Wednesday, February 13, 2013
ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സദസ്സും നാളെ
ഡി. വിനയചന്ദ്രന്‍ അനുസ്മരണവും
സാംസ്കാരിക സദസ്സും നാളെ
സാംസ്കാരിക സദസ്സും നാളെ
കണ്ണൂര്‍: എസ്.ഐ.ഒ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡി. വിനയചന്ദ്രന്‍ അനുസ്മരണവും സാംസ്കാരിക സായാഹ്നവും നാളെ വൈകീട്ട് 4.30ന് കണ്ണൂര്‍ പൊലീസ് ക്ളബില്‍ നടക്കും.
കെ.സി. ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യും. മാധവന്‍ പുറച്ചേരി, ബഷീര്‍ കളത്തില്‍, മനോജ് കാട്ടാമ്പള്ളി, സി.കെ. മുനവിര്‍, ടി.എ. ബിനാസ്, റംഷീദ് തളിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.
കെ.സി. ഉമേഷ്ബാബു ഉദ്ഘാടനം ചെയ്യും. മാധവന്‍ പുറച്ചേരി, ബഷീര്‍ കളത്തില്‍, മനോജ് കാട്ടാമ്പള്ളി, സി.കെ. മുനവിര്‍, ടി.എ. ബിനാസ്, റംഷീദ് തളിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
പരിയാരം മെഡിക്കല്‍ കോളജ് :
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
സോളിഡാരിറ്റി മാര്‍ച്ച് നടത്തി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സോളിഡാരിറ്റി മാര്‍ച്ച് നടത്തി. നൂറുകണക്കിന് വരുന്ന പ്രവര്‍ത്തകര്‍ പ്രകടനമായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് നടത്തിയ മാര്‍ച്ച് കൂടങ്കുളം ഐക്യദാര്‍ഢ്യ സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലുടനീളം സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള ഉപജീവന മാര്‍ഗമായി മാത്രം സഹകരണ മേഖലയെ മാറ്റിയിരിക്കുകയാണെന്ന്അദ്ദേഹം പറഞ്ഞു. മാര്‍ച്ച് കവാടത്തിനരികെ പൊലീസ് തടഞ്ഞു.
കവാടത്തിന് മുന്നില്‍ ‘പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിനാല്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു’ എന്ന ബോര്‍ഡ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സാദിഖ് നാട്ടി.
ജില്ല ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. നിയാസ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.

Tuesday, February 12, 2013
ബസന്തിന്‍െറ പരാമര്‍ശം ലജ്ജാവഹം -ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം
ബസന്തിന്‍െറ പരാമര്‍ശം
ലജ്ജാവഹം -ജമാഅത്തെ
ഇസ്ലാമി വനിതാ വിഭാഗം
ലജ്ജാവഹം -ജമാഅത്തെ
ഇസ്ലാമി വനിതാ വിഭാഗം
കോഴിക്കോട്: സൂര്യനെല്ലി കേസില്‍ ജസ്റ്റിസ് ബസന്ത് നടത്തിയ പരാമര്‍ശം അത്യന്തം ലജ്ജാവഹമാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യ ആയിരുന്നുവെങ്കില്‍ ജസ്റ്റിസ് ബസന്ത് എന്തുകൊണ്ട് ഇത്രയുംകാലം മൗനം പാലിച്ചു? യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനും വിഷയം വഴിതിരിച്ചുവിടാനുമുള്ള ഇത്തരം കുതന്ത്രങ്ങളെ സമൂഹം തിരിച്ചറിയണം. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചര്‍ച്ചകളും നിയമ നിര്‍മാണങ്ങളും നടന്നുകൊണ്ടിരിക്കെ സ്ത്രീവര്‍ഗത്തെ അപമാനിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നുണ്ടായത് ഖേദകരമായിപ്പോയെന്നും യോഗം അഭിപ്രായപ്പെട്ടു
തീപിടിത്തം: ഫയര്‍ഫോഴ്സിന്‍െറ വീഴ്ച അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
തീപിടിത്തം: ഫയര്‍ഫോഴ്സിന്‍െറ വീഴ്ച
അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി: മെയിന്‍റോഡിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീപിടിച്ച സംഭവത്തില്‍ തലശ്ശേരി ഫയര്‍ഫോഴ്സ് യൂനിറ്റ് അധികൃതര്‍ അനാസ്ഥ കാട്ടിയതായി വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അശ്റഫ്, പ്രസിഡന്‍റ് യു.കെ. സെയ്ത് എന്നിവര്‍ പ്രസ്താവനയില്‍ ആരോപിച്ചു. സ്റ്റേഷന് സമീപത്തെ കടകള്‍ക്ക് തീപിടിച്ചത് അറിയിച്ചിട്ടും ആവശ്യത്തിന് ഡ്രൈവറില്ലയെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും വ്യാപാരികള്‍ക്ക് അടിയന്തര ധനസഹായം വിതരണം ചെയ്യണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊട്ടാനച്ചേരി സംഭവം:
മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: ദിവസങ്ങള്‍ക്കു മുമ്പ് ഏച്ചൂരിനു സമീപം കൊട്ടാനച്ചേരിയില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കൊട്ടാനച്ചേരി സ്വദേശികളായ സാബിഖ്, ഷെഫീഖ്, നദീര്‍ എന്നിവരെയാണ് തിങ്കളാഴ്ച ചക്കരക്കല്ല് എസ്.ഐ സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തത്.
തലശ്ശേരി സി.ജെ.എം കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മുമ്പ് ഇതേ സംഭവത്തില്‍ മുണ്ടേരി സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അജ്നാസിനെ അറസ്റ്റുചെയ്തിരുന്നു.
തലശ്ശേരി സി.ജെ.എം കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. മുമ്പ് ഇതേ സംഭവത്തില്‍ മുണ്ടേരി സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അജ്നാസിനെ അറസ്റ്റുചെയ്തിരുന്നു.
Courtesy:Madhyamam
സി. ഹസ്ന ജി.ഐ.ഒ ജില്ല പ്രസി. കെ.കെ. നാജിയ ജന. സെക്ര.
സി. ഹസ്ന ജി.ഐ.ഒ ജില്ല പ്രസി.
കെ.കെ. നാജിയ ജന. സെക്ര.
കെ.കെ. നാജിയ ജന. സെക്ര.
കണ്ണൂര്‍: തലശ്ശേരി ഇസ്ലാമിക് സെന്‍ററില്‍ നടന്ന മെംബേഴ്സ് മീറ്റില്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍െറ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു. സി. ഹസ്ന പ്രസിഡന്‍റും കെ.കെ. നാജിയ ജന. സെക്രട്ടറിയുമാണ്. മറ്റ് ഭാരവാഹികള്‍: ശബാന (വൈ. പ്രസി.), കെ.കെ. നസ്റീന (ജോ. സെക്ര.). വകുപ്പ് കണ്‍വീനര്‍മാര്‍: സീനത്ത്, നവാല മുഅ്മിന്‍, നഫ്സീന, ശബാന, സക്കീന, സുഹൈല. സമിതിയംഗങ്ങള്‍: ഖദീജ, സുമയ്യ, നാജിയ ഗഫൂര്‍, മര്‍ജാന, ഫാത്തിമ, സഫൂറ, ആരിഫ, ഹര്‍ഷാന, സാക്കിയ, സീജ, ലദീത, കെന്‍സ, അഫീദ, റഫീഹ, സഫ്ലാസ്, സി.കെ. ശബ്നം, എം.കെ. സീനത്ത്, അഷീറ. യോഗത്തില്‍ ജില്ല പ്രസിഡന്‍റ് ജംഷീറ അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന സമിതിയംഗം സൗദ പേരാമ്പ്ര നേതൃത്വം നല്‍കി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി സമാപന പ്രസംഗം നടത്തി. കെ.കെ. നാജിയ സ്വാഗതം പറഞ്ഞു.
മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം
മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം
ചക്കരക്കല്ല്: മലര്‍വാടി ജില്ലാതല വിജ്ഞാനോത്സവം തനിമ ജില്ല സമിതിയംഗം കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഏരിയ കോഓഡിനേറ്റ സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു. എല്‍.പി/യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. യു.പി വിഭാഗത്തില്‍ വി.വി. ജിഷ്ണുദേവ് (ഏച്ചൂര്‍ വെസ്റ്റ് എല്‍.പി സ്കൂള്‍) ഒന്നാം സ്ഥാനവും കെ.വി. അതുല്‍രാജ് (കാഞ്ഞിരോട് ശങ്കരവിലാസം യു.പി) രണ്ടും കെ.കെ. ശാരിക ഷിറിന്‍ (കോയ്യോട് മദ്റസ യു.പി) മൂന്നാം സ്ഥാനവും നേടി. എല്‍.പി വിഭാഗത്തില്‍ യഥാക്രമം തേജസ് കൃഷ്ണ (മാടായി എല്‍.പി സ്കൂള്‍), ഗൗതം അജയ് കുമാര്‍ (ശ്രീശങ്കരവിദ്യാപീഠം, മട്ടന്നൂര്‍), കെ. അഭിഷേക് (വാരം യു.പി സ്കൂള്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ടി.കെ.സി. മുഴുപ്പിലങ്ങാട് വിജയികള്‍ക്ക് സമ്മാനം വിതരണംചെയ്തു. കെ. സകരിയ്യ, കെ. നിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.
സോളിഡാരിറ്റി പ്രക്ഷോഭം ഇന്ന്
പരിയാരം മെഡിക്കല്‍ കോളജ്:
സോളിഡാരിറ്റി പ്രക്ഷോഭം ഇന്ന്
സോളിഡാരിറ്റി പ്രക്ഷോഭം ഇന്ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ‘പരിയാരം മെഡിക്കല്‍ കോളജ് ജനങ്ങള്‍ ഏറ്റെടുക്കുന്നു’ ജനകീയ പ്രക്ഷോഭം ചൊവ്വാഴ്ച രാവിലെ 10ന് പരിയാരത്ത് നടക്കുമെന്ന് ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് ബസന്തിനെ പദവികളില്‍ നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ജസ്റ്റിസ് ബസന്തിനെ പദവികളില്‍
നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
നിന്ന് നീക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സൂര്യനെല്ലിയിലെ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വേശ്യാവൃത്തി നടത്തുകയായിരുന്നെന്ന ജസ്റ്റിസ് ആര്‍.ബസന്തിന്‍െറ പരാമര്‍ശം നിന്ദ്യവും സ്ത്രീ സമൂഹത്തെ അപമാനിക്കലുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാനല്‍ ഓഫ് അഡ്വക്കറ്റ്സില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക പദവി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പുന$പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസ്റ്റിസ് ബസന്ത് കേരളീയ സമൂഹത്തോട് മാപ്പ് പറയണം. സ്ത്രീപീഡന കേസുകളില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Monday, February 11, 2013
മീഡിയവണ്‍ ജനങ്ങളിലേക്ക്
മീഡിയവണ്‍ ജനങ്ങളിലേക്ക്
കോഴിക്കോട്: നേരിന്‍െറ വാര്‍ത്തകളും നന്മയുടെ വിനോദ പരിപാടികളുമായി സാമൂതിരിയുടെ മണ്ണില്‍നിന്നും ‘മീഡിയവണ്‍’ ചാനലിന് പ്രൗഢഗംഭീര തുടക്കം. മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ‘മാധ്യമം’ കുടുംബത്തിന്‍െറ ഈ രജത ജൂബിലി ഉപഹാരം പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമര്‍പ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.30ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി വന്‍ ജനാവലി സ്വപ്ന നഗരിയിലേക്ക് ഒഴുകി.
ഇരുപത്തിയഞ്ച് വര്‍ഷമായി മുന്നേറുന്ന ‘മാധ്യമം’ കുടുംബത്തിലെ നവജാത ശിശുവായ മീഡിയവണിന് എല്ലാവിധ ആശംസകളും നേരുന്നു എന്ന ആമുഖത്തോടെയാണ് ലോഞ്ച് ബട്ടണ്‍ അമര്‍ത്തിയശേഷം ആന്‍റണി വികാരഭരിതമായ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ‘നേര്, നന്മ’ എന്ന മീഡിയവണിന്‍െറ മുദ്രാവാക്യം എന്നെ ഏറെ ആകര്‍ഷിക്കുന്നു. ഒഴുക്കിനെതിരെ നീന്തിയായാലും നേരിനും നന്മക്കും വേണ്ടി നില്‍ക്കാനുള്ള ശക്തി മാധ്യമം കുടുംബത്തിനുണ്ടാവട്ടെ -അതത്ര എളുപ്പമുള്ള കാര്യമല്ല, ചാനല്‍ മത്സരങ്ങള്‍ക്കിടയില്‍ നേരും നെറിയും നിലനിര്‍ത്തി മുന്നേറുകയെന്നത് ദുഷ്കരമാണ്. എങ്കിലും ഞാന്‍ നേരുന്നു, നിങ്ങള്‍ വിജയിച്ചുവരട്ടെ. നിങ്ങള്‍ ഒരിക്കലും പരാജയപ്പെട്ടുകൂടാ -നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ ആന്‍റണി പറഞ്ഞു.
മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിച്ചു. മാധ്യമം കുടുംബത്തിന്‍െറ സ്വാഭാവികവും അനിവാര്യവുമായ വളര്‍ച്ചയാണ് മീഡിയവണെന്ന് അദ്ദേഹം പറഞ്ഞു. ‘എന്തിനും പേരിടുമ്പോള്‍ ഓരോ സ്വപ്നങ്ങള്‍ നാം മുന്നില്‍ കാണാറുണ്ട്. ആ സ്വപ്നം മുന്നില്‍വെച്ചാണ് മാധ്യമം ചാനലിനെ മീഡിയവണ്‍ എന്നു വിളിച്ചത്. ഇന്ത്യയില്‍തന്നെ ഏറ്റവുംമികച്ച ചാനലാവുകയെന്നതാണ് ഈ പേരിനു പിന്നിലെ സ്വപ്നം. നേരും നന്മയുമായിരിക്കും മീഡിയവണിന്‍െറ മുഖമുദ്ര’ -അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. വെള്ളിപറമ്പിലെ ആസ്ഥാന സമുച്ചയത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മീഡിയവണ്‍ വെബ്സൈറ്റ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഗള്‍ഫാര്‍ മുഹമ്മദലിയും ഉദ്ഘാടനം ചെയ്തു. സിനിമാ സംവിധായകന്‍ രഞ്ജിത്ത് മീഡിയവണിന്‍െറ സിഗ്നേച്ചര്‍ മ്യൂസിക് പ്രകാശനം ചെയ്തു.
എം. മുകുന്ദന്‍, പി. വത്സല, ബിനോയ് വിശ്വം, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, കെ. അംബുജാക്ഷന്‍, ഡോ. ആസാദ് മൂപ്പന്‍, പി.വി. അബ്ദുല്‍ വഹാബ്, സ്വാമി ഗുരുരത്നം ജ്ഞാന തപസി, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.കെ. അഹമ്മദ്, മുജീബ് റഹ്മാന്‍ കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉപസംഹാര പ്രസംഗം നടത്തി.
എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, പി.ടി.എ. റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, എം.പി. അഹമ്മദ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ഇ. ഫൈസല്‍, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ സംബന്ധിച്ചു.
മീഡിയവണ്‍ എം.ഡി ഡോ. അബ്ദുസ്സലാം അഹ്മദ് സ്വാഗതവും ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന് പ്രണാമം അര്‍പ്പിച്ച് തയാറാക്കിയ ‘നന്മയുടെ അപാരതീരം’ ബഷീര്‍ കഥാപ്രപഞ്ചം അരങ്ങേറി.

എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം
എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം
കോഴിക്കോട്: ഇര്‍ഷാദിയ കോളജില്‍ നടന്ന എസ്.ഐ.ഒ നേതൃക്യാമ്പ് അവസാനിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു.
പുതിയ കാലയളവിലേക്കുള്ള നയം സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ് വിശദീകരിച്ചു.അറബ് വിപ്ളവവും ഇന്ത്യയിലെ ഇസ്ലാമിക ചലനങ്ങളും എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വിയും വിദ്യാഭ്യാസം പുതിയ പ്രവണതകള്‍ എന്ന വിഷയത്തില്‍ ആര്‍. യൂസുഫും ക്ളാസെടുത്തു.

വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍ ‘കരിംബകം’ വിരുന്നത്തെി
വരള്‍ച്ചയുടെ വരവറിയിച്ച് മുണ്ടേരിക്കടവില്‍
‘കരിംബകം’ വിരുന്നത്തെി
‘കരിംബകം’ വിരുന്നത്തെി
കണ്ണൂര്‍: വരാനിരിക്കുന്ന വരള്‍ച്ചയുടെ മുന്നറിയിപ്പുമായി മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തില്‍ ‘കരിംബകം’ എന്നു വിളിക്കുന്ന ബ്ളാക് സ്റ്റോര്‍ക് വിരുന്നത്തെി. ദക്ഷിണേന്ത്യയില്‍ അത്യപൂര്‍വമായി മാത്രം കാണപ്പെടുന്നതാണ് കൊക്കുകളുടെ വര്‍ഗത്തില്‍പെട്ട ബ്ളാക് സ്റ്റോര്‍ക്. വടക്കേ ഇന്ത്യയില്‍ ചൂട് കൂടിയ കാലാവസ്ഥയില്‍ മാത്രം കണ്ടുവരുന്ന ഈ ദേശാടന പക്ഷി മുണ്ടേരിക്കടവിലത്തെിയത് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കി.
കാലാവസ്ഥ വ്യതിയാനത്തിന്‍െറ ഭാഗമായി ഉഷ്ണകാലാവസ്ഥയും വരള്‍ച്ചയും മുന്‍കൂട്ടി കണ്ടാണ് ഇവയത്തെിയതെന്ന് കരുതുന്നു. ഡിസംബര്‍ ആദ്യവാരത്തിലാണ് ഇവ മുണ്ടേരിക്കടവില്‍ വന്നിറങ്ങിയത്. ജര്‍മനിയില്‍ നിന്നത്തെിയ പക്ഷിനിരീക്ഷകനാണ് ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യത്തെക്കുറിച്ച് പക്ഷിസങ്കേത സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയത്. സമിതി പ്രവര്‍ത്തകനും സര്‍വേ ടീം അംഗവുമായ റഹിം മുണ്ടേരി ഇവയെ കാമറയില്‍ പകര്‍ത്തി. പക്ഷി നിരീക്ഷകരായ ഡോ. സി. ശശികുമാര്‍, ഡോ. ഖലീല്‍ ചൊവ്വ എന്നിവര്‍ ബ്ളാക് സ്റ്റോര്‍ക്കിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചു. വരണ്ട കാലാവസ്ഥയില്‍ മാത്രം ജീവിക്കുന്ന മയിലുകളെയും മുണ്ടേരിക്കടവില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സീസണില്‍ രണ്ടുലക്ഷത്തോളം ദേശാടനപക്ഷികള്‍ മുണ്ടേരിക്കടവില്‍ വിരുന്നത്തെിയതായി കണക്കാക്കുന്നു. ഏഷ്യന്‍ സ്പൂണ്‍ ബില്‍ ഈ ചതുപ്പില്‍ പറന്നിറങ്ങിയത് ദിവസങ്ങള്‍ക്കുമുമ്പാണ്.
പുല്‍ക്കിളി, ചാരക്കഴുത്തന്‍ കുരുവി, കരിന്തലയന്‍ കുരുവി, ചെന്തലയന്‍ കുരുവി, പുള്ളിച്ചോരക്കാലി, മഞ്ഞക്കുറിയന്‍ താറാവ്, കുടുമ താറാവ്, പുള്ളിപ്പരുന്ത്, രാജപ്പരുന്ത് എന്നിവ ഇവിടേക്ക് ദേശാടനത്തിനത്തെിയവരില്‍ ചിലരാണ്. മാര്‍ച്ച് മാസത്തോടെ ഈ വര്‍ഷത്തെ ദേശാടനക്കാലം അവസാനിക്കുകയായി. അന്യദേശങ്ങളില്‍നിന്നത്തെിയ കിളികള്‍ തിരിച്ചുപറക്കലിന് തയാറെടുക്കുകയാണ്.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍പെട്ട പക്ഷിസങ്കേതത്തിന് 2012ലാണ് സംസ്ഥാനസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 60 ഇനം ദേശാടനപക്ഷികള്‍ ഉള്‍പ്പെടെ ലക്ഷത്തിലധികം പക്ഷിക്കൂട്ടങ്ങളെ ഇവിടെ കണ്ടുവരുന്നു. ഇവയില്‍ പലതും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നവയാണ്.

Courtesy: Madhyamam
ഫേസിങ് എക്സാം
ഫേസിങ് എക്സാം
കണ്ണൂര്‍: എസ്.എസ്.എല്‍.സി, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്കായി എസ്.ഐ.ഒ-ജി.ഐ.ഒ കണ്ണൂര്‍ ഏരിയ സംയുക്തമായി സംഘടിപ്പിച്ച ‘ഫേസിങ് എക്സാം’ യു.പി. സിദ്ദീഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ സെക്രട്ടറി മുഹ്സിന്‍ താണ അധ്യക്ഷത വഹിച്ചു. ഡോ. അനീസ് റഹ്മാന്‍, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് ഹനീഫ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ ജില്ല സമിതി അംഗം ഖന്‍സ സ്വാഗതവും എസ്.ഐ.ഒ ജില്ല സെക്രട്ടറി ആശിഖ് കാഞ്ഞിരോട് നന്ദിയും പറഞ്ഞു.
പാര്‍ലമെന്‍റ് ആക്രമണ കേസ് ദുരൂഹം -സോളിഡാരിറ്റി
പാര്‍ലമെന്‍റ് ആക്രമണ കേസ് ദുരൂഹം -സോളിഡാരിറ്റി
കോഴിക്കോട്: പാര്‍ലമെന്‍റ് ആക്രമണ കേസിലെ മുഴുവന്‍ കാര്യങ്ങളും അടിമുടി ദുരൂഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തെക്കാള്‍ പൊതുവികാരം മാനിച്ചാണ് അഫ്സല്‍ ഗുരുവിനെ വധിക്കാന്‍ വിധിക്കുന്നതെന്നാണ് കോടതി പറഞ്ഞത്. മനുഷ്യാവകാശ പ്രവര്‍ത്തകരും ചില പ്രമുഖ എഴുത്തുകാരും പാര്‍ലമെന്‍റ് ആക്രമണ കേസിനെക്കുറിച്ച് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും ഭരണകൂടമോ നീതിപീoമോ വിശദീകരണം നല്‍കിയിട്ടില്ല. ഈ ദുരൂഹതകള്‍ ഒന്നും പരിഹരിക്കാതെയാണ് വധശിക്ഷ നടപ്പാക്കിയത്. പാലിക്കേണ്ട നടപടിക്രമങ്ങള്‍ അദ്ദേഹത്തോടും കുടുംബത്തോടും പാലിച്ചിട്ടില്ളെന്നും പി.ഐ. നൗഷാദ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കലക്ഷന്‍
വെല്‍ഫെയര്‍ പാര്‍ട്ടി ജനകീയ കലക്ഷന്‍
ഇരിക്കൂര്‍: പഞ്ചായത്ത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഇരിക്കൂറില്‍ ജനകീയ കലക്ഷന്‍ നടത്തി. ജില്ല കമ്മിറ്റി അംഗം കെ. അബ്ദുല്‍ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ നല്ലക്കണ്ടി റഷീദ്, ഫാറൂഖ് കീത്തടത്ത്, ടി.പി. അബ്ദുല്ല, എം.പി. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മാപ്പ് പറയണം -ജി.ഐ.ഒ
മാപ്പ് പറയണം -ജി.ഐ.ഒ
കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ച ജ. ബസന്ത് സമൂഹത്തോട് മാപ്പുപറയണമെന്ന് ജി.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമൂഹത്തിന്‍െറ സര്‍വ മേഖലയെയും ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മികതയുടെ ആഴമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
പരിയാരം മെഡിക്കല്‍ കോളജ്: സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
പരിയാരം മെഡിക്കല്‍ കോളജ്:
സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
സോളിഡാരിറ്റി ജനകീയ പ്രക്ഷോഭം 12ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് ഉപാധികളോടെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി 12ന് പരിയാരം മെഡിക്കല്‍ കോളജ് പ്രതീകാത്മകമായി ജനങ്ങള്‍ ഏറ്റെടുക്കുമെന്നും ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാറിവന്ന മെഡിക്കല്‍ കോളജ് ഭരണസമിതികള്‍ കാലങ്ങളായി വരുത്തിവെച്ച കോടികളുടെ കടബാധ്യതയും അനധികൃത നിയമനങ്ങളും അംഗീകരിക്കാതെ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണം. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് അവര്‍ പറഞ്ഞു.
ജനകീയ പ്രക്ഷോഭം 12ന് രാവിലെ 10ന് പരിയാരം മെഡിക്കല്‍ കോളജ് പ്രക്ഷോഭ സമിതി കണ്‍വീനര്‍ എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എം. മഖ്ബൂല്‍, കെ. സക്കരിയ്യ, ടി.പി. ഇല്യാസ്, കെ. നിയാസ് എന്നിവരും പങ്കെടുത്തു.

Saturday, February 9, 2013
ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല
ദഅ്വാ സെല്‍ പ്രവര്‍ത്തക ശില്‍പശാല
കണ്ണൂര്‍: ദൈവത്തിന്‍െറ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നവരായി മനുഷ്യന്‍ മാറുമ്പോഴാണ് ലോകത്ത് സമാധാനം ഉണ്ടാവുന്നതെന്നും മനുഷ്യരെ സന്മാര്‍ഗ പാതയിലേക്ക് എത്തിക്കേണ്ട ബാധ്യത അത് ഉള്‍ക്കൊണ്ടവര്‍ക്കാണെന്നും ദഅ്വാ സെല്‍ സംസ്ഥാന സെക്രട്ടറി ജി.കെ. എടത്തനാട്ടുകര പറഞ്ഞു.
കണ്ണൂര്‍ ഏരിയ ദഅ്വാ സെല്‍ സംഘടിപ്പിച്ച പ്രവര്‍ത്തക ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നൗഷാദ് എറണാകുളം സംസാരിച്ചു. ജില്ല ദഅ്വാ സെല്‍ കണ്‍വീനര്‍ ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.കെ. സുഹൈര്‍ മുഹമ്മദ് സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.

നാനോ ടെക്നോളജി ശില്‍പശാല
നാനോ ടെക്നോളജി ശില്‍പശാല
വിളയാങ്കോട്: വിറാസില്‍ (വാദിഹുദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച് ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്) കണ്ണൂര്‍ സര്‍വകലാശാലയിലെ ഫിസിക്സ് ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നാനോ ടെക്നോളജിയും അതിന്‍െറ സാധ്യതകളും എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. ടി.ഐ.ടി ഗ്രൂപ്പ് അക്കാദമിക് ഡയറക്ടര്‍ പി.കെ. മുഹമ്മദ് സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു.
വിറാസ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. പ്രഫ. ജുനൈദ്, യൂനിയന്‍ ചെയര്‍മാന്‍ ജൈസല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു. പ്രഫ. ഷൈജുമോന്‍ ക്ളാസെടുത്തു. ഫിസിക്സ് വകുപ്പ് മേധാവി പ്രഫ. കെ.എം. മുരളീധരന്‍ സ്വാഗതവും ജന്നത്ത് ഷെറിന്‍ നന്ദിയും പറഞ്ഞു.

വാര്‍ഷികാഘോഷം
വാര്‍ഷികാഘോഷം
കണ്ണൂര്‍: പുല്ലൂപ്പിക്കടവ് കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ വാര്‍ഷികം കഥാകൃത്ത് ടി.എന്‍. പ്രകാശ് ഉദ്ഘാടനം ചെയ്തു. കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു. കൃഷ്ണമേനോന്‍ വനിത കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ആശ, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് കെ. ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇ.പി. ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. പി. സലീം, കെ.എന്‍. ഖാലിദ്, കെ.പി. അസീസ്, എ.സി. മൊയ്തു എന്നിവര്‍ സമ്മാനദാനം നടത്തി. വി.കെ. ഖാലിദ് സ്വാഗതവും ഫാത്തിമ ഫൈസല്‍ നന്ദിയും പറഞ്ഞു.
ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും
ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും
കണ്ണൂര്‍: സോളിഡാരിറ്റി ജില്ല സേവനകേന്ദ്രത്തില്‍നിന്ന് ഹജ്ജ് അപേക്ഷാഫോറം പൂരിപ്പിച്ച് നല്‍കും. സേവനം ആവശ്യമുള്ളവര്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയും രണ്ടുമുതല്‍ അഞ്ചുവരെയുമുള്ള സമയങ്ങളില്‍ കാല്‍ടെക്സ് കൗസര്‍ കോംപ്ളക്സിലെ സേവനകേന്ദ്രവുമായി ബന്ധപ്പെടണം.
എയ്ഡഡ് പദവി: ലീഗ് നിലപാട് ലജ്ജാകരം -എസ്.ഐ.ഒ
എയ്ഡഡ് പദവി: ലീഗ് നിലപാട് ലജ്ജാകരം -എസ്.ഐ.ഒ
കോഴിക്കോട് : രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി എ.ഐ.പി സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കണമെന്ന ആവശ്യത്തില്‍നിന്ന് മുസ്ലിംലീഗ് പിന്‍വാങ്ങിയത് ലജ്ജാകരമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എസ്. ഇര്‍ശാദ്. കേരളത്തിലെ ജാതി ശക്തികള്‍ രാഷ്ട്രീയ മേധാവിത്വത്തിനുവേണ്ടി ഉയര്‍ത്തുന്ന വിമര്‍ശങ്ങളില്‍ കുടുങ്ങി ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നത് ജനാധിപത്യ വിരുദ്ധമാണ്. അധ്യാപകരുടെ ശമ്പളമല്ല സ്ഥാപനങ്ങളുടെ നിലനില്‍പാണ് അടിസ്ഥാന വിഷയം.1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍െറ ഭാഗമായി ന്യൂനപക്ഷ ജില്ലകളിലെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്തതാണ് ഇത്തരം സ്കൂളുകള്‍. ന്യൂനപക്ഷ ജില്ലകളിലെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍
Subscribe to:
Posts (Atom)