ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 23, 2013

10 YEARS


GUIDANCE


പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്

പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ 24ന് രാവിലെ 8.30 മുതല്‍ പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ് നടത്തും. താല്‍പര്യമുള്ളവര്‍ 9847452248, 9447888489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

AFSAK GURU


പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി

 
 
 
 
 
പണിമുടക്കില്‍ വലഞ്ഞവര്‍ക്ക്
ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി
 കണ്ണൂര്‍: പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണവുമായി സോളിഡാരിറ്റി പ്രവര്‍ത്തകര്‍. പണിമുടക്കിന്‍െറ രണ്ടാം ദിനമായ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്കും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും ആശ്വാസമായാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മിക്കുന്ന മലബാര്‍ ഫ്രീഡം ചപ്പാത്തിയും കറിയുമാണ് പ്രവര്‍ത്തകര്‍ വിതരണം ചെയതത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുമായി നൂറോളം പൊതി ഭക്ഷണമാണ് വിതരണം ചെയ്തത്.
സോളിഡാരിറ്റി താണ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ല സെക്രട്ടറി ടി.പി. ഇല്യാസ് ഉദ്ഘാടനം ചെയ്തു.  ജില്ല സമിതി അംഗം കെ.എന്‍. ജുറൈജ്, താണ യൂനിറ്റ് പ്രസിഡന്‍റ് കെ.എന്‍. ജാബിര്‍, ബി. യാസിര്‍, ഇബ്രാഹിം, ടി. താജുദ്ദീന്‍ ഷാന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Wednesday, February 20, 2013

മാര്‍ച്ച് നടത്തി

 മാര്‍ച്ച് നടത്തി
പെരിങ്ങാടി: ടെന്‍ഡര്‍ വിളിക്കാതെ 13 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയ ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
ജില്ല സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജബീന അര്‍ഷാദ്, സാലി, എ.പി.അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി

 
 പോപ്പുലര്‍ ഫ്രണ്ടിന്‍െറ പ്രകടനം നിരോധിച്ചത് ജനാധിപത്യ വിരുദ്ധം -സോളിഡാരിറ്റി
കണ്ണൂര്‍: ഫെബ്രുവരി 17ന് പോപ്പുലര്‍ ഫ്രണ്ട് നടത്താന്‍ തീരുമാനിച്ച പ്രകടനം അനുമതി നല്‍കിയതിന് ശേഷം തികച്ചും ബാലിശമായ കാരണങ്ങള്‍ നിരത്തി ഒരുദിവസം മുമ്പ് തടഞ്ഞ ജില്ല കലക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഒരു ജനാധിപത്യ ക്രമത്തില്‍ എതിര്‍സംഘടനകളുടെ അനുവാദത്തോടുകൂടി മാത്രമേ പ്രതികരണങ്ങള്‍ സംഘടിപ്പിക്കാവൂ എന്നാണെങ്കില്‍ ഇവിടെ ഒരു സംഘടനക്കും പ്രകടനത്തിന് അനുവാദം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയില്ല.
ജില്ല പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് റിയാസ്, ടി.പി. ഇല്യാസ്, കെ. മുഹമ്മദ് നിയാസ്, ബി. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. എ.പി. അജ്മല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏകദിന കുടുംബ സഹവാസം നാളെ

 ഏകദിന കുടുംബ സഹവാസം
നാളെ (2013 ഫെബ്രുവരി 21 വ്യാഴം)

കാഞ്ഞിരോട്: ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നാളെ  (2013 ഫെബ്രുവരി 21 വ്യാഴം) ഏകദിന കുടുംബ സഹവാസം സംഘടിപ്പിക്കുന്നു.  കാഞ്ഞിരോട് ഹിദായത്ത് നഗര്‍ അല്‍ഹുദാ കാമ്പസില്‍  നടക്കുന്ന പരിപാടിയില്‍  "ഇസ്ലാമിക പ്രസ്ഥാനം: സാരവും സന്ദേശവും' എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് യു.പി. സിദ്ദീഖ് മാസ്റ്ററും "കുടുംബജീവിതം: ദൃഡതയും ഭദ്രതയും' എന്ന വിഷയത്തില്‍ നൂറുല്‍ ഇസ്ലാം മസ്ജിദ കോവൂര്‍ ഖത്തീബ് ടി.പി മുഹമ്മദ് ശമീമും "പ്രൊഫെറ്റിക് പാരന്‍റിങ്' എന്ന വിഷയത്തില്‍ CHRD സീനിയര്‍ ട്രെയിനര്‍ ആന്‍ഡ് കൗണ്‍സിലര്‍  സുശീര്‍ ഹസ്സനും ക്ളാസ്സുകള്‍ എടുക്കും.  അഹമ്മദ് പാറക്കല്‍, സി. അഹമ്മദ് മാസ്റ്റര്‍,  യു. വി. സുബൈദ തുടങ്ങിയവര്‍ സംബന്ധിക്കും.

Tuesday, February 19, 2013

SOLIDARITY


SOLIDARITY


KUDUMBA SANGAMAM


അക്രമികളെ ഒറ്റപ്പെടുത്തണം: സോളിഡാരിറ്റി

 അക്രമികളെ ഒറ്റപ്പെടുത്തണം: സോളിഡാരിറ്റി
കാഞ്ഞിരോട് : കൊട്ടാനച്ചേരിയിലും പരിസര പ്രദേശങ്ങളിലും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന് സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് എക്സിക്യൂട്ടീവ് യോഗം ആവശ്യപെട്ടു . രാഷ്ട്രീയ കക്ഷികള്‍ പാര്‍ട്ടി വളര്‍ത്താന്‍ ആക്രമത്തിന്‍്റെയും വെല്ലുവിളിയുടെയും പാത വെടിഞ്ഞ് സമാധാനത്തിന്‍്റെയും ജനസേവനത്തിന്‍്റെയും വഴികള്‍ സ്വീകരിക്കണം . പോലീസ് ജാഗ്രത പാലിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുകയും വേണം. പ്രദേശത്ത് അടിക്കടി ഉണ്ടാവുന്ന അക്രമസംഭവങ്ങളെ സോളിഡാരിറ്റി എക്സിക്യൂട്ടീവ് യോഗം ശക്തമായ ഭാഷയില്‍ അപലപിച്ചു . സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് പ്രസിടന്‍്റ് കെ. സജീം അധ്യക്ഷത വഹിച്ചു. പി. ബി.എം. ഫര്‍മീസ്, പി. സി. ഷമീം, കെ. റഹീം, സി. എച്. മുസ്തഫ മാസ്റ്റര്‍, പി. സി. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

MEDIA ONE


MADHYAMAM WEEKLY


ചൊക്ളി പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍

 വെല്‍ഫെയര്‍ പാര്‍ട്ടി ചൊക്ളി പഞ്ചായത്ത്
പ്രഖ്യാപന കണ്‍വെന്‍ഷന്‍
ചൊക്ളി: വെല്‍ഫെയര്‍ പാര്‍ട്ടി ചൊക്ളി പഞ്ചായത്ത് പ്രഖ്യാപന കണ്‍വെന്‍ഷന്‍ ജില്ല പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി ഉദ്ഘാടനം ചെയ്തു. യു.കെ. സെയ്ദ് അധ്യക്ഷത വഹിച്ചു. മോഹനന്‍ കുഞ്ഞിമംഗലം ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. പി.വി. പര്‍വേസ്, സി.എം. മുസ്തഫ, സി.പി. അശ്റഫ്, ഹരിത രമേശ്, എം.പി. രാംദാസ്, എം.പി. അബ്ദുല്‍ റഹ്മാന്‍, ജയന്‍ പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. രാധാകൃഷ്ണന്‍ കൂടാളി പാര്‍ട്ടി പതാക നിയുക്ത പ്രസിഡന്‍റ് സി.എം. മുസ്തഫക്ക് ചടങ്ങില്‍ കൈമാറി. സി.കെ. ജലീല്‍ സ്വാഗതം പറഞ്ഞു.

രാഷ്ട്രീയ സംഘര്‍ഷം: കൊടിതോരണങ്ങളും കൊടിമരവും നീക്കി

 രാഷ്ട്രീയ സംഘര്‍ഷം: കൊടിതോരണങ്ങളും
കൊടിമരവും നീക്കി
 മുണ്ടേരിമൊട്ട, പടന്നോട്ട്, കൊട്ടാനച്ചേരി പ്രദേശങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിവിധ സംഘടനകളുടെ കൊടിമരങ്ങളും സ്തൂപങ്ങളും ചക്കരക്കല്ല് പൊലീസ് നീക്കി. ഏച്ചൂര്‍, കൊട്ടാനച്ചേരി പ്രദേശങ്ങളില്‍ ഒരുമാസത്തോളമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞയാഴ്ച കൊട്ടാനച്ചേരിയില്‍ നടന്ന സംഘട്ടനത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. അതിനിടയിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കൊട്ടാനച്ചേരിയിലെ എസ്.ഡി.പി.ഐ ഓഫിസ് തകര്‍ക്കുകയും മൂന്ന് പ്രവര്‍ത്തകരെ മര്‍ദിക്കുകയും വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തത്.  പ്രദേശത്തെ വൈദ്യുതി തൂണുകളില്‍ സ്ഥിരമായി വിവിധ സംഘടനകള്‍ എഴുതുന്നതും പതിവാണ്. ഇതിനെതുടര്‍ന്ന് പ്രദേശത്ത് പലപ്പോഴും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ആക്രമണവും അരങ്ങേറാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്ത്രീപീഡനം: വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല

 
 
 
 
 
 സ്ത്രീപീഡനം: വെല്‍ഫെയര്‍ 
പാര്‍ട്ടി പ്രതിഷേധ ജ്വാല
കണ്ണൂര്‍: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ. കുര്യന്‍ ഒൗദ്യോഗിക സ്ഥാനങ്ങളില്‍നിന്ന് രാജിവെക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി ആരോപിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സൂര്യനെല്ലി, കവിയൂര്‍, കിളിരൂര്‍ തുടങ്ങിയ മുഴുവന്‍ സ്ത്രീപീഡന കേസുകളും പുനരന്വേഷിച്ച് അതിവേഗം പൂര്‍ത്തിയാക്കണം. സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കണ്ണൂര്‍ എം.പി കെ. സുധാകരന്‍ നടത്തിയ പ്രസ്താവന ധിക്കാരപരമാണ്. ജസ്റ്റിസ് ബസന്തിനെപോലുള്ള ന്യായാധിപന്മാര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് അപലപനീയമാണ്. സ്ത്രീസുരക്ഷയും ശാക്തീകരണവും മുഖ്യ രാഷ്ട്രീയ അജണ്ടയാക്കി വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ മാതൃകകള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ല ജന. സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗങ്ങളായ ജബീന ഇര്‍ഷാദ്, മധു കക്കാട്, യു.കെ. സെയ്ദ് എന്നിവര്‍ സംസാരിച്ചു. ഷാഹിന ലത്തീഫ് സ്വാഗതവും സി. ഇംതിയാസ് നന്ദിയും പറഞ്ഞു.
പാര്‍ട്ടി ജില്ല ആസ്ഥാനത്തില്‍നിന്ന് ആരംഭിച്ച പ്രകടനം കാല്‍ടെക്സ്, സ്റ്റേഡിയം വഴി പഴയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തെളിയിച്ചു. വി.കെ. ഖാലിദ്, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, എന്‍.എം. ശഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍ട്രല്‍ ജയില്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു

 
സെന്‍ട്രല്‍ ജയില്‍ ലൈബ്രറിക്ക്
പുസ്തകങ്ങള്‍ സമ്മാനിച്ചു
കണ്ണൂര്‍: അക്ഷരങ്ങളുടെ ലോകത്ത് വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ളെന്നും വായനയുടെ ശരിയായ ആസ്വാദനവും വിജ്ഞാനസമ്പാദനവും നല്‍കുന്ന അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും ഡയലോഗ് സെന്‍റര്‍ ജില്ല സെക്രട്ടറി കളത്തില്‍ ബഷീര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറിയിലേക്ക്, ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പ്രധാന കൃതികള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയില്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് ഡയലോഗ് സെന്‍റര്‍ വൈസ് പ്രസിഡന്‍റ് കെ.പി.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ജയിലര്‍ അനില്‍ കുമാര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ജയില്‍ ഖത്തീബ് കെ. അമീര്‍, ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ മുകേഷ് എന്നിവര്‍ സംസാരിച്ചു.

സുധാകരന്‍ മാപ്പു പറയണം -ജി.ഐ.ഒ

 സുധാകരന്‍ മാപ്പു പറയണം -ജി.ഐ.ഒ
കണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ പരാമര്‍ശിച്ച് കെ. സുധാകരന്‍ എം.പി നടത്തിയ പ്രസ്താവന സ്ത്രീപീഡകരായ സുഹൃത്തുക്കളെ രക്ഷിക്കാനാണെന്ന് ജി.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
ഇനിയും ഇത്രയും ക്രൂരത നിറഞ്ഞ പ്രസ്താവനകളുമായി രംഗത്തുവന്നാല്‍ അദ്ദേഹം സ്ത്രീകളുടെ ചൂലിനടി നേരിടേണ്ടിവരുമെന്ന് ജി.ഐ.ഒ മുന്നറിയിപ്പ് നല്‍കി.
പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം പരസ്യമായി മാപ്പുപറയണമെന്നും ജി.ഐ.ഒ ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഹസ്ന അധ്യക്ഷത വഹിച്ചു

കൊട്ടാനച്ചേരി അക്രമം: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊട്ടാനച്ചേരി അക്രമം: രണ്ട്
സി.പി.എം  പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചക്കരക്കല്ല്: കൊട്ടാനച്ചേരിയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തു. തലമുണ്ട കോവുമ്മല്‍ വിജേഷ്, കണയന്നൂര്‍ ഒറോറക്കണ്ടി രാജേഷ് എന്നിവരെയാണ് സിറ്റി സി.ഐ ടി.കെ. രത്നകുമാറും സംഘവും അറസ്റ്റുചെയ്തത്. കോടന്‍വീട്ടില്‍ വിജേഷ്, പ്രദീപന്‍, സന്തോഷ് തുടങ്ങി 20 പേര്‍ക്കെതിരെയാണ് കേസ്. 17ന് രാത്രിയാണ് കൊട്ടാനച്ചേരിയില്‍ സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം ഉടലെടുത്തത്. ഒരാഴ്ച മുമ്പ് ഇവിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി എസ്.ഡി.പി.ഐ ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Monday, February 18, 2013

ADMISSION



PRABODHANAM WEEKLY


ന്യൂമാഹി പഞ്ചായത്ത് ഓഫിസ് ധര്‍ണ ഇന്ന്

ന്യൂമാഹി പഞ്ചായത്ത്
ഓഫിസ് ധര്‍ണ ഇന്ന്
പെരിങ്ങാടി: സാമ്പത്തിക അഴിമതി ആരോപിക്കപ്പെട്ട ന്യൂമാഹി പഞ്ചായത്ത് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി തിങ്കളാഴ്ച ധര്‍ണ നടത്തും.  പി.ബി.എം. ഫെര്‍മീസ് ഉദ്ഘാടനം ചെയ്യും.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല ഇന്ന്

 വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ ജ്വാല ഇന്ന്
കണ്ണൂര്‍: സൂര്യനെല്ലി ഉള്‍പ്പെടെയുള്ള സ്ത്രീപീഡന കേസുകള്‍ പുനരന്വേഷിക്കുക, പി.ജെ. കുര്യന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രകടനവും പ്രതിഷേധ ജ്വാലയും ഇന്ന് വൈകീട്ട് 4.30ന് കണ്ണൂരില്‍ നടക്കും. ട്രെയ്നിങ് സ്കൂളിന് സമീപമുള്ള ജില്ല ആസ്ഥാനത്തുനിന്ന് ആരംഭിക്കുന്ന പ്രകടനം പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റിയംഗം റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോട്ടാനിച്ചേരിയില്‍  എസ്.ഡി.പി.ഐ
പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
  കണ്ണൂര്‍: കോട്ടാനിച്ചേരിയില്‍ മൂന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. എസ്.ഡി.പി.ഐ കോട്ടാനിച്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തകര്‍ത്തു. ഞായറാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. വെട്ടേറ്റ പടന്നോട്ടെ റഊഫ്, സാബിത്ത്, കോട്ടാനിച്ചേരിയിലെ മനാഫ് എന്നിവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈക്കും കാലിനുമാണ് മൂന്ന് പേര്‍ക്കും പരിക്കേറ്റത്. സംഭവത്തില്‍ രണ്ടു പേരെ ചക്കരക്കല്ല് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ രാജീവിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. മാരകായുധങ്ങളുമായത്തെിയ 20 അംഗ സി.പി.എം സംഘമാണ് അക്രമം അഴിച്ചു വിട്ടതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.

ഖിദ്മ സുഹൃദ് സംഗമം

 
 ഖിദ്മ സുഹൃദ് സംഗമം
കണ്ണൂര്‍: പാവപ്പെട്ടവന്‍െറ കണ്ണീരൊപ്പാന്‍ കഴിയുന്ന ആര്‍ദ്ര മനസ്സുള്ളവര്‍ക്കേ നല്ല മനുഷ്യനാവാന്‍ കഴിയൂവെന്ന് കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ് അമാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് യൂനിറ്റുകളും ഏര്‍ളി ഡിസീസ് ഡിറ്റക്ഷന്‍ ക്ളിനിക്കുമടങ്ങുന്ന ഒന്നേ മുക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച ഖിദ്മ മെഡിക്കല്‍ സെന്‍ററിന്‍െറ  ഉദ്ഘാടനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന ‘കാരുണ്യത്തിന്‍െറ  കൈയൊപ്പ്’ പദ്ധതി സുപ്രീംകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് വി. ഖാലിദ് നിര്‍വഹിച്ചു. വൃക്ക രോഗികള്‍ക്ക് ഡയാലിസിസ് സ്പോണ്‍സര്‍ ചെയ്യുന്ന പദ്ധതിയില്‍ ഒ.വി. മഹമൂദ് എന്‍ജിനീയര്‍ ആദ്യ അംഗത്വമെടുത്തു. കാംബസാര്‍ ജുമാമസ്ജിദ് ഖതീബ് ഹാഫിസ് അനസ് മൗലവി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.  ഖിദ്മ ചെയര്‍മാന്‍ ഡോ. പി. സലീം അധ്യക്ഷത വഹിച്ചു. ഡോ. വി. ഇദ്രീസ്, ഡോ. എം. മുഹമ്മദലി, ബി.കെ. ഫസല്‍, ഡോ. എം. മുഹമ്മദ് റജീസ് എന്നിവര്‍ സംസാരിച്ചു. കെ.എസ്. മുഹമ്മദലി ഹാജി, കെ.എസ്. സുബൈര്‍ ഹാജി, കമ്പില്‍ മുസ്തഫ ഹാജി, അഹമ്മദ് പാറക്കല്‍, അബ്ദുല്‍ ബാരി, ഖാലിദ് ഹാജി, ടി.പി. മുഹമ്മദ് ഹനീഫ ഹാജി എന്നിവര്‍ സംബന്ധിച്ചു.

സുധാകരനെ നിലക്കുനിര്‍ത്തണം -വെല്‍ഫെയര്‍ പാര്‍ട്ടി

 
സുധാകരനെ നിലക്കുനിര്‍ത്തണം
-വെല്‍ഫെയര്‍ പാര്‍ട്ടി
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം.പിയുമായ കെ.സുധാകരന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. അംബുജാക്ഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനപ്രതിനിധിയില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ് സുധാകരനില്‍നിന്ന് സംഭവിച്ചത്. ആരെയും എന്തും പറയാന്‍ അധികാരമുണ്ടെന്ന് ധരിച്ച് നിഗളിച്ചു നടക്കുന്ന സുധാകരനെ പോലുള്ള നേതാക്കളെ മൂക്കുകയറിടാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ കുര്യനെ എം.പി സ്ഥാനത്തു നിന്ന് മാറ്റിനിര്‍ത്തി പുനരന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യമുന്നയിച്ച് പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sunday, February 17, 2013

JIH CITY


ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച

 ജി.ഐ.ഒ ഫേസ്ബുക് ചര്‍ച്ച
കണ്ണൂര്‍: ‘സ്ത്രീ, വിപ്ളവം, പ്രണയം’ എന്ന തലക്കെട്ടില്‍ ജി.ഐ.ഒ ജില്ല കമ്മിറ്റി ഫേസ്ബുക് ചര്‍ച്ച സംഘടിപ്പിച്ചു. 100 ഓളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.