ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, January 1, 2013

JIH KANNUR AREA


SIO


GIO


ലൈംഗിക ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത് സംസ്കാരം -സോളിഡാരിറ്റി

 ലൈംഗിക ആക്രമണങ്ങളില്‍
കൊല്ലപ്പെടുന്നത് സംസ്കാരം
 -സോളിഡാരിറ്റി
കോഴിക്കോട്: ദല്‍ഹിയിലും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികള്‍ ധാര്‍മിക മൂല്യങ്ങളെ അകറ്റിനിര്‍ത്തുന്ന ഭൗതിക സംസ്കാരത്തിന്‍െറ ഇരകള്‍ കൂടിയാണെന്ന് സോളിഡാരിറ്റി പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. വിവിധതരം ആധിപത്യ പ്രവണതകള്‍ സ്ത്രീകളുടെ മേലുള്ള ലൈംഗിക ആക്രമണമായാണ് അനുഭവപ്പെടുന്നത്. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കേണ്ട പട്ടാളക്കാര്‍ക്ക് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമുള്ള ലൈസന്‍സായി അഫ്പ്സ എന്ന കരിനിയമം മാറിയിരിക്കുന്നു.
മനുഷ്യന്‍െറ ആത്മീയ തലത്തെയും മൂല്യങ്ങളെയും നിരാകരിക്കുന്ന ജീവിതരീതിയാണ് സ്ത്രീയെ ലൈംഗിക ഉപകരണമായി കാണുന്ന ദുരവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. ഇത്തരം സംഭവങ്ങളില്‍ മദ്യം ഒന്നാം പ്രതിയാണ്. തെരുവുകളെ പ്രക്ഷുബ്ധമാക്കിയ യുവതക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ പുതുവര്‍ഷ പ്രതിജ്ഞയായി മദ്യവര്‍ജനത്തെയും ലൈംഗിക വിശുദ്ധിയെയും സ്വീകരിക്കണമെന്ന് സോളിഡാരിറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്‍റ് പി.ഐ. നൗഷാദ്, ടി. മുഹമ്മദ് വേളം, എം. സാജിദ്, എം.എ. മുഹമ്മദ് ഉമര്‍, എസ്.എ. അജിംസ്, എ. മുഹമ്മദ് അസ്ലം, ജലീല്‍ മോങ്ങം, കെ.കെ. ബഷീര്‍, റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.

ദല്‍ഹി സംഭവം: കാമ്പസുകള്‍ ഐക്യപ്പെടണം -എസ്.ഐ.ഒ

 ദല്‍ഹി സംഭവം: കാമ്പസുകള്‍
ഐക്യപ്പെടണം -എസ്.ഐ.ഒ
കോഴിക്കോട്: ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി  ഉയരുന്ന പ്രതിഷേധങ്ങളോട് ഐക്യപ്പെടണമെന്ന് എസ്.ഐ.ഒ.  ഇന്ത്യന്‍ ധാര്‍മിക സദാചാരബോധത്തിനു നേരെ ഉയര്‍ന്ന വലിയൊരു ചോദ്യചിഹ്നമാണ്  ഈ സംഭവം. കൂടുതല്‍ സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ക്രിയാത്മകമായ പ്രതിഷേധങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ പൊതുസമൂഹവും ഭരണകൂടവും ഒരുപോലെ കുറ്റക്കാരാകുന്നു. ജനങ്ങളുടെ സാമൂഹിക സദാചാരബോധത്തെ വളര്‍ത്താന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ.
 രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധസ്വരങ്ങള്‍ക്ക് ഐക്യപ്പെട്ട് കാമ്പസുകളില്‍ ഇന്ന് ഐക്യദാര്‍ഢ്യദിനമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

‘സ്ത്രീ പീഡനം: പുതിയ നിയമനിര്‍മാണം വേണം’

 
 ‘സ്ത്രീ പീഡനം: പുതിയ
നിയമനിര്‍മാണം വേണം’
ചക്കരക്കല്ല്: പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി എളയാവൂര്‍ പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ബെന്നി ഫര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മധു കക്കാട് കമ്മിറ്റിയംഗങ്ങളെ പ്രഖ്യാപിച്ചു. ബെന്നി ഫര്‍ണാണ്ടസ്  മെംബര്‍ഷിപ് വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന തുറന്ന ചര്‍ച്ചയില്‍ പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍കുട്ടി താഴെചൊവ്വ സ്വാഗതവും കമാല്‍ കാളിയത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: വി.എം. സന്തോഷ് (പ്രസി.), കെ. മനോജ്കുമാര്‍ (വൈ. പ്രസി.), എന്‍.കെ. ഇബ്രാഹിം ഹാജി (സെക്ര.), കമാല്‍ കാളിയത്ത് (ജോ. സെക്ര.), സി.എച്ച്. ഹൈറുന്നിസ, ഉമ്മര്‍കോയ (ട്രഷ.).

‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതി പ്രഖ്യാപനം ഇന്ന്

‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’
പദ്ധതി പ്രഖ്യാപനം ഇന്ന്
തലശ്ശേരി: മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ്ങിന്‍െറ  ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘ക്ളീന്‍ ആന്‍ഡ് ഗ്രീന്‍ പുന്നോല്‍ 2013’ പദ്ധതിയുടെ പ്രഖ്യാപനം ചൊവ്വാഴ്ച നടക്കുമെന്ന് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അറിയിച്ചു. വൈകീട്ട് നാലിന് പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്ത തണല്‍ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ തലശ്ശേരി സബ് കലക്ടര്‍ ടി.വി. അനുപമ പ്രഖ്യാപനം നടത്തും.
ഗാര്‍ഹിക പ്ളാസ്റ്റിക് മാലിന്യ സംസ്കരണം, പച്ചക്കറി സ്വയം പര്യാപ്തത, ജല സംരക്ഷണം, അടുക്കളത്തോട്ട അവാര്‍ഡ്, വിത്ത് വിതരണം, കൂട്ടുകൃഷി സംരംഭം തുടങ്ങി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.

അയല്‍ക്കൂട്ടം

അയല്‍ക്കൂട്ടം
ചാലാട്: ജനുവരി ആറിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടക്കുന്ന ഏരിയ സമ്മേളനത്തിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട് ഘടകം അയല്‍ക്കൂട്ടം സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍, വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ എന്നിവര്‍ ക്ളാസെടുത്തു.

ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു

 
ചേലോറയില്‍ മാലിന്യത്തിന് തീയിട്ടു
ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യത്തിന് തീയിട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രണ്ടുദിവസമായി മാലിന്യത്തിന് തീപിടിച്ചിട്ട്.
 മഴമാറിയതോടെ ഉണങ്ങിയ പ്ളാസ്റ്റിക് മാലിന്യത്തിനാണ് നഗരസഭയുടെ അറിവോടെ തീയിട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തീപടര്‍ന്നതോടെ സമീപവാസികള്‍ക്ക് പ്ളാസ്റ്റിക് കത്തുന്ന പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതിനിടയില്‍ തിങ്കളാഴ്ച രണ്ട് ലോഡ് പ്ളാസ്റ്റിക് മാലിന്യം വന്നത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ചേലോറയില്‍ തള്ളില്ളെന്ന മുനിസിപ്പാലിറ്റിയുടെ ഉറപ്പ് ലംഘിച്ചാണ് ഇന്നലെ മാലിന്യമത്തെിയത്. കൂടാതെ മാലിന്യം സംസ്കരിക്കാന്‍ കുഴിയെടുക്കേണ്ട എക്സ്കവേറ്റര്‍  ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ ഏറെനേരം മാലിന്യവണ്ടികള്‍ തടഞ്ഞിട്ടു.വിവരമറിഞ്ഞ്് ചക്കരക്കല്ല് എസ്.ഐ രാജീവും സംഘവുമത്തെിയശേഷം സ്വകാര്യ വ്യക്തിയുടെ എക്സ്കവേറ്റര്‍ വാടകക്കെടുത്ത് മാലിന്യം സംസ്കരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

തീ അണയാതെ പുന്നോല്‍; പ്രദേശം ആരോഗ്യ ഭീഷണിയില്‍

 തീ അണയാതെ പുന്നോല്‍;
പ്രദേശം ആരോഗ്യ ഭീഷണിയില്‍
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ പടര്‍ന്ന തീ അണയാത്തത് പ്രദേശ വാസികളില്‍ ഗുരുതര ആരോഗ്യ ഭീഷണിയുയര്‍ത്തുന്നു. ഞായറാഴ്ച രാവിലെയോടെ പടര്‍ന്ന തീ തിങ്കളാഴ്ച രാത്രി തലശ്ശേരി, വടകര എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തത്തെി തീയണക്കാന്‍ ശ്രമമാരംഭിച്ചു. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ളെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം.
ആശുപത്രി മാലിന്യങ്ങളും പ്ളാസ്റ്റിക്കുകളും കത്തിയുള്ള പുക രണ്ട് ദിവസങ്ങളിലായി പ്രദേശം മുഴുവന്‍ വ്യാപിക്കുകയാണ്. ഇതു മൂലം പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തല കറക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ചയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. പ്രശ്നം ഇത്ര രൂക്ഷമായിട്ടും ന്യൂമാഹി പഞ്ചായത്ത്, തലശ്ശേരി നഗരസഭ, ന്യൂ മാഹി പൊലീസ്, ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതര്‍ എന്നിവര്‍ തീര്‍ത്തും നിസ്സംഗതയാണ് കാണിക്കുന്നത്. തീപിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ളെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, രണ്ട് ദിവസമായിട്ടും സംഭവത്തില്‍ ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല.
സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്ന് പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക്ക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. പെട്ടിപ്പാലത്തുള്ള മാലിന്യം തള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഓംബുഡ്സ്മാനിലും കേസ് നിലനില്‍ക്കെ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് സമരസമിതി നേതാക്കളും ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ നിഗമനവും.
ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ തീപിടിത്തം സംഭവിക്കില്ളെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച വൈകീട്ടും തീയണയാത്തതിനെതുടര്‍ന്ന് പ്രക്ഷോഭം ശക്തമായി.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.ടി.എം. സയ്യിദ് സഫിയാസ്, മമ്മൂട്ടി, ജുനൈദ് മുസാവ, ഇഫ്തികര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സമരസമിതി നേതാക്കള്‍ വിവമറിയിച്ചതിനെതുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതരായി. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ്  തലശ്ശേരി സബ്കലക്ടര്‍ ടി.വി. അനുപമ, തഹസില്‍ദാര്‍ കെ. സുബൈര്‍, ഡെപ്യൂട്ടി  തഹസില്‍ദാര്‍ സനല്‍കുമാര്‍, തലശ്ശേരി സി.ഐ എം.പി. വിനോദ് എന്നിവരത്തെിയത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍, സി.പി. അഷറഫ്, സോളിഡാരിറ്റി അസി. സെക്രട്ടറി ജുനൈദ് മുസാവ, മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ്, കെ.പി. സദീര്‍, ആയിഷ എന്നിവര്‍ അധികൃതരുമായി ചര്‍ച്ച നടത്തി.
 ‘നഗരസഭാധ്യക്ഷ
മറുപടി പറയണം’
തലശ്ശേരി: പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തതിന് പിന്നിലെ ദുരൂഹത സംബന്ധിച്ച് തലശ്ശേരി നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ മറുപടി പറയണമെന്ന് മദേഴ്സ് എഗെയ്ന്‍സ്റ്റ് വെയ്സ്റ്റ് ഡംപിങ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്ളാസ്റ്റിക് കത്തിയതിന്‍െറ രൂക്ഷഗന്ധവും പുകയും നിമിത്തം പ്രദേശവാസികള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ നിസംഗത പാലിക്കുന്ന ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്രീജ ജനങ്ങളോട് ക്രൂരതയാണ് കാണിക്കുന്നത്. ഇത്തരം മനുഷ്യത്വരഹിതമായ നടപടികള്‍ തുടരാനാണ് നഗരസഭയുടെ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു. കെ.പി. സാലിഹ, വസന്ത ടീച്ചര്‍, റുബീന എന്നിവര്‍ സംസാരിച്ചു.

Monday, December 31, 2012

NEW YEAR 2013


PRABODHANAM WEEKLY


ദല്‍ഹിയിലെ പീഡന മരണം: വ്യാപക പ്രതിഷേധം

ദല്‍ഹിയിലെ
പീഡന മരണം:
വ്യാപക പ്രതിഷേധം
ഇരിക്കൂര്‍: ദല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനും പീഡനത്തിനുമിരയായ യുവതി മരിച്ചതില്‍ വ്യാപക പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.  എന്‍.വി. താഹിറിന്‍െറഅധ്യക്ഷതയില്‍ ചേര്‍ന്ന സോളിഡാരിറ്റി യോഗം അനുശോചിച്ചു. കെ. മഷ്ഹൂദ്, കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ദല്‍ഹിയിലെ വിദ്യാര്‍ഥിനിയുടെ പീഡനമരണത്തില്‍ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് യൂനുസ് സലീം അനുശോചിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധിച്ചു
തലശ്ശേരി: പെട്ടിപ്പാലത്ത് മാലിന്യംതള്ളലിനെതിരെ കോസ്റ്റല്‍ സോണ്‍ അതോറിറ്റിയിലും ഒംബുഡ്സ്മാനിലും കേസ് നിലനില്‍ക്കേ, അവ അട്ടിമറിക്കാനാണ് മാലിന്യം കത്തിച്ചതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജന. സെക്രട്ടറി സി.പി. അഷ്റഫും പ്രസിഡന്‍റ് യു.കെ. സെയ്തും ആവശ്യപ്പെട്ടു.
ന്യൂമാഹി: പുന്നോലിലെ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീയിട്ട മുനിസിപ്പല്‍ അധികൃതരുടെ നടപടി ധിക്കാരപരവും മനുഷ്യത്വരഹിതാവുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.വി. അര്‍ഷാദും ടി.വി. രാഘവനും പറഞ്ഞു.
തലശ്ശേരി: പെട്ടിപ്പാലത്തെ നഗരസഭയുടെ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീയിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് വീണ്ടും ഭീഷണി ഉയര്‍ത്തുന്ന തലശ്ശേരി നഗരസഭ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ പ്രതിഷേധിച്ചു. നഗരസഭയുടെ ധിക്കാരത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍പോലുമാവാതെ രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താന്‍ മൗനവ്രതം പാലിക്കുന്ന ന്യൂമാഹി പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ഭരണസമിതി അംഗങ്ങളുടെയും നടപടിയിലും സമിതി പ്രതിഷേധിച്ചു.

പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപിടിത്തം

 പെട്ടിപ്പാലം ട്രഞ്ചിങ്
ഗ്രൗണ്ടില്‍ തീപിടിത്തം
 ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തീപടര്‍ന്നത് പ്രദേശവാസികളെയും ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരെയും ആശങ്കയിലാഴ്ത്തി. ദശകങ്ങളായി തലശ്ശേരി നഗരമാലിന്യം തള്ളിയ ട്രഞ്ചിങ് ഗ്രൗണ്ടില്‍ കുമിഞ്ഞുകൂടിയ പ്ളാസ്റ്റിക് കുപ്പികള്‍, പഴയ ടയറുകള്‍ ഉള്‍പ്പടെയുള്ളവക്ക് തീപിടിച്ചതോടെ പ്രദേശമാകെ കറുത്ത പുകയും രൂക്ഷഗന്ധവുംകൊണ്ട് നിറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെട്ടതിനാല്‍ പ്രദേശത്തെ ഒട്ടേറെ പേര്‍ ആരോഗ്യപ്രശ്നവുമായി കഴിയുന്നുണ്ട്. ആസ്ത്മ പോലുള്ള രോഗം ബാധിച്ച വയോജനങ്ങള്‍ പുക ശ്വസിച്ചതിനെതുടര്‍ന്ന് സമീപത്തെ ആശുപത്രികളില്‍ പ്രാഥമിക ചികിത്സ തേടി. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം തള്ളുന്നതിനെതിരെ അഡ്വ. റഹീം നാലു മാസംമുമ്പ് കോസ്റ്റല്‍ അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ പ്രദേശത്ത് മാലിന്യം തള്ളാന്‍പാടില്ളെന്ന് അതോറിറ്റി ഡയറക്ടര്‍ നഗരസഭക്ക് അറിയിപ്പ് നല്‍കിയിരുന്നു.
മാലിന്യംതള്ളിയതിന്‍െറ തോതും തീരദേശ നിയമലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പെട്ടിപ്പാലം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴ്ച ഇവിടെ തീപിടിത്തമുണ്ടായത്.
ട്രഞ്ചിങ് യാര്‍ഡും കടലും തമ്മിലുള്ള ദൂരം തിട്ടപ്പെടുത്താനും തീരദേശ അതോറിറ്റിയുടെ അറിവോ സമ്മതമോ ഇല്ലാതെ നഗരസഭ പെട്ടിപ്പാലത്ത് മാലിന്യം തുടര്‍ച്ചയായി തള്ളുന്നതും ഓംബ്ഡസ്മാന്‍ സ്ഥലം സന്ദര്‍ശിക്കുന്നതോടെ നേരിട്ടു മനസ്സിലാക്കുമെന്നതിനാലാണ് കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് തീവെച്ചതെന്ന സംശയമാണ് പരിസരവാസികള്‍ ഉന്നയിക്കുന്നത്. പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ജനസാന്ദ്രതയുള്ള സ്ഥലത്ത് കത്തിക്കുന്നത് മാരക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, പെട്ടിപ്പാലത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുകയെന്ന നഗരസഭയുടെ പതിവു ശൈലിയാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിടുന്നതിലൂടെ സംഭവിച്ചതെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.
2011 സെപ്റ്റംബര്‍ 30നും നവംബര്‍ ഒന്നിനും വിവിധ സംഘടനകള്‍ ആരംഭിച്ച മാലിന്യവിരുദ്ധ പ്രക്ഷോഭം ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോഴാണ് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചതെന്നത് സംശയാസ്പദമാണെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് നഗരസഭ നടത്തുന്ന ജനദ്രോഹ നിലപാടുകളുടെ യഥാര്‍ഥ തെളിവുകള്‍ നശിപ്പിക്കാനാണ് തീയിട്ടതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. എന്നാല്‍, സംഭവത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചു.

വിജയം രചിച്ച് ചേലോറ സമരം

 
 വിജയം രചിച്ച് ചേലോറ സമരം
 ചക്കരക്കല്ല്: കണ്ണൂര്‍ നഗരസഭയിലെ മാലിന്യം ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളുന്നതിനെതിരെ അന്തിമ സമരത്തിലേര്‍പ്പെട്ട  പ്രദേശവാസികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയാണ് 2012 വിടപറയുന്നത്. 2011 ഡിസംബര്‍ 26നാണ് ചേലോറയില്‍ മാലിന്യവിരുദ്ധ അന്തിമസമരം ആരംഭിച്ചത്. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ പ്രദേശത്തെ 250ലേറെ കിണറുകളില്‍ മാലിന്യം കലര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നഗരസഭ ഏര്‍പ്പെടുത്തിയ കുടിവെള്ള വിതരണ സംവിധാനം താറുമാറായതോടെയാണ് സമരം ശക്തമായത്. സമരമുഖത്ത് ഉറച്ചുനിന്നവരെ പലതവണ ലാത്തിചാര്‍ജ് ചെയ്തു നീക്കി പൊലീസ് അകമ്പടിയോടെ മാലിന്യം തള്ളുകയും ചെയ്തു.
ജീവിക്കാനുള്ള അവകാശത്തിനായി സമാധാനപൂര്‍ണമായി സമരം ചെയ്ത വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസുകളില്‍ കുടുക്കി ജയിലിലടച്ച് സമരത്തെ അടിച്ചൊതുക്കാനും ശ്രമം നടന്നു. സമരസമിതി നേതാവ് മധു ചേലോറയെ സമരപന്തലിലേക്ക് മാലിന്യവണ്ടി ഇടിച്ചുകയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ചത് വിവാദമായി. സോളിഡാരിറ്റി യൂത്ത്മൂവ്മെന്‍റ്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകള്‍ പിന്തുണയുമായത്തെിയത് സമരക്കാര്‍ക്ക് ആവേശം പകര്‍ന്നു. ആദ്യഘട്ടത്തില്‍ സമരത്തെ അനുകൂലിച്ച ചേലോറ പഞ്ചായത്ത് അധികൃതര്‍ രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ക്കൊടുവില്‍ സമരക്കാരെ കൈയൊഴിഞ്ഞെങ്കിലും പ്രദേശവാസികളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സഗരസഭക്ക് കീഴടങ്ങേണ്ടിവന്നു. പ്ളാസ്റ്റിക് മാലിന്യം ചേലോറയില്‍ തള്ളുന്നത് ഒഴിവാക്കാനും മാലിന്യത്തിന്‍െറ അളവ് 80 ശതമാനമായി കുറക്കാനും നഗരസഭ തീരുമാനിച്ചു.
ദിനംപ്രതി 10 ലോഡ് മാലിന്യം തള്ളിയിരുന്ന ചേലോറയില്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒരു ലോഡ് മാലിന്യമാണ് തള്ളുന്നത്. മാലിന്യം കൈകാര്യം ചെയ്യുന്ന രീതിയിലുണ്ടായ മാറ്റവും ജനകീയ സമരത്തിന്‍െറ വിജയമാണെന്ന് കര്‍മസമിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. സമരത്തിന്‍െറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സമരപ്പന്തലില്‍ നാട്ടുകാര്‍ മെഴുകുതിരി തെളിച്ചു. രാജീവന്‍ ചാലോടന്‍ അധ്യക്ഷത വഹിച്ചു. മധു ചേലോറ, രാജീവന്‍, കെ. പ്രദീപന്‍, രേഷ്മ രാജീവന്‍, വി. രാധ, ടി. ഷാജി, ടി. റാണി, ടി.എം.രമ്യന്‍, അബ്ദുറഹ്മാന്‍ ഹാജി, അബ്ദുസ്സലാം ഹാജി, ടി.എം. മജീദ്, ജ്യോതി എന്നിവര്‍ സംസാരിച്ചു.

പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം

 പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം
ചക്കരക്കല്ല്: ദല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഘാതകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ചക്കരക്കല്ല് ജമാഅത്തെ ഇസ്ലാമി ഘടകവും സോളിഡാരിറ്റി യൂനിറ്റും ആവശ്യപ്പെട്ടു.കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍സലാം, സി.ടി. അഷ്കര്‍, അഹമ്മദ് കുഞ്ഞി, സി.ടി. ശഫീഖ്, കെ.വി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.

Sunday, December 30, 2012

MADHYAMAM WEEKLY


MALARVADY MONTHLY


പ്രതിഷേധം

 പ്രതിഷേധം 
കണ്ണൂര്‍: ജി.ഐ.ഒ ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തില്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തി. ക്രൂരതക്കിരയായി മരണപ്പെട്ട യുവതിയുടെ സംസ്കാരം നടക്കുന്നതിനു മുമ്പുതന്നെ പ്രതികളെ ജനമധ്യത്തില്‍ ശിക്ഷിക്കണമെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത ജി.ഐ.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഖദീജ പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഇനിയും പുറത്തിറങ്ങേണ്ടതുണ്ട്. അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണം. ഭരണാധികാരികള്‍ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങി വരണമെന്നും അവര്‍ പറഞ്ഞു. കാല്‍ടെക്സില്‍ നടന്ന സമാപനയോഗത്തില്‍ ജില്ല പ്രസിഡന്‍റ് ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. കെ. നാജിയ, കെ. സുഫൈല, ടി. ശബാന, എന്‍. സക്കീന എന്നിവര്‍ നേതൃത്വം നല്‍കി.

‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’

 
 ‘മഅ്ദനിയുടെ അറസ്റ്റും ജയില്‍വാസവും അജണ്ടയുടെ ഭാഗം’ 
 മട്ടന്നൂര്‍: നിയമവിധേയ വിചാരണ പോലും നിഷേധിക്കപ്പെട്ട് ചെയ്യാത്ത കുറ്റത്തിന്‍െറ പേരില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ തയാറാകാത്തത് വ്യക്തമായ അജണ്ടയുടെ ഭാഗമാണെന്ന് തെഹല്‍ക ന്യൂസ് റിപ്പോര്‍ട്ടറും മഅ്ദനി വിഷയം അന്വേഷിച്ചതിന്‍െറ പേരില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുകയും ചെയ്ത കെ.കെ. ഷാഹിന. മഅ്ദനിക്കെതിരെ സാക്ഷി പറഞ്ഞ മലയാളികളും കര്‍ണാടകക്കാരും അടങ്ങുന്നവരെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതോടെ മഅ്ദനിയുടെ നിരപരാധിത്വം ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. ‘മഅ്ദനിക്കു വേണ്ടത് ജാമ്യം’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷാഹിന.
മുസ്ലിംകള്‍ മാത്രമല്ല, സമൂഹത്തിന്‍െറ താഴെതട്ടിലുള്ള ചെറുത്തുനില്‍ക്കാനാവാത്ത നിരവധിപേര്‍ ചെയ്യാത്തകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. രേഖയില്‍ ഒളിവിലും എന്നാല്‍, കസ്റ്റഡിയില്‍ കഴിയുന്നവരുമായ ആളുകള്‍ കര്‍ണാടക ജയിലുകളിലുണ്ട്. മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് യാഥാര്‍ഥ്യം അന്വേഷിച്ചിറങ്ങിയതിനാണ് തന്നെ കേസില്‍പെടുത്തിയതെന്നും ഇതുമൂലം ഏഴുമാസത്തോളം സ്വന്തം വീട്ടില്‍ താമസിക്കാനാകാത്ത അവസ്ഥയുണ്ടായെന്നും ഷാഹിന പറഞ്ഞു.
സമ്മേളനം സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സാദിഖ് ഉദ്ഘാടനം ചെയ്തു. പൊലീസ് പറയുന്നതാണ് ശരിയെന്ന നിലപാടിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്നും നിരപരാധികള്‍ ജയിലിലടക്കപ്പെടുമ്പോള്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി ജില്ല സമിതിയംഗം ടി.കെ. അസ്ലം അധ്യക്ഷത വഹിച്ചു.
സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായിരുന്നു. എം. രതീഷ് (ഡി.വൈ.എഫ്.ഐ), വി.എന്‍. മുഹമ്മദ് (യൂത്ത്ലീഗ്), ഒ.കെ. പ്രസാദ് (യൂത്ത് കോണ്‍.), താജുദ്ദീന്‍ മട്ടന്നൂര്‍ (ഐ.എന്‍.എല്‍), നിസാര്‍ മത്തേര്‍ (പി.ഡി.പി), കൃഷ്ണകുമാര്‍ കണ്ണോത്ത് (ആകാശവാണി), ജോസഫ് ജോണ്‍ (വെല്‍ഫെയര്‍പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ ജന. സെക്രട്ടറി അന്‍സാര്‍ ഉളിയില്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് മത്തേര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും പ്രതീകാത്മക തൂക്കിലേറ്റലും നടത്തി

വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കുറ്റവിചാരണയും
പ്രതീകാത്മക തൂക്കിലേറ്റലും നടത്തി 
 കൊച്ചി: ദല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കുറ്റവിചാരണയും പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. കലൂരില്‍ നടന്ന പരിപാടി പ്രേമ ജി. പിഷാരടി ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ സ്ഥാനത്തിരിക്കാന്‍ അര്‍ഹരല്ളെന്ന് അവര്‍ പറഞ്ഞു. സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്ന ആധുനിക കാലത്ത് സ്ത്രീകളോടുള്ള മനോഭാവത്തിലാണ് മാറ്റം വരേണ്ടത്. സ്ത്രീകള്‍ വെറും ശരീരമല്ളെന്നും മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്ന് തിരിച്ചറിയാനും അവരെ ആദരിക്കാനും കഴിയുന്ന സമൂഹത്തിനെ ഒൗന്നത്ത്യമുണ്ടാവൂ. സ്ത്രീകള്‍ സുരക്ഷിതമല്ളെന്നത് സമൂഹത്തിന്‍െറ അധ$പതനത്തിന്‍െറ നേര്‍ചിത്രമാണെന്നും അവര്‍ പറഞ്ഞു. ഇ.സി. ആയിശ ടീച്ചര്‍, നിര്‍മല ലെനിന്‍, ചന്ദ്രിക തിരുവനന്തപുരം, ഉമാ ഉദയന്‍ എന്നിവര്‍ സംസാരിച്ചു. മിനു മുംതാസ്, റംലാ മമ്പാട്, സുലൈഖ അബ്ദുല്‍ അസീസ്, ലതിക മണി, സമീറ എം.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍

 
 
 
 സൗഹൃദ സാന്നിധ്യമായി ജമാഅത്ത് നേതാക്കള്‍
സലഫിനഗര്‍ (കോഴിക്കോട്): മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളന നഗരിയില്‍ സൗഹൃദ സന്ദര്‍ശനത്തിന് ജമാഅത്തെ ഇസ്ലാമി നേതാക്കളത്തെി. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്‍റ് അമീര്‍മാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.ഐ. അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍, ശാന്തപുരം അല്‍ ജാമിഅ മുദീര്‍ അബ്ദുല്ലാ മന്‍ഹാം, മീഡിയ സെക്രട്ടറി ടി. ശാക്കിര്‍ എന്നിവരാണ് സലഫിനഗറിലത്തെിയത്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, അബ്ദുറഹ്മാന്‍ പാലത്ത്, ബാബു സേഠ്, എം.എം. അക്ബര്‍ തുടങ്ങിയവര്‍ അതിഥികളെ സ്വീകരിച്ചു. 

Saturday, December 29, 2012

MADANI


SPEECH


SCHOLARSHIP


ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്

ഷട്ടില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്
മുണ്ടേരി: ഷട്ടില്‍ ഷൂട്ടേഴ്സ് മുണ്ടേരിയുടെ ആഭിമുഖ്യത്തില്‍ ജില്ലാതല പ്രൈസ്മണി ടൂര്‍ണമെന്‍റ് (ഡബിള്‍സ്) നടക്കും. ജനുവരി ആറുമുതല്‍ മുണ്ടേരി കച്ചേരിപ്പറമ്പ് സ്നേഹദീപം ഫ്ളഡ്ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഫോണ്‍: 9895 565 949, 9746 566 679.

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം

പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം 
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാറിമാറി പിടിച്ചടക്കാനും പണം ധൂര്‍ത്തടിക്കാനും ഇഷ്ടക്കാരെ തിരുകികയറ്റാനുമുള്ള ഇടമായി മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്ന് സോളിഡാരിറ്റി ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഉപാധികളോടെ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണം. ഏറ്റെടുക്കുംമുമ്പ് അനധികൃതമായി നിയമിച്ച മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിടണം. ഭരണസമിതിയുടെ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും ഭാഗമായി വന്ന ഭീമമായ കടബാധ്യത സാധാരണക്കാരന്‍െറ മുതുകില്‍വെക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. റിയാസ്, കെ.എം. മഖ്ബൂല്‍, കെ.കെ. ശുഹൈബ്, എ.പി. അജ്മല്‍, അബ്ദുല്‍ ജബ്ബാര്‍, ടി.പി. ഇല്യാസ് എന്നിവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രക്ഷോഭ സമ്മേളനം:
നിയമത്തിന്‍െറ മറവില്‍ മഅ്ദനിയെ
ഇഞ്ചിഞ്ചായി കൊല്ലുന്നെന്ന് പിതാവ് 
കൊല്ലം: നിരപരാധിയായ അബ്ദുന്നാസിര്‍ മഅ്ദനിയെ നിയമത്തിന്‍െറ മറവില്‍ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍. ഭരണകൂടം വിചാരിച്ചാല്‍ ഒരു പൗരനെ ഏത് കുറ്റവും ചുമത്തി എത്രകാലം വേണമെങ്കിലും ജയിലിലടയ്ക്കാം. അതിന്‍െറ ഏറ്റവും വലിയ ഉദാഹരണമാണ് മഅ്ദനി. ‘മഅ്ദനിക്ക് മോചനമാണ് വേണ്ടത്’ എന്ന ആവശ്യമുയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി ചിന്നക്കട പ്രസ്ക്ളബ് മൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനിക്ക് നീതി കിട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ജീവനുള്ള കാലത്തോളം താന്‍ പ്രവര്‍ത്തിക്കും. കുറ്റം ആരോപിച്ച് ജയിലിലടച്ച് ഇഞ്ചിഞ്ചായി കൊലപ്പെടുത്തുന്ന അവസ്ഥ രാജ്യത്തിന് ഗുണകരമല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനാധിപത്യമാര്‍ഗത്തില്‍ സംഘടിക്കുകയും ദുഷ്പ്രവണതകള്‍ തിരുത്താന്‍ ഭരണാധികാരികളെ പ്രേരിപ്പിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് മഅ്ദനിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പറഞ്ഞു. സാമൂഹിക നീതിക്കും പൗരാവകാശങ്ങള്‍ക്കുമായി ശബ്ദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. രണ്ട് ഇന്ത്യക്കാരെ വെടിവെച്ചുകൊന്നവരെ ജാമ്യത്തില്‍ ഇറ്റലിയിലേക്ക് പോകാന്‍ ഇവിടെ അവസരമൊരുക്കി. ഇറ്റലിക്കാരെ നാം വിശ്വസിക്കുമ്പോള്‍ മഅ്ദനിക്ക് ജാമ്യം നല്‍കാന്‍ വിശ്വാസമില്ളെന്ന നിലപാടിലാണ് ബന്ധപ്പെട്ടവര്‍.
ഒരു നിയമം രണ്ട് നീതി എന്ന രീതിയാണുള്ളത്. മഅ്ദനിക്ക് നീതി ലഭിക്കുന്നതിനായി കേരള നിയമസഭയുടെ സംയുക്ത സംഘം അദ്ദേഹത്തെ സന്ദര്‍ശിക്കണം. നിയമസഭ ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഅ്ദനിക്കെതിരായ ആരോപണങ്ങള്‍ കല്ലുവെച്ച നുണയാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. മഅ്ദനി വിഷയത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സുനില്‍വെട്ടിയറ, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഹമീദ് വാണിയമ്പലം, സുരേന്ദ്രന്‍ കുരീപ്പുഴ, ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി കെ.ബി. മുരളി എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍

 കേരളത്തില്‍ സാംസ്കാരിക നവോത്ഥാനം വേണം -എം. മുകുന്ദന്‍
 കോഴിക്കോട്: കേരളത്തില്‍ പുതിയ സാംസ്കാരിക നവോത്ഥാനം ആവശ്യമായിരിക്കുന്നുവെന്ന് എം. മുകുന്ദന്‍. തനിമ കലാസാഹിത്യവേദിയുടെ സാംസ്കാരിക സഞ്ചാരം ഒന്നാം ഘട്ടത്തിന്‍െറ സമാപന സമ്മേളനം കുറ്റിച്ചിറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലിപ്പോള്‍ വിശപ്പിനു പകരം മദ്യാസക്തിയാണുള്ളത്. ആത്മീയദാരിദ്ര്യം ഏറിയിരിക്കുന്നു. മലയാളിയുടെ ആത്മീയ കരുത്ത് വര്‍ധിപ്പിക്കാന്‍ പുതിയ രീതിയിലുള്ള സാംസ്കാരിക നവോത്ഥാനം അനിവാര്യമാണ്- മുകുന്ദന്‍ പറഞ്ഞു. മനുഷ്യരെ തമ്മിലടിപ്പിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്ന സാമ്രാജ്യത്വ അജണ്ടയെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നില്‍ക്കേണ്ട കാലമാണിതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ‘തനിമ’ രക്ഷാധികാരി ടി. ആരിഫലി  പറഞ്ഞു.   സ്വാഗതസംഘം ചെയര്‍മാന്‍ യു.കെ. കുമാരന്‍  അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്‍റ് കെ. ഹസ്സന്‍ കോയ അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് ഖാദി  കെ.വി. ഇമ്പിച്ചമ്മദ് ഹാജി, എം. അബ്ദുല്‍ ഗഫൂര്‍ (സിയസ്കോ), സി.എ. സലീം (യുവസാഹിതി സമാജം), കെ. ഹസ്സന്‍ കോയ (സാമൂഹിക പ്രവര്‍ത്തനം), പരപ്പില്‍ പി.പി. മമ്മദ് കോയ (ചരിത്രകാരന്‍), ഹസ്സന്‍ വാടിയില്‍ (പത്രപ്രവര്‍ത്തനം), ഫാത്തിമ വട്ടാംപൊയില്‍ (കുഷ്ഠരോഗി പരിചരണം), കെ.എസ്. കോയ (നാടകാഭിനയം), സി.എം. വാടിയില്‍ (വയലിന്‍ വാദനം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ‘തനിമ’ ജില്ലാ രക്ഷാധികാരി ഖാലിദ് മൂസ നദ്വി, പ്രശാന്ത് കളത്തിങ്ങല്‍, പി. മുഹമ്മദ് കോയ തുടങ്ങിയവര്‍ സംസാരിച്ചു. സല്‍മാന്‍ മാസ്റ്റര്‍ കുറ്റ്യാടി സ്വാഗതവും ജില്ലാ പ്രസിഡന്‍റ് എം.പി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്‍െറ ബേപ്പൂരിലെ വൈലാലില്‍ വീട്ടിലായിരുന്നു തനിമ സാംസ്കാരിക സഞ്ചാരത്തിന്‍െറ പരിസമാപ്തി. വൈലാലിലെ ചടങ്ങ് ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. തനിമ സംസ്ഥാന പ്രസിഡന്‍റ് ആദം അയൂബ്, അനീസ് ബഷീര്‍, ഫൈസല്‍ കൊച്ചി, ജമീല്‍ അഹ്മദ് എന്നിവര്‍ സംസാരിച്ചു. ഫാബി ബഷീറിനെ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. കൊയിലാണ്ടി പൂക്കാട് കലാലയത്തില്‍ തനിമ സഞ്ചാരത്തിന് സ്വീകരണം നല്‍കി. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ചേമഞ്ചേരി നാരായണന്‍ നായര്‍, ശിവദാസ് ചേമഞ്ചേരി, ശിവദാസ് കാരൊളി, കലാമണ്ഡലം ശിവദാസ് എടവലത്ത് , ഉണ്ണി പൂക്കാട്, യു.കെ. രാഘവന്‍, ശിവദാസ് പൊയില്‍കാവ്,  അലി മണിക്ഫാന്‍ തുടങ്ങിയവരെ ആദരിച്ചു. യു.കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു.