ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, July 22, 2013

പൊലീസിനെതിരെ നടപടി വേണം -വെല്‍ഫെയര്‍ പാര്‍ട്ടി

പൊലീസിനെതിരെ നടപടി വേണം
-വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: നിറ്റാജലാറ്റിന്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ സമരപ്രവര്‍ത്തകരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേല്‍പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയാറാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ ആവശ്യപ്പെട്ടു. ജനകീയ സമരങ്ങളെ തല്ലിയൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. കമ്പനി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം സമരക്കാര്‍ക്ക് നേരെ പൊലീസിനെ അഴിച്ചുവിടുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടരുത് -സോളിഡാരിറ്റി

ജനകീയ സമരങ്ങളെ
കൈയൂക്കുകൊണ്ട്
നേരിടരുത് -സോളിഡാരിറ്റി
കോഴിക്കോട്: എന്‍. ജി. ഐ. എല്‍  കമ്പനിക്കെതിരെ സമാധാനപരമായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണം ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രസ്താവിച്ചു. ജനകീയ സമരങ്ങളെ കൈയൂക്കുകൊണ്ട് നേരിടുന്ന നടപടിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം. കമ്പനിയുടെ പങ്കുപറ്റുകാരായി മാറിയ പൊലീസിനെ നിലക്കുനിര്‍ത്തണം. അല്ലാത്ത പക്ഷം ശക്തമായ ചെറുത്തുനില്‍പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും

 ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും
പെരിങ്ങത്തൂര്‍: കരിയാട് കാരുണ്യ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ മലര്‍വാടിയില്‍ ഇഫ്താര്‍ വിരുന്നും സ്നേഹസംഗമവും നടത്തി. പാപ്പിനിശ്ശേരി ജുമാമസ്ജിദ് ഖത്തീബ് വി.എന്‍. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഹമീദ് പാലോറത്ത് അധ്യക്ഷത വഹിച്ചു. പട്ട്യേരി കുഞ്ഞികൃഷ്ണന്‍ അടിയോടി, കെ. അബൂബക്കര്‍ മാസ്റ്റര്‍, എം. സുധാകരന്‍ മാസ്റ്റര്‍ ഹമീദ് കരിയാട്, ഇ.കെ. അശോക്കുമാര്‍, നാസര്‍ മാസ്റ്റര്‍, കെ.കെ. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

ഇഫ്താര്‍ മീറ്റ്

ഇഫ്താര്‍ മീറ്റ്

പഴയങ്ങാടി:  ജമാഅത്തെ ഇസ്ലാമി മാടായി ഏരിയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. യു.പി. സിദ്ദീഖ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ അസീസ് പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദലി, അജിത് മാട്ടൂല്‍, എ.കെ.ഗോവിന്ദന്‍, മോഹനന്‍ കുഞ്ഞിമംഗലം, വി.ആര്‍.വി. ഏഴോം, സുധീര്‍ വെങ്ങര, ഡോ. സി.കെ. ശ്രീജന്‍, എന്‍.എം. മൂസ എന്നിവര്‍ സംസാരിച്ചു.

റിലീഫ് വിതരണം

 റിലീഫ് വിതരണം
ഇരിക്കൂര്‍: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ആയിപ്പുഴ ഏരിയയില്‍ റമദാന്‍ റിലീഫ് വിതരണം ചെയ്തു. സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. ഹല്‍ഖ സെക്രട്ടറി കീത്തടത്ത് സലീം അധ്യക്ഷത വഹിച്ചു. കെ. ഫാറൂഖ്, നാഫിഅ്, നസീഫ്, കെ. മുസ്തഫ, കെ. മഹ്റൂഫ് എന്നിവര്‍ സംസാരിച്ചു. എന്‍.വി. ത്വാഹിര്‍ സ്വാഗതം പറഞ്ഞു.

റമദാന്‍ കിറ്റ് വിതരണം

റമദാന്‍ കിറ്റ്  വിതരണം
കണ്ണൂര്‍ സിറ്റി: മൈതാനപ്പള്ളി, പടന്ന, കുറുവ പ്രദേശങ്ങളില്‍ യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ ജനസേവന കണ്‍വീനര്‍ എ.ടി. ഗഫൂര്‍ കിറ്റുകള്‍ സിദ്ദീഖ് മൗലവിക്ക് കൈമാറി. പി. അബ്ദുല്‍ മജീദ്, ഷുക്കൂര്‍, പി. ഫാറൂഖ്, സിദ്ദീഖ് മൗലവി എന്നിവര്‍ സംസാരിച്ചു.

Sunday, July 21, 2013

DVD


KARUNYA

Karunya General Body held
  @ Ashiyana, Puravur
 

PRABODHANAM WEEKLY


KIDS MALL


MEDIAONE TV


ഇഫ്താര്‍ മീറ്റ്

ഇഫ്താര്‍ മീറ്റ്
പെരിങ്ങാടി: ജമാഅത്തെ ഇസ്ലാമി പെരിങ്ങാടി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ അല്‍ഫലാഹ് കോളജ് ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ മീറ്റ് നടത്തി. മേഖലാ നാസിം പി.പി. അബ്ദുറഹ്മാന്‍, ജില്ലാ സമിതിയംഗം കളത്തില്‍ ബഷീര്‍, പി.വി. പ്രദീപ്കുമാര്‍, എന്‍.എം. ബഷീര്‍, ഡോ. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. മുജീബ്റഹ്മാന്‍ സ്വാഗതവും സാലിഹ് മുഹമ്മദ് നന്ദിയും പറഞ്ഞു.

ചാലാട് സകാത്ത് കമ്മിറ്റി ആറര ലക്ഷം ചെലവഴിച്ചു

 ചാലാട് സകാത്ത് കമ്മിറ്റി 
ആറര ലക്ഷം ചെലവഴിച്ചു
ചാലാട്: ചാലാട് ഹിറ സെന്‍റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാലാട് സകാത്ത് കമ്മിറ്റി 2012-13 വര്‍ഷത്തില്‍ 6,46,370 രൂപ ചെലവഴിച്ചു. വീട് നിര്‍മാണം, കുടിവെള്ളം, കിണര്‍ നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസം, ടെയ്ലറിങ് യൂനിറ്റ്, തൊഴില്‍ ഉപകരണം, അഗതി വിധവ വികലാംഗ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍, കടബാധ്യത തീര്‍ക്കല്‍ ഇനങ്ങളിലാണ് തുക ചെലവഴിച്ചത്. ഭാരവാഹികള്‍: പി.പി. അബ്ദുറഹ്മാന്‍ (പ്രസി.), എം.കെ. അബ്ദുല്ലക്കുഞ്ഞി (വൈസ് പ്രസി.), കെ. മുഹമ്മദ് റാസിഖ് (സെക്ര.), പി.എം. ഷറോസ് (ജോ. സെക്ര.), കെ.വി. അബ്ദുല്ലക്കുഞ്ഞി (ട്രഷ.).

Saturday, July 20, 2013

സോളിഡാരിറ്റി ഇരിട്ടി ഏരിയ

ഭാരവാഹികള്‍
സോളിഡാരിറ്റി ഇരിട്ടി ഏരിയ : ഷെഫീര്‍ ആറളം (പ്രസി.) സി. റിയാസ് (ജന. സെക്ര.) ഫാഇസ് ഇരിട്ടി (സമൂഹം), ഷാനിഫ് കാക്കയങ്ങാട് (സേവനം), ഇബ്നുസീന ഉളിയില്‍ (പി.ആര്‍), കെ.കെ. റഹീം, എ.കെ. ഫൈസല്‍, അയ്യൂബ് ഉളിയില്‍, പി. നിസാം, അന്‍സാര്‍ ഉളിയില്‍ (എക്സി. അംഗങ്ങള്‍).

ദേശീയപാത: കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിസന്ധിക്ക് പരിഹാരം -സോളിഡാരിറ്റി

 ദേശീയപാത: കേന്ദ്രമന്ത്രിയുടെ
പ്രസ്താവന പ്രതിസന്ധിക്ക്
പരിഹാരം -സോളിഡാരിറ്റി

കൊച്ചി: ദേശീയപാത വികസന വിഷയത്തില്‍ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ ഗതാഗത വികസനത്തിന് അനിവാര്യമായ ദേശീയപാതകളുടെ വികസനത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസിന്‍െറ പ്രസ്താവനയിലൂടെ പരിഹാരമാകുകയാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി കേരളത്തിലെ മുഴുവന്‍ ദേശീയപാതകളും  മൂന്നു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നാലുവരിയാക്കാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്നു കഴിഞ്ഞ അഞ്ചുവര്‍ഷം പിരിച്ചെടുത്ത പെട്രോള്‍ സെസും റോഡ് നികുതിയും മാത്രം മതി പാത പണിയാനുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതകളും പ്രധാന സംസ്ഥാന പാതകളും ബി.ഒ.ടിവത്കരിക്കുക പ്രായോഗികമല്ളെന്ന് മുഖ്യമന്ത്രിതന്നെ അംഗീകരിച്ച സാഹചര്യത്തില്‍ ഈശ്രമത്തിന്‍െറ വിജയം കേരളത്തിലെ മുഴുവന്‍ പാതകളുടെ വികസനത്തിനും ഏറെ പ്രയോജനകരമാണ്.
പൊതുഗതാഗതം തിരിച്ചുപിടിക്കാനുള്ള സമരത്തിന്‍െറ രാഷ്ട്രീയം തിരിച്ചറിയാന്‍ കേരളത്തിലെ അധികാര രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കണം. ഒന്നാം സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കാന്‍ ഭരണ, പ്രതിപക്ഷങ്ങള്‍ ഇനിയും തയാറായില്ളെങ്കില്‍ കടുത്ത വഞ്ചനയായിരിക്കും. ഫ്രഞ്ച് കമ്പനിയെ ഏല്‍പിച്ച പാലിയേക്കര ടോള്‍ പിരിവ് തിരിച്ചുപിടിക്കാനും ഹൈകോടതികളിലെ കേസുകളില്‍ ജനഹിതത്തിന് അനുകൂലമായി നിലപാടെടുക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം പി.ഐ.നൗഷാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എം. സൈനുദ്ദീന്‍, ജില്ലാ സെക്രട്ടറി ഷഫീഖ് പാനായിക്കുളം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Friday, July 19, 2013

RELIEF CELL


BAITHUZAKATH


MEDIAONE TV


ANSAR


റമദാന്‍ റിലീഫ് ഉദ്ഘാടനം

 റമദാന്‍ റിലീഫ് ഉദ്ഘാടനം
ഇരിക്കൂര്‍: യു.എ.ഇ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍ റമദാന്‍ റിലീഫ് എ.എം.ഐ സ്കൂള്‍ കോംപ്ളക്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കീത്തടത്ത് സലിം ഖിറാഅത്ത് നടത്തി. സി.സി. റാബിയ, ടി.പി. അബ്ദുല്ല, കെ.എ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹല്‍ഖ നാസിം യു.കെ. മായന്‍ മാസ്റ്റര്‍ സ്വാഗതവും റഷീദ് നല്ലക്കണ്ടി നന്ദിയും പറഞ്ഞു.

സമരത്തിന് വനിതകളുടെ ഐക്യദാര്‍ഢ്യം

 
സമരത്തിന് വനിതകളുടെ 
ഐക്യദാര്‍ഢ്യം
കണ്ണൂര്‍: മണല്‍ മാഫിയക്കെതിരെ കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ നടക്കുന്ന ജസീറയുടെ സമരപ്പന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ, സെക്രട്ടറി എം. സൈറാബാനു, ജോയന്‍റ് സെക്രട്ടറി സാഹിദ കുഞ്ഞിമംഗലം, കണ്ണൂര്‍ ഏരിയാ കണ്‍വീനര്‍ നസീറാ മൊയ്തു എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പന്തലിലത്തെിയത്.

Thursday, July 18, 2013

SOLIDARITY


SOLIDARITY


സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്ക്

സ്വകാര്യ ബസ് മരത്തിലിടിച്ച്
21 പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ ബസ് മരത്തിലിടിച്ച് 21 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍-ഇരിട്ടി റൂട്ടിലോടുന്ന അനഘ ബസാണ് മുണ്ടേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം മരത്തിലിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉണ്ണി (31) ആലക്കോട്, ഓമന (49) തില്ലങ്കേരി, സോനു (23) കോളിത്തട്ട്, സിസ്റ്റര്‍ ബെറ്ററ്റ് (61) ദേവഗിരി കോഴിക്കോട്, കുട്ടികൃഷ്ണന്‍ (62) പൊറോറ മട്ടന്നൂര്‍, ഷമാന്‍ (30) മൊറാഴ, ലത (46) ഉളിയില്‍, മീനാക്ഷി (44) പുന്നാട്, ആമിന (21) വടകര, ഖാദര്‍ (63) വയന്തോട്, കുഞ്ഞിരാമന്‍ (61) മയ്യില്‍, സുരേഷ് (38) കീഴൂര്‍, റിയാസ് (21) ഉളിയില്‍, വിജയ് (23) തൂവക്കുന്ന് എന്നിവരെ എ.കെ.ജി ആശുപത്രിയിലും സിസിലി (39) കുടിയാന്മല, ഷൈജു (39) തിരുമേനി, വിനോദ് (30) എരുവട്ടി, കണ്ണന്‍ (80), റസീന (29) മട്ടന്നൂര്‍, സാറു (36) മട്ടന്നൂര്‍, രാജന്‍ (65) ഇരിവേരി എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തത്തെി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചത്.

AATHAMAM


SAFA CENTRE CHAKKARAKAL


 






BAITHUZAKATH

 
 
 

റമദാന്‍ കിറ്റ് നല്‍കി

 
 
 
 റമദാന്‍ കിറ്റ് നല്‍കി
വാരം: യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വാരം-മുണ്ടയാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. മുണ്ടയാട് മഹല്ല് ജമാഅത്ത് ഖത്തീബ് ശംസുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.

Wednesday, July 17, 2013

സോളിഡാരിറ്റി: പി.കെ. മുഹമ്മദ് സാജിദ് പ്രസി.


സോളിഡാരിറ്റി: 
പി.കെ. മുഹമ്മദ് സാജിദ് പ്രസി.

കണ്ണൂര്‍: സോളിഡാരിറ്റി ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ. മുഹമ്മദ് സാജിദ് പ്രസിഡന്‍റായും എ.പി. മുഹമ്മദ് അജ്മല്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിമാരായി ടി.പി. ഇല്യാസ് (സമൂഹം), ബി. അബ്ദുല്‍ ജബ്ബാര്‍ (സേവനം), വി.കെ. നദീര്‍ (പബ്ളിക് റിലേഷന്‍) എന്നിവരെയും ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ. സാദിഖ്, കെ.എം. മഖ്ബൂല്‍, കെ.എന്‍. ജാബിര്‍, ഫാറൂഖ് ഇരിക്കൂര്‍, എ.പി.വി. മുസ്തഫ, ടി.കെ. മുഹമ്മദ് അസ്ലം, കെ.എം. അഷ്ഫാഖ് എന്നിവരെയും ഏരിയാ പ്രസിഡന്‍റുമാരായി ശിഹാബുദ്ദീന്‍ (പയ്യന്നൂര്‍), ബി. ഖലീല്‍ (മാടായി), സി.എച്ച്. മിഫ്താഫ് (വളപട്ടണം), കെ.കെ. ശുഹൈബ് (കണ്ണൂര്‍), കെ.കെ. ഫിറോസ് (എടക്കാട്), പി. അശ്റഫ് (തലശ്ശേരി), ടി.പി. തസ്നിം (മട്ടന്നൂര്‍), ഷഫീര്‍ ആറളം (ഇരിട്ടി), പി. സവാദ് (പാനൂര്‍) എന്നിവരെയും തെരഞ്ഞെടുത്തു. സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം മുഹമ്മദ് അസ്ലം തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.



MEDIAONE TV