ജനപക്ഷ രാഷ്ട്രീയ സദസ്സ്
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡില്‍ ജനപക്ഷ രാഷ്ട്രീയ സദസ്സ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് പി.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, മധു കക്കാട്, സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫാത്തിമ ടീച്ചര്‍, എന്‍.വി. താഹിര്‍, എം.പി. നസീര്‍ എന്നിവര്‍ സംസാരിച്ചു. രാഘവന്‍ കാവുമ്പായി സ്വാഗതവും കെ.പി. എബ്രഹാം നന്ദിയും പറഞ്ഞു.

























