ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 8, 2013

AL FALAH

 
 
 
 

SOLIDARITY CENTRE


SOLIDARITY CHALAD


അല്‍ഫലാഹ് വാര്‍ഷികാഘോഷം പത്തിന് തുടങ്ങും

 അല്‍ഫലാഹ് വാര്‍ഷികാഘോഷം
പത്തിന് തുടങ്ങും
തലശ്ശേരി: അല്‍ഫലാഹ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികാഘോഷം ജനുവരി പത്ത് മുതല്‍ 12 വരെ പെരിങ്ങാടി അല്‍ഫലാഹ് കാമ്പസില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘ഫലാഹ് എക്സ്പോ 2013’ എന്ന് പേരിട്ട പരിപാടി പത്തിന് രാവിലെ പത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
പെരിങ്ങാടി അല്‍ഫലാഹ് കാമ്പസിന്‍െറ പുതിയ ബ്ളോക് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ജംഇയ്യത്തുല്‍ ഫലാഹ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. അബ്ദുറഹീം എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാ കൗണ്‍സില്‍ സെക്രട്ടറി എസ്. കമറുദ്ദീന്‍ ഡിജിറ്റല്‍ ക്ളാസ് റൂമിന്‍െറയും കെ.കെ. മമ്മുണ്ണി മൗലവി നവീകരിച്ച ലൈബ്രറിയുടെയും നൂറുല്‍ അമീന്‍ കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യും.11ന് ഉച്ചക്ക് 11ന് നടക്കുന്ന മാധ്യമ സെമിനാര്‍ കോടിയേരി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ‘മാധ്യമങ്ങളും വര്‍ഗീയതയും’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം വിഷയാവതരണം നടത്തും. ‘മാധ്യമം’ എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന കലാപരിപാടി കുടുംബ കോടതി ജില്ല ജഡ്ജി പി. ഇന്ദിര ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡന്‍റ് കെ.എന്‍. സുലൈഖ മുഖ്യപ്രഭാഷണം നടത്തും. 12ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ അല്‍ഫലാഹ് ഇന്‍സറ്റിറ്റ്യൂഷന്‍ മാനേജര്‍ എം. ദാവൂദ്, വുമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എം. ബഷീര്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്‍റ് എം.എം. നാസര്‍, പ്രശാന്ത് ഒളവിലം എന്നിവര്‍ പങ്കെടുത്തു.

Monday, January 7, 2013

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, ലബീബ ഇബ്രാഹീം ജന. സെക്രട്ടറി

പി. റുക്സാന ജി.ഐ.ഒ പ്രസിഡന്‍റ്, 
ലബീബ ഇബ്രാഹീം ജന. സെക്രട്ടറി
  കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2013- 2014 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്‍റായി പി. റുക്സാനയെയും ജനറല്‍ സെക്രട്ടറിയായി ലബീബ ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്‍റ് എം.കെ. സുഹൈല, സെക്രട്ടറി സൗദ പേരാമ്പ്ര, സമിതിയംഗങ്ങളായി എ. നജ്ദ , പി.എസ്. സുഫൈറ, പി. സുമയ്യ, എ.ആര്‍. തസ്നീം, പി.സി. മുര്‍ഷിദ, മാഹിദ ഫര്‍ഹാന, വി. ഹുസ്ന, നാഫിയ യൂസുഫ്, ഫൗസിയ, എസ്. സഹ്ല, സംറ അബ്ദുല്‍റസാഖ്, പി.എച്ച്. മുബീന, സുഹദ പര്‍വീന്‍, നവാല, ടി.എം. ജാസ്മിന്‍, എ.പി. റഹ്മത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

PRABODHANAM WEEKLY


ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍

 
 
 ഇസ്ലാമില്‍ കാര്‍ക്കശ്യം ഉന്നയിച്ചവര്‍ ഇപ്പോള്‍ ഇസ്ലാമിനെ വരവേല്‍ക്കുന്നു -അമീര്‍
 തലശ്ശേരി: ഇസ്ലാമിക നിയമവ്യവസ്ഥകളുടെ മേല്‍ കാര്‍ക്കശ്യവും കാടത്തവും ആരോപിച്ചവര്‍ സ്വന്തം ചെയ്തികളില്‍നിന്ന് കരകയറാന്‍ ഇസ്ലാമിക നിയമവ്യവസ്ഥയുടെ പിന്നാലെ വരുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി അഭിപ്രായപ്പെട്ടു. ചേറ്റംകുന്ന് ബ്രൈറ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ ജനകീയ വിപ്ളവങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കാലിക പ്രസക്തിയെയാണ് ഉയര്‍ത്തി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്‍േറത് കാര്‍ക്കശ്യ നിയമവ്യവസ്ഥയാണെന്ന് പറഞ്ഞവര്‍ അതേ നിയമവ്യവസ്ഥ വന്നാലേ നമ്മുടെ സമൂഹം രക്ഷപ്പെടുകയുള്ളൂവെന്ന് ഏറ്റുപറയേണ്ടിവന്നിരിക്കുന്നു. ഇന്ത്യയിലെ സ്ത്രീ പീഡന കേസുകളില്‍ ഉയര്‍ന്ന ഏകചോദ്യം അരാജകത്വം ഇല്ലാതാക്കാനുള്ള വഴിയെന്ത് എന്നാണ്.
സ്ത്രീ സുരക്ഷക്കും കുടുംബ ഭദ്രതക്കും നേരത്തേതന്നെ ഉയര്‍ന്ന പരിഗണന നല്‍കിയ മതമാണ് ഇസ്ലാം. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന കര്‍ശന ശിക്ഷാവിധികളെ പൊതുസമൂഹം ഒറ്റക്കെട്ടായി ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ശിക്ഷയെക്കാള്‍ പ്രാധാന്യം സാമൂഹിക ബോധവത്കരണവും സദാചാര ജീവിത സാഹചര്യം സൃഷ്ടിക്കലുമാണ്. മാനസിക വിപ്ളവത്തിലൂടെ ഇസ്ലാമിന് അത് സാധിച്ചെടുക്കാനാകും. ശിക്ഷ നടപ്പാക്കേണ്ടതില്ലാത്തവിധം സമൂഹം ഉയര്‍ന്ന ധാര്‍മിക ബോധം പുലര്‍ത്തുകയെന്നതാണ് ഇസ്ലാമിക സാമൂഹിക ശ്രമത്തിന്‍െറ കാതല്‍.
തീവ്രവാദ ഭീകരവാദ ആരോപണങ്ങളെയും അകറ്റി നിര്‍ത്തലുകളെയും അതിജയിച്ചുകൊണ്ടാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നേറുന്നത്. അതിന്‍െറ രണ്ടാം  ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ മാറ്റങ്ങള്‍ ഇതിന്‍െറ ഭാഗമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്വി, പി.സി. മുനീര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്‍റ് യു. ഉസ്മാന്‍ സ്വാഗതവും ജില്ല സമിതി അംഗം സി. അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍

 
 

വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്
ഇസ്ലാമിക   പ്രസ്ഥാനങ്ങള്‍ -മുജീബ്റഹ്മാന്‍
 കണ്ണൂര്‍: കമ്യൂണിസത്തിന്‍െറ തകര്‍ച്ചക്കുശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളെയാണ് പാശ്ചാത്യ ശക്തികള്‍ ഭയപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍. മുനിസിപ്പല്‍ ¥ൈഹസ്കൂളില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖിലാഫത്തിന്‍െറ പതനത്തിനു ശേഷം ഇസ്ലാമിക നവജാഗരണ പ്രസ്ഥാനങ്ങളാണ് വിപ്ളവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നത്.
ഈജിപ്തിലും തുനീഷ്യയിലുമൊക്കെ ഉണ്ടായത് ഈ മാറ്റത്തിന്‍െറ തുടര്‍ച്ചകളാണ്. ഏകാധിപതികളെയാണ് ഇസ്ലാമിക ഭരണം സൃഷ്ടിക്കുക എന്നാണ് പാശ്ചാത്യര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഈജിപ്തിലും തുനീഷ്യയിലും ഇസ്ലാമിക ഭരണം ജനാധിപത്യപരമായാണ് നീങ്ങുന്നത്. മുസ്ലിംകളും ക്രിസ്ത്യാനികളും മറ്റിതരരും തമ്മില്‍ ഒരു പ്രശ്നങ്ങളുമില്ല -അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. അഭിപ്രായ വൈവിധ്യങ്ങളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന തത്വസംഹിതയാണ് ഇസ്ലാമെന്നും ഭിന്നിക്കാതെ ഒരുമിച്ചു നിന്നാല്‍ ഭദ്രമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് തെളിയിച്ചവരാണ് പൂര്‍വകാല വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.പി. ഹാരിസ് (ഐ.പി.എച്ച്) എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍ സ്വാഗതവും ഏരിയ സെക്രട്ടറി കെ.കെ. ശുഹൈബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍

 ഭാരവാഹികള്‍
 കണ്ണൂര്‍: 2013 കാലയളവിലേക്കുള്ള എസ്.ഐ.ഒ കണ്ണൂര്‍ ഏരിയ പ്രസിഡന്‍റായി ഫാസില്‍ അബ്ദുവിനെയും സെക്രട്ടറിയായി മുഹമ്മദ് മുഹ്സിന്‍ താണയെയും തെരഞ്ഞെടുത്തു. ഏരിയ സമിതി അംഗങ്ങളായി അജ്മല്‍ (ദഅ്വ), ജര്‍ശിന്‍ (സേവനം), ഹംദാന്‍ (പബ്ളിക് റിലേഷന്‍), സഹൂര്‍ (സംവേദന വേദി), റാശിദ് താണ (സ്പോര്‍ട്സ്), നാഫിഹ് (കാമ്പസ്), അസര്‍ താണ, നജാസ് ചാലാട്. യൂനിറ്റ് ഭാരവാഹികളായി അഖല്‍ (ചാലാട്), അര്‍ശഖ് (കാഞ്ഞിരോട്), സാജിദ് (കക്കാട്), അജ്നാസ് (ചെമ്മരശ്ശേരിപ്പാറ), ശാഖിര്‍ (പൂതപ്പാറ), അന്‍സാര്‍ (ചൊവ്വ), സഫ്വാന്‍ (താണ), ബിലാല്‍ (സിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്  യൂനുസ് സലീം മേല്‍നോട്ടം വഹിച്ചു.

ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം -ജമാഅത്തെ ഇസ്ലാമി

 ബലാത്സംഗക്കേസുകളിലെ
പ്രതികള്‍ക്ക് പരസ്യ വധശിക്ഷ നല്‍കണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം കര്‍ക്കശമാക്കണമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവശ്യപ്പെട്ടു.
ബലാത്സംഗക്കേസുകളിലെ പ്രതികളുടെ ശിക്ഷ പരസ്യമായി നടപ്പാക്കണമെന്നും ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഇതുപകരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരത്തില്‍ ശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ബലാത്സംഗങ്ങള്‍ വളരെ കുറവാണെന്ന് അമീര്‍ തുടര്‍ന്നു. ദല്‍ഹി കൂട്ടബലാത്സംഗത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അമീര്‍, ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് ജനങ്ങളൊന്നടങ്കവും രാജ്യത്തെ പ്രധാന പാര്‍ട്ടികളും കടുത്തശിക്ഷ ആവശ്യപ്പെട്ടത് സ്വാഗതം ചെയ്തു. അതേസമയം, രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പിന്നിലുള്ള സാമൂഹിക, സാമ്പത്തിക കാരണങ്ങള്‍ കാണാതിരിക്കരുത്. പാശ്ചാത്യ സംസ്കാരത്തിന്‍െറ അധിനിവേശവും നഗ്നതയുടെ വാണിജ്യവത്കരണവും അശ്ളീലങ്ങളുടെയും മദ്യത്തിന്‍െറയും വ്യാപനവുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിശേഷിച്ചും ദുര്‍ബലമാണ്. നിലവിലുള്ള നിയമങ്ങള്‍ ഇരകളോട് നീതി ചെയ്യുന്നതിന് പകരം അവരെ പീഡിപ്പിക്കുകയാണ്. ബലാത്സംഗക്കേസുകളിലെ മഹാഭൂരിഭാഗവും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള ശേഷിയുണ്ടാകില്ല.  ഇതുമൂലം രാജ്യത്തെ ബലാത്സംഗക്കേസുകളിലെ പ്രതികളില്‍ 26 ശതമാനം പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളൂ. അതിനാല്‍, ഇത്തരം കേസുകളിലെ നിയമനടപടികള്‍ രാഷ്ട്രീയ, ഭരണ സ്വാധീനങ്ങളില്‍നിന്ന് മുക്തമാക്കണം. ജസ്റ്റിസ് വര്‍മ കമീഷനും ജസ്റ്റിസ് ഉഷ മെഹ്റ കമീഷനും മുമ്പാകെ ജമാഅത്തെ ഇസ്ലാമി ഇതടക്കമുള്ള അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നുണ്ടെന്നും അമീര്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ നുസ്റത്ത് അലി, അഖിലേന്ത്യാ നേതാക്കളായ മുഹമ്മദ് സലീം എന്‍ജിനീയര്‍, മുഹമ്മദ് അഹ്മദ്,  ഇഅ്ജാസ് അഹ്മദ് അസ്ലം, ശഫീ മദനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Saturday, January 5, 2013

JIH MATTANUR



JIH KANNUR





JIH TLY


ജമാഅത്തെ ഇസ്ലാമി പൊതുയോഗം

ജമാഅത്തെ ഇസ്ലാമി
പൊതുയോഗം
ഇരിട്ടി: ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ പൊതുയോഗം നടത്തി. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു.  ടി.കെ. മുഹമ്മദലി, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവിര്‍ എന്നിവര്‍ സംസാരിച്ചു.

Friday, January 4, 2013

GREEN SOLDIERS


carroms


PLASTA


പെട്ടിപ്പാലത്തെ വിഷപ്പുക:

പെട്ടിപ്പാലത്തെ വിഷപ്പുക: സര്‍വകക്ഷിയോഗം വിളിച്ച് 
നടപടിയെന്ന് മന്ത്രി
 പുന്നോല്‍: ദിവസങ്ങളായി പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യ കൂനകള്‍ക്ക് മേല്‍ പടര്‍ന്ന തീയും പുകയും ഇല്ലാതാക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മന്ത്രിയെ കണ്ട മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ബഷീര്‍ എന്നിവര്‍ക്കാണ് ഉറപ്പു നല്‍കിയത്.
ഹര്‍ത്താല്‍ പൂര്‍ണം
പുന്നോല്‍: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഹ്വാനമനുസരിച്ച് പുന്നോല്‍, കുറിച്ചിയില്‍, ഇയ്യത്തുങ്കാട്, ഹുസ്സന്‍ മൊട്ട പ്രദേശങ്ങളില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. നഗരസഭ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിട്ടതിലും പഞ്ചായത്ത് അനങ്ങാപ്പാറനയം സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.
പ്രകടനം നടത്തി
പുന്നോല്‍: ന്യൂ മാഹി പഞ്ചായത്ത് ഭരണ സമിതിയുടെ രാജി ആവശ്യപ്പെട്ട് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെയും മദേഴ്സ് എഗൈന്‍സ്റ്റ് വേസ്റ്റ് ഡംപിങ്ങിന്‍െറയും നേതൃത്വത്തില്‍ പുന്നോല്‍ ടൗണില്‍ പ്രകടനം നടത്തി. ടി.എം. മമ്മൂട്ടി, കെ.പി. അബൂബക്കര്‍, കെ.പി. മഹമൂദ്, സി.ടി. മജീദ്, കൈഫി സിറാജ്, കെ.പി. ഫുത്ത്ദ്, എം. ഫാറൂഖ്, ജബീന ഇര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ ബാങ്ക് പരിസരത്ത് നടത്തിയ വിശദീകരണ യോഗത്തില്‍ ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
നഗരസഭ സെക്രട്ടറിയില്‍ നിന്ന്
വിശദീകരണം തേടി
 തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലത്ത് പടര്‍ന്ന തീ അണക്കുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭ സെക്രട്ടറിയില്‍ നിന്ന് തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ വിശദീകരണം തേടി. 2012 ഡിസംബര്‍ 30ന് രാവിലെ മാലിന്യ കൂട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശവാസികളും ദേശീയ പാതവഴി പോകുന്നവരും ശ്വാസതടസ്സമുള്‍പ്പെടെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മാലിന്യവിരുദ്ധ കര്‍മസമിതി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. 

കുടുംബസംഗമം

കുടുംബസംഗമം
ചെങ്ങളായി: ജനുവരി 27ന് തളിപ്പറമ്പില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ജമാഅത്തെ ഇസ്ലാമി ചെങ്ങളായി ഹല്‍ഖ കുടുംബസംഗമം നടത്തി. ജില്ലാ സമിതിയംഗം സി.കെ. അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സി.വി.എന്‍. ഇഖ്ബാല്‍ സ്വാഗതവും കെ.എം. പി. ബഷീര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.

അഭിപ്രായ സര്‍വ്വെ

കടുത്ത ശിക്ഷയുടെ അഭാവവും
 ധാര്‍മിക ബോധമില്ലായ്മയും
പീഡനത്തിന് കാരണമെന്ന് 
അഭിപ്രായ സര്‍വ്വെ
 പഴയങ്ങാടി:  ധാര്‍മിക ചിന്തയുടെ അഭാവം, കടുത്ത കുറ്റത്തിന് പോലും പര്യാപ്തമായ ശിക്ഷ ലഭ്യമാവാത്ത അവസ്ഥ, വസ്ത്രധാരണത്തിലെ അധാര്‍മികത എന്നിവ രാജ്യത്ത് വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനത്തിന് കാരണമാകുന്നതായി അഭിപ്രായ സര്‍വെ.
സ്ത്രീകള്‍ക്ക് നേരെ കൈയേറ്റം, മാനഭംഗം, പീഡനം എന്നിവ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റാണ് പൊതുജനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയത്. ചോദ്യാവലികള്‍ ഉപയോഗിച്ച് സംഘടിപ്പിച്ച സര്‍വേയില്‍  നല്ല ജനപങ്കാളിത്തം ഉണ്ടായതായി സംഘാടകര്‍ വിലയിരുത്തി. സമൂഹത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ധാര്‍മിക ബോധമാണ് അപചയത്തിന്‍െറ പ്രധാന കാരണമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരുടെ പൊതു വിലയിരുത്തല്‍. സ്ത്രീകളുടെ വസ്ത്രധാരണ രീതി സദാചാരത്തിന്‍െറ സീമകള്‍ ലംഘിക്കപ്പെടുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റമടക്കമുള്ള ദുരാചാര പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് സ്വാഭാവികമെന്നാണ് ചിലര്‍ പ്രതികരിച്ചത്.
സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് വധശിക്ഷയടക്കമുള്ളവ നല്‍കണമെന്നാണ്  40 ശതമാനം ആളുകളുടെ വിലയിരുത്തല്‍.
സോളിഡാരിറ്റി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്‍റ് ഫൈസല്‍ മാടായി, സെക്രട്ടറി എം.പി. അസീസ്, നൗഫല്‍ പഴയങ്ങാടി, ഹാരിസ് മാസ്റ്റര്‍ എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.

ജമാഅത്തെ ഇസ്ലാമി പൊതുയോഗം ഇന്ന്

ജമാഅത്തെ ഇസ്ലാമി
പൊതുയോഗം ഇന്ന്
മട്ടന്നൂര്‍: ‘ആനുകാലിക സംഭവങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട്’ എന്ന വിഷയത്തില്‍ ഇന്ന് വൈകീട്ട് 4.30ന് ഉളിയില്‍ ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കും. സി.കെ. മുനവിര്‍, പി.സി. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

ഷംസീര്‍ ഇബ്രാഹിം എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്

ഷംസീര്‍ ഇബ്രാഹിം 
എസ്.ഐ.ഒ ജില്ല  പ്രസിഡന്‍റ്,
ആശിഖ് കാഞ്ഞിരോട് സെക്രട്ടറി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ല പ്രസിഡന്‍റായി ഷംസീര്‍ ഇബ്രാഹിമിനെയും സെക്രട്ടറിയായി കെ.എം. ആശിഖിനെയും തെരഞ്ഞെടുത്തു. എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ഷംസീര്‍ മുഴപ്പിലങ്ങാട് സ്വദേശിയാണ്. കോമേഴ്സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ ആശിഖ് കാഞ്ഞിരോട് സ്വദേശിയാണ്. ജില്ലാ സമിതി അംഗങ്ങളായി ടി.എ. ബിനാസ് (വൈ. പ്രസി.), അഫ്സല്‍ ഹുസൈന്‍ (കാമ്പസ് സെക്ര.), ആര്‍.എ. സാബിക്ക് (ജോ. സെക്ര.), റംസി ചൊവ്വ (പബ്ളിക് റിലേഷന്‍), റംഷീദ് തളിപ്പറമ്പ് ( സംവേദന വേദി കണ്‍വീനര്‍), അജ്മല്‍ കാഞ്ഞിരോട്, ഷബീര്‍ എടക്കാട്, നബീല്‍ തലശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്‍റുമാരായി ഫാസില്‍ അബ്ദു (കണ്ണൂര്‍), യൂനുസ്സലിം (മട്ടന്നൂര്‍), ഹഫീഫ് അബ്ദുല്‍ കരീം (വളപട്ടണം), റാഷിദ് (തലശ്ശേരി), അനസ് കടവത്തൂര്‍ (ചൊക്ളി), സിയാദ് മൊട്ടാമ്പ്രം (മാടായി) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന സമിതി അംഗം സി.ടി. ഷുഹൈബ് മേല്‍നോട്ടം വഹിച്ചു. ജമാ അത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സംസാരിച്ചു.

പാട്ടിന്‍െറ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ

 പാട്ടിന്‍െറ പാലാഴി തീര്‍ത്ത്
ഫാത്തിമ ഫിദ
തലശ്ശേരി: പാട്ടിന്‍െറ പാലാഴി തീര്‍ത്ത് ഫാത്തിമ ഫിദ ഹാട്രിക് വിജയം കൊയ്തു. എളയാവൂര്‍ സി.എച്ച്.എം ഹയര്‍സെക്കന്‍ഡറിയിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫിദ അറബി ഗാനത്തിലാണ് തുടര്‍വിജയവുമായി ശ്രദ്ധേയയായത്. കഴിഞ്ഞ രണ്ടു വര്‍ഷവും യു.പി വിഭാഗം അറബി ഗാനത്തില്‍ നേടിയ ഒന്നാംസ്ഥാനമാണ് ഹൈസ്കൂള്‍ അരങ്ങേറ്റത്തിലും ആവര്‍ത്തിച്ചത്. ഇസ്രായേലിന്‍െറ ആക്രമണത്തില്‍ ഞെരിപിരികൊള്ളുന്ന ഫലസ്തീന്‍ ജനതയോട് ‘ഭയക്കരുത്.. നിങ്ങള്‍ക്കൊപ്പം ദൈവമുണ്ടെന്ന്’ പറഞ്ഞു തുടങ്ങുന്ന ഗാനമാണ് ഫിദക്ക് ഹാട്രിക് ജയം നേടിക്കൊടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കഥാപ്രസംഗം, അറബി ഗാനം, മാപ്പിളപ്പാട്ട് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ ഫിദ ഇത്തവണ മാപ്പിളപ്പാട്ട്, ഗസല്‍, കഥാപ്രസംഗം, ഒപ്പന എന്നിവയിലും മത്സരിക്കുന്നുണ്ട്. പ്രസംഗകനായ കാഞ്ഞിരോട്ടെ ടി.എന്‍.എ. ഖാദറിന്‍െറയും ഗായിക ഫരീദ ഖാദറിന്‍െറയും മകളാണ്.

മാലിന്യമുക്ത പരിസ്ഥിതിക്കായി ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’

 മാലിന്യമുക്ത പരിസ്ഥിതിക്കായി
‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍’
തലശ്ശേരി: മാലിന്യമുക്ത പരിസ്ഥിതി  എന്ന ഒരു നാടിന്‍െറ  സ്വപ്നം സാക്ഷാത്കരിക്കുന്നതിന്‍െറ ഭാഗമായി  ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി നിലവില്‍ വന്നു.
മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ  ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം  കണ്‍വീനര്‍ ജബീന ഇര്‍ഷാദ് നിര്‍വഹിച്ചു.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.വി. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം  നിര്‍വഹിച്ചു. സി.പി. അശ്റഫ് അധ്യക്ഷത വഹിച്ചു. സംസ്കരണത്തിനായി ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്‍െറ ഉദ്ഘാടനം പ്ളാസ്റ്റിക്കുകള്‍ സ്വീകരിച്ച് ആയിഷ നിഷാഘര്‍ ഉദ്ഘാടനം ചെയ്തു. വീടുകളിലുണ്ടാകുന്ന പ്ളാസ്റ്റിക് അവശിഷ്ടങ്ങള്‍ എല്ലാ മാസവും ഒന്നാം തീയതി തണലില്‍ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറില്‍ സ്വീകരിച്ച് റീസൈക്ളിങ്ങിന് നല്‍കും. കെ.എം. സഫിയ, സൈനബ തിട്ടയില്‍, ഹരിത പുന്നോല്‍, കെ.പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. റുബീന അനസ് സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു. 

Thursday, January 3, 2013

പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത; സര്‍ക്കാറിന് വിമുഖത

 പഴശ്ശി പദ്ധതി കനാല്‍ സമാന്തര പാത;
സര്‍ക്കാറിന് വിമുഖത
കണ്ണൂര്‍: പഴശ്ശി പദ്ധതിയുടെ ഭാഗമായ കനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സമാന്തര പാതയാക്കി ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തിന് പ്രാധാന്യമേറുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഏറെ ഉപകരിക്കുന്ന പദ്ധതി നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല.
പഴശ്ശി അണക്കെട്ടില്‍ നിന്നാരംഭിച്ച് കണ്ണൂര്‍ കക്കാട് അവസാനിക്കുന്ന മെയിന്‍ കനാലിന്‍െറ ഇരു കരകളും മട്ടന്നൂരിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍െറ പഠനവിഭാഗം ജനകീയ കാമ്പയിന്‍െറ ഭാഗമായി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനം നടത്താന്‍ ഏജന്‍സിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല.
കണ്ണൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയിലാണ് പദ്ധതി നിര്‍ദേശിച്ചത്. 1967ല്‍ കമീഷന്‍ ചെയ്ത പഴശ്ശി പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച നിരവധി കനാലുകള്‍ ഉപയോഗശൂന്യമായ നിലയിലാണ്. ഏക്കര്‍കണക്കിന് പുറമ്പോക്ക് ഭൂമിയും ഇതോടനുബന്ധിച്ചുണ്ട്.
കക്കാടുനിന്ന് അതിരകം, വലിയന്നൂര്‍, ഏച്ചൂര്‍, കാഞ്ഞിരോട്, തലമുണ്ട, മുഴപ്പാല, അഞ്ചരക്കണ്ടി, മുരിങ്ങേരി വഴി മട്ടന്നൂര്‍ റോഡുമായി ബന്ധപ്പെടുന്ന കനാലിന്‍െറ ദൈര്‍ഘ്യം 21 കിലോമീറ്ററാണ്. ഇതുവഴി ഇപ്പോള്‍ 15 കിലോമീറ്റര്‍ റോഡ് ഗതാഗതമുണ്ട്.
12 മീറ്റര്‍ വീതിയുള്ള കനാലിന്‍െറ ഇരുഭാഗത്തും ഏഴുമീറ്റര്‍ വീതിയില്‍ റോഡ് നിലവിലുണ്ട്. ഇരുവശങ്ങളിലുമായി മൂന്നുമീറ്ററോളം പുറമ്പോക്ക് ഭൂമിയുമുണ്ട്. ഇത് ഉപയോഗപ്പെടുത്തി സമാന്തര റോഡായി വികസിപ്പിക്കണമെന്നാണ് നിര്‍ദേശം.
 ഭൂമി ഏറ്റെടുക്കാതെ ചുരുങ്ങിയ ചെലവില്‍ ബദല്‍ പാത സാധ്യമാക്കാനാവും എന്നതാണ് പദ്ധതിയുടെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്.
കനാലിന്‍െറ ഇരുവശങ്ങളിലും 3.5 മീറ്റര്‍ വീതിയിലുള്ള ട്രാക്കുകള്‍ ഉണ്ടാക്കി വണ്‍വേ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്നും ട്രാക്കുകളുടെ ഇടയില്‍ ചെടികള്‍ നട്ടുവളര്‍ത്തി ആകര്‍ഷകമാക്കാമെന്നും പദ്ധതി നിര്‍ദേശത്തില്‍ പറയുന്നു.
പാതക്കരികില്‍ വേലി സ്ഥാപിച്ച് ശേഷിച്ച പുറമ്പോക്ക് ഭൂമി പങ്കാളിത്ത വ്യവസ്ഥയില്‍ കൃഷി ആവശ്യത്തിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മേലെചൊവ്വ മുതല്‍ നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം വരെ നിലവിലുള്ള റോഡിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കനാല്‍ പാത യാഥാര്‍ഥ്യമായാല്‍ ദൂരം 21 കിലോമീറ്ററായി ചുരുങ്ങുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറക്കാനാവുമെന്നാണ് പ്രതീക്ഷ. പരിഷത്ത് സംഘം വിശദമായ പരിശോധനയും പഠനവും നടത്തിയാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതി നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
 കനാല്‍ പുറമ്പോക്ക് ഭൂമി ഗതാഗതത്തിനും കൃഷിക്കും ഉപയോഗപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയും മുണ്ടേരി വില്ളേജ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. 
Courtesy: Madhyamam

BODHANAM


കുരുന്നുകളുടെ ഭവന നിര്‍മാണ ഫണ്ട് ശേഖരം മാതൃകയായി

 കുരുന്നുകളുടെ ഭവന നിര്‍മാണ
ഫണ്ട് ശേഖരം മാതൃകയായി
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘത്തിലെ പാവപ്പെട്ട ഒരുകുടുംബത്തിന് ഒരുവീട് എന്ന പദ്ധതിയുടെ ഭാഗമായി കുരുന്നുകള്‍ നടത്തിയ ഫണ്ട് ശേഖരം മാതൃകയായി. നിര്‍ധനനായ സഹപ്രവര്‍ത്തകന് വീടൊരുക്കാന്‍ മലര്‍വാടി ബാലസംഘം സംസ്ഥാന സമിതിയുടെ നിര്‍ദേശാനുസരണം ഉളിയില്‍ മൗണ്ട്ഫ്ളവര്‍ ഇംഗ്ളീഷ് സ്കൂളിലെ കുരുന്നുകളുടെ കൂട്ടായ്മയില്‍ പിരിച്ചെടുത്ത സംഖ്യ സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. 36,000 രൂപയാണ് കൊച്ചുകൂട്ടുകാര്‍ പിരിച്ചെടുത്തത്. സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കെ.എം. സാദിഖില്‍ നിന്ന് മലര്‍വാടി ബാലസംഘം സംസ്ഥാന സ്കൂള്‍ കോഓഡിനേറ്റര്‍ എം.എച്ച്. റഫീഖ് തുക ഏറ്റുവാങ്ങി.  മലര്‍വാടി ബാലസംഘം പ്രവര്‍ത്തകര്‍ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തനം നടത്തിയപ്പോള്‍ അഞ്ച് വീട് പണിയാനുള്ള തുകയാണ് കിട്ടിയതെന്നും പാവപ്പെട്ട മറ്റുള്ളവര്‍ക്ക് കൂടി പദ്ധതിയിലൂടെ വീട് നിര്‍മിച്ചു നല്‍കുമെന്നും എം.എച്ച്. റഫീഖ് പറഞ്ഞു. ഐഡിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.സി. മുനീര്‍ സംസാരിച്ചു. എ. അബ്ദുല്‍ ഗഫൂര്‍ സ്വാഗതം പറഞ്ഞു.

പ്രബന്ധ മത്സരം

 പ്രബന്ധ മത്സരം
ഇരിട്ടി: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രബന്ധമത്സരം നടത്തും. ‘മാതൃകാ മഹല്ല് എന്‍െറ ഭാവനയില്‍’ ആണ് വിഷയം. ജനുവരി 10നകം ഉളിയില്‍ മഹല്ല് അസോസിയേഷന്‍, നരേമ്പാറ, ഉളിയില്‍ പി.ഒ, മട്ടന്നൂര്‍, കണ്ണൂര്‍ 670 702 എന്ന വിലാസത്തില്‍ ലഭിക്കണം. email: umma@uliyil.com

നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍

 നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍
 തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്.
തലശ്ശേരി, ഫയര്‍ഫോഴ്സ് യൂനിറ്റത്തെി മൂന്ന് തവണ തീയണച്ചെങ്കിലും ശക്തമായ പുക ഇപ്പോഴും ഉയരുകയാണ്. ദുര്‍ഗന്ധവും പുകയും കാരണം തലശ്ശേരി -കോഴിക്കോട് ദേശീയപാതയിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പുക കാരണം ബുധനാഴ്ച വൈകീട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായിരുന്നു. പുകമയമായതിനെ തുടര്‍ന്ന് പുന്നോലിലെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഉള്ളിലുള്ള തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ന്യൂ മാഹി പഞ്ചായത്ത് അധികൃതരും തലശ്ശേരി നഗരസഭയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
തീ പിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ നാല് ദിവസമായിട്ടും തലശ്ശേരി, ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശ വാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല.  പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴച ഇവിടെ തീപ്പിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ രീതിയില്‍ തീപിടിത്തം ഉണ്ടാവില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ന്യൂമാഹി, നഗരസഭ അധികൃരുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍  പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭ പുന്നോലുകാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകമയമായ പ്രദേശത്ത്ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയില്‍ പഞ്ചായത്ത്, നഗരസഭ ഓഫിസിലേക്ക് ജനങ്ങള്‍ താമസം മാറ്റും. മാലിന്യങ്ങള്‍ക്ക് തീയിട്ടതിനും കടല്‍ ഭിത്തി തകര്‍ത്ത് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിയതിനും നഗരസഭ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
 പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള ബയോഗ്യാസ്
മാലിന്യ സംസ്കരണ പ്ളാന്‍റിന് പദ്ധതി
തലശ്ശേരി: ഉറവിട മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ നല്‍കുന്ന ബയോഗ്യാസ് പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം ജനുവരി അഞ്ചിന് നടക്കുമെന്ന് ചെയര്‍പേഴ്സന്‍ ആമിന മാളിയേക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി പെട്ടിപ്പാലത്ത് അഞ്ച് ടണ്‍ ശേഷിയുള്ള പ്ളാന്‍റ് സ്ഥാപിക്കും. ഇതിന് നടപടികള്‍ പൂര്‍ത്തിയായി.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 21 വാര്‍ഡുകളിലെ 1000 വീടുകളിലും നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്കും പ്ളാന്‍റ് വിതരണം ചെയ്യും. രണ്ടര കിലോ ഗ്രാം ശേഷിയുള്ള ബയോഗ്യാസ് പ്ളാന്‍റുകളാണ് വീടുകളില്‍ വിതരണം ചെയ്യുക. ഇതിന് 6,500 രൂപയാണ് നിര്‍മ്മാണ ചെലവ്. ഇതില്‍ 1650 രൂപ ഉപഭോക്താവും ബാക്കി തുക ശുചിത്വ മിഷനും വഹിക്കും.
ഏഴര കിലോ ശേഷിയുള്ള പ്ളാന്‍റാണ് സ്ഥാപനങ്ങള്‍ക്ക് നല്‍കുക. 10,000 രൂപ നിര്‍മാണ ചെലവ് വരുന്ന ഇതിന്‍െറ തുക പകുതി നഗരസഭയും പകുതി ശുചിത്വ മിഷനും വഹിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൗണ്‍ ഹാള്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പ്ളാന്‍റുകള്‍ വിതരണം ചെയ്യുക.
പെട്ടിപ്പാലത്തിന് പുറമെ സെയ്ദാര്‍പള്ളി, ചാലില്‍, ലോട്ടസ് എന്നിവിടങ്ങളിലും ബയോഗ്യാസ് പ്ളാന്‍റുകള്‍ സ്ഥാപിക്കും. എന്നാല്‍, ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതേയുള്ളു. പെട്ടിപ്പാലത്ത് പ്ളാന്‍റ് സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായും നഗരസഭ അധികൃതര്‍ അറിയിച്ചു. പൊതു ഇടങ്ങള്‍ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്‍െറ സഹകരണത്തോടെ നഗരസഭ ബയോഗ്യാസ് പ്ളാന്‍റുകള്‍ വിതരണം ചെയ്യുന്നത്.
സഹകരണ ഏജന്‍സിയായ റെയ്ഡ്കോ, സ്വകാര്യ ഏജന്‍സിയായ സൂര്യ എന്നിവയുടെ നേതൃത്വത്തിലാണ് പ്ളാന്‍റുകള്‍ സഥാപിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള പ്ളാന്‍റുകളുടെ അറ്റകുറ്റപ്പണി ഏജന്‍സിയുടെ ഉത്തരവാദിത്തത്തില്‍ നിര്‍വഹിച്ച് കൊടുക്കും.
പ്ളാന്‍റുകളുടെ വിതരണോദ്ഘാടനം അഞ്ചിന് വൈകീട്ട് മുന്നിന് ടൗണ്‍ഹാളില്‍ കോടിയേരി  ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. സബ് കലക്ടര്‍ ടി.വി. അനുപമ പ്ളാന്‍റുകള്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ശുചിത്വ മിഷന്‍ ഡയറക്ടര്‍ ജോര്‍ജ് ചക്കാച്ചേരി പദ്ധതി വിശദീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍, കൗണ്‍സിലര്‍മാരായ ഇ.കെ. ഗോപിനാഥ്, ഷംസുദ്ദീന്‍ ബംഗ്ള, എ.കെ. സക്കരിയ എന്നിവര്‍ പങ്കെടുത്തു. 
 പുന്നോലില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താല്‍
പുന്നോല്‍: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിന് തലശ്ശേരി നഗരസഭ തീയിട്ടെന്നും ന്യൂമാഹി പഞ്ചായത്ത് പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി നടപടിയെടുക്കുന്നില്ളെന്നുമാരോപിച്ച് പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച രാവിലെ ആറുമുതല്‍ ഉച്ച രണ്ടുമണിവരെ പുന്നോല്‍ പ്രദേശത്ത് ഹര്‍ത്താലാചരിക്കും.
കടകളും സ്ഥാപനങ്ങളുമടച്ച് ഹര്‍ത്താലില്‍ സഹകരിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അഭ്യര്‍ഥിച്ചു. 
Courtesy:Madhyamam

‘പ്രബോധനം’ അറബ് വസന്തം വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി

 ‘പ്രബോധനം’ അറബ് വസന്തം
വിശേഷാല്‍ പതിപ്പ് പുറത്തിറങ്ങി
കോഴിക്കോട്: അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന പ്രബോധനം പ്രത്യേക പതിപ്പ് ‘ഉയിര്‍പ്പ്’ എസ്.ഐ.ഒ മലപ്പുറം ജില്ലാ സമ്മേളനവേദിയില്‍ ഫ്രീ ഗസ്സ മൂവ്മെന്‍റ് സാരഥി ഡോ. പോള്‍ ലറൂദി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്തെ ഇസ്ലാമി അമീര്‍ ടി. ആരിഫലി, മുഹമ്മദ് അഹ്മദ് കാസിമി, പ്രബോധനം എഡിറ്റര്‍ ടി.കെ. ഉബൈദ്, ഒ. അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, പി. മുജീബുറഹ്മാന്‍, പി.എം. സാലിഹ്, ശിഹാബ് പൂക്കോട്ടൂര്‍, എസ്. ഇര്‍ഷാദ്, തൗഫീഖ് മമ്പാട്, പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍, സുലൈമാന്‍ ഊരകം എന്നിവര്‍ പങ്കെടുത്തു.
അറബ് വസന്തത്തിന്‍െറ താത്ത്വികാചാര്യന്‍ റാശിദുല്‍ ഗനൂശി, യമന്‍ പ്രക്ഷോഭത്തിന്‍െറ മുന്നണിപ്പോരാളിയും നൊബേല്‍ സമ്മാനജേതാവുമായ തവക്കുല്‍ കര്‍മാന്‍, ഇറാനിയന്‍ ചിന്തകന്‍ ഹാമിദ് ദബാശി, തുനീഷ്യന്‍ അക്കാദമീഷ്യന്‍ ലാര്‍ബി സ്വദീഖി, മധ്യ പൗരസ്ത്യ വിഷയങ്ങളില്‍ ഗവേഷകനായ എ.കെ. രാമകൃഷ്ണന്‍, പ്രമുഖ ഇടതുപക്ഷ ചിന്തകന്‍ ബി. രാജീവന്‍ തുടങ്ങിയവരുമായി അഭിമുഖം, ആസിഫ് ബയാത്ത്, ഇര്‍ഫാന്‍ അഹ്മദ്, ഡോ. അലി ലാഗാ, ഡോ. മുഹമ്മദ് റഫ്അത്ത്, ചാള്‍സ് ഹിഷ്കിന്ദ് തുടങ്ങിയവരുടെ പഠനലേഖനങ്ങള്‍, വ്യക്തിചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ പതിപ്പ് അറബ് വസന്തത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പഠനോപഹാരമാണ്.