Saturday, December 22, 2012
റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ നടപടിയായി
റോഡിന് സ്ഥലം വിട്ടുകൊടുക്കാന്‍ നടപടിയായി
കാഞ്ഞിരോട്: യു.പി സ്കൂളിന് സമീപം റോഡിനുവേണ്ടി റവന്യൂ സ്ഥലം വിട്ടുകൊടുക്കുന്നതിനുള്ള നടപടി തുടങ്ങി. സബ്കലക്ടര്‍ ടി.വി. അനുപമ സ്ഥലം സന്ദര്‍ശിക്കുകയും ഭൂമി തിട്ടപ്പെടുത്തി സര്‍ക്കാറിലേക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പുനല്‍കുകയും ചെയ്തു.
മുന്നൂറോളം കുടുംബങ്ങളും ഹൈസ്കൂള്‍, യു.പി സ്കൂള്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്ന റോഡാണിത്.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള, ബ്ളോക് പഞ്ചായത്തംഗം എം.പി. മുഹമ്മദലി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.സി. നൗഷാദ്, പി. പ്രമീള, വില്ളേജ് ഓഫിസര്‍ എം.പി. നൂറുദ്ദീന്‍, കെ.ഇ. ഷാജു, കെ. അജിത്ത് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ദേശീയപാത വികസനം
ദേശീയപാത വികസനം:
പ്രതിഷേധത്തെ തുടര്‍ന്ന്
തെളിവെടുപ്പ് നിര്‍ത്തിവെച്ചു
തെളിവെടുപ്പ് നിര്‍ത്തിവെച്ചു
കണ്ണൂര്‍: ദേശീയപാത 17 വികസനത്തിന്‍െറ ഭാഗമായി കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന പരിസ്ഥിതി ആഘാത തെളിവെടുപ്പ് നാട്ടുകാരുടേയും സംഘടന പ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജില്ല കലക്ടര്‍ രത്തന്‍ കേല്‍ക്കറുടെ സാന്നിധ്യത്തില്‍ ദേശീയപാത അധികൃതരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തെളിവെടുപ്പാണ് പ്രതിഷേധത്തിന് വേദിയായത്. തെളിവെടുപ്പിന് ശേഷം പ്രതിഷേധക്കാര്‍ കലക്ടറേറ്റ് പരിസരത്ത് പദ്ധതി റിപ്പോര്‍ട്ടിന്‍െറ കോപ്പി കത്തിച്ചു.
കരിവെള്ളൂര്‍ മുതല്‍ വളപട്ടണം വരെ റോഡ് വികസനത്തിന് സ്ഥലമെടുന്നത് സംബന്ധിച്ച പരാതി സ്വീകരിക്കാനായിരുന്നു തെളിവെടുപ്പ്. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി ലഭിക്കാത്ത പദ്ധതി ടെന്‍ഡര്‍ വിളിച്ച് ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് കരാര്‍ കൊടുത്തതും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചതും തെളിവെടുപ്പിനത്തെിയവര്‍ ചോദ്യംചെയ്തു.
പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിച്ച ശേഷം തെളിവെടുപ്പ് നടത്തുന്നത് പ്രഹസനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്ക് വേണ്ടി വീണ്ടും സര്‍വേ നടത്തുകയാണ് വേണ്ടത്. റോഡിനായി മുറിച്ചുമാറ്റുന്ന മരങ്ങള്‍ വീണ്ടും വെച്ചുപിടിപ്പിക്കുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലൊരിടത്തും റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയതിന് പകരം മരം നട്ട ചരിത്രമില്ളെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
റോഡ് നിര്‍മാണ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കുന്നവരെക്കുറിച്ച് പരാമര്‍ശമൊന്നുമില്ല. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിക്കാനായി കുന്നായ കുന്നുകളെല്ലാം ഇടിച്ചുനിരത്തുന്നത് നാടിനെ മരുഭൂമിയാക്കും. ഭൂമാഫിയയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനാണ് പരിപാടിയെങ്കില്‍ ഒരു ലോഡ് മണ്ണ് പോലും എടുക്കാന്‍ സമ്മതിക്കില്ളെന്ന് ജില്ല പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരന് വെള്ളൂര്‍ പറഞ്ഞു. മുഴുവന്‍ കുന്നിന്‍പ്രദേശങ്ങളിലും ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പദ്ധതി നടപ്പാക്കാനുറച്ച് കരാര്‍ കൊടുത്ത ശേഷം തെളിവെടുപ്പ് നടത്തിയ ദേശീയപാത അധികൃതരെ മറുപടി പറയാന്‍ അനുവദിക്കില്ളെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ട അധികാരികളെ ജില്ല കലക്ടര്‍ അറിയിക്കണമെന്നും ജനരോഷം കാരണം യോഗം നിര്‍ത്തിവെച്ചതായി മിനുട്ട്സില്‍ രേഖപ്പെടുത്തണമെന്നും തെളിവെടുപ്പിനത്തെിയവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് കലക്ടര്‍ വഴങ്ങിയില്ല. എല്ലാവരുടെയും അഭിപ്രായം മിനുട്ട്സില്‍ രേഖപ്പെടുത്തി പ്രസിദ്ധപ്പെടുത്തുമെന്നും യോഗം മാറ്റിവെക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
ചാലയിലും ഇരിട്ടിയിലും ദുരന്തമുണ്ടായപ്പോള്‍ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച കലക്ടര്‍ ഇവിടെയും അത് തുടരണമെന്നും ജനങ്ങളുടെ പ്രതിഷേധത്തെ പ്രതിനിധാനം ചെയ്യണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നത് ദേശീയപാത അധികൃതരാണെന്നും അവര്‍ക്ക് തെളിവെടുപ്പ് നടത്താന്‍ സൗകര്യമൊരുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കലക്ടര്‍ വിശദീകരിച്ചു.
തുടക്കത്തില്‍ പദ്ധതിയുടെ രൂപരേഖ പ്രൊജക്ടര്‍ ഉപയോഗിച്ച് വിശദീകരിച്ച് തുടങ്ങിയത് മുതല്‍, തെളിവെടുപ്പ് പ്രഹസനമാണെന്ന ആരോപണവുമുയര്‍ന്നു. ഇത് സാധൂകരിക്കുന്ന തരത്തില്‍ ധൃതി പിടിച്ചാണ് ദേശീയപാത അധികൃതര്‍ വിശദീകരിച്ചത്. കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കണമെന്ന് കലക്ടര്‍ തന്നെ ഒന്നിലേറെ തവണ ആവശ്യപ്പെട്ടു. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി യു.കെ. സെയ്ത്, മനോഹരന് കരിവെള്ളൂര്‍, കേണല്‍ പി.വി.ഡി. നമ്പ്യാര്‍, മന്‍സൂര്‍ എടക്കാട്, വെല്‍ഫയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി പി.ബി.എം. ഫര്‍മീസ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ ടി.പി ഇല്യാസ്, മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കുവേണ്ടി സംസാരിച്ചു.
ദേശീയപാത ടെക്നിക്കല്‍ മാനേജര്‍ പ്രിന്‍സ് പ്രഭാഹരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ എന്വയേണ്മെന്റല് എന്‍ജിനീയര്‍ സി.വി. ജയശ്രീ, എന്‍ജിനീയര്‍ പി. മൃദുല, അസി. എന്‍ജിനീയര്‍ ബി. അഭിലാഷ് എന്നിവരാണ് തെളിവെടുപ്പിനത്തെിയത്.

‘ന്യൂമാഹിയില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണം’

തലശ്ശേരി: ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് സമീപം പാര്‍ക്ക് നിര്‍മാണത്തിന്‍െറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്നവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.
ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ജില്ല പഞ്ചായത്തിന്‍െറ തീരുമാനം കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ധാന ലംഘനമാണെന്ന് പാര്‍ട്ടി ന്യൂമാഹി മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എ.പി. അര്‍ഷാദ്, ടി.വി. രാഘവന് എന്നിവര്‍ അഭിപ്രായപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെടുന്ന അഞ്ച് കുടുംബങ്ങള്‍ക്കും പ്രദേശത്തിന് തൊട്ടടുത്ത് അഞ്ച് സെന്റ് സ്ഥലവും വീടും നല്കാന് കലക്ടറുടെ ഉത്തരവ് പ്രകാരം ധാരണയായിരുന്നു. എന്നാല്‍, ഈ പദ്ധതി ജില്ല പഞ്ചായത്ത് അട്ടിമറിക്കുകയായിരുന്നു. കരാര്‍ പ്രകാരമുള്ള പുനരധിവാസ പദ്ധതി നടപ്പാക്കാതെ വീട് പൊളിക്കാനോ ഏറ്റെടുത്ത സ്ഥലം മതില് കെട്ടി വേര്‍തിരിക്കാനോ അനുവദിക്കില്ളെന്ന് തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി സി.പി. അഷ്റഫ്, ജില്ല കമ്മിറ്റിയംഗം ജബീന ഇര്‍ഷാദ് എന്നിവര്‍ അറിയിച്ചു.
നിര്‍ധന കുടുംബങ്ങളുടെ താമസ സ്ഥലം ഇല്ലാതാക്കി പാര്‍ക്ക് നിര്‍മിക്കാനുള്ള നീക്കത്തെ വെല്‍ഫെയര്‍ പാര്‍ട്ടി നിയമപരമായും നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. വസന്ത ടീച്ചര്‍, സി.ടി. ഖാലിദ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗതസംഘം രൂപവത്കരിച്ചു
എടക്കാട്: തനിമ സാംസ്കാരികവേദിയുടെ സാംസ്കാരിക സഞ്ചാരത്തിന് സ്വീകരണം നല്കാന് എടക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപവത്കരിച്ചു. എ. മുഹമ്മദ് ഷരീഫ്, ശ്രീമതി ടീച്ചര്‍, വിജയന് മാസ്റ്റര്‍, വിജയന് കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
പ്രചാരണോദ്ഘാടനം
പ്രചാരണോദ്ഘാടനം
മുഴപ്പിലങ്ങാട്: ജമാഅത്തെ ഇസ്ലാമി തലശ്ശേരി ഏരിയ സമ്മേളനത്തിന്‍െറ പ്രചാരണോദ്ഘാടനം എടക്കാട് വനിതാ ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നു. കെ.എ. സൗദ ടീച്ചര്‍, എം.കെ. മറിയു, എ.കെ. ത്വാഹിറ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം
വിദ്യാര്‍ഥികള്‍ക്ക് ബസില്‍ മര്‍ദനം
മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് ബസില്‍ വെച്ച് മര്‍ദനമേറ്റു. ഇവരെ പരിക്കുകളോടെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാംവര്‍ഷം ബി.ഫാമിന് പഠിക്കുന്ന കാഞ്ഞിരോട് സ്വദേശികളായ മെഹര്‍ (20), അഷ്കര്‍ (20) എന്നീ വിദ്യാര്‍ഥികളെ ഇരിട്ടി-കണ്ണൂര്‍ റൂട്ടിലോടുന്ന സ്റ്റാര്‍ ഗാര്ഡന് ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഏച്ചൂരിലാണ് സംഭവം. ക്ളാസിന് ശേഷം വീട്ടിലേക്ക് പോകാന്‍ ഏച്ചൂരില്‍നിന്ന് ബസില്‍ കയറിയതായിരുന്നു ഇവര്‍. പാസുള്ള വിദ്യാര്‍ഥികളെ ഇതില്‍ കയറ്റില്ളെന്ന് പറഞ്ഞ് തങ്ങളെ മര്‍ദിക്കുകയും ബസില്‍നിന്ന് പിടിച്ച് പുറത്തേക്ക് തള്ളുകയുമായിരുന്നെന്ന് ഇവര്‍ പറഞ്ഞു. മര്‍ദിച്ചശേഷം റോഡിലേക്ക് തള്ളിയ ഇവരെ നാട്ടുകാര്‍ ഇടപെട്ട് ചക്കരക്കല്ല് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും തുടര്‍ന്ന്, ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന്

തൃശൂര്‍: സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ജമാഅത്തെ ഇസ്ലാമി കേരള നല്കുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് വിതരണം 23ന് വൈകീട്ട് മൂന്നിന് ടൗണ്‍ ഹാളില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ബൈത്തുസകാത്ത്’ സമാഹരിക്കുന്ന സകാത്ത് ഫണ്ടില്‍ നിന്നാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ് നല്‍കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ഇ.എം. മുഹമ്മദ് അമീന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2007ല്‍ ആരംഭിച്ച പദ്ധതിയില്‍, ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇതിനകം സ്കോളര്‍ഷിപ് വിതരണം ചെയ്തു. മികച്ച പഠന നിലവാരം പുലര്‍ത്തുന്നവരും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ എല്ലാ മതവിഭാഗത്തിലുംപെട്ട 300 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ് നല്‍കുന്നത്. 30 ലക്ഷം രൂപയാണ് വിതരണം ചെയ്യുക. ഡിഗ്രി, പി.ജി, ഡിപ്ളോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷനല്‍ കോഴ്സുകള്‍, ഹ്രസ്വകാലതൊഴില്‍ പരിശീലനം തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരാണ് തെരഞ്ഞെടുക്ക പ്പെട്ടവര്. സിവില്‍ സര്‍വീസ് അടക്കം മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കായി ആരംഭിക്കുന്ന സ്കോളര്‍ഷിപ്പിന് 15 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. ജനുവരിയില്‍ ഈ തുക വിതരണം ചെയ്യും.
വിതരണോദ്ഘാടനച്ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഐ.പി. പോള്‍, എം.പി. വിന്‍സന്റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രഫ. എം. മാധവന്‍കുട്ടി, സ്വാഗതസംഘം ചെയര്മാന് കെ.വി. മുഹമ്മദ് സക്കീര്‍ (കാപ് ഇന്ത്യ) എന്നിവര്‍ സംസാരിക്കും.
സ്കോളര്‍ഷിപ് വിതരണത്തിന് മുന്നോടിയായി രാവിലെ പത്തിന് ടൗണ്‍ ഹാളില്‍ ചേരുന്ന വിദ്യാര്‍ഥി സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘വ്യക്തി-ജീവിതം- സമൂഹം’ എന്ന മള്‍ട്ടിമീഡിയ പ്രസന്േറഷനും മത്സരങ്ങളും നടക്കും. ഡോ. ശഹീദ് റമദാന്, സി.പി. ഹബീബ് റഹ്മാന്, ശംസീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കും.
ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.എം. ഷാജു മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്
പഠന, ഗവേഷണങ്ങള്‍ അതിജീവനത്തിന്‍െറ
അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്
അടിത്തറ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്
കോഴിക്കോട്: ഗവേഷണങ്ങളാണ് ഏതൊരു സമൂഹത്തിന്‍െറയും അതിജീവനത്തിന്‍െറ അടിത്തറയെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അസി. അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന്. പുതിയ രൂപത്തിലും ഭാവത്തിലും പ്രസിദ്ധീകരണമാരംഭിച്ച ബോധനം ത്രൈമാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണ രംഗത്ത് പുതിയ തലമുറയില്‍ ശക്തിപ്പെട്ട് വരുന്ന ആഭിമുഖ്യം ആഹ്ളാദകരമാണ്. കൈമോശം വന്നുപോയ ഗവേഷണ ത്വര തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലേ നമുക്ക് അതിജീവനം സാധ്യമാകൂ. ബോധനം ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് ശക്തിപകരുന്നതാവണമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ. നൗഷാദ് ആദ്യലക്കം ഏറ്റുവാങ്ങി. എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.പി. യൂനുസ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ്, എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സമീര്‍, ബോധനം മാനേജര്‍ ഹുസൈന് എന്നിവര്‍ സംബന്ധിച്ചു.

‘തര്‍തീല്‍ 2012’ ഡി.വി.ഡി പുറത്തിറങ്ങി
‘തര്‍തീല്‍ 2012’
ഡി.വി.ഡി പുറത്തിറങ്ങി
കോഴിക്കോട്: ഗേള്‍സ് ഇസ്ലാമിക് ഓര്ഗനൈസേഷന് സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം ‘തര്‍തീല്‍ 12’ ന്‍െറ വീഡിയോ ഡി.വി.ഡി പുറത്തിറങ്ങി.
ഹിറാ സെന്ററില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ. സിദ്ദീഖ് ഹസന് ആദ്യ കോപ്പി കേരള അമീര്‍ ടി. ആരിഫലിക്ക് നല്കി പ്രകാശനം ചെയ്തു.

Thursday, December 20, 2012
കക്കാട് പുഴ സംരക്ഷിക്കണം
കക്കാട് പുഴ സംരക്ഷിക്കണം
കണ്ണൂര്‍: കക്കാട് പുഴ മണ്ണും മാലിന്യവും നീക്കി സംരക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പുഴാതി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൊറ്റാളി, ഇടച്ചേരി, കുഞ്ഞിപ്പള്ളി, അത്തായക്കുന്ന് കേന്ദ്രീകരിച്ച് മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. വി.പി. നിസ്താര്‍, സക്കീന, ഷംന ടീച്ചര്‍, സുഭദ്ര ടീച്ചര്‍, സുനില്‍, സക്കീര്‍ ഹുസൈന്, മഹമൂദ്, സീനത്ത് എന്നിവര്‍ സംസാരിച്ചു.
Wednesday, December 19, 2012
‘അയല്‍ക്കൂട്ടം’ ചേര്‍ന്നു
‘അയല്‍ക്കൂട്ടം’ ചേര്‍ന്നു
ചാലാട്: ജനുവരി ആറിന് താണ മുഴത്തടം ഗവ. യു.പി സ്കൂളില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ സമ്മേളന ഭാഗമായി ചാലാട് ഘടകം പഞ്ഞിക്കയില്‍ മഹജാസില് ‘അയല്‍ക്കൂട്ടം’ ചേര്‍ന്നു. വനിത വിഭാഗം ജില്ല പ്രസിഡന്റ് എ.ടി. സമീറ പ്രഭാഷണം നടത്തി. ടി.കെ. ഖലീലുല്‍ റഹ്മാന് സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.
Tuesday, December 18, 2012
കുടുംബസംഗമം
കുടുംബസംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഹാരിസ് വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി. എം.മൊയ്തീന് കുട്ടി, അന്‍വര്‍ പനേരി എന്നിവര്‍ സംസാരിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കണം
നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിനും റോഡുകളുടെ ശോച്യാവസ്ഥക്കും പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് പള്ളിപ്രം പ്രസന്നന് ഉദ്ഘാടനം ചെയ്തു. റഹന ടീച്ചര്‍ മെംബര്‍ഷിപ് വിതരണം നിര്‍വഹിച്ചു. പി.ബി.എം ഫര്‍മീസ്, മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെര്‍ണാണ്ടസ്, എന്‍.എം. ശഫീഖ്, കെ.കെ.സുഹൈര്‍, കെ.ഇ. മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
Monday, December 17, 2012
എസ്. ഇര്‍ഷാദ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്
എസ്. ഇര്‍ഷാദ് S.I.O. സംസ്ഥാന പ്രസിഡന്റ്;
സഫീര്‍ഷ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: 2013-2014 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായി എസ്. ഇര്‍ഷാദും ജനറല്‍ സെക്രട്ടറിയായി കെ.വി. മുഹമ്മദ് സഫീര്ഷയും തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. തൗഫീഖ് (സംഘടന), കെ.എസ്. നിസാര്‍ (കാമ്പസ്), കെ.കെ. അശ്റഫ് (പബ്ളിക് റിലേഷന്‍), എ. അനസ് (വിദ്യാഭ്യാസം), നഹാസ് മാള (സംവേദന വേദി), ജുമൈല്‍ കൊടിഞ്ഞി (ദീനീ മദാരിസ്),ഒ.കെ. ഫാരിസ് (ഹൈസ്കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി) എന്നിവര്‍ സെക്രട്ടറിമാരാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ എസ്. ഇര്‍ഷാദ് നിലവില്‍ ദേശീയ സെക്രട്ടറിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് സഫീര്‍ഷ.
സംസ്ഥാന ആസ്ഥാനമായ വിദ്യാര്‍ഥി ഭവനില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി നേതൃത്വം നല്കി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

സോളിഡാരിറ്റി കണ്വെന്ഷന്
സോളിഡാരിറ്റി കണ്വെന്ഷന്
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ സിറ്റി യൂനിറ്റ് കണ്വെന്ഷന് സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്റ് കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സിറ്റി ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ എറമു, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമിതിഅംഗം കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.
ഏരിയ സെക്രട്ടറി നൗഷാദ് തായത്തെരു സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അഹമ്മദ് ഖല്ലാഖ് (പ്രസി.),
മൊയ്തു സിറ്റി (സെക്ര.),
ശബീര്‍ (ജോ. സെക്ര.),
വി. അഷ്ഹാഷ് (ട്രഷ.).

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്് ദേശീയ പുരസ്കാരം സമ്മാനിച്ചു
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്്
ദേശീയ പുരസ്കാരം സമ്മാനിച്ചു
ദേശീയ പുരസ്കാരം സമ്മാനിച്ചു
തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമില്നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
ഉത്തരേന്ത്യയിലെ പിന്നാക്ക സമൂഹത്തിന്‍െറ ഉന്നതി ലക്ഷ്യമിട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് നടത്തുന്ന മാതൃകാപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. പാര്‍ശ്വവത്കൃത വിഭാഗത്തിന്‍െറ പുരോഗതിക്കായി ഫൗണ്ടേഷന് സ്ഥാപിച്ച 44 സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന പ്രത്യേക പുരസ്കാരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങളിലെ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ടി.വി. ഇബ്രാഹിം, പ്രോ വി.സി കെ. രവീന്ദ്രനാഥ്, ഡോ. പി.കെ. നൗഷാദ്, എം.വി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ചേംബര്‍ ഓഫ് എജുക്കേഷന്‍ ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

‘അണ് എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കണം’
‘അണ് എയ്ഡഡ് അധ്യാപകരുടെ
പ്രശ്നം പരിഹരിക്കണം’
പ്രശ്നം പരിഹരിക്കണം’
കോഴിക്കോട്: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളംവരുന്ന അണ് എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറും മാനേജ്മെന്റുകളും തയാറാകണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രതിനിധികള്‍, മാനേജ്മെന്റ്-അധ്യാപക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ഫോറത്തില്‍ അധ്യാപകര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടക്കണമെന്നും അഭിപ്രായമുയര്‍ന്നു. ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.
റിട്ട.പൊലീസ് സൂപ്രണ്ട് അബ്ദുല്‍ഹമീദ്, ഡോ. അസീസ് തരുവണ, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്, ശാന്ത ടീച്ചര്‍, എ. ശേഖര്‍, ജുനൈദ് കൈപ്പാടി, കെ.വി. ഷാജി, പി.കെ. അബ്ദുറസാഖ്, സത്യഭാമ ടീച്ചര്‍, അഡ്വ. സലീം എന്നിവര്‍ സംസാരിച്ചു.

Sunday, December 16, 2012
നാലുവയസ്സുകാരന് ചികിത്സാ സഹായം തേടുന്നു
നാലുവയസ്സുകാരന് ചികിത്സാ
സഹായം തേടുന്നു
ചക്കരക്കല്ല് (കണ്ണൂര്‍): ഉദാരമതികളുടെ കനിവ് തേടുകയാണ് വൃക്കരോഗിയായ കോയ്യോട് കിഴക്കെവീട്ടില്‍ നാലുവയസ്സുകാരന് മുഹമ്മദ് ശാഫി. പിതാവ് ശൗക്കത്തലി ആസ്ത്മ രോഗിയും കാലിന് സ്വാധീനക്കുറവു മൂലം അവശതയനുഭവിക്കുന്നയാളുമാണ്. 13ാം വാര്‍ഡില്‍ കോയ്യോട് മൊയാരം ബാങ്കിന് സമീപത്തെ ജീര്‍ണിച്ച വീട്ടില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുകയാണ്. ശാഫിയുടെ മനോരോഗിയായ മാതാവ് ഖദീജ കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ ചികിത്സയിലാണ്.
സാമ്പത്തിക പരാധീനതമൂലം കുടുംബം തുടര്‍ചികിത്സക്കായി ബുദ്ധിമുട്ടുകയാണ്. ഷമീര്‍ പ്രസിഡന്റായും ബഷീര്‍ സെക്രട്ടറിയായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച്
കെ.വി. ഖദീജ കുടുംബ സഹായ കമ്മിറ്റി, കോയ്യോട് എന്ന പേരില്‍ കോര്പറേഷന് ബാങ്ക് കണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 002700101014544.
IFSC Code: 0000027.
Contact: Ibrahim Master, Mob: 9447 888 489

മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യകേന്ദ്രമായതായി പരാതി
മുണ്ടേരിക്കടവ് പക്ഷിസങ്കേതം
മാലിന്യകേന്ദ്രമായതായി പരാതി
മാലിന്യകേന്ദ്രമായതായി പരാതി
കണ്ണൂര്‍: മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയെന്നും പ്രദേശം മദ്യപസംഘങ്ങളുടെ താളവമായെന്നും പരാതി. മുണ്ടേരിക്കടവ് പക്ഷിസങ്കേതം പഠനഗ്രൂപ്പ് ഇതുസംബന്ധിച്ച് തലശ്ശേരി ആര്.ഡി.ഒയുടെ ചുമതല വഹിക്കുന്ന സബ്കലക്ടര്‍ക്ക് പരാതി നല്കി. മുണ്ടേരി പാലത്തിനു സമീപവും വാരംകടവ് പാലത്തിനു സമീപവുമാണ് ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും ബാര്‍ബര്‍ഷോപ്പുകളിലെ മാലിന്യങ്ങളും വലിച്ചെറിയുന്നത്. ഈ മേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഠനഗ്രൂപ്പ് കണ്‍വീനര്‍ നല്കിയ പരാതിയില്‍ അഭ്യര്‍ഥിച്ചു.
Subscribe to:
Posts (Atom)

.jpg)
.jpg)

.jpg)