Thursday, May 3, 2012
നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
നേതാക്കള്‍ സാമുദായിക അന്തരീക്ഷം മലീമസമാക്കുന്നു -ഒ.അബ്ദുല്ല
പഴയങ്ങാടി: അഞ്ചാംമന്ത്രി വിവാദത്തിലൂടെ ഭരണ- പ്രതിപക്ഷ നേതാക്കള്‍ സാമുദായികവും വര്‍ഗീയവുമായ ചേരിതിരിവ് സൃഷ്ടിച്ച് അന്തരീക്ഷം മലീമസമാക്കുകയാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
അഞ്ചാം മന്ത്രിയും സാമുദായിക സന്തുലിതത്വവും എന്ന വിഷയത്തില്‍ ഫ്രൈഡേ ക്ളബ്, പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനൂപ് ജേക്കബിനെ മന്ത്രിയാക്കാന്‍ തിരക്കുകൂട്ടിയ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മഞ്ഞളാംകുഴി അലിക്ക് മന്ത്രിസ്ഥാനം അനുവദിച്ചപ്പോള്‍ ശുദ്ധ വര്‍ഗീയവാദമാണ് ഉന്നയിച്ചത്. ഇത് പിണറായി വിജയനും ഏറ്റുപിടിച്ചു. മുരളീധരന്‍ മുതല്‍ ചെന്നിത്തലവരെ ഈ അജണ്ടയെയാണ് പ്രോല്‍സാഹിപ്പിച്ചത്.
അഞ്ചാം മന്ത്രിയെ നിയമിക്കുമ്പോഴുള്ള അധിക ചെലവിന്‍െറ പേരിലാണ് തടസ്സം ഉന്നയിച്ചതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഇതിന് സാമുദായിക സന്തുലനത്തിന്‍െറ ന്യായം പറഞ്ഞ് സാമുദായിക വികാരം മുതലെടുക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിച്ചത് -അദ്ദേഹം പറഞ്ഞു. ഡോ. എസ്.എല്‍.പി. ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. മഹ്മൂദ് വാടിക്കല്‍ സ്വാഗതവും എന്‍.എം. മൂസ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

യുവജന മുന്നേറ്റയാത്ര നടത്തി
യുവജന മുന്നേറ്റയാത്ര നടത്തി
കണ്ണൂര്‍: സി.പി.എമ്മിന്‍െറ പാര്‍ട്ടി കോടതിക്കെതിരെ കണ്ണൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത്ലീഗ് യുവജന മുന്നേറ്റ യാത്ര നടത്തി. കണ്ണൂര്‍ സിറ്റി, കാഞ്ഞിരോട് എന്നീ മേഖലകളില്‍ നിന്ന് തുടങ്ങിയ യാത്ര വാരത്ത് സമാപിച്ചു. മുസ്ലിംലീഗ് കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.പി. മുഹമ്മദലി, ജാഥാ ലീഡര്‍ അഷ്റഫ് കാഞ്ഞിരോടിന് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. ടി.പി. തന്‍സീര്‍ അധ്യക്ഷത വഹിച്ചു. പി.സി. അഹമ്മദ്കുട്ടി, കെ.പി.സലാം, റിയാസ് മുണ്ടേരി, പി. ഹാഷിം, ടി. അഹമ്മദ്, സി.പി. റഷീദ്, ജലാലുദ്ദീന്‍ അറഫാത്ത്, എം.കെ. റഹീം എന്നിവര്‍ സംസാരിച്ചു. പി.സി. മുനവിര്‍ സ്വാഗതം പറഞ്ഞു.Wednesday, May 2, 2012
കരിയര്‍ ഗൈഡന്‍സ്
പരിപാടികള്‍ ഇന്ന്
കാഞ്ഞിരോട് നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്:
സൗജന്യ കരിയര്‍ ഗൈഡന്‍സ്
ഉദ്ഘാടനം- ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍
11.AM
നാട്ടുകാരുടെ കൂട്ടായ്മയില്‍ പഴയ പള്ളിക്കുളത്തിന് പുതുജീവന്‍
നാട്ടുകാരുടെ കൂട്ടായ്മയില്‍
പഴയ പള്ളിക്കുളത്തിന് പുതുജീവന്‍
പഴയ പള്ളിക്കുളത്തിന് പുതുജീവന്‍
കാഞ്ഞിരോട്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള കാഞ്ഞിരോട് പഴയ പള്ളിക്കുളത്തിന് നാട്ടുകാരുടെ കൂട്ടായ്മയില്‍ പുതുജീവന്‍. പുതുതലമുറക്ക് അന്യമായിമാറിയ നീന്തല്‍ സവിശേഷമായ ശാരീരിക വ്യായാമമാണെന്ന തിരിച്ചറിവില്‍ നിന്നാണ് പരിസരവാസികളുടെ കൂട്ടായ്മ രൂപവത്കരിച്ച് കുളം പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയതെന്ന് നവീകരണത്തിന് നേതൃത്വം നല്‍കിയ സി.കെ.സി. മുഹമ്മദ് പറഞ്ഞു.
നിര്‍മാണപ്രവൃത്തി നടത്തി കുളത്തിന്‍െറ സംരക്ഷണവും നീന്തല്‍ പരിശീലനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. മൂസ, എം.കെ. സലീം, പി.സി. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിര്‍മാണപ്രവൃത്തി നടത്തി കുളത്തിന്‍െറ സംരക്ഷണവും നീന്തല്‍ പരിശീലനവും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.സി. മൂസ, എം.കെ. സലീം, പി.സി. നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.ഐ.ഒ കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം
എസ്.ഐ.ഒ കാമ്പയിന്‍
ജില്ലാതല ഉദ്ഘാടനം
ജില്ലാതല ഉദ്ഘാടനം
കാഞ്ഞിരോട്: രാഷ്ട്രീയാതിപ്രസരം കാരണം കാമ്പസുകള്‍ നിര്‍ജീവമായി മാറിയിരിക്കുകയാണെന്ന് എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആശിഖ് കാഞ്ഞിരോട്. ‘ഭാവി നമ്മുടേതാണ്’ എന്ന തലക്കെട്ടില്‍ എസ്.ഐ.ഒ കേരളഘടകം നടത്തുന്ന കാമ്പയിന്‍െറ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരോട് അല്‍ഹുദ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘വിമോചനത്തിന് വിശുദ്ധമാര്‍ഗം’ എന്ന വിഷയത്തില്‍ എം.എന്‍. ശഫീഖ് മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സെക്രട്ടറി ഫാസില്‍ അഴീക്കോട് അധ്യക്ഷത വഹിച്ചു. പി. ശാക്കിറ, കെ. ഫവാസ്, പി.സി.എം. അജ്മല്‍ എന്നിവര്‍ സംസാരിച്ചു.

കുടുംബ സംഗമം
കുടുംബ സംഗമം
മട്ടന്നൂര്‍: സ്വന്തം ഇച്ഛയെ നിയന്ത്രിക്കുന്നതാണ് ഏറ്റവും വലിയ ത്യാഗമെന്നും വ്യക്തി സംസ്കരണത്തിലൂടെയേ നല്ളൊരു സമൂഹത്തെ കെട്ടിപ്പടുക്കാനാവൂവെന്നും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി വളോര യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. പി.വി. ഇബ്രാഹിംകുട്ടി സംസാരിച്ചു.
പ്രഭാഷണം
പ്രഭാഷണം
ചക്കരക്കല്ല്: മേയ് മൂന്നിന് വൈകുന്നേരം ഏഴ് മണിക്ക് ചക്കരക്കല്ല് ഗോകുലം ഓഡിറ്റോറിയത്തില്‍ ‘ജമാഅത്തെ ഇസ്ലാമി സവിശേഷതകള്‍’ എന്ന വിഷയത്തില്‍ സദ്റുദ്ദീന്‍ വാഴക്കാട് പ്രഭാഷണം നടത്തും.
കലാസ്വാദന സദസ്സ്
കലാസ്വാദന സദസ്സ്
കണ്ണൂര്‍: യുവജന സംഗമത്തിന്‍െറ ഭാഗമായി സോളിഡാരിറ്റി കണ്ണൂര്‍ ഏരിയാ കമ്മിറ്റി ചാലാട് പാറക്കണ്ടി മൈതാനിയില്‍ കലാസ്വാദന സദസ്സ് സംഘടിപ്പിച്ചു. സാംസ്കാരിക സദസ്സ് സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. സി.കെ. മുനവ്വിര്‍ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി പ്രവര്‍ത്തനം വിശദീകരിക്കുന്ന തിയറ്റര്‍ സ്കെച്ച് വൈസ് പ്രസിഡന്‍റ് എന്‍.എം. ഷഫീഖ് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്‍റ് ടി. അസീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യാസര്‍ സ്വാഗതവും ചാലാട് യൂനിറ്റ് പ്രസിഡന്‍റ് ഷുഹൈബ് നന്ദിയും പറഞ്ഞു. പ്രദേശത്തെ പഴയ ഗായകന്‍ ഹംസക്കോയ, പക്ഷിനിരീക്ഷണത്തിലും കലാകായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ചാലാട് സ്വദേശി ഫിഫ സന്തോഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രഭാഷണം നടത്തി
പ്രഭാഷണം നടത്തി
ചക്കരക്കല്ല്: ‘പ്രകാശം പരത്തുന്ന പ്രസ്ഥാനം’ എന്ന കാമ്പയിനിന്‍െറ ഭാഗമായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ തന്നട യു.പി സ്കൂള്‍ ഗ്രൗണ്ടില്‍ ഇസ്ലാമിക പ്രഭാഷണം സംഘടിപ്പിച്ചു. ഹുസയിന്‍ വയനാട്, കളത്തില്‍ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. മൊയ്തീന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മാസ്റ്റര്‍ സ്വാഗതവും എം. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.
Monday, April 30, 2012
സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം
സജ്ജാദ് അബ്ദുറഹ്മാന്
ഉയര്‍ന്ന വിജയം
ചെന്നൈ: സത്യാബാമ യൂനിവേഴ്സിറ്റി BE Computer Science കോഴ്സില്‍ കാഞ്ഞിരോട് സ്വദേശി സജ്ജാദ് അബ്ദുറഹ്മാന് ഉയര്‍ന്ന വിജയം. കഴിഞ്ഞ ദിവസം യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സജ്ജാദ് BE ബിരുദം ഏറ്റുവാങ്ങി. കാഞ്ഞിരോട് മായന്മുക്കിലെ 'സഫ' യില്‍ പി പി അബ്ദുറഹ്മാന്‍്റെയും യു വി ഖദീജയുടെയും മകനാണ് . ചൈന്നെയിലെ Deveton Corrie Boys Higher Secondary School, CHM HS വാരം, Al Huda English School, എന്നിവിടങ്ങളില്‍ നിന്ന് പഠനം കഴിഞ്ഞ ശേഷമാണ് ഉപരി പഠനാര്‍ത്ഥം ചെന്നയിലെ സത്യബാമ യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. പ്രമുഖ IT സ്ഥാപനമായ Cognizantല്‍ ക്യാമ്പസ് പ്ളെസിമെന്‍്റ്റ് മുഖേന സെലക്ഷന്‍ ലഭിച്ചിറ്റുണ്ട്. S.I.O കാഞ്ഞിരോട് യുണിറ്റ് പ്രവര്‍ത്തകനാണ് . ജമീല, സുബൈദ (ജമാഅത്തെ· ഇസ്ളാമി വനിതാ വിഭാഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ) ആബിദ , നജ (കുറ്റിപ്പുറം MES കോളേജ് B.Arch. വിദ്യാര്‍ഥിനി) എന്നിവര്‍ സഹോദരികളാണ്.ഉയര്‍ന്ന വിജയം നേടിയ സജ്ജാദിനെ S.I.O കാഞ്ഞിരോട് യുണിറ്റ് അഭിനന്ദിച്ചു. പി സി അജ്മല്‍ ആധ്യക്ഷത വഹിച്ചു.
TOPCO
ടോപ്കോ ഗ്രൂപ്പ്
വിജയത്തിന്റെ പടവുകളില്‍
സംസ്ഥാനത്തു മാത്രമല്ല പുറത്തും അടുത്ത മാസം ഷോറുമുകള്‍ ആരംഭിക്കുകയാണ്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ന്യായ വിലയുമാണ് ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റുവാന്‍ ടോപ്കോ ഗ്രൂപ്പ് സ്ഥാപനങ്ങളെ സഹായിച്ചത്. മട്ടന്നൂരില്‍ അത്യാധുനിക ടെക്സ്റയില്‍ ഷോറും, കണ്ണൂര്‍ ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഷോറുമുകള്‍ എന്നിവ ഉടന്‍ തന്നെ ആരംഭിക്കും.
സത്യസന്ധമായ വ്യാപാരം എന്ന സദുദ്ദേശ്യമാണ് ടോപ്കോ ഗ്രൂപ്പിന്റെ വിജയത്തിന് കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍ അസീസ് പറയുന്നു. വെറും ലാഭം കൊയ്യുവാനുള്ള മേഖലയല്ല വ്യാപാരം. ഉപഭോക്താവ് വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് ശരിയായമൂല്യം ലഭിക്കേണ്ടതുണ്ട്. വ്യാപാരത്തെ ജനകീയമാക്കുവാനും മൂല്യവത്കരിക്കാനുമുള്ള പുതിയപദ്ധതികള്‍ ടോപ്കോ ഗ്രൂപ്പിന്റെ പരിഗണനയില്‍ ഉണ്ട്. വ്യാപാരത്തില്‍ കിട്ടുന്ന ലാഭവിഹിതത്തിന്റെ വലിയ ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ചെലവഴിക്കുന്നത് ടോപ്കോ ഗ്രൂപ്പിന്റെ പ്രത്യേകതയാണ്. വ്യാപാര രംഗത്ത് ടി.കെ.നസീര്‍, ടി.കെ. മുനീര്‍ എന്നിവര്‍ അസീസിന്റെ സഹായികളാണ്.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍
വെല്‍ഫെയര്‍ പാര്‍ട്ടി
തലശ്ശേരി മണ്ഡലം
പ്രഖ്യാപന കണ്‍വെന്‍ഷന്‍
പ്രഖ്യാപന കണ്‍വെന്‍ഷന്‍
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത് പുരോഗമന രാഷ്ട്രീയമാണെന്നും അതിലൂടെ പുരോഗമന മുന്നണിയാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ട്ടി തലശ്ശേരി മണ്ഡലം പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ മദ്യനിരോധം പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു . തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസലാം ഭാരവാഹി പ്രഖ്യാപനം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യാതിഥിയായി. ജില്ലാ വൈസ് പ്രസിഡന്‍റുമാരായ പള്ളിപ്രം പ്രസന്നന്‍, ഡോ. ശാന്തി ധനഞ്ജയന്‍, ധര്‍മടം മണ്ഡലം പ്രസിഡന്‍റ് എ.കെ. സതീശ് ചന്ദ്രന്‍ മാസ്റ്റര്‍, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, വി.എ. റഹീം, സി.ടി. റാഹിന, രാധ മൊകേരി എന്നിവര്‍ സംസാരിച്ചു. സി. അബ്ദുനാസിര്‍ സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍: എ.കെ. പ്രേമചന്ദ്രന്‍ ചേറ്റന്‍കുന്ന് (പ്രസി.), സി.പി. അശ്റഫ് (സെക്ര.), ജബീന ഇര്‍ഷാദ് (വൈസ്.പ്രസി.), ഹരിത പുന്നോല്‍ (ജോ.സെക്ര.), നൗഷാദ് പുല്ലമ്പില്‍ (ട്രഷ.).
അംഗങ്ങള്‍: അഡ്വ. സണ്ണി ചെറിയാന്‍, അഡ്വ. ടി. മുഹമ്മദലി, കെ. കാസിം, വസന്ത ടീച്ചര്‍, എന്‍.കെ. ഹര്‍ഷാദ്, കെ.പി. സ്വാലിഹ, ഗിരിജ തലശ്ശേരി, സൈനബ് സമീറ, കെ.പി. മുഹമ്മദ് ഫിറോസ്, പി.പി. ഖാലിദ്.

വെല്‍ഫെയര്‍ പാര്‍ട്ടി പയ്യന്നൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം
വെല്‍ഫെയര്‍ പാര്‍ട്ടി
പയ്യന്നൂര്‍ മണ്ഡലം
പ്രഖ്യാപന സമ്മേളനം
പയ്യന്നൂര്‍: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുകയും കുത്തക മുതലാളിമാര്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഒരു ബദല്‍ പ്രസ്ഥാനമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഇ.എ. ജോസഫ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പയ്യന്നൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയംഗം റസാഖ് പാലേരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. ശാന്തി ധനഞ്ജയന്‍, മോഹനന്‍ കുഞ്ഞിമംഗലം, സൈനുദ്ദീന്‍ കരിവെള്ളൂര്‍, പി.ബി.എം. ഫര്‍മീസ്, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം, പള്ളിപ്രം പ്രസന്നന്‍, ടോമി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ജോസഫ്ജോണ്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ജോസഫ് ജോണ്‍ (പ്രസി.) ശശികല കേളോത്ത് (വൈസ് പ്രസി.) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സെക്ര.) വാസുദേവന്‍ നമ്പൂതിരി (ജോ. സെക്ര.) പി.വി. ഹസന്‍കുട്ടി (ട്രഷ.).
ഭാരവാഹികള്‍: ജോസഫ് ജോണ്‍ (പ്രസി.) ശശികല കേളോത്ത് (വൈസ് പ്രസി.) സൈനുദ്ദീന്‍ കരിവെള്ളൂര്‍ (സെക്ര.) വാസുദേവന്‍ നമ്പൂതിരി (ജോ. സെക്ര.) പി.വി. ഹസന്‍കുട്ടി (ട്രഷ.).
നാളെ ബി.ഒ.ടി വിരുദ്ധ -പാലിയേക്കര ഐക്യദാര്‍ഢ്യ ദിനം
നാളെ ബി.ഒ.ടി വിരുദ്ധ
പാലിയേക്കര
ഐക്യദാര്‍ഢ്യ ദിനം
ഐക്യദാര്‍ഢ്യ ദിനം
കണ്ണൂര്‍: സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മേയ് ഒന്ന് ബി.ഒ.ടി വിരുദ്ധ പാലിയേക്കര ഐക്യദാര്‍ഢ്യദിനത്തിന്‍െറ ഭാഗമായി കണ്ണൂര്‍, തലശ്ശേരി എന്നീ സ്ഥലങ്ങളില്‍ ബി.ഒ.ടി വിരുദ്ധ ഐക്യദാര്‍ഢ്യ സായാഹ്ന സദസ്സ് നടത്തും.
കണ്ണൂരില്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, എന്‍. സുബ്രഹ്മണ്യന്‍, ഡോ. ഡി. സുരേന്ദ്രനാഥ്, പി.എം. നാസര്‍, പള്ളിപ്രം പ്രസന്നന്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തലശ്ശേരിയില്‍ സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ്, അജ്മല്‍, സി. നാസര്‍, സി.ടി. ഫൈസല്‍, യു.കെ. സെയ്ദ്, ഷറഫുദ്ദീന്‍, അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

Sunday, April 29, 2012
സര്‍ക്കാര്‍ കമ്പനിക്ക് കീഴടങ്ങി -സോളിഡാരിറ്റി
സര്‍ക്കാര്‍ കമ്പനിക്ക്
കീഴടങ്ങി -സോളിഡാരിറ്റി
കീഴടങ്ങി -സോളിഡാരിറ്റി
കാസര്‍കോട്: ജില്ലയിലെ 11 പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് മനുഷ്യ ജീവിതം നിത്യദുരിതത്തിലാക്കിയത് എന്‍ഡോസള്‍ഫാന്‍ കീടനാശിനിയാണെന്ന് കണ്ടത്തെിയ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് തിരുത്താന്‍ ആവശ്യപ്പെട്ട ആരോഗ്യവകുപ്പ് കീടനാശിനി കമ്പനിക്ക് കീഴടങ്ങുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പ്രതിനിധിയും സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യന്‍ സംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണവിധേയനുമായ എസ്. ഗണേശനില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന ആരോഗ്യവകുപ്പ് പൊതുജനാരോഗ്യത്തിനുനേരെ വെല്ലുവിളി ഉയര്‍ത്തുകയാണ്. കടല്‍കൊലയില്‍ ഇറ്റലിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നിടത്തോളം എത്തിയ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകലുകയാണ്. സ്വദേശ-വിദേശ കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കുംവേണ്ടി സംസാരിക്കുന്നവര്‍ വരുംകാലങ്ങളില്‍ വമ്പിച്ച ജനകീയ പോരാട്ടങ്ങളെ നേരിടേണ്ടിവരും. ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത എന്‍ഡോസള്‍ഫാന്‍ നിരോധത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ചെറുത്തുതോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാലോത്സവം
ബാലോത്സവം
ചാലാട്: മലര്‍വാടി ബാലോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാലാട് ഹിറ മൈതാനിയില്‍ ബാലസംഘം കോഓഡിനേറ്റര്‍ കെ.പി. സാബിര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം ചാലാട് യൂനിറ്റ് പ്രസിഡന്‍റായി ആര്‍. അന്‍ഫസ് മുഹമ്മദ്, സെക്രട്ടറി പി.കെ. മുഹമ്മദ് ഇര്‍ഫാന്‍, ക്യാപ്റ്റന്‍ വി.പി. അദീബ് മുസ്തഫ, വൈസ് ക്യാപ്റ്റന്‍ കെ.എം. ബിലാല്‍ എന്നിവരെ തെരഞ്ഞെടുത്തു.
മത്സര വിജയികള്‍ക്ക് ജസീര്‍ മാസ്റ്റര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കിഡ്സ് വിഭാഗത്തില്‍ ഷസിന്‍, നസ്ന, റസല്‍ എന്നിവരും സബ്ജൂനിയര്‍ വിഭാഗത്തില്‍ അഫ്റസ്, ഷമ്മാസ്, സുഹൈല്‍, ജൂനിയര്‍ വിഭാഗത്തില്‍ ജുഗ്നു, ഫയാസ്, സീഷാന്‍ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. അന്‍ഫസ് മുഹമ്മദ് സ്വാഗതവും അദീബ് മുസ്തഫ നന്ദിയും പറഞ്ഞു.

Subscribe to:
Posts (Atom)