ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Tuesday, December 13, 2011

കനിവുള്ളവരുടെ സഹായ ഹസ്തം; ഷമീന ആശുപത്രി വിട്ടു

Madhyamam News
 
 ഷമീനക്ക് സഹായവുമായി സുമനസ്സുകള്‍
മട്ടന്നൂര്‍: ആശുപത്രി ബില്ലടക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പ്ലസ് ടു വിദ്യാര്‍ഥിനിക്ക് സുമനസ്സുകളുടെ സഹായമെത്തുന്നു. ശിവപുരം പാലുകാച്ചിപ്പാറയിലുണ്ടായ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയും ശിവപുരത്തെ അശ്റഫിന്റെ മകളുമായ ഷമീനക്കാണ് സഹായവുമായി നിരവധി പേര്‍ എത്തുന്നത്.
പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ആശുപത്രി വിടാന്‍ പണമില്ലെന്ന് കഴിഞ്ഞ ദിവസം 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത കണ്ട് ഗള്‍ഫിലും നാട്ടിലുമുള്ളവരാണ് സഹായം എത്തിച്ചത്. ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാനാവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് സോളിഡാരിറ്റി നേതൃത്വവും കുടുംബത്തെ അറിയിച്ചു.
അപകടത്തില്‍ ഒരു വിദ്യാര്‍ഥിനി മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും അടിയന്തര സഹായം നല്‍കാന്‍ പോലും തയാറാകാത്ത സര്‍ക്കാറിനോടുള്ള പ്രതിഷേധം കൂടിയാണ് കനിവുള്ളവരുടെ സഹായം എത്തുന്നതിലൂടെ പ്രകടമാകുന്നത്. ഇത്തരത്തില്‍ സാന്ത്വനമേകാന്‍ ആളുകള്‍ നിരവധിയുള്ളതാണ് നിരാലംബര്‍ക്കും മറ്റും ആശ്രയമാകുന്നതും.
കഴിഞ്ഞ പതിനൊന്ന് ദിവസമായി തലശേãരിയിലെ ആശുപത്രിയില്‍ കഴിയുന്ന ഷമീനക്ക് തിങ്കളാഴ്ച ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഭീമമായ ആശുപത്രി ബില്ലടക്കാന്‍ വഴിയില്ലാതെ നിര്‍ധന കുടുംബം നിസ്സഹായാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഷമീനയെ സന്ദര്‍ശിച്ചാണ് സഹായം ഏല്‍പിക്കുന്നത്. വാര്‍ത്ത കണ്ട് സഹായം വാഗ്ദാനം ചെയ്ത് വന്ന ഫോണ്‍ കോളുകളും നിരവധിയാണ്.
സോളിഡാരിറ്റി ജില്ലാ സെക്രട്ടറിമാരായ എ.പി. അജ്മല്‍, പി.സി. ഷമീം, ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, ഏരിയാ സെക്രട്ടറിമാരായ നൌഷാദ് മേത്തര്‍, ടി.കെ. മുനീര്‍ എന്നിവര്‍ സഹായവുമായി ആശുപത്രിയിലെത്തി. ആശുപത്രിയില്‍ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് വേണ്ട സഹായം ചെയ്തുകൊടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
  കനിവുള്ളവരുടെ സഹായ ഹസ്തം;
ഷമീന ആശുപത്രി വിട്ടു
 ആശുപത്രി ബില്ലടക്കാന്‍ ആവതില്ലാതെ തീതിന്ന പ്ലസ് ടു വിദ്യാര്‍ഥിനി കനിവുള്ളവരുടെ സഹായം കൊണ്ട് ആശുപത്രി വിട്ടു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ ചികിത്സയിലായിരുന്ന മലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയും ശിവപുരം സ്വദേശിയുമായ എം.കെ. ഷമീനയാണ് സഹായവുമായെത്തിയ കരുണയുള്ളവരുടെ കനിവ് കൊണ്ട് തിങ്കളാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. ആശുപത്രി ബില്ലിന് മുന്നില്‍ പകച്ചുനിന്ന കുടുംബത്തിന്റെ നിസ്സഹായാവസ്ഥ വാര്‍ത്തയാക്കിയ \'മാധ്യമ\'ത്തിനും വാര്‍ത്ത കണ്ട് സഹായവുമായെത്തിയ സുമനസ്സുകള്‍ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി പറഞ്ഞാണ് ഷമീനയും കുടുംബവും ആശുപത്രി വിട്ടത്.
89,000 രൂപയാണ് ആശുപത്രിയില്‍ അടക്കേണ്ടിയിരുന്നത്. നിര്‍ധന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടെ വാര്‍ത്ത കണ്ട് ഞായറാഴ്ച തന്നെ നിരവധിപേര്‍ സഹായവുമായെത്തി. തിങ്കളാഴ്ച രാവിലെ മന്ത്രി കെ.പി. മോഹനന്‍ സ്ഥലത്തെത്തി ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനുമായി സംസാരിക്കുകയും ബില്ലില്‍ നിന്ന് 39,000 രൂപ ഡിസ്കൌണ്ട് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു.
ബാക്കി തുകയായ 50,000 രൂപ മന്ത്രിക്കൊപ്പമെത്തിയ സൌന്ദര്യ ഗ്രൂപ്പ് എം.ഡി പാറക്കല്‍ റഷീദ്, ഡയറക്ടര്‍ പാടത്ത് മനക്കല്‍ റഷീദ് എന്നിവര്‍ കുടുംബത്തെ ഏല്‍പിക്കുകയും ബില്ല് അടക്കുകയുമായിരുന്നു. പത്രവാര്‍ത്ത കണ്ടാണ് വന്നതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായധനം ലഭിക്കാന്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സോളിഡാരിറ്റി നേതാക്കള്‍ തിങ്കളാഴ്ച രാവിലെ തന്നെ മമ്പറം ദിവാകരനെ കണ്ട് ചര്‍ച്ച നടത്തി ബില്ല് കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സോളിഡാരിറ്റി ഇരിട്ടി ഏരിയാ പ്രസിഡന്റ് ടി.കെ. അസ്ലം, സെക്രട്ടറി നൌഷാദ് മേത്തര്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. സോളിഡാരിറ്റി പിരിച്ചെടുത്ത തുക ഷമീനയുടെ തുടര്‍ ചികിത്സക്കായി നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി തലശേãരി ഏരിയാ സേവന വിഭാഗം സെക്രട്ടറി കെ.എം. അഷ്ഫാഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കളായ സി. ഷഹനാസ്, റുബീന ചിറക്കര, സാജുന്നിസ എന്നിവരും തിങ്കളാഴ്ച ആശുപത്രിയിലെത്തിയിരുന്നു. 
മാലൂരില്‍ ബസപകടത്തില്‍ പരിക്കേറ്റ് തലശേãരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ കഴിഞ്ഞ  മാലൂര്‍ ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനി ഷമീനയെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാക്കള്‍ സന്ദര്‍ശിക്കുന്നു.

Monday, December 12, 2011

മലര്‍വാടി ചിത്രോത്സവം

 
 
 
 
 
 
 
 
 
മലര്‍വാടി ചിത്രോത്സവം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയാ കമ്മിറ്റി കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി ബാലസംഘം ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിജയികള്‍ക്കുള്ള സമ്മാനം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ വിതരണം ചെയ്തു. മലര്‍വാടി ബാലസംഘം കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ്സ്വാഗതവും മുഹമ്മദ് ഇദ്രീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍):
കിഡീസ് വിഭാഗം: അനുഗ്രഹ്-ചാലാട് സെന്‍ട്രല്‍ എല്‍.പി സ്കൂള്‍ പന്നേന്‍പാറ, പി.വി. ഫര്‍ഹ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്, റിസ ഫാത്തിമ-അല്‍ഹുദാ ഇംഗ്ലീഷ് മീഡയം സ്കൂള്‍ കാഞ്ഞിരോട്. സബ്ജൂനിയര്‍: ശ്രീരുഗ്മാ ശ്രീരാജ്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ശ്രീനന്ദിതാ ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, ആയിഷ^അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കാഞ്ഞിരോട്. ജൂനിയര്‍: ശ്രീനന്ദന ശ്രീജിത്ത്-ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍, പി. റിയാദ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, രാധികാ കൃഷ്ണന്‍^ഉര്‍സുലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കണ്ണൂര്‍. സീനിയര്‍: പി. ആഘാഷ്-സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍ കണ്ണൂര്‍, അഭിരാം ശ്രീജിത്ത്^ഭാരതീയ വിദ്യാഭവന്‍ കണ്ണൂര്‍, സ്വാത്തില്‍ നന്ദന്‍^ചിന്മയാ വിദ്യാലയം ചാല കണ്ണൂര്‍.
മലര്‍വാടി ചിത്രരചനാ മത്സരം
ഇരിക്കൂര്‍: എ.എം.ഐ സ്കൂളില്‍ നടന്ന മലര്‍വാടി ഉപജില്ലാതല ചിത്രരചനാ മത്സരം കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഹുദ ബഷീര്‍, എന്‍. നസല്‍, ഖാലിദ്, ഫഹീമ എന്നിവര്‍ ഒന്നാംസ്ഥാനങ്ങള്‍ നേടി. രമേശ് കൊറ്റാളി ട്രോഫികള്‍ വിതരണം ചെയ്തു. സന്തോഷ് ചൂണ്ട സംസാരിച്ചു. കെ.എ. സൈനുദ്ദീന്‍, എന്‍. സാഖിബ്, കെ. ആശിഖ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
മലര്‍വാടി ചിത്രോത്സവം
പയ്യന്നൂര്‍: മലര്‍വാടി ബാലമാസിക സംസ്ഥാന ചിത്രോത്സവത്തിന്റെ ഭാഗമായുള്ള പയ്യന്നൂര്‍ ഉപജില്ലാ മത്സരം പയ്യന്നൂര്‍ കേളോത്ത് സെന്‍ട്രല്‍ എല്‍.പി സ്കൂളില്‍ നടന്നു. മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍: എല്‍.കെ.ജി, യു.കെ.ജി വിഭാഗം: മുഹമ്മദ് ബിലാല്‍^കാറമേല്‍ എല്‍.പി സ്കൂള്‍, മോഹനന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ഫാത്തിമത്ത് ലിയാന-ഐ.എസ്.ഡി ഇംഗ്ലീഷ് സ്കൂള്‍ പയ്യന്നൂര്‍. സബ്ജൂനിയര്‍ വിഭാഗം: ഫാത്തിമ സുലൈമാന്‍-കാറമേല്‍ എല്‍.പി സ്കൂള്‍, കണ്ണന്‍ കെ.കമല്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, ജേഷോ^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. ജൂനിയര്‍: ഗോപീകൃഷ്ണന്‍-കെ.കെ.ആര്‍ മെമ്മോറിയല്‍ സ്കൂള്‍ കുണിയന്‍, അഭയ്കൃഷ്ണന്‍^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, വൈഷ്ണവ്-ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍. സീനിയര്‍: ആരിത^സെന്‍ട്രല്‍ യു.പി സ്കൂള്‍ കേളോത്ത്, വി.പി. ആനന്ദ്^ബി.ഇ.എം എല്‍.പി സ്കൂള്‍ പയ്യന്നൂര്‍, സിദ^പി.ഇ.എസ് ഇംഗ്ലീഷ് സ്കൂള്‍. വിജയികള്‍ക്ക് കാര്‍ട്ടൂണിസ്റ്റ് ജയറാം മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു. സൈനുദ്ദീന്‍ കരിവെള്ളൂര്‍, ഫൈസല്‍, നജീബ് മാടായി എന്നിവര്‍ സംസാരിച്ചു. പി.ടി.പി. സാജിദ, സാഇദ, അഫ്സല്‍, ഫാത്തിമ എന്നിവര്‍ നേതൃത്വം നല്‍കി.
തളിപ്പറമ്പ്: മലര്‍വാടി തളിപ്പറമ്പ് ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. കെല്‍ട്രോണ്‍ പ്ലാനിങ് ഓഫിസര്‍ എം.ജലാല്‍ ഖാന്‍ അധ്യക്ഷത വഹിച്ചു. സി.പി. ആലിക്കുഞ്ഞി സമ്മാനദാനം നടത്തി. വി.കെ. അബ്ദുല്‍ കരീം സ്വാഗതവും സി.എച്ച്. മൂസഹാജി നന്ദിയും പറഞ്ഞു. മത്സരവിജയികള്‍: (വിഭാഗം, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍)
കിഡീസ്: വി.പി. റിസ, ഫാത്തിമത്തുല്‍ ഫിദ, കെ. കിഷന്‍. സബ്ജൂനിയര്‍: മേഘ്ന നമ്പ്യാര്‍, റിയ ഫാത്തിമ, ഷാലിബ ഷെറിന്‍. ജൂനിയര്‍: പി.പി. അബിന്‍, പി.എ. സഫ്വാന്‍, വി.പി. ഹര്‍ഷിദ. സീനിയര്‍: എസ്.എന്‍. നീരജ്, ഉമറുല്‍ ഫാറൂഖ്, അമൃത.
പഴയങ്ങാടി: മലര്‍വാടി ബാലസംഘം  ബാലചിത്ര രചനാ മത്സരം മാടായി ജി.എച്ച്.എസില്‍ നടന്നു. കിഡീസില്‍ ആദിഷ്, റിസ ഫാത്തിമ, ഷാസിന്‍ എന്നിവരും സബ് ജൂനിയര്‍ വിഭാഗത്തില്‍ തന്‍ഷീര്‍, ഫിദ, ഹിബ എന്നിവരും ജൂനിയറില്‍  ഫാത്തിമത്ത് ഫര്‍സാന, അംന, നിഹാല എന്നിവരും  സീനിയറില്‍  ശ്വേത,  പി.പി. അനുശ്രീ, ദാനീഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.  ജമാല്‍ കടന്നപ്പള്ളി സമ്മാന വിതരണം നടത്തി. ബി.പി.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീം മാസ്റ്റര്‍ സ്വാഗതവും കുഞ്ഞബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
മലര്‍വാടി ബാലചിത്ര രചനാ മത്സരം നടത്തി
തലശേãരി: മലര്‍വാടി ബാലസംഘം തലശേãരി ഉപജില്ലാ ചിത്രരചനാ മത്സരം ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചിത്രകാരന്‍ പി.എസ്. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം സബ്ജില്ലാ രക്ഷാധികാരി യു. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. യു.കെ. സഈദ്, കെ. മുഹമ്മദ് നിയാസ് എന്നിവര്‍ സംസാരിച്ചു. കെ.എം. അഷ്റഫ്, കെ. മുഹമ്മദ് ഫിറോസ് എന്നിവര്‍ നേതൃത്വം നല്‍കി. 250 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.
മലര്‍വാടി ചിത്രരചനാമത്സരം
പുതിയതെരു: മലര്‍വാടി ബാലസംഘം  ചിത്രരചനാ മത്സരത്തിന്റെ ഭാഗമായി വളപട്ടണം ഏരിയാ കമ്മിറ്റി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പാപ്പിനിശേãരി ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മത്സരം ഉദ്ഘാടനം ചെയ്തു.
മലര്‍വാടി ബാലസംഘം ഏരിയാ കോഓഡിനേറ്റര്‍ സി.പി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എന്‍.എം.കോയ, കെ.റഫീഖ്, വി.സി.സത്താര്‍ എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ (ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍): കിഡീസ്: ഷിസ അബൂ നിസാര്‍ (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), ടി. ഫാത്തിമത്തുല്‍ ഹിബത്ത് (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), സുകീര്‍ത്തി (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
സബ്ജൂനിയര്‍: കെ. ആദിത്ത്  (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍), എ. നസീറ  (ദാറുല്‍ ഹസനാത്ത് ഇംഗ്ലീഷ് സ്കൂള്‍, കണ്ണാടിപ്പറമ്പ്), ആദിത്യ അജേഷ് (നിത്യാനന്ദ ഭവന്‍ ഇംഗ്ലീഷ് സ്കൂള്‍).
  ജൂനിയര്‍: അഞ്ജിത സുരേഷ് (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), അക്ഷയ ഉണ്ണികൃഷ്ണന്‍ (ഉറുസുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍), പി. നിഖില  (അഴീക്കോട് സൌത്ത് യു.പി സ്കൂള്‍).
സീനിയര്‍: കെ.വി. ജുഗില്‍  (രാമജയം യു.പി. സ്കൂള്‍, അഴീക്കോട്), പി.എം. മുഹമ്മദ് ഷാഹില്‍ (താജുല്‍ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂള്‍, വളപട്ടണം), അനുരാഗ് (അഴീക്കോട് ഹൈസ്കൂള്‍).
മലര്‍വാടി ചിത്രരചനാ മത്സരം
ശ്രീകണ്ഠപുരം: മലര്‍വാടി ഇരിക്കൂര്‍ ഉപജില്ലാ ചിത്രരചനാ മത്സരത്തില്‍ അശിന്‍ നികേഷ്, കെ.ടി. അശ്വതി (ശ്രീകണ്ഠaപുരം സല്‍സബീല്‍ സ്കൂള്‍), കെ.പി. സജിന (ചെങ്ങളായി അല്‍ ഇര്‍ഷാദ്), വി.വി.നവാസ് (പഴയങ്ങാടി ജി.യു.പി) എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കെ. അഞ്ജലി, റിയ മരിയ, കെ.ആര്‍. ഷാനിബ (മൂവരും സല്‍സബീല്‍), രശ്മി കെ. ദേവ് (കോട്ടൂര്‍ എ.യു.പി.എസ്) എന്നിവര്‍ രണ്ടാം സ്ഥാനവും ലിയോണ്‍ ആന്റണി, മുഹ്സിന (അല്‍ഇര്‍ഷാദ് സ്കൂള്‍ ചെങ്ങളായി), എന്‍.ടി. ഷഹ്ലാന്‍ (സല്‍സബീല്‍), വിശാഖ് ശിവന്‍ (ചെങ്ങളായി എ.യു.പി.എസ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എം. ഷഫീഖ് ഉദ്ഘാടനം ചെയ്തു. മലര്‍വാടി സംസ്ഥാന ക്വിസ് മത്സര വിജയി മാസ്റ്റര്‍ സരിന്‍ സമ്മാനവിതരണം നടത്തി. കെ.പി. ആദംകുട്ടി അധ്യക്ഷത വഹിച്ചു. ദിവാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. സി.വി.എന്‍. ഇക്ബാല്‍ സ്വാഗതവും ടി.പി. അയ്യൂബ് നന്ദിയും പറഞ്ഞു.

Sunday, December 11, 2011

അമേരിക്കയുള്ളിടത്തോളം മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു

അമേരിക്കയുള്ളിടത്തോളം
മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു
കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യം നില്‍ക്കുന്നിടത്തോളം ലോകത്ത് മനുഷ്യാവകാശം പുലരില്ലെന്ന് ഗ്രോ വാസു പറഞ്ഞു.  സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തുന്നത് കൊടും ഭീകരതകളാണ്. അവിടെയൊക്കെ മനുഷ്യാവകാശം മരീചികയാണ്. 70 ഓളം രാജ്യങ്ങളില്‍ പാവഭരണം സ്ഥാപിച്ച് അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഇതിനുദാഹരണമാണ്.
നമ്മുടെ മുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ പ്രതീകം മഅ്ദനിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ ചതിയാണ് ജയില്‍വാസം. ഇപ്പോഴത്തെ പാര്‍ട്ടികളൊന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നില്ല. അദ്ദേഹത്തിന്റെ വോട്ട് കിട്ടിയാല്‍ കീശയിലാക്കുക മാത്രമാണ് ലക്ഷ്യം. നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ജീവപര്യന്തമല്ല മരണം വരെ ഒരാളെ ജയിലിലാക്കാമെന്ന ജീവിച്ചിരിക്കുന്ന തെളിവാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൌരന്‍, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ.സി. വര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, പി.ഡി.പി കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ മാലൂര്‍, എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ വിവേചനം: ചര്‍ച്ച നടത്തി

 പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ സംഘടിപ്പിച്ച മലബാര്‍ വിവേചനത്തിനെതിരെയുള്ള തുറന്ന ചര്‍ച്ച സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മലബാര്‍ വിവേചനം:
ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ് മാസ്റ്റര്‍, അജിത ടീച്ചര്‍, സാദിഖ് ചെക്കിക്കുളം, അശ്റഫ് മാസ്റ്റര്‍, ആബിദ ഖാലിദ്, നസല്‍, ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് മുജീബുറഹ്മാന്‍ സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

പന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പയ്യന്നൂര്‍ യൂനിറ്റ് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ പയ്യന്നൂര്‍, നൌഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, മിന്‍ഹാജ് പയ്യന്നൂര്‍, ഷംസുദ്ദീന്‍ കരിവെള്ളൂര്‍, ഷാലു എട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി

Friday, December 9, 2011

MALARVADY BALASANGAM

പൊതുജനാരോഗ്യ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു


പൊതുജനാരോഗ്യ സമിതി
പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു
തലശേãരി: പെട്ടിപ്പാലം സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് എടുത്തുകൊണ്ടുപോയി തകര്‍ത്ത നിലയില്‍. സി.പി. അഷ്റഫിന്റെ കെ.എല്‍. 58. ബി. 6457 നമ്പര്‍ ബൈക്കാണ് ഭാര്യവീടായ തലശേãരി മേലൂട്ട് ക്ഷേത്രത്തിന് സമീപത്തെ 'വാഴയില്‍' നിന്ന് 200 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികിലെ കുറ്റിക്കാട്ടില്‍ തകര്‍ത്തനിലയില്‍ കണ്ടത്. ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, സൈഡ് ഗ്ലാസ് എന്നിവ അടിച്ചുതകര്‍ത്തിട്ടുണ്ട്.
കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രാവിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്ന കാരണത്താലാണ് തന്റെ ബൈക്ക് തകര്‍ത്തതെന്ന് അഷ്റഫ് പറയുന്നു.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മറ്റൊരു പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ ലോഗന്‍സ് റോഡിലെ കടക്ക് മുന്നില്‍ മാലിന്യം തള്ളിയത്, തലശേãരി പുതിയസ്റ്റാന്‍ഡില്‍ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് തുടങ്ങി  സമരക്കാര്‍ക്കെതിരെ മുമ്പും ആസൂത്രിതമായ അക്രമങ്ങള്‍ നടന്നിരുന്നു. അഷ്റഫിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. എസ്.ഐ സനല്‍കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതിഷേധിച്ചു
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ സി.പി. അഷ്റഫിന്റെ ബൈക്ക് തകര്‍ത്തതില്‍ സമിതി പ്രതിഷേധിച്ചു. നേരത്തേ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തവര്‍ സമരം വിജയത്തോടടുക്കുമ്പോള്‍ അക്രമമാര്‍ഗത്തിലേക്ക് തിരിയുകയാണ്. എന്നാല്‍, മൌലികാവകാശങ്ങള്‍ക്കുവേണ്ടി ധാര്‍മിക സമരം നടത്തുന്ന ജനതയെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹമാണെന്ന് സമിതി വ്യക്തമാക്കി.
തെരുവു പ്രസംഗം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹി സി.പി. അഷ്റഫിന്റെ ബൈക്ക് സാമൂഹികദ്രോഹികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തലശേãരി പഴയ ബസ്സ്റ്റാന്‍ഡ് ആശുപത്രി ജങ്ഷന്‍, ടാക്സി സ്റ്റാന്‍ഡ്, മല്ലര്‍ റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഒമ്പത് കേന്ദ്രങ്ങളില്‍ തെരുവു പ്രസംഗം സംഘടിപ്പിച്ചു. പി.എം. അബ്ദുന്നാസര്‍, സി.പി. അഷ്റഫ്, ടി.എ.സജ്ജാദ്, കെ.എം. ഖാലിദ്, ടി. ഹനീഫ, പി.കെ. റിഷാദ്, എ. ഷബിന്‍, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശനം സംഘടിപ്പിച്ചു
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തലശേãരി ബി.ഇ.എം.പി സ്കൂള്‍ പരിസരത്ത് പെട്ടിപ്പാലം സമരചരിത്രം പ്രദര്‍ശനം സംഘടിപ്പിച്ചു. പെട്ടിപ്പാലം സംബന്ധിച്ച രേഖകള്‍, ഫോട്ടോകള്‍, രോഗികളുടെ മരുന്ന് കുറിപ്പുകള്‍, പത്രകട്ടിങ്ങുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. സമാപന പരിപാടിയില്‍ മദ്യവര്‍ജന സമിതി നേതാവ് സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ സഫിയാസ്, നൌഷാദ് മാടോള്‍, ഇ.കെ. യൂസുഫ്, കെ. മഹമൂദ്, ടി. ഹനീഫ, റഹീം അച്ചാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ പെട്ടിപ്പാലത്ത് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരം വിജയിക്കുമെന്ന് പത്തിരിപ്പാല മൌണ്ട്സീന വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ചെയര്‍മാന്‍ കെ.കെ. മമ്മുണ്ണി മൌലവി പറഞ്ഞു. മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.
 

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം സബ്ജില്ലാതല ചിത്രരചനാ മത്സരം ഡിസംബര്‍ 11ന് മട്ടന്നൂര്‍ ഹിറാസെന്ററില്‍ നടക്കും. രാവിലെ ഒമ്പത് മണിമുതല്‍ 11.30 വരെയാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ ഹിറാസെന്ററില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇസ്ലാമിക പ്രഭാഷണം

ഇസ്ലാമിക പ്രഭാഷണം
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഉളിയില്‍ കല്ലേരിക്കല്‍ അങ്കണവാടിക്ക് സമീപം ഇസ്ലാമിക പ്രഭാഷണം നടത്തും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സി.കെ. മുനവ്വിര്‍, പി.സി. മുനീര്‍ എന്നിവര്‍ സംസാരിക്കും

Wednesday, December 7, 2011

CHENNAI ISLAMIC CENTRE

KERAL HAJJ GROUP

MALARVADY BALASANGAM

ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു

 
 
 
ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂര്‍: ഡിസംബര്‍ 10ന് കണ്ണൂരില്‍ നടക്കുന്ന ആര്‍മി മേളക്ക് ഒരുക്കം തുടങ്ങി. മേളയുടെ ഭാഗമായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൌണ്ടിലും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പുതന്നെ സ്റ്റേഡിയവും പൊലീസ് പരേഡ് ഗ്രൌണ്ടും സൈന്യം ഏറ്റെടുത്ത് ശുചീകരണം നടത്തിയിരുന്നു.
 സ്റ്റേഡിയവും പരേഡ് ഗ്രൌണ്ടും കുഴികളും മറ്റും നികത്തി മിനുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്. ആര്‍മി മേള പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ബ്രഹ്മോസ് മിസൈല്‍,ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധയിനം യന്ത്ര തോക്കുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും 10ന് രാവിലെ 8.30 മുതല്‍ പരേഡ് ഗ്രൌണ്ടില്‍ നടക്കും. ഉച്ച 2.30 മുതലാണ് സ്റ്റേഡിയത്തിലെ അഭ്യാസ പ്രകടനങ്ങള്‍. ഫ്ലൈ പാസ്റ്റ്, സ്കൈ ഡ്രൈവിങ്, പാരാ മോട്ടോര്‍ ഗ്ലൈഡിങ്, മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍ എന്നിങ്ങനെ ആകാശത്തും ഭൂമിയിലുമുള്ള സാഹസിക അഭ്യാസങ്ങള്‍, ആര്‍മി നായകളുടെയും കുതിരകളുടെയും അഭ്യാസ പ്രകടനങ്ങള്‍ എന്നിവയുണ്ടാവും. എട്ടിന് അഭ്യാസ പ്രകടനങ്ങളുടെ പൂര്‍ണ റിഹേഴ്സല്‍ നടക്കും. പ്രദര്‍ശനവും റിഹേഴ്സലും പൊതുജനങ്ങള്‍ക്ക് സൌജന്യമായി കാണാന്‍ അവസരമൊരുക്കും.  മേളയുടെ ഭാഗമായി നഗരപരിസരങ്ങളിലും സൈനികരുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടക്കുന്നുണ്ട്. പഴയ ബസ്സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജങ്ഷന്‍ പരിസരങ്ങളിലെ തട്ടുകടകളും മറ്റും നീക്കം ചെയ്തു.

കുടുംബസംഗമം

കുടുംബസംഗമം
പുതിയതെരു: ജമാഅത്തെ ഇസ്ലാമി പുതിയതെരു ഹല്‍ഖ കുടുംബസംഗമം എം.സി കാമ്പസില്‍ നടന്നു. റംഷീദ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. മലര്‍വാടി കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. ഹല്‍ഖ നാസിം എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, മുത്തലിബ്, കെ.പി. നിയാസ്, എം.സി. അഷ്റഫ്, സി.പി. സത്താര്‍, ആയിഷ ടീച്ചര്‍, കെ.കെ. റംലത്ത്, റുഫൈസ, ഇഫ്രത്ത് എന്നിവര്‍ സംസാരിച്ചു.

ജാഗ്രത പുലര്‍ത്തണം

ജാഗ്രത പുലര്‍ത്തണം
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ പള്ളികള്‍ക്കുനേരെ അക്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ജനപ്രതിനിധികളും മതനേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ പ്രകോപിതരാവരുതെന്നും സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ആവര്‍ത്തിക്കാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. പി.സി. അനസ്, സുബൈര്‍, അനൂപ്കുമാര്‍, സജീര്‍, സജ്ജാദ് എന്നിവര്‍ സംസാരിച്ചു.

Tuesday, December 6, 2011

SOLIDARITY KANNUR

മജ്ലിസ് കിഡ്സ് ഫെസ്റ്റ്: പഴയങ്ങാടി പ്രോഗ്രസീവ് ചാമ്പ്യന്മാര്‍

 കണ്ണൂര്‍ മേഖലാ മജ്ലിസ് കിഡ്സ് ഫെസ്റ്റ് തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി  ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
മജ്ലിസ് കിഡ്സ് ഫെസ്റ്റ്: 
പഴയങ്ങാടി പ്രോഗ്രസീവ് ചാമ്പ്യന്മാര്‍
തലശേãരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന കണ്ണൂര്‍ മേഖലാ മജ്ലിസ് കിഡ്സ് ഫെസ്റ്റില്‍ പഴയങ്ങാടി പ്രോഗ്രസീവ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ തലശേãരി, ഐഡിയല്‍ സ്കൂള്‍ കുറ്റ്യാടി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മജ്ലിസ് അക്കാദമിക് കൌണ്‍സില്‍ ചെയര്‍മാന്‍ സലീല്‍ ഹസന്‍, റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുല്‍ റഹീം, എം.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
നേരത്തെ കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ടി. അബ്ദുല്‍റഹീം അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, നഗരസഭാ കൌണ്‍സിലര്‍ ഷാനവാസ്, എം.കെ. അബ്ദുല്‍ അസീസ്, അസനാര്‍കുട്ടി, ഷഹനാസ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ ഒ. അഷ്റഫ് സ്വാഗതവും കണ്‍വീനര്‍ എം.കെ. ലളിത നന്ദിയും പറഞ്ഞു.
മത്സരഫലം:
ഒന്ന്, രണ്ട് സ്ഥാനക്കാര്‍:
ഓര്‍മിക്കല്‍ മത്സരം -പി. മുഹമ്മദ് സഹദ് (ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ തലശേãരി),പി.കെ. മുഹമ്മദ് നജാദ് (മൌണ്ട് ഫ്ലവര്‍ ഉളിയില്‍). ക്രയോണ്‍ കളറിങ്-സൈനബ് ബിന്‍ത് പര്‍വേസ് (ബ്രൈറ്റ്), കെ.കെ. ഷാദ ഷാനവാസ് (ഐ.സി.ടി പടന്ന). പെന്‍സില്‍ ഡ്രോയിങ് -മുഹമ്മദ് ഹാനി (പ്രോഗ്രസീവ് പഴയങ്ങാടി), നുഹ അന്‍വര്‍ (ഐഡിയല്‍ കുറ്റ്യാടി). മോണോആക്റ്റ് -അബ്ദുല്‍ ബാസിത്ത് (മൌണ്ട് ഫ്ലവര്‍), നാടോടി നൃത്തം^എം.വി. സല്‍വ (പ്രോഗ്രസീവ്), ലയ വിനോദ് (ഐ.എം.ടി എളയാവൂര്‍).
ഇസ്ലാമിക ഗാനം-ജഹാന ഷെറിന്‍ (ഐഡിയല്‍), ദില്‍ഷ ഫാത്തിമ (അല്‍ഫലാഹ് പെരിങ്ങാടി). സംഘനൃത്തം^ആമിന ഹന്നയും സംഘവും (ബ്രൈറ്റ്), ഫാത്തിമത്തുല്‍ സനയും സംഘവും (കൌസര്‍ പുല്ലൂപ്പികടവ്). മാര്‍ച്ചിങ് സോംഗ് -എന്‍.പി. ഷംന (പ്രോഗ്രസീവ്), മുഹമ്മദ് അജ്നാസ് (മൌണ്ട് ഫ്ലവര്‍).
ആക്ഷന്‍ സോങ് മലയാളം -ജഹാന ഷെറിന്‍ (ഐഡിയല്‍), ഫാത്തിമത്തുല്‍ ഹാദിയ (ബ്രൈറ്റ്). ആക്ഷന്‍ സോങ് ഇംഗ്ലീഷ് -ഫാത്തിമ നിഹാല (പ്രോഗ്രസീവ്), ഫിദ ഷുക്കൂര്‍ (കൌസര്‍). മലയാളം പദ്യംചൊല്ലല്‍ ^എന്‍.പി. ഷംന (പ്രോഗ്രസീവ്), ഫാത്തിമ റസാഖ് (ബ്രൈറ്റ്). ഇംഗ്ലീഷ് പദ്യംചൊല്ലല്‍^സി. ഫാത്തിമ ഫൈസല്‍ (പ്രോഗ്രസീവ്), നൈഷാന നസീര്‍ (ഐഡിയല്‍).
അറബി പദ്യംചൊല്ലല്‍-നിഹ്ല മറിയം (അല്‍ഫലാഹ്), ഫാത്തിമത്തുല്‍ ഹാദിയ (ബ്രൈറ്റ്). മലയാളം കഥപറച്ചില്-എന്‍.പി. ഷംന (പ്രോഗ്രസീവ്), അസ്റ മരം (ഐഡിയല്‍).
ഇംഗ്ലീഷ് കഥപറച്ചില്‍ -ബി. അമര്‍ ഉമ്മര്‍ (കൌസര്‍), ലയ വിനോദ് (ഐ.എം.ടി). മലയാളം സംഘഗാനം -നഷ്വ അമീറുദ്ദീനും സംഘവും (ഐ.സി.ടി), സനീഷ ദാസും സംഘവും (ഹിറ ചാലാട്).

Monday, December 5, 2011

SIO COLUMN

PRABODHANAM WEEKLY

മുണ്ടേരിക്കടവ് പ്രദേശം മാലിന്യമുക്തമാക്കി

 
 
 
മുണ്ടേരിക്കടവ് പ്രദേശം
മാലിന്യമുക്തമാക്കി
മുണ്ടേരിമൊട്ട: സാമൂഹികവിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കിയ മുണ്ടേരിക്കടവ് പ്രദേശം സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മാലിന്യമുക്തമാക്കി.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സോളിഡാരിറ്റി ചേലേരി യൂനിറ്റും കാഞ്ഞിരോട് ഏരിയ പ്രവര്‍ത്തകരും സംയുക്തമായി കടവ് പരിസരത്തെ മാലിന്യം നീക്കം ചെയ്തതും കാടുകള്‍ വെട്ടിത്തെളിച്ചതും.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണിവിടം. ഫൈസല്‍ മുണ്ടേരി, ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദ്, സുനീര്‍ കാഞ്ഞിരോട്, നസീം, ഖാദര്‍, നൂറുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാര്‍പ്പിട പദ്ധതി: ആധാരം കൈമാറി

 
 
 
 
 
പാര്‍പ്പിട പദ്ധതി:
ആധാരം കൈമാറി
കാഞ്ഞിരോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ ആധാരം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള കൈമാറി. വീടിന്റെ താക്കോല്‍ ദാനം ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്റര്‍, കാഞ്ഞിരോട് മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍, ടി. അഹമ്മദ് മാസ്റ്റര്‍, സി.പി. റഹന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ. നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി. അസ്ലം മാസ്റ്റര്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കുടുംബസംഗമം

കുടുംബസംഗമം
പാപ്പിനിശേãരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മസ്ജിദുല്‍ ഈമാനില്‍ നടന്നു. നല്ല കുടുംബങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് സമാധാനവും പുരോഗതിയുമുള്ള ഗ്രാമങ്ങള്‍ രൂപപ്പെടുകയെന്ന് സംഗമം ചൂണ്ടിക്കാട്ടി.
അത്തരം ഗ്രാമങ്ങള്‍ പൊതുസമൂഹത്തിന് വഴികാട്ടുന്ന പ്രകാശഗോപുരമായി മാറും. ആധുനിക ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ സാഹചര്യത്തെ നേരിടാന്‍ നന്മ നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സാധിക്കുമെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി, ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖാ നാസിം വി.എന്‍. ഹാരിസ്, ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി സെല്‍ ജില്ലാ കണ്‍വീനര്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 273ാം റാങ്ക് നേടിയ സുഹ പര്‍വീന് ഡോ. ഉമറുല്‍ ഫാറൂഖ് ഉപഹാരം നല്‍കി.
ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി സംസാരിക്കുന്നു.