കണ്ണൂര്‍: റമദാന് റിലീഫിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് ആംബുലന്‍സ് സംഭാവന ചെയ്തു. ടൌണ്‍ സി.ഐ ബാലകൃഷ്ണന് ആശുപത്രി സൂപ്രണ്ടിന് ഉപകരണം കൈമാറി. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് സി.സമീര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, മുനീര്‍ ഐക്കൊടിച്ചി, എം.മഹറൂഫ്, കെ. ആശിഖ്, സമീര്‍ വാരംകടവ്, ഇഖ്ബാല്‍ പള്ളിപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് സ്വാഗതം പറഞ്ഞു.
കമാല്‍പീടികയില്‍ സി.പി.എം ഓഫിസിനുനേരെ ആക്രമണം. കമാല്‍പീടികയിലെ ടി.കെ. ബാലന് സ്മാരക മന്ദിരത്തിനുനേരെ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.
ഓഫിസിന്റെ വാതിലുകള്‍, അലമാരകള്‍, മേശ, ടി.വി, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവ നശിപ്പിച്ച നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിനുപിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമാല്‍പീടിക ബ്രാഞ്ച് സെക്രട്ടറി എ. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്കി.
ചേലോറയില്‍ സി.പി.എം ഓഫിസിനുമുന്നില്‍ സ്ഥാപിച്ച കൊടിമരം, തറയുടെ ടൈല്‍, പതാക എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചോലോറ ബ്രാഞ്ച് സെക്രട്ടറി എന്‍. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്കി
പയ്യന്നൂര്‍: ബില്ലടക്കാന്‍ പണമില്ലാതെ ഒരുമാസമായി ആശുപത്രിയില്‍ കഴിയുന്ന മാട്ടൂല്‍ സ്വദേശി എന്‍.എസ്. അശോകന് ആശുപത്രി വിട്ടു. ആഗസ്റ്റ് 29ന് 'മാധ്യമ'ത്തിലൂടെ അശോകന്റെ കദനകഥയറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കാരുണ്യത്തിലൂടെയാണ് അശോകന് ആശുപത്രി വിടാന്‍ അവസരമൊരുങ്ങിയത്.
ജൂലൈ മൂന്നിന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ അശോകന് രണ്ടുമാസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒരുമാസം മുമ്പുതന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും ബില്ലടക്കാന്‍ തുകയില്ലാത്തതിനാല്‍ ആശുപത്രി വിടാനായില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 710ാം വാര്‍ഡില്‍ അഭയാര്‍ഥിയായി കഴിയുന്ന വാര്‍ത്തയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവന വിഭാഗം പ്രശ്നത്തില്‍ ഇടപെടുകയും സുമനസ്സുകളില്‍നിന്ന് സ്വരൂപിച്ച തുകകൊണ്ട് ബില്ലടക്കുകയുമായിരുന്നു. സോളിഡാരിറ്റി സേവന വകുപ്പ് ജില്ലാ കണ്‍വീനര്‍ ഫൈസല്‍ മാടായിയാണ് വെള്ളിയാഴ്ച ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബില്ലടച്ചത്.
77,000ത്തോളം രൂപയാണ് ആകെ ബില്ല്. ഇതില്‍ 15000ത്തോളം രൂപ നേരത്തേ നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ അടച്ചിരുന്നു. ബാക്കിവരുന്ന തുകയില്‍ ആശുപത്രി അധികൃതരുടെ ഇളവുകള്‍ കഴിച്ചുള്ള തുകയാണ് സോളിഡാരിറ്റി സ്വരൂപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചത്.
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അശോകന് പരിക്കേറ്റത്. വാരിയെല്ലു പൊട്ടി കുടലില്‍ മുറിവേല്‍ക്കുകയും കൈയെല്ല് പൊട്ടുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സംഘടനയായ 'സാന്ത്വന'മാണ് ഭക്ഷണവും മറ്റും നല്കി സഹായിച്ചത്.
തൃശൂര്‍ സ്വദേശിയായ അശോകന് മാട്ടൂല്‍ ബീച്ച് റോഡില്‍ വാടകക്കെട്ടിടത്തിലാണ് താമസം. ഭാര്യ സുശീല മാത്രമാണ് സഹായിയായി കൂടെയുള്ളത്. മത്സ്യവില്പനക്കാരനായ ഇയാള്‍ മത്സ്യം വാങ്ങാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.
കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി പാറയില്‍ ചാത്തോത്ത് പി.സി. മുസ്തഫയാണ് (42) മരിച്ചത്. ആഗസ്റ്റ് 29ന് തളിപ്പറമ്പ് തൃച്ചംബരത്തുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹം ഓടിച്ച മാരുതി ഓമ്നി വാന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന കൂത്തുപറമ്പ് പൂക്കോട് സ്വദേശി കമല്‍ കുമാറിനും പരിക്കേറ്റിരുന്നു. ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സിറ്റി പ്രാദേശിക സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: സഫിയ.
ഭാര്യ: സി.കെ. ഹസീബ.
മക്കള്‍: ഹംനഷിറിന്, മിസ്ഹബ്, ബിലാല്‍.
സഹോദരങ്ങള്‍: സിദ്ദീഖ്, നാസര്‍, മുഹമ്മദ് കുഞ്ഞി,റഊഫ്.
കാഞ്ഞിരോട്: പുറവൂര് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടന്നു. പുറവൂര് മഹല്ല് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് കുഞ്ഞിമുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ജിദ്ദ മെംബര്‍ സാജിദ് പാറക്കല്‍ റമദാന് സന്ദേശം നല്കി.
കുടുക്കിമൊട്ട: അദ്ഭുതസിദ്ധിയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്ന സ്വാമിയുടെ ചികിത്സ നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞിരോട് തെരുവില്‍ പുതുതായി താമസം തുടങ്ങിയ സ്വാമിയാണ് പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചികിത്സ നിര്‍ത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ച ചികിത്സക്കെത്തിയവരെ നാട്ടുകാര്‍ മടക്കിയയച്ചിരുന്നു. ഇന്നലെ ആരാധകരും രോഗികളും സംഘടിച്ചെത്തി സ്വാമിയുടെ ചികിത്സ തുടരണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. ശക്തമായ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ ചക്കരക്കല്ല് പൊലീസെത്തി സ്വാമിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഴീക്കോട് സ്വദേശിയായ വിജേഷാണ് സ്വാമിയായി ചികിത്സ നടത്തുന്നതത്രെ. ഇതിനുമുമ്പ് വട്ടപ്പൊയില്‍ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തിയതെന്നറിയുന്നു.പൊലീസ് ചോദ്യം ചെയ്തെങ്കിലും പരാതിയില്ലാത്തതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സ്വകാര്യ ബാര്‍ ജീവനക്കാരന് യൂത്ത് ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രതിഷേധിച്ചു. സി.ടി. അശ്കര്‍ അധ്യക്ഷത വഹിച്ചു. സി.ടി. ശഫീഖ്, എം. സജീദ് എന്നിവര്‍ സംസാരിച്ചു.
പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍ ജമാഅത്തെ ഇസ്ലാമി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നന്മ സാംസ്കാരിക കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍, ഫസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പൈങ്ങോത്ത് റമദാന് സന്ദേശം നല്കി.
ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും
ഐ.എന്‍.എല്‍ പുറവൂര് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന് റിലീഫ് വിതരണവും ഇഫ്താര്‍ സംഗവും നടത്തി. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളും അരിയും വിതരണം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി റമദാന് സന്ദേശം നല്‍കുകയും റിലീഫ് വിതരണോദ്ഘാടനം നടത്തുകയും ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍: ഈദ് ദിനത്തില്‍ സ്റ്റേഡിയം ഗ്രൌണ്ടില് നടത്താന്‍ നിശ്ചയിച്ച പെരുന്നാള്‍ നമസ്കാരം പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കാന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ അഡ്വ. കെ.എല്‍. അബ്ദുസ്സലാം അറിയിച്ചു.യോഗത്തില്‍ ചെയര്മാന് പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, വി. മുനീര്‍, കെ.എം. മുഹമ്മദലി ഹാജി, കെ.പി. മഹമൂദ്, കെ. ഹസ്സന്‍കോയ, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ഗ്രന്ഥകാരന് കെ.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മക്തബ് പത്രാധിപര്‍ കെ.സുനില്‍കുമാര്‍, പ്രസ്ഫോറം സെക്രട്ടറി എം.പി. സുകുമാരന്‍, ഡി.സി.സി മെമ്പര്‍ അഡ്വ. അബ്ദുല്‍ റസാഖ്, സാമൂഹിക പ്രവര്ത്തകന് ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ ഇഫ്താര്‍ സന്ദേശം നല്കി.സുദാസ് കണ്ണോത്ത് (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്), ഐ. ദിവാകരന് (മനോരമ), രവിചന്ദ്രന്‍ (മാധ്യമം), നാരായണന്‍കുട്ടി മാരാര്‍ (സുദിനം), കെ.പി. രാജീവന് (ദീപിക), എം.പി. സുകുമാരന്‍ (കൌമുദി), പി. രഞ്ജിത്ത് (വീക്ഷണം), പി. രാജന് (ജനയുഗം), പി. മനോഹരന്, ശോഭ, നാസര്‍, എം.കെ. മനോഹരന് (പ്രസി. പ്രസ് ഫോറം) തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.
ചൊക്ലി: ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി ജമാഅത്തെ ഇസ്ലാമി ചൊക്ലി പ്രാദേശിക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസില്‍ സി.എം. മുസ്തഫ, ബി. ഖദീജ, മാഹിറ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്ത് പ്രാദേശിക അമീര്‍ പി. ഖാദര്‍ മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു. തലശേãരി: ജമാഅത്തെ ഇസ്ലാമി ചേറ്റംകുന്ന് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന് പ്രശ്നോത്തരി സംഘടിപ്പിച്ചു. സി. ഫസീജ സാദിഖ്, വി.പി. മാജിദ അഷ്ഫാഖ്, സി.എം. സജീറ റോഷന് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മസ്ജിദുസലാം പള്ളി കമ്മിറ്റി പ്രസിഡന്റ് ഫസല്‍ യഹ്യ സമ്മാനദാനം നടത്തി.
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഘടകം ഇഫ്താര്‍ സംഗമവും പെന്ഷന് വിതരണവും നടത്തി. സംഗമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദും അഗതികള്‍ക്കുള്ള പെന്ഷന് വിതരണം പുഴാതി പഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം പള്ളിയത്ത് ശ്രീധരന്, എന്‍.സി.പി ജില്ലാ ട്രഷറര്‍ സി.എച്ച്. പ്രഭാകരന്, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. രാഘവന്, പുഴാതി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. വിനോദ്, ഐ.എന്‍.എല്‍ നേതാവ് പി.വി. മുത്തലിബ്, പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബി. അബ്ദുല്‍കരീം, ജഗേഷ്ബാബു, സി.പി.എം പുഴാതി ലോക്കല്‍ സെക്രട്ടറി ടി. രവീന്ദ്രന്, കക്കാട് ലോക്കല്‍ സെക്രട്ടറി കാടന്‍ ബാലകൃഷ്ണന്, പി.എം. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. അമീര്‍ കീഴുപറമ്പ് റമദാന് സന്ദേശം നല്കി. ഒ.ഐ. ഷാജഹാന് സ്വാഗതവും സി.പി. മുര്‍ശിദ് നന്ദിയും പറഞ്ഞു. ഐമന് റഷീദ് ഖിറാഅത്ത് നടത്തി.
സിദ്ദാപുരം: ജമാഅത്തെ ഇസ്ലാമി സിദ്ദാപുരം യൂനിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എസ്. വെങ്കടേശ്, സാമൂഹിക പ്രവര്ത്തകന് സി.എ. നന്ദ സുബ്ബയ്യ, മൂര്‍നാട് പി.യു കോളജ് ലെക്ചറര്‍ മഹാദേവസ്വാമി, 'സന്മാര്ഗ' വാരിക പത്രാധിപര്‍ അബ്ദുല്‍ഖാദര്‍ കുക്കില, കെ. നന്ദ, വി.സി. അഹമ്മദ്കുട്ടി ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുട്ടു സ്വാമി, കെ.യു. അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ കുക്കില റമദാന് സന്ദേശം നല്കി. റഊഫ് ഖിറാഅത്ത് നടത്തി. എ.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. പി.കെ. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു.
വീരാജ്പേട്ട: ഇമാം മുസ്ലിം ജുമാമസ്ജിദ് കമ്മിറ്റിയും ജമാഅത്തെ ഇസ്ലാമി യൂത്ത് വിങ്ങും സംയുക്തമായി കുടുംബസംഗമവും ഇഫ്താറും നടത്തി. ഇസ്ലാമിക വിജ്ഞാനകോശം അസി. എഡിറ്റര്‍ ഷാനവാസ് കൊടുവള്ളി ക്ലാസെടുത്തു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. നാസര്‍ സ്വാഗതവും ഇ. സിറാജ് നന്ദിയും പറഞ്ഞു.
മട്ടന്നൂര്‍: ജമാഅത്തെഇസ്ലാമിമട്ടന്നൂര്ഹല്ഖയുടെആഭിമുഖ്യത്തില്ഖുര്ആന്പ്രശ്നോത്തരിമത്സരംസംഘടിപ്പിച്ചു. സി. ഉസ്മാന്ഒന്നാംസ്ഥാനവുംപി.സി. മൂസഹാജിരണ്ടാംസ്ഥാനവുംഎന്.പി. ഹാരിസ്മൂന്നാംസ്ഥാനവുംനേടി. ചടങ്ങില്‍പി.വി. നിസാര്സംസാരിച്ചു. കെ.വി. സാദിഖ്അധ്യക്ഷതവഹിച്ചു.
നടുവില്‍:ഇഹ്സാന്സാംസ്കാരികസമിതിയുടെആഭിമുഖ്യത്തില്നടുവില്സൌപര്ണികഓഡിറ്റോറിയത്തില്സ്നേഹവിരുന്നുംഇഫ്താര്സംഗമവുംസംഘടിപ്പിച്ചു. കെ.പി. ആദംകുട്ടിഅധ്യക്ഷതവഹിച്ചു. ജമാഅത്തെഇസ്ലാമിജില്ലാസമിതിയംഗംജമാലുദ്ദീന്മങ്കടഇഫ്താര്സന്ദേശംനല്കി. കെ. മുഹമ്മദ്കുഞ്ഞി, സാജുജോസഫ്, വിന്സെന്റ്പല്ലാട്ട്, കെ.ജെ. സെബാസ്റ്റ്യന്‍, ജോര്ജ്ഞാണിക്കല്, പാസ്റ്റര്ജോസഫ്തുടങ്ങിയവര്സംസാരിച്ചു. സി.എച്ച്. മൂസാന്ഹാജിസ്വാഗതവുംവി.പി. ഖലീല്നന്ദിയുംപറഞ്ഞു.
മുഴപ്പിലങ്ങാട്: ജമാഅത്തെഇസ്ലാമിമുഴപ്പിലങ്ങാട്യൂനിറ്റിന്റെആഭിമുഖ്യത്തില്ബീച്ച്ജുമാമസ്ജിദ്ഗ്രൌണ്ടില്ഇഫ്താര്സംഗമംനടത്തി. എം.കെ. അബ്ദുറഹ്മാന്ഉദ്ഘാടനംചെയ്തു. എസ്.ഐ.ഒജില്ലാസെക്രട്ടറിറാഷിദ്മൊയ്തീന്ഇഫ്താര്സന്ദേശംനടത്തി.മുഴപ്പിലങ്ങാട്ജനക്ഷേമസമിതിചെയര്മാന്സി.ജെ. ഫൈസല്അധ്യക്ഷതവഹിച്ചു. അജയ്അശോകന്കൂടക്കടവ്, സി.പി. ബഷീര്‍, കെ.ടി. റസാക്ക്, ടി.വി. റഷീദ്എന്നിവര്സംസാരിച്ചു.
എടക്കാട്:സഫസെന്ററിന്റെആഭിമുഖ്യത്തില്ഇഫ്താര്സംഗമംനടത്തി. വി.വി.വിജയരാഘവന്മാസ്റ്റര്ഉദ്ഘാടനംചെയ്തു. യു.പി. സിദ്ദീഖ്മാസ്റ്റര്ഇഫ്താര്സന്ദേശംനല്കി. എം.കെ. നൂറുദ്ദീന്അധ്യക്ഷതവഹിച്ചു. പി.കെ. അബൂബക്കര്‍ഹാജി, ടി.കെ.ഡി. മുഴപ്പിലങ്ങാട്, പുഴക്കല്വാസുദേവന്എന്നിവര്സംസാരിച്ചു.
കണ്ണൂര്‍:മേലേചൊവ്വകൌസര്മസ്ജിദില്ഇഫ്താര്സംഗമംനടത്തി. കെ.വി. അബ്ദുറഹ്മാന്മാസ്റ്റര്അധ്യക്ഷതവഹിച്ചു. പി.സി. മുനീര്റമദാന്സന്ദേശംനല്കി. എളയാവൂര്പഞ്ചായത്ത്പ്രസിഡന്റ്പി.വി. തങ്കമണി, മുന്പ്രസിഡന്റ്രാജീവ്, ഫാ. പ്രിന്‍സ്മാത്യു, ഡോ. ജയറാം, വാര്ഡ്മെംബര്മുരളീധരന്, കെ.വി. ഗംഗാധരന്എന്നിവര്സംസാരിച്ചു.