ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, July 18, 2012

റമദാന്‍ കാമ്പയിന്‍

റമദാന്‍ കാമ്പയിന്‍
വിളയാങ്കോട്: വിളയാങ്കോട് വാദിസലാം എസ്.ഐ.ഒ, ജി.ഐ.ഒ യൂനിറ്റുകള്‍ സംയുക്തമായി നടത്തുന്ന റമദാന്‍ കാമ്പയിന് ഇന്ന് തുടക്കമാവും. രാവിലെ ഒമ്പതിന് ഖത്തീബ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ സി.എച്ച്. മുഹമ്മദ് മുസ്തഫ മൗലവി ഉദ്ഘാടനം ചെയ്യും. ആലോചനാ യോഗത്തില്‍ ശമീം ഫാഇസ് അധ്യക്ഷത വഹിച്ചു. വി.പി. അമീന്‍, എ. സാദിഖ്, എം. ബിന്‍സിയ, പി. ഫൗസിയ എന്നിവര്‍ സംസാരിച്ചു. എം. അജ്മല്‍ സ്വാഗതവും കെ. ആനിസ നന്ദിയും പറഞ്ഞു.

റമദാന്‍കിറ്റ് വിതരണം

 റമദാന്‍കിറ്റ് വിതരണം
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍കിറ്റ് വിതരണവും നടത്തി. നരേമ്പാറ ഗ്രൗണ്ടില്‍ തിരുവനന്തപുരം പാളയംപള്ളി ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട,  അസോസിയേഷന്‍ ട്രഷറര്‍ ടി. ഉമര്‍ ഷഫീഖിന് നല്‍കി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ്പ്രസിഡന്‍റ് സി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. ‘റമദാനും ഖുര്‍ആനും’ വിഷയത്തില്‍ ഡോ. സലീം നദ്വിയും ‘സകാത്തും ദാരിദ്ര്യ നിര്‍മാര്‍ജനവും’ വിഷയത്തില്‍ സദറുദ്ദീന്‍ വാഴക്കാടും പ്രഭാഷണം നടത്തി.  സെക്രട്ടറി കെ. ബഷീര്‍ സ്വാഗതം പറഞ്ഞു.

പ്രഭാഷണം സംഘടിപ്പിച്ചു

പ്രഭാഷണം സംഘടിപ്പിച്ചു
ചാലാട്: അല്‍ മദ്റസതുല്‍ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ചാലാട് ഹിറാ ഓഡിറ്റോറിയത്തില്‍ ‘വിശുദ്ധ റമദാന് സ്വാഗതം’ പ്രഭാഷണം സംഘടിപ്പിച്ചു. പുതിയങ്ങാടി മസ്ജിദുന്നൂര്‍ ഖത്തീബ് സി.കെ. മുനവ്വിര്‍ പ്രഭാഷണം നടത്തി.  ടി.കെ. ഖലീലുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. ഷൗക്കത്തലി സ്വാഗതവും കെ. ജസീര്‍ മൗലവി നന്ദിയും പറഞ്ഞു.

കുടുംബ സംഗമം

കുടുംബ സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകം ‘റമദാന് സ്വാഗതം’ കുടുംബസംഗമം നടത്തി. കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ശംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഏരിയാ വൈസ് പ്രസിഡന്‍റ് ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.

ഒബാമയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

ഒബാമയുടെ പ്രസ്താവനക്കെതിരെ
പ്രതികരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കാന്‍ രാജ്യത്തെ നിക്ഷേപ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ പ്രസ്താവന ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്‍റ് മുജ്തബ ഫാറൂഖ് അഭിപ്രായപ്പെട്ടു. ചില്ലറ വില്‍പന മേഖല വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുക്കണമെന്നാണ് ഒബാമ ആവശ്യപ്പെടുന്നത്. കാര്‍ഷികമേഖലക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണ് ചില്ലറ വില്‍പന.
 വിദേശകുത്തകകള്‍ക്ക് അത് തുറന്നുകൊടുത്ത് സ്വന്തം ജനതയെ പെരുവഴിയിലാക്കരുത്. ഇന്ത്യന്‍ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്ന കൊള്ളലാഭത്തിലൂടെ തകരുന്ന സമ്പദ്മേഖലയെ രക്ഷിക്കാനാണ് ഒബാമ ആഗ്രഹിക്കുന്നത്. രാജ്യത്തിന്‍െറ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും പുറത്തുനിന്നുള്ളവരുടെ ആജ്ഞകള്‍ക്ക് വഴങ്ങാതിരിക്കാനും കേന്ദ്രസര്‍ക്കാറിനുമേല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമ്മര്‍ദം ചെലുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെട്ടു.

Monday, July 16, 2012

മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി

 
 
 
 
 
 
 
 വെല്‍ഫെയര്‍ പാര്‍"ി 
മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി
പ്രഖ്യാപന സമ്മേളനം
കാഞ്ഞിരോട്: വെല്‍ഫെയര്‍ പാര്‍"ി ഓഫ് ഇന്ത്യ മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍്റ് പള്ളിപ്രം പ്രസ്സന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍  മണ്ഡലം പ്രസിഡന്‍്റ് സി. ഇംതിയാസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മണ്ഡലം സെക്ര"റി മധു കക്കാട് ഭാരവാഹികളെ പ്രഖ്യാപിച്ചു. കാര്‍ത്തിയാനി ടീച്ചര്‍ പതാക കൈമാറി. കണ്ണൂര്‍ ജില്ലാ സെക്ര"റി പി.ബി.എം. ഫര്‍മീസ് മുഖ്യ പ്രഭാഷണം നടത്തി. സി.പി. റഹന ടീച്ചര്‍ സംസാരിച്ചു. സി.എച്ച്. മുസ്തഫ സ്വാഗതവും ഹാരിസ് എം.പി. നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി ഹാരിസ് എം.പി. ( പ്രസിഡന്‍്റ്), ശാക്കിറ കെ.എം., ബഷീര്‍ മുണ്ടേരി (വൈസ് പ്രസി.), സി.എച്ച്. മുസ്തഫ മാസ്റ്റര്‍ (ജനറല്‍ സെക്ര"റി), അക്രം കൂടാളി (ജോ: സെക്ര"റി), നസീര്‍ കമാല്‍ പീടിക (ട്രഷറര്‍), അബ്ദു റസാഖ് വി.കെ, ഗഫൂര്‍, നൗഷാദ് പി, ഷമ്മാസ് പി.സി, എ. ഉമ്മര്‍, സി. ഹമീദ്, ശാഹിന സി.പി, മുസിതഫ എന്‍, ആഷിഖ് കെ.എം (പ്രവര്‍ത്തക സമിതി).
ബോധവത്കരണ ക്ളാസ്
കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ സിറ്റി വനിത യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്‍ അംഗം സി.കെ. ബാബു ക്ളാസെടുത്തു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ലദീദ, ഫസ്ല, ഹിബ എന്നിവര്‍ക്ക് അവാര്‍ഡ് നല്‍കി.
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ജില്ലാതലത്തില്‍ നടത്തിയ മൂന്നാം വര്‍ഷ പരീക്ഷയില്‍ ഞാലുവയല്‍ ഐ.സി.എം യൂനിറ്റിലെ കെ.എം. സുമയ്യ ഒന്നാംറാങ്കും എം. ശമീന രണ്ടാം റാങ്കും ഹസീബ, റഹ്മത്ത് എന്നിവര്‍ മൂന്നാംറാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കള്‍ക്ക് ഡോ. സലിം സമ്മാനം നല്‍കി. എ. സറീന, സഹീദ സലിം എന്നിവര്‍ സംസാരിച്ചു.

PRABODHANAM WEEKLY

പ്രവാസി സംഗമം ആഗസ്റ്റിലേക്ക് മാറ്റി

പ്രവാസി സംഗമം
ആഗസ്റ്റിലേക്ക് മാറ്റി
കണ്ണൂര്‍: ജൂലൈ 18ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വിവിധ ഇസ്ലാമിക് അസോസിയേഷനുകളുടെ ജില്ലാ പ്രവാസി സംഗമം ആഗസ്റ്റ് മൂന്നാം വാരത്തിലേക്ക് മാറ്റിയതായി ജില്ലാ കോഓഡിനേഷന്‍ രക്ഷാധികാരി ടി.കെ. മുഹമ്മദലി അറിയിച്ചു.

അഹാഡ്സ് പിരിച്ചുവിടരുത് -സോളിഡാരിറ്റി

അഹാഡ്സ് പിരിച്ചുവിടരുത് -സോളിഡാരിറ്റി
തിരുവനന്തപുരം: അട്ടപ്പാടി വനപ്രദേശ വികസന സൊസൈറ്റി പിരിച്ചുവിടാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ് ആവശ്യപ്പെട്ടു. അഹാഡ്സ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന സത്യഗ്രഹത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
200 ഓളം ആദിവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തുന്ന അഹാഡ്സിനെ കരാറുകാരെ ഏല്‍പ്പിക്കാനുള്ള ശ്രമം വിജയകരമായി നടന്ന അട്ടപ്പാടിയിലെ ജനകീയ വികസന പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രമാണ്.  അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് അമീര്‍ കണ്ടല്‍, ജില്ലാ സമിതിയംഗം എം.എസ്. അസ്ലം, സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നഗരത്തില്‍ നടന്ന ഐക്യദാര്‍ഢ്യ പ്രകടനത്തിന് അല്‍ഹാജ്, ഷബീര്‍, ഷഫീക്ക്, സൈദലി എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, July 15, 2012

GRAMA SANGHAMAM

എസ്.ഐ.ഒ സായാഹ്ന സദസ്സ്


 
 
 
 
 
എസ്.ഐ.ഒ 
സായാഹ്ന സദസ്സ്
തലശ്ശേരി: ഈജിപ്തിലെ ജനാധിപത്യ മുന്നേറ്റങ്ങളും വിപ്ളവ ഫലങ്ങളും പതിറ്റാണ്ടുകളുടെ ചരിത്രത്തിന്‍െറ തുടര്‍ച്ചയാണെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. വിപ്ളവ ഫലങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധ ചേരികളുടെ കാപട്യം തിരിച്ചറിയേണ്ടതാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
‘ഈജിപ്ത് വിപ്ളവം: ഹസനുല്‍ ബന്ന മുതല്‍ മുര്‍സി വരെ’ എന്ന തലക്കെട്ടില്‍ തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്ന സായാഹ്ന സദസ്സ് ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. സശീര്‍ അഴിയൂര്‍ കവിത അവതരിപ്പിച്ചു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. തലശ്ശേരി ഏരിയാ പ്രസിഡന്‍റ് നബീല്‍ നാസര്‍ സ്വാഗതവും സെക്രട്ടറി മിസ്ഫര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്


 വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി
പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനം ഇന്ന്
കാഞ്ഞിരോട്: വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം വൈകീട്ട് 4.30ന് കുടുക്കിമൊട്ട എല്‍.പി സ്കൂളില്‍ നടക്കും. പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, സി. ഇംതിയാസ്, മധു കക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.

ജി.ഐ.ഒ വായനദിന മത്സരം

 
 ജി.ഐ.ഒ വായനദിന മത്സരം
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനദിന മത്സരം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും നസ്രീന നന്ദിയും പറഞ്ഞു.

Saturday, July 14, 2012

WELFARE PARTY MUNDERI PANCHAYATH

RAMADAN SPEECH

ISLAMIC SPEECH

മലര്‍വാടി യൂനിറ്റ്

മലര്‍വാടി യൂനിറ്റ്
പെരിങ്ങത്തൂര്‍: കരിയാട് മൗണ്ട് ഗൈഡ് ഇംഗ്ളീഷ് സ്കൂളില്‍ മലര്‍വാടി ക്ളബ് പ്രവര്‍ത്തനം തുടങ്ങി. വിറാസ് കോളജ് പ്രിന്‍സിപ്പല്‍ പി.എം. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സതീ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മാനേജര്‍ കെ.കെ. ഫൈസല്‍ സംസാരിച്ചു. ഫസിയ ജലീല്‍ സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.

പ്രഭാഷണം ഇന്ന്

പ്രഭാഷണം ഇന്ന്
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍ കിറ്റ് വിതരണോദ്ഘാടനവും ശനിയാഴ്ച നടക്കും. നരേമ്പാറ ഗ്രൗണ്ടില്‍ ഉച്ച രണ്ടിന് നടക്കുന്ന പരിപാടി ജില്ലാ നായിബ് ഖാദി ഹാശിംകുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയംപള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ. സലീം നദ്വി, സദ്റുദ്ദീന്‍ വാഴക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും.

ജി.ഐ.ഒ വായന ദിന ക്വിസ് ഇന്ന്

ജി.ഐ.ഒ വായന ദിന
ക്വിസ് ഇന്ന്
കണ്ണൂര്‍: വായന ദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ക്വിസ് മത്സരം ശനിയാഴ്ച ഉച്ച രണ്ടുമണിക്ക് കൗസര്‍ കോംപ്ളക്സില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
 ഫോണ്‍: 9995953016, 9847952671.

EGYPTH REVOLUTION

GREENFIELD ROAD

Friday, July 13, 2012

EGYPTH REVOLUTION

BAITHU ZAKATH KOZHIKODE

 
 
 
 
 
 
 
 
 
 

ഉദാരമതികളുടെ കനിവില്‍ നിര്‍ധന കുടുംബത്തിന് വീട്

ഉദാരമതികളുടെ കനിവില്‍  
നിര്‍ധന കുടുംബത്തിന് വീട്
മട്ടന്നൂര്‍: കോരിച്ചൊരിയുന്ന മഴയും ചുട്ടുപൊള്ളുന്ന വേനലും സഹിച്ച് രണ്ട് വര്‍ഷത്തോളം ടാര്‍പോളിന്‍ഷീറ്റ് കൊണ്ട് മറച്ച ഷെഡില്‍ കഴിഞ്ഞ നാലംഗ കുടുംബത്തിന്‍െറ വീടെന്ന സ്വപ്നം പൂവണിയുന്നു.   സോളിഡാരിറ്റിയുടെയും മറ്റും സഹായഹസ്തത്താല്‍ ബാര്‍ബര്‍ തൊഴിലാളി മട്ടന്നൂരിനടുത്ത കല്ലൂര്‍ ലക്ഷംവീട് കോളനിയിലെ കെ. അനില്‍കുമാറിനും കുടുംബത്തിനുമാണ് വീട് നിര്‍മിച്ചത്.
ലക്ഷംവീട് കോളനിയില്‍ അനില്‍കുമാറിന്‍െറ വീട് വാസയോഗ്യമല്ലാത്ത അപകടാവസ്ഥയിലായിരുന്നു. ചേരിനിര്‍മാര്‍ജന പദ്ധതിയില്‍പെടുത്തി വീട് പുനര്‍നിര്‍മാണത്തിന് അവസരമൊരുങ്ങിയതോടെ നിലവിലെ വീട്പൊളിച്ച് പദ്ധതി പ്രകാരം നിര്‍മാണം തുടങ്ങി. ലഭിച്ച ആദ്യഗഡു കൊണ്ട് ചുവര്‍ പൂര്‍ത്തിയായെങ്കിലും പിന്നീടുള്ള നിര്‍മാണം നിലച്ചു. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ പദ്ധതിപ്രകാരം ബാക്കിതുക കിട്ടുമായിരുന്നെങ്കിലും ഈ നിര്‍ധന യുവാവിന് സാധിച്ചില്ല. ചുവരില്‍ ഒതുങ്ങിയ വീടിന് സമീപം പ്ളാസ്റ്റിക് ഷീറ്റ്കൊണ്ട് ഷെഡ്കെട്ടി  അനില്‍കുമാറും ഭാര്യയും രണ്ട് മക്കളും താസിച്ചുവരുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍െറ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനമാണ് അനില്‍കുമാറിന്‍െറ പാതിവഴിയില്‍ നിലച്ച വീട് നിര്‍മാണം ഒരുപരിധിവരെ പൂര്‍ത്തിയാക്കാനായത്. കുടുംബത്തിന്‍െറ ദുരിതജീവിതം അറിഞ്ഞ സോളിഡാരിറ്റി മട്ടന്നൂര്‍ യൂനിറ്റ് കോണ്‍ക്രീറ്റിനാവശ്യമായ മുഴുവന്‍ സിമന്‍റും എത്തിച്ചുകൊടുത്തു. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്‍െറ സഹായവും നാട്ടിലെ ഉദാരമതികളില്‍നിന്ന് സ്വരൂപിച്ച പണവും കൊണ്ടാണ് ഇന്നലെ വീടിന്‍െറ കോണ്‍ക്രീറ്റ് നടത്തിയത്. ഏതാനും എന്‍.എസ്.എസ് വളന്‍റിയര്‍മാരും നിര്‍മാണ പ്രവൃത്തിയില്‍ പങ്കാളികളായി. രണ്ടാഴ്ച മുമ്പ് ഇതേ കോളനിയിലെ നിര്‍ധനരായ കബീറിനും കുടുംബത്തിനും മട്ടന്നൂര്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ് വീട് നിര്‍മിച്ചു നല്‍കിയിരുന്നു. മാതൃകാ പ്രവര്‍ത്തനത്തിന്‍െറ മറ്റൊരേട് കൂടിയാണ് ഇന്നലെ എഴുതിച്ചേര്‍ക്കപ്പെട്ടത്.  കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍, സോളിഡാരിറ്റി ഏരിയാ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍, മട്ടന്നൂര്‍ യൂനിറ്റ് പ്രസിഡന്‍റ് പി.എം. മഅ്റൂഫ്, മട്ടന്നൂര്‍ കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ. സജി ആര്‍. കുറുപ്പ്, കോളനിവാസികളായ കെ. കരീം, ഇ. റഹീം എന്നിവര്‍ നിര്‍മാണ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.

രവം മാഗസിന്‍ പ്രകാശനം ചെയ്തു

 
 രവം മാഗസിന്‍ പ്രകാശനം ചെയ്തു
കണ്ണൂര്‍: സാമൂഹിക പ്രതിബദ്ധതയുള്ള രചനകളുടെ അഭാവമാണ് സാഹിത്യ മേഖലയെ രോഗാതുരമാക്കുന്നതെന്ന് എഴുത്തുകാരനും വിമര്‍ശകനുമായ ടി.പി. വേണുഗോപാലന്‍. പൊലീസ് ക്ളബില്‍ രവം മാഗസിന്‍ പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത സ്പര്‍ശിയായ പ്രമേയങ്ങള്‍ കഥകളിലുണ്ടാവാത്തിടത്തോളം കാലം കഥകള്‍ക്ക് ജീവ ചൈതന്യമുണ്ടാവുകയില്ളെന്നും അദ്ദേഹം പറഞ്ഞു. രവം മാഗസിന്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ.പി.എ. റഹീം ഉദ്ഘാടനം ചെയ്തു.
തനിമ കലാസാഹിത്യ വേദി ജില്ലാ രക്ഷാധികാരി ടി.കെ. മുഹമ്മദലി മാഗസിന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് സാംസ്കാരിക സംഗമവവും കവിയരങ്ങും നടന്നു. സംഗമത്തില്‍ കവി കെ.സി. ഉമേഷ് ബാബു, ഡോ. എം.ജി. മല്ലിക, ടി.കെ.ഡി. മുഴപ്പിലങ്ങാട് എന്നിവര്‍ സംസാരിച്ചു. കവിയരങ്ങില്‍ സതീശന്‍ മോറായി, മൊയ്തു മായിച്ചാന്‍കുന്ന്, സി.കെ. മുനവ്വര്‍, തമ്പാന്‍, എം.ടി. ഗിരിജാ കുമാരി, ഷംസുദ്ദീന്‍ നരയമ്പാറ, പുരുഷന്‍ ചെറുകുന്ന് എന്നിവര്‍ കവിത അവതരിപ്പിച്ചു. രവം എഡിറ്റര്‍ കളത്തില്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.

ജനകീയ പ്രക്ഷോഭം: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി

 
 
 ജനകീയ പ്രക്ഷോഭം: ഗ്രീന്‍ഫീല്‍ഡ്
റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി
ചക്കരക്കല്ല്:  നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തി. മൂന്നുദിവസമായി തുടരുന്ന ശക്തമായ ജനകീയ പ്രക്ഷോഭമാണ് സര്‍വേ നിര്‍ത്താന്‍ കാരണം. ജില്ലാകലക്ടര്‍ കണ്ണൂരിലില്ലാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളും സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ കഴിയാത്തതും സര്‍വേ താല്‍ക്കാലികമായി നിര്‍ത്താന്‍ കാരണമായി. കലക്ടര്‍ കണ്ണൂരിലത്തെുന്നമുറക്ക് ചര്‍ച്ചക്ക് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍ അറിയിച്ചു.
12ന് രാവിലെ സര്‍വേ നടക്കുന്ന മാച്ചേരിയിലും പരിസരപ്രദേശത്തും വന്‍ ജനാവലി എത്തിയിരുന്നു. ഒമ്പതുമണിക്ക് സര്‍വേ നടപടി തുടങ്ങിയപ്പോള്‍ പ്രദേശവാസികളുടെ പ്രക്ഷോഭവും ശക്തമായി. ഇതിനിടയില്‍ നാട്ടുകാര്‍ കണ്ണൂര്‍-ചക്കരക്കല്ല് റോഡ് ഉപരോധിച്ചു. ചക്കരക്കല്ല് ടൗണ്‍ മുതല്‍ ഏച്ചൂര്‍ വരെ റോഡില്‍ കല്ലുകളും മരത്തടികളും നിരത്തി ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഉപരോധത്തിന്‍െറ ഭാഗമായി ചക്കരക്കല്ല്-കാപ്പാട് പ്രദേശത്തെ വിവിധ റോഡുകളിലും തടസ്സം സൃഷ്ടിച്ചതോടെ സര്‍വേ നടപടികള്‍ മുടങ്ങി. തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരായ 90ഓളം പേരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയെങ്കിലും വിവിധ പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ പേരത്തെുകയും പ്രതിരോധം ശക്തമാവുകയും ചെയ്തു. സമരക്കാരെ നേരിടാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ ഉപരോധം വൈകീട്ട് വരെ നീണ്ടു. ഇതിനിടയില്‍ മന്ത്രി കെ.സി. ജോസഫിന്‍െറ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സര്‍വേ നടപടി തുടരുന്നതെന്നും നാട്ടുകാര്‍ സഹകരിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചെങ്കിലും ജനം പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാലുമണിയോടെ സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.
കണ്ണൂര്‍ തഹസില്‍ദാര്‍ സി.എ. ഗോപിനാഥ്, എയര്‍പോര്‍ട്ട് അതോറിറ്റി തഹസില്‍ദാര്‍ പി. ഗോവിന്ദന്‍, റൂബി കണ്‍സള്‍ട്ടന്‍റ് കെ. വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സര്‍വേ. ജനപ്രതിനിധികള്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് സമരം നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. പേരാവൂര്‍ സി.ഐ കെ.എസ്. ഷാജി, ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ തന്നെ വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. മൂന്നുദിവസമായി രണ്ട് കിലോമീറ്ററോളം ദൂരമാണ് സര്‍വേ നടത്തിയത്.
പ്രകടനം നടത്തി
ചക്കരക്കല്ല്: ഗ്രീന്‍ഫീല്‍ഡ് റോഡ് സര്‍വേ നിര്‍ത്തിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നാട്ടുകാര്‍ ചക്കരക്കല്ല് ബസാറില്‍ പ്രകടനം നടത്തി. സര്‍വേ നടത്തിയ മാച്ചേരി, മൗവ്വച്ചേരി പ്രദേശങ്ങളിലാണ് പ്രകടനം നടത്തിയത്. സമരസമിതി പ്രവര്‍ത്തകരായ ഡോ. എം. മുഹമ്മദലി, കെ. സുധി, യു.ടി. ജയന്ത്, രാജന്‍ കാപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രകടനം ചക്കരക്കല്ല് ടാക്സി സ്റ്റാന്‍ഡില്‍ സമാപിച്ചു. പ്രകടനത്തിന് ശേഷം മധുരപലഹാര വിതരണവും നടന്നു.

സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് വേണ്ടി നിയമം നിര്‍മിക്കുന്നു-സോളിഡാരിറ്റി

സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്ക് വേണ്ടി നിയമം നിര്‍മിക്കുന്നു-സോളിഡാരിറ്റി
കോഴിക്കോട്: 2008ല്‍ നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍തട നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് 2005 വരെയുള്ള പാടംനികത്തലുകള്‍ക്ക് നിയമസാധുത നല്‍കാനുള്ള പുതിയ നിര്‍ദേശത്തിലൂടെ  സര്‍ക്കാര്‍ നടത്തുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം പ്രസ്താവനയില്‍ പറഞ്ഞു. തണ്ണീര്‍തട നിയമം പാസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ റവന്യൂ വകുപ്പ് ഇതുവരെ തയാറായിട്ടില്ല. യു.ഡി.എഫിലെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്‍െറ നേതൃത്വത്തില്‍ വന്‍കിട ഭൂ ഉടമകള്‍ക്കുവേണ്ടി നിയമത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. എസ്റ്റേറ്റുടമകളുമായുള്ള കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം തോല്‍ക്കുന്നത് ഇതിന്‍െറ ഭാഗമായാണ്. തോട്ടഭൂമികളുടെ കാര്യത്തില്‍ തത്തുല്യമായ നിയമം തൊട്ടുമുമ്പുള്ള യു.ഡി.എഫ് ഗവണ്‍മെന്‍റ് കൊണ്ടുവന്നിരുന്നു. മരവിച്ചുകിടന്നിരുന്ന ഈ നിയമത്തേയും  പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നിര്‍ദേശം പുതിയ യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ഒന്നാം പൊതുബജറ്റില്‍ ധനമന്ത്രി കെ.എം. മാണി മുന്നോട്ടുവെച്ചിരുന്നു. സര്‍ക്കാര്‍ ഒത്താശയോടെതന്നെ ഭൂമികൈയേറ്റവും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തി പിന്നീട് ഒരു തീയതി വെച്ച് അതിനെ നിയമവിധേയമാക്കുന്ന സ്ഥിരം  രീതികളുടെ തനിയാവര്‍ത്തനമാണ് പുതിയ നീക്കവും.

പെട്ടിപ്പാലം: പഞ്ചായത്ത് ഓഫിസ് ധര്‍ണ നടത്തി

 പെട്ടിപ്പാലം: പഞ്ചായത്ത് ഓഫിസ്
ധര്‍ണ നടത്തി
തലശ്ശേരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന്‍െറ ഭാഗമായി പഞ്ചായത്ത് വളയല്‍ സമരത്തിനത്തെിയ വനിതകളെ വന്‍ പൊലീസ് സന്നാഹത്തില്‍ തടഞ്ഞു. ബുധനാഴ്ച രാവിലെ 10.30ഓടെ ന്യൂമാഹി പഞ്ചായത്ത് ഓഫിസിന് മുന്നിലായിരുന്നു സംഭവം. സമരത്തിനത്തെിയ ‘മദേഴ്സ് എഗെന്‍സ്റ്റ് വേസ്റ്റ് ഡമ്പിങ്’ പ്രവര്‍ത്തകരെയാണ് ന്യൂമാഹി എസ്.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയായിരുന്നു. 
പഞ്ചായത്ത് ഭരണസമിതിയും  രാഷ്ട്രീയകക്ഷികളും മാലിന്യ പ്രശ്നത്തില്‍  വഞ്ചനാപരമായ നിലപാടെടുത്തതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. സമരം സാമൂഹിക പ്രവര്‍ത്തക സുല്‍ഫത്ത് സുബ്രഹ്മണ്യം  ഉദ്ഘാടനം ചെയ്തു. ജബീന ഇര്‍ഷാദ് സംസാരിച്ചു.