ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Monday, April 30, 2012

സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം

 
 സജ്ജാദ് അബ്ദുറഹ്മാന് 
ഉയര്‍ന്ന വിജയം
ചെന്നൈ: സത്യാബാമ യൂനിവേഴ്സിറ്റി  BE Computer Science കോഴ്സില്‍ കാഞ്ഞിരോട് സ്വദേശി സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം. കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സജ്ജാദ്  BE ബിരുദം ഏറ്റുവാങ്ങി. കാഞ്ഞിരോട് മായന്മുക്കിലെ 'സഫ' യില്‍ പി പി അബ്ദുറഹ്മാന്‍്റെയും യു വി ഖദീജയുടെയും മകനാണ് . ചൈന്നെയിലെ Deveton Corrie Boys Higher Secondary School, CHM HS വാരം, Al Huda English School,  എന്നിവിടങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞ ശേഷമാണ് ഉപരി പഠനാര്‍ത്ഥം ചെന്നയിലെ സത്യബാമ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. പ്രമുഖ   IT  സ്ഥാപനമായ Cognizantല്‍  ക്യാമ്പസ് പ്ളെസിമെന്‍്റ്റ് മുഖേന സെലക്ഷന്‍ ലഭിച്ചിറ്റുണ്ട്.  S.I.O കാഞ്ഞിരോട് യുണിറ്റ് പ്രവര്‍ത്തകനാണ് . ജമീല, സുബൈദ (ജമാഅത്തെ· ഇസ്ളാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ) ആബിദ , നജ (കുറ്റിപ്പുറം MES  കോളേജ് B.Arch. വിദ്യാര്‍ഥിനി) എന്നിവര്‍ സഹോദരികളാണ്.
ഉയര്‍ന്ന വിജയം നേടിയ സജ്ജാദിനെ S.I.O കാഞ്ഞിരോട് യുണിറ്റ് അഭിനന്ദിച്ചു. പി സി അജ്മല്‍ ആധ്യക്ഷത വഹിച്ചു.

TOPCO

 ടോപ്കോ ഗ്രൂപ്പ് 
വിജയത്തിന്റെ പടവുകളില്‍
ചൂഷണ മുക്തമായ വ്യാപാര രംഗം എന്ന ലക്ഷ്യവുമായി കണ്ണൂരിലെ ബിസിനസ് മേഖലയിലേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് വിജയത്തിന്റെ പടവുകള്‍ ഒരോന്നായി പിന്നിടുന്നു. ചെന്നൈയില്‍ പ്ളാസ്റിക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപാര രംഗത്ത് വേരുന്നിയ എടയന്നൂര്‍ സ്വദേശി സി.എം. ഉസ്മാന്‍ ഹാജിയുടെയും ടി.കെ നഫീസയുടെയും മകന്‍ ടി. കെ. അബ്ദുള്‍ അസീസിന്റെയും സഹോദരി ഭര്‍ത്താവ് പി.സി.മൂസ്സ ഹാജിയുടെയും നേതൃത്വത്തില്‍ വളര്‍ന്നുവന്ന ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ ഇന്ന് കണ്ണൂര്‍ നഗരത്തിലും മലയോര മേഖലയിലും സ്വര്‍ണ്ണം, വസ്ത്രം തുടങ്ങി വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വസ്ത സ്ഥാപനമായി മാറി കഴിഞ്ഞു. ചെന്നൈയിലെ സംസം പ്ളാസ്റിക് വ്യാപാരത്തില്‍ നിന്ന് സ്വര്‍ണ്ണത്തിന്റെ മൊത്ത കച്ചവട രംഗത്തേക്ക് കടന്നു വന്ന ടോപ്കോ ഗ്രൂപ്പ് 1992 ല്‍ മട്ടന്നൂരില്‍ ടോപ്കോ ജ്വല്ലറി ആരംഭിച്ചതോടെയാണ് റീട്ടേല്‍ രംഗത്തേക്ക് പ്രവേശിച്ചത് കണ്ണൂരിലെ ബാങ്ക് റോഡില്‍ പിന്നിട് ആരംഭിച്ച ടോപ്കോ സംസം ജ്വല്ലറി നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമായി മാറി കഴിഞ്ഞിരിക്കുകയാണ്.
    സംസ്ഥാനത്തു മാത്രമല്ല പുറത്തും അടുത്ത മാസം ഷോറുമുകള്‍ ആരംഭിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ന്യായ വിലയുമാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങളെ സഹായിച്ചത്. മട്ടന്നൂരില്‍  അത്യാധുനിക ടെക്സ്റയില്‍ ഷോറും, കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍  ഷോറുമുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും. 
    സത്യസന്ധമായ വ്യാപാരം എന്ന സദുദ്ദേശ്യമാണ് ടോപ്കോ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് പറയുന്നു. വെറും ലാഭം കൊയ്യുവാനുള്ള മേഖലയല്ല വ്യാപാരം. ഉപഭോക്താവ് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ശരിയായമൂല്യം ലഭിക്കേണ്ടതുണ്ട്. വ്യാപാരത്തെ ജനകീയമാക്കുവാനും മൂല്യവത്കരിക്കാനുമുള്ള പുതിയപദ്ധതികള്‍ ടോപ്കോ ഗ്രൂപ്പിന്റെ പരിഗണനയില്‍ ഉണ്ട്. വ്യാപാരത്തില്‍ കിട്ടുന്ന ലാഭവിഹിതത്തിന്റെ വലിയ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത് ടോപ്കോ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. വ്യാപാര രംഗത്ത് ടി.കെ.നസീര്‍, ടി.കെ. മുനീര്‍ എന്നിവര്‍ അസീസിന്റെ സഹായികളാണ്.   

TOPCO

WEDS RIJAS PVR_MANSILA CP

CD

PRABODHANAM WEEKLY

ARAMAM MONTHLY

FRIDAY CLUB

വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍

 വെല്‍ഫെയര്‍ പാര്‍ട്ടി 
തലശ്ശേരി മണ്ഡലം
പ്രഖ്യാപന കണ്‍വെന്‍ഷന്‍
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത് പുരോഗമന രാഷ്ട്രീയമാണെന്നും അതിലൂടെ പുരോഗമന മുന്നണിയാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യനിരോധം പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു . തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ഭാരവാഹി പ്രഖ്യാപനം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായി. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, ഡോ. ശാന്തി ധനഞ്ജയന്‍, ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ.കെ. സതീശ് ചന്ദ്രന്‍ മാസ്റ്റര്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, വി.എ. റഹീം, സി.ടി. റാഹിന, രാധ മൊകേരി എന്നിവര്‍ സംസാരിച്ചു. സി. അബ്ദുനാസിര്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: എ.കെ. പ്രേമചന്ദ്രന്‍ ചേറ്റന്‍കുന്ന് (പ്രസി.), സി.പി. അശ്റഫ് (സെക്ര.), ജബീന ഇര്‍ഷാദ് (വൈസ്.പ്രസി.), ഹരിത പുന്നോല്‍ (ജോ.സെക്ര.), നൗഷാദ് പുല്ലമ്പില്‍ (ട്രഷ.).
 അംഗങ്ങള്‍: അഡ്വ. സണ്ണി ചെറിയാന്‍, അഡ്വ. ടി. മുഹമ്മദലി, കെ. കാസിം, വസന്ത ടീച്ചര്‍, എന്‍.കെ. ഹര്‍ഷാദ്, കെ.പി. സ്വാലിഹ, ഗിരിജ തലശ്ശേരി, സൈനബ് സമീറ, കെ.പി. മുഹമ്മദ് ഫിറോസ്, പി.പി. ഖാലിദ്.

വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി 
പയ്യന്നൂര്‍ മണ്ഡലം 
പ്രഖ്യാപന സമ്മേളനം
പയ്യന്നൂര്‍: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുകയും കുത്തക മുതലാളിമാര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു ബദല്‍ പ്രസ്ഥാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പയ്യന്നൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം റസാഖ് പാലേരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. ശാന്തി ധനഞ്ജയന്‍, മോഹനന്‍ കുഞ്ഞിമംഗലം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പി.ബി.എം. ഫര്‍മീസ്, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പള്ളിപ്രം പ്രസന്നന്‍, ടോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജോസഫ്ജോണ്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ജോസഫ് ജോണ്‍ (പ്രസി.) ശശികല കേളോത്ത് (വൈസ് പ്രസി.) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സെക്ര.) വാസുദേവന്‍ നമ്പൂതിരി (ജോ. സെക്ര.) പി.വി. ഹസന്‍കുട്ടി (ട്രഷ.).

നാളെ ബി.ഒ.ടി വിരുദ്ധ -പാലിയേക്കര ഐക്യദാര്‍ഢ്യ ദിനം

 നാളെ ബി.ഒ.ടി വിരുദ്ധ 
പാലിയേക്കര
ഐക്യദാര്‍ഢ്യ ദിനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ പാലിയേക്കര ഐക്യദാര്‍ഢ്യദിനത്തിന്‍െറ ഭാഗമായി കണ്ണൂര്‍, തലശ്ശേരി എന്നീ സ്ഥലങ്ങളില്‍ ബി.ഒ.ടി വിരുദ്ധ ഐക്യദാര്‍ഢ്യ സായാഹ്ന സദസ്സ് നടത്തും.
കണ്ണൂരില്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എന്‍. സുബ്രഹ്മണ്യന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, പി.എം. നാസര്‍, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തലശ്ശേരിയില്‍ സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ്, അജ്മല്‍, സി. നാസര്‍, സി.ടി. ഫൈസല്‍, യു.കെ. സെയ്ദ്, ഷറഫുദ്ദീന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Sunday, April 29, 2012

സര്‍ക്കാര്‍ കമ്പനിക്ക് കീഴടങ്ങി -സോളിഡാരിറ്റി

സര്‍ക്കാര്‍ കമ്പനിക്ക്
കീഴടങ്ങി -സോളിഡാരിറ്റി
കാസര്‍കോട്: ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവിതം നിത്യദുരിതത്തിലാക്കിയത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണെന്ന് കണ്ടത്തെിയ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് കീടനാശിനി കമ്പനിക്ക് കീഴടങ്ങുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പ്രതിനിധിയും സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ സംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണവിധേയനുമായ എസ്. ഗണേശനില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യവകുപ്പ് പൊതുജനാരോഗ്യത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. കടല്‍കൊലയില്‍ ഇറ്റലിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നിടത്തോളം എത്തിയ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകലുകയാണ്. സ്വദേശ-വിദേശ കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുംവേണ്ടി സംസാരിക്കുന്നവര്‍ വരുംകാലങ്ങളില്‍ വമ്പിച്ച ജനകീയ പോരാട്ടങ്ങളെ നേരിടേണ്ടിവരും. ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാലോത്സവം

ബാലോത്സവം
ചാലാട്: മലര്‍വാടി ബാലോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാലാട് ഹിറ മൈതാനിയില്‍ ബാലസംഘം കോഓഡിനേറ്റര്‍ കെ.പി. സാബിര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം ചാലാട് യൂനിറ്റ്  പ്രസിഡന്‍റായി ആര്‍. അന്‍ഫസ് മുഹമ്മദ്, സെക്രട്ടറി പി.കെ. മുഹമ്മദ് ഇര്‍ഫാന്‍, ക്യാപ്റ്റന്‍ വി.പി. അദീബ് മുസ്തഫ, വൈസ് ക്യാപ്റ്റന്‍ കെ.എം. ബിലാല്‍ എന്നിവരെ തെരഞ്ഞെടുത്തു.
മത്സര വിജയികള്‍ക്ക് ജസീര്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കിഡ്സ് വിഭാഗത്തില്‍ ഷസിന്‍, നസ്ന, റസല്‍ എന്നിവരും സബ്ജൂനിയര്‍ വിഭാഗത്തില്‍ അഫ്റസ്, ഷമ്മാസ്, സുഹൈല്‍, ജൂനിയര്‍ വിഭാഗത്തില്‍ ജുഗ്നു, ഫയാസ്,  സീഷാന്‍ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അന്‍ഫസ് മുഹമ്മദ് സ്വാഗതവും അദീബ് മുസ്തഫ നന്ദിയും പറഞ്ഞു.

Saturday, April 28, 2012

SOLIDARITY KANHIRODE AREA

NH

 

BOT

 

YOUTH INDIA

YUVAJANA SANGAMAM

FRIDAY CLUB

പ്രഭാഷണം നടത്തി

പ്രഭാഷണം നടത്തി
പാനൂര്‍: ജമാഅത്തെ ഇസ്ലാമി പ്രകാശം പരത്തുന്ന പ്രസ്ഥാനം കാമ്പയിന്‍െറ ഭാഗമായി കടവത്തൂര്‍ ഐഡിയല്‍ ലൈബ്രറി ഹാളില്‍ പ്രഭാഷണം സംഘടിപ്പിച്ചു. സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തി. പ്രഫ. എ. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപനം നാളെ

വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി
മണ്ഡലം പ്രഖ്യാപനം നാളെ
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഞായറാഴ്ച രാവിലെ 10ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കും. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗം പന്തളം ശശി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിക്കും.

താക്കോല്‍ദാനം

 താക്കോല്‍ദാനം
ഗോണിക്കുപ്പ: ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഗോണിക്കുപ്പ ഹല്‍ഖ ചെന്നങ്കൊല്ലി പൈസാരിയിലെ സരോജിനിക്ക് നിര്‍മിച്ച് നല്‍കിയ വീടിന്‍െറ താക്കോല്‍ ദാനം അരമേരി കളഞ്ചേരി മഠത്തിലെ മഠാധിപതി  ശാന്തമല്ലികാര്‍ജുന സ്വാമി നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി കുടക് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍മാരായ അഹമ്മദ് തന്‍വീര്‍, ജോണ്‍സണ്‍, പൗരപ്രമുഖരായ സി.ബി. സോമയ്യ, പി.കെ. മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. യൂത്ത്വിങ് പ്രസിഡന്‍റ് മുഹമ്മദ് റാഫി സ്വാഗതവും തന്‍സീല്‍ ഖിറാഅത്തും നടത്തി.

എസ്.ഐ.ഒ ജില്ലാ കായികമേള തുടങ്ങി

എസ്.ഐ.ഒ  ജില്ലാ കായികമേള തുടങ്ങി
കണ്ണൂര്‍: എസ്.ഐ.ഒ ജില്ലാ കായിക മേള പെരിങ്ങാടി അല്‍-ഫലാഹ് കാമ്പസില്‍ തുടങ്ങി. അല്‍-ഫലാഹ് ഹെഡ്മസ്റ്റര്‍ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ  മത്സര വിഭാഗത്തില്‍ വിജയികള്‍: (ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ യഥാക്രമം): 1. പഞ്ചഗുസ്തി സീനിയര്‍ വിഭാഗം: സാദിഖ്, റിവിന്‍ ജാസ്. പഞ്ചഗുസ്തി ജൂനിയര്‍: ജുനൈദ്, നാഫിഅ്. ചെസ്: അഫ്സല്‍, ഹഫീഫ്. ക്രിക്കറ്റ്: ചൊക്ളി ഏരിയ, തലശ്ശേരി ഏരിയ. കമ്പവലി: ചൊക്ളി ഏരിയ, അല്‍ഫലാഹ് കാമ്പസ് ഏരിയ.സമ്മാനദാനം അല്‍ ഫലാഹ് കോളജ് ലെക്ചറര്‍ ഷംസീര്‍ നിര്‍വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍ ഫഹദ് അഴിയൂര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.ഫുട്ബാള്‍, ബാഡ്മിന്‍റണ്‍, കബഡി മത്സരങ്ങള്‍ ശനിയാഴ്ചയും അത്ലറ്റിക്സ് മേയ് മൂന്നിനും നടക്കും.

100 ശതമാനം വിജയം

 SSLC 100 ശതമാനം വിജയം കൈവരിച്ച അല്‍ ഫലാഹ്
വിദ്യാര്‍ഥികള്‍ അദ്ധ്യാപകരോടൊപ്പം...

Friday, April 27, 2012

GENRAL BODY MEETING

ഫാത്തിമ ഫിദയും മുഹമ്മദ്‌ ജവാദും.

 കേരള മാപ്പിള കലാ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തളിപരമ്പില്‍ നടത്തിയ ചാന്ദ് പാഷ മെമ്മോറിയല്‍ ഉത്തര കേരള മാപ്പിള പാട്ട് മത്സരത്തില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ സമ്മാനര്‍ഹാരായ ഫാത്തിമ ഫിദയും മുഹമ്മദ്‌ ജവാദും. കാഞ്ഞിരോട് ടി എന്‍ എ കാദരിന്റെയും ഫരീദ കാദരിന്റെയും മക്കളാണ്. കാഞ്ഞിരോട് അല്‍ ഹുദ ഇംഗ്ലീഷ് സ്കൂള്‍ പൂര്‍വ വിദ്യാര്തികലാണ്

EDUCATION NEWS

VADANAPALLY

EDUCATION NEWS

CHELORA

ചേലോറയില്‍ പൊലീസ്
അകമ്പടിയില്‍ മാലിന്യം തള്ളി
ചോലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നഗരസഭയുടെ മാലിന്യം വീണ്ടും പൊലീസ് അകമ്പടിയില്‍ തള്ളി. വ്യാഴാഴ്ച പുലര്‍ച്ചെ ആറരക്കാണ് നഗരസഭയുടെ മൂന്ന് ലോഡ് മാലിന്യം സിറ്റി സി.ഐ അരുണ്‍കുമാര്‍, ചക്കരക്കല്ല് എസ്.ഐ കെ. രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയത്. സാധാരണ രാവിലെ ഒമ്പത് മണിക്കുശേഷമാണ് മാലിന്യം തള്ളാറുണ്ടായിരുന്നത്. മാലിന്യവുമായത്തെിയ ലോറി സമരക്കാര്‍ തടഞ്ഞെങ്കിലും പൊലീസ് ഇവരെ മാറ്റുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മാലിന്യ വണ്ടി തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. സമരക്കാരില്‍ ഒരാളെ അറസ്റ്റ്ചെയ്തിരുന്നു.
അതിനിടെ, ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് പരിസരവാസികളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. കടുത്ത വേനലില്‍ സാധാരണ പമ്പിങ് ചെയ്യുന്ന കിണറില്‍  വെള്ളമില്ലാത്തതാണ് കാരണം.

JIH TEKKI BAzAR

കുടിവെള്ള വിതരണം
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി തെക്കീ ബസാര്‍ യൂനിറ്റിന്‍െറ കുടിവെള്ള വിതരണം ശാദുലിപ്പള്ളി അരുംഭാഗത്ത് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. സാജിദ്, ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

WPI KANNUR LC

മാലിന്യപ്രശ്നം:  നഗരസഭ  
ജനപക്ഷത്താവണം
കണ്ണൂര്‍: നഗരസഭാംഗങ്ങള്‍ കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളാന്‍ കൂട്ടുനില്‍ക്കുന്നവരാണെന്ന സൂചനനല്‍കുന്ന ചേര്‍പേഴ്സന്‍െറ പ്രസ്താവന മാലിന്യവിഷയത്തില്‍  നഗരസഭാംഗങ്ങളുടെ താല്‍പര്യങ്ങളുടെ തനിനിറം ജനങ്ങള്‍ക്ക് വ്യക്തമാക്കികൊടുക്കന്നുവെന്നും, ഇത്തരം നഗരസഭാ പ്രതിനിധികളെ സമൂഹം തിരിച്ചറിയണമെന്നും വെല്‍ഫയര്‍ പാര്‍ട്ടി കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്‍റ് സി.മുഹമ്മദ് ഇംതിയാസ് അധ്യക്ഷതവഹിച്ചു.

NH

 ബി.ഒ.ടി വിരുദ്ധ വാഹനജാഥ തുടങ്ങി
കണ്ണൂര്‍: കേരളത്തിലെ ദേശീയപാതകള്‍ ബി.ഒ.ടി കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത് ജനങ്ങള്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ദേശീയപാത സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചാരണജാഥ ആരംഭിച്ചു. മാഹിപ്പാലത്ത് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്‍റ് എന്‍.എം. ശഫീഖ് ഉദ്ഘാടനം ചെയ്തു. ദേശീയപാത സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഷിജു എടക്കാട്, റഷീദ് പാപ്പിനിശ്ശേരി,നസീര്‍ കടാങ്കോട്,ഫൈസല്‍ മാടായി എന്നിവര്‍ സംസാരിച്ചു. ദേശീയപാത സംരക്ഷണസമിതി ജനറല്‍ കണ്‍വീനര്‍ യു.കെ. സെയ്ദ് സ്വാഗതവും എം.കെ. ജയരാജന്‍ നന്ദിയും പറഞ്ഞു. ചൊക്ളി, പാനൂര്‍,തലശ്ശേരി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ പര്യടനത്തിനുശേഷം ജാഥ മുഴപ്പിലങ്ങാട് കുളംബസാറില്‍ സമാപിച്ചു. ഇന്ന് ചാല സ്ക്വയര്‍, തിലാനൂര്‍, തങ്കേകുന്ന്, മേലേചൊവ്വ, കണ്ണൂര്‍, കോട്ടക്കുന്ന്, പുതിയതെരു തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാപ്പിനിശ്ശേരിയില്‍ സമാപിക്കും.

Thursday, April 26, 2012

JIH CHAKKARAKAL,

പ്രഭാഷണം

 
 
 
 
  പ്രഭാഷണം
ജമാഅത്തെ· ഇസ്ളാമി കാഞ്ഞിരോട് ഹല്‍ഖ പുറവൂര്‍ എല്‍ പി സ്കൂളില്‍  'പ്രകാശം പരത്തുന്ന പ്രസ്ഥാനം 'എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. വി.എന്‍ ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. പി അഹ്മദ് അധ്യക്ഷത വഹിച്ചു. പി. സി അജ്മല്‍, ആഷിഖ് കാഞ്ഞിരോട്, സി അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്

വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ 
മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം 29ന് വൈകീട്ട് മൂന്നിന് പെരുമ്പ വി.എസ്.എസ് ഹാളിലും നടക്കും.
സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പന്തളം ശശി, റസാക്ക് പാലേരി, ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി  
മണ്ഡലം പ്രഖ്യാപന സമ്മേളനം 29ന്
കണ്ണൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മണ്ഡലം പ്രഖ്യാപന സമ്മേളനം  പുതിയ ബസ്സ്റ്റാന്‍ഡിന് സമീപം ഏപ്രില്‍ 29ന് രാവിലെ 10നും പയ്യന്നൂര്‍ മണ്ഡലം ഭാരവാഹികളുടെ പ്രഖ്യാപനം വൈകീട്ട് മൂന്നിന് പെരുമ്പ വി.എസ്.എസ് ഹാളിലും നടക്കും. സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ്, പന്തളം ശശി, റസാക്ക് പാലേരി, ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തുടങ്ങിയവര്‍ പങ്കെടുക്കും.

കുടിവെള്ള വിതരണം

 കുടിവെള്ള വിതരണം 
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലുള്ള കുടിവെള്ള വിതരണം വെല്‍ഫെയര്‍ പാര്‍ട്ടി അഴീക്കോട് മണ്ഡലം പ്രസിഡന്‍റ് രാജീവ് മടത്തില്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഒ.ഐ. ഷാജഹാന്‍, എം.കെ. നിയാസ്, എം.കെ. സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

Wednesday, April 25, 2012

WANTED

കാഞ്ഞിരോട് ബസും മിനി ട്രക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

 
 
 കാഞ്ഞിരോട് ബസും മിനി ട്രക്കും
കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
കാഞ്ഞിരോട്: കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയില്‍ കാഞ്ഞിരോട് സ്വകാര്യ ബസും മിനിട്രക്കും കൂട്ടിയിടിച്ച് ട്രക്ക് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ അലവില്‍ സ്വദേശി ശിവദാസന്‍ (51) ആണ് തല്‍ക്ഷണം മരിച്ചത്. ട്രക്കിലുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി കിഷോറിനെ ഗുരുതര പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ മുണ്ടേരി ഹൈസ്കൂളിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് നിറയെ യാത്രക്കാരുമായി ഇരിക്കൂര്‍ വഴി  ചൂളിയാട്ടേക്ക് പോവുകയായിരുന്ന കെ.എല്‍ 59 ഇ 1609 ചാന്ദ്നി ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 13 ടി 6283 മിനിട്രക്കുമാണ് അപകടത്തില്‍പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കവെ ബസ് എതിരെവന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്‍െറ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരുടെയും പൊലീസിന്‍െറയും ഏറെനേരത്തെ ശ്രമഫലമായാണ് ട്രക്കിന്‍െറ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും പുറത്തെടുക്കാന്‍ കഴിഞ്ഞത്.
കിഷോറിനെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ച് അരമണിക്കൂറിനുശേഷമാണ് ശിവദാസനെ പുറത്തെടുക്കാനായത്. പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ട്രക്കിന്‍െറ കാബിനകത്ത് രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്.
മുണ്ടേരി ഹൈസ്കൂളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ ചില സാമൂഹികദ്രോഹികള്‍ നേരത്തെ എടുത്തുമാറ്റിയതും അപകടത്തിനിടയാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

Monday, April 23, 2012

PRABODHANAM WEEKLY

OBIT_ഉസ്മാന്‍ മുസ്ലിയാര്‍

ഉസ്മാന്‍ മുസ്ലിയാര്‍
കാഞ്ഞിരോട്: ഇരിക്കൂര്‍ സ്വദേശി കാഞ്ഞിരോട് പള്ളിക്കച്ചാലിലെ ഉസ്മാന്‍ മുസ്ലിയാര്‍ (62) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുസ്തഫ (ദുബൈ), ഫാറൂഖ് (ജോര്‍ദാന്‍), സൗദത്ത് (ബംഗളൂരു), റംലത്ത്. മരുമക്കള്‍: മുസ്തഫ (ദുബൈ), സാജിദ്, നസരിയ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞിരോട് പഴയപള്ളി ഖബര്‍സ്ഥാനില്‍
21.04.2012

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രഖ്യാപന സമ്മേളനം

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം
പ്രഖ്യാപന സമ്മേളനം
പഴയങ്ങാടി: വെല്‍ഫയര്‍ പാര്‍ട്ടി കല്യാശ്ശേരി നിയോജക മണ്ഡലം പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മാടായി ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്‍റായി ഇ.ടി.രവിയെയും ജനറല്‍ സെക്രട്ടറിയായി എസ്.എല്‍.പി. സിദ്ദീഖിനെയും തിരഞ്ഞെടുത്തു. യു.വി.സുമയ്യ, ഇന്ദിര ഇട്ടമ്മല്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സി.അബ്ദുല്‍ ഗനി, പ്രസന്നന്‍ മാടായി എന്നിവരെ സെക്രട്ടറിമാരായും എ.പി.വി.  മുസ്ഥഫയെ ട്രഷററായും തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി പ്രഖ്യാപനം നടത്തി. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റിന് ശ്രീജ നെയ്യാറ്റിന്‍കര പതാക കൈമാറി.
 
 വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ മണ്ഡല
പ്രഖ്യാപന സമ്മേളനം
ശ്രീകണ്ഠപുരം: വെല്‍ഫെയര്‍ പാര്‍ട്ടി ഇരിക്കൂര്‍ നിയോജക മണ്ഡല പ്രഖ്യാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹി പ്രഖ്യാപനം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എല്‍. അബ്ദുസലാം നിര്‍വഹിച്ചു. പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.വി. താഹിര്‍, പി.വി. രാഘവന്‍, എം.പി. നസീര്‍, രാഘവന്‍ കാവുമ്പായി, ഫാത്തിമ ടീച്ചര്‍, ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.വി. രാഘവന്‍ (പ്രസി.), രാഘവന്‍ കാവുമ്പായി, സി.സി. ഫാത്തിമ ടീച്ചര്‍ (വൈസ് പ്രസി.), എം.പി. നസീര്‍ (ജന. സെക്ര.), വി.പി. ഖലീല്‍ നടുവില്‍, റസീന ചെങ്ങളായി (സെക്ര.), മുഹമ്മദ് ഹനീഫ (ട്രഷ.).

സംഘാടക സമിതി രൂപവത്കരിച്ചു

സംഘാടക സമിതി രൂപവത്കരിച്ചു
കണ്ണൂര്‍: എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന കായികമേളയുടെ സംഘാടകസമിതി രൂപവത്കരിച്ചു. ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ഫഹദ്, മുഹ്സിന്‍, ഹുദൈഫ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ഫഹദ് അഴിയൂര്‍ (കണ്‍), അഫ്സല്‍ (ചൊക്ളി), റഷാദ് (തലശ്ശേരി), മുഹ്സിന്‍ താണ (കണ്ണൂര്‍), ഷാഹിദ് (വളപട്ടണം), സജീര്‍ (മാടായി), ആഷിഖ് (മട്ടന്നൂര്‍).

Friday, April 20, 2012

സ്നേഹസംഗമം

സ്നേഹസംഗമം
പഴയങ്ങാടി: ഏഴോം ഡയലോഗ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സ്നേഹസംഗമം നടത്തി. ഡയലോഗ് സെന്‍റര്‍ സംസ്ഥാന സെക്രട്ടറി ജി.കെ.എടത്തനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജമാല്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. എ.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ സ്വാഗതവും ടി.പി.കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

FUTURE IS OURS

സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി

 
 സാധാരണക്കാര്‍ക്കും നിലവാരമുള്ള
വിദ്യാഭ്യാസം ലഭ്യമാക്കണം -ടി. ആരിഫലി
ഇരിക്കൂര്‍: സമ്പന്ന വിഭാഗത്തിനു മാത്രമല്ല സാധാരണക്കാര്‍ക്കും നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി. കൊളപ്പയില്‍ ഇന്‍സാഫ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ ഹൊറൈസണ്‍ ഇംഗ്ളീഷ് സ്കൂള്‍ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് നോക്കിയല്ല പഠനം നിശ്ചയിക്കേണ്ടത്. പണം വാരിയെറിയുന്നവന് മികച്ച വിദ്യാഭ്യാസം ലഭിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ പാവപ്പെട്ടവന് അത് നിഷേധിക്കലാണ്.
മികച്ച പഠനത്തിനായി ദരിദ്ര വിഭാഗത്തിന് നിശ്ചിത ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം. ഏത് ജാതി-മതവിഭാഗത്തില്‍പെട്ടവരായാലും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ വളര്‍ത്തണം. ധാര്‍മികത പഠിപ്പിക്കുകയും സാമുദായിക ധ്രുവീകരണം ഇല്ലാതാക്കുന്നതിനെപ്പറ്റി ഗൗരവമായി ആലോചിക്കുകയും ചെയ്യണം. ഉത്തരവാദിത്തമുള്ള മനുഷ്യനാകാന്‍ കുട്ടികളെ പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ള ലോകത്തോട് കടപ്പാടുള്ളവരായി കുട്ടികള്‍ വളരണം.
കുടുംബം ഭദ്രമായാലേ സമൂഹം ഭദ്രമാവുകയുള്ളൂവെന്ന കാര്യം രക്ഷിതാക്കള്‍ ഓര്‍ക്കണം. പാശ്ചാത്യ ലോകത്ത് കുടുംബഘടന തകര്‍ന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇംഗ്ളീഷ് സംസ്കാരം നമ്മള്‍ സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഇംഗ്ളീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കണം. ലോകോത്തര വ്യക്തിത്വങ്ങളായി മാറാന്‍ ഇംഗ്ളീഷ് ഭാഷ നമ്മെ സഹായിക്കുന്നുണ്ട്. മലബാറിലെ വിദ്യാഭ്യാസ നവോത്ഥാനം ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നിലെന്നും വിദ്യാഭ്യാസ ആക്ടിവിസം മറ്റെല്ലാ ആക്ടിവിസത്തേക്കാളും വലുതാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ.ഹംസ അബ്ബാസ് പറഞ്ഞു. പ്രിന്‍സിപ്പല്‍ എം.സുകുമാരന്‍, കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സീന പ്രദീപ്, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ, ജില്ലാ പഞ്ചായത്തംഗം കെ.പി. ഷാജിറ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഷൈമ, കെ. ഗീത, കെ.എ. നാജിയ, എ.ഇ.ഒ കെ.വി. ജോസ്, പ്രഫ. എ.ആര്‍. മുഹമ്മദ് കോയമ്മ, കെ.കെ. കുഞ്ഞിക്കണ്ണന്‍, ടി.വി.വേണു മാസ്റ്റര്‍,ഇ.പി. ഷംസുദ്ദീന്‍, മേജര്‍ മോഹന്‍ നമ്പ്യാര്‍, ടി.കെ. മുഹമ്മദലി, കെ.എല്‍.ഖാലിദ്, എന്‍.വി. താഹിര്‍, എന്‍.പി. നസീര്‍, കെ.പി. ഹാരിസ് എന്നിവര്‍ സംസാരിച്ചു. സി.എ. സിദ്ദീഖ് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.