ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, April 3, 2012

ജി.ഐ.ഒ ടീന്‍സ് മീറ്റ്

ജി.ഐ.ഒ ടീന്‍സ് മീറ്റ്
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ഒത്തുചേരല്‍ (ടീന്‍സ് മീറ്റ്) ഏപ്രില്‍ ഒമ്പത്, 10, 11, 12 തീയതികളില്‍ വിളയാങ്കോട് വാദിസലാമില്‍ നടത്തും. ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കേണ്ടത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കണ്‍വീനറുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഏഴിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
 ഫോണ്‍: 9995953016, 8129604080.

ടാലന്‍റീന്‍: മെഗാഫൈനല്‍

 ടാലന്‍റീന്‍:  മെഗാഫൈനല്‍
കണ്ണൂര്‍: എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാലന്‍റീന്‍ ഇന്‍റര്‍നാഷനല്‍ ടാലന്‍റ് സര്‍ച് എക്സാമിന്‍െറ മെഗാഫൈനല്‍ ഏപ്രില്‍ അഞ്ചിന് കോഴിക്കോട് നടക്കും. വിജയികള്‍ക്ക് ഒരുലക്ഷത്തിന്‍െറ സ്കോളര്‍ഷിപ് നല്‍കും. മെഗാഫൈനല്‍ റൗണ്ടിലേക്ക് ജില്ലയില്‍നിന്ന് പയ്യന്നൂര്‍ എടാട്ട് വി.ഇ.എസ് വിദ്യാലയത്തിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി ജയദേവ് മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍/സീനിയര്‍ വിഭാഗങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 26 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജയദേവ് മേനോനെ എസ്.ഐ.ഒ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അഭിനന്ദിച്ചു.

പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു

 
പ്രശാന്ത് ഒളവിലത്തെ അനുമോദിച്ചു
ന്യൂമാഹി: അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകനും ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവുമായ ചിത്രകാരന്‍ പ്രശാന്ത് ഒളവിലത്തെ സ്കൂള്‍ പി.ടി.എ, മാനേജ്മെന്‍റ് സംയുക്ത യോഗം അനുമോദിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ കെ. അബ്ദുറഹീം പ്രശാന്ത് മാസ്റ്റര്‍ക്ക് മെമന്‍േറാ കൈമാറി. മാഹി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് നൂറുല്‍ അമീന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
 25 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന അജിതയെ ആദരിച്ചു. മജ്ലിസ് എം.ടി.എസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍, അല്‍ഫലാഹ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പി.ടി.എ പ്രസിഡന്‍റ് അഹമ്മദ് പെരിങ്ങാടി വിതരണം ചെയ്തു. അല്‍ഫലാഹ് 30ാം വാര്‍ഷിക സപ്ളിമെന്‍റ് അബ്ദുറഹീം പ്രകാശനം ചെയ്തു. അല്‍ഫലാഹ് ട്രസ്റ്റ് മെംബര്‍ കെ.കെ. അബ്ദുല്ല, വെല്‍വിഷേര്‍സ് ഫോറം സെക്രട്ടറി കെ. അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ഡി. ഷീജ, അജിത, സബ്രീന എന്നിവര്‍ സംസാരിച്ചു.

Monday, April 2, 2012

PRABODHANAM WEEKLY

യുവജന സംഗമം നടത്തും

യുവജന സംഗമം നടത്തും
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് തളിപ്പറമ്പില്‍ യുവജന സംഗമം നടത്തും. സിനിമാ സംവിധായകന്‍ ഷെറി ഉദ്ഘാടനം ചെയ്യും. വിഷ്വല്‍ പ്രോഗ്രാമും അരങ്ങേറും. സംഘാടക സമിതി യോഗത്തില്‍ ജില്ലാ സമിതി അംഗം ജബ്ബാര്‍ ചേലേരി അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്‍റ് മിഫ്താഫ്, ഉസ്മാന്‍ കുപ്പം, കെ.കെ. ഖാലിദ്, മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക തടവറയും മൗനധര്‍ണയും

പെട്ടിപ്പാലത്ത് ഇന്ന് പ്രതീകാത്മക
തടവറയും മൗനധര്‍ണയും
ന്യൂമാഹി: പുന്നോല്‍ പ്രദേശത്തെ വീടുകളില്‍ കയറി കള്ളക്കേസുകള്‍ സൃഷ്ടിക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതീകാത്മക തടവറയും മൗനധര്‍ണയും സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പത് മുതല്‍ 11 മണിവരെ പുന്നോല്‍ ആല്‍മരം പരിസരത്ത് സംഘടിപ്പിക്കുന്ന പ്രതീകാത്മക തടവറയും മൗനധര്‍ണയും സി.കെ. ജാനു ഉദ്ഘാടനം ചെയ്യും.  പൊലീസ് ക്രൂരത തെളിയിക്കുന്ന ഫോട്ടോകളും പ്ളക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുമെന്ന് പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. സി.കെ. രാജീവന്‍ സ്വാഗതം പറഞ്ഞു.

ദേശീയപാത സംരക്ഷണ സമിതി എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

 ദേശീയപാത സംരക്ഷണ സമിതി
എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കെ. സുധാകരന്‍ എം.പിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബി.ഒ.ടി പാത ഉപേക്ഷിക്കുക, ദേശീയപാത 30 മീറ്ററില്‍ സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുക, സമരക്കാരെ കള്ളക്കേസില്‍ കുടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉയര്‍ത്തി.
ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് ഒന്നും കൊടുക്കില്ളെന്ന് പ്രഖ്യാപിച്ച് ഭൂമി പിടിച്ചെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  എ. അപ്പുക്കുട്ടന്‍ (ഇടതുപക്ഷ ഏകോപന സമിതി), എം.കെ. ജയരാജന്‍ (എസ്.യു.സി.ഐ), പി.ഇസെഡ്. അസീസ് ഹാജി (മുഴപ്പിലങ്ങാട് ശാദുലി പള്ളി പ്രസിഡന്‍റ്), നസീര്‍ കടാങ്കോട് (കടാങ്കോട് ആക്ഷന്‍ കമ്മിറ്റി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എന്‍ പാര്‍ക്കിനടുത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് എം.പിയുടെ വീടിനു സമീപം പൊലീസ് തടഞ്ഞു. എം.കെ. അബൂബക്കര്‍, വത്സലന്‍, ഷാജി ചാല, പി.വി. മഹമൂദ്, അഷ്റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി

 മനുഷ്യ കര്‍ത്തവ്യം ധര്‍മ സംസ്ഥാപനം -ടി.ആരിഫലി
പഴയങ്ങാടി: ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യന്‍െറ കര്‍ത്തവ്യം ധര്‍മത്തിനുവേണ്ടി നിലകൊള്ളുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പറഞ്ഞു. വാദിഹുദ സ്ഥാപനങ്ങളുടെ സാരഥിയും തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാനുമായിരുന്ന വി.കെ. മൊയ്തു ഹാജിയുടെ  സ്മരണിക പഴയങ്ങാടി വാദിഹുദയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിമ്പിന്‍െറ ധര്‍മം പഞ്ചസാരയും പഞ്ചസാരയുടെ ധര്‍മം മധുരവുമാണ്. ഇത്തരത്തില്‍ മനുഷ്യന് മനുഷ്യന്‍േറതായ ധര്‍മമുണ്ട്. ഈ ധര്‍മസംസ്ഥാപനമാവണം മനുഷ്യജീവിതത്തിന്‍െറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടിലേറെ കാലം വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിലൂടെ മൊയ്തു ഹാജി  ചെയ്ത സേവനം മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സ്മരണിക കെ.കെ. ഹംസ മൗലവി ഏറ്റുവാങ്ങി. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. ഭാസ്കരന്‍ മാസ്റ്റര്‍, താഹ മാടായി, ഡോ.എസ്.എല്‍.പി. ഉമര്‍ ഫാറൂഖ്, പി. ഇഖ്ബാല്‍, വി.സി. മുഹമ്മദ് ഇഖ്ബാല്‍, ആര്‍.സി. പവിത്രന്‍, ടി.പി. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് പുതിയങ്ങാടി സ്മരണികാ സമര്‍പ്പണം നടത്തി. ജമാല്‍ കടന്നപ്പള്ളി സ്വാഗതവും സൈദ് ഇബ്രാഹിം നന്ദിയും പറഞ്ഞു.

Saturday, March 31, 2012

AL FALAH

MALARVADY MONTHLY

KOSER SCHOOL

വി.കെ. മൊയ്തു ഹാജി അനുസ്മരണം ഇന്ന്

വി.കെ. മൊയ്തു ഹാജി അനുസ്മരണം ഇന്ന്
പഴയങ്ങാടി: ഉത്തരകേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ച പഴയങ്ങാടി വാദിഹുദ തഅ്ലീമുല്‍ ഇസ്ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ.മൊയ്തു ഹാജി അനുസ്മരണ പ്രഭാഷണവും ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ പുറത്തിറക്കുന്ന സ്മരണിക പ്രകാശനവും ഇന്ന് ഉച്ച രണ്ടുമണിക്ക് വാദിഹുദയില്‍ നടക്കും. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി.ആരിഫലി സ്മരണിക പ്രകാശനം ചെയ്യും. ടി.കെ.അഹമ്മദ് ഹാജി ഏറ്റുവാങ്ങും. ഗള്‍ഫ് മാധ്യമം ഏഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് അനുസ്മരണ പ്രഭാഷണം നടത്തും. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിക്കും.

വ്യാപാരി സമ്മേളനം

വ്യാപാരി സമ്മേളനം
കാഞ്ഞിരോട്: വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരോട് യൂനിറ്റ് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്‍റ് സി.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്‍റ് കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല കച്ചവടക്കാരെ മേഖലാ പ്രസിഡന്‍റ് ആദരിച്ചു. ഉച്ചക്കുശേഷം നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരോട് യൂനിറ്റ് പ്രസിഡന്‍റ് അഹമ്മദ് നന്ദി പറഞ്ഞു.

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം
കാഞ്ഞിരോട്: കാഞ്ഞിരോട് എ.യു.പി സ്കൂള്‍ വാര്‍ഷികാഘോഷം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് സി. ശ്യാമള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സമ്മാനദാനം അഹമ്മദ്കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു. മഹറൂഫ്, വാര്‍ഡംഗം പി.സി. നൗഷാദ്, എ.എന്‍. അരുണിമ, മദര്‍ പി.ടി.എ പ്രസിഡന്‍റ് എസ്.എം. ശാഹിദ, സി.എ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. യമുന നന്ദി പറഞ്ഞു.

പെട്ടിപ്പാലം: പൊലീസ്പീഡനത്തിനെതിരെ ശബ്ദമുയര്‍ത്തണം- പൊതുജനാരോഗ്യ സമിതി

പെട്ടിപ്പാലം: പൊലീസ്പീഡനത്തിനെതിരെ
ശബ്ദമുയര്‍ത്തണം- പൊതുജനാരോഗ്യ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് ലോറി കത്തിച്ചതിലെ പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത പൊലീസ് നിരപരാധികളെ പീഡിപ്പിക്കുന്നതിനെതിരെ മനുഷ്യസ്നേഹികള്‍ ശബ്ദമുയര്‍ത്തണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുന്നോലില്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പൊലീസ് കയറി ഭീതി സൃഷ്ടിച്ച് സമരത്തില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കാനാണ് ശ്രമമെന്നും സമിതി ആരോപിച്ചു.

പെട്ടിപ്പാലം: നഗരസഭ പ്രതികാരം അവസാനിപ്പിക്കണം -സോളിഡാരിറ്റി

പെട്ടിപ്പാലം: നഗരസഭ പ്രതികാരം
അവസാനിപ്പിക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: പെട്ടിപ്പാലം നിവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ചെയ്തതിന്‍െറ പേരില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നഗരസഭ നടത്തുന്ന പ്രതികാരവേട്ട അവസാനിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ ആവശ്യപ്പെട്ടു. മാലിന്യവണ്ടി കത്തിച്ചതിലും കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തിലും യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ താല്‍പര്യമില്ലാത്ത നഗരസഭ സോളിഡാരിറ്റിയുടെ നിരപരാധികളായ പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം -ടി.കെ. മുഹമ്മദലി

 
 അജ്മലിന്‍െറ മരണം: 
പ്രതികളെ മാതൃകാപരമായി
ശിക്ഷിക്കണം -ടി.കെ. മുഹമ്മദലി
കണ്ണൂര്‍: റാഗിങ്ങിനിടെ പൊള്ളലേറ്റ് കണ്ണൂര്‍ കാപ്പാട് സ്വദേശി അജ്മല്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ എത്രയുംപെട്ടെന്ന് പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി പറഞ്ഞു. സെക്രട്ടറി കളത്തില്‍ ബഷീര്‍, കെ.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
മുഖ്യമന്ത്രി ഇടപെടണം-സോളിഡാരിറ്റി
കണ്ണൂര്‍: അജ്മല്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അജ്മലിന്‍െറ വീട് ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.  ഫാറൂഖ് ഉസ്മാന്‍, പി.സി. ശമീം, കെ.എം. മഖ്ബൂല്‍, ടി.കെ. റിയാസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം
ഉറപ്പാക്കണം-എസ്.ഐ.ഒ
കണ്ണൂര്‍: കാപ്പാട്ടെ അജ്മലിന്‍െറ മരണത്തിന് പിന്നിലെ പ്രതികളെ പഴുതടച്ച അന്വേഷണത്തിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അന്യസംസ്ഥാനങ്ങളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം ആവശ്യപ്പെട്ടു. അജ്മലിന്‍െറ വീട് അദ്ദേഹം സന്ദര്‍ശിച്ചു. അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാര്‍ നിയമപരമായ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു.

AL HUDA SCHOOL

Friday, March 30, 2012

MOIDU HAJI

കുടക് ജില്ലയില്‍ തീപിടിത്തം

 കുടക് ജില്ലയില്‍ തീപിടിത്തം; 
എണ്ണൂറോളം ഏക്കര്‍ വനം കത്തിനശിച്ചു
വീരാജ്പേട്ട: കുടക് ജില്ലയിലെ ചില  ഭാഗങ്ങളിലുണ്ടായ കാട്ടുതീയില്‍ എണ്ണൂറിലധികം ഏക്കര്‍ വനം കത്തിനശിച്ചു. തെക്കന്‍ കുടകിലെ ബാളലെ, നിട്ടൂര്‍, നാഗര്‍ഹൊളെ, തട്ടക്കരെ, കാര്‍മാട് പ്രദേശങ്ങളിലും വടക്കന്‍ കുടകിലെ കുശാല്‍നഗറിനടുത്ത ആത്തൂര്‍, ഹാറങ്കി, ആനെക്കാട്, മൈസൂര്‍ അതിര്‍ത്തിയിലെ കാര്‍മാട്, ചാമരാജ്, ബിളിഗിരി എന്നിവിടങ്ങളിലും കഴിഞ്ഞ മൂന്നുദിവസങ്ങളിലായാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. അത്തൂര്‍ ഭാഗത്തെ നാനൂറോളം ഏക്കര്‍ വനപ്രദേശം കത്തിനശിച്ചു. കുടക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാട്ടാനകള്‍ താമസിക്കുന്ന വനമാണ് കുശാല്‍നഗര്‍-മടിക്കേരി റോഡിലെ അത്തൂര്‍. തൊട്ടടുത്ത ആനെക്കാടുവില്‍ തീപിടിച്ച് ഹാറങ്കി വരെ എത്തിയതായി സമീപവാസികള്‍ പറഞ്ഞു. നാഗര്‍ഹൊളയിലെ തീപിടിത്തത്തില്‍ തേക്കിന്‍തൈകള്‍ കത്തിനശിച്ചു. മാനുകള്‍ അടക്കമുള്ള വന്യജീവികള്‍ കൂട്ടത്തോടെ ഓടിരക്ഷപ്പെടുകയായിരുന്നു. നാഗര്‍ഹൊളെയില്‍ ഇരുനൂറിലധികം വനംവകുപ്പ് ജീവനക്കാര്‍ തീയണക്കാനുള്ള ശ്രമത്തിലാണ്. കുശാല്‍നഗര്‍-മടിക്കേരി റോഡിലെ കല്ലൂര്‍ബെട്ട, ഹേറൂര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച വെളുപ്പിന് തീപിടിത്തമുണ്ടായി. കല്ലൂര്‍ബെട്ട ഫോറസ്റ്റിലെ എട്ടു കിലോമീറ്റര്‍ ചുറ്റളവില്‍ തീ പടര്‍ന്നുപിടിച്ചു. കുടകിലും അതിര്‍ത്തി പ്രദേശങ്ങളിലും മാര്‍ച്ചില്‍ ഇത് രണ്ടാംതവണയാണ് കാട്ടുതീ പടര്‍ന്നുപിടിക്കുന്നത്.

പൗരാവകാശ കോടതി തെളിവെടുത്തു

 പെട്ടിപ്പാലത്തെ പൊലീസ് അതിക്രമം:
പൗരാവകാശ കോടതി തെളിവെടുത്തു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തെകുറിച്ച് കണ്ണൂര്‍ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരാവകാശ കോടതി തെളിവെടുത്തു. പൊലീസ് അതിക്രമത്തിന് ഇരയായ നാലു വയസ്സുകാരി ഇസയും സ്ത്രീകളും ഉള്‍പ്പെടെ നൂറിലേറെ പേര്‍ മൊഴിനല്‍കി. അഡ്വ. പി.എ. പൗരന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരിദേവന്‍, എം. സുല്‍ഫത്ത്, പി. അംബിക എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
പൗരാവകാശ കോടതി കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി. ശശി അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുല്‍നാസര്‍, എന്‍.വി. അജയകുമാര്‍, ജബീന ഇര്‍ഷാദ്, സുമയ്യ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. പ്രേമന്‍ പാതിരിയാട് സ്വാഗതം പറഞ്ഞു. സമാപന യോഗത്തില്‍ അഡ്വ. പി.എ. പൗരന്‍ പൊലീസിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചു. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി ക്രൂരമായ പൊലീസ് അതിക്രമമാണ് പെട്ടിപ്പാലത്ത് നടന്നതെന്ന് അദ്ദേഹം കുറ്റപത്രത്തില്‍ ആരോപിച്ചു.
‘ജനകീയ മതില്‍’ തീര്‍ത്തു
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി പ്രതീകാത്മകമായി ‘ജനകീയ മതില്‍’ നിര്‍മിച്ചു. വിശാലസമരമുന്നണിയുടെയും പൊതുജനാരോഗ്യ സംരക്ഷണസമിതിയുടെയും നേതൃത്വത്തിലാണ് ‘മതില്‍’ തീര്‍ത്തത്.
പൊലീസിനെ ഉപയോഗിച്ച് ജനകീയസമരങ്ങളെ തകര്‍ക്കാമെന്നത് ഭരണകൂടത്തിന്‍െറ വ്യാമോഹം മാത്രമാണെന്നും പെട്ടിപ്പാലത്ത് പൊലീസ് നടത്തിയ ഭീകരതക്ക് മറുപടി പറയേണ്ടിവരുമെന്നും ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്‍റ് ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. ‘ജനകീയ മതില്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകരായ ചൂര്യായി ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുല്‍ നാസര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

എം.പി ഫണ്ടിന് ഭരണാനുമതി

എം.പി ഫണ്ടിന് ഭരണാനുമതി
മുണ്ടേരി  പഞ്ചായത്തിലെ മായന്‍മുക്ക് അങ്കണവാടി റോഡ് ഡ്രൈനേജ്, മെറ്റലിങ്, ടാറിങ് എന്നിവക്ക് അഞ്ച് ലക്ഷം.

Thursday, March 29, 2012

VISION 2016

ചേലോറയില്‍ സമരം തുടരുന്നു; കുടിവെള്ളക്ഷാമം രൂക്ഷം

ചേലോറയില്‍ സമരം തുടരുന്നു;
കുടിവെള്ളക്ഷാമം രൂക്ഷം
നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശവാസികള്‍ നടത്തുന്ന സമരം തുടരുന്നു. നാലു മാസത്തിലധികമായി തുടരുന്ന സമരത്തെ നഗരസഭ ബലപ്രയോഗത്തിലൂടെയും പൊലീസ് ലാത്തിച്ചാര്‍ജിലൂടെയും കള്ളക്കേസിലൂടെയും നേരിട്ടെങ്കിലും സമരം കെട്ടടങ്ങിയില്ല. ചേലോറ മാലിന്യമുക്ത ഗ്രാമമാക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയംഗങ്ങള്‍ പറഞ്ഞു.
മാലിന്യം തള്ളുന്നത് കാരണം  കുടിവെള്ളം മലിനമായതിനെ തുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള സംവിധാനം തകരാറിലായി. ചേലോറ നിവാസികളുടെ നിരന്തര ആവശ്യപ്രകാരം ഇടക്ക് പമ്പിങ് നടന്നെങ്കിലും പിന്നീട് നഗരസഭ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ടാങ്ക് ക്ളീന്‍ ചെയ്തശേഷം മാത്രമേ പമ്പിങ് തുടരാവൂ എന്നാവശ്യപ്പെട്ടത്, പമ്പിങ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ചാണ് കുടിവെള്ള വിതരണം നിര്‍ത്തിവെച്ചതെന്നും ഇവര്‍ പറഞ്ഞു. പ്രദേശത്തെ 200 ലധികം കുടുംബങ്ങള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ്.

ദേശീയപാത വികസന സര്‍വേ വീണ്ടും തടസ്സപ്പെടുത്തി

ദേശീയപാത വികസന സര്‍വേ
വീണ്ടും തടസ്സപ്പെടുത്തി
ചക്കരക്കല്ല്: ദേശീയപാത വികസന സര്‍വേ നാട്ടുകാര്‍ വീണ്ടും തടസ്സപ്പെടുത്തി. വാരം-കടാങ്കോട് പ്രദേശത്ത് കൂടി  പോകുന്ന വളപട്ടണം-ചാല കണ്ണൂര്‍ ബൈപ്പാസ് ചാലില്‍ മൊട്ട-നാലു വരി പാതക്ക് വേണ്ടിയുള്ള സര്‍വേയാണ് ബുധനാഴ്ച 11 മണിയോടെ പ്രദേശവാസികളായ 600 ഓളം സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന സംഘം തടഞ്ഞത്.
കഴിഞ്ഞ ദിവസം സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞത് സംഘര്‍ഷത്തിലത്തെിയപ്പോള്‍ കടാങ്കോട് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ എട്ടുപേരെ ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുന്നൂറിലധികം വീടുകളടങ്ങുന്ന  ജനവാസ കേന്ദ്രത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
ഇതിനുപകരണം നിര്‍ദിഷ്ട അലൈന്‍മെന്‍റ് അല്‍പം മാറ്റി ജനവാസമില്ലാത്ത പ്രദേശത്ത ് കൂടെ  സര്‍വേ നടത്തണമെന്ന പ്രദേശവാസികളുടെ നിര്‍ദേശം അധികൃതര്‍ ചെവിക്കൊണ്ടില്ളെന്നും തികച്ചും പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു.  ബുധനാഴ്ച രാവിലെ 11 മണിയോടെ തുടങ്ങിയ സര്‍വേ ജനങ്ങളുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചെങ്കിലും അധികൃതരുടെ നിര്‍ദേശപ്രകാരം ഉച്ചയോടെ വീണ്ടും ആരംഭിക്കുകയായിരുന്നു. അതിനിടയില്‍ പൊലീസും അധികൃതരും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ബലം പ്രയോഗിക്കുകയും ചെയ്തതായി നാട്ടുകാര്‍ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ നാലുവരി പാതക്കുവേണ്ടി കുറ്റിയടിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍  കഴിയില്ളെന്ന് ജനങ്ങള്‍ പറഞ്ഞു. സ്ഥലം എം.പി, എം.എല്‍.എ, വാര്‍ഡ് മെംബര്‍, ദേശീയപാത ചാര്‍ജ് വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി
കണ്ണൂര്‍: ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കടാങ്കോട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  എം.എല്‍.എയുടെ വീടിനു മുന്നില്‍ ധര്‍ണ നടത്തി.
കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ പള്ളിക്കുന്നിലുള്ള വീടിനു മുന്നിലാണ്  ധര്‍ണ നടത്തിയത്.
 കണ്‍വീനര്‍ എം.കെ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. നസീര്‍, പോള്‍ ടി. സാമുവല്‍ എന്നിവര്‍  നേതൃത്വം നല്‍കി. ധര്‍ണ നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം -പൊതുജനാരോഗ്യ സംരക്ഷണ സമിതി

പെട്ടിപ്പാലം തീവെപ്പ്
ഗൂഢാലോചന പുറത്തുകൊണ്ടുവരണം
-പൊതുജനാരോഗ്യ സംരക്ഷണ സമിതി
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് നഗരസഭാ ലോറി തീയിട്ട സംഭവത്തില്‍ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംഘര്‍ഷ ദിവസം രാവിലെ പുന്നോലിലെ റോഡില്‍നിന്നും വീടുകളില്‍നിന്നും കസ്റ്റഡിയിലെടുത്ത 30 പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് നഗരസഭ നല്‍കിയ പ്രതിപട്ടികയാണ്. സംഘര്‍ഷത്തിന്‍െറ തലേ ദിവസം നഗരസഭാ ഓഫിസില്‍ നടന്ന രാഷ്ട്രീയ നേതാക്കളുടെ യോഗത്തില്‍ തയാറാക്കിയ പ്രതിപട്ടികയാണിത്.
പുന്നോലിലെ പാര്‍ട്ടി ഓഫിസില്‍ നഗരസഭാ ചെയര്‍പേഴ്സന്‍െറ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വാഹനം കത്തിക്കാനുള്ള ആളെ ചുമതലപ്പെടുത്തിയതെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. 11.30 ന് ട്രഞ്ചിങ് ഗ്രൗണ്ടില്‍ ലോറി കത്തുമ്പോള്‍ സമരക്കാര്‍ ആരും പെട്ടിപ്പാലത്ത് ഉണ്ടായിരുന്നില്ല. 100 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവരെ ലാത്തിചാര്‍ജ് നടത്തി ഓടിക്കുകയും ചെയ്തശേഷമാണ് ലോറി കത്തിച്ചത്.
ലോറി കത്തുന്ന സമയത്ത് ട്രഞ്ചിങ് ഗ്രൗണ്ടില്‍ കണ്ടത്തെിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തില്ല. ലോറി കത്തിച്ച് പുഴയില്‍ ചാടിയ പ്രതിയെ ദൃക്സാക്ഷികളായ ഡിവൈ.എസ്.പി, സി.ഐ എന്നിവര്‍ പിടികൂടിയില്ല. കത്തിച്ചലോറി പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും വിധേയമാക്കാതെ നഗരസഭക്ക് തിരിച്ചേല്‍പിച്ച് തെളിവു നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനില്‍ക്കുകയാണ്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ളെറിഞ്ഞ സംഭവത്തില്‍  യഥാര്‍ഥ പ്രതികളെ കണ്ടത്തൊന്‍ നടപടി സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ജില്ലാ പൊലീസ് മേധാവിയോട് അഭ്യര്‍ഥിച്ചു.
‘നഗരസഭാധ്യക്ഷയും
പൊലീസും തെളിവു നശിപ്പിക്കുന്നു’
ന്യൂമാഹി: നഗരസഭാ മാലിന്യവണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷയും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കുകയാണെന്നും കൂടുതല്‍ തെളിവെടുപ്പ് നടത്താതെ മാലിന്യവണ്ടി നഗരസഭക്ക് വിട്ടകൊടുത്ത് ഇത് സ്ഥിരീകരിക്കുകയാണെന്നും  മദേഴ്സ് എഗൈന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ ആരോപിച്ചു. ഫോറന്‍സിക് വിഭാഗത്തെകൊണ്ട് കത്തിയ വണ്ടി പരിശോധിപ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യുന്നതിനുമുമ്പായി നഗരസഭക്ക് വര്‍ക്ക് ഷോപ്പിലത്തെിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തത്  പൊലീസ് മേധാവികളും നഗരസഭാ ചെയര്‍പേഴ്സനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്. വണ്ടി കത്തിച്ച സംഭവത്തില്‍ നഗരസഭാധ്യക്ഷ തയാറാക്കിയ പ്രതിപട്ടിക അനുസരിച്ചാണ് അറസ്റ്റ് നടന്നതെന്നും അവര്‍ ആരോപിച്ചു.
‘ന്യൂമാഹി പഞ്ചായത്ത് അംഗങ്ങള്‍
കബളിപ്പിച്ചു’
തലശ്ശേരി: പെട്ടിപ്പാലം മാലിന്യനിക്ഷേപത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പുന്നോല്‍ ജനതക്കൊപ്പമാണെന്ന് ഭാവിച്ച് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിശാല സമര മുന്നണിയിലെ സ്ത്രീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പെട്ടിപ്പാലത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ പേരില്‍ ലളിതമായ ഒരു പ്രതിഷേധക്കുറിപ്പ് ഇറക്കുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. 24ന് ചേര്‍ന്ന പഞ്ചായത്ത് യോഗം പൊലീസ് ‘ഭീകര’തയില്‍ മൗനം പാലിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 13 അംഗങ്ങളും ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചു. പെട്ടിപ്പാലത്ത് മാലിന്യം തള്ളാന്‍ നിയമപരമായി തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് നഗരസഭ അവസാനമയച്ച കത്തിന് പഞ്ചായത്ത് മറുപടി നല്‍കാത്ത സംഭവത്തില്‍ നിലപാട് വ്യക്തമാക്കണം.
പെട്ടിപ്പാലത്തെ പൊലീസ് പൈശാചികത മനുഷ്യാവകാശ കമീഷന്‍ കണ്ടില്ളെന്ന് നടിച്ചു. നാലു വയസ്സുകാരിയെ പൊലീസ് ക്രൂരമായി ആക്രമിച്ച സംഭവമുണ്ടായിട്ടും കമീഷന്‍ അനങ്ങിയില്ല. മാലിന്യ നിക്ഷേപം അവസാനിക്കുംവരെയോ മരണം വരെയോ തങ്ങള്‍ പോരാട്ടം തുടരുമെന്ന് സ്ത്രീകള്‍ പറഞ്ഞു. ന്യൂമാഹി പഞ്ചായത്തിനെതിരെ 28ന് രാവിലെ മുതല്‍ ഉച്ച വരെ കുറിച്ചിയില്‍ ടൗണില്‍ ധര്‍ണ നടത്തും. 29ന് കുറിച്ചിയില്‍ ജനകീയ കോടതി പരിപാടി, ഏപ്രില്‍ രണ്ടിന് പഞ്ചായത്ത് ഓഫിസ് ഉപരോധം, മൂന്നിന് കുറിച്ചി ടൗണില്‍ മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യ സംഗമം എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി.ടി. ജുബൈരിയ, സുബൈദ നാലകത്ത്, സുമയ്യ സിദ്ദീഖ്, സീബ നിസാര്‍, ഷബ്ന നൗഫല്‍, ഷഹദിയ, സൈബുന്നീസ, അഫീല തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിച്ചു.
‘പുന്നോലില്‍ പൊലീസ് സമരക്കാരെ
 നേരിട്ടത് നെയിംപ്ളേറ്റ് ഇല്ലാതെ’
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം പരാജയപ്പെടുത്താന്‍ മാര്‍ച്ച് 20ന് എത്തിയ പൊലീസുകാരില്‍ ഭൂരിഭാഗവും നെയിംപ്ളേറ്റ് അഴിച്ചുവെച്ചാണ് സമരക്കാരെ നേരിട്ടതെന്ന് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ ആരോപിച്ചു. സ്വന്തം ഐഡന്‍റിറ്റി അഴിച്ചുമാറ്റിയ പൊലീസുകാരാണ് നാട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്തത്.
പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിന് വെള്ളം കൊടുക്കാനും സമരവളന്‍റിയര്‍മാരെ പൊലീസിന് കാണിച്ചുകൊടുക്കാനും ഓടി നടന്നിരുന്നെന്നും സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ ആരോപിച്ചു.
ഫെയ്സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തത്
അനുവാദമില്ലാതെയെന്ന്
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ തലശ്ശേരി നഗരസഭാധ്യക്ഷയെ താന്‍ വ്യക്തിഹത്യ നടത്തിയതായി അവര്‍ പൊലീസില്‍ പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മാധ്യമപ്രവര്‍ത്തകനായ റംഷീദ് ഇല്ലിക്കല്‍ വ്യക്തമാക്കി.  ഫെയ്സ്ബുക്കില്‍ തന്‍െറ അനുവാദമില്ലാതെ ഷെനിദ് ഷംസ് എന്നയാള്‍ പെട്ടിപ്പാലത്തെ പൊലീസ് മര്‍ദനത്തിന്‍െറ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതാണ്. നഗരസഭാധ്യക്ഷയുടെ പരാതിയില്‍ താന്‍ കുറ്റക്കാരനാണെന്ന് പറയുന്നില്ല. തന്‍െറ ഫെയ്സ്ബുക്കിലേക്ക് മറ്റൊരാള്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും 128 പേര്‍ കമന്‍റ് രേഖപ്പെടുത്തിയതായും മറ്റുള്ളവര്‍ക്ക് പ്രചരിപ്പിച്ചതുമായാണ് പരാതിയില്‍ പറയുന്നതെന്ന് റംഷീദ് ചൂണ്ടിക്കാട്ടി.

പ്രതിഷേധിച്ചു

പ്രതിഷേധിച്ചു
എടക്കാട്: ജനകീയ സമരങ്ങള്‍ക്കുനേരെ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുകയും സമരത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരെ ക്രിമിനല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും ചെയ്യുന്നതില്‍ സോളിഡാരിറ്റി എടക്കാട് ഏരിയാ സമിതി പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്തവരെ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് സാലിം, ഫൈസല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദേശീയപാത വികസനം
സര്‍വേ തടയാന്‍ ശ്രമിച്ച സമരസമിതി
പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുഴപ്പിലങ്ങാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനത്തെിയ ഉദ്യോഗസ്ഥരെ തടഞ്ഞ ഒമ്പത് സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
എടക്കാട് റെയില്‍വേ സ്റ്റേഷനുസമീപം ചൊവ്വാഴ്ച  രാവിലെ 11 മണിയോടെയാണ് സംഭവം.
കണ്ണൂര്‍ സി.ഐ സുകുമാരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്യുന്ന രംഗം പത്രത്തിനുവേണ്ടി ഫോട്ടോ എടുക്കാനത്തെിയ മുഴപ്പിലങ്ങാട്ടെ ഫോട്ടോഗ്രാഫര്‍ ചന്ദ്രനെ സി.ഐ സുകുമാരന്‍ തടഞ്ഞു.  ഫോട്ടോ എടുത്താല്‍ രണ്ടു ദിവസത്തേക്ക് പുറംലോകം കാണില്ളെന്നും ജാമ്യമില്ലാത്ത കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തി. 
സമരസമിതി നേതാവ്  കെ.കെ. ഉത്തമന്‍, ഷിജു, കെ.വി. ചന്ദ്രന്‍, പോള്‍ ടി. സാമുവല്‍, അനൂപ് ജോണ്‍, കെ.വി.ശ്രീമതി, വി. ശോഭ, എം.കെ. മറിയു, എ. മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  ഇവരെ തലശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി രണ്ടാള്‍ ജാമ്യത്തില്‍ ഏഴു മണിക്കുശേഷം വിട്ടയച്ചു.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് എന്‍.എച്ച്. സര്‍വേ  ഉദ്യോഗസ്ഥ ഭാരതിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ടാലി പരിശീലനം

ടാലി പരിശീലനം
കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നബാര്‍ഡിന്‍െറ സഹകരണത്തോടെ ടാലിയില്‍ സൗജന്യ പരിശീലനം നടത്തും. ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും താമസസൗകര്യവും സൗജന്യമാണ്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ പേര്, രക്ഷിതാവിന്‍െറ പേര്, വയസ്സ്, മേല്‍വിലാസം,ഫോണ്‍ നമ്പര്‍, അക്കൗണ്ടന്‍സിയിലുള്ള മുന്‍പരിചയം എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, നിയര്‍ ആര്‍.ടി.എ ഗ്രൗണ്ട്, പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈനായും അപേക്ഷിക്കാം. അഡ്രസ്സ്: www.rudseti.webs.com, ഫോണ്‍: 04602-226573/227869.

Tuesday, March 27, 2012

സായാഹ്ന ധര്‍ണ

സായാഹ്ന ധര്‍ണ
ഇരിട്ടി: തലശ്ശേരി-മൈസൂര്‍ റെയില്‍പാത അവഗണനക്കെതിരെ സോളിഡാരിറ്റി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സായാഹ്ന ധര്‍ണ നടത്തി. ഇരിട്ടി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു.