ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, May 5, 2012

കുടുംബസദസ്സ്

 
 
 കുടുംബസദസ്സ്
ചക്കരക്കല്ല്: കാലഘട്ടത്തിന്‍െറ മാറ്റത്തിനനുസരിച്ച് സമൂഹത്തില്‍ നവോത്ഥാനം നിര്‍വഹിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്ന് പ്രബോധനം വാരിക സബ് എഡിറ്റര്‍ സദ്റുദ്ദീന്‍ വാഴക്കാട്. ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന  കാമ്പയിനിന്‍െറ ഭാഗമായി ചക്കരക്കല്ലില്‍ സംഘടിപ്പിച്ച കുടുംബസദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഗോകുലം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇ. അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും എം. മൊയ്തീന്‍ നന്ദിയും പറഞ്ഞു. 
03-05-2012/7 PM/GOKULAM AUDITORIUM/CHAKKARAKAL

Friday, May 4, 2012

എ.ഐ.സി.എല്‍ വായ്പ നല്‍കി

 എ.ഐ.സി.എല്‍ വായ്പ നല്‍കി
കണ്ണൂര്‍: ഇസ്ലാമിക് ഫൈനാന്‍സ് കമ്പനിയായ എ.ഐ.സി.എല്ലിന്‍െറ കണ്ണൂര്‍ ഓഫിസില്‍ നിന്നുള്ള ആദ്യത്തെ വായ്പ നല്‍കി.  സി.ഇ.ഒ കെ.കെ. അലി കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ വി.കെ. ഖാലിദിന് ചെക്ക് നല്‍കി.  മൂന്നു മാസംമുമ്പാണ് എ.ഐ.സി.എല്ലിന്‍െറ കണ്ണൂര്‍ ഓഫിസ് ബെല്ലാര്‍ഡ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എ.ഐ.സി.എല്ലിന്‍െറ ഓഹരി, വായ്പ സംബന്ധമായതും മറ്റ് സേവനങ്ങളും ഈ ഓഫിസില്‍നിന്ന് ലഭിക്കുമെന്ന് ബ്രാഞ്ച് ഇന്‍ചാര്‍ജ് അബ്ദുല്‍ ഗഫൂര്‍ ആലത്തൂര്‍ അറിയിച്ചു. ഫോണ്‍: 0497 3052601.

Thursday, May 3, 2012

JIH CHALAD

AL JAMIA AL ISLAMIA

ISLAHIYA COLLEGE

ഖദീജക്ക് സോളിഡാരിറ്റിയുടെ സഹായ ഹസ്തം

 ഖദീജക്ക് സോളിഡാരിറ്റിയുടെ
സഹായ ഹസ്തം
കേളകം: ഞായറാഴ്ച വൈകീട്ട് ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ അജ്ഞാതനായ അക്രമിയുടെ കല്ളേറില്‍ തല തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അടക്കാത്തോട് പുത്തന്‍വീട്ടില്‍ ഖദീജയുടെ (ഒമ്പത്) ചികിത്സാ ചെലവ് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു.
കുട്ടിയുടെ ദൈന്യത ‘മാധ്യമ’ത്തിലൂടെ അറിഞ്ഞാണ് ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് സോളിഡാരിറ്റി (സേവന വിഭാഗം) ജില്ലാ സെക്രട്ടറി പി.സി. ഷമീം,  ഭാരവാഹികളായ കെ. സാദിഖ്, റിയാസ് പയ്യന്നൂര്‍ എന്നിവര്‍ അറിയിച്ചു. പട്ടാമ്പി പള്ളിപ്പുറം റെയില്‍വേ സ്റ്റേഷന്‍ വിട്ടയുടനെയാണ് ശരവേഗത്തില്‍ എത്തിയ കല്‍ച്ചീള് ഖദീജയുടെ തലക്കേറ്റത്. അടക്കാത്തോട് ടൗണിന് സമീപത്തെ ഒറ്റമുറി പീടികയില്‍ നിരാലംബരായി രണ്ട് മക്കളോടൊപ്പം കഴിയുന്ന നൂര്‍ജഹാന്‍െറ ഇളയ മകളാണ് ഖദീജ. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തുകിട്ടുന്ന നാമമാത്ര വരുമാനമായിരുന്നു ഇവരുടെ ആശ്രയം.
ഇതിനിടെ സംഭവം കണ്ണൂരിലെ ഹാറൂണ്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്ന ജമാഅത്തെ ഇസ്ലാമി കോട്ടക്കല്‍ ഏരിയാ സമിതി പ്രസിഡന്‍റ് അലവിക്കുട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെി പ്രാഥമിക ചെലവുകള്‍ക്കായി 10,000 രൂപ ഖദീജയുടെ ഉമ്മ നൂര്‍ജഹാന് കൈമാറി.
റെയില്‍ യാത്രക്കിടെ പരിക്കേറ്റ ഖദീജക്ക് നിയമസഹായമത്തെിക്കുന്നതിനും സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി, കോട്ടക്കല്‍ ഘടകം രംഗത്തത്തെിയിട്ടുണ്ട്.
 Account Details:
Account Holder             -   P C Shameem
Account Number           -   20013235247
Bank                               -   State Bank of India
Branch                           -   Thalassery
Type of A/C                    -   Saving Account
IFSC Code                      -   SBIN0000926 
Mob              : 91 80 89 80 88 28  

സോളിഡാരിറ്റി സായാഹ്ന സദസ്സ്

 
 സോളിഡാരിറ്റി
സായാഹ്ന സദസ്സ്
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ബി.ഒ.ടി വിരുദ്ധ  പാലിയേക്കര ഐക്യദാര്‍ഢ്യ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂരില്‍ സായാഹ്ന സദസ്സ് നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 
ബി.ഒ.ടിയിലെ സ്വകാര്യവത്കരണ താല്‍പര്യത്തെയും ജനവിരുദ്ധതയെയും മനസ്സിലാക്കാന്‍ കഴിയാത്ത സംഘടനകള്‍ ഈ സമൂഹത്തിന് ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രതിനിധിസഭാംഗം വി.കെ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സോളിഡാരിറ്റി ജില്ലാ സെകട്ടറി കെ. സാദിഖ്, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ മാടായി സ്വാഗതവും ബി. അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.
തലശ്ശേരി: തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബി.ഒ.ടി വിരുദ്ധ പ്രതിഷേധ സായാഹ്നം കൂടങ്കുളം ആണവ വിരുദ്ധ ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
 സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, ദേശീയപാത സംരക്ഷണ സമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ത്, സി. അബ്ദുന്നാസര്‍, സി.ടി. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. പി.എ. സഈദ് സ്വാഗതവും എ.വി. അജ്മല്‍ നന്ദിയും പറഞ്ഞു.

ടോപ്കോ സംസം ജ്വല്ലറിയുടെ കര്‍ണാടക ശാഖപ്രവര്‍ത്തനമാരംഭിച്ചു

 ടോപ്കോ സംസം ജ്വല്ലറിയുടെ
കര്‍ണാടക ശാഖപ്രവര്‍ത്തനമാരംഭിച്ചു
മംഗലാപുരം: ടോപ്കോ സംസം ജ്വല്ലറിയുടെ കര്‍ണാടകയിലെ ആദ്യ ശാഖ മംഗലാപുരത്തിനു സമീപം വിറ്റ്ലയില്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നൂറു ശതമാനം 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല

 നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
പഴയങ്ങാടി: അഞ്ചാംമന്ത്രി വിവാദത്തിലൂടെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിച്ച് അന്തരീക്ഷം മലീമസമാക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിയും സാമുദായിക സന്തുലിതത്വവും എന്ന വിഷയത്തില്‍ ഫ്രൈഡേ ക്ളബ്, പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തിരക്കുകൂട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ ശുദ്ധ വര്‍ഗീയവാദമാണ് ഉന്നയിച്ചത്. ഇത് പിണറായി വിജയനും ഏറ്റുപിടിച്ചു. മുരളീധരന്‍ മുതല്‍ ചെന്നിത്തലവരെ ഈ  അജണ്ടയെയാണ് പ്രോല്‍സാഹിപ്പിച്ചത്.
അഞ്ചാം മന്ത്രിയെ നിയമിക്കുമ്പോഴുള്ള അധിക ചെലവിന്‍െറ പേരിലാണ് തടസ്സം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഇതിന് സാമുദായിക സന്തുലനത്തിന്‍െറ ന്യായം പറഞ്ഞ് സാമുദായിക വികാരം മുതലെടുക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും എന്‍.എം. മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

യുവജന മുന്നേറ്റയാത്ര നടത്തി

 യുവജന മുന്നേറ്റയാത്ര നടത്തി
കണ്ണൂര്‍: സി.പി.എമ്മിന്‍െറ പാര്‍ട്ടി കോടതിക്കെതിരെ കണ്ണൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് യുവജന മുന്നേറ്റ യാത്ര നടത്തി. കണ്ണൂര്‍ സിറ്റി, കാഞ്ഞിരോട് എന്നീ മേഖലകളില്‍ നിന്ന് തുടങ്ങിയ യാത്ര വാരത്ത് സമാപിച്ചു. മുസ്ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, ജാഥാ ലീഡര്‍ അഷ്റഫ് കാഞ്ഞിരോടിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ടി.പി. തന്‍സീര്‍ അധ്യക്ഷത വഹിച്ചു. പി.സി. അഹമ്മദ്കുട്ടി, കെ.പി.സലാം, റിയാസ് മുണ്ടേരി, പി. ഹാഷിം, ടി. അഹമ്മദ്, സി.പി. റഷീദ്, ജലാലുദ്ദീന്‍ അറഫാത്ത്, എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. പി.സി. മുനവിര്‍ സ്വാഗതം പറഞ്ഞു.

Wednesday, May 2, 2012

കരിയര്‍ ഗൈഡന്‍സ്

പരിപാടികള്‍ ഇന്ന്
കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്: 
സൗജന്യ കരിയര്‍ ഗൈഡന്‍സ് 
ഉദ്ഘാടനം- ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ 
11.AM

JIH CHAKKARAKAL

നാട്ടുകാരുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കുളത്തിന് പുതുജീവന്‍

 
 
 
 നാട്ടുകാരുടെ കൂട്ടായ്മയില്‍
പഴയ പള്ളിക്കുളത്തിന് പുതുജീവന്‍
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാഞ്ഞിരോട് പഴയ പള്ളിക്കുളത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതുജീവന്‍. പുതുതലമുറക്ക് അന്യമായിമാറിയ നീന്തല്‍ സവിശേഷമായ ശാരീരിക വ്യായാമമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പരിസരവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ച് കുളം പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയതെന്ന് നവീകരണത്തിന് നേതൃത്വം നല്‍കിയ സി.കെ.സി. മുഹമ്മദ് പറഞ്ഞു.
നിര്‍മാണപ്രവൃത്തി നടത്തി കുളത്തിന്‍െറ സംരക്ഷണവും നീന്തല്‍ പരിശീലനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. മൂസ, എം.കെ. സലീം, പി.സി. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.ഐ.ഒ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം

 
 
 
 
 
 
 
 
 
 
 എസ്.ഐ.ഒ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
കാഞ്ഞിരോട്: രാഷ്ട്രീയാതിപ്രസരം കാരണം കാമ്പസുകള്‍ നിര്‍ജീവമായി മാറിയിരിക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആശിഖ് കാഞ്ഞിരോട്. ‘ഭാവി നമ്മുടേതാണ്’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കേരളഘടകം നടത്തുന്ന കാമ്പയിന്‍െറ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരോട് അല്‍ഹുദ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘വിമോചനത്തിന് വിശുദ്ധമാര്‍ഗം’ എന്ന വിഷയത്തില്‍ എം.എന്‍. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ഫാസില്‍ അഴീക്കോട് അധ്യക്ഷത വഹിച്ചു. പി. ശാക്കിറ, കെ. ഫവാസ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബ സംഗമം

കുടുംബ സംഗമം
മട്ടന്നൂര്‍: സ്വന്തം ഇച്ഛയെ നിയന്ത്രിക്കുന്നതാണ് ഏറ്റവും വലിയ ത്യാഗമെന്നും വ്യക്തി സംസ്കരണത്തിലൂടെയേ നല്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാവൂവെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വളോര യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. പി.വി. ഇബ്രാഹിംകുട്ടി സംസാരിച്ചു.

പ്രഭാഷണം

പ്രഭാഷണം
ചക്കരക്കല്ല്: മേയ് മൂന്നിന് വൈകുന്നേരം ഏഴ് മണിക്ക് ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ ‘ജമാഅത്തെ ഇസ്ലാമി സവിശേഷതകള്‍’ എന്ന വിഷയത്തില്‍ സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തും.

കലാസ്വാദന സദസ്സ്

 
 
 
 
 
 
 
 
 
 
 
 
 
 
 കലാസ്വാദന സദസ്സ്
കണ്ണൂര്‍: യുവജന സംഗമത്തിന്‍െറ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ചാലാട് പാറക്കണ്ടി മൈതാനിയില്‍  കലാസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി പ്രവര്‍ത്തനം വിശദീകരിക്കുന്ന തിയറ്റര്‍ സ്കെച്ച് വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസര്‍ സ്വാഗതവും ചാലാട് യൂനിറ്റ് പ്രസിഡന്‍റ് ഷുഹൈബ് നന്ദിയും പറഞ്ഞു. പ്രദേശത്തെ പഴയ ഗായകന്‍ ഹംസക്കോയ, പക്ഷിനിരീക്ഷണത്തിലും കലാകായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചാലാട് സ്വദേശി ഫിഫ സന്തോഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി
ചക്കരക്കല്ല്: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന കാമ്പയിനിന്‍െറ  ഭാഗമായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ തന്നട യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. ഹുസയിന്‍ വയനാട്, കളത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. മൊയ്തീന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

Monday, April 30, 2012

സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം

 
 സജ്ജാദ് അബ്ദുറഹ്മാന് 
ഉയര്‍ന്ന വിജയം
ചെന്നൈ: സത്യാബാമ യൂനിവേഴ്സിറ്റി  BE Computer Science കോഴ്സില്‍ കാഞ്ഞിരോട് സ്വദേശി സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം. കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സജ്ജാദ്  BE ബിരുദം ഏറ്റുവാങ്ങി. കാഞ്ഞിരോട് മായന്മുക്കിലെ 'സഫ' യില്‍ പി പി അബ്ദുറഹ്മാന്‍്റെയും യു വി ഖദീജയുടെയും മകനാണ് . ചൈന്നെയിലെ Deveton Corrie Boys Higher Secondary School, CHM HS വാരം, Al Huda English School,  എന്നിവിടങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞ ശേഷമാണ് ഉപരി പഠനാര്‍ത്ഥം ചെന്നയിലെ സത്യബാമ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. പ്രമുഖ   IT  സ്ഥാപനമായ Cognizantല്‍  ക്യാമ്പസ് പ്ളെസിമെന്‍്റ്റ് മുഖേന സെലക്ഷന്‍ ലഭിച്ചിറ്റുണ്ട്.  S.I.O കാഞ്ഞിരോട് യുണിറ്റ് പ്രവര്‍ത്തകനാണ് . ജമീല, സുബൈദ (ജമാഅത്തെ· ഇസ്ളാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ) ആബിദ , നജ (കുറ്റിപ്പുറം MES  കോളേജ് B.Arch. വിദ്യാര്‍ഥിനി) എന്നിവര്‍ സഹോദരികളാണ്.
ഉയര്‍ന്ന വിജയം നേടിയ സജ്ജാദിനെ S.I.O കാഞ്ഞിരോട് യുണിറ്റ് അഭിനന്ദിച്ചു. പി സി അജ്മല്‍ ആധ്യക്ഷത വഹിച്ചു.

TOPCO

 ടോപ്കോ ഗ്രൂപ്പ് 
വിജയത്തിന്റെ പടവുകളില്‍
ചൂഷണ മുക്തമായ വ്യാപാര രംഗം എന്ന ലക്ഷ്യവുമായി കണ്ണൂരിലെ ബിസിനസ് മേഖലയിലേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് വിജയത്തിന്റെ പടവുകള്‍ ഒരോന്നായി പിന്നിടുന്നു. ചെന്നൈയില്‍ പ്ളാസ്റിക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപാര രംഗത്ത് വേരുന്നിയ എടയന്നൂര്‍ സ്വദേശി സി.എം. ഉസ്മാന്‍ ഹാജിയുടെയും ടി.കെ നഫീസയുടെയും മകന്‍ ടി. കെ. അബ്ദുള്‍ അസീസിന്റെയും സഹോദരി ഭര്‍ത്താവ് പി.സി.മൂസ്സ ഹാജിയുടെയും നേതൃത്വത്തില്‍ വളര്‍ന്നുവന്ന ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇന്ന് കണ്ണൂര്‍ നഗരത്തിലും മലയോര മേഖലയിലും സ്വര്‍ണ്ണം, വസ്ത്രം തുടങ്ങി വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായി മാറി കഴിഞ്ഞു. ചെന്നൈയിലെ സംസം പ്ളാസ്റിക് വ്യാപാരത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ മൊത്ത കച്ചവട രംഗത്തേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് 1992 ല്‍ മട്ടന്നൂരില്‍ ടോപ്കോ ജ്വല്ലറി ആരംഭിച്ചതോടെയാണ് റീട്ടേല്‍ രംഗത്തേക്ക് പ്രവേശിച്ചത് കണ്ണൂരിലെ ബാങ്ക് റോഡില്‍ പിന്നിട് ആരംഭിച്ച ടോപ്കോ സംസം ജ്വല്ലറി നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുകയാണ്.
    സംസ്ഥാനത്തു മാത്രമല്ല പുറത്തും അടുത്ത മാസം ഷോറുമുകള്‍ ആരംഭിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ന്യായ വിലയുമാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങളെ സഹായിച്ചത്. മട്ടന്നൂരില്‍  അത്യാധുനിക ടെക്സ്റയില്‍ ഷോറും, കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍  ഷോറുമുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും. 
    സത്യസന്ധമായ വ്യാപാരം എന്ന സദുദ്ദേശ്യമാണ് ടോപ്കോ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് പറയുന്നു. വെറും ലാഭം കൊയ്യുവാനുള്ള മേഖലയല്ല വ്യാപാരം. ഉപഭോക്താവ് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ശരിയായമൂല്യം ലഭിക്കേണ്ടതുണ്ട്. വ്യാപാരത്തെ ജനകീയമാക്കുവാനും മൂല്യവത്കരിക്കാനുമുള്ള പുതിയപദ്ധതികള്‍ ടോപ്കോ ഗ്രൂപ്പിന്റെ പരിഗണനയില്‍ ഉണ്ട്. വ്യാപാരത്തില്‍ കിട്ടുന്ന ലാഭവിഹിതത്തിന്റെ വലിയ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത് ടോപ്കോ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. വ്യാപാര രംഗത്ത് ടി.കെ.നസീര്‍, ടി.കെ. മുനീര്‍ എന്നിവര്‍ അസീസിന്റെ സഹായികളാണ്.   

TOPCO