ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, April 30, 2011

ENDOSULFAN

എന്‍ഡോസള്‍ഫാന്‍ നിരോധം
അഭിനന്ദനീയം -സോളിഡാരിറ്റി
 
 
 എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് മധുരം വിതരണം ചെയ്യുന്നു.
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാനുള്ള സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ തീരുമാനം അഭിനന്ദനീയമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി ദുരിതമനുഭവിക്കുന്ന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ആഗോളതലത്തില്‍ ലഭിച്ച ഐക്യദാര്‍ഢ്യമാണ് നിരോധം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാന്‍ ഇനിയെങ്കിലും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തയാറാകണം. മണ്ണിനെയും മനുഷ്യനെയും പരിഗണിക്കാതെ വികസനത്തിനുവേണ്ടി വാദിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ തീരുമാനമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ദുരിതബാധിതരെ അവഗണിച്ച് കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരെപ്പോലെ പെരുമാറിയ കേന്ദ്രമന്ത്രിമാര്‍ സമൂഹത്തോട് മാപ്പുപറയണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ശഫീഖ്, വി.എന്‍.ഹാരിസ്, ടി.കെ. മുഹമ്മദ് അസ്ലം, പി.സി. ശമീം, കെ.എന്‍. ജുറൈജ് എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി കണ്ണൂര്‍ ഏരിയ കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റിയംഗം കെ.കെ. സുഹൈര്‍ സംസാരിച്ചു. എരിയ പ്രസിഡന്റ് കെ.എന്‍. ജുറൈജ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നഗരത്തില്‍ മധുരവിതരണം നടത്തി. പ്രകടനത്തിന് ടി. അസീര്‍, റംസി സലാം, കെ.പി. ഷാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എന്‍ഡോസള്‍ഫാന്‍ നിരോധത്തെ
സ്വാഗതം ചെയ്തു 
കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ച സ്റ്റോക്ഹോം കണ്‍വെന്‍ഷന്റെ തീരുമാനത്തെ കവിയൂര്‍ ജമാഅത്തെ ഇസ്ലാമി കുടുംബയോഗം സ്വാഗതം ചെയ്തു. ഹല്‍ഖ നാസിം അബ്ദു റഊഫ് അധ്യക്ഷത വഹിച്ചു. സോളിഡാരി ജില്ല ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. എം. ദാവൂദ്, ടി.വി. മൊയ്തു, സി. ഹസീന, ഷമീമ, ജംഷീറ, സന അബ്ദു റഊഫ്, ഒ.കെ. മുഹാദ്, നിഹാല എന്നിവര്‍ സംബന്ധിച്ചു. ജവാദുദ്ദീന്‍ ജമാല്‍ സ്വാഗതവും ഇര്‍ഫാന്‍ നന്ദിയും പറഞ്ഞു.
ആഹ്ലാദ പ്രകടനം നടത്തി
 എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ ആഹ്ലാദം പ്രകടപ്പിച്ച് സോളിഡാരിറ്റി  ഇരിക്കൂര്‍ ടൌണില്‍ നടത്തിയ പ്രകടനം.
ഇരിക്കൂര്‍: സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് ആഗോള നിരോധം ഏര്‍പ്പെടുത്തിയതില്‍ അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ഇരിക്കൂര്‍ ഏരിയ ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി.
ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാലംസൈറ്റ് വഴി ഇരിക്കൂര്‍ ടൌണില്‍ സമാപിച്ചു.
സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയ പ്രസിഡന്റ് എന്‍.വി. താഹിര്‍, കെ.പി. ഹാരിസ്, കെ. മശ്ഹൂദ്, മുസ്തഫ, ഫാറൂഖ് എന്നിവര്‍ നേതൃത്വം നല്‍കി.
 കവിയൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവര്‍ത്തകര്‍ കവിയൂരില്‍ പ്രകടനം നടത്തി. സോളിഡാരിറ്റി യൂനിറ്റ് പ്രസിഡന്റ്  ജവാദുദ്ദീന്‍ ജമാല്‍, സെക്രട്ടറി നിഷൂല്‍ നിസാര്‍, എസ്.ഐ.ഒ പ്രസിഡന്റ് ഒ.കെ. മുഹാദ്, സെക്രട്ടറി ഇര്‍ഫാന്‍, തഅ്നീം, സുഹാദ് സക്കരിയ, സമദ് എന്നിവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതില്‍ അഭിവാദ്യം അര്‍പ്പിച്ച് സോളിഡാരിറ്റി പാനൂര്‍ ഏരിയാ കമ്മിറ്റി  ടൌണില്‍ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയാ പ്രസിഡന്റ് ഒ.ടി. നാസര്‍, മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.
മാടായി: എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിന്റെ ഭാഗമായി സോളിഡാരിറ്റി ഏരിയാ കമ്മിറ്റി മൊ ട്ടാമ്പ്രത്ത് ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന് ഏരിയ പ്രസിഡന്റ് അബ്ദുല്‍ ഗനി, മസീഹ്, സജീര്‍, അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.

MALARVADY

മലര്‍വാടി ബാലസംഘം;
ക്വിസ് മത്സരം സംഘടിപ്പിച്ചു
 
  ചെങ്ങളായി കോട്ടപറമ്പില്‍ മലര്‍വാടി ബാലസംഘം നേതൃത്വത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് ചെങ്ങളായി പഞ്ചായത്തംഗം പി.വി. രജിത സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു

ശ്രീകണ്ഠപുരം: ചെങ്ങളായി കോട്ടപറമ്പില്‍ മലര്‍വാടി ബാലസംഘം നേതൃത്വത്തില്‍ സംഗമവും ക്വിസ് മത്സരവും നടത്തി. കെ.പി. ആദംകുട്ടി ഉദ്ഘാടനം ചെയ്തു. സി.വി.എന്‍. ഇഖ്ബാല്‍, അന്‍വര്‍ ഉളിയില്‍, ടി.പി. അയ്യൂബ്, ഷെരീഫ് എന്നിവര്‍ സംസാരിച്ചു. ചെങ്ങളായി പഞ്ചായത്തംഗം പി.വി. രജിത സമ്മാനദാനം നിര്‍വഹിച്ചു.

Thursday, April 28, 2011

COORG NEWS

കുടക് ജില്ലയില്‍ നേരിയ
ഭൂചലനം; നാശനഷ്ടമില്ല
മടിക്കേരി: കുടക് ജില്ലയിലെ ചില സ്ഥലങ്ങളില്‍ ബുധനാഴ്ച രാവിലെ 10.55ന് നേരിയ തോതില്‍ ഭൂചലനമുണ്ടായി. എന്നാല്‍, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടിക്കേരിയിലെ രാജാസീറ്റ്, ഹില്‍വ്യൂ, ആസാദ് നഗര്‍, ത്യാഗരാജ, ഗദ്ദികെ, മെയിന്‍ഗേറ്റ് എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ത്യാഗരാജയിലും ആസാദ് നഗറിലും പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍വിട്ട് നിരത്തിലിറങ്ങി. മൂന്നു വീടുകള്‍ക്ക് ചെറിയ വിള്ളല്‍ സംഭവിച്ചു. രാജാസീറ്റ്, ഹില്‍വ്യൂ എന്നിവിടങ്ങളില്‍ ഇടിമുഴക്കംപോലെ ശബ്ദം അനുഭവപ്പെട്ടുവെന്ന് ജനങ്ങള്‍ പറഞ്ഞു. 33 സെക്കന്‍ഡ് ഭൂചലനം ഉണ്ടായതായി ജില്ലാ അധികൃതര്‍ പറഞ്ഞു.

GIO_KANNUR

 ജി.ഐ.ഒ ജില്ലാ സമിതി നടത്തിയ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപനം ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
ജി.ഐ.ഒ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപിച്ചു
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ സമിതി നടത്തിയ ഹയര്‍സെക്കന്‍ഡറി മീറ്റ് സമാപിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
 സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍, എം. മനോജ്, എം. ഖദീജ എന്നിവര്‍ ക്ലാസെടുത്തു.  ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ വനിതാ വിഭാഗം പ്രസിഡന്റ് എ. സറീന സമ്മാനദാനം നടത്തി. സീനത്ത്, ഷബീറ, ആയിഷ ടീച്ചര്‍, എസ്.എല്‍.പി. മര്‍ജാന, നഫ്സീന, ഷാദിയ, ഷിഫ, അശീറ എന്നിവര്‍ നേതൃത്വം നല്‍കി.
പഠന സഹവാസ ക്യാമ്പ് മാറ്റി
കണ്ണൂര്‍: ഈവര്‍ഷം പത്താംക്ലാസ് പാസായ വിദ്യാര്‍ഥിനികള്‍ക്ക് വിളയാങ്കോട് വാദിസ്സലാമില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പഠനസഹവാസ ക്യാമ്പ് മേയ് മൂന്ന്, നാല്, അഞ്ച്, ആറ് തീയതികളിലേക്ക് മാറ്റി. ഫോണ്‍: 9747255404, 9747273121.

Wednesday, April 27, 2011

ENGLISH

ഇംഗ്ലീഷ് ക്യാമ്പ്
കാഞ്ഞിരോട്: പൊതുവിദ്യാലയ വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യാന്‍ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇംഗ്ലീഷ് സഹവാസക്യാമ്പിന് തുടക്കമായി.
മുണ്ടേരി പഞ്ചായത്തിലെ 200ഓളം വിദ്യാര്‍ഥികളുടെ രണ്ടുദിവസത്തെ ക്യാമ്പാണ് കാഞ്ഞിരോട് ശങ്കരവിലാസം യു.പി സ്കൂളില്‍ ചൊവ്വാഴ്ച തുടങ്ങിയത്. ഇംഗ്ലീഷ് ഭാഷയില്‍ നൈപുണ്യം നേടാന്‍ കുട്ടികളെ പര്യാപ്തമാക്കുന്ന പഠനമാര്‍ഗങ്ങളാണ് ക്യാമ്പിലുണ്ടാവുകയെന്ന് ബ്ലോക് പ്രോജക്ട് ഓഫിസര്‍ ടി.കെ. സുരേഷ് ബാബു പറഞ്ഞു.
പ്രധാനാധ്യാപകന്‍ ജയപ്രകാശന്‍, കോഓഡിനേറ്റര്‍ പ്രസന്നകുമാരി, വാര്‍ഡംഗം ഫല്‍ഗുനന്‍, പി.ടി.എ പ്രസിഡന്റ് എം. കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SOLIDARITY_PERINGATHUR

ഒപ്പുമരം സംഘടിപ്പിച്ചു
പെരിങ്ങത്തൂര്‍: സോളിഡാരിറ്റി പെരിങ്ങത്തൂര്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ടൌണില്‍ ഒപ്പുമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പെരിങ്ങത്തൂര്‍ യൂനിറ്റ് പ്രസിഡന്റ് യു.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഉമര്‍ഫാറൂഖ് അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍, സമീര്‍ എന്നിവര്‍ സംസാരിച്ചു.

ISLAMIC CENTRE THALASSERY

 ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭഗമായി സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇസ്ലാമിക് സെന്റര്‍ സാംസ്കാരിക
സമ്മേളനം സമാപിച്ചു
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് ദിവസമായി നടന്ന സാംസ്കാരിക സമ്മേളനം സമാപിച്ചു. ഇതോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന 'തലശേãരിയുടെ ചരിത്രവും വര്‍ത്തമാനവും' സെമിനാര്‍ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞിമൂസ, വി.കെ. കുട്ടു, സത്യന്‍ എടക്കാട് എന്നിവര്‍ സംസാരിച്ചു. സി. അബ്ദുന്നാസര്‍ സ്വാഗതവും എ.പി. അജ്മല്‍ നന്ദിയും പറഞ്ഞു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. യു. ഉസ്മാന്‍, എ.കെ. മുസമ്മില്‍ എന്നിവര്‍ സംബന്ധിച്ചു. സാംസ്കാരിക സമ്മേളന സമാപനത്തില്‍ സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.

GIO_KANNUR


ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ദ്വിദിന ഹയര്‍സെക്കന്‍ഡറി മീറ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്യുന്നു.
ഹയര്‍സെക്കന്‍ഡറി മീറ്റ്
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ഹയര്‍സെക്കന്‍ഡറി മീറ്റ് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സൌദ പടന്ന ഉദ്ഘാടനം ചെയ്തു. ടി.കെ. ജംഷീറ അധ്യക്ഷത വഹിച്ചു. എന്‍.എം. ഷഫീഖ്, വി.എന്‍ ഹാരിസ് എന്നിവര്‍ സംസാരിച്ചു. നാജിയ സ്വാഗതം പറഞ്ഞു.

Tuesday, April 26, 2011

SOLIDARITY KANNUR

സോളിഡാരിറ്റി പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിന്റെ കോലം കത്തിക്കുന്നു .
എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനത്തില്‍
കണ്ണൂരിലും പ്രതിഷേധമിരമ്പി
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രകടനം നടത്തി. കാല്‍ടെക്സ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് കൃഷിമന്ത്രി ശരദ് പവാറിന്റെ കോലം കത്തിച്ചു. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ ഏരിയാ സെക്രട്ടറി റംഷിദ് സംസാരിച്ചു. ജില്ലാ സമിതിയംഗം ശമീം സ്വാഗതം പറഞ്ഞു. അംജദ്, ജുറൈജ് എന്നിവര്‍ നേതൃത്വം നല്‍കി.

OBIT_Moideen Kutty

മൊയ്തീന്‍കുട്ടി
മുണ്ടേരിക്കടവ് റോഡിലെ അല്‍ സലാമില്‍ കളത്തില്‍ മൊയ്തീന്‍കുട്ടി (67) നിര്യാതനായി.
ചെന്നൈയില്‍ ആദ്യകാല വ്യാപാരിയായിരുന്നു. 
ഭാര്യ: മീനോത്ത് സൈനബ. 
മക്കള്‍: ഹസീന, സാബിര്‍, മുഹമ്മദ് അഷര്‍, കുഞ്ഞാമിന, നൂറുന്നിസ, ഖൈറുന്നിസ, മുഹമ്മദ്, ഫഹദ്.
മരുമക്കള്‍: സക്കരിയ, റഷീദ് (അബൂദബി), ഉബൈദ് (ദുബൈ). 
സഹോദരങ്ങള്‍: മറിയം, നഫീസ. 
ഖബറടക്കം  കാനച്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

SOLIDARITY IRIKKUR AREA

പ്രകടനം നടത്തി
ശ്രീകണ്ഠപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഇരിക്കൂര്‍ ഏരിയാ കമ്മിറ്റി ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. എന്‍.വി. താഹിര്‍, എ. സുഹൈര്‍, കെ.പി. ഹാരിസ്, കെ.പി. സലീം, ടി.പി. അയ്യൂബ് എന്നിവര്‍ സംസാരിച്ചു

SOLIDARITY MATTANNUR

 
 പുന്നാട് കോളനിയില്‍ സോളിഡാരിറ്റി കുടിവെള്ള പദ്ധതി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
സോളിഡാരിറ്റി കുടിവെള്ള
പദ്ധതി നിര്‍മാണം തുടങ്ങി
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചു. ഞായറാഴ്ച രാവിലെ കോളനിയില്‍ നടന്ന നിര്‍മാണ പ്രവൃത്തി ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോളനിയിലെ 40ഓളം വീട്ടുകാര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമായത്. പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ചാലുകീറുന്ന പ്രവൃത്തിയാണ് ആദ്യദിനം ആരംഭിച്ചത്. ടാങ്ക്നിമാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ വരുംദിവസങ്ങളില്‍ നടക്കും. മേയ് മാസത്തോടെ കോളനിയില്‍ കുടിവെള്ള വിതരണം നടത്താന്‍ കഴിയുന്ന വിധത്തിലാണ് പ്രവൃത്തികള്‍ നടത്തുക. ഞായറാഴ്ച ആരംഭിച്ച നിര്‍മാണ പ്രവൃത്തികളില്‍ കോളനിവാസികളും പങ്കെടുത്തു.
ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയാ ഓര്‍ഗനൈസര്‍ പി.സി. മുനീര്‍, കെ.വി. നിസാര്‍, നാസര്‍ പുന്നാട്, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, അന്‍സാര്‍ ഉളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, April 24, 2011

BAN ENDOSULPHAN

WELFARE PARTY OF INDIA FLAG

GIO_KANNUR

ജി.ഐ.ഒ സഹവാസ ക്യാമ്പിന് നാളെ തുടക്കം
കണ്ണൂര്‍: ജി.ഐ.ഒ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വെക്കേഷന്‍ കാലയളവില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഹയര്‍സെക്കന്‍ഡറി മീറ്റ് ഏപ്രില്‍ 25, 26 തീയതികളില്‍ കണ്ണൂര്‍ ഞാലുവയലിലെ ഐ.സി.എമ്മില്‍ നടക്കും.
ടീന്‍സ് മീറ്റ് ഏപ്രില്‍ 29 മുതല്‍ മേയ് രണ്ടുവരെ 'ഒരു അവധിക്കാല സഹവാസം' വിളയാങ്കോട് വാദിസ്സലാമില്‍ സംഘടിപ്പിക്കും.  ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656071524, 9526437370, 9895402175 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

BOOK FAIR

പുസ്തകമേള
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേള കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു.'പ്രവാചകന്‍ സൃഷ്ടിച്ച അക്ഷരവിപ്ലവം' എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വി പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.എം. മുനീര്‍ ജമാല്‍, എ.പി. അജ്മല്‍ ,എസ്.എ. പുതിയവളപ്പില്‍എന്നിവര്‍ സംസാരിച്ചു. സി. അബ്ദുന്നാസര്‍ സ്വാഗതവും എം. അബ്ദുന്നാസര്‍ നന്ദിയും പറഞ്ഞു.

MALARVADY

മലര്‍വാടി ബാലസംഘം കളിമുറ്റം 
ചാലാട്: മലര്‍വാടി ബാലസംഘം ചാലാട് യൂനിറ്റ് ചാലാട് ഹിറാ ഇംഗ്ലീഷ് സ്കൂള്‍ ഗ്രൌണ്ടില്‍ 'കളിമുറ്റം' സംഘടിപ്പിച്ചു. സീനിയര്‍ വിഭാഗത്തില്‍ മെഹന പര്‍വീന്‍ ഒന്നാംസ്ഥാനവും ഷഹീന്‍ ഷാജി, എ.ടി. ഫയാസ് എന്നിവര്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ എം.പി. റസീന്‍ ഒന്നാംസ്ഥാനവും സഹദ് ജുനൈദ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമ്മാനങ്ങള്‍ ഹിറാ ചാരിറ്റബിള്‍ സെക്രട്ടറി സി.വി. ഉമര്‍കുഞ്ഞി, ജമാഅത്തെ ഇസ്ലാമി ചാലാട് യൂനിറ്റ് സെക്രട്ടറി കെ.പി. റഫീഖ് എന്നിവര്‍ വിതരണം ചെയ്തു. സി.എച്ച്. ഷൌക്കത്തലി അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം സ്വാഗതവും ബാലസംഘം യൂനിറ്റ് ക്യാപ്റ്റന്‍ ഉസാമ നന്ദിയും പറഞ്ഞു.

SOLIDARITY AREA CONVENTION

സോളിഡാരിറ്റി ഏരിയാ
കണ്‍വെന്‍ഷനുകള്‍ ഇന്ന് തുടങ്ങും
കണ്ണൂര്‍: സോളിഡാരിറ്റി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് പയ്യന്നൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ പയ്യന്നൂര്‍ ഐ.സി.സി സെന്ററില്‍ നടക്കും. ഇരിക്കൂര്‍ ഏരിയാ കണ്‍വെന്‍ഷന്‍ വൈകീട്ട് നാലിന് ശ്രീകണ്ഠപുരം ആര്‍ട്സ് കോളജില്‍ നടക്കും. മേയ് ഒന്നിന് രാവിലെ 9.30ന് വളപട്ടണം, തലശേãരി ഏരിയ, 4.30ന് തളിപ്പറമ്പ് ഏരിയ, 7.30ന് മാടായി ഏരിയ, മേയ് എട്ട് ഞായറാഴ്ച രാവിലെ 9.30ന് കൂത്തുപറമ്പ്, കണ്ണൂര്‍, കാഞ്ഞിരോട് ഏരിയകളുടെയും 4.30ന് ന്യൂമാഹി, ഇരിട്ടി, എടക്കാട് ഏരിയകളുടെയും 6.30ന് പാനൂര്‍ ഏരിയയുടെയും കണ്‍വെന്‍ഷനുകള്‍ നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. ശഫീഖ് അറിയിച്ചു.

BAN ENDOSULPHAN

എന്‍ഡോസള്‍ഫാന്‍: കേന്ദ്രം
കാട്ടുന്നത് ക്രൂരത -കടന്നപ്പള്ളി
കണ്ണൂര്‍: സമാനതയില്ലാത്ത ക്രൂരതയാണ് എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്നതെന്ന് ദേവസ്വംമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടത്തിയ ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാരകമായ വിഷത്തിനെതിരെ കഠിനമായ മനസ്സുള്ളവര്‍ക്കേ പ്രതികരിക്കാതിരിക്കാനാവൂ. വീണ്ടും ഒരന്വേഷണവും പഠനവും വേണമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ നിലപാട് ക്രൂരവും നിരര്‍ഥകവുമാണ്.
മനുഷ്യത്വരഹിതവും ക്രൂരവുമായ പെരുമാറ്റമാണ് ഭരണകര്‍ത്താക്കള്‍ കാട്ടുന്നത്. ഇതിനെ അപലപിക്കാതിരിക്കാന്‍ മനുഷ്യത്വം അല്‍പമെങ്കിലും ഉള്ളവര്‍ക്ക് കഴിയില്ല. ഭയാനകമായ ജീവിതമാണ് കീടനാശിനിയുടെ ഇരകള്‍ നയിക്കുന്നത്. മനുഷ്യത്വം മരവിച്ചവര്‍ക്കെതിരെ സന്നദ്ധ സംഘടനകളും ബഹുജനങ്ങളും ഉണരണം -കടന്നപ്പള്ളി പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എന്‍.എം. ഷഫീഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ജലീല്‍ പടന്ന, കോണ്‍ഗ്രസ്^എസ് ജില്ലാ പ്രസിഡന്റ് ബാബു ഗോപിനാഥ്, ടി.പി.ആര്‍. നാഥ്, ജുറൈജ് എന്നിവര്‍ സംസാരിച്ചു. ടി.കെ. അസ്ലം സ്വാഗതം പറഞ്ഞു.

BAN ENDOSULPHAN

ഇന്ത്യ എന്‍ഡോസള്‍ഫാന്‍വിരുദ്ധ
നിലപാടെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധം ചര്‍ച്ചക്കെടുക്കുന്ന സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ ഇന്ത്യ തയാറാകണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ 300ഓളം പേരുടെ മരണത്തിനും ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്തുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് 150ലധികം പഠനങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം സ്വീകരിക്കുന്നത് വന്‍കിട കമ്പനികളുടെ സ്വാധീനം മൂലമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുത്തക കീടനാശിനി കമ്പനികള്‍ക്ക് വിധേയപ്പെട്ട സമീപനം സ്വീകരിച്ച കൃഷിമന്ത്രി ശരദ് പവാറിന്റെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. എണ്‍പതിലധികം രാജ്യങ്ങള്‍ നിരോധിച്ച ഈ മാരക കീടനാശിനി രാജ്യത്തൊട്ടാകെ നിരോധിക്കാനും സ്റ്റോക്ഹോം സമ്മേളനത്തില്‍ ലോകവ്യാപകമായ നിരോധത്തിനുവേണ്ടി വോട്ടുചെയ്യാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.
ഈ ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.

Saturday, April 23, 2011

AWARD_ABDUL SALAM PURAVUR

കവിസംഗമം-കെ ജി മേനോന്‍ 
കവിതാ അവാര്‍ഡ്
അബ്ദുല്‍സലാമിന്
ചെന്നൈ: ചെന്നൈ കവിസംഗമത്തിന്റെ ആഭിമുഖ്യത്തിലുള്ള കെ ജി മേനോന്‍ സ്മാരക കവിതാ അവാര്‍ഡിന് അബ്ദുല്‍സലാം അര്‍ഹനായി. കമിഴ്ന്നു പെയ്യുന്ന കടല്‍ എന്ന കവിതയ്ക്കാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന അവാര്‍ഡ്. അവാര്‍ഡ് ചെന്നൈ കേരളാസമാജം ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ കവിതയ്ക്ക് രണ്ടു തവണ ഒന്നാം സമ്മാനം, ലോക മലയാളി വിദ്യാര്‍ഥികള്‍ക്കായുള്ള ഗള്‍ഫ് വോയ്‌സ് പുരസ്‌കാരം, മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യപുരസ്‌കാരം, ബാലസാഹിത്യഇന്‍സ്റ്റിറ്റിയൂട്ട് കവിതാപുരസ്‌കാരം, എന്‍.എന്‍ കക്കാട് അവാര്‍ഡ്, ദല-കൊച്ചുബാവ അവാര്‍ഡ്, കൈരളി-അറ്റ്‌ലസ് അവാര്‍ഡ്, വി ടി കുമാരന്‍ മാസ്റ്റര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ കൂടാളിക്കടുത്ത് പുറവൂരിലെ എ പി ഫാത്തിമയുടെയും പരേതനായ കുട്ട്യാലിപ്പുറത്ത് അബ്ദുല്‍ റഹ്മാന്റെയും മകനാണ്.
അബ്ദുല്‍സലാമിന്റെ ഫോണ്‍:
09381707538
08428117167

ISLAMIC CENTRE THALASSERY

 പുസ്തകമേളയും
സാംസ്കാരിക സമ്മേളനവും
ഇന്ന് തുടങ്ങും
തലശേãരി: ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 23 മുതല്‍ 26 വരെ പുസ്തകമേളയും സാംസ്കാരിക പരിപാടിയും തലശേãരി ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കും.
ശനിയാഴ്ച വൈകീട്ട് നാലിന് പുസ്തകമേളയും സാംസ്കാരിക സമ്മേളനവും കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്യും. ടി.കെ. മുഹമ്മദലി, അഡ്വ. ആസഫലി, ചൂര്യയി ചന്ദ്രന്‍ മാസ്റ്റര്‍, എസ്.എ. പുതിയവളപ്പില്‍, അഡ്വ. കെ.എ. ലത്തീഫ് എന്നിവര്‍ സംബന്ധിക്കും.
ഏഴുമണിക്ക് 'പ്രവാചകന്‍ സൃഷ്ടിച്ച അക്ഷര വിപ്ലവം' എന്ന വിഷയത്തില്‍ ഖാലിദ് മൂസ നദ്വി പ്രഭാഷണം നടത്തും.
ഞായറാഴ്ച വൈകീട്ട് നാലിന് ഖുര്‍ആന്‍ സെമിനാറില്‍ ടി.പി. ശറഫുദ്ദീന്‍ വിഷയമവതരിപ്പിക്കും. ഏഴുമണിക്ക് 'സുഭദ്ര കുടുംബം ഫലപ്രദമായ രക്ഷാകര്‍തൃത്വം' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് ക്ലാസെടുക്കും.തിങ്കളാഴ്ച വൈകീട്ട് നാലിന് 'മതരാഷ്ട്ര വാദവും ഇസ്ലാമും' എന്ന വിഷയം സി. ദാവൂദും ഏഴു മണിക്ക് 'കലയും സാഹിത്യവും' ടി.പി. മുഹമ്മദ് ശമീമും അവതരിപ്പിക്കും.ചൊവ്വാഴ്ച വൈകീട്ട് നാലിന് 'തലശേãരിയുടെ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ നടത്തുന്ന ചരിത്രസെമിനാറില്‍ കെ.കെ. മാരാര്‍, കെ.പി. കുഞ്ഞിമൂസ, അഡ്വ. പി.വി. സൈനുദ്ദീന്‍, പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി എന്നിവര്‍ പങ്കെടുക്കും.

SOLIDARITY MATTANNUR

 സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി
നിര്‍മ്മാണ പ്രവൃത്തി നാളെ തുടങ്ങും
മട്ടന്നൂര്‍: കുടിവെള്ളക്ഷാമം അതിരൂക്ഷമായി നേരിടുന്ന പുന്നാട് ലക്ഷംവീട് കോളനിയില്‍ സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഞായറാഴ്ച തുടങ്ങും.
കോളനിയിലെ നാല്‍പതോളം വീട്ടുകാര്‍ക്ക് കുടിവെള്ള പദ്ധതിയുടെ പ്രയോജനം ലഭിക്കും.
കാലങ്ങളായി കോളനിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോഴും ഇവിടെയുള്ള കിണര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.
മുറവിളികള്‍ക്കൊന്നും പരിഹാരമില്ലാതെ കിടക്കുന്ന സാഹചര്യത്തിലാണ് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതിയുമായി രംഗത്ത് വന്നത്. ഞായറാഴ്ച നിര്‍മ്മാണ പ്രവൃത്തിതുടങ്ങുന്ന പദ്ധതി മെയ് പകുതിയോടെ പൂര്‍ത്തീകരിച്ച് ജലവിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വിലക്ക് വാങ്ങി പദ്ധതിക്കായുള്ള കിണര്‍ നിര്‍മ്മിച്ചുകഴിഞ്ഞു.
ഇവിടെ ടാങ്ക് പണിത് ഓരോവീടുകളിലേക്കും പ്രത്യേകം ടാപ്പ് പണിയുകയും ചെയ്യും. കോളനിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിന് രണ്ടരലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി തയാറാക്കിയത്.
ഞായറാഴ്ച രാവിലെ ആറ് മണിക്ക് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
സോളിഡാരിറ്റി സേവന വിഭാഗം കണ്‍വീനര്‍ ടി.കെ. മുനീര്‍, കെ. സാദിഖ്, ടി.കെ. അസ്ലം, കെ. ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുക.

FRIDAY CLUB KANNUR


കുടുംബത്തിന്റെ മാനദണ്ഡം സമ്പത്തായി
മാറി- ശൈഖ് മുഹമ്മദ് കാരകുന്ന്

കണ്ണൂര്‍: ദാമ്പത്യത്തിന്റെയും കുടുംബത്തിന്റെയും മാനദണ്ഡം സമ്പത്തായി മാറിയെന്ന് ശൈഖ് മുഹമ്മദ് കാരകുന്ന്. ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരയില്‍ 'ഖുര്‍ആനും സാമൂഹിക വ്യവസ്ഥയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക നാഗരിക  സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്  കുട്ടികളെയും  കുടുംബത്തെപ്പോലും നാം കാണുന്നത്. വ്യക്തിക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും  സാമീപ്യവും സംരക്ഷണവും കിട്ടത്തക്കവിധമുള്ള ജീവിത വ്യവസ്ഥയാണ് ഇസ്ലാം നിര്‍ദേശിക്കുന്ന്. ആരാധനകളും ഈ കൂട്ടായ്മകളിലൂന്നിക്കൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ സാമൂഹിക വ്യവസ്ഥയുടെ വിവിധ  വശങ്ങളിലേക്ക് ആവശ്യമായ നിയമങ്ങള്‍, ക്രമങ്ങള്‍, വിധികള്‍, വിലക്കുകള്‍, ചിട്ടകള്‍ എന്നിവ ഖുര്‍ആനിലൂടെ നല്‍കപ്പെട്ടിരിക്കുന്നു.  മാതാവ്, പിതാവ്, മറ്റു രക്ത ബന്ധങ്ങള്‍ എന്നിവ മനുഷ്യഹിതമായല്ല സംഭവിക്കുന്നത്. എന്നാല്‍, പങ്കാളിയെ തെരഞ്ഞെടുക്കുന്നതിനുള്ള അസാധാരണമായ സ്വാതന്ത്യ്രം ദൈവം മനുഷ്യനു നല്‍കി.  ജീവിതത്തില്‍ എല്ലാം പങ്കിട്ടെടുക്കുന്ന ദിവ്യമായ, ആത്മീയമായ ഒന്നായിരിക്കണം കുടുംബബന്ധമെന്നാണ് ഖുര്‍ആന്‍ പറയുന്നത്^അദ്ദേഹം പറഞ്ഞു. 
ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. അഡ്വ. ഒ. വി. ശ്രീനിവാസന്‍ ആസ്വാദന ഭാഷണം നടത്തി. കെ.എല്‍. അബ്ദുല്‍ സലാം സംസാരിച്ചു.
പരമ്പരയില്‍ ഇന്ന് 'ഖുര്‍ആനും സാമ്പത്തിക നീതിയും' എന്ന വിഷയത്തില്‍ പി.പി. അബ്ദുറഹ്മാന്‍ സംസാരിക്കും.

MSF KANNUR

എന്‍ഡോസള്‍ഫാനെതിരെ
എം.എസ്.എഫിന്റെ ഒപ്പുമരം
കണ്ണൂര്‍: എന്‍ഡോസള്‍ഫാനെതിരെ എം.എസ്.എഫ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഒപ്പുമരം പരിപാടി സംഘടിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, യു.പി.എ അധ്യക്ഷ, കേന്ദ്ര കൃഷിമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കുന്ന ഹരജിയിലേക്ക് പ്രമുഖരുടെയും പൊതു ജനങ്ങളുടെയും ഒപ്പ് ശേഖരണത്തിനാണ് ഒപ്പുമരം പരിപാടി നടത്തിയത്.
സ്റ്റേഡിയം കോര്‍ണറില്‍ നടന്ന ഒപ്പു ശേഖരണം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അര്‍ഷില്‍ ആയിക്കര അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, നഗരസഭ വൈസ് ചെയര്‍മാന്‍ സി. സമീര്‍, ഭാസ്കരന്‍ വെള്ളൂര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, ഫൈസല്‍, അഡ്വ. ടി.ഒ. മോഹനന്‍, റിയാസ് മുണ്ടേരി തുടങ്ങിയവര്‍ പങ്കെടുത്തു. നസീര്‍ സ്വാഗതം പറഞ്ഞു.

Friday, April 22, 2011

FRIDAY CLUB KANNUR

 ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന  ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരയില്‍ കേരള വഖഫ് ബോര്‍ഡ്  മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ പ്രബന്ധമവതരിപ്പിക്കുന്നു .
 ഖുര്‍ആന്‍ വിശകലന പ്രഭാഷണ
പരമ്പരക്ക്  തുടക്കമായി
കണ്ണൂര്‍: ഫ്രൈഡേ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചതുര്‍ദിന ഖുര്‍ആന്‍ വിശകലന പ്രഭാഷണ പരമ്പരക്ക് ടൌണ്‍ സ്ക്വയറില്‍ തുടക്കമായി. ആദ്യ ദിനമായ വ്യാഴാഴ്ച കേരള വഖഫ് ബോര്‍ഡ്  മെംബര്‍ പി.പി. അബ്ദുറഹ്മാന്‍ 'ഖുര്‍ആനും ജീവിതവും' എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു.
പ്രപഞ്ച സ്രഷ്ടാവിനോടുള്ള ആരാധന നല്ല ജീവിതത്തിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രൈഡേ ക്ലബ് പ്രസിഡന്റ്  ബി. യൂസുഫ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. അഡ്വ പി.പി. ജയരാജന്‍ ആസ്വാദനഭാഷണം നടത്തി. അഡ്വ. കെ.എല്‍.  അബ്ദുല്‍ സലാം, പി.സി. മൊയ്തു മാസ്റ്റര്‍, ഡോ. പി. സലീം,  എ.കെ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു. പ്ര. ബി. മൂസ സ്വാഗതവും സെക്രട്ടറി ബി.കെ. ഫസല്‍ നന്ദിയും പറഞ്ഞു. പരമ്പരയില്‍ വെള്ളിയാഴ്ച 'ഖുര്‍ആനും സാമൂഹിക വ്യവസ്ഥയും' എന്ന വിഷയത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കും. വൈകീട്ട്  ഏഴുമുതല്‍ പരിപാടി ആരംഭിക്കും.

Thursday, April 21, 2011

WELFARE PARTY OF INDIA

ആഘോഷിക്കാന്‍ എന്തൊക്കെ കാരണങ്ങള്‍!!!!
Welfare Party of India.....
One Party; One Press Conference....
Many News Angles...............
 
 
 
 
 
 
 
 

Thejas 19-04-2011
ജമാഅത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപ്പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം നടത്തി. രണ്ടുവര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഡല്‍ഹി മാവിലങ്കാര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ സമ്മേളനത്തിലാണു പ്രഖ്യാപനം.
ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗം മുജ്തബാ ഫാറൂഖിയാണു പ്രസിഡന്റ്. സിമി മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ജമാഅത്തെ ഇസ്്ലാമി ശൂറാ അംഗവുമായ എസ് ക്യൂ ആര്‍ ഇല്യാസ് ഉള്‍പ്പെടെ അഞ്ചു ജനറല്‍ സെക്രട്ടറിമാരാണുള്ളത്. മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ ദേശീയ സംഘടനയായ ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് പ്രസിഡന്റ് മൌലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി, ഇല്യാസ് കാസ്മി, മലയാളിയായ ഫാ. അബ്രഹാം ജോസഫ്, മില്ലി ഗസറ്റ് എഡിറ്റര്‍ സഫറുല്‍ ഇസ്്ലാംഖാന്‍, ലളിതാ നായിക് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
മലയാളിയായ പി സി ഹംസ, ആര്‍.ജെ.ഡി മുന്‍ നേതാവ് പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, പ്രഫ. രാമാ പഞ്ചല്‍, ഖാലിദാ പര്‍വീണ്‍ എന്നിവരാണു മറ്റു ജനറല്‍ സെക്രട്ടറിമാര്‍. പ്രഫ. രാമസൂര്യ റാവു, അക്തര്‍ ഹുസയ്ന്‍ അക്തര്‍, അഡ്വ. ആമിര്‍ റഷീദ്, സുബ്രഹ്മണി എന്നിവര്‍ സെക്രട്ടറിമാരാണ്. മലയാളിയായ അബ്ദുസ്സലാം എം ആണു ഖജാഞ്ചി. മൂല്യാധിഷ്ഠിതവും ധാര്‍മികനിലവാരം പുലര്‍ത്തുന്നതുമായ രാഷ്ട്രീയപ്രവര്‍ത്തനമാണു പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് തുടര്‍ന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ് ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു. തങ്ങളുടെ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേരാന്‍ അനുമതി നല്‍കിയെന്നതിനപ്പുറം ജമാഅത്തെ ഇസ്്ലാമിയുമായി പാര്‍ട്ടിക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. തങ്ങളുടെ നിലപാടുമായി യോജിക്കുന്നവരുമായി സഹകരിക്കും. വരുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ചെറിയ രാഷ്ട്രീയപ്പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന മനുഷ്യാവകാശങ്ങളെയും ജീവിതാവകാശങ്ങളെയും വകവച്ചുകൊണ്ടുള്ള ക്ഷേമരാഷ്ട്രമാണു പാര്‍ട്ടിയുടെ പ്രവര്‍ത്തനലക്ഷ്യം. വളര്‍ച്ചയില്‍ എല്ലാവരെയും പങ്കാളികളാക്കുകയും വികസനത്തിന്റെ ഗുണം എല്ലാ വിഭാഗങ്ങളിലും എത്തിക്കുകയും വിഭവങ്ങളെ തുല്യമായി വീതംവയ്ക്കുകയും ചെയ്യും.
വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുണ്െടന്ന് ഉറപ്പുവരുത്തും. നാനാത്വത്തിലെ ഏകത്വം ഉറപ്പുവരുത്തും. വികസനത്തിലും വളര്‍ച്ചയിലും സ്ത്രീകള്‍ക്കു തുല്യ അവസരം ഉറപ്പാക്കും. പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയും സാമൂഹികനീതി ഉറപ്പാക്കുകയും ചെയ്യും. എല്ലാതരത്തിലുമുള്ള വിവേചനത്തിനെതിരായിട്ടായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്നും എസ് ക്യൂ ആര്‍ ഇല്യാസ് പറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബ്ബില്‍ യോഗം ചേര്‍ന്നാണു പാര്‍ട്ടിയുടെ ഭാരവാഹികളെ നിശ്ചയിച്ചത്. ധാര്‍മികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കു മാത്രമായിരിക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയെന്ന് പ്രസിഡന്റ് മുജ്തബാ ഫാറൂഖി പറഞ്ഞു. രാജ്യത്തു ബദല്‍രാഷ്ട്രീയ സംസ്്കാരം രൂപപ്പെടുത്തിയെടുക്കുന്നതിനു ദീര്‍ഘകാല പദ്ധതികളാണു പാര്‍ട്ടി ആവിഷ്കരിക്കുന്നത്. ഇതിനായി രാജ്യമെമ്പാടും പ്രചാരണം നടത്തും- മുജ്തബാ ഫാറൂഖി പറഞ്ഞു.
ഇല്യാസ് കാസ്മി, സഫറുല്‍ ഇസ്്ലാംഖാന്‍, ലളിതാ നായിക്, അബ്ദുല്‍വഹാബ് ഖില്‍ജി, രാമ പഞ്ചല്‍ തുടങ്ങിയവരും പങ്കെടുത്തു. പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന രാഷ്ട്രീയ സമ്മേളനത്തില്‍ ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് സുലൈമാന്‍, അംബേദ്കര്‍ സമാജ് പാര്‍ട്ടി നേതാവ് ഭായ് തേജ്സിങ്, ബി.ജെ.പി ദേശീയ എക്സിക്യൂട്ടിവ് സമിതി അംഗവും ജയ്ന്‍ ടി. വി ചെയര്‍മാനുമായ ഡോ. ജെ കെ ജയ്ന്‍ തുടങ്ങിയവരും പങ്കെടുത്തു.

FRIDAY CLUB KANNUR

Tuesday, April 19, 2011

Madhyamam 19 th Edition in Mumbai

QURAN

ഖുര്‍ആന്‍ വിശകലന
സമ്മേളനം 21 മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ ഫ്രൈഡേ ക്ലബ് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിശകലന സമ്മേളനം ഏപ്രില്‍ 21 മുതല്‍ 24 വരെ കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ നടക്കും. രാത്രി ഏഴു മുതല്‍ വിവിധ വിഷയങ്ങളില്‍ കേരള വഖഫ് ബോര്‍ഡ് അംഗം പി.പി. അബ്ദുറഹ്മാന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ശിഹാബുദ്ദീന്‍ ഇബ്നു ഹംസ എന്നിവര്‍ സംസാരിക്കും. അഡ്വ. പി.പി. ജയരാജന്‍, ഡോ. ഒ.വി. ശ്രീനിവാസന്‍, വി.കെ. സുരേഷ് ബാബു, കെ. ബാലചന്ദ്രന്‍ എന്നിവര്‍ ആസ്വാദന പ്രഭാഷണം നടത്തും.

COORG

കുടകില്‍ മലയാളികള്‍ക്കുനേരെ അക്രമം:
നടപടിയെടുക്കണമെന്ന് കോടിയേരി
തലശേãരി: കര്‍ണാടകയിലെ കുടക് ജില്ലയില്‍ മലയാളികളായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും നേരെയുള്ള സാമൂഹികവിരുദ്ധ അക്രമങ്ങളില്‍ നടപടി കൈക്കൊള്ളണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കര്‍ണാടക മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടു. നിരവധി മലയാളികള്‍ കൂര്‍ഗില്‍ കൃഷിക്കും വ്യാപാരത്തിനുമായി താമസിക്കുന്നുണ്ട്. അടുത്തകാലത്തായി സാമൂഹികവിരുദ്ധരായ ചിലര്‍ മലയാളികള്‍ക്കുനേരെ അക്രമം നടത്തുകയാണ്. തലശേãരി സ്വദേശികളായ പാറന്റവിട ഉസ്മാനും മുനീറും ഗുണ്ടകളാല്‍ ആക്രമിക്കപ്പെട്ട സംഭവത്തോടെ കുടകിലെ മലയാളി സമൂഹം കടുത്ത ഭീതിയിലാണെന്നും അക്രമസംഭവങ്ങളില്‍ പ്രതികളായവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നും മന്ത്രി കര്‍ണാടക സര്‍ക്കാറിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മാക്കൂട്ടം ചുരംറൂട്ടില്‍ അവശ്യ ബസ്
സര്‍വീസില്ല; യാത്രക്കാര്‍ ദുരിതത്തില്‍
ഇരിട്ടി: ഏറെകാലത്തെ മുറവിളികള്‍ക്കുശേഷം മാക്കൂട്ടം ചുരംറോഡ് അറ്റകുറ്റ പണിപൂര്‍ത്തിയാക്കിയിട്ടും റൂട്ടിലൂടെ ആവശ്യത്തിന് ബസ് സര്‍വീസ് നടത്താത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മാക്കൂട്ടം ചുരംറോഡ് പണിപൂര്‍ത്തിയായതോടെ ഇരിട്ടി വഴി കര്‍ണാടകയിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്. മാനന്തവാടി ചുറ്റിപ്പോകുന്നതിനുപകരം ഇരിട്ടിവഴി കൂട്ടുപുഴ മാക്കൂട്ടം ചുരംറോഡിലൂടെ കര്‍ണാടകയിലേക്കെത്താന്‍ എളുപ്പമായതോടെ യാത്രക്കാര്‍ കൂടുതലും ഈ റൂട്ടിനെയാണ് ആശ്രയിക്കുന്നത്. വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും ആവശ്യമായ ബസ് സര്‍വീസുകള്‍ ഇവിടേക്കില്ല.
കേരള, കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട്, ടൂറിസ്റ്റ് ബസുള്‍പ്പെടെ നാമമാത്രമായ ബസുകള്‍ മാത്രമാണ് ഇരിട്ടിവഴി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇതിനുപുറമെ ഏതാനും സ്വകാര്യ ബസുകളുമുണ്ട്.
എന്നാല്‍, ഈ സൌകര്യങ്ങളൊന്നും യാത്രക്കാര്‍ക്ക് മതിയാകാത്ത അവസ്ഥയാണുള്ളത്. ആഘോഷവേളകളിലാണ് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത്. മിക്ക ബസുകളിലും ആളുകള്‍ തിങ്ങിനിറഞ്ഞുനിന്നിട്ടുവേണം യാത്ര ചെയ്യാന്‍. യാത്രക്കാരുടെ പ്രയാസം കണക്കിലെടുത്ത് വീരാജ്പേട്ട, മൈസൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇരു സര്‍ക്കാറുകളും നടപടിയെടുക്കണമെന്ന ആവശ്യം ശകതമായിട്ടുണ്ട്.
Courtesy: Madhyamam/19-04-2011

WELFARE PARTY OF INDIA

 ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യക്ക് തുടക്കമിട്ട് പാര്‍ട്ടിയുടെ ത്രിവര്‍ണ പതാക ഫാദര്‍ അബ്രഹാം ജോസഫ്, പ്രഫ. മുഹമ്മദ് സുലൈമാന്‍, ഇല്യാസ് ഖാസ്മി, മുജ്തബാ ഫാറൂഖ്, എസ്.ക്യു.ആര്‍ ഇല്യാസ്, സുബ്രഹ്മണി, പ്രഫ.രാമ സൂര്യറാവു, പ്രഫ. രമ പഞ്ചല്‍, ലളിത നായിക് തുടങ്ങിയവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തപ്പോള്‍.
വെല്‍ഫെയര്‍ പാര്‍ട്ടി നിലവില്‍ വന്നു

ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉദ്ഘോഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പിറന്നു. ഗോതമ്പ് കതിരുകള്‍ ആലേഖനം ചെയ്ത മൂവര്‍ണക്കൊടി ദേശീയ ഭാരവാഹികള്‍ അനാച്ഛാദനം ചെയ്തതോടെയാണ് പുതിയ പാര്‍ട്ടി നിലവില്‍ വന്നത്.
ന്യൂദല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ നടന്ന രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരത്തില്‍പരം പ്രതിനിധികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പുതിയ പാര്‍ട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഇന്ത്യന്‍ നാഷനല്‍ ലീഗ്, അംബേദ്കര്‍ സമാജ് പാര്‍ട്ടി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ, ഉത്തര്‍പ്രദേശ് പര്‍ച്ചം പാര്‍ട്ടി, മര്‍കസി ജംഇയ്യത്ത് അഹ്ലെ ഹദീസ്, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ നേതാക്കളും നിരവധി ആക്ടിവിസ്റ്റുകളും വേദിയിലെത്തി പുതിയ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ കണ്‍വെന്‍ഷനില്‍ വായിച്ചു.
സാമൂഹിക പ്രവര്‍ത്തകരായ സുബ്രഹ്മണി (തമിഴ്നാട്), മഹേന്ദര്‍ (ഝാര്‍ഖണ്ഡ്), ലളിതാ നായിക് (കര്‍ണാടക), സൂര്യ രാമറാവു (ആന്ധ്രപ്രദേശ്), കിഷോര്‍ ലാല്‍, ഇന്ത്യന്‍ നാഷനല്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍, മര്‍കസി ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവ് മുഫ്തി അര്‍ശദ് ഖാസിമി,  ഉത്തര്‍ പ്രദേശ് പര്‍ച്ചം പാര്‍ട്ടി പ്രസിഡന്റ് സുബ്ഹാന്‍ അഹ്മദ് ഇസ്ലാഹി എന്നിവരാണ് വേദിയിലെത്തി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവരെ കൂടാതെ ദേശീയ ഭാരവാഹികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി അംഗങ്ങളും അഭിവാദ്യം നേര്‍ന്നു. കേരളത്തില്‍ നിന്ന് പ്രഫ. അബ്രഹാം ജോസഫ്, അബ്ദുസ്സലാം വാണിയമ്പലം, പി.സി. ഹംസ, സി. ദാവൂദ് എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റ്യുഷന്‍ ക്ലബ്ബില്‍ നടന്ന പ്രഥമ പ്രവര്‍ത്തക സമിതി യോഗത്തിലാണ് പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുത്തത്. മുജ്തബ ഫാറൂഖ് ആണ് പ്രസിഡന്റ്. കേരളത്തില്‍ നിന്നുള്ള ഫാദര്‍ അബ്രഹാം ജോസഫ്, കര്‍ണാടകയില്‍ രാമകൃഷ്ണ ഹെഗ്ഡെ മന്ത്രിസഭയിലെ മുന്‍ മന്ത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ലളിതാ നായിക്, മുന്‍ ബി.എസ്.പി എം.പി ഇല്യാസ് ഖാസ്മി, മര്‍കസി ജംഇയ്യത് അഹ്ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഖില്‍ജി, ഓള്‍ ഇന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ അഖിലേന്ത്യാ പ്രസിഡന്റും മൌലാന വഹീദുദ്ദീന്‍ ഖാന്റെ മകനുമായ സഫറുല്‍ ഇസ്ലാം ഖാന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്.
ഡോ. എസ്.ക്യു.ആര്‍. ഇല്യാസ്, പി.സി. ഹംസ, മുന്‍ ബിഹാര്‍ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ പ്രഫ. സുഹൈല്‍ അഹ്മദ് ഖാന്‍, സാമൂഹിക പ്രവര്‍ത്തകരായ രമ പഞ്ചല്‍, ഖാലിദ പര്‍വീന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും പ്രഫ. രാമസൂര്യ റാവു (ആന്ധ്രപ്രദേശ്), സുബ്രഹ്മണി (തമിഴ്നാട്), അഡ്വ. ആമിര്‍ റഷീദ്, അഖ്തര്‍ ഹുസൈന്‍ അഖ്തര്‍ എന്നിവര്‍ സെക്രട്ടറിമാരും അബ്ദുസ്സലാം വാണിയമ്പലം ട്രഷററുമാണ്.
പുതിയ പാര്‍ട്ടി: കരുതലോടെ കാല്‍വെപ്പ്

ഹസനുല്‍ ബന്ന
ന്യൂദല്‍ഹി: മൂല്യാധിഷ്ഠിത രാഷ്ട്രീയവുമായി നിലവില്‍വന്ന വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നടത്തുന്നത്  കരുതലോടെയുള്ള കാല്‍വെപ്പ്.
പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളുടെ രൂപവത്കരണത്തിനും അംഗത്വ വിതരണത്തിന്റെ പൂര്‍ത്തീകരണത്തിനും വേണ്ടുവോളം സമയം അനുവദിച്ചും പാര്‍ട്ടി ഫണ്ട് സമാഹരിക്കുന്നതില്‍ പുതിയ കീഴ്വഴക്കത്തിന് തുടക്കമിട്ടുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി പിറന്നു വീണത്.
രണ്ടു വര്‍ഷം കൊണ്ട് രാജ്യത്തുടനീളം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്.ക്യു.ആര്‍ ഇല്യാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ അംഗത്വ വിതരണവും ഈ കാലയളവുകൊണ്ടാണ് പൂര്‍ത്തിയാക്കുക.
പാര്‍ട്ടിയെ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയാണിത്. തുടക്കത്തില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിച്ചവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക ഘടന ഉരുത്തിരിച്ചെടുത്തത്. പേരിന്റെ അംഗീകാരത്തിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നടപടികള്‍ മുന്നോട്ടു പോകുകയാണെന്നും കമീഷന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഇല്യാസ് പറഞ്ഞു.
നിലവിലുള്ള പാര്‍ട്ടികളുടെ കൊടികളില്‍ നിന്ന് വിഭിന്നമായി സമാന്തരമായി പച്ചയും വെളുപ്പും ചുകപ്പും ക്രമീകരിച്ച ത്രിവര്‍ണ പതാകയില്‍ വികസനത്തിന്റെയും സുഭിക്ഷതയുടെയും അടയാളങ്ങളായാണ് രണ്ട് ഗോതമ്പ് കതിരുകള്‍ പാര്‍ട്ടിയുടെ പേരിനൊപ്പം ആലേഖനം ചെയ്തിരിക്കുന്നത്.
മുസ്ലിംലീഗ്, മുസ്ലിം മജ്ലിസ് അടക്കമുള്ള ന്യൂനപക്ഷ സാമുദായിക സംഘടനകളോട് സൌഹാര്‍ദപരമായാണ്  വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ ചോദ്യത്തിന് മറുപടി നല്‍കി. ഇതൊരു സാമുദായിക, ന്യൂനപക്ഷ സംഘടനയല്ലാത്തതിനാല്‍ അവരുമായുള്ള മത്സരത്തിന്റെ ചോദ്യമുദിക്കുന്നില്ലെന്നും എല്ലാവര്‍ക്കും നീതിപൂര്‍വകമായി പ്രാതിനിധ്യം നല്‍കുന്ന മതേതര സംഘടനയായിരിക്കുമെന്നും എസ്.ക്യു.ആര്‍. ഇല്യാസ് പറഞ്ഞു.
രാഷ്ട്രീയത്തില്‍ ധാര്‍മികത തിരിച്ചുകൊണ്ടുവരുക, ദുര്‍ബലര്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും ശക്തി പകരുക, വികസനത്തിന്റെ ഫലം തുല്യമായി നീതിപൂര്‍വം വിതരണം ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ച് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുക എന്നിവയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പാര്‍ലമെന്ററി രാഷ്ട്രീയത്തിനല്ല, ജനപക്ഷ രാഷ്ട്രീയത്തിനാണ് മുന്‍ഗണനയെന്നും പുതിയ രാഷ്ട്രീയ സംസ്കാരത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ലാഭനഷ്ടങ്ങള്‍ക്ക് സ്ഥാനമില്ലെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വിശദീകരിച്ചു.
കാത്തലിക് ബിഷപ് കൌണ്‍സിലിന്റെ സമ്മതപ്രകാരമാണ് ജനക്ഷേമം മുന്‍ നിര്‍ത്തി താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹിത്വം സ്വീകരിച്ചതെന്നും ഇത്തരത്തില്‍ ഒരു പുരോഹിതന്‍ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹിത്വം വഹിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണെന്നും കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്രഹാം ജോസഫ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. പാര്‍ട്ടിയില്‍ നിന്ന് സുതാര്യതക്ക് തുടക്കമിട്ടാണ് രാഷ്ട്രീയത്തിലും ഭരണത്തിലും പാര്‍ട്ടി സുതാര്യത ആവശ്യപ്പെടുന്നത്. സ്വന്തം സംഭാവന സ്വരൂപിച്ചാണ് ആദ്യ പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടിന് തുടക്കമിട്ടത്.
സംഘടനയുടെ ഫണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ ആര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ സുതാര്യമായിരിക്കുമെന്ന് ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കി. ഉപാധികളോടെ നല്‍കുന്ന സംഭാവനകള്‍ പാര്‍ട്ടി സ്വീകരിക്കില്ല. പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത 19 അംഗങ്ങള്‍ 1,70,000 രൂപ സ്വരൂപിച്ച് പ്രവര്‍ത്തക ഫണ്ടിന് രൂപം നല്‍കിയ വിവരം രാഷ്ട്രീയ കണ്‍വെന്‍ഷനില്‍ പുറത്തുവിട്ടതോടെ പ്രതിനിധികളില്‍ പലരും സ്വന്തം സ്വത്തുക്കളും വരുമാനവും പാര്‍ട്ടിക്ക് വിട്ടുകൊടുക്കുന്നതായി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിച്ചു
Courtesy: Madhyamam/19-04-2011

Sunday, April 17, 2011

WELFARE PARTY OF INDIA



വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ
പ്രഖ്യാപനം നാളെ ദല്‍ഹിയില്‍
ന്യൂദല്‍ഹി: ദേശീയതലത്തില്‍ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി പുതിയ രാഷ്ട്രീയ പാര്‍ട്ടി വരുന്നു.  വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്നു പേരിട്ട പാര്‍ട്ടിയുടെ പ്രഖ്യാപനം തിങ്കളാഴ്ച ദല്‍ഹിയില്‍ നടക്കും. റാഫി മാര്‍ഗിലെ മാവ്ലങ്കാര്‍ ഹാളില്‍ ചേരുന്ന  കണ്‍വെന്‍ഷനിലാകും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം.
തെരഞ്ഞെടുപ്പു കമീഷന്റെ അംഗീകാരം ലഭിക്കുന്നതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സംസ്ഥാന, ജില്ലാ, പ്രാദേശിക യൂനിറ്റുകള്‍ക്ക് രൂപം നല്‍കാനാണ് നീക്കം. അഴിമതി ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പൌര സമൂഹത്തിന്റെ ഇടപെടലിന്റെ സാര്‍ഥകമായ വേദി കൂടിയായിരിക്കും പുതിയ പാര്‍ട്ടിയെന്ന് സംഘാടകര്‍ അറിയിച്ചു. നന്മയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുഴുവന്‍ പേര്‍ക്കുമുള്ള രാഷ്ട്രീയ ബദലായി പാര്‍ട്ടിയെ മാറ്റിയെടുക്കാനാണ് ശ്രമം.
വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എണ്ണമറ്റ ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും പുതിയ പാര്‍ട്ടിയുടെ ഭാഗമായി മാറും. ഇതിനായി പല തലങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. എല്ലാ തുറകളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് പാര്‍ട്ടി രൂപവത്കണരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ലഭിച്ചുവരുന്നതെന്ന് പ്രഖ്യാപന കണ്‍വെന്‍ഷന്‍ സമിതി കണ്‍വീനര്‍ എസ്. ക്യൂ.ആര്‍. ഇല്യാസ് 'മാധ്യമ'ത്തോട് പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, പൌര പ്രമുഖര്‍, ബുദ്ധിജീവികള്‍, ദലിത്^മുസ്ലിംസംഘടനാ പ്രതിനിധികള്‍ എന്നിവര്‍ തിങ്കളാഴ്ചത്തെ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ സാന്നിധ്യം ചെലുത്തുമാറ് മുഴുവന്‍ ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിഞ്ജാബദ്ധമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
അംബേദ്കര്‍ മൂവ്മെന്റ് പ്രസിഡന്റ് തേജ് സിങ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍,  അഖിലേന്ദര്‍ പാസ്വാന്‍, മുന്‍ എം.പി ഇല്യാസ് ആസ്മി, അബ്ദുല്‍ വഹാബ് ഖില്‍ജി, സഫറുല്‍ ഇസ്ലാം ഖാന്‍, ഫാദര്‍ അബ്രഹാം ജോസഫ്, ലോക്ജനശക്തി നേതാവ് അബ്ദുല്‍ ഖാലിക്, മിഹിര്‍ ബാനര്‍ജി, സുലോചനാ ദേവി, മുഹമ്മദ് ഇബ്രാഹിം, മുജ്തബ ഫാറൂഖ്, എസ്.ക്യു.ആര്‍. ഇല്യാസ്, അബ്ദുസ്സലാം വാണിയമ്പലം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ സംസാരിക്കും.
കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

KANHIRODE NEWS: BUS ACCIDENT

 
 ബസ് വൈദ്യുതി തൂണ്‍ തകര്‍ത്തു; 
കാഞ്ഞിരോട് ഇരുട്ടില്‍
കാഞ്ഞിരോട്: ബൈക്കിനെ മറികടക്കാന്‍ ശ്രമിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തു. 220 കെ.വി സബ്സ്റ്റേഷനില്‍ നിന്നുള്ള ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ വഹിച്ചുപോവുന്ന തൂണ്‍ പൂര്‍ണമായും തകര്‍ന്ന് ബസിനുമുകളില്‍ വീണെങ്കിലും വന്‍ദുരന്തം ഒഴിവായി. കണ്ണുര്‍^മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് കൊയസ്സന്‍ കുന്നില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇരിട്ടിയില്‍നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇലക്ട്രിക് തൂണ്‍ തകര്‍ത്തതു കാരണം കാഞ്ഞിരോട്, കൂടാളി, ചാലോട് പ്രദേശങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി.
ഇലക്ട്രിസിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വൈദ്യുതി തൂണും ലൈനും ബസിനുമുകളില്‍നിന്ന് നീക്കം ചെയ്തെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ രാത്രി വൈകിയും സാധിച്ചിട്ടില്ല.
17-04-2011

TAILORING

ജുക്കി മെഷീനില്‍ ടെയ്ലറിങ്: അപേക്ഷ ക്ഷണിച്ചു
താണയില്‍ പ്രവര്‍ത്തിക്കുന്ന ദിനേശ് അപ്പാരല്‍സ് യൂനിറ്റിലേക്ക് (ഒരു എക്സ്പോര്‍ട്ട് ഓറിയന്റഡ് ഗാര്‍മെന്റ്സ് യൂനിറ്റ്) ജുക്കി മെഷീനില്‍ ടെയ്ലറിങ് ജോലിക്ക് താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്ഥിര ജോലിയും പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളും ആകര്‍ഷമായ വേതനവും ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റു വിവരങ്ങള്‍ സഹിതം 10 ദിവസത്തിനകം സെക്രട്ടറി, കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണസംഘം, ദിനേശ് ഭവന്‍, പയ്യാമ്പലം, കണ്ണൂര്‍ 1 എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 0497 2701699.

Obit_Swaliha

 വേദനകളില്ലാത്ത ലോകത്തേക്ക്
സാലിഹ യാത്രയായി
തൃശൂര്‍: ആശുപത്രിക്കിടക്കയിലെ ആറുദിനം നീണ്ട ദുരിതജീവിതത്തില്‍നിന്ന് സാലിഹ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. തീവണ്ടിയില്‍നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ സാലിഹയുടെ ആരോഗ്യനില അല്‍പം മെച്ചപ്പെടുന്നതിനിടെ വ്യാഴാഴ്ച അര്‍ധരാത്രി 12.15നായിരുന്നു മരണം. വീഴ്ചയില്‍ ശ്വാസകോശത്തിനേറ്റ ക്ഷതമാണ് മരണകാരണം. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സാലിഹാസില്‍ ഇസ്മായിലിന്റെ മകളായ സാലിഹ (15) കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂര്‍  സ്റ്റേഷനില്‍നിന്ന് ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് താഴെ വീണത്. വിദേശത്തുനിന്ന് മൂന്നുമാസം മുമ്പ് അവധിക്കെത്തിയ ഇസ്മായില്‍ ഭാര്യ ആയിഷ, മക്കളായ  സാലിഹ, സഹ്വാന്‍, അമീന്‍ എന്നിവര്‍ക്കൊപ്പം കൊടുങ്ങല്ലൂരിലെ സുഹൃത്തിന്റെ വീട്ടില്‍ പോയി കണ്ണൂരിലേക്ക് മടങ്ങാനാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. എട്ടിനുള്ള വണ്ടിക്ക് പോകാനാണ് കരുതിയതെങ്കിലും 7.30ന് വണ്ടി ഉണ്ടെന്ന് കേട്ടപ്പോള്‍ കയറാന്‍ തീരുമാനിക്കുകയായിരുന്നു.  വരുന്നത് ജനശതാബ്ദിയാണെന്നോ അതിലെ തിരക്കോ അറിയാതെ കുടുംബം കയറാന്‍ ശ്രമിച്ചു. വണ്ടി എത്തിയ ഉടന്‍ യാത്രക്കാരുടെ തിരക്കിനിടയില്‍ ഇസ്മായില്‍ രണ്ട് ആണ്‍മക്കളെയും അകത്തുകയറ്റി. സാലിഹയെ കയറ്റാന്‍ ശ്രമിക്കുമ്പോഴേക്കും വണ്ടി നീങ്ങി. പിടിവിട്ട് സാലിഹ താഴെവീണു. ഇടതു പാദം വേര്‍പെട്ട് വലതുകാല്‍ തകര്‍ന്ന നിലയില്‍ ചോരയില്‍ കുളിച്ചാണ് സാലിഹയെ ചങ്ങല വലിച്ച് നിര്‍ത്തിയ വണ്ടിക്കടിയില്‍നിന്ന് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ കിട്ടാതിരുന്നതിനാല്‍ 15 മിനിറ്റിലേറെ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ സാലിഹ പ്ലാറ്റ്ഫോമില്‍ കിടന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ പൊലീസ് സ്ഥലത്തെത്തിയില്ലെന്നും ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ലെന്നും മറ്റ് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍തന്നെ കാര്‍ വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീഴ്ചയില്‍ ശ്വാസകോശത്തിന് കനത്ത ആഘാതമേറ്റതിനെത്തുടര്‍ന്ന് നെഞ്ചിലെ രക്തം കട്ടപിടിച്ചിരുന്നു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പാദം തുന്നിച്ചേര്‍ക്കാനായില്ല. മുട്ടിന് താഴെ വെച്ച് മുറിക്കേണ്ടിവന്നു. വെന്റിലേറ്ററിലായിരുന്ന സാലിഹയുടെ നില അല്‍പം മെച്ചപ്പെട്ടെന്ന ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍ മാതാപിതാക്കളില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ സ്ഥിതി വഷളായി മരിക്കുകയായിരുന്നു. വിവരമറിഞ്ഞിട്ടും റെയില്‍വേ അധികൃതരോ പൊലീസോ ആശുപത്രിയില്‍ എത്തിയില്ലെന്നും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് വേണ്ട സഹായങ്ങള്‍ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.  കാവുംപടി സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന സാലിഹ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. മുബീന, ഹാജിറ, സലീജ, ഷബാന എന്നിവര്‍ മറ്റ് സഹോദരങ്ങളാണ്. 
സാലിഹക്ക് ജന്മനാടിന്റെയാത്രാമൊഴി
ഇരിട്ടി: കഴിഞ്ഞ ഞായറാഴ്ച തൃശൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ തില്ലങ്കേരി കാവുമ്പടിയിലെ സാലിഹക്ക് (15) ജന്മനാട് കണ്ണീരോടെ വിടനല്‍കി.
 പിതാവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കുടുംബസമേതം കൊടുങ്ങല്ലൂരില്‍പോയി തിരിച്ചുവരവേ തൃശൂരില്‍ ജനശതാബ്ദി എക്സ്പ്രസില്‍ കയറുന്നതിനുമുമ്പ് വണ്ടി നീങ്ങിയതിനെത്തുടര്‍ന്നാണ് സാലിഹ അപകടത്തില്‍പെട്ടത്. ഇടതു കാല്‍മുട്ടിനു താഴെ അറ്റുപോയിയിരുന്നു. വീഴ്ചയില്‍ നെഞ്ചിനു ക്ഷതമേറ്റതാണ് മരണത്തിനിടയാക്കിയതെന്നു പറയുന്നു. ഗള്‍ഫില്‍ ജോലി നോക്കുന്ന പിതാവ് ഇസ്മാഈല്‍ കൊടുങ്ങല്ലൂരിലെ സുഹൃത്ത് റാഫിയുടെ വീട്ടിലേക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി കുടുംബസമേതം പോയതായിരുന്നു. പിഞ്ചുകുട്ടികളായ സഫ്വാന്‍, അമീന്‍ എന്നിവരെ ട്രെയിനില്‍ കയറ്റി സീറ്റില്‍ ഇരുത്തി സാലിഹയെ കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ വിടുകയാണുണ്ടായതത്രെ. മകളെ രക്ഷിക്കാന്‍ ഇസ്മാഈല്‍ ഏറെ ശ്രമിച്ചെങ്കിലും പിടിവിട്ടതോടെ സാലിഹ ട്രാക്കില്‍ അകപ്പെടുകയാണുണ്ടായത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാലിഹ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. കാവുമ്പടിയിലെ വസതിയിലെത്തിച്ച മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാവുമ്പടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. റെയില്‍വേ അധികൃതരുടെ ഭാഗത്തുനിന്ന് ഒരുവിധ സഹകരണവും ഉണ്ടായിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
 കാവുമ്പടി സി.എച്ച്.എം എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കെയാണ് അപകടം. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍. എ വീട് സന്ദര്‍ശിച്ചു.
Courtesy: Madhyamam/17-04-2011

Saturday, April 16, 2011

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം

പടന്ന 'ദിശ' തീവെപ്പില്‍ വ്യാപക പ്രതിഷേധം
പടന്ന: ദിശ ജനകീയ കേന്ദ്രം തീവെച്ചു നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പടന്നയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലും പൊതുയോഗത്തിലും വന്‍ജനാവലി അണിനിരന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകളില്‍ വിറളിപൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ മുഖംമൂടിയണിഞ്ഞവരുടെ കപടതയാണ് വെളിവാക്കുന്നതെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി പറഞ്ഞു. നാസര്‍ ചെറുകര, എം.കെ.എ. ജലീല്‍, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, സൌദ പടന്ന തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.കെ. അഷ്റഫ്, പി.പി. കരീം, ബഷീര്‍ അഹമ്മദ്, വി.കെ. ജുനൈദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഓരോ സംഘടനക്കും നിലപാടുകളെടുക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പടന്നയിലുള്ളതെന്നും കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. ക്രമസമാധാനത്തിന്റെ പേരില്‍ കേന്ദ്രസേനയെ കൊണ്ടുവന്നവര്‍ ഈ അക്രമത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് പി. കരുണാകരന്‍ എം.പി ചോദിച്ചു. ഗ്രന്ഥങ്ങളടക്കമുള്ളവ കത്തിച്ചത് സംസ്കാരശൂന്യതയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. ഇത്തരം സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും രാഷ്ട്രീയാഭയം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
ബിലാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയും എല്‍.ഡി.എഫ് പടന്ന ലോക്കല്‍ കമ്മിറ്റിയും പ്രതിഷേധം രേഖപ്പെടുത്തി.
കാസര്‍കോട്: 'ദിശ' ജനകീയ കേന്ദ്രത്തിനുനേരെയുണ്ടായ അക്രമം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഓഫിസിനുനേരെ അക്രമം നടന്നിരുന്നു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ പൊലീസും അധികാരികളും മുന്‍കൈയെടുക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അഷ്റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശഫീഖ് നസ്റുല്ല, പി.കെ. സിറാജുദ്ദീന്‍, കെ. നിഅ്മത്തുല്ല, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.
'ദിശ' ജനകീയ കേന്ദ്രം ബുധനാഴ്ച രാത്രി ആക്രമിക്കപ്പെട്ടതില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ചെറുകര അധ്യക്ഷത വഹിച്ചു. സി.എ. മൊയ്തീന്‍കുഞ്ഞി, എം.എച്ച്. സീതി, അഡ്വ. എം.സി.എം. അക്ബര്‍, സി. അബ്ദുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു.
പടന്നയിലെ സമാധാനം തകര്‍ക്കാന്‍
ആസൂത്രിത ശ്രമം
പടന്ന: പടന്നയിലെ സമാധാന ജീവിതം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് വ്യാഴാഴ്ച 'ദിശ' ജനകീയ കേന്ദ്രം തീവെച്ച് നശിപ്പിച്ചതിലൂടെ നടന്നത്. ഇരുട്ടിന്റെ മറവില്‍ പടന്നയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ് ഇതിനു പിന്നില്‍.
രാത്രിയില്‍ പടന്ന ടൌണും പരിസരവും ഇവരുടെ കൈയിലാണ്. സാധാരണക്കാര്‍ക്ക് ഇതുവഴി നടന്നുപോകാന്‍പോലും കഴിയാത്തവിധം ഭീതിദമായ അന്തരീക്ഷമാണ് പടന്നയില്‍ ചിലര്‍ ഉണ്ടാക്കുന്നത്. പടന്നക്ക് അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുകയും യുവാക്കള്‍ക്ക് ദിശാബോധം നല്‍കുകയും ചെയ്യുന്ന ജനകീയ കേന്ദ്രത്തിനുനേരെയുള്ള ആക്രമണം ഇത് ആദ്യമായല്ല. പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ തുടര്‍ച്ചയായി ഒമ്പത് തവണ ആക്രമണത്തിനിരയായ കെട്ടിടം പൂര്‍ണമായും കത്തിച്ചാമ്പലാക്കുകയായിരുന്നു കഴിഞ്ഞദിവസം സാമൂഹിക ദ്രോഹികള്‍.
പടന്നയില്‍ രാത്രിയില്‍ പെരുകിവരുന്ന ഈ അധോലോകത്തെ അടിച്ചമര്‍ത്താന്‍ പൊലീസിനും സാധിക്കുന്നില്ല. പടന്നയില്‍ രാത്രിയില്‍ പൊലീസ് പട്രോളിങ് വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍, ചന്തേര പൊലീസ് ഇത് ചെവിക്കൊള്ളാറുമില്ല. ഓരോ തെരഞ്ഞെടുപ്പ് വേളയിലും സാംസ്കാരിക സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുക എന്നത് പടന്നയിലിപ്പോള്‍ സര്‍വസാധാരണമായിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നും 'ദിശ' ആക്രമിക്കപ്പെട്ടിരുന്നു. പടന്നയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബുകള്‍ക്കും ഓഫിസുകള്‍ക്കുനേരെയും നിരവധി തവണ ആക്രമണം നടന്നിരുന്നു.
കഴിഞ്ഞതവണ പടന്നയില്‍ എ.കെ.ജി സ്മാരക ക്ലബ് തീവെച്ച് നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഇതിലെ പ്രതികളെ പിടികൂടാന്‍ പൊലീസ് ശ്രമിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. പടന്ന ടൌണിലെ കടയില്‍ കയറി നൂറോളം കോഴികളെ ചവിട്ടിക്കൊന്നവരെ കണ്ടെത്താനും ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികള്‍ പിടിക്കപ്പെട്ടാല്‍തന്നെ വന്‍ തുക ചാടി സ്വതന്ത്രരാക്കാന്‍ കഴിയുന്നവരും പടന്നയിലുണ്ട്. അന്വേഷണം നടത്തി പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
Courtesy: Madhyamam

HAJJ 2011

70 വയസ്സ് കഴിഞ്ഞവര്‍ക്ക്
നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി
70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും സഹായിക്കും ഈ വര്‍ഷം മുതല്‍ സംസ്ഥാന ക്വോട്ടയില്‍ നിബന്ധനകള്‍ക്ക് വിധേയമായി നറുക്കെടുപ്പ് കൂടാതെ ഹജ്ജിന് അനുമതി. അപേക്ഷകനോ സഹായിയോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹജ്ജ് ചെയ്തവരായിരിക്കരുത്. ഇരുവര്‍ക്കും കാലാവധി കഴിയാത്ത അന്താരാഷ്ട്ര പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം.
സഹായി പുരുഷനോ ഒന്നിച്ച് യാത്ര അനുവദനീയമായ സ്ത്രീയോ ആകാവുന്നതാണ്. അപേക്ഷക സ്ത്രീയാണെങ്കില്‍ സഹായി മെഹറം ആയിരിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ അപേക്ഷകന് യാത്ര റദ്ദാക്കേണ്ടിവന്നാല്‍ സഹായിയുടെ യാത്രയും റദ്ദാക്കപ്പെടും. അപേക്ഷകനൊപ്പമാണ് സഹായിയും അപേക്ഷിക്കേണ്ടത്. ഇവര്‍ രണ്ടു പേര്‍ മാത്രമേ ഒരു കവറില്‍ ഉള്‍പ്പെടാവൂ. കവറിന് മുകളില്‍ ഹജ്ജ് അപേക്ഷ 2011 സി കാറ്റഗറി എന്നും സഹായിയുടെ അപേക്ഷയുടെ മുകളില്‍ അപേക്ഷകന്റെ പേരും രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷയും അനുബന്ധ രേഖകളും ഏപ്രില്‍ 30ന് വൈകുന്നേരം അഞ്ചിന് മുമ്പ് തപാല്‍ മാര്‍ഗം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചിരിക്കണം. നേരിട്ടോ അവസാന തീയതിക്കുശേഷമോ ലഭിക്കുന്ന അപേക്ഷകള്‍ ഒരു കാരണവശാലും സ്വീകരിക്കില്ല.
നിലവില്‍ അപേക്ഷ സമര്‍പ്പിച്ച 70 വയസ്സിന് മുകളിലുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ കവറിലുള്ള ഒരാളെ സഹായിയായി നിശ്ചയിച്ച് കവര്‍നമ്പര്‍ സഹിതം വിവരം അവസാന തീയതിക്കകം ഹജ്ജ് കമ്മിറ്റിയെ രേഖാമൂലം അറിയിക്കണം. ഈ സാഹചര്യത്തില്‍ അവര്‍ക്ക് രണ്ട് പേര്‍ക്ക് മാത്രമായി നറുക്കെടുപ്പില്ലാതെ അനുമതി നല്‍കും. കവറിലെ ബാക്കിയുള്ളവരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ബാക്കിയുള്ളവര്‍ എല്ലാം സ്ത്രീകളാണെങ്കില്‍ അവരെ നറുക്കെടുപ്പിന് പരിഗണിക്കുന്നതിന് പുതുതായി ഒരു പുരുഷനെ മെഹറമായി ഉള്‍പ്പെടുത്തണം. പുതിയ മെഹറത്തിന്റെ അപേക്ഷ, അയാളെ മെഹറമായി അനുവദിച്ചും അദ്ദേഹവുമായുള്ള ബന്ധം വ്യക്തമാക്കുന്നതുമായ ബാക്കിയുള്ളവരുടെ സമ്മതപത്രം സഹിതം ഏപ്രില്‍ 30നകം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717 നമ്പറില്‍ ബന്ധപ്പെടണം.
Courtesy: Madhyamam

AMEER

പ്രവര്‍ത്തകരോട്‌ -ഹല്‍‌ഖാ അമീര്‍

പ്രിയ സഹപ്രവര്‍ത്തകരെ,
അല്ലാഹുവിന്റെ കാവലും തണലും എപ്പോഴും നമുക്ക്‌ മേല്‍ ഉണ്ടാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. നമ്മുടെ പ്രസ്ഥാനം അതിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക്‌ (മീഖാത്ത്‌) പ്രവേശിക്കുകയാണ്‌. ഏപ്രില്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെ ദല്‍ഹിയില്‍ കേന്ദ്ര പ്രതിനിധി സഭാ യോഗം ചേര്‍ന്നു; അമീറിനെയും കേന്ദ്ര മജ്‌ലിസ്‌ ശൂറയെയും തെരഞ്ഞെടുത്തു. പ്രസ്ഥാനത്തിന്റ കഴിഞ്ഞ നാളുകളെക്കുറിച്ചും വരാനിരിക്കുന്ന ദൗത്യങ്ങളെക്കുറിച്ചും ഗൗരവപ്പെട്ട ആലോചനകള്‍ നടന്ന സമ്മേളനമായിരുന്നു അത്‌. ഇന്ത്യയിലെ വ്യത്യസ്‌ത സംസ്ഥാനങ്ങില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ്‌ അതില്‍ സംബന്ധിച്ചത്‌. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രസ്ഥാനം ഇന്ത്യയിലെങ്ങും പടര്‍ന്ന്‌ പന്തലിക്കുകകയാണ്‌. രാജ്യത്തിന്റ നാനാദിക്കുകളില്‍ നിന്നുള്ള അതിന്റെ പ്രമുഖരായ പ്രതിനിധികളാണ്‌ ആ ദിവസങ്ങളില്‍ ദല്‍ഹിയില്‍ ഒത്തുചേര്‍ന്നത്‌. അല്ലാഹുവിന്റെ ദീനിനെ ഈ രാജ്യത്ത്‌ ഏറ്റവും അഴകാര്‍ന്ന രൂപത്തില്‍ പ്രതിനിധീകരിക്കാനുള്ള ശ്രമത്തിന്റെ പേരാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്നത്‌. അതിനാല്‍, തികഞ്ഞ ആവേശത്തോടെയും ശുഭപ്രതീക്ഷയോടെയും അതേ സമയം അവധാനതയോടെയും നമ്മുടെ ദൗത്യം മുന്നോട്ട്‌ കൊണ്ട്‌ പോവാന്‍ നമുക്ക്‌ കഴിയും.

രാജ്യത്ത്‌ പല മത, രാഷ്‌ട്രീയ സംഘടനകളും നെടുകെയും കുറുകെയും പിളരുകയും പരസ്‌പരം പോര്‍ വിളിക്കുകയും ചെയ്യുന്ന കാലത്താണ്‌, നമ്മുടെ പ്രസ്ഥാനം ആറു പതിറ്റാണ്ടിലേറെക്കാലമായി വലിയൊരു ദൗത്യവുമായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച്‌ മുന്നോട്ട്‌ പോവുന്നത്‌. പ്രസ്ഥാനത്തിനകത്ത്‌ നിലനില്‍ക്കുന്ന ശക്തമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെയും മേന്മയാണത്‌. രാജ്യത്തെ ജമാഅത്ത്‌ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നതാണ്‌ കേന്ദ്ര പ്രതിനിധി സഭ. പ്രതിനിധി സഭയില്‍ വെച്ച്‌ ദീര്‍ഘമായി ചര്‍ച്ച ചെയ്‌തതിന്‌ ശേഷം ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ്‌ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നത്‌. മൗലാനാ ജലാലുദ്ദീന്‍ ഉമരി സാഹിബ്‌ തന്നെയാണ്‌ വീണ്ടും അമീറായി തെരഞ്ഞെടുക്കപ്പട്ടിരിക്കുന്നത്‌. പുതുമുഖങ്ങളും പരിചിത പ്രജ്ഞരുമായ ആളുകള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്ര മജ്‌ലിസ്‌ ശൂറയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ, ഇസ്‌ലാമികമായ നടപടിക്രമങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വമാണിത്‌. അവര്‍ക്ക്‌ വേണ്ടി നിങ്ങള്‍ ധാരാളമായി, ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. അവരുടെ ചുമലുകള്‍ക്ക്‌ ബലം വേണം, കാലുകള്‍ പതറരുത്‌, മനസ്സ്‌ ഇടറരുത്‌. അതിന്‌ നിങ്ങളുടെ നിര്‍ലോഭമായ പിന്തുണയും ഹൃദയം തൊട്ട പ്രാര്‍ഥനയുമാണ്‌ വേണ്ടത്‌. പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ അക്കാര്യം മനസ്സില്‍ വെക്കുക.

കേന്ദ്ര തലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചിരിക്കെ, സംസ്ഥാന തലത്തിലെ സംഘടനാ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലേക്ക്‌ നാം കടക്കുകയാണ്‌. നമ്മുടെ സംഘടനാ സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമെന്ന നിലക്ക്‌ തികഞ്ഞ ഗൗരവത്തിലും ഉത്തരവാദിത്ത ബോധത്തിലും പ്രവര്‍ത്തകര്‍ അത്‌ നിര്‍വഹിക്കണം.

കേന്ദ്ര പ്രതിനിധി സഭാ സമ്മേളനത്തിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍ വന്ന ദുഃഖ വാര്‍ത്തയായിരുന്നു മൗലാനാ മുഹമ്മദ്‌ ശഫീ മൂനിസ്‌ സാഹിബിന്റെ നിര്യാണം. ശഫീ മൂനിസ്‌ സാഹിബ്‌ ഈ പ്രസ്ഥാനത്തിന്റെ വലിയൊരു സാക്ഷിയായിരുന്നു. രൂപീകരണകാലം മുതല്‍ (1944) ഈ പ്രസ്ഥാനത്തോടൊപ്പം സഞ്ചരിച്ച മഹാന്‍. ഒരുപാട്‌ കാലങ്ങളെ നേരില്‍ കണ്ട ഭാഗ്യവാന്‍. പ്രസ്ഥാനത്തിലെ എല്ലാ തലമുറകളെയും അദ്ദേഹം അഭിസംബോധന ചെയ്‌തിട്ടുണ്ട്‌. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു. ഈ സംഘത്തിന്റെ കുതിപ്പിനും കിതപ്പിനും അദ്ദേഹം സാക്ഷിയായിരുന്നു. കണിശക്കാരനായ ഒരു പണ്ഡിതന്‍ ആയിരിക്കെത്തന്നെ പ്രസ്ഥാനത്തെ പൊതുസമൂഹവുമായി ബന്ധിപ്പിക്കുന്നതില്‍ വലിയൊരു കണ്ണിയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രമുഖരായ നിരവധി രാഷ്‌ട്രീയ, സാമൂഹിക നായകന്മാര്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവും മൊറാര്‍ജി ദേശായിയും എ.ബി വാജ്‌പേയിയുമൊക്കെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ തന്നെയായിരുന്നു. 93-ാം വയസ്സിലും കര്‍മ്മ നിരതനായിരുന്നു അദ്ദേഹം. മരണത്തിന്റെ തലേന്നും അദ്ദേഹം പ്രതിനിധി സഭാ യോഗത്തില്‍ പങ്കെടുത്തു. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെ അദ്ദേഹം വിടവാങ്ങി. അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്‌ പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ഖബറിടം വിശാലമാക്കിക്കൊടുക്കട്ടെ. നിങ്ങളുടെ പ്രാര്‍ഥനയില്‍ ആ മഹാനെയും ഉള്‍പ്പെടുത്തുക.

കേരളത്തില്‍ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ പ്രസ്ഥാനത്തിന്റെ പേര്‌ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങളുയരുകയും ചെയ്‌ത കാലം കൂടിയാണ്‌ കഴിഞ്ഞു പോയത്‌. ജമാഅത്തുമായുളള ചര്‍ച്ചയെ വിവാദമാക്കാനും ഭീകരവല്‍ക്കരിക്കാനും ചിലര്‍ ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട്‌ ഒരു കാര്യത്തില്‍ പ്രസ്ഥാനത്തിന്‌ വ്യക്തതയുണ്ട്‌. അതായത്‌, നമ്മുടെ രാജ്യത്തിന്റെയും രാജ്യനിവാസികളുടെയും ഉത്തമ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ച്‌ കൊണ്ടാണ്‌ ജമാഅത്ത്‌ അതിന്റെ രാഷ്‌ട്രീയ തീരമാനങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ഈ വിഷയത്തില്‍ രാജ്യത്തെ ഏതാണ്ടെല്ലാം രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രസ്ഥാനങ്ങളുമായും ജമാഅത്ത്‌ സംസാരിക്കാറുണ്ട്‌. അത്‌ ജമാഅത്തിന്റെ ഒരു ശീലമാണ്‌. ജമാഅത്തുമായി ചര്‍ച്ച നടത്തിയില്ല എന്ന്‌ നെഞ്ചത്ത്‌ കൈവെച്ച്‌ പറയാന്‍ പറ്റുന്ന ഒരു പ്രസ്ഥാനവും ഈ രാജ്യത്തുണ്ടാവില്ല. പക്ഷേ, നമ്മുടെ രാഷ്‌ട്രീയക്കാര്‍ തികഞ്ഞ ആത്മവഞ്ചനയോടെയാണ്‌ ഇക്കാര്യത്തില്‍ സംസാരിക്കുന്നതെന്ന്‌ നമുക്ക്‌ ദിനംദിനേ ബോധ്യപ്പെടുകയാണ്‌. സങ്കുചിതമായ രാഷ്‌ട്രീയ ലാഭങ്ങള്‍ക്ക്‌ വേണ്ടി അവര്‍ കളവ്‌ പറയും; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കും; വര്‍ഗീയവികാരം ഉയര്‍ത്തുന്നതില്‍ പോലും അവര്‍ക്ക്‌ മടിയില്ല. എന്നുവെച്ച്‌, നാം നമ്മുടെ ദൗത്യത്തില്‍ നിന്ന്‌ പിന്നോട്ട്‌ പോവില്ല. നമ്മെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും പലരും മുതിരും. അങ്ങിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നവര്‍ തന്നെ പലതവണ പലവിഷയങ്ങളില്‍ നമ്മുടെ സഹായം കെഞ്ചിയവരുമാണ്‌. നമ്മുടെ രാഷ്‌ട്രീയ മാന്യത കൊണ്ടാണ്‌ നാമത്‌ അങ്ങാടിപ്പാട്ടാക്കാത്തത്‌. ഇന്ന്‌ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ നാളെ തലതാഴ്‌ത്തി തിരിച്ചുവരുമെന്നും നമുക്കറിയാം. `ആ ദിനങ്ങള്‍ നാം ജനങ്ങള്‍ക്കിടയില്‍ മാറിമാറി കൊണ്ടുവരും' എന്നാണല്ലോ വിശുദ്ധ വേദഗ്രന്ഥം പഠിപ്പിക്കുന്നത്‌. അതിനാല്‍ പുറത്ത്‌ നടക്കുന്ന ബഹളങ്ങള്‍ നമ്മെ നിരാശപ്പെടുത്തേണ്ടതില്ല. രാഷ്‌ട്രീയ രംഗത്തുള്ള നമ്മുടെ ചുവടുകള്‍ക്ക്‌ കൂടുതല്‍ മൂര്‍ത്ത രൂപം വന്നുകൊണ്ടിരിക്കുകയാണ്‌. ദേശീയതലത്തില്‍ അതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്ക്‌ കൂടുതല്‍ ഗതിവേഗവും പിന്തുണയും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്താലും ജനങ്ങളുടെ പിന്തുണയാലും നാം ആ ദൗത്യം സുന്ദരമായി മുന്നോട്ട്‌ കൊണ്ടുപോവുക തന്നെ ചെയ്യും.

അസംബ്ലി തെരഞ്ഞെടുപ്പിലെ നമ്മുടെ നിലപാടിനോട്‌, അത്‌ പ്രഖ്യാപിക്കപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ, വിയോജിപ്പ്‌ പറഞ്ഞ്‌ ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയതും കഴിഞ്ഞ ആഴ്‌ചയിലാണ്‌. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നതാണ്‌ ഇറങ്ങിപ്പോക്കിന്‌ കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ്‌ ശരി എന്ന്‌ വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത്‌ ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ്‌ സംഘടന. ഈ വൈവിധ്യങ്ങളെ പരസ്‌പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്‌തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ്‌ സംഘടനയുണ്ടാവുന്നത്‌ തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച്‌ പൊതുവെയും ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ സംസ്‌കാരത്തെക്കുറിച്ച്‌ സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ ഒരു പാഠം ആ സഹോദരന്‍ ഒട്ടുമേ ഗ്രഹിച്ചില്ല എന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.

ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത്‌ ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്‌തിട്ടുണ്ട്‌. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ ശംസ്‌ പീര്‍സാദ, മൗലാനാ സിയാവുര്‍റഹ്‌മാന്‍, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്‌ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന്‌ ഇടക്ക്‌ വെച്ച്‌ പിരിഞ്ഞുപോയവരാണ്‌. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട്‌ താരതമ്യം ചെയ്യുന്നത്‌ പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്‌. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്‌നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട്‌ വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ്‌ നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക്‌ തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്‌ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്‌ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്‌. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത്‌ ഗൗരവമായി നാം എടുക്കുന്നുണ്ട്‌. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന്‌ പിന്നിലെന്നതാണ്‌ യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്‌തുവെന്ന്‌ മാത്രം. കാര്യങ്ങള്‍ ഇങ്ങിനെയെങ്കില്‍, അത്തരമൊരാള്‍ എങ്ങിനെ പ്രസ്ഥാനത്തിന്റെ നേതൃഘടനയില്‍ എത്തി എന്ന്‌ സ്വാഭാവികമായും ചോദ്യമുയരും. വളരെ പ്രസക്തമായ ചോദ്യമാണത്‌. തീര്‍ച്ചയായും പ്രസ്ഥാനം ആ വശങ്ങള്‍ ഗൗരവത്തില്‍ വിശകലനം ചെയ്യും. ആവശ്യമായ നടപടികള്‍ എടുക്കേണ്ടതുണ്ടെങ്കില്‍ എടുക്കുകയും ചെയ്യും.

അല്ലാഹു മുഹമ്മദ്‌(സ)ന്റെ ഉമ്മത്തിനെ ഏല്‍പിച്ച ദൗത്യം നമ്മുടെ കാലത്ത്‌ നിര്‍വഹിക്കുകയെന്നതാണ്‌ നാം ഏറ്റെടുത്തിരിക്കുന്ന ജോലി. ആളുകളല്ല; ചെയ്യുന്ന ജോലിയാണ്‌ അതില്‍ പരമപ്രധാനം. നാം നമ്മുടെ ജോലികള്‍ ഭംഗിയിലും വൃത്തിയിലും ചെയ്യുക. അതിനായി മനസ്സ്‌ സ്‌ഫുടം ചെയ്യുക, കാലുകള്‍ ഉറപ്പിക്കുക. പൈശാചികതയുടെ അംശങ്ങള്‍ ഉള്ളിലേക്ക്‌ കയറിവരുന്നുണ്ടോ എന്ന്‌ എപ്പോഴുമെപ്പോഴും ജാഗ്രത്തായിരിക്കുക, ശപിക്കപ്പെട്ട പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ എപ്പോഴും അല്ലാഹുവിനോട്‌ കാവല്‍ തേടുക. അപ്പോള്‍ നമുക്ക്‌ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

അല്ലാഹു നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകാട്ടെ, ആമീന്‍.

JIH PADANNA

 
 
പടന്നയില്‍ ജമാഅത്ത് ഓഫിസിന് തീയിട്ടു
കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പടന്നയില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഓഫിസിന് അജ്ഞാത സംഘം തീവെച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും പോഷക ഘടകങ്ങളുടെയും ഓഫിസുകളും വിവിധ സേവന വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്ന 'ദിശ' ജനകീയ കേന്ദ്രമാണ് തീവെച്ച് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം.  ഇരുനില കെട്ടിടത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
ഇവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി, വനിതാ വിഭാഗം, സ്റ്റുഡന്റ് സെന്റര്‍, സോളിഡാരിറ്റി, ഇഹ്സാന്‍ സകാത്ത് ആന്‍ഡ് റിലീഫ് സെല്‍, ലൈബ്രറി, ഹെല്‍പ് ലൈന്‍, സൌജന്യ മെഡിക്കല്‍ സെന്റര്‍ എന്നിവയാണ് അഗ്നിക്കിരയായത്. ലൈബ്രറിയിലുണ്ടായിരുന്ന ഖുര്‍ആന്‍ പരിഭാഷകളും ഗ്രന്ഥങ്ങളും കത്തിനശിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച മരുന്നുകള്‍, ഓഫിസ് രേഖകള്‍, ഫര്‍ണിച്ചര്‍, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. തീ ആളിക്കത്തുന്നത് കണ്ട തൊട്ടടുത്ത വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസും അഗ്നിശമനസേനയുമാണ് തീയണച്ചത്. ജനല്‍ചില്ലുകളും മുകള്‍നിലയിലെ വാതിലും തകര്‍ത്താണ് അക്രമികള്‍ അകത്തുകയറിയതെന്ന് കരുതുന്നു. റിസപ്ഷനിലും കോണ്‍ഫറന്‍സ് ഹാളിലും ഉണ്ടായിരുന്ന ഫര്‍ണിച്ചറും കൂട്ടിയിട്ട് കത്തിച്ച നിലയിലാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇത് നാലാംതവണയാണ് ഓഫിസിനുനേരെ ആക്രമണം നടക്കുന്നത്. ജനകീയ കേന്ദ്രം പ്രസിഡന്റ് വി.കെ. മഹ്മൂദ് ചന്തേര പൊലീസില്‍ പരാതി നല്‍കി. ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ്കുമാര്‍, ഡിവൈ.എസ്.പി ജോസി ചെറിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെയുള്ള അന്വേഷണം ആരംഭിച്ചു.
പി. കരുണാകരന്‍ എം.പി, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍, മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗം പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Courtesy:Madhyamam/14-04-2011