ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, March 17, 2012

പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു

 പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ
മാലിന്യം തള്ളാന്‍ ശ്രമം; ഒടുവില്‍ ഉപേക്ഷിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് പൊലീസ് സഹായത്തോടെ മാലിന്യം തള്ളാന്‍ തീരുമാനിച്ച് സര്‍വ ഒരുക്കങ്ങളും നടത്തിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവസാന നിമിഷം ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ ആറോടെ പെട്ടിപ്പാലത്ത് പൊലീസ് സംരക്ഷണയില്‍ മാലിന്യം നിക്ഷേപിച്ചേക്കുമെന്ന വിവരം വ്യാഴാഴ്ച ഉച്ചക്കേ പുറത്തായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ തലശ്ശേരി ഡിവിഷന് കീഴിലുള്ള തലശ്ശേരി, ധര്‍മടം, ന്യൂമാഹി സ്റ്റേഷനുകളിലെ എസ്.ഐമാരടക്കം പൊലീസ് പട തലശ്ശേരി സി.ഐ എം.പി. വിനോദിന്‍െറ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ തയാറായി നിന്നു. മാലിന്യം വഹിച്ച ആറ് വാഹനങ്ങള്‍ പെട്ടിപ്പാലത്തേക്ക് തിരിക്കാന്‍ സ്റ്റേറ്റ് ബാങ്കിന് സമീപം, സൈദാര്‍പള്ളി എന്നിവിടങ്ങളിലും തയാറായി. നഗരസഭാ ഉദ്യോഗസ്ഥരും ഇവിടെ തമ്പടിച്ചിരുന്നു. വിവരം നേരത്തെ അറിഞ്ഞതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെകൊണ്ട് സ സമരപന്തല്‍ നിറഞ്ഞിരുന്നു.
  സമര നേതാക്കള്‍ ഇതിനിടെ ഉന്നത രാഷ്ട്രീയ നേതാക്കളെ വിളിച്ച് പൊലീസ് ഇടപെട്ടാല്‍ സ്ഥിതി വഷളാകുമെന്ന മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യമത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു. അതേസമയം, പൊലീസ് പിന്തിരിഞ്ഞിട്ടും നഗരസഭ അധികാരികള്‍ സ്റ്റേഷനിലത്തെി എന്തു വില കൊടുത്തും മാലിന്യം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടതായി അറിയുന്നു.
പിറവം തെരഞ്ഞെടുപ്പിന് മുമ്പ്  വിളപ്പിന്‍ശാലയില്‍ നടന്നതുപോലുള്ള ചെറുത്തുനില്‍പ് പെട്ടിപ്പാലത്ത് ഉണ്ടാകരുത് എന്നതിനാലാണ് തലസ്ഥാനത്ത് നിന്ന് തന്നെ പൊലീസ് ആക്ഷന്‍ വിലക്കിയതെന്ന് അറിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം ആകാമെന്നാണത്രെ മുകളില്‍ നിന്നുള്ള നിര്‍ദേശം. ന്യൂമാഹി പ്രദേശത്ത് റെയ്ഡ് നടക്കുന്നുണ്ട് എന്ന് പറഞ്ഞാണ് പൊലീസുകാരെ തലശ്ശേരിയില്‍ വിന്യസിച്ചത്.
 ക്രമസമാധാന പ്രശ്നമെന്ന നിലയില്‍ പെട്ടിപ്പാലത്ത് ഇടപെടാന്‍ സാധിക്കില്ളെന്നാണ് പൊലീസ് നിലപാട്. ഹൈകോടതി ഉത്തരവനുസരിച്ച് പാതയോരം തടസ്സപ്പെടുത്തല്‍ എന്ന വകുപ്പനുസരിച്ച് നടപടിക്ക് കഴിയില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആറ്റുകാല്‍ പൊങ്കാല സംഭവത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് വിവാദമായ ഉത്തരവാണിത്.  തലശ്ശേരി നഗരസഭയുടെ അനധികൃത മാലിന്യനിക്ഷേപത്തിനെതിരെ ഒക്ടോബര്‍ 31 മുതലാണ് പെട്ടിപ്പാലത്ത് അനിശ്ചിതകാല സമരം ആരംഭിച്ചത്.

ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു

 
 
ചേലോറയില്‍ സമര സമിതി നേതാവിനെ മര്‍ദിച്ചു
ചേലോറയില്‍ മാലിന്യവിരുദ്ധ സമരസമിതി നേതാവിനുനേരെ ഗുണ്ടാസംഘത്തിന്‍െറ ആക്രമണം. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ കെ.കെ. മധുവിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിനു സമീപത്തെ സമരപന്തലില്‍ ഉപവാസമിരിക്കുകയായിരുന്നു ഇദ്ദേഹത്തെ വെള്ള ക്വാളിസ് വാനിലത്തെിയ മൂന്നംഗ സംഘമാണ് മര്‍ദിച്ചത്. ‘ചെയര്‍പേഴ്സന്‍ ശ്രീജയുടെ വീട്ടില്‍ മാലിന്യം തള്ളുമല്ളെടാ’ എന്ന് ആക്രോശിച്ചാണ് മര്‍ദിച്ചതെന്ന് മധു പറഞ്ഞു.
കാല്‍മുട്ടിനും ചുണ്ടിനും തലക്കും സാരമായി പരിക്കേറ്റ് മധു ബോധമറ്റുവീഴുകയായിരുന്നു. സമരസമിതി പ്രവര്‍ത്തകരായ പിഷാരടി, ഷൈജു എന്നിവര്‍ വെള്ളിയാഴ്ച രാവിലെ സ്ഥലത്തത്തെിയപ്പോഴാണ് ബോധമറ്റുകിടക്കുന്ന ഇദ്ദേഹത്തെ കണ്ടത്തെിയത്. തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രണ്ടാംതവണയാണ് ഇദ്ദേഹത്തിന് മര്‍ദനമേല്‍ക്കുന്നത്. കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ഗുണ്ടാസംഘമാണ് മര്‍ദനത്തിനുപിന്നിലെന്ന് സമരസമിതി ആരോപിച്ചു.
ചേലോറയില്‍ കണ്ണൂര്‍ നഗരസഭ മാലിന്യം തള്ളുന്നതിനെതിരെ പ്രദേശവാസികള്‍ രണ്ടുമാസത്തിലേറെയായി സമരത്തിലാണ്.  ഏതാനും ദിവസം മുമ്പ് സമസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേമ്പറില്‍ മാലിന്യം വിതറിയിരുന്നു. ഇതിന്‍െറ പേരില്‍ 21 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
മര്‍ദനത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് പ്രതിഷേധിച്ചു. ജനകീയ സമരങ്ങളെ മര്‍ദിച്ച് ഒതുക്കുന്നത് ഭരണകൂടഭീകരതയാണെന്നും നീതിബോധമുള്ളവര്‍ സമരരംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. ഫൈസല്‍, സി.ടി. അശ്കര്‍, സി.ടി. ഷഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലോറയിലെ സമരത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈവിട്ടത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് പി.ബി.എം. ഫര്‍മീസ് പറഞ്ഞു.
മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടത്തി. സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം കോര്‍ണര്‍ ചുറ്റി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗം പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, കലാകുടം രാജു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു.

പൗരബോധവും പരജീവിസ്നേഹവും വളരണം -പി.ഐ. നൗഷാദ്

പൗരബോധവും പരജീവിസ്നേഹവും
വളരണം  -പി.ഐ. നൗഷാദ്
ന്യൂമാഹി: സമരങ്ങളിലേര്‍പ്പെടുന്നതിലൂടെ പൗരബോധവും സാമൂഹികബോധവും പരജീവി സ്നേഹവും വളര്‍ന്നുവരണമെന്ന് സോളിഡാരിറ്റി സംസ്ഥാന അധ്യക്ഷന്‍ പി.ഐ. നൗഷാദ്. വേദനയനുഭവിക്കുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമായ ജനവിഭാഗങ്ങളുടെ മോചനത്തിനായി അണിചേരാനുള്ള മനസ്സ് വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മന്ത്രിമാരില്‍ പോലും ശതകോടീശ്വരന്മാരാണ് ഏറെയും. അതിനാല്‍ തന്നെ ഇവര്‍ ആസൂത്രണം ചെയ്യുന്ന വികസന പരിപാടികളും പദ്ധതികളുമെല്ലാം ജനവിരുദ്ധമാവുകയാണ്. ഈ പദ്ധതികളുടെ ബുള്‍ഡോസര്‍ ചക്രങ്ങളില്‍പെട്ട് കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും തയാറാവുന്നില്ല. ഈ അവസ്ഥയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി സമരം ചെയ്യുന്നവര്‍  സ്വന്തം പ്രശ്നങ്ങളില്‍ മാത്രം ഒതുങ്ങാതെ പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് പെട്ടിപ്പാലം സമരം തകര്‍ക്കാനുള്ള നഗരസഭയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണം.
രാഷ്ട്രീയ നേതാക്കളും സര്‍ക്കാറും തലശ്ശേരി നഗരസഭയുടെ തെറ്റായ നടപടികളെ എതിര്‍ക്കാന്‍ ഇനിയെങ്കിലും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.കെ. മുഹമ്മദലി ആമുഖഭാഷണം നടത്തി. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. ജബീന ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.

പെട്ടിപ്പാലം സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു

പെട്ടിപ്പാലം സമരസമിതി
പ്രവര്‍ത്തകര്‍ ചേലോറ സന്ദര്‍ശിച്ചു
ന്യൂമാഹി: ജയില്‍മോചിതരായ ചേലോറ മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ക്ക് പെട്ടിപ്പാലം സമരസമിതിപ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യമര്‍പ്പിച്ചു. പുന്നോല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറയും ആഭിമുഖ്യത്തിലാണ് പെട്ടിപ്പാലം ദേശവാസികള്‍ ചേലോറയിലത്തെിയത്. ടി.എം. മമ്മൂട്ടി, മഹറൂഫ് അബ്ദുല്ല, പി. അബ്ദുസത്താര്‍, കെ.എം. ആയിശ, സഫിയ, സൈനബ എനിവര്‍ നേതൃത്വം നല്‍കി. പി.എം. അബ്ദുന്നാസിര്‍, ജബീന ഇര്‍ഷാദ്, ഇസ്സ എന്നിവര്‍ സംസാരിച്ചു.

കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികം

കാഞ്ഞിരോട് ശങ്കരവിലാസം
യു.പി സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് മെംബര്‍ സി. ഉമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. ലത എന്നിവര്‍ സംസാരിച്ചു. ടി.കെ. സുരേഷ്ബാബു, സി.എച്ച്. രാമകൃഷ്ണന്‍ എന്നിവര്‍ എന്‍ഡോവ്മെന്‍റ് വിതരണം ചെയ്തു. കെ. സുധീര്‍ സമ്മാനദാനം നിര്‍വഹിച്ചു. വിരമിക്കുന്ന എല്‍.വി. ഭാര്‍ഗവി ടീച്ചര്‍ക്ക് വാര്‍ഡ് മെംബര്‍ സി.പി. ഫല്‍ഗുനന്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. ജയപ്രകാശ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. അരവിന്ദന്‍ നന്ദിയും പറഞ്ഞു.

Thursday, March 15, 2012

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം; മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍

ചേലോറയില്‍ ജയില്‍ മോചിതര്‍ക്ക് സ്വീകരണം;
മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍
 നഗരസഭാ ഓഫിസില്‍ മാലിന്യം വിതറിയ സംഭവത്തില്‍ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച സമരസമിതി പ്രവര്‍ത്തകര്‍ക്ക് ട്രഞ്ചിങ് ഗ്രൗണ്ട് കവാടത്തില്‍ സ്വീകരണം നല്‍കി.  തിങ്കളാഴ്ചയായിരുന്നു ഇവരെ അറസ്റ്റു ചെയ്തത്. അതേസമയം, നഗരസഭ ചേലോറയില്‍ ബലമായി തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. മാലിന്യം തള്ളല്‍ കാരണം പ്രദേശത്തെ കിണറുകളില്‍ കുടിവെള്ളം മലിനമായിരിക്കുകയാണ്.
കുടിവെള്ളത്തിനായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം തകരാറിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. പലതവണ അധികൃതരെ അറിയിച്ചെങ്കിലും പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈയൊരവസരത്തില്‍ വീണ്ടും മാലിന്യം തള്ളി പ്രദേശവാസികളുടെ കുടിവെള്ളം തടയുന്നത് നീതീകരിക്കാനാവില്ളെന്ന് ഇവര്‍ പറയുന്നു. ജയില്‍മോചിതര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ ചാലോടന്‍ രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. മധു, പിഷാരടി, കെ. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.

ഫണ്ട് വിതരണോദ്ഘാടനം

ഫണ്ട് വിതരണോദ്ഘാടനം
ഇരിട്ടി: ആറളം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ആടു വളര്‍ത്തലിന്‍െറ ഭാഗമായുള്ള ഫണ്ട് പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ് വിതരണം ചെയ്തു. ചതിരൂര്‍ 110 കോളനി, വീര്‍പ്പാട് കോളനി, നവജീവന്‍ മാതൃകാ ഗ്രാമം എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഫണ്ട് വിതരണം ചെയ്തത്. വാര്‍ഡ് മെംബര്‍ എം.എം. തോമസ് അധ്യക്ഷത വഹിച്ചു. കെ. കേളപ്പന്‍, ഡോ. ഖലീല്‍, ഡോ. ഷിബു, സി.എം. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.

Wednesday, March 14, 2012

ഹജ്ജ് യാത്രികര്‍ക്ക് സേവനവുമായി സുബൈര്‍ ഹാജി

 ഹജ്ജ് യാത്രികര്‍ക്ക്
സേവനവുമായി സുബൈര്‍ ഹാജി
ചക്കരക്കല്ല്: ഹജ്ജ് അപേക്ഷകര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കി ചക്കരക്കല്ലിലെ സുബൈര്‍ ഹാജി മാതൃകയാവുന്നു. യാത്ര ഉദ്ദേശിക്കുന്നവര്‍ പല നിലക്കും ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് പരമാവധി ഹജ്ജ് അപേക്ഷകര്‍ക്കുള്ള സേവനമൊരുക്കലാണ് തന്‍െറ ലക്ഷ്യമെന്ന് 13 വര്‍ഷമായി ഈ രംഗത്തുള്ള അദ്ദേഹം പറയുന്നു.  സ്വന്തം ചെലവില്‍ ഏഴുപേരെ ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ ഇദ്ദേഹം നിയമിച്ചിട്ടുണ്ട്. അപേക്ഷ തയാറാക്കലിനൊപ്പം തുടര്‍ന്ന് വരുന്ന ഹജ്ജ് ക്ളാസും അനുബന്ധ സേവനങ്ങളും നടത്തുന്നു. ചക്കരക്കല്ല് ഹജ്ജ് ക്യാമ്പിന്‍െറ പ്രധാന സംഘാടകരില്‍ ഒരാളും സംസ്ഥാന ഹജ്ജ്  ക്യാമ്പ് വളന്‍റിയര്‍ അംഗവും കൂടിയാണ് ഇദ്ദേഹം. ചക്കരക്കല്ല്-അഞ്ചരക്കണ്ടി റോഡിലുള്ള നാഷനല്‍ സൂപ്പര്‍ഷോപ്പിന് പിറകിലാണ് സുബൈര്‍ ഹാജിയുടെ ഹജ്ജ് ഓഫിസ്.
Courtesy: Madhyamam

ചേലോറ സമരക്കാര്‍ക്ക് ജാമ്യം

 
 
 
 
 
 
  ചേലോറ സമരക്കാര്‍ക്ക് ജാമ്യം
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ മാലിന്യം തള്ളിയ സംഭവത്തില്‍ അറസ്റ്റിലായ ചേലോറ മാലിന്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെച്ചാണ് 21 സമരസമിതി പ്രവര്‍ത്തകര്‍ക്ക് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം  നല്‍കിയത്.
സമരക്കാര്‍ നഗരസഭാ ഓഫിസില്‍ കടന്നുകയറി ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നായിരുന്നു നഗരസഭാ സെക്രട്ടറി നല്‍കിയ പരാതി. ഒരു ലക്ഷം രൂപയുടെ നാശം ഉണ്ടാക്കിയതായി നഗരസഭ ആരോപിക്കുന്നത്്  തെറ്റാണെന്നും ഇതുസംബന്ധിച്ച് പത്രവാര്‍ത്തകളൊന്നും വന്നില്ളെന്നും  സമരസമിതിക്കുവേണ്ടി ഹാജരായ അഡ്വ. കെ.വി. സുനിത് വാദിച്ചു.
അന്യായമായി കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചുവെന്നാരോപിച്ച് അറസ്റ്റിലായ സമരസമിതിക്കാര്‍ ജയിലില്‍ നിരാഹാരമനുഷ്ഠിച്ചു. സമരക്കാരില്‍ വനിതാ ജയിലിലായ 15 സ്ത്രീകളും  സബ് ജയിലില്‍ പ്രവേശിപ്പിച്ച ആറ് പുരുഷന്മാരുമാണ് നിരാഹാരമിരുന്നത്.
തിങ്കളാഴ്ച രാത്രി  ഒമ്പത് മണിയോടെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവ് പ്രകാരം ഇവരെ ജയിലുകളിലത്തെിച്ചത്. പിന്നീട് ജാമ്യം ലഭിച്ചതിനുശേഷം ഇവര്‍ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കുകയായിരുന്നു.
ചേലോറ സമരസമിതി പ്രവര്‍ത്തകര്‍
പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി
ചേലോറ സമരസമിതി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സമരസമിതി പ്രവര്‍ത്തകര്‍ ചേലോറ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം സമരനേതാക്കളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫിസില്‍ മാലിന്യം വിതറി പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞത്തെിയ പൊലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. എന്നാല്‍, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കേസില്‍ കുടുക്കി അറസ്റ്റുചെയ്ത് റിമാന്‍ഡില്‍ വെക്കുകയായിരുന്നു. കള്ളക്കേസ് പിന്‍വലിക്കണമെന്നും മാലിന്യം തള്ളുന്നത് തടയാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സമര നേതാക്കളായ കെ.പി. രമ്യന്‍, ഹാരിസ് ഏച്ചൂര്‍, കെ.എന്‍. ശക്കീര്‍, കെ.പി. റസ്മല്‍, കെ.എം. ശഫീഖ്, കെ.കെ. ഫൈസല്‍, കെ.വി. അശ്റഫ്, എം. സജീദ് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് പഞ്ചായത്ത് കവാടത്തില്‍ പൊലീസ് തടഞ്ഞു.
ശേഷം നടന്ന പൊതുയോഗം സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ മുണ്ടേരി,കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം, സമര നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ചേലോറയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ചേലോറ പഞ്ചായത്ത് പരിധിയിലായിരുന്നു ഹര്‍ത്താല്‍.
‘നഗരസഭ അധ്യക്ഷ രാജിവെക്കണം’
കണ്ണൂര്‍: മാലിന്യപ്രശ്നം പരിഹരിക്കാന്‍ പദ്ധതി പ്രഖ്യാപിക്കാന്‍ കഴിയാത്ത കണ്ണൂര്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ രാജിവെക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, കെ.എം. മഖ്ബൂല്‍, എന്‍.എം. ശഫീഖ്, കെ. സാദിഖ്, ടി.പി. ഇല്യാസ്, പി.സി. ശമീം, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ജയിലിലടച്ച ചേലോറ സമരനേതാക്കളെ സോളിഡാരിറ്റി പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഫാറൂഖ് ഉസ്മാന്‍, ജില്ലാ സെക്രട്ടറി കെ. സാദിഖ്, സേവന വകുപ്പ് കണ്‍വീനര്‍ ഫൈസല്‍ മാടായി എന്നിവര്‍ കണ്ണൂര്‍ സബ് ജയിലില്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

Tuesday, March 13, 2012

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കലക്ടറേറ്റില്‍
കണ്ണൂര്‍: കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്‍റിക്കേഷന്‍ സെന്‍ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  മാര്‍ച്ച് 14, 21, 28 തീയതികളില്‍ രാവിലെ 8.30 മുതല്‍ ഒരു മണിവരെ നടത്തും.  അന്നേദിവസം നോര്‍ക്ക റൂട്ട്സിന്‍െറ കോഴിക്കോട് ഓഫിസില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

ചേലോറ സമരം: നഗരസഭാധ്യക്ഷയുടെ ചേംബറില്‍ മാലിന്യം തള്ളി

 
 ചേലോറ സമരം: 
നഗരസഭാധ്യക്ഷയുടെ
ചേംബറില്‍ മാലിന്യം തള്ളി
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ പ്ളാസ്റ്റിക് മാലിന്യം സമരസമിതി പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ ചേംബറില്‍ കൊണ്ടുവന്ന് തള്ളി. സംഭവത്തില്‍ സ്ത്രീകളുള്‍പ്പെടെ 24 പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചേലോറ മാലിന്യവിരുദ്ധ പ്രക്ഷോഭം 76 ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച, രാവിലെ ഒമ്പതരയോടെ മാലിന്യവുമായത്തെിയ നഗരസഭയുടെ വണ്ടികള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി മൂന്ന് ലോഡ് മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി.
പ്ളാസ്റ്റിക് വേര്‍തിരിച്ച് ഒഴിവാക്കിയ മാലിന്യമാണ് ചേലോറയില്‍ നിക്ഷേപിക്കുന്നതെന്നും കുഴിയെടുത്ത് മാലിന്യം മൂടുമെന്നും ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതിക്കു മറുപടിയായി മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഇന്നലെ കൊണ്ടുവന്ന മാലിന്യത്തില്‍ നിറയെ പ്ളാസ്റ്റിക്കായിരുന്നു. ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചപ്പോള്‍ തങ്ങളോട് പരാതിപ്പെട്ടിട്ട് കാര്യമില്ളെന്നായിരുന്നു മറുപടി.
തുടര്‍ന്നാണ് സഞ്ചിയിലാക്കിയ പ്ളാസ്റ്റിക് മാലിന്യവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ ഉച്ച 12.15ഓടെ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജയുടെ ചേംബറിലത്തെിയത്. പ്ളാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നത് സംബന്ധിച്ച വാഗ്വാദങ്ങള്‍ക്കിടെ ചെയര്‍പേഴ്സന്‍ പൊലീസിനെ ഫോണ്‍ചെയ്ത് വിളിച്ചുവരുത്തി. ഇതോടെ പ്രകോപിതരായ സമരക്കാര്‍ മാലിന്യം ചേംബറില്‍ തള്ളി.
സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍, പിഷാരടി ഏച്ചൂര്‍, സൈനു, മുഹമ്മദ്, ജോണി, നിര്‍മല, കമല തുടങ്ങി 24 പേരെ ടൗണ്‍ സി.ഐ സുകുമാരനും സംഘവും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. എന്നാല്‍, ചെയര്‍പേഴ്സന്‍െറ ചേംബറില്‍ തങ്ങള്‍ മാലിന്യം തള്ളിയിട്ടില്ളെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രശ്നം സൃഷ്ടിച്ചതാണെന്നും സമരസമിതി കണ്‍വീനര്‍ ചാലോടന്‍ രാജീവന്‍ പറഞ്ഞു.
മാലിന്യ പ്രശ്നം: അറസ്റ്റിലായ
വീട്ടമ്മമാര്‍ക്ക് കൊടുംയാതന
നഗരസഭാ ഓഫിസില്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികള്‍ കൊണ്ടിട്ടതിന് അറസ്റ്റിലായ വീട്ടമ്മമാര്‍ക്ക് അനുഭവിക്കേണ്ടി വന്നത് കൊടുംയാതന. ഒമ്പത് മണിക്കൂറോളം ഭക്ഷണമോ വെള്ളമോ കിട്ടാതെ ഇവര്‍ വലഞ്ഞു. 21 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ്ചെയ്തത്. ഇതില്‍ 15 പേര്‍ വനിതകളാണ്. 65 വയസ്സുകാരിയായ സമരനായിക രാധ ഉള്‍പ്പെടെയുള്ള വീട്ടമ്മമാരാണ് ഇതിലുള്ളത്.
തിങ്കളാഴ്ച ഉച്ച 12 മണിയോടെയാണ് ഇവരെ ടൗണ്‍പൊലീസ് നഗരസഭാ ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്.  ഇവരെ വൈകീട്ട് 5.50 വരെ ടൗണ്‍ പൊലീസ്  സ്റ്റേഷനില്‍ നിര്‍ത്തി. കോടതി സമയം കഴിഞ്ഞശേഷം തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍െറ വസതിയിലാണ് ഇവരെ ഹാജരാക്കിയത്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെ ജാമ്യം കിട്ടാത്ത കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ചുമത്തിയത്. നഗരസഭാ കൗണ്‍സിലറെ കൈയേറ്റംചെയ്തുവെന്ന ആരോപണവുമുണ്ട്. ജാമ്യം ലഭിക്കണമെങ്കില്‍ ഓരോരുത്തരും ഒരുലക്ഷം രൂപയും തുല്യതുകക്കുള്ള ആള്‍ജാമ്യവും ഹാജരാക്കണം.
 റിമാന്‍ഡിലായവരെ രാത്രി 9.30 ഓടെ കണ്ണൂരിലത്തെിച്ചശേഷമാണ് ഹോട്ടലില്‍നിന്ന് ഭക്ഷണവും വെള്ളവും നല്‍കിയത്. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും മരുന്നു കഴിക്കുന്ന രോഗികളും ഇക്കൂട്ടത്തിലുണ്ട്. സ്ത്രീകളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോട് അനുബന്ധിച്ച വനിതാ ജയിലിലും പുരുഷന്മാരെ സബ് ജയിലിലുമാണ് പാര്‍പ്പിച്ചത്. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും മറ്റും ചികിത്സയിലുള്ളവരെ ഡോക്ടര്‍മാരുടെ കുറിപ്പ് കൈവശമില്ലാത്തതിനാല്‍ മരുന്ന് കഴിക്കാന്‍ ജയിലധികൃതര്‍ അനുവദിച്ചില്ളെന്നും റിമാന്‍ഡിലായവര്‍ പറഞ്ഞു.നഗരസഭക്ക് ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്നതാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.
ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവമാലിന്യങ്ങള്‍ മാത്രം നിക്ഷേപിക്കുമെന്ന് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് സമരസമിതി നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ നഗരസഭയുടെ ലോറികളില്‍ കൊണ്ടുവന്ന മാലിന്യങ്ങളില്‍ പ്ളാസ്റ്റിക് സഞ്ചികളില്‍ നിറച്ച മാലിന്യങ്ങളും ഉണ്ടായിരുന്നു. സമരസമിതി പ്രവര്‍ത്തകര്‍ ഇതിനെ എതിര്‍ത്തപ്പോള്‍ നഗരസഭയില്‍ പോയി പരാതി പറയാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് തങ്ങള്‍ മാലിന്യം നിറച്ച പ്ളാസ്റ്റിക് സഞ്ചികളുമായി നഗരസഭാ ഓഫിസിലത്തെിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു.
ചേലോറയില്‍ ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍: മാലിന്യവിരുദ്ധ സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ചേലോറ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താലാചരിക്കാന്‍ സമരസമിതി തീരുമാനിച്ചു. പരീക്ഷയെയും മറ്റും ബാധിക്കാത്ത രീതിയിലായിരിക്കും ഹര്‍ത്താല്‍. അറസ്റ്റിലായവര്‍ ജയിലിലും മറ്റു സമരസമിതി പ്രവര്‍ത്തകര്‍ സമരപ്പന്തലിലും ഇന്ന് ഉപവാസമനുഷ്ഠിക്കും.

Monday, March 12, 2012

PRABODHANAM WEEKLY

കൂട്ടുപുഴ പാലം അടച്ചിടുന്നത് മാറ്റി

കൂട്ടുപുഴ പാലം
അടച്ചിടുന്നത് മാറ്റി
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡ് മെക്കാഡം ടാറിങ് നടത്തുന്നതിന്‍െറ ഭാഗമായി 13ന് കൂട്ടുപുഴ പാലം അടച്ചിടാനുള്ള തീരുമാനം ജോലി സൗകര്യാര്‍ഥം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചു.

സംഘാടക സമിതി രൂപവത്കരിച്ചു

 സംഘാടക സമിതി
രൂപവത്കരിച്ചു
ഇരിക്കൂര്‍: ഏപ്രില്‍ എട്ടിന് ശ്രീകണ്ഠപുരത്ത് നടക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളന വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു.  ജില്ലാ വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.ബി.എം ഫര്‍മീസ്, ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ജബ്ബാര്‍ ഹാജി, വി.വി. രാഘവന്‍ നടുവില്‍, രാഘവന്‍ കാവുമ്പായി എന്നിവര്‍ സംസാരിച്ചു. എം.പി. നസീര്‍ സ്വാഗതവും സി.സി. ഫാത്തിമ ടീച്ചര്‍ നന്ദിയും പറഞ്ഞു.
സംഘാടക സമിതി ഭാരവാഹികളായി ജോജോ മാസ്റ്റര്‍ (ചീഫ് അഡൈ്വസര്‍), പി.വി. രാഘവന്‍ (ചെയര്‍.), കെ.പി. ഹനീഫ ചെങ്ങളായി, രാമദാസ് നടുവില്‍, സി.സി. ഫാത്തിമ ടീച്ചര്‍, തോമസ് ചാണ്ടി ഉളിക്കല്‍ (വൈസ് ചെയര്‍.), എം.പി. നസീര്‍ (ജനറല്‍ കണ്‍.), രാഘവന്‍ കാവുമ്പായി, ഹാഷിര്‍ ശ്രീകണ്ഠപുരം, ഉസ്മാന്‍ ചെങ്ങളായി, പ്രീജ ടീച്ചര്‍ (കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.

‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു

 ‘കൗമാര മന:ശാസ്ത്രം’ പ്രകാശനം ചെയ്തു
കണ്ണൂര്‍: ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി രചിച്ച ‘കൗമാര മനഃശാസ്ത്രം’ കണ്ണൂരില്‍ യു.കെ. കുമാരന്‍ പ്രകാശനം ചെയ്തു. വാണിദാസ് എളയാവൂര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ട്രീസ പാലക്കല്‍ പുസ്തകം പരിചയപ്പെടുത്തി. താഹ മാടായി, കെ. പ്രമോദ്, സുധീര്‍ബാബു, കളത്തില്‍ ബഷീര്‍, ജമാല്‍ കടന്നപ്പള്ളി, പി.വി. മഹമൂദ്, വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Sunday, March 11, 2012

BODHANAM

സഫ സ്കൂള്‍ വാര്‍ഷികാഘോഷം

സഫ സ്കൂള്‍ വാര്‍ഷികാഘോഷം
ചക്കരക്കല്ല്: സഫ ഇംഗ്ളീഷ് സ്കൂള്‍, സഫ മോറല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ‘സഫ ചാരിറ്റബിള്‍ ട്രസ്റ്റ്’ ചെയര്‍മാന്‍ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ എന്‍.വി. ജാഫര്‍, ഡോക്ടര്‍ കെ.പി. അബ്ദുല്‍ഗഫൂര്‍, ഡോക്ടര്‍ സി.കെ. സലീം എന്നിവര്‍  സംസാരിച്ചു. സമീറ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന രക്ഷാകര്‍തൃ സംഗമത്തില്‍ വി.എന്‍. ഹാരിസ് ക്ളാസെടുത്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, എം. മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു

കൂടങ്കുളം ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കും

കൂടങ്കുളം ഐക്യദാര്‍ഢ്യ
പരിപാടികള്‍ സംഘടിപ്പിക്കും
കോഴിക്കോട്: മാര്‍ച്ച് 11 ലോകത്തുടനീളം ഫുകുഷിമ ദുരന്തത്തിന്‍െറ സ്മരണകള്‍ പങ്കിടുമ്പോള്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ റസാഖ് പാലേരി അറിയിച്ചു.
 മനുഷ്യരാശിയെ വിനാശത്തിലേക്ക് നയിക്കുന്ന ആണവോര്‍ജ സ്രോതസ്സുകളില്‍നിന്ന് ലോകം പിന്മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഗവണ്‍മെന്‍റും ആണവോര്‍ജത്തിനനുകൂലവും കൂടങ്കുളം സമരത്തിനെതിരെയും സ്വീകരിക്കുന്ന വഴിവിട്ട നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണ്.
ഫുകുഷിമ ദിനത്തില്‍ കാസര്‍കോട് ബേക്കല്‍ ബീച്ച്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍ പയ്യാമ്പലം ബീച്ച്, കൃഷ്ണമേനോന്‍ വനിതാ കോളജ് കാമ്പസ്, പെട്ടിപ്പാലം മാലിന്യവിരുദ്ധ സമര പന്തല്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലും പ്രധാന ടൗണുകളിലും ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങളും സമര പ്രതിജ്ഞയും സംഘടിപ്പിക്കും. മാര്‍ച്ച് 15ന് കേരളത്തിലെ ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ കൂടങ്കുളം സമര പന്തലിലേക്ക് ഫുകുഷിമ സ്മൃതിയാത്ര സംഘടിപ്പിക്കും.
കൂടങ്കുളത്തെയും പരിസരത്തെയും തൊഴിലാളികള്‍ തൊഴില്‍ ഉപേക്ഷിച്ച് ഫുകുഷിമ സ്മൃതിയാത്രയില്‍ പങ്കുചേരും. എന്‍. സുബ്രഹ്മണ്യന്‍, രാമചന്ദ്രന്‍, പി.ഐ. നൗഷാദ്, കെ. സഹദേവന്‍ തുടങ്ങിയ സമര നേതാക്കള്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ഫുകുഷിമ സ്മൃതി പ്രഭാഷണം നടത്തും.
 യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ റസാഖ് പാലേരി, കണ്‍വീനര്‍, കൂടങ്കുളം ഐക്യദാര്‍ഢ്യ സമിതി (ഫോണ്‍: 094446461176യുമായി ബന്ധപ്പെടണം.

Saturday, March 10, 2012

മലയാള സിനിമയില്‍ നടക്കുന്നത് പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി

 മലയാള സിനിമയില്‍ നടക്കുന്നത്
പ്രതിലോമ രാഷ്ട്രീയവത്കരണം -ഷെറി
കണ്ണൂര്‍: പ്രതിലോമ രാഷ്ട്രീയവത്കരണത്തിനുള്ള  ശ്രമങ്ങളാണ് മലയാള സിനിമയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന്  ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ ‘ആദിമധ്യാന്തം’ സിനിമയുടെ സംവിധായകന്‍ ഷെറി അഭിപ്രായപ്പെട്ടു.  സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ടൗണ്‍സ്ക്വയറില്‍ ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും പ്രതിലോമപരമായ ഉള്ളടക്കങ്ങളുമായാണ് മലയാളത്തില്‍ സിനിമകള്‍ ഇറങ്ങുന്നത്. തിരുവനന്തപുരം ചലച്ചിത്രോത്സവത്തില്‍ ‘ആദിമധ്യാന്തം’ തഴയപ്പെട്ടപ്പോള്‍ തങ്ങളുടെ ഭാഗം ആദ്യമായി ലോകത്തിനു മുന്നില്‍ പറയാന്‍ വഴിതന്നത് ‘മാധ്യമം’പത്രമാണ്. സിനിമക്ക് ഇന്ന് ലഭിച്ച അംഗീകാരത്തിന് മാധ്യമത്തോട് കടപ്പെട്ടിരിക്കുന്നു.ആനന്ദ് പട്വര്‍ധന്‍ ഇന്ത്യന്‍ ജാതീയതയെക്കുറിച്ച് ചെയ്ത ഡോക്യുമെന്‍ററിക്ക് ഉത്തരേന്ത്യയില്‍ വലിയ ജനക്കൂട്ടമാണ് ലഭിക്കുന്നത്.
ഈ ആള്‍ക്കൂട്ടങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്താന്‍  തുടങ്ങിയിരിക്കുന്നു.  മലയാളത്തിലും അത്തരം സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ട്. അവയെ മുളയിലേ  നുള്ളിക്കളയാനുള്ള ശ്രമങ്ങളുമുണ്ടെന്ന് ഷെറി ചൂണ്ടിക്കാട്ടി. ആദിമധ്യാന്തം സിനിമയുടെ നിര്‍മാതാവ് പി.എ. റഷീദിനെയും ആദരിച്ചു.  സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ഷെറിക്കും റഷീദിനും ഉപഹാരം നല്‍കി.

സര്‍ഗസായാഹ്നം

സര്‍ഗസായാഹ്നം
കണ്ണൂര്‍: തനിമ കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ സര്‍ഗ സായാഹ്നം സംഘടിപ്പിച്ചു.  തനിമ രക്ഷാധികാരി ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ധാര്‍മികതയിലും നന്മയിലുമൂന്നിയ കലാസൃഷ്ടികളാണ് ഉണ്ടാവേണ്ടതെന്നും അത്തരം സൃഷ്ടികള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
 ചടങ്ങില്‍ തനിമ പ്രസിഡന്‍റ് ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.തനിമ സംസ്ഥാന കമ്മിറ്റിയംഗം ടി.പി. മുഹമ്മദ് ശമീം സംസാരിച്ചു. സെക്രട്ടറി സി.പി.മുസ്തഫ സ്വാഗതം പറഞ്ഞു.
കവിയരങ്ങ് കളത്തില്‍ ബഷീര്‍ കവിത ചൊല്ലി ഉദ്ഘാടനം ചെയ്തു. പപ്പന്‍ ചെറുതാഴം, അബ്ദുല്‍ അസീസ് പുതിയങ്ങാടി, പുരുഷന്‍ ചെറുകുന്ന് എന്നിവര്‍ കവിത ആലപിച്ചു. തുടര്‍ന്ന് തനിമ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

ISLAMIC SPEECH

കുടുക്കിമൊട്ടയില്‍ നാല് കടകളില്‍ മോഷണം

 കുടുക്കിമൊട്ടയില്‍ നാല്
കടകളില്‍ മോഷണം
കാഞ്ഞിരോട്: കുടുക്കിമൊട്ട ടൗണിലെ കടകളില്‍ മോഷണം. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് നാലു കടകളില്‍ മോഷണം നടന്നത്. കെ. നജീബിന്‍െറ ഉടമസ്ഥതയിലുള്ള ബേക്കറി,ഫ്രൂട്സ്കട, കുടുംബശ്രീ സംരംഭമായ പൗര്‍ണമി ടെക്സ്റ്റൈല്‍, ട്രെന്‍ഡ് ടെയ്ലേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടര്‍ തകര്‍ന്ന നിലയിലാണ്. തുണിത്തരങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമസ്ഥര്‍ അറിയിച്ചു. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.

ചേലോറ സമരനായികമാരെ ആദരിച്ചു

ചേലോറ സമരനായികമാരെ ആദരിച്ചു
ചേലോറ മാലിന്യവിരുദ്ധ സമരനായികമാരെ ലോക വനിതാ ദിനത്തില്‍ മാനിഷാദ സാംസ്കാരിക വേദി പൊന്നാടയണിയിച്ച് ആദരിച്ചു. സമരനായികമാരായ താളിയന്‍കമല, ജമീല, പന്ന്യോട്ട് ശ്യാമള, സദ്ഗുരു രാധ, കൗസല്യ എന്നിവരെ വീട്ടമ്മയായ ഖദീജ പൊന്നാട അണിയിച്ചു. രമ്യന്‍ ഏച്ചൂര്‍ അധ്യക്ഷത വഹിച്ചു.
ചാലോടന്‍ രാജീവന്‍, കെ.പി. അബൂബക്കര്‍, കെ.കെ. മധു, സുഹൈല, സദ്ഗുരു രാധ, പന്ന്യോട്ട് ശ്യാമള, ജമീല, താളിയന്‍കമല എന്നിവര്‍ സംസാരിച്ചു.

നഴ്സുമാരുടെ സമരം: ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി

 
 
 
 നഴ്സുമാരുടെ സമരം: 
ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി
എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പരിപാടി മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. അകാരണമായി പിരിച്ചുവിട്ട നഴ്സുമാരെ മാനേജ്മെന്‍റ് തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് സ്വാഗതവും റിവിന്‍ ജാസ് നന്ദിയും പറഞ്ഞു.

ഒൗഷധ വിലനിര്‍ണയത്തില്‍ സര്‍ക്കാറും എം.പിമാരും ഇടപെടണം -സോളിഡാരിറ്റി

 ഒൗഷധ വിലനിര്‍ണയത്തില്‍
സര്‍ക്കാറും എം.പിമാരും
ഇടപെടണം  -സോളിഡാരിറ്റി
കൊച്ചി: കേന്ദ്ര ഒൗഷധ വിലനിര്‍ണയ നയത്തില്‍ കേരള സര്‍ക്കാറും എം.പിമാരും അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി.  2001 ല്‍ സ്വീകരിച്ച വിദേശ നിക്ഷേപം (എഫ്.ഡി.ഐ) ’2005ലെ ഉല്‍പന്ന പേറ്റന്‍റ് രീതി തുടങ്ങിയ തെറ്റായ സമീപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഒൗഷധ മേഖല തകര്‍ക്കുകയും വിദേശ കുത്തകകള്‍ക്ക് അമിതലാഭം നേടുന്ന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തിരിക്കുന്നു.  വില കുറഞ്ഞ മരുന്ന് വിപണിയിലിറക്കിയിരുന്ന റാന്‍ബാക്സി, മാട്രിക്സ് ലബോറട്ടറീസ്, പിരമില്ല്, ശാന്ത ബയോടെക് തുടങ്ങി ഇന്ത്യയിലെ പ്രധാന  കമ്പനികളെയെല്ലാം വിദേശ കമ്പനികള്‍ വിലക്കെടുത്തുകഴിഞ്ഞു. അതിനാല്‍  അടിസ്ഥാന മരുന്നുകളില്‍ പലതിനും  അഞ്ചുവര്‍ഷത്തിനുള്ളില്‍  പത്തിരട്ടിയിലധികം  വര്‍ധനയുണ്ടായതായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നയരേഖയുടെ കരട് നവംബറില്‍  എം.പിമാര്‍ക്കും  സംസ്ഥാനങ്ങള്‍ക്കും  അയച്ചുകൊടുത്തിട്ടും രാജസ്ഥാനിലെ ഒരു എം.പി ഒഴിച്ച് ആരും പ്രതികരിച്ചിട്ടില്ല. കേരളത്തിലെ സാധാരണക്കാരെ ഭീതിജനകമായ രീതിയില്‍ ബാധിക്കുന്നതാണ് ബില്ലിലെ നിര്‍ദേശങ്ങള്‍. ആരോഗ്യ സാക്ഷരത വര്‍ധിച്ച കേരളമാണ് മൊത്തം  ഉല്‍പാദനത്തിന്‍െറ 15 ശതമാനം മരുന്നും ഉപയോഗിക്കുന്നത്. ചികിത്സാച്ചെലവ് രൂക്ഷമായ കേരളത്തിലെ സാധാരണക്കാരുടെ ആരോഗ്യ പരിരക്ഷയെ ഗുരുതരമായി  ബാധിക്കുന്ന ബില്ലിനെതിരെ  കേരളത്തിലെ മുഴുവന്‍ എം.പിമാരും സര്‍ക്കാറും  രംഗത്തിറങ്ങണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു.

ന്യൂമാഹി പഞ്ചായത്തിന്‍െറ നിലപാട് സ്വാഗതാര്‍ഹം

ന്യൂമാഹി പഞ്ചായത്തിന്‍െറ
നിലപാട് സ്വാഗതാര്‍ഹം
തലശ്ശേരി: ശുദ്ധവായു, കുടിവെള്ളം എന്നിവക്കായി പെട്ടിപ്പാലത്ത് അമ്മമാര്‍മുന്‍കൈയെടുത്ത് നടത്തുന്ന സമരത്തെ തകര്‍ക്കാന്‍ പൊലീസ് നടപടിയുണ്ടാവുകയാണെങ്കില്‍ ജനങ്ങളുടെ കുടെ നില്‍ക്കുമെന്ന് പറഞ്ഞ ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജയുടെ നിലപാട് മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് സ്വാഗതം ചെയ്തു. സമരം 130 ദിവസം പിന്നിടുമ്പോഴും വിജയം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് ഏത് സാഹചര്യത്തെയും നേരിടാന്‍ ധീരമായി മുന്നേറുകയാണ് ഇവിടുത്തെ അമ്മമാര്‍. വരുംതലമുറയുടെ രക്ഷക്കും നാടിന്‍െറ മോചനത്തിനുമായി പോരാടുന്ന അമ്മമാരെ ഭൂമാഫിയയെന്ന് വിളിച്ച് അധിക്ഷേപിക്കുന്നര്‍ ഭൂമാഫിയ നടത്തിയ ഇടപാടിന്‍െറ രേഖകള്‍ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. വനിതകളുടെ അന്തസ്സ് ഉയര്‍ത്തിപിടിച്ച് ലോക വനിതാദിനമാചരിക്കുന്ന വേളയില്‍ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന പുന്നോല്‍പെട്ടിപ്പാലത്തെ അമ്മമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും നാടിന്‍െറ ആവാസവ്യവസ്ഥയെ തകര്‍ത്ത തലശ്ശേരി നഗരസഭയെ പിടിച്ചുകെട്ടണമെന്നും മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം

ചേലോറയിലേത് അതിജീവനത്തിനായുള്ള പോരാട്ടം
കണ്ണൂര്‍: ചേലോറ നിവാസികളുടേത് അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് എം. ഖദീജ. 75 ദിവസം പിന്നിട്ട സമരത്തിന് നേതൃത്വം നല്‍കിയ വനിതകളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. രമ്യന്‍ ഏച്ചുര്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ ചാലോടന്‍, ജി.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ടി. സുഹൈല, കെ.പി. അബൂബക്കര്‍ തുടങ്ങിയവര്‍സംസാരിച്ചു. കെ.കെ. മധു സ്വാഗതം പറഞ്ഞു. താളിയന്‍ കമല, പി. ജമീല, പി. രാധ , പന്നിയോട്ടു ശ്യാമള, പി. കൗസല്യ തുടങ്ങിയവരെയാണ് ആദരിച്ചത്.

Thursday, March 8, 2012

തനിമ സര്‍ഗസായാഹ്നം നാളെ

തനിമ സര്‍ഗസായാഹ്നം നാളെ
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സര്‍ഗസായാഹ്നം നടത്തും. വൈകീട്ട് അഞ്ചിന് ടൗണ്‍ സ്ക്വയറിലാണ് പരിപാടി. സാംസ്കാരിക സംഗമം, കവിയരങ്ങ്, ഗാനമേള എന്നിവ നടക്കും.

ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല

ചേലോറയില്‍ ഇന്നലെ മാലിന്യമിറക്കിയില്ല
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബുധനാഴ്ച നഗരസഭയുടെ മാലിന്യമത്തെിയില്ല. ഒന്നര മാസത്തെ ഇടവേളക്കുശേഷം കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ബലപ്രയോഗത്തിലൂടെ ഇവിടെ മാലിന്യമിറക്കിയിരുന്നു.
കര്‍മസമിതി പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്‍പുണ്ടായിട്ടും പൊലീസ് സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്ത് നീക്കിയാണ് മാലിന്യം തള്ളിയത്. മാലിന്യവിരുദ്ധ സമരക്കാര്‍ക്കെതിരെ ബലപ്രയോഗം പാടില്ളെന്ന മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗതീരുമാനത്തിന് വിരുദ്ധമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബലപ്രയോഗവും അറസ്റ്റും നടന്നത്. അതേസമയം, ചേലോറയിലെ 125ലധികം കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാഞ്ഞിട്ട് ഒരുമാസത്തിലധികമായി. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതിനു പരിഹാരമായി നഗരസഭ ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനം താറുമാറായതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം. കുടിവെള്ളം തരാനുള്ള സന്മനസ്സ് കാണിക്കാതെ സമരക്കാര്‍ക്കെതിരെ നടത്തിയ അതിക്രമം തികഞ്ഞ ക്രൂരതയാണെന്ന് സമരനേതാക്കളായ കെ.കെ. മധു, ചാലോടന്‍ രാജീവന്‍, പിഷാരടി ഏച്ചൂര്‍, കെ.പി.അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.

THANIMA