ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, October 13, 2012

IAS


തൈറോയ്ഡുമായി മുഖാമുഖം

തൈറോയ്ഡ് ബോധവത്കരണത്തിന്‍െറ ഭാഗമായി തൈറോയ്ഡുമായി മുഖാമുഖം എന്ന പുസ്തകം കണ്ണൂര്‍ ഡയാകെയറില്‍ വാണിദാസ് എളയാവൂര്‍ പ്രകാശനം ചെയ്യുന്നു

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം

ഗൈനക്കോളജിസ്റ്റിനെനിയമിക്കണം
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്ന് സോളിഡാരിറ്റി ഇരിട്ടി ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവര്‍ക്ക് സോളിഡാരിറ്റി ഏരിയാ കമ്മിറ്റി ഭാരവാഹികളായ എം. ഷാനിഫ്, സഫീര്‍ ആറളം, ഫൈസല്‍, റഹിം, ഫാഇസ്, റിയാസ് എന്നിവര്‍ നിവേദനം നല്‍കി.

ജമാഅത്ത് അമീര്‍ കൂടിക്കാഴ്ച നടത്തി

  ജമാഅത്ത് അമീര്‍
ആഭ്യന്തര മന്ത്രിയുമായി
കൂടിക്കാഴ്ച  നടത്തി
   ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജമാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തി. അസാം കലാപം, തീവ്രവാദത്തിന്‍െറ പേരില്‍ മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ജമാഅത്തെ ഇസ്ലാമി പത്രക്കുറിപ്പില്‍ അറിയിച്ചു. മതത്തിന്‍െറ പേരില്‍ മാത്രം മുസ്ലിം യുവാക്കളെ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുന്നത് സുപ്രീംകോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
  ഇത്തരം നടപടികള്‍ സമുദായത്തില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. അതിന് പരിഹാരമുണ്ടാക്കിയില്ളെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരപരാധികളെ കേസില്‍ കുടുക്കിയ പൊലിസ് ഓഫിസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണം. യൂ.പിയിലും ആസാമിലുമുണ്ടായ കലാപങ്ങളില്‍ ഇരയായവര്‍ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കണം. വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിയമം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നിവേദനവും നല്‍കി. ദേശീയ സെക്രട്ടറിമാരായ എഞ്ചി. മുഹമ്മദ് സലിം, മുഹമ്മദ് അഹ്മദ്, മുഹമ്മദ് ഷാഫി മദനി എന്നിവരും അമീറിനെ അനുഗമിച്ചു.

ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്

ടീന്‍ ഇന്ത്യ : പ്രഖ്യാപനം ഇന്ന്
ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ പുതിയ സംഘടനയായ ടീന്‍ ഇന്ത്യയുടെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന്
(ശനിയാഴ്ച 13 - 10 - 12) തലശ്ശേരിയില്‍ നടക്കും.
കേരളത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ പൊതു കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ. കൗമാരപ്രായത്തിലുള്ള കുട്ടികളെ മാത്രം അംഗങ്ങളാക്കുന്ന ആദ്യത്തെ സംഘടനയാണിത്. ഒന്നുകില്‍ വളരെ ചെറിയ കുട്ടികളോടൊപ്പമോ അല്ളെങ്കില്‍ തങ്ങളെക്കാള്‍ വലിയവരോടൊപ്പമോ ആണ് ഹൈസ്കൂള്‍ കുട്ടികള്‍ ചേര്‍ന്നു നില്ക്കേണ്ടി വരുന്നത്. എന്നാല്‍ അവരുടെ പ്രായ ഘടനയും താല്പര്യങ്ങളും തികച്ചും വ്യത്യസ്തമാണ്. അവര്‍ക്കുള്ള പ്രശ്നങ്ങളും അതിന്‍്റെ പരിഹാരവും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഹൈസ്കൂള്‍ ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെ പ്രാദേശികമായി ഒന്നിച്ചു ചേര്‍ക്കുന്ന ടീന്‍ ഇന്ത്യ എന്ന പുതിയ സംഘടക്ക് മലര്‍വാടി ബാലസംഘം രൂപം നല്കുന്നത്.
കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരുന്ന കൗമാരക്കാരെ പരിഗണിക്കുന്നതില്‍ നാം ഇന്നോളം ഒരു നയമോ നിലപാടോ സ്വീകരിച്ചിട്ടില്ല. കൗമാരക്കാരില്‍ ശ്രദ്ധയൂന്നിയുള്ള വ്യാപകമായ പ്രവര്‍ത്തനങ്ങളുടെ അഭാവം നമ്മുടെ സാമൂഹികഘടനയെയും സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടീന്‍ ഇന്ത്യ രൂപീകരിക്കപ്പെടുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാനും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുവാനും അവരത്തെന്നെ സന്നദ്ധമാക്കുകയാണ് സംഘടയുടെ ലക്ഷ്യം. സ്വഭാവ രൂപീകരണം, ധാര്‍മികശിക്ഷണം, സര്‍ഗാത്മക ശേഷികളുടെ പരിശീനലവും പ്രോത്സാഹനവും, ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച, സാമൂഹികസേവനം തുടങ്ങിയവയിലൂന്നിയ പ്രവര്‍ത്തനങ്ങളാണ് സംഘടക്കുണ്ടാവുക. ജാതി, മത, ലിംഗ വിവേചനമില്ലാത്ത ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ടീന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.   ഭാവിയിലേക്കുള്ള വിദൂരലക്ഷ്യം മാത്രമല്ല, ഇന്നത്തെ ന•കളാണ് കൗമാരക്കാര്‍ ഈ രാജ്യത്തിന് നല്കേണ്ടത് എന്ന് സംഘടന പ്രചരിപ്പിക്കും.   "ഇന്നത്തെ പൗരജനങ്ങളാണ് നമ്മള്‍' എന്നതാണ് ടീന്‍ ഇന്ത്യയുടെ മുദ്രാവാക്യം.
തലശ്ശേരി ടൗണ്‍ ഹാളില്‍ ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിക്കുന്ന ടീന്‍ കോണ്‍ഫ്രന്‍സില്‍  ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രഖ്യാപനം നിര്‍വഹിക്കും. പി മുജീബ് റഹ്മാന്‍, അമീനുല്‍ ഹസന്‍, പി ഐ നൗഷാദ്, ശിഹാബ് പൂക്കോട്ടൂര്‍,  അബ്ബാസ് കൂട്ടില്‍, സൂഹൈല എം കെ, ബി അബ്ബാസലി, എസ് ഖമറുദ്ദീന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.  കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടായിരത്തിലധികം  കൗമാര പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.

Thursday, October 11, 2012

INAUGURATION


വിറാസ് ഭാരവാഹികള്‍

ÕßùÞØí çµÞç{¼í ÏâÃßÏX 
ÍÞøÕÞÙßµæ{ ÄßøæE¿áJá
çµÞç{¼í ÏâÃßÏX ÄßøæE¿áMßW 2012 -13 ÕV×çJAáU ÕßùÞØí çµÞç{¼í ÏâÃßÏX ÍÞøÕÞÙßµ{ÞÏß ÄÞæÝ ÉùÏáK Õ߯cÞVjßµZ ÄßøæE¿áAæMGá.å
1)  è¼ØW ¼ÎÞW (æºÏVÎÞX)
2)  ùß×ÞÈ. Ïá (èÕØí æºÏVÎÞX)
3)  ¼Øà¢ ®X.Õß (¼ÈùW æØdµGùß)
4)  Ù¢Æ ÙgÞÆí (ç¼Þ.æØdµGùß)
5)  ×áèÙÌí æµ.Õß (èËX ¦V¿íØí æØdµGùß)
6)  ÎáÙNÆí ØWÎÞX ®¢.¿ß.Éß (ØíxáÁaí ®ÁßxV)
7)  µßç×ÞV æµ.Éß (¼ÈùW µcÞÉíxX)
8)1)  ØÞÌßV Éß.Øß (ÏâÃßçÕÝíØßxß ÏâÃßÏX µìYØßÜV)

മുണ്ടേരി പഞ്ചായത്ത് കേരളോത്സവം


മുണ്ടേരി പഞ്ചായത്ത്
കേരളോത്സവം

 മുണ്ടേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതല്‍ 21 വരെ നടക്കും. ഫുട്ബാള്‍, അത്ലറ്റിക്സ് മത്സരങ്ങള്‍ മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്‍റണ്‍ മുണ്ടേരി കൈപ്പക്കയില്‍മെട്ടയിലും വോളിബാള്‍ മുണ്ടേരി വില്ളേജ് ഓഫിസ് ഗ്രൗണ്ടിലും കലാമത്സരങ്ങള്‍ ശങ്കരവിലാസം യു.പി സ്കൂള്‍ ഗ്രൗണ്ടിലും നടക്കും. ഫോണ്‍: 9447434792.

പരിയാരം സര്‍ക്കാര്‍ ഏറ്റെടുക്കണം -സോളിഡാരിറ്റി

 പരിയാരം മെഡിക്കല്‍ കോളജ്
സര്‍ക്കാര്‍ ഏറ്റെടുക്കണം -സോളിഡാരിറ്റി
കണ്ണൂര്‍: അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഡോക്ടറെ ശസ്ത്രക്രിയ നടത്തുന്നതിനിടെ പുറത്താക്കല്‍ നോട്ടീസ് നല്‍കിയ പരിയാരം മെഡിക്കല്‍ കോളജ് മാനേജ്മെന്‍റിന്‍െറ നടപടി ക്രൂരമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ഭൂമിയും കെട്ടിടങ്ങളും അഴിമതിക്കുള്ള മാര്‍ഗമായി കാണുന്ന ഇപ്പോഴത്തെ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റില്‍നിന്നും കോളജ് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ പറഞ്ഞു. കെ. സാദിഖ്, പി.സി. ശമീം, ടി.പി. ഇല്യാസ്, എ.പി. അജ്മല്‍, കെ.എം. അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധസാഗരമായി ഭൂസംരക്ഷണ മാര്‍ച്ച്

പ്രതിഷേധസാഗരമായി ഭൂസംരക്ഷണ മാര്‍ച്ച്
തിരുവനന്തപുരം: സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അണിനിരന്ന ആയിരങ്ങള്‍ തലസ്ഥാനനഗരിയെ മനുഷ്യസാഗരമാക്കി. മണ്ണില്‍നിന്ന് അന്യവത്കരിക്കപ്പെട്ടവര്‍ക്കും ആറടി മണ്ണ്പോലും സ്വന്തമായി ഇല്ലാത്തവര്‍ക്കും വേണ്ടി മുഴക്കിയ മുദ്രാവാക്യങ്ങള്‍ വേറിട്ട ശബ്ദവുമായി. സെക്രട്ടേറിയറ്റിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയ ഭൂസംരക്ഷണ മാര്‍ച്ചാണ് അവഗണിക്കപ്പെട്ടവരുടെ ശബ്ദമായത്. സംസ്ഥാനത്തെ 53 ശതമാനം പട്ടികജാതിക്കാര്‍ ഭൂരഹിതരാവുമ്പോള്‍ വന്‍കിടക്കാര്‍ മാത്രം വന്‍തോതില്‍ ഭൂമി കൈവശം വെക്കുന്നതിനെതിരെ മാര്‍ച്ചില്‍ പ്രതിഷേധം അണപൊട്ടി.
വിവിധ ജില്ലകളില്‍നിന്നായി സ്ത്രീകളടക്കം പതിനായിരത്തില്‍പരം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. പുലര്‍ച്ചെ മുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലത്തെി മ്യൂസിയത്തിന് സമീപം സമ്മേളിക്കുകയായിരുന്നു.
രാവിലെ പത്തോടെ മ്യൂസിയം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്‍റ് ഫാ. അബ്രഹാം ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. 11 ഓടെ മാര്‍ച്ചിന്‍െറ മുന്‍ഭാഗം സെക്രട്ടേറിയറ്റിന് മുന്നിലത്തെിയപ്പോഴും പിന്‍ഭാഗം മ്യൂസിയം ജങ്ഷനില്‍നിന്ന് പുറപ്പെട്ടിരുന്നില്ല. മുന്‍നിര സെക്രട്ടേറിയറ്റിന്‍െറ സമരകവാടത്തിലത്തെിയപ്പോഴും മ്യൂസിയം ഭാഗത്തുനിന്ന് ജനപ്രവാഹം തുടരുകയായിരുന്നു. കനത്ത ചൂട്  അവഗണിച്ച് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് ആദ്യാവസാനം പ്രസംഗം കേള്‍ക്കുകയും ഭൂരഹിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. സമ്മേളനശേഷം തെരുവ് നാടകവും അരങ്ങേറി.
സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറിമാരായ കെ. അംബുജാക്ഷന്‍, പി.എ. അബ്ദുല്‍ഹക്കീം, വൈസ് പ്രസിഡന്‍റുമാരായ അബ്ദുല്‍ഹമീദ് വാണിയമ്പലം, പ്രേമ ജി. പിഷാരടി, കരിപ്പുഴ സുരേന്ദ്രന്‍, സി. അഹമ്മദ്കുഞ്ഞി, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, ഇ.എ. ജോസഫ്, കെ.എ. ഷഫീഖ്, വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ തെന്നിലാപുരം രാധാകൃഷ്ണന്‍, മാഗ്ളിന്‍ പീറ്റര്‍, ഇ.സി. ആയിശ, റംല മമ്പാട്, റസാഖ് പാലേരി, ശശി പന്തളം, മിനു മുംതാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Wednesday, October 10, 2012

അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദം തടസ്സമാകുന്നു

 അധ്യാപകന്‍െറ മരണം:
അന്വേഷണത്തിന് രാഷ്ട്രീയ
സമ്മര്‍ദം തടസ്സമാകുന്നു
 കണ്ണൂര്‍: അധ്യാപകന്‍െറ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം എങ്ങുമത്തൊത്തത് പ്രതിഷേധമുയര്‍ത്തുന്നു. പുല്ലൂപ്പി കൗസര്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അധ്യാപകനും പള്ളി ഇമാമുമായിരുന്ന വയനാട് പടിഞ്ഞാറത്തെറ തെങ്ങുംമുണ്ടയിലെ പി. സുലൈമാന്‍െറ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദം തടസ്സമാകുന്നുവെന്നാണ് ആക്ഷേപം.
സദാചാരഗുണ്ടകളുടെ മര്‍ദനത്തിനിരയായ അധ്യാപകനെ തൂങ്ങിമരിച്ച നിലയിലാണ് പിന്നീട് കാണപ്പെട്ടത്.  ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് രാത്രി ഇരുപതോളം പേരടങ്ങുന്ന സംഘത്തിന്‍െറ മര്‍ദനത്തിനിരയായ സുലൈമാനെ, പിറ്റേന്ന് പുലര്‍ച്ചെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.
സ്കൂളില്‍ ആഗസ്റ്റ് 14ന് നടന്ന വിദ്യാര്‍ഥികളുടെ ക്യാമ്പിനിടെ ഒരു വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് അധ്യാപകനെ സംഘം ആക്രമിച്ചത്. ആഗസ്റ്റ് 15ന് വൈകീട്ട് ചിലര്‍ സ്കൂളിന് സമീപത്തെ പള്ളിയില്‍ വന്ന് ഇക്കാര്യത്തെക്കുറിച്ച് ചോദ്യംചെയ്യുകയും സുലൈമാനെ മര്‍ദിക്കുകയുമായിരുന്നു. പിന്നീട് മഗ്രിബ് നമസ്കാര സമയത്ത് കൂടുതല്‍ പേര്‍ സംഘടിച്ചത്തെി സ്കൂള്‍ കെട്ടിടത്തിനകത്തിട്ട് ആക്രമിക്കുകയാണുണ്ടായത്. അന്നുരാത്രി നാട്ടിലേക്ക് പോകാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്തശേഷം സുലൈമാനെ കാണാതാവുകയായിരുന്നു. 
അധ്യാപകനെ ആക്രമിച്ച ആളുകളുടെ വിവരങ്ങള്‍ സംഭവത്തിന് ദൃക്സാക്ഷികളായവര്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, മരണവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല.സാക്ഷിമൊഴി നല്‍കാന്‍ വിളിച്ചുവരുത്തിയവരെ രാവിലെ മുതല്‍ രാത്രി വരെ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തി പീഡിപ്പിച്ചതായും പറയുന്നു.
രാത്രികാലങ്ങളില്‍ പുല്ലൂപ്പിയിലെ സ്കൂള്‍ വളപ്പില്‍ തമ്പടിക്കാറുള്ള സംഘത്തെ അധ്യാപകന്‍ പിന്തിരിപ്പിക്കാന്‍ പലപ്പോഴും ശ്രമിച്ചിരുന്നുവെന്നും ഇതിന്‍െറ പേരില്‍ ഇവരുമായി ശത്രുതയുണ്ടായിരുന്നുവെന്നും പറയുന്നു. ഈ സംഘമാണ് അധ്യാപകനെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമിസംഘത്തില്‍പെട്ടവര്‍ പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ളവരാണ്. 
വിഷയം അനുരഞ്ജനത്തിലത്തെിക്കാനും ശ്രമമുണ്ട്. അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.  

PRABODHANAM WEEKLY,


കൊളാഷ് പ്രദര്‍ശനം

 കൊളാഷ് പ്രദര്‍ശനം
പയ്യന്നൂര്‍: ‘വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക’ സോളിഡാരിറ്റി സംഘടനാ കാമ്പയിന്‍െറ ഭാഗമായി പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളാഷ് പ്രദര്‍ശനവും പൊതുയോഗവും സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍ മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ തായിനേരി അധ്യക്ഷത വഹിച്ചു. നൗഷാദ് കരിവെള്ളൂര്‍, ഷിഹാബ് അരവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. മെഹ്റൂഫ് കോളോത്ത് സ്വാഗതവും ത്വാഹ എട്ടിക്കുളം നന്ദിയും പറഞ്ഞു.

സോളിഡാരിറ്റി പോസ്റ്റര്‍ പ്രദര്‍ശനം

സോളിഡാരിറ്റി പോസ്റ്റര്‍ പ്രദര്‍ശനം
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ‘സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കുക, കേരള യുവതയെ രക്ഷിക്കുക’ എന്ന തലക്കെട്ടില്‍ മുഹമ്മദ് നബിയുടെയും ശ്രീനാരായണ ഗുരുവിന്‍െറയും ആപ്തവാക്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തളിപ്പറമ്പില്‍ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു.
സി.എച്ച്. മിഫ്താഫ്, കെ.കെ. ഖാലിദ്, ഉസ്മാന്‍, മുസദ്ദിഖ്, മിലാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ബസ് ചാര്‍ജ് വര്‍ധന; പ്രതി സര്‍ക്കാര്‍ - സംവാദം

 ബസ് ചാര്‍ജ് വര്‍ധന; 
പ്രതി സര്‍ക്കാര്‍ - സംവാദം 
തൃശൂര്‍: സമഗ്ര ഗതാഗത നയം രൂപപ്പെടുത്താതെ സര്‍ക്കാര്‍ നടത്തുന്ന അലംഭാവമാണ് ബസ് ചാര്‍ജ് വര്‍ധനക്ക് കാരണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ‘ബസ് ചാര്‍ജ് വര്‍ധന അനിവാര്യമോ?’ തുറന്ന സംവാദം അഭിപ്രായപ്പെട്ടു.
 ഫെയര്‍ സ്റ്റേജ് അപാകത പരിഹരിക്കാതെയും ഫിക്സഡ് കോസ്റ്റ് ചൂഷണ രീതി നിലനിര്‍ത്തിയും സര്‍ക്കാര്‍ ഇതിന് ബലമേകുകയാണ്. കെ.എസ്.ആര്‍.ടി.സി നഷ്ടം നികത്താന്‍ നടത്തുന്ന നീക്കം ആത്യന്തികമായി ബസ് ചാര്‍ജ് വര്‍ധനക്ക് കാരണമാവുകയും അതുവഴി ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയുമാണ്.
കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും വിദ്യാര്‍ഥികള്‍ക്ക് ഒരു പോലെ കണ്‍സെഷന്‍ അനുവദിക്കണമെന്ന് മോഡറേറ്ററായിരുന്ന സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് അഭിപ്രായപ്പെട്ടു. ബസുടമകള്‍ നല്‍കുന്ന കണക്ക് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും വിഷയം പൊതുസമൂഹത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കണമെന്നും സദസ്സില്‍ നിന്ന് അഭിപ്രായമുയര്‍ന്നു.
ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ടി. ഗോപിനാഥന്‍, പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധി ഡിജോ കാപ്പന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.
പാനല്‍ ചര്‍ച്ചയില്‍ പി.കെ. മൂസ, വിദ്യാധരന്‍, ജോസ് , ജോണ്‍സന്‍ പടംപാട്ടില്‍, സദറുദ്ദീന്‍ പുല്ലാളൂര്‍, സി.എം. ശെരീഫ് കൊരട്ടിക്കര, റസാഖ് പാലേരി, സി.എച്ച്. ആഷിഖ്, ടി.എ. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Tuesday, October 9, 2012

WANTED


കൊളാഷ് പ്രദര്‍ശനം

കൊളാഷ് പ്രദര്‍ശനം
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളാഷ് പ്രദര്‍ശനം നടത്തും. ഒക്ടോബര്‍ 15ന് തലശ്ശേരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും 18ന് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുമാണ് പ്രദര്‍ശനം.

പ്രതികളെ അറസ്റ്റ് ചെയ്യണം -ആക്ഷന്‍ കമ്മിറ്റി

 സുലൈമാന്‍ മാസ്റ്ററുടെ മരണം:
പ്രതികളെ അറസ്റ്റ് ചെയ്യണം
-ആക്ഷന്‍ കമ്മിറ്റി

കണ്ണൂര്‍: പുല്ലൂപ്പിക്കടവ് കൗസര്‍ സ്കൂള്‍ അധ്യാപകന്‍ വയനാട് സ്വദേശി സുലൈമാന്‍ മാസ്റ്ററുടെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. മരണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും പ്രതികളെ പിടികൂടുംവരെ ആക്ഷന്‍ കമ്മിറ്റി സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും യോഗം അറിയിച്ചു. പള്ളിയത്ത് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം വയക്കാടി ബാലകൃഷ്ണന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. സാദിഖ്, സി.എച്ച്. പ്രഭാകരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ടി. രവീന്ദ്രന്‍, നിസാര്‍ (സി.പി.ഐ), രാജീവ് (വെല്‍ഫെയര്‍ പാര്‍ട്ടി) എന്നിവര്‍ സംസാരിച്ചു. ആര്‍.കെ. സാബിക്ക് നന്ദി പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ഭൂ സംരക്ഷണ മാര്‍ച്ച് നാളെ

 വെല്‍ഫെയര്‍ പാര്‍ട്ടി 
ഭൂ സംരക്ഷണ മാര്‍ച്ച് നാളെ
തിരുവനന്തപുരം: പാട്ടക്കാലാവധി കഴിഞ്ഞതും കരാര്‍ ലംഘിച്ചതുമായ പാട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ഭൂസംരക്ഷണ മാര്‍ച്ച് ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് മ്യൂസിയം പരിസരത്തുനിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ പതിനായിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും. നെല്‍വയല്‍ നീര്‍ത്തട നിയമം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, അഞ്ച് ശതമാനം തോട്ട ഭൂമി ടൂറിസത്തിന് നല്‍കാനുള്ള അനുവാദം പിന്‍വലിക്കുക, പരിസ്ഥിതി ദുര്‍ബല ഭൂവിഭാഗങ്ങള്‍ സംരക്ഷിക്കുക, ഭൂ വിനിയോഗ ചട്ടം കര്‍ശനമാക്കുക, തീരദേശം ടൂറിസ്റ്റ് ലോബിക്ക് കീഴ്പെടുത്തുന്ന നയങ്ങള്‍ റദ്ദാക്കുക, ദലിത്-ആദിവാസി ഭൂരഹിതര്‍ക്ക് കൃഷി യോഗ്യമായ ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റും കര്‍ണാടക മുന്‍മന്ത്രിയുമായ ഡോ. ലളിത നായ്ക്ക് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പി.സി. ഹംസ, വൈസ് പ്രസിഡന്‍റ് ഫാദര്‍ അബ്രഹാം ജോസഫ്, സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി, ജനറല്‍ സ്രെക്രട്ടറി കെ. അംബുജാക്ഷന്‍, പ്രേമ ജി. പിഷാരടി, ഹമീദ് വാണിയമ്പലം, ഇ.കെ ജോസഫ്, സി. അഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര എന്നിവരും സംബന്ധിച്ചു.

Monday, October 8, 2012

TEEN INDIA


PRABODHANAM WEEKLY


MADHYAMAM WEEKLY


റോഡരികിലെ കുഴി; സോളിഡാരിറ്റി പ്രക്ഷോഭത്തിന്

റോഡരികിലെ കുഴി;
കൂരന്‍മുക്കില്‍ യാത്രാദുരിതം
 മട്ടന്നൂര്‍: റോഡിന്‍െറ ഇരുവശങ്ങളിലും അധികൃതര്‍ കുഴിച്ച കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി. മാസങ്ങളായിട്ടും കുഴി മൂടാന്‍ അധികൃതര്‍ തയാറാകാത്തതിനെതിരെ സോളിഡാരിറ്റി പ്രക്ഷോഭത്തിനിറങ്ങുമെന്ന് നേതാക്കള്‍ അറിയിച്ചു. അന്തര്‍ സംസ്ഥാന പാതയായ മട്ടന്നൂര്‍- ഇരിട്ടി റോഡില്‍ കൂരന്‍മുക്കിലാണ് കാല്‍നട യാത്രക്കാര്‍ക്കും വാഹന ഗതാഗതത്തിനും ഭീഷണിയായി കുഴികളുള്ളത്. റോഡിന്‍െറ ഇരുവശങ്ങളിലും മൂന്ന് മീറ്ററോളം നീളത്തിലും ഒന്നരമീറ്റര്‍ താഴ്ചയിലും കുഴിയെടുത്തിട്ട് മാസങ്ങളായി.
ടാര്‍ചെയ്ത ഭാഗം കഴിഞ്ഞാല്‍ കുഴിയായതിനാല്‍ കാല്‍നട യാത്രക്കാരാണ് ഏറെ പ്രയാസപ്പെന്നത്. മദ്റസ, സ്കൂള്‍ വിദ്യാര്‍ഥികളടക്കം നടന്നുപോകുന്നത് ഭീതിയോടെയാണ്. നാല് കമ്പുകളില്‍ റിബണ്‍കെട്ടിയത് മാത്രമാണ് സംരക്ഷണവേലി.
അധികൃതരുടെ അനാസ്ഥ വന്‍ദുരന്തത്തിന് വഴിമെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സോളിഡാരിറ്റി ഉളിയില്‍ യൂനിറ്റ് പ്രക്ഷോഭത്തിന് തയാറെടുക്കുന്നത്.

മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യം


സമുദായ കേന്ദ്രങ്ങളിലിരുന്ന് ഭരണം
നിയന്ത്രിക്കുന്നവര്‍ മലപ്പുറം
സെക്രട്ടേറിയറ്റാകുന്നു
എന്നാക്ഷേപിക്കുന്നു -ടി. ആരിഫലി
ഫറോക്ക് (കോഴിക്കോട്): സ്വന്തം സമുദായ-ജാതി ആസ്ഥാനങ്ങളിലിരുന്ന് സംസ്ഥാന ഭരണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍, മലപ്പുറം സെക്രട്ടേറിയറ്റാകുന്നു എന്നു കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി.
ഏതു രാഷ്ട്രീയ സംഭവങ്ങളെയും സാമുദായിക വര്‍ണം നല്‍കാനും അതുവഴി  ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. ചില രാഷ്ട്രീയ നേതാക്കളും ജാതി-സമുദായ സംഘടനകളും മാധ്യമങ്ങളുമാണ് ഇതിനു ബലം നല്‍കുന്നത്. കേരളീയ സമൂഹത്തിന് ഇത് വലിയ നഷ്ടം വരുത്തുമെന്ന് മതേതര സമൂഹം തിരിച്ചറിയണം. എസ്.ഐ.ഒ ഫറോക്ക് ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രപരമായി ഏറെ പിന്നാക്കംപോയ കേരളീയ മുസ്ലിംസമൂഹം വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിയിലേക്ക് ഒരല്‍പമെങ്കിലും വികസിച്ചുകൊണ്ടിരിക്കുന്ന  ചരിത്ര ഘട്ടമാണിത്. 
ഈ വികസന പ്രവണതക്ക് തടയിടലാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഉദ്ദേശ്യമെന്നത് തിരിച്ചറിയണം. ഓരോ വിവാദത്തിലൂടെയും സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കി അവിഹിതമായത് നേടുകയും മുസ്ലിം സമുദായത്തിന്‍െറ ന്യായമായ അവകാശങ്ങള്‍ പോലും തടയുകയും ചെയ്യുക എന്നതാണ് വിവാദങ്ങളുടെ അനന്തരഫലം -അദ്ദേഹം അഭിപ്രായപ്പെട്ടു.

‘നെറ്റ്’ മാനദണ്ഡം പുനര്‍നിര്‍ണയിക്കണം -എസ്.ഐ.ഒ


‘നെറ്റ്’ മാനദണ്ഡം പുനര്‍നിര്‍ണയിക്കണം
-എസ്.ഐ.ഒ
കോഴിക്കോട്: യു.ജി.സി നെറ്റ് പരീക്ഷയുടെ കട്ട് ഓഫ്  അവസാന നിമിഷം മാറ്റിയത് പുന$പരിശോധിച്ച് കഴിഞ്ഞ വര്‍ഷത്തെ കട്ട് ഓഫ് നിലനിര്‍ത്തണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഹിന്ദി, സംസ്കൃതം ഭാഷകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ റിസര്‍ച്ച് ഫെലോഷിപ്പ് നല്‍കുന്നത്. ഉറുദു, സയന്‍സ് വിഷയങ്ങളില്‍ വളരെ കുറഞ്ഞ പരിഗണനയാണുള്ളത്. ഇതുമൂലം ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, ബിഹാര്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് നെറ്റിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളെക്കൂടി പരിഗണിക്കുന്ന തരത്തില്‍ ഫെലോഷിപ്പ് ക്വോട്ടയും പുനര്‍നിര്‍ണയിക്കണം.
കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍, കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എന്നിവര്‍ക്ക് എസ്.ഐ.ഒ നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. 

മതനിന്ദ തടയാന്‍ നിയമം വേണം -ജമാഅത്തെ ഇസ്ലാമി


മതനിന്ദ തടയാന്‍ നിയമം വേണം
-ജമാഅത്തെ ഇസ്ലാമി
ന്യൂദല്‍ഹി:  മതനിന്ദ തടയാന്‍ ഫലപ്രദമായ നിയമം വേണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൗലനാ ജലാലുദ്ദീന്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. എന്നാല്‍,  പ്രചാകന്മാരെയും മതമൂല്യങ്ങളെയും അധിക്ഷേപിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ന്യായീകരിക്കാനാവില്ല.  ഇത്തരക്കാരുടെ ചെയ്തികള്‍ തടയാന്‍ നിയമം വേണം.
പ്രവാചകനെ നിന്ദിക്കുന്ന സിനിമക്കെതിരായ പ്രതിഷേധം അക്രമാസക്തമാകരുതെന്നും അമീര്‍ ഉണര്‍ത്തി.   ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ ജമാഅത്തിന് ഉത്കണ്ഠയുണ്ട്. നാലര കോടിയിലേറെ വരുന്ന ചെറുകിട വ്യാപാരികളുടെ ഉപജീവനം മുട്ടിക്കുന്ന തീരുമാനം തിരുത്തണം.   അസം കലാപത്തിനിരയായവരെ ഉടന്‍ പുനരധിവസിപ്പിക്കണം. രണ്ടുലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സുരക്ഷ ഒരുക്കണം. ജമാഅത്ത് ഇതിനകം രണ്ടേകാല്‍ കോടിരൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. കൂടുതല്‍ സഹായം നല്‍കും. കേന്ദ്രസര്‍ക്കാര്‍ 300 കോടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.

കള്ള് നിരോധം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം

 കള്ള് നിരോധം
ഗൗരവത്തില്‍ ചര്‍ച്ച ചെയ്യണം
-ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്്: സംസ്ഥാനത്ത് കള്ള് നിരോധവുമായി ബന്ധപ്പെട്ട് ഹൈകോടതി നടത്തിയ പരാമര്‍ശം ഭരണകൂടവും സമൂഹവും ഗൗരവപൂര്‍വം ചര്‍ച്ചചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധം എന്നത് ഭരണഘടനതന്നെ അനുശാസിക്കുന്ന തത്വമാണ്.
കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമ്പോള്‍ തൊഴില്‍ പ്രശ്നം മാത്രം ഉന്നയിച്ച് ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ശരിയല്ല. അരലക്ഷം തൊഴിലാളികള്‍ പോലും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. വേറെയും ഒട്ടേറെ മേഖലകളില്‍ സംസ്ഥാനത്ത് തൊഴില്‍ സാധ്യതകള്‍ തുറന്നുകിടപ്പുണ്ട്. പത്ത് ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍തന്നെ സംസ്ഥാനത്ത് തൊഴില്‍ എടുക്കുന്നുണ്ട്.
കള്ളുമേഖലയിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. കള്ള് നിരോധവുമായി ബന്ധപ്പെട്ട ചര്‍ച്ച സമൂഹത്തില്‍ സാമുദായിക ധ്രുവീകരണത്തിന് നിമിത്തമാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടണമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.

Sunday, October 7, 2012

SOLIDARITY KANNUR


രക്തദാനത്തിന് സജ്ജരായി 70 പെണ്‍കുട്ടികള്‍

രക്തദാനത്തിന് സജ്ജരായി
70 പെണ്‍കുട്ടികള്‍
മട്ടന്നൂര്‍: രക്തദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഉളിയില്‍ നരയമ്പാറ ഐഡിയല്‍ അറബിക് കോളജിലെ 70 വിദ്യാര്‍ഥിനികള്‍ മാതൃകയായി. വിദ്യാര്‍ഥിനികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി തീര്‍ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കോളജില്‍ രക്തദാന സേന രൂപവത്കരിച്ചു.
ഐഡിയല്‍ കോളജില്‍ ഗേള്‍സ് യൂനിയന്‍െറ നേതൃത്വത്തില്‍ ശനിയാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പിലാണ് സേന രൂപവത്കരിച്ചത്. രക്തദാനത്തിനുള്ള സമ്മത പത്രത്തില്‍ പെണ്‍കുട്ടികളെല്ലാം ഒപ്പിട്ടു.
ക്യാമ്പില്‍ രക്ത നിര്‍ണയവും ആരോഗ്യ ബോധവത്കരണ ക്ളാസും നടന്നു. ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകളെക്കുറിച്ച് മട്ടന്നൂര്‍ ഗ്രെയ്സ് ഹോസ്പിറ്റലിലെ ഡോ. എ. ജോസഫ് ക്ളാസെടുത്തു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ കെ. അനീസ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ വി.കെ. സാദിഖ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി. സാലിമ സ്വാഗതവും യു.യു.സി എന്‍.സി സല്‍വ നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ പ്രദര്‍ശനം

വിദ്യാഭ്യാസ പ്രദര്‍ശനം
മുണ്ടേരി: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിവിധ ക്ളബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പ്രദര്‍ശനം നടത്തി. ശാസ്ത്രം, ഗണിതം, സാമൂഹികം, ഐ.ടി, പ്രവൃത്തി പരിചയം വിഭാഗങ്ങളില്‍ മത്സരമുണ്ടായി. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സി.എ. മദനന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എ.എന്‍. അരുണ ഉദ്ഘാടനം ചെയ്തു. കെ.പി. ഗംഗാധരന്‍ സ്വാഗതവും ഹരിതസേന കണ്‍വീനര്‍ സി.കെ. ജയകുമാര്‍ നന്ദിയും പറഞ്ഞു.