ധിജീവികളും വിദ്യാര്‍ഥികളും അറബ് വസന്തത്തിലെ വിപ്ലവ നായകനായ റാശിദ് ഗനൂശിയോട് നിരന്തര സമ്പര്‍ക്കം പുലര്‍ത്തി വരുകയാണ്. സമകാലിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുസ്ലിം സമൂഹം സ്രഷ്ടാവ് ഏല്‍പിച്ച ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. പലിശരഹിത ഇസ്ലാമിക ബാങ്കിങ് തുടങ്ങാന്‍ കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആരംഭിച്ചത് എടുത്തുപറയത്തക്ക നേട്ടമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിശ്വാസവൈവിധ്യം ഖുര്‍ആന്‍ അംഗീകരിച്ചതാണെന്നും ഇതര മതങ്ങളുടെ ആരാധനാമൂര്‍ത്തികളെ ആക്ഷേപിക്കുന്നത് ഖുര്‍ആന്‍ തടഞ്ഞത് ഇസ്ലാമിന്റെ ക്രിയാത്മക ഇടപെടലാണ് കാണിക്കുന്നതെന്നും 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ സംസാരിക്കവേ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട ചൂണ്ടിക്കാട്ടി. പ്രവാചക ദൌത്യം ഏറ്റെടുത്ത ഇസ്ലാമിക സമൂഹം ബഹുസ്വര സമൂഹത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ പ്രഭാഷണം നടത്തി. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടി ശാന്തപുരം അല്‍ജാമിഅ കോളജ് ലെക്ചറര്‍ നഹാസ് മാള അവതരിപ്പിച്ചു.
 ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, കെ.ബി. മുഹമ്മദലി മൌലവി, സി. മഹമൂദ് ഹാജി, കെ.ടി. അന്ത്രു മൌലവി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. മുനീര്‍ സ്വാഗതവും ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയ പ്രസിഡന്റ് യു. ഉസ്മാന്‍ നന്ദിയും പറഞ്ഞു.

അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം -കെ.ടി. ജലീല്‍ എം.എല്‍.എ

 അറബ് മുന്നേറ്റത്തിന്റെ വ്യാപനത്തിന് സമൂഹമനസ്സ് പാകപ്പെടണം 
-കെ.ടി. ജലീല്‍ എം.എല്‍.എ
ബംഗളൂരു: അറബ് നാടുകളിലുണ്ടായ ജനമുന്നേറ്റം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സമൂഹമനസ്സ് പാകപ്പെടണമെന്ന് ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ ജാതി മത വേര്‍തിരിവില്ലാത്ത ഐക്യപ്പെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഏരിയ സംഘടിപ്പിച്ച 'അറബ് വസന്തവും ആഗോള ജനമുന്നേറ്റവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനമുന്നേറ്റങ്ങള്‍ അമേരിക്ക കൃത്രിമമായി സൃഷ്ടിക്കുന്നതും ബാഹ്യശക്തികളുടെ പിന്തുണയില്ലാത്തതുമുണ്ട്. അറബ് രാജ്യങ്ങളിലെ വിപ്ലവങ്ങളില്‍ ഇസ്ലാമിക മാനം സ്വാഭാവികമാണെന്നും ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ പോലും മതം പങ്കുവഹിച്ചിട്ടുണ്ടെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
ഒരു ജനതക്കും സംസ്കാരത്തെ തള്ളിപ്പറഞ്ഞ് വിപ്ലവം നടത്താന്‍ സാധ്യമല്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ 'മാധ്യമം' എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ പറഞ്ഞു. മുല്ലപ്പൂ വിപ്ലവമുണ്ടാക്കിയ മാറ്റം ചരിത്രപരവും നിര്‍ണായകവുമാണ്. എന്നാല്‍, സാമ്രാജ്യത്വ ശക്തികള്‍ ഇതിനെ തോല്‍പിക്കാന്‍ ശ്രമിക്കുന്നതിനെ കരുതിയിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്യ്രത്തിന് വിലക്കുകളും നിയന്ത്രണങ്ങളും വരുന്ന നമ്മുടെനാട്ടില്‍ മാനുഷിക മുന്നേറ്റങ്ങള്‍ക്ക് സമയമായെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്ര ബാബു, ജമാഅത്തെ ഇസ്ലാമി മീഡിയ സെക്രട്ടറി സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ബംഗളൂരു ഓര്‍ഗനൈസര്‍ കെ. ഷാഹിര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ റിഷാദ് മുഹമ്മദ് സ്വാഗതം പറഞ്ഞു.

ചേലോറ സമരം തുടരുന്നു

ചേലോറ സമരം തുടരുന്നു
ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ 25 ദിവസമായി നാട്ടുകാര്‍ ആരംഭിച്ച സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് മാലിന്യനീക്കം രണ്ടാഴ്ചയിലേറെ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നഗരസഭാധികൃതരും പൊലീസും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ മാലിന്യമിറക്കിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. എന്നാല്‍, ഞായറാഴ്ച മാലിന്യവണ്ടികള്‍ ചേലോറയില്‍ മാലിന്യമിറക്കാനെത്തിയില്ല. ഈമാസം 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടക്കുന്നതിനാല്‍ അതുവരെ മാലിന്യമിറക്കല്‍ നിര്‍ത്തണമെന്നാണ് ചേലോറ നിവാസികളുടെ ആവശ്യം.

'മന്ത്രിമാര്‍ വാക്കുപാലിക്കണം'

'മന്ത്രിമാര്‍ വാക്കുപാലിക്കണം'
ന്യൂമാഹി: പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചവേളയില്‍ മന്ത്രി കെ.പി. മോഹനനും കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും ദേശവാസികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ തയാറാവണമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെട്ടിപ്പാലത്ത് ഇനി ഒരു ലോഡ് മാലിന്യംപോലും തള്ളാന്‍ അനുവദിക്കാനാവില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് ഇവരുടെ ഭാഗത്തുനിന്ന് ഒരു സഹായവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.പി. അഷ്റഫ്, കെ.പി. അബൂബക്കര്‍, കോണിച്ചേരി അബ്ദുറഹ്മാന്‍, ടി.എ. സജ്ജാദ്, പി. അബ്ദുസത്താര്‍, പി. നാണു, ഇ.കെ. യൂസുഫ്, നൌഷാദ് മാടോള്‍, പി.കെ.വി. സാലിഹ്, ടി. ഹനീഫ, എം.കെ. സിറാജ്, കെ.പി. സജീവന്‍, റഹീം അച്ചാരത്ത്, എന്‍. ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
പദയാത്ര നടത്തി
ന്യൂമാഹി: പെട്ടിപ്പാലം സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മേഖലയില്‍ രണ്ടു പദയാത്രകള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വിശദീകരണ പ്രസംഗവും നടന്നു. പുന്നോല്‍ ബാങ്കിനു സമീപം നടന്ന സമാപന യോഗത്തില്‍ നൌഷാദ് മാടോള്‍, മുനീര്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. അബ്ദുന്നാസര്‍, കെ.പി. അബൂബക്കര്‍, പി. നാണു, എന്‍. ബഷീര്‍, ടി. ഹനീഫ, എം.കെ. ബാബു, എം.പി. മഹമൂദ് എന്നിവര്‍ നേതൃത്വം നല്‍കി. 
പെട്ടിപ്പാലം: ആറ് മാസം 
അനുവദിക്കണമെന്ന് നഗരസഭ,
സാധ്യമല്ലെന്ന് പഞ്ചായത്തും സമരക്കാരും
തലശേãരി: പെട്ടിപ്പാലം വിഷയത്തില്‍ തലശേãരി നഗരസഭ, ന്യൂമാഹി ഗ്രാമപഞ്ചായത്ത്, സമരസമിതികള്‍ എന്നിവയുമായി കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ വെവ്വേറെ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ആറ് മാസം കൂടി പെട്ടിപ്പാലത്ത് മാലിന്യം തള്ളല്‍ അനുവദിക്കണമെന്ന ആവശ്യമാണ് നഗരസഭ മുന്നോട്ടുവെച്ചത്. ദിവസവും മൂന്ന് ടണ്‍ മാലിന്യം തള്ളാന്‍ അനുവദിക്കുക, പ്ലാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ നഗരസഭ ഉന്നയിച്ചു.
എന്നാല്‍, പിന്നീട് ന്യൂമാഹി ഗ്രാമപഞ്ചായത്തുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭയുടെ ആവശ്യം പഞ്ചായത്ത് തള്ളി. കാലാവധി അനുവദിക്കാനാവില്ല, പെട്ടിപ്പാലത്ത് മാലിന്യം തള്ളരുത്, സമരം തുടങ്ങിയശേഷമുള്ള പെട്ടിപ്പാലത്തെ അവസ്ഥ തുടരുക എന്നീ കാര്യങ്ങളാണ് പഞ്ചായത്ത് ധരിപ്പിച്ചത്. പ്ലാന്റിനെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൃത്യമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നാണറിയുന്നത്.
ഉച്ചക്കുശേഷം പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി, പരിസര മലിനീകരണ വിരുദ്ധസമിതി, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്, മാലിന്യ വിരുദ്ധ സമിതി എന്നിവരുമായി എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ മുന്‍ നഗരസഭാ ചെയര്‍മാന്‍ ഇ. നാരായണനും പങ്കെടുത്തു. നഗരസഭയുടെ ആവശ്യം ഏകകണ്ഠമായി തള്ളിയ സമരക്കാര്‍ പെട്ടിപ്പാലത്ത് മാലിന്യവും വേണ്ട, പ്ലാന്റും വേണ്ട എന്ന നിലപാടില്‍ ഉറച്ചുനിന്നു. സമരക്കാരുടെയും പഞ്ചായത്തിന്റെയും നിലപാട് നഗരസഭയെ അറിയിച്ചശേഷം തുടര്‍ ചര്‍ച്ചയാകാമെന്ന അഭിപ്രായത്തോടെ  പിരിഞ്ഞു. പെട്ടിപ്പാലം മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ഇ. നാരായണന്‍ പറഞ്ഞതായി സൂചനയുണ്ട്.
തലശേãരി റസ്റ്റ്ഹൌസില്‍ നടന്ന ചര്‍ച്ചയില്‍ നഗരസഭാ സംഘത്തിന് ആമിന മാളിയേക്കല്‍, സി.കെ. രമേശന്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിന് കെ. ശ്രീജ, എ.വി. കാദര്‍ മാസ്റ്റര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിക്ക് പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, വിശാല സമരമുന്നണിക്ക് എന്‍.വി. അജയകുമാര്‍, പി. ഖാലിദ്, പരിസര മലിനീകരണ വിരുദ്ധ സമിതിക്ക് സി.കെ. പ്രകാശന്‍, ടി.കെ. ശ്രീജിത്ത്, മാലിന്യവിരുദ്ധ സമിതിക്ക് സിദ്ദിഖ് സന, ടി.എ. സജ്ജാദ്, മദേഴ്സ് എഗേന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ് സംഘത്തിന് പി.എം. ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പെട്ടിപ്പാലത്ത് ഇന്ന് 
പ്രതിഷേധ സംഗമം
തലശേãരി: മാലിന്യവിരുദ്ധ സമരം നാലാം മാസത്തിലേക്ക് കടക്കുന്ന വേളയില്‍  പെട്ടിപ്പാലത്ത് ഇന്ന് രാവിലെ 10 മുതല്‍ അഞ്ച് വരെ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പ്രതിഷേധ സംഗമം നടത്തും. ടി.പി.ആര്‍. നാഥ്, റസാഖ് പാലേരി, പി.ബി.എം ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, കെ. സാദിഖ്, പള്ളിപ്രം പ്രസന്നന്‍, മധു കക്കാട്, കളത്തില്‍ ബഷീര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.

മലര്‍വാടി വിജ്ഞാനോത്സവം

മലര്‍വാടി വിജ്ഞാനോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മലര്‍വാടി വിജ്ഞാനോത്സവത്തിന്റെ ഉപജില്ലാതല മത്സരം കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂളില്‍ മലര്‍വാടി ബാലസംഘം ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെഇസ്ലാമി ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മലര്‍വാടി ഏരിയാ കോഓഡിനേറ്റര്‍ ഷുഹൈബ് മുഹമ്മദ് സ്വാഗതം പറഞ്ഞു. സമ്മാനദാനം ടി.കെ. മുഹമ്മദലി മാസ്റ്റര്‍ നിര്‍വഹിച്ചു.
ഇരിക്കൂര്‍: മലര്‍വാടി ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ എ.എം.ഐ.യു.പി സ്കൂളില്‍ ഉപജില്ലാ മലര്‍വാടി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ വിതരണം ചെയ്തു.
ആദംകുട്ടി ചെങ്ങളായി അധ്യക്ഷത വഹിച്ചു. മടവൂര്‍ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. മുഹ്സിന്‍ പ്രാര്‍ഥന നടത്തി. എന്‍.എം. ബഷീര്‍ സ്വാഗതവും എന്‍. സാക്കിബ് നന്ദിയും പറഞ്ഞു.
മട്ടന്നൂര്‍: മലര്‍വാടി വിജ്ഞാനോത്സവം സബ്ജില്ലാതല മത്സരം ഉളിയില്‍ മൌണ്ട് ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂളില്‍ സംഘടിപ്പിച്ചു. യു.പി. സിദ്ദീഖ് മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. കെ.വി. നിസാര്‍ അധ്യക്ഷത വഹിച്ചു. കെ. മന്‍സൂര്‍ മാസ്റ്റര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു. സറീന ടീച്ചര്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
പയ്യന്നൂര്‍: മലര്‍വാടി ബാലസംഘം വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ ക്വിസ് മത്സരം പെരുമ്പ ജി.എം.യു.പി സ്കൂളില്‍ നടന്നു. യു.പി വിഭാഗത്തില്‍ പി.വി. നവീന്‍ (കേളോത്ത് സെന്‍ട്രല്‍ യു.പി സ്കൂള്‍) ഒന്നാം സ്ഥാനവും കരിവെള്ളൂര്‍ പാട്ടിയമ്മ യു.പിയിലെ കെ. വിശാഖ്, എം.ടി.പി. ഷമ്മാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
എല്‍.പി വിഭാഗത്തില്‍ വെള്ളൂര്‍ ജി.എല്‍.പിയിലെ അജയിനാണ് ഒന്നാം സ്ഥാനം. പെരിങ്ങോം ഗവ. ഹൈസ്കൂളിലെ കെ.വി. അഭിഷേക് രണ്ടും നരമ്പില്‍ ജി.എല്‍.പി.എസിലെ പാര്‍ഥിവ് പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേശ്വരം ബ്ലോക് ക്ഷീര വികസന ഓഫിസര്‍ പി.എച്ച്. സിനാജുദ്ദീന്‍, ഷെഫീഖ് വെള്ളൂര്‍ എന്നിവര്‍ മത്സരം നിയന്ത്രിച്ചു. പി.വി. ഹസ്സന്‍കുട്ടി, മലര്‍വാടിയെ പരിചയപ്പെടുത്തി. പെരുമ്പ ജി.എം.യു.പി.എസ്  പ്രധാനാധ്യാപിക ശ്യാമള ടീച്ചര്‍ സര്‍ട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. ഷിഹാബ് അരവഞ്ചാല്‍ സ്വാഗതവും ഫൈസല്‍ കട്ടൂപ്പാറ നന്ദിയും പറഞ്ഞു.
 തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി സബ്ജില്ലാതല മത്സരം സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്നു. യു. ഉസ്മാന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയാ പ്രസിഡന്റ് ഷഹനാസ് സക്കരിയ്യ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഏരിയാ കോഓഡിനേറ്റര്‍ സാജിദ് കോമത്ത്, സി. അബ്ദുന്നാസര്‍, കെ. മുഹമ്മദ് നിയാസ്, പി.സി. അനസ്, ഇ.വി. സയ്യിദ് ശമീം എന്നിവര്‍ നേതൃത്വം നല്‍കി.
ചൊക്ലി: മലര്‍വാടി ചൊക്ലി ഉപജില്ലാ വിജ്ഞാനോത്സവം ചൊക്ലി ഓറിയന്റല്‍ സ്കൂളില്‍ നടന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്തംഗം ഹമീദ് കരിയാട്,സുലൈ മാസ്റ്റര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഫാറൂഖ് സ്വാഗതവും ഹസീന സക്കരിയ നന്ദിയും പറഞ്ഞു.

സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ് വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്


 സിനര്‍ജി-12' ഓവറോള്‍ ചാമ്പ്യന്‍ഷിപ്
വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളിന്
പഴയങ്ങാടി: മജ്ലിസുത്തഅ്ലീമുല്‍ ഇസ്ലാമി കേരളയില്‍ അഫിലിയേറ്റ് ചെയ്ത വിദ്യാലയങ്ങളുടെ സംസ്ഥാനതല ഐ.ടി പ്രവൃത്തിപരിചയമേള 'സിനര്‍ജി-12'ല്‍ 124 പോയന്റ് നേടി പഴയങ്ങാടി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. 95 പോയന്റ് നേടിയ പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി രണ്ടും 74 പോയന്റുള്ള അല്‍ഹറമൈന്‍ ഇംഗ്ലീഷ് സ്കൂള്‍ കുണ്ടുപറമ്പ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഐ.ടി ഫെസ്റ്റില്‍ 53 പോയന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം 45 പോയന്റ് നേടി ഐ.എസ്.എസ് പൊന്നാനിയും മൂന്നാം സ്ഥാനം 44 പോയന്റുമായി കൊണ്ടോട്ടി മര്‍കസുല്‍ ഉലൂം ഇംഗ്ലീഷ് സീനിയര്‍ സ്കൂളും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 48 പോന്റുമായി വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍, 34 പോയന്റുമായി പ്ലസന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശേãരി, 33 പോയന്റുമായി മര്‍കസുല്‍ ഉലൂം കൊണ്ടോട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്കൂള്‍ പ്രവൃത്തി പരിചയമേളയില്‍ കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിനാണ് ഒന്നാംസ്ഥാനം (35 പോയന്റ്). 34 പോയന്റുമായി ഓമശേãരി പ്ലസന്റ് സ്കൂള്‍ രണ്ടാം സ്ഥാനവും 33 പോയന്റ് നേടിയ ഐ.എസ്.എസ് സ്കൂള്‍ പൊന്നാനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേള യു.പി വിഭാഗത്തില്‍ വാദിഹുദ പ്രോഗ്രസീവ് സ്കൂള്‍ (46 പോയന്റ്), ഐ.എസ്.എസ് പൊന്നാനി (36 പോയന്റ്), അല്‍ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂള്‍ ചേന്ദമംഗലൂര്‍ (34) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പ്രദര്‍ശന മത്സരത്തില്‍ കോഴിക്കോട് അല്‍ ഹറമൈന്‍ ഒന്നാം സ്ഥാനവും ചേന്ദമംഗലൂര്‍ അല്‍ ഇസ്ലാഹ് രണ്ടാം സ്ഥാനവും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങില്‍ 'സിനര്‍ജി^12' ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ടി.വി. കൃഷ്ണന്‍, കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റഫീഖ് എന്നിവര്‍ സംസാരിച്ചു. എ. മുഹമ്മദ്കുഞ്ഞി സ്വാഗതവും വി.സി. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിച്ചു. ഒലിപ്പില്‍ നിയാസ് സ്വാഗതവും പി.കെ. നൌഷാദ് നന്ദിയും പറഞ്ഞു.

ചേലോറയില്‍ നഗരസഭയും പൊലീസും ബലപ്രയോഗം തുടരുന്നു

ചേലോറയില്‍ നഗരസഭയും പൊലീസും
ബലപ്രയോഗം തുടരുന്നു
നഗരസഭയുടെ മാലിന്യം തള്ളലില്‍ കുടിവെള്ളം മലിനമായതിനാല്‍  ശാശ്വത പരിഹാരംതേടി സമരത്തിലേര്‍പ്പെട്ട ചേലോറ നിവാസികള്‍ക്കെതിരെ പൊലീസ് ബലപ്രയോഗം തുടരുന്നു. ഇന്നലെയും സമരക്കാരെ ബലമായി അറസ്റ്റ് ചെയ്ത് മൂന്ന് ലോറി മാലിന്യം തള്ളി. പത്തോളം സമരക്കാരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ജ് ചെയ്തതായി സമരസമിതി ആരോപിച്ചു. കുടിവെള്ളത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് ഡിസംബര്‍ 26ന് ആരംഭിച്ച സമരം തുടരുകയാണ്. സമരക്കാരുമായി നഗരസഭാ അധികൃതര്‍ നടത്താനിരുന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഈ 27ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താനിരിക്കെ, അതുവരെയെങ്കിലും മാലിന്യം തള്ളരുതെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാലിത് നഗരസഭാ അധികൃതര്‍ അംഗീകരിച്ചിട്ടില്ല.  ഇന്നലെ ഒമ്പത് മണി മുതല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടാവുമെന്ന ധാരണയില്‍ രണ്ട് ബസുകളിലും അഞ്ച് ജീപ്പുകളിലും വന്‍ പൊലീസ് സന്നാഹം ട്രഞ്ചിങ് ഗ്രൌണ്ടിന് സമീപം നിലയുറപ്പിച്ചിരുന്നു. എന്നാല്‍, എഴുപതോളം പേരായിരുന്നു സമരപന്തലിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ 11 മണിയോടെ അറസ്റ്റ് ചെയ്തു. ഇന്നലെ ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുവന്നത്. വൈകുന്നേരം 3 മണിയോടെ ഇവരെ വിട്ടയച്ചു. ട്രഞ്ചിങ് ഗ്രൌണ്ട് വിഷയത്തില്‍ ജനവികരം മാനിക്കാതെയുള്ള നഗരസഭാ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചേലോറ നിവാസികള്‍ പറഞ്ഞു.

Saturday, January 21, 2012

'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍

 'മാധ്യമ'ത്തെ കോടതി കയറ്റാന്‍ എന്തിനു
ഭയപ്പെടണം-ഒ. അബ്ദുറഹ്മാന്‍
കോഴിക്കോട്: ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമത്തെ കോടതിയില്‍ കയറ്റാന്‍ സര്‍ക്കാര്‍ എന്തിന് ഭയപ്പെടണമെന്ന് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍. കേസെടുക്കുമെന്ന മന്ത്രിസഭാ തീരുമാനം വന്ന അന്നുമുതല്‍ കോടതിയില്‍വെച്ച് കാണാമെന്ന് മാധ്യമം പരസ്യമായി പറഞ്ഞതാണ്. പിന്നെ സര്‍ക്കാറെന്തിനാണ് തിരിച്ചും മറിച്ചും പറയുന്നത്. ഇപ്പോള്‍ ആര്യാടന്‍ മുഹമ്മദ് പറയുന്നത് മന്ത്രിസഭ തകര്‍ന്നാലും വേണ്ടീല മാധ്യമത്തിനെതിരെ കേസെടുക്കണമെന്നാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത മാധ്യമത്തെ കോടതി കയറ്റിയാല്‍ മന്ത്രിസഭ എങ്ങനെ തകരുമെന്ന് അബ്ദുറഹ്മാന്‍ ചോദിച്ചു. കൊച്ചി മെട്രോക്ക് ആഗോള ടെണ്ടറിന് ശ്രമിച്ചപ്പോള്‍ മാധ്യമം ഇടപ്പെട്ട് പരാജയപ്പെടുത്തിയതാണ് ആര്യാടന്റെ വിദ്വേഷത്തിന് കാരണം. ഇ^മെയില്‍ ചോര്‍ത്തലിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തികഞ്ഞ സെക്കുലര്‍ വീക്ഷണമാണ് മാധ്യമം പുലര്‍ത്തുന്നത്. കേരളത്തിനകത്തും പുറത്തുമുണ്ടായ വര്‍ഗീയ കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മാധ്യമം പുലര്‍ത്തിയ സൂക്ഷ്മതയും കണിശതയും കേരളം കണ്ടതാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്തുന്ന നിലപാടാണ് അതിനുള്ളത്. എന്നാല്‍, സാമ്രാജ്യത്വത്തെ ശക്തിയുക്തം എതിര്‍ക്കുക തന്നെ ചെയ്യും. അതിന് കഴിയാത്തകാലം വരുമ്പോള്‍ ഈ പത്രം അച്ചടി നിര്‍ത്തുമെന്നും എഡിറ്റര്‍ പറഞ്ഞു.

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന വിജ്ഞാനോത്സവം ഉപജില്ലാതല മത്സരങ്ങള്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍ കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍, കാല്‍ടെക്സ്, തലശേãരി സര്‍ഗം ഓഡിറ്റോറിയം, ചൊക്ലി വി.പി. ഓറിയന്റല്‍ ഹൈസ്കൂള്‍, മട്ടന്നൂര്‍ മൌണ്ട്ഫ്ലവര്‍ ഇംഗ്ലീഷ് സ്കൂള്‍ നരയമ്പാറ, വളപട്ടണം താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, മാടായി ഗവ. ഹൈസ്കൂള്‍, ഇരിക്കൂര്‍ എ.എം.ഐ ഇംഗ്ലീഷ് സ്കൂള്‍ എന്നീ കേന്ദ്രങ്ങളിലാണ് മത്സരം നടക്കുക. ഉച്ചക്ക് രണ്ടിന് മത്സരം ആരംഭിക്കും.

മജ്ലിസ് സംസ്ഥാന ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന്

മജ്ലിസ് സംസ്ഥാന ഐ.ടി,
പ്രവൃത്തി പരിചയമേള ഇന്ന്
പഴയങ്ങാടി: വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പോഷിപ്പിക്കാനും തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്താനും രംഗമൊരുക്കുന്ന സിനര്‍ജി 2012 മജ്ലിസ് ഐ.ടി, പ്രവൃത്തി പരിചയമേള ഇന്ന് രാവിലെ ഒമ്പത് മണിക്ക് കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ. മുഹമ്മദ് അഹമ്മദ് പഴയങ്ങാടി വാദിഹുദയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 20 ഓളം സ്കൂളുകള്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ എസ്.എ.പി അബ്ദുസ്സലാം, മാടായി എ.ഇ.ഒ ടി.വി. കൃഷ്ണന്‍, ഐ.ടി.@ സ്കൂള്‍ ജില്ലാ മാസ്റ്റര്‍ ട്രെയിനര്‍ കെ.എം. മഖ്ബൂല്‍, വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകീട്ട് നാലു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കഥാകൃത്ത് ടി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

കോളജ് യൂനിയന്‍ ഉദ്ഘാടനം

 കോളജ് യൂനിയന്‍ ഉദ്ഘാടനം
വിളയാങ്കോട്: വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (വിറാസ്) കോളജ് യൂനിയന്‍ കേന്ദ്ര സാഹിത്യ അക്കാദമി അംഗം ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം എഡിറ്ററും ടി.ഐ.ടി ചെയര്‍മാനുമായ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ടി.ഐ.ടി അക്കാദമിക് ഡയറക്ടര്‍ പി.കെ. സാജിദ് നദ്വി, വാദിഹുദ ഓര്‍ഫനേജ് മാനേജര്‍ മുസ്തഫ ഇബ്രാഹിം, പി.ടി.എ എക്സിക്യൂട്ടിവ് അംഗം സൂപ്പി വാണിമേല്‍, മലയാളം ലെക്ചറര്‍ ആര്‍.സി. പ്രദീപന്‍, യൂനിയര്‍ ചെയര്‍മാന്‍ മുനവിര്‍, യു.യു.സി കെ.പി. മുബാറക് തുടങ്ങിയവര്‍ സംസാരിച്ചു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ സ്വാഗതവും യൂനിയന്‍ സെക്രട്ടറി യൂനുസ് സലിം നന്ദിയും പറഞ്ഞു.

മാലിന്യ പ്രശ്നം: സമരസമിതിയുമായി 27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും

മാലിന്യ പ്രശ്നം: സമരസമിതിയുമായി
27ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും
കണ്ണൂര്‍: കണ്ണൂര്‍, തലശേãരി നഗരസഭകളിലെ മാലിന്യ പ്രശ്നത്തില്‍ ജനുവരി 27ന് സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന്  ജില്ലയുടെ ചുമതലയുള്ള ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. അതുവരെ സമര പരിപാടികളില്‍ നിന്ന് പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
ഇരു നഗരസഭകളിലും ആഴ്ചകളായി മാലിന്യം നീക്കാനാവാത്തതുമൂലം ഉണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നം കണക്കിലെടുത്ത് സര്‍വകക്ഷി യോഗ തീരുമാന പ്രകാരമാണ് പൊലീസ് സംരക്ഷണത്തില്‍ മാലിന്യം നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മന്ത്രിയും എം.പിയും എം.എല്‍.എയും മാത്രമായി എടുത്ത തീരുമാനമല്ല ഇത്.  ജനുവരി 17ന് നടന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് മാലിന്യം നീക്കാന്‍ പൊലീസ് സഹായം അവശ്യപ്പെടാന്‍ തീരുമാനിച്ചത്.  ഈ യോഗത്തില്‍ ചില മാധ്യമ പ്രതിനിധികളും പങ്കെടുത്തിരുന്നു. എല്ലാ എം.എല്‍.എമാരെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ചില എം.എല്‍.എമാര്‍ അസൌകര്യം അറിയിക്കുകയും ചെയ്തു. മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.
സമരസമിതിയുമായി പലവട്ടം ചര്‍ച്ചകള്‍ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  സര്‍ക്കാര്‍ ആരുമായും സംസാരിക്കാന്‍ തയാറായിരുന്നു.  പ്രശ്നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ തുറന്ന മനസ്സാണ്.  പ്രശ്ന പരിഹാരത്തിന് യാഥാര്‍ഥ്യബോധമുള്ള സമീപനം സമരസമിതിയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.
 
ചേലോറയില്‍ വീണ്ടും  സംഘര്‍ഷം
 നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ സമാധാനപൂര്‍വം സമരം ചെയ്യുന്ന ചേലോറ നിവാസികള്‍ക്കെതിരെ ഇന്നലെയും നഗരസഭയും പൊലീസും നടത്തിയ ബലപ്രയോഗം ഏറെനേരം സംഘര്‍ഷത്തിനിടയാക്കി. മാലിന്യം തള്ളാനെത്തിയ നഗരസഭാ ലോറികള്‍ പ്രദേശവാസികളായ അറുപതോളം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുടലെടുത്തത്. വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന സമരക്കാരെ പ്രദേശത്തുണ്ടായിരുന്ന നൂറോളം പൊലീസുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ ദിവസം സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കുകയും അറസ്റ്റിനിടെ പൊലീസിന്റെ ചവിട്ടേറ്റ് മൂന്ന് വീട്ടമ്മമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമരക്കാര്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. രാത്രിയോടെ ഇവരെ തലശേãരി കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടിരുന്നു. തുടര്‍ന്ന് ചേലോറയിലെത്തിയ സമര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ട്രഞ്ചിങ് ഗ്രൌണ്ട് ഗേറ്റിനുമുന്നില്‍ വീണ്ടും സമരപ്പന്തല്‍ കെട്ടുകയും സമരം ശക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വന്‍പൊലീസ്സംഘമെത്തി സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തു നീക്കിയശേഷം നഗരസഭയുടെ മാലിന്യം ചേലോറയില്‍ തള്ളുകയായിരുന്നു.
ചേലോറയില്‍ കുടിവെള്ളത്തിന് ശാശ്വത ബദല്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ മാലിന്യമിറക്കുന്നത് അനുവദിക്കില്ലെന്നുമറിയിച്ചാണ് ഡിസംബര്‍ 26ന് പ്രദേശവാസികള്‍ സമരമാരംഭിച്ചത്. പ്രാണികളെ കൊല്ലുന്നുവെന്നാരോപിച്ച് കണ്ടല്‍ പാര്‍ക്ക് പൂട്ടിച്ച അധികാരികള്‍ കുടിവെള്ളത്തിനായി സമരംചെയ്യുന്ന ജനങ്ങളെ ബലപ്രയോഗത്തിലൂടെ നേരിടുന്നത് കാട്ടുനീതിയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചേലോറ രാജീവന്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ ആരോപിച്ചു. ഇന്നലെ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം നേതാക്കളായ കെ.കെ. രാഗേഷ്, പി.കെ. ശബരീഷ്കുമാര്‍, സി.കെ. പ്രഭാകരന്‍, സോളിഡാരിറ്റി നേതാക്കളായ കെ.കെ. ഫൈസല്‍, ഷമീം കാഞ്ഞിരോട് തുടങ്ങിയവരും എത്തിയിരുന്നു. മാലിന്യം തള്ളല്‍ നിര്‍ത്തുംവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.
Courtesy:Madhyamam

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമം നാളെ

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ജില്ലാ സംഗമം നാളെ
തലശേãരി: ഖുര്‍ആന്‍ സ്റ്റഡിസെന്റര്‍ കേരളയുടെ കണ്ണൂര്‍ ജില്ലാ സംഗമം ജനുവരി 22ന് രാവിലെ 9.30 മുതല്‍ തലശേãരി ടൌണ്‍ഹാളില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. 'ഖുര്‍ആനിലെ കുടുംബം' എന്ന വിഷയത്തില്‍ സഫിയ ശര്‍ഫിയ്യ പ്രഭാഷണം നടത്തും.
എസ്.എ. പുതിയവളപ്പില്‍, അഡ്വ. പി.പി. ജയരാജന്‍, തലശേãരി സ്റ്റേഡിയം മസ്ജിദ് ഖത്തീബ് ഇബ്രാഹിം നജ്മി, സി. മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിക്കും. ഉച്ച രണ്ടിന് 'ഖുര്‍ആനും ബഹുസ്വര സമൂഹവും' എന്ന വിഷയത്തില്‍ തിരുവനന്തപുരം പാളയം പള്ളി ഇമാം മൌലവി ജമാലുദ്ദീന്‍ മങ്കട പ്രഭാഷണം നടത്തും. 'ഖുര്‍ആന്‍ വിസ്മയങ്ങളിലൂടെ ഒരു യാത്ര' എന്ന പരിപാടിക്ക് നഹാസ് മാള നേതൃത്വം നല്‍കും.