ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 12, 2012

ഇരകളുടെ സംഗമം ഇന്ന്

 നെറ്റ് വര്‍ക്ക്  മാര്‍ക്കറ്റിങ് തട്ടിപ്പ്:
ഇരകളുടെ  സംഗമം ഇന്ന്
തലശ്ശേരി: നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് തട്ടിപ്പിന് ഇരയായവരുടെ സംഗമം ബുധനാഴ്ച വൈകീട്ട് നാലിന് തലശ്ശേരി പുതിയ സ്റ്റാന്‍ഡില്‍ നടക്കും. സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം ഉദ്ഘാടനം ചെയ്യും. മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കുക, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിങ് ട്രേഡ് യൂനിയനുകള്‍ പിരിച്ച് വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഗമം.

ഗസ്സ ഐക്യദാര്‍ഢ്യ ദിനം

ഗസ്സ ഐക്യദാര്‍ഢ്യ ദിനം
വിളയാങ്കോട്: വിറാസ് കോളജില്‍ മനുഷ്യാവകാശ ദിനം ഗസ്സ ഐക്യദാര്‍ഢ്യ ദിനമായി ആചരിച്ചു. ഫര്‍മീസ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു.  അറബിക് ലെക്ചറര്‍ ടി.എ. ബിനാസ് സ്വാഗതവും യൂനിയന്‍ ചെയര്‍മാന്‍ ജൈസല്‍ ജമാല്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി വീട് ഫണ്ട് കൈമാറി

 മലര്‍വാടി വീട്
ഫണ്ട് കൈമാറി
വാരം: വാരം ഐ.എം.ടി സ്കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച മലര്‍വാടി വീട് ഫണ്ട് കൈമാറി.  പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്ററില്‍നിന്ന് ഐ.എം.ടി സ്കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് മാസ്റ്റര്‍ ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ കെ.വി. മൊയ്തുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.എം. സുമയ്യ ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഏറ്റവും നല്ല പാര്‍ട്ടിസിപ്പേഷന് വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനം സ്കൂള്‍ ചെയര്‍മാന്‍ പി.പി. മുഹമ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു.

SAFA EDAKKAD


മനുഷ്യാവകാശ സംരക്ഷണത്തിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണം

 മനുഷ്യാവകാശ സംരക്ഷണത്തിന്
സ്ത്രീസമൂഹം മുന്നിട്ടിറങ്ങണം
-ടേബിള്‍ ടോക്ക്
മലപ്പുറം: ജാതിമത രാഷ്ട്രീയ ഭേദമന്യേ മനുഷ്യാവകാശ സംരക്ഷണത്തിന് സ്ത്രീസമൂഹം മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ‘പൗരാവകാശങ്ങളുടെ സമകാലികത’ വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. മലപ്പുറം മലബാര്‍ ഹൗസില്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഖമറുന്നീസ അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
ജനിച്ച മണ്ണില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ പോലും ഇന്ന് പലര്‍ക്കും അപ്രാപ്യമാണെന്നും സ്ത്രീധനവും ഗാര്‍ഹിക പീഡനവും നിരോധിച്ച നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും പരാതി നല്‍കാന്‍ തയാറാവാതെ മിക്ക സ്ത്രീകളും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
പൗരന്മാരുടെ അവകാശങ്ങള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഒൗദാര്യമാണ് എന്ന നിലക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതെന്നും അവകാശങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റ് കെ.എന്‍. സുലൈഖ പറഞ്ഞു.
സംസ്ഥാന സമിതി അംഗം ഇ.സി. ആയിഷ വിഷയാവതരണം നടത്തി. കെ.കെ. സുഹറ ടീച്ചര്‍ ഖമറുന്നീസ അന്‍വറിന് ഉപഹാരം സമ്മാനിച്ചു. മലപ്പുറം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സന്‍ കെ.എം. ഗിരിജ, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ കെ.പി. ജല്‍സീമിയ, വനിതാ ലീഗ് വൈസ് പ്രസിഡന്‍റ് അഡ്വ. കെ.പി. മറിയുമ്മ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗം കെ.കെ. സുഭദ്ര, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ഗീത മാധവന്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം വൈസ് പ്രസിഡന്‍റ് സഫിയ അലി, ആരാമം സബ് എഡിറ്റര്‍ ഫൗസിയ ഷംസ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍.സി. സാബിറ സ്വാഗതം പറഞ്ഞു.

Tuesday, December 11, 2012

ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു

 
 ജി.ഐ.ഒ കാമ്പയിന്‍ സമാപിച്ചു
വീരാജ്പേട്ട: ‘ലജ്ജ എന്‍െറ മുഖഛായ’ എന്ന വിഷയത്തില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കര്‍ണാടക (ജി.ഐ.ഒ) സംസ്ഥാന വ്യാപകമായി നടത്തിയ കാമ്പയിന്‍െറ ജില്ലതല സമാപനം വീരാജ്പേട്ട ബ്രൈറ്റ് പബ്ളിക് സ്കൂളില്‍ നടന്നു. സംസ്ഥാന കൂടിയാലോചനാ  സമിതി അംഗം തയ്യബാ കൗസര്‍ മുഖ്യാതിഥിയായിരുന്നു. കുടക് ജില്ല പ്രസിഡന്‍റ് സംജിദാഖാനം അധ്യക്ഷത വഹിച്ചു.
‘പെണ്‍കുട്ടികള്‍ സമകാലീന സമൂഹത്തില്‍’ എന്ന വിഷയത്തില്‍ ജില്ല സമിതി അംഗം സഫൂറ സംസാരിച്ചു. വീരാജ്പേട്ട യൂനിറ്റ് പ്രസിഡന്‍റ് സമീറ റാസിഖ് സ്വാഗതവും ഖമറുന്നിസ നന്ദിയും പറഞ്ഞു.
കാമ്പയിനോടനുബന്ധിച്ച് നടന്ന പ്രബന്ധമത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരത്തില്‍ അമ്മത്തി ഗുഡ്ഷെപ്പര്‍ഡ് ഹൈസ്കൂളിലെ ലിഡിയ സി. വര്‍ഗീസ് ഒന്നാംസ്ഥാനവും ഗോണിക്കുപ്പയിലെ ശഫീന രണ്ടാംസ്ഥാനവും പി.വി. പ്രതിഭ (മടിക്കേരി) മൂന്നാംസ്ഥാനവും നേടി.

ഡ്രൈവ് ഇന്‍ ബീച്ചിലെ സുരക്ഷ: നടപടിയെടുക്കണം -സോളിഡാരിറ്റി

 ഡ്രൈവ് ഇന്‍ ബീച്ചിലെ സുരക്ഷ:
നടപടിയെടുക്കണം -സോളിഡാരിറ്റി
മുഴപ്പിലങ്ങാട്: ഡ്രൈവ് ഇന്‍ ബീച്ചിലെ സുരക്ഷാ നടപടി ശക്തമാക്കാന്‍ പൊലീസ് അധികൃതര്‍ തയാറാവണമെന്ന് സോളിഡാരിറ്റി എടക്കാട് യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം കണ്ണൂര്‍ എസ്.പിക്കും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും ജില്ലാ ടൂറിസം വകുപ്പിനും നല്‍കാനും തീരുമാനിച്ചു.  പ്രസിഡന്‍റ് എ.ടി. ബര്‍ഷാദ്, ശബീര്‍, മുഹ്റഹ്, അര്‍ഷദ് എന്നിവര്‍ സംസാരിച്ചു.

നിയമസഭ ഇടപെടണം -സോളിഡാരിറ്റി

 മഅ്ദനിയുടെ ജാമ്യം: നിയമസഭ
ഇടപെടണം -സോളിഡാരിറ്റി
കണ്ണൂര്‍: മഅ്ദനിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ സമിതി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, പള്ളിപ്രം പ്രസന്നന്‍, യൂനുസ് സലിം, മുഹമ്മദ് ഹനീഫ മാസ്റ്റര്‍, ശുഹൈബ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. നൗഷാദ് സ്വാഗതവും കെ. സാബിക്ക് നന്ദിയും പറഞ്ഞു.

ഹാരിസണ്‍ എസ്റ്റേറ്റ് പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടി

 ഭൂസംരക്ഷണ മാര്‍ച്ച്: 
വെല്‍ഫെയര്‍ പാര്‍ട്ടി
ഹാരിസണ്‍ എസ്റ്റേറ്റ് 
പിടിച്ചെടുത്ത് ബോര്‍ഡ് നാട്ടി
കല്‍പറ്റ: ഭൂരഹിതര്‍ക്ക് നല്‍കാന്‍ സംസ്ഥാനത്ത് ഇഷ്ടംപോലെ ഭൂമിയുണ്ടെന്ന് പ്രഖ്യാപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ വയനാട്ടിലെ ചുണ്ടേല്‍ ഹാരിസണ്‍സ് എസ്റ്റേറ്റ് പിടിച്ചെടുക്കല്‍ പ്രഖ്യാപനം നടത്തി ബോര്‍ഡ് സ്ഥാപിച്ചു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി സര്‍ക്കാറിന് തിരിച്ചുകൊടുക്കാത്ത ഭൂമിയില്‍ ‘ഇത് ഭൂരഹിതരുടെ ഭൂമിയാണ്’ എന്ന ബോര്‍ഡാണ് സ്ഥാപിച്ചത്.
കഴിഞ്ഞമാസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഭൂസംരക്ഷണ മാര്‍ച്ചോടെ തുടങ്ങിയ സമരത്തിന്‍െറ രണ്ടാം ഘട്ടമായാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചുണ്ടേല്‍ ടൗണില്‍നിന്ന് എസ്റ്റേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. എസ്റ്റേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു.
ഭൂരഹിതരായ ആദിവാസികളിലെ ഭൂരിപക്ഷമായ പണിയ വിഭാഗത്തിന്‍െറ പ്രതിനിധി വെള്ളച്ചി, പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി കെ. അംബുജാക്ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്.
നേരത്തേ ചുണ്ടേല്‍ ടൗണില്‍ നടന്ന പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാഫിയകള്‍ കൈവശപ്പെടുത്തിയ മുഴുവന്‍ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുംവരെ പിന്മടക്കമില്ലാത്ത സമരത്തിനാണ് പാര്‍ട്ടി തുടക്കം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അരുകിലാക്കപ്പെട്ട ജനതക്കു താങ്ങായി അടിവേരുള്ള വൃക്ഷമായി പാര്‍ട്ടിനിലകൊള്ളും. ഭൂമിപ്രശ്നത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും മാഫിയകളുമായി ഒത്തുകളിക്കുകയാണ്. ഒരു തുണ്ട് ഭൂമിക്കായി മുത്തങ്ങയില്‍ സമരംചെയ്ത ആദിവാസികളെ വെടിവെച്ച യു.ഡി.എഫിനും ഘടകകക്ഷികള്‍ക്കും ഭൂസമരം ചെയ്യാന്‍ അര്‍ഹതയില്ല. ചെങ്ങറയില്‍ പാവപ്പെട്ട ആദിവാസികള്‍ സമരംചെയ്തപ്പോള്‍ അധിക്ഷേപിക്കുകയും തീവ്രവാദ മുദ്രകുത്തുകയും ചെയ്ത എല്‍.ഡി.എഫിനും ഘടകകക്ഷികള്‍ക്കും ഇതിന് അര്‍ഹതയില്ല. ആദിവാസികളും ദലിതരും ഭൂമി ചോദിച്ചാല്‍ തീവ്രവാദവും ഭീകരവാദവുമായി ചിത്രീകരിക്കുന്നു. എന്നാല്‍, കുത്തകകള്‍ ഭൂമി കൈയടക്കുന്നു. തുച്ഛമായ തുകക്ക് ഭൂമി വര്‍ഷങ്ങളായി കൈവശംവെച്ച കുത്തകകള്‍ അതിന്‍െറ പാട്ടകുടിശ്ശിക പോലും നല്‍കുന്നില്ല. എന്നിട്ടും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. വര്‍ഷങ്ങളായി അധികാരത്തിലിരിക്കുകയും ഏറെക്കാലം റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുകയും ചെയ്ത സി.പി.എം ഇപ്പോള്‍ ഭൂസമരം നടത്തുന്നത് പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനാണ്. കുത്തകകള്‍ക്ക് അനുകൂലമായ ഭൂനയമാണ് യു.ഡി.എഫ് സര്‍ക്കാറിന്‍േറത്.
ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന സര്‍ക്കാര്‍ ന്യായം അടിസ്ഥാന രഹിതമാണ്. ഇത്തരം ഭൂമി കാണിച്ചുകൊടുക്കുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും നടപടിയില്ളെങ്കില്‍ കുടില്‍കെട്ടി സമരമടക്കം നടത്തുമെന്നും ഹമീദ് വാണിയമ്പലം മുന്നറിയിപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി, കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്‍റുമാരായ പി.സി. ഭാസ്കരന്‍, പ്രഫ. എം.എന്‍. ജേക്കബ്, വി. മുഹമ്മദ് ശരീഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോണ്‍സണ്‍ നെല്ലിക്കുന്ന്, ശശി പന്തളം, ബിനു വയനാട് എന്നിവര്‍ സംസാരിച്ചു.

Monday, December 10, 2012

SPEECH


PRABODHANAM WEEKLY


MADHYAMAM WEEKLY


‘മഅ്ദനി മോചനത്തിന് നിയമ സഭ പ്രമേയം പാസാക്കണം’

 ‘മഅ്ദനി മോചനത്തിന്  നിയമ സഭ
പ്രമേയം പാസാക്കണം’

പഴയങ്ങാടി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനത്തിന് കേരള നിയമ സഭ പ്രമേയം പാസാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം ആവശ്യപ്പെട്ടു. സോളിഡാരിറ്റി മാടായി ഏരിയ പഴയങ്ങാടിയില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി ലഭ്യമാകണമെന്ന  മുസ്ലിം ലീഗിന്‍െറ ആവശ്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പ്രമേയത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കണം.
1990ല്‍ നരസിംഹറാവു സര്‍ക്കാര്‍ കൊണ്ടുവന്ന ഉദാരവത്കരണ നയങ്ങളെ തുടര്‍ന്ന്, ഇസ്രായേലിന്‍െറയും സാമ്രാജ്യത്വ ശക്തികളുടെയും മുട്ടിലിഴയാനാണ് തുടര്‍ന്നുള്ള എല്ലാ ഭരണകൂടങ്ങളും വിധിക്കപ്പെട്ടത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി ശബ്ദിക്കുന്നവരെ പോലും ഭീകരവാദിയാക്കി തടവറകളിലടക്കുന്ന കരിനിയമങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. പോട്ട പിന്‍വലിച്ചെന്ന് ധരിപ്പിച്ച് ജനങ്ങളെ പൊട്ടന്മാരാക്കുകയും അതിനേക്കാള്‍ ഭീകരമായ കരിനിയമങ്ങളുപയോഗിച്ച് നിരപരാധികളെ ഇരുമ്പഴിക്കുള്ളില്‍ അടക്കുകയും ചെയ്യുന്ന ഭരണ കൂട ഭീകരത രാജ്യത്ത് അരങ്ങ് തകര്‍ക്കുകയാണ്. പൊലീസിന്‍െറ റിപ്പോര്‍ട്ടുകള്‍ക്ക്  സത്യത്തിന്‍െറ പരിവേഷം നല്‍കി ജനങ്ങളിലത്തെിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ശറഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതവും എ.പി.വി. മുസ്തഫ നന്ദിയും പറഞ്ഞു.

അഴീക്കോട് പഞ്ചായത്ത് പ്രഖ്യാപനം

വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട്
പഞ്ചായത്ത് പ്രഖ്യാപനം
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ അഴീക്കോട് പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഴീക്കോട് സൗത്ത് യു.പി സ്കൂളില്‍ ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, യു.കെ. സെയ്ത് എന്നിവര്‍ സംസാരിച്ചു. പള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍, പി.പി. കാസിം മാസ്റ്റര്‍ക്ക് പതാക കൈമാറി. അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.എച്ച്. ഷൗക്കത്തലി  ഭാരവാഹികളെ പ്രഖ്യാപിച്ചു.
  ഭാരവാഹികള്‍: പി.പി. കാസിം മാസ്റ്റര്‍ (പ്രസി.), അബ്ദുല്‍ ലത്തീഫ് (വൈ. പ്രസി.), എം.ടി. റുബീന (സെക്ര.), കെ. സ്വപ്ന (ജോ. സെക്ര.), പി. മൂസാന്‍കുട്ടി (ട്രഷ.).

അശ്ഫാഖ് അഹ്മദ് ശരീഫ് എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്

 അശ്ഫാഖ് അഹ്മദ് ശരീഫ്
എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ്
ബംഗളൂരു: എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റായി അശ്ഫാഖ് അഹ്മദ് ശരീഫിനെയും(കര്‍ണാടക) ജനറല്‍ സെക്രട്ടറിയായി സര്‍വര്‍ ഹസനെയും (പശ്ചിമ ബംഗാള്‍) തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി അര്‍ഷദ് ഹുസൈന്‍ (ഗുജറാത്ത്), ശാരിഖ് അന്‍സാര്‍(ഝാര്‍ഖണ്ഡ്), ലിംസീര്‍ അലി (ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ), മസീഹുല്‍ അമാന്‍ (ഉത്തര്‍പ്രദേശ്) എന്നിവരെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ഖാന്‍ യാസിര്‍(ദല്‍ഹി), ആതിഫ് ഇസ്മാഈല്‍ (ആന്ധ്രപ്രദേശ്), അന്‍സാര്‍ അബൂബക്കര്‍(അലീഗഢ് യൂനിവേഴ്സിറ്റി), നൂറുല്‍ ഹസന്‍ (തമിഴ്നാട്), എസ്. ഇര്‍ഷാദ് (കേരളം), സല്‍മാന്‍ മുകര്‍റം(മഹാരാഷ്ട്ര), മുജാഹിദുല്‍ ഇസ്ലാം (കര്‍ണാടക), ഇഖ്ബാല്‍ ഹുസൈന്‍ (ആന്ധ്രപ്രദേശ്), സി.ടി. സുഹൈബ് (കേരളം), ആസിഫ് അലി(ആന്ധ്രപ്രദേശ്), സുഹൈല്‍ അമീര്‍ (മഹാരാഷ്ട്ര), ശദാബ് മഅ്സൂം(പശ്ചിമ ബംഗാള്‍), സിബ്ഗത്തുല്ലാ ഹുസൈനി(ആന്ധ്രപ്രദേശ്) എന്നിവരെയും തെരഞ്ഞെടുത്തു.
ഡിസംബര്‍ 7,8,9 തീയതികളില്‍ ബംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം അമീനുല്‍ ഹസന്‍, എസ്.ഐ.ഒ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.എം. സ്വാലിഹ്, ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ അമീര്‍ അബ്ദുല്ല ജാവിദ് തുടങ്ങിയവര്‍ സംസാരിച്ചു.

Sunday, December 9, 2012

SPEECH


DEC 10 MAUDANY DAY


DEC 10 MAUDANY DAY


ASET

 
 
 
 
 
ASSOCIATION FOR STATE EMPLOYEES & TEACHERS KANNUR CHAPTER ADHOC COMMITTEE MEETING @ Kaoser Auditorium Kannur on 08-12-2012

AIM 2012

 
 
 

SLIMFIT


ഹാജിമാരുടെ ഒത്തുചേരല്‍

 ഹാജിമാരുടെ ഒത്തുചേരല്‍
തലശ്ശേരി: തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ ഹാജിമാരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു. എ.കെ. മുസമ്മില്‍ അധ്യക്ഷത വഹിച്ചു. റഫീഖ് റഹ്മാന്‍ മൂഴിക്കല്‍ പ്രഭാഷണം നടത്തി. കെ.പി. ഷബീര്‍ നന്ദി പറഞ്ഞു.

മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’

 മഅദനി മോചനത്തിന് ‘ബാനര്‍ ഒപ്പ് ’
പഴയങ്ങാടി: അബ്ദുന്നാസര്‍ മഅദനിയുടെ മോചനത്തിന് കേരളം ഇടപെടാന്‍ സോളിഡാരിറ്റിയുടെ ബാനര്‍ ഒപ്പ്. സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഏര്‍പ്പെടുത്തിയ ബാനര്‍ ഒപ്പ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ഒപ്പ് ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശ ലംഘനത്തിന്‍െറ പ്രതീകമാണ് മഅദനിയെന്നും കുറ്റവിചാരണ നടത്താതെ മഅദനിയെ തടവിലിട്ട ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹ്മൂദ് വാടിക്കല്‍, ജമാല്‍ കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു. പി.കെ. മുഹമ്മദ് സാജിദ് നദ്വി സ്വാഗതം പറഞ്ഞു.
മനുഷ്യാവകാശ ദിനാചരണത്തിന്‍െറ ഭാഗമായി ഇന്ന് വൈകീട്ട് നാലിന് പഴയങ്ങാടിയില്‍ സോളിഡാരിറ്റി മനുഷ്യവകാശ സമ്മേളനം സംഘടിപ്പിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന, ടി. മുഹമ്മദ് വേളം, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ പങ്കെടുക്കും.

പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു

 പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു
മട്ടന്നൂര്‍: ജമാഅത്തെ ഇസ്ലാമി മട്ടന്നൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ പ്രബോധനം കാമ്പയിന്‍ സംഘടിപ്പിച്ചു.  ന്യൂനപക്ഷ കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക് പ്രസിഡന്‍റ് റസാഖ് മണക്കായിക്ക് പ്രബോധനം വാരികയുടെ കോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് സി. അലി ഉദ്ഘാടനം ചെയ്തു. കെ.പി. റസാഖ്, ടി.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വിളയാങ്കോട് കാരുണ്യനികേതന്‍ ചാമ്പ്യന്മാര്‍

സാമൂഹികക്ഷേമ വകുപ്പ് കണ്ണൂരില്‍ നടത്തിയ കായികമേളയില്‍ ജേതാക്കളായ വിളയാങ്കോട് കാരുണ്യനികേതന്‍ ബധിര വിദ്യാലയ ടീം.
 
 
 
 ലോക വികലാംഗ ദിനാചരണത്തിന്‍െറ ഭാഗമായി കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടന്ന കായികമത്സരത്തില്‍നിന്ന്.

വികലാംഗ കായികമേള: 
വിളയാങ്കോട്  കാരുണ്യനികേതന്‍ 
ചാമ്പ്യന്മാര്‍
കണ്ണൂര്‍: ലോക വികലാംഗ ദിനാചരണത്തിന്‍െറ ഭാഗമായി സാമൂഹികക്ഷേമ വകുപ്പ് കണ്ണൂരില്‍ നടത്തിയ കായികമേളയില്‍ വിളയാങ്കോട് കാരുണ്യനികേതന്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 102 പോയന്‍റ് നേടിയാണ് കാരുണ്യനികേതന്‍ ജേതാക്കളായത്. പട്ടുവം സെന്‍റ് തെരേസാസ് സ്പെഷല്‍ സ്കൂളിലെ വിജിന വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
മത്സരഫലങ്ങള്‍ (ഒന്നും
രണ്ടും സ്ഥാനം നേടിയവര്‍)
50 മീറ്റര്‍ ഓട്ടം-സബ്ജൂനിയര്‍ (ആണ്‍): അദ്നാന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, നിഹാല്‍-കാരുണ്യനികേതന്‍ വിളയാങ്കോട്50 മീ. ഓട്ടം-സബ്ജൂനിയര്‍ (പെണ്‍): സി.എച്ച്. മുബഷീറ-കാരുണ്യനികേതന്‍ വിളയാങ്കോട്, പി.ആര്‍. ഗ്രീഷ്മ-കാരുണ്യനികേതന്‍ വിളയാങ്കോട്
100 മീ. ഓട്ടം-ജൂനിയര്‍ (ആണ്‍): നിജാദ് റഹ്മാന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, മിഥുന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്
100 മീ. ഓട്ടം-ജൂനിയര്‍ (പെണ്‍): സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്, അനുശ്രീ-കാരുണ്യനികേതന്‍ വിളയാങ്കോട്100 മീ. ഓട്ടം-സീനിയര്‍ (ആണ്‍): ശ്യാം-കാരുണ്യനികേതന്‍ വിളയാങ്കോട്, അബ്ദുല്‍ റഹീം-കാരുണ്യനികേതന്‍ വിളയാങ്കോട്100 മീ. ഓട്ടം-സീനിയര്‍ (പെണ്‍): ജെയ്മോള്‍, രതിഷ-കാരുണ്യനികേതന്‍ വിളയാങ്കോട്
ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-ജൂനിയര്‍ (ആണ്‍): മിഥുന്‍-കാരുണ്യനികേതന്‍ വിളയാങ്കോട്, മുഹമ്മദ് അര്‍ഫത്ത്-കാരുണ്യനികേതന്‍ വിളയാങ്കോട്
ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-ജൂനിയര്‍ (പെണ്‍): അനുശ്രീ-കാരുണ്യനികേതന്‍ വിളയാങ്കോട്, സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-സീനിയര്‍ (ആണ്‍): യൂനുസ്-കാരുണ്യനികേതന്‍ വിളയാങ്കോട്, യു.വി. രാജേഷ്-കാരുണ്യനികേതന്‍ വിളയാങ്കോട്ലമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്-സീനിയര്‍ (പെണ്‍): ജെയ്മോള്‍, പി.വി. ശ്രുതി-എ.കെ.വി.എഫ് നായാട്ടുപാറ.
ടവല്‍ ചെയര്‍ പ്ളേ-ജൂനിയര്‍ (ആണ്‍): ഹേമന്ത്-കാരുണ്യനികേതന്‍ വിളയാങ്കോട്, മുഹമ്മദ് നസീം-കാരുണ്യനികേതന്‍ വിളയാങ്കോട്.
ടവല്‍ ചെയര്‍ പ്ളേ-ജൂനിയര്‍ (പെണ്‍): സഫൂറ-കാരുണ്യനികേതന്‍ വിളയാങ്കോട്, സൈനബ-കാരുണ്യനികേതന്‍ വിളയാങ്കോട്
ടവല്‍ ചെയര്‍ പ്ളേ-സീനിയര്‍ (ആണ്‍): റഹീം-കാരുണ്യനികേതന്‍ വിളയാങ്കോട്, രാജേഷ്ടവല്‍ ചെയര്‍ പ്ളേ-സീനിയര്‍ (പെണ്‍): ജെയ്മോള്‍, സബിന-ശാന്തിദീപം ചാല
Courtesy: Madhyamam

പൗരാവകാശങ്ങളുടെ സമകാലികത: ടേബ്ള്‍ ടോക് 10ന്

പൗരാവകാശങ്ങളുടെ സമകാലികത:
 ടേബ്ള്‍ ടോക് 10ന്
 കോഴിക്കോട്: അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ഉച്ചക്ക് 2.30ന് മലപ്പുറം ഹൗസില്‍ ‘പൗരാവകാശങ്ങളുടെ സമകാലികത’ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ സംസ്ഥാന സമിതി ടേബ്ള്‍ ടോക് സംഘടിപ്പിക്കുന്നു. ഡോ. ഖമറുന്നിസ അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍  സുഹറ മമ്പാട്, സരസ്വതി, അഡ്വ. കെ.പി. മറിയുമ്മ, ഗീത മാധവന്‍, ഗിരിജ, ഷാന്‍റി സിറിയക്, ആമിന വെങ്കട്ട, അഡ്വ. ലൈല, സിസ്റ്റര്‍ റോസ്, ഫൗസിയ ഷംസ്, കെ.കെ.സുഹറ ടീച്ചര്‍, ഇ.സി. ആയിഷ, കെ.എന്‍. സുലൈഖ,ആര്‍.സി. സാബിറ, സഫിയ അലി എന്നിവര്‍ സംസാരിക്കും.

Saturday, December 8, 2012

TEEN


മനുഷ്യാവകാശ സമ്മേളനം നാളെ


സോളിഡാരിറ്റി മനുഷ്യാവകാശ 
സമ്മേളനം നാളെ
പഴയങ്ങാടി: ലോക മനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് നാളെ വൈകീട്ട് നാലു മണിക്ക് സോളിഡാരിറ്റി മാടായി ഏരിയയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനം ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.മുഹമ്മദ് വേളം, ഡോ.ഡി. സുരേന്ദ്രനാഥ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, സോളിഡാരിറ്റി മലപ്പുറം ജില്ല പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ഫാറൂഖ് ഉസ്മാന്‍ എന്നിവര്‍ സംബന്ധിക്കും.

കണ്‍വെന്‍ഷന്‍ ഇന്ന്

‘അസെറ്റ്’ ജില്ല കമ്മിറ്റി
രൂപവത്കരണ കണ്‍വെന്‍ഷന്‍ ഇന്ന്
കണ്ണൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) ജില്ലാ കമ്മിറ്റി രൂപവത്കരണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ 9.30ന് കാല്‍ടെക്സ് ജങ്ഷനിലെ കൗസര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി കണ്‍വീനര്‍ സിനാജുദ്ദീന്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 7736227647 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മുഹമ്മദ് നബി സ്പെഷല്‍ പ്രകാശനം ചെയ്തു

 മുഹമ്മദ് നബി സ്പെഷല്‍
പ്രകാശനം ചെയ്തു
കോഴിക്കോട്: ഇസ്ലാം ഓണ്‍ലൈവ് വെബ്സൈറ്റിന്‍െറ മുഹമ്മദ് നബി സ്പെഷല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ഇസ്ലാമിക സംരംഭങ്ങള്‍ക്ക് ‘ഇസ്ലാം ഓണ്‍ലൈവ്’ ന്യൂസ് പോര്‍ട്ടലിന്‍െറ പ്രവര്‍ത്തനം മാതൃകയും അഭിമാനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറാ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ മുഹമ്മദലി, പി. മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു. ഡി ഫോര്‍ മീഡിയ ഡയറക്ടര്‍ വി.കെ. അബ്ദു സ്വാഗതവും കെ.എ. നാസര്‍ നന്ദിയും പറഞ്ഞു. www.islamonlive.in/mohammednabi