ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, September 14, 2011

MALARVADY

ബാലസംഘം യൂനിറ്റ് രൂപവത്കരിച്ചു
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘത്തിന്റെ എടയന്നൂര്‍ യൂനിറ്റ് രൂപവത്കരിച്ചു. സി.എച്ച്. മുസ്തഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ടി.കെ. അസ്ലം സംസാരിച്ചു. സാജിദ അസീസ് സമ്മാനം വിതരണം ചെയ്തു. മുഹമ്മദ് ഷഹീന്‍ സ്വാഗതവും ഫാത്തിമത്ത് തുബ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ഭാരവാഹികള്‍: ഹലിംഷ (പ്രസി.), ഷിനു റഫീഖ് (സെക്ര.).

Tuesday, September 13, 2011

KANHIRODE NEWS

 
 കാറും ലോറിയും കൂട്ടിയിടിച്ചു
കാഞ്ഞിരോട്: ചരക്കുലോറി കാറിനിടിച്ച് കാര്‍ തകര്‍ന്നു. കാര്‍ ഡ്രൈവര്‍ നാരായണന്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍^മട്ടന്നൂര്‍ റോഡില്‍ കാഞ്ഞിരോട് മദ്റസക്ക് സമീപം ഇന്നലെ വൈകീട്ടാണ് അപകടം. 
കണ്ണൂരില്‍നിന്ന് മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ലോറിയും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
ബൈക്ക് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്
കാഞ്ഞിരോട്: ബൈക്കിടിച്ച് വഴിയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്ക്. കുടുക്കിമൊട്ടയില്‍ രാമചന്ദ്രന്‍  (52), ബൈക്ക് യാത്രക്കാരനായ പി.പി. മുസമ്മില്‍ എന്നിവരെ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം കുടുക്കിമൊട്ട കള്ള് ഷാപ്പിനു സമീപമാണ് അപകടം. ചക്കരക്കല്‍ പൊലീസ് കേസെടുത്തു.

Sunday, September 11, 2011

UAE KANNUR DIST ISLAMIC ASSOCIATION

KANHIRODE NEWS

പ്രവേശോത്സവം
പുറവൂര്‍: പുറവൂര്‍ ശാഖ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ പ്രവേശോത്സവം നടത്തി. ബഷീര്‍ ദാരിമി ഹൈതമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പി.സി. കുഞ്ഞിമുഹമ്മദ് ഹാജി, എം.പി. മുഹമ്മദലി, പി.സി. അഹമ്മദ്കുട്ടി, പി.സി. നൌഷാദ്, ഇബ്രാഹിം എടവച്ചാല്‍, ഹാരിസ് എടവച്ചാല്‍ എന്നിവര്‍ സംസാരിച്ചു

QSC CHAKKARAKAL

ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍
ഉദ്ഘാടനം
ചക്കരക്കല്ല്: ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ രണ്ടാം ബാച്ച് ചക്കരക്കല്ല് സഫ സെന്ററില്‍ ജില്ലാ കോഓഡിനേറ്റര്‍ എന്‍. മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
 കെ. ഹിശാം മാസ്റ്റര്‍, കെ.കെ. ഇബ്രാഹിം മാസ്റ്റര്‍, ഇ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.

ONAM KIT

 ഓണക്കിറ്റ്
ചക്കരക്കല്ല്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. കാഞ്ഞിരോട് ഏരിയ സെക്രട്ടറി സി.ടി. ഷഫീഖ് ഉദ്ഘാടനം ചെയ്തു.
സി.ടി. അഷ്കര്‍ അധ്യക്ഷത വഹിച്ചു. എം. സജീദ്, അഷ്റഫ് കോയ്യോട്, ഗഫൂര്‍ ചെമ്പിലോട് എന്നിവര്‍ സംസാരിച്ചു.
കക്കാട്: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കക്കാട് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി. യൂനിറ്റ് പ്രസിഡന്റ് ടി. അസൂറ, കെ.എന്‍.സാഹിദ, ടി.കെ. ജമീല, കെ.എല്‍. സുബൈദ, റോഷ്നി ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 
 


 ഈദ്-ഓണം സുഹൃദ്സംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചക്കരക്കല്ല് സഫ സെന്ററില്‍ ഓണം^ഈദ് സുഹൃദ് സംഗമം നടത്തി. എടക്കാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രകാശിനി ഉദ്ഘാടനം ചെയ്തു. പി. ശാക്കിറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിദീപം സ്കൂള്‍ പ്രധാനാധ്യാപിക ജലറാണി ടീച്ചര്‍, കാര്‍ത്യായനി ടീച്ചര്‍, പെരളശേãരി പഞ്ചായത്ത് മെംബര്‍ പി. സുബൈദ, പി. ആരിഫ, സക്കീന ടീച്ചര്‍, എ. ഷമീമ എന്നിവര്‍ സംസാരിച്ചു.

Tuesday, September 6, 2011

NORKA

നോര്‍ക്ക അറ്റസ്റ്റേഷന്
കണ്ണൂരില്‍ തുടക്കം
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഇനി കണ്ണൂരിലും നടത്താം. ജില്ലാതല സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്റെ ആദ്യ ക്യാമ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. കോഴിക്കോട് നോര്‍ക്ക റൂട്ട്സ് ഒതന്റിക്കേഷന്‍ ഓഫിസര്‍ ഡി.എം. മുഹമ്മദ് ഷെരീഫ്, സെന്റര്‍ മാനേജര്‍ വി.സെന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കേരള സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനാണ്  ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16ന് സംസ്ഥാനത്തെ ആദ്യ നോര്‍ക്ക ഓഫിസ് കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഒതന്റിഫിക്കേഷന്‍ ഓഫിസര്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളിലാണ് അറ്റസ്റ്റേഷന് സൌകര്യമുള്ളത്. യു.എ.ഇ, സൌദിഅറേബ്യ എംബസി അറ്റസ്റ്റേഷനുള്ള ക്യാമ്പാണ് കണ്ണൂരില്‍ നടന്നത്. യു.എ.ഇ 1500രൂപ, സൌദി 500, കുവൈത്ത് 1000, എച്ച്.ആര്‍.ഡി 500 എന്നിങ്ങനെയാണ് എംബസി ഫീസ്. നോര്‍ക്കയുടെ ഫീസ് ഓരോ സര്‍ട്ടിഫിക്കറ്റിനും 50രൂപ നിരക്കിലാണ്.

Monday, September 5, 2011

JIH KANNUR

 
 
 ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം വി.കെ. അലി  ഉദ്ഘാടനം ചെയ്യുന്നു
'ജീര്‍ണത ബാധിച്ച സമൂഹസൃഷ്ടിക്ക് കാരണം
ദൈവിക വ്യവസ്ഥയുടെ നിരാകരണം'
കണ്ണൂര്‍: ദൈവിക വ്യവസ്ഥയുടെ നിരാകരണം ലോകത്ത് ജീര്‍ണത ബാധിച്ച സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം വി.കെ. അലി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍, മട്ടന്നൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ മുഴുവന്‍ ജീവിതത്തെയും ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള പ്രവര്‍ത്തനമാണ് ഇസ്ലാമിക പ്രസ്ഥാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.സി. മുനീര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബഷീര്‍ കളത്തില്‍ സമാപന പ്രസംഗം നടത്തി. ഹനീഫ മാസ്റ്റര്‍ സ്വാഗതവും അഹമ്മദ് നിസാര്‍ നന്ദിയും പറഞ്ഞു.

JIH GONIKUPPA

 
 ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖ സംഘടിപ്പിച്ച ഈദ്മീറ്റ് ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്യുന്നു
ഈദ്മീറ്റ് സംഘടിപ്പിച്ചു
ഗോണികുപ്പ: ജമാഅത്തെ ഇസ്ലാമി ഗോണികുപ്പ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ ഈദ്മീറ്റ് സംഘടിപ്പിച്ചു. അരമേരി കളഞ്ചേരി മഠത്തിലെ ശാന്തമല്ലികാര്‍ജുന സ്വാമി ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ താരതമ്യപഠനം ഇന്നത്തെ ആവശ്യകതയാണെന്നും ആഘോഷങ്ങളുടെ സാമൂഹികവശങ്ങള്‍ മനുഷ്യനന്മക്ക് ഉതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗലാപുരം ശാന്തിപ്രകാശന മാനേജറും ജമാഅത്തെ ഇസ്ലാമി കര്‍ണാടക ഹല്‍ഖാ ജോ. സെക്രട്ടറിയുമായ എം.എച്ച്. മുഹമ്മദ്കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. കാവേരി ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ബിദ്ദപ്പ, ഡോ. സമീര്‍ ചട്ഖാന്‍, ജമാഅത്തെ ഇസ്ലാമി മേഖലാ നാസിം യു. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു. റഫി ചട്ഖാന്‍ സ്വാഗതം പറഞ്ഞു. തന്‍സീര്‍ ഖിറാഅത്ത് നടത്തി.

Saturday, September 3, 2011

KANHIRODE NEWS

 ജില്ലാ ആശുപത്രിക്ക് ഉപകരണങ്ങള്‍ നല്‍കി
കണ്ണൂര്‍: റമദാന്‍ റിലീഫിന്റെ ഭാഗമായി കണ്ണൂര്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലേക്ക് ആംബുലന്‍സ് സംഭാവന ചെയ്തു. ടൌണ്‍ സി.ഐ ബാലകൃഷ്ണന്‍ ആശുപത്രി സൂപ്രണ്ടിന് ഉപകരണം കൈമാറി. എം. മുസ്ലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ സി.സമീര്‍, അഷ്റഫ് ബംഗാളി മൊഹല്ല, എം.പി. മുഹമ്മദലി, കെ.പി. താഹിര്‍, മുനീര്‍ ഐക്കൊടിച്ചി, എം.മഹറൂഫ്, കെ. ആശിഖ്, സമീര്‍ വാരംകടവ്, ഇഖ്ബാല്‍ പള്ളിപ്പൊയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് കാഞ്ഞിരോട് സ്വാഗതം പറഞ്ഞു.

KANHIRODE NEWS

 
 
 കമാല്‍പീടികയില്‍ സി.പി.എം 
ഓഫിസിനുനേരെ അക്രമം
 കമാല്‍പീടികയില്‍ സി.പി.എം ഓഫിസിനുനേരെ ആക്രമണം. കമാല്‍പീടികയിലെ ടി.കെ. ബാലന്‍ സ്മാരക മന്ദിരത്തിനുനേരെ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം.
ഓഫിസിന്റെ വാതിലുകള്‍, അലമാരകള്‍, മേശ, ടി.വി, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവ നശിപ്പിച്ച നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തിനുപിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കമാല്‍പീടിക ബ്രാഞ്ച് സെക്രട്ടറി എ. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി.
ചേലോറയില്‍ സി.പി.എം ഓഫിസിനുമുന്നില്‍ സ്ഥാപിച്ച കൊടിമരം, തറയുടെ ടൈല്‍, പതാക എന്നിവയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ചോലോറ ബ്രാഞ്ച് സെക്രട്ടറി എന്‍. വിനോദന്‍ ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കി

SOLIDARITY KANNUR

സോളിഡാരിറ്റി തുണയായി;
അശോകന്‍ ആശുപത്രി വിട്ടു
പയ്യന്നൂര്‍: ബില്ലടക്കാന്‍ പണമില്ലാതെ ഒരുമാസമായി ആശുപത്രിയില്‍ കഴിയുന്ന മാട്ടൂല്‍ സ്വദേശി എന്‍.എസ്. അശോകന്‍ ആശുപത്രി വിട്ടു. ആഗസ്റ്റ് 29ന് 'മാധ്യമ'ത്തിലൂടെ അശോകന്റെ കദനകഥയറിഞ്ഞ സോളിഡാരിറ്റി പ്രവര്‍ത്തകരുടെ കാരുണ്യത്തിലൂടെയാണ് അശോകന് ആശുപത്രി വിടാന്‍ അവസരമൊരുങ്ങിയത്.
ജൂലൈ മൂന്നിന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ സാരമായി പരിക്കേറ്റ അശോകന്‍ രണ്ടുമാസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഒരുമാസം മുമ്പുതന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും ബില്ലടക്കാന്‍ തുകയില്ലാത്തതിനാല്‍ ആശുപത്രി വിടാനായില്ല. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 710ാം വാര്‍ഡില്‍ അഭയാര്‍ഥിയായി കഴിയുന്ന വാര്‍ത്തയാണ് 'മാധ്യമം' പ്രസിദ്ധീകരിച്ചത്.
വാര്‍ത്ത ശ്രദ്ധയില്‍പെട്ട സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ സേവന വിഭാഗം പ്രശ്നത്തില്‍ ഇടപെടുകയും സുമനസ്സുകളില്‍നിന്ന് സ്വരൂപിച്ച തുകകൊണ്ട് ബില്ലടക്കുകയുമായിരുന്നു. സോളിഡാരിറ്റി സേവന വകുപ്പ് ജില്ലാ കണ്‍വീനര്‍ ഫൈസല്‍ മാടായിയാണ് വെള്ളിയാഴ്ച ഉച്ചക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ബില്ലടച്ചത്.
77,000ത്തോളം രൂപയാണ് ആകെ ബില്ല്. ഇതില്‍ 15000ത്തോളം രൂപ നേരത്തേ നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയില്‍ അടച്ചിരുന്നു. ബാക്കിവരുന്ന തുകയില്‍ ആശുപത്രി അധികൃതരുടെ ഇളവുകള്‍ കഴിച്ചുള്ള തുകയാണ് സോളിഡാരിറ്റി സ്വരൂപിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടച്ചത്.
പട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അശോകന് പരിക്കേറ്റത്. വാരിയെല്ലു പൊട്ടി കുടലില്‍ മുറിവേല്‍ക്കുകയും കൈയെല്ല് പൊട്ടുകയും ചെയ്തിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി സംഘടനയായ 'സാന്ത്വന'മാണ് ഭക്ഷണവും മറ്റും നല്‍കി സഹായിച്ചത്.
തൃശൂര്‍ സ്വദേശിയായ അശോകന്‍ മാട്ടൂല്‍ ബീച്ച് റോഡില്‍ വാടകക്കെട്ടിടത്തിലാണ് താമസം. ഭാര്യ സുശീല മാത്രമാണ് സഹായിയായി കൂടെയുള്ളത്. മത്സ്യവില്‍പനക്കാരനായ ഇയാള്‍ മത്സ്യം വാങ്ങാന്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്.

Thursday, September 1, 2011

OBIT_PC MUSTHAFA

അപകടത്തില്‍
പരിക്കേറ്റ യുവാവ് മരിച്ചു
കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശി പാറയില്‍ ചാത്തോത്ത് പി.സി. മുസ്തഫയാണ് (42) മരിച്ചത്. ആഗസ്റ്റ് 29ന് തളിപ്പറമ്പ് തൃച്ചംബരത്തുണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ഇദ്ദേഹം ഓടിച്ച മാരുതി ഓമ്നി വാന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വാനിലുണ്ടായിരുന്ന കൂത്തുപറമ്പ് പൂക്കോട് സ്വദേശി കമല്‍ കുമാറിനും പരിക്കേറ്റിരുന്നു. ഗുരുതര നിലയില്‍ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുസ്തഫ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
 ജമാഅത്തെ ഇസ്ലാമി  കണ്ണൂര്‍ സിറ്റി പ്രാദേശിക സെക്രട്ടറിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. മാതാവ്: സഫിയ. 
ഭാര്യ: സി.കെ. ഹസീബ. 
മക്കള്‍: ഹംനഷിറിന്‍, മിസ്ഹബ്, ബിലാല്‍. 
സഹോദരങ്ങള്‍: സിദ്ദീഖ്, നാസര്‍, മുഹമ്മദ് കുഞ്ഞി,റഊഫ്.

Tuesday, August 30, 2011

KANHIRODE NEWS

 ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയ സൂര്യ ഭാസ്കരന്‍
കാഞ്ഞിരോട് A.U.P സ്കൂള്‍

KANHIRODE NEWS



ഇഫ്താര്‍ സംഗമം
കാഞ്ഞിരോട്: പുറവൂര്‍ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടന്നു. പുറവൂര്‍ മഹല്ല് പ്രസിഡന്റ് എ.കെ. കമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് കുഞ്ഞിമുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ജിദ്ദ മെംബര്‍ സാജിദ് പാറക്കല്‍ റമദാന്‍ സന്ദേശം നല്‍കി.

KANHIRODE NEWS

'അദ്ഭുത' ചികിത്സ
നാട്ടുകാര്‍ തടഞ്ഞു
കുടുക്കിമൊട്ട: അദ്ഭുതസിദ്ധിയിലൂടെ മാറാരോഗങ്ങള്‍ ഭേദമാക്കുന്ന സ്വാമിയുടെ ചികിത്സ നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞിരോട് തെരുവില്‍ പുതുതായി താമസം തുടങ്ങിയ സ്വാമിയാണ് പരിസരവാസികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ചികിത്സ നിര്‍ത്തിവെച്ചത്. കഴിഞ്ഞ ബുധനാഴ്ച ചികിത്സക്കെത്തിയവരെ നാട്ടുകാര്‍ മടക്കിയയച്ചിരുന്നു. ഇന്നലെ ആരാധകരും രോഗികളും സംഘടിച്ചെത്തി സ്വാമിയുടെ ചികിത്സ തുടരണമെന്നാവശ്യപ്പെട്ടത് സംഘര്‍ഷത്തിനിടയാക്കി. ശക്തമായ എതിര്‍പ്പുമായി നാട്ടുകാരും രംഗത്തെത്തിയതോടെ ചക്കരക്കല്ല് പൊലീസെത്തി സ്വാമിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഴീക്കോട് സ്വദേശിയായ വിജേഷാണ് സ്വാമിയായി ചികിത്സ നടത്തുന്നതത്രെ. ഇതിനുമുമ്പ് വട്ടപ്പൊയില്‍ കേന്ദ്രീകരിച്ചാണ് ചികിത്സ നടത്തിയതെന്നറിയുന്നു.പൊലീസ് ചോദ്യം ചെയ്തെങ്കിലും പരാതിയില്ലാത്തതിനെത്തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

RAMADAN QUIZ

ഖുര്‍ആന്‍ പ്രശ്നോത്തരി
പെരിങ്ങത്തൂര്‍: ജമാഅത്തെ ഇസ്ലാമി കരിയാട് യൂനിറ്റിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. വി. സുലൈഖ ടീച്ചര്‍ (ഒന്നാം സ്ഥാനം), സുഹാന ഫാറൂഖ് (രണ്ടാം സ്ഥാനം) എന്നിവര്‍ വിജയികളായി. മലര്‍വാടി വിജ്ഞാനപരീക്ഷ വിജയികള്‍: മുഹമ്മദ് നബീല്‍ (ഒന്നാം സ്ഥാനം), റസാ ഫാത്തിമ (രണ്ടാം സ്ഥാനം).

SOLIDARITY CHAKKARAKAL

പ്രതിഷേധിച്ചു
ചക്കരക്കല്ല്: ചക്കരക്കല്ലിലെ സ്വകാര്യ ബാര്‍ ജീവനക്കാരന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രതിഷേധിച്ചു. സി.ടി. അശ്കര്‍ അധ്യക്ഷത വഹിച്ചു. സി.ടി. ശഫീഖ്, എം. സജീദ് എന്നിവര്‍ സംസാരിച്ചു.

IFTHAR

ഇഫ്താര്‍ സംഗമം
പാടിയോട്ടുചാല്‍: പാടിയോട്ടുചാല്‍ ജമാഅത്തെ ഇസ്ലാമി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നന്മ സാംസ്കാരിക കേന്ദ്രത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. എം.ടി.പി. ഹംസ അധ്യക്ഷത വഹിച്ചു. ശിഹാബ് അരവഞ്ചാല്‍, ഫസറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അഷ്റഫ് പൈങ്ങോത്ത് റമദാന്‍ സന്ദേശം നല്‍കി.
ഇഫ്താര്‍ സംഗമവും റിലീഫ് വിതരണവും

 ഐ.എന്‍.എല്‍ പുറവൂര്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് വിതരണവും ഇഫ്താര്‍ സംഗവും നടത്തി. നിര്‍ധന കുടുംബാംഗങ്ങള്‍ക്ക് തയ്യല്‍ മെഷീനുകളും അരിയും വിതരണം ചെയ്തു.  ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി റമദാന്‍ സന്ദേശം നല്‍കുകയും റിലീഫ് വിതരണോദ്ഘാടനം നടത്തുകയും ചെയ്തു. ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പുറവൂര്‍ അധ്യക്ഷത വഹിച്ചു.

EID GAH

സ്റ്റേഡിയം ഗ്രൌണ്ടിലെ
ഈദ്ഗാഹ് റദ്ദാക്കി
കണ്ണൂര്‍: ഈദ് ദിനത്തില്‍ സ്റ്റേഡിയം ഗ്രൌണ്ടില്‍ നടത്താന്‍ നിശ്ചയിച്ച പെരുന്നാള്‍ നമസ്കാരം പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കാന്‍ കണ്ണൂര്‍ ഈദ്ഗാഹ് കമ്മിറ്റി തീരുമാനിച്ചതായി കണ്‍വീനര്‍ അഡ്വ. കെ.എല്‍. അബ്ദുസ്സലാം അറിയിച്ചു.യോഗത്തില്‍ ചെയര്‍മാന്‍ പി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുസ്സലാം, വി. മുനീര്‍, കെ.എം. മുഹമ്മദലി ഹാജി, കെ.പി. മഹമൂദ്, കെ. ഹസ്സന്‍കോയ, എല്‍.വി. നൌഷാദ്, മുഹമ്മദ് ഗസ്സാലി എന്നിവര്‍ സംസാരിച്ചു.

Sunday, August 28, 2011

SOLIDARITY TALIPARAMABA AREA

 ഇഫ്താര്‍ സംഗമം
തളിപ്പറമ്പ്: സോളിഡാരിറ്റി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രമുഖ ഗ്രന്ഥകാരന്‍ കെ.സി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മക്തബ് പത്രാധിപര്‍ കെ.സുനില്‍കുമാര്‍, പ്രസ്ഫോറം സെക്രട്ടറി എം.പി. സുകുമാരന്‍, ഡി.സി.സി മെമ്പര്‍ അഡ്വ. അബ്ദുല്‍ റസാഖ്, സാമൂഹിക പ്രവര്‍ത്തകന്‍ ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എം. മഖ്ബൂല്‍ ഇഫ്താര്‍ സന്ദേശം നല്‍കി.സുദാസ് കണ്ണോത്ത് (പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്), ഐ. ദിവാകരന്‍ (മനോരമ), രവിചന്ദ്രന്‍ (മാധ്യമം), നാരായണന്‍കുട്ടി  മാരാര്‍ (സുദിനം), കെ.പി. രാജീവന്‍ (ദീപിക), എം.പി. സുകുമാരന്‍ (കൌമുദി), പി. രഞ്ജിത്ത് (വീക്ഷണം), പി. രാജന്‍ (ജനയുഗം), പി. മനോഹരന്‍, ശോഭ, നാസര്‍, എം.കെ. മനോഹരന്‍ (പ്രസി. പ്രസ് ഫോറം) തുടങ്ങിയവര്‍ പങ്കെടുത്തു. സി.എച്ച്. മിഫ്താഫ്  അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ് നന്ദി പറഞ്ഞു.

EID MUBARAK

Friday, August 26, 2011

RAMADAN QUIZ

ക്വിസ് മത്സര വിജയികള്‍
ചൊക്ലി: ഖുര്‍ആന്‍ പഠിതാക്കള്‍ക്കായി ജമാഅത്തെ ഇസ്ലാമി ചൊക്ലി പ്രാദേശിക ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്വിസില്‍ സി.എം. മുസ്തഫ, ബി. ഖദീജ, മാഹിറ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. ജമാഅത്ത് പ്രാദേശിക അമീര്‍ പി. ഖാദര്‍ മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു.
തലശേãരി: ജമാഅത്തെ ഇസ്ലാമി ചേറ്റംകുന്ന് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രശ്നോത്തരി സംഘടിപ്പിച്ചു. സി. ഫസീജ സാദിഖ്, വി.പി. മാജിദ അഷ്ഫാഖ്, സി.എം. സജീറ റോഷന്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. മസ്ജിദുസലാം പള്ളി കമ്മിറ്റി പ്രസിഡന്റ് ഫസല്‍ യഹ്യ സമ്മാനദാനം നടത്തി.

IFTHAR

ഇഫ്താര്‍ സംഗമം
കക്കാട്: ജമാഅത്തെ ഇസ്ലാമി കക്കാട് ഘടകം ഇഫ്താര്‍ സംഗമവും പെന്‍ഷന്‍ വിതരണവും നടത്തി. സംഗമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം പി.പി. മഹമൂദും അഗതികള്‍ക്കുള്ള പെന്‍ഷന്‍ വിതരണം പുഴാതി പഞ്ചായത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം പള്ളിയത്ത് ശ്രീധരന്‍, എന്‍.സി.പി ജില്ലാ ട്രഷറര്‍ സി.എച്ച്. പ്രഭാകരന്‍, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം സി.എച്ച്. രാഘവന്‍, പുഴാതി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ. വിനോദ്, ഐ.എന്‍.എല്‍ നേതാവ് പി.വി. മുത്തലിബ്, പുഴാതി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബി. അബ്ദുല്‍കരീം, ജഗേഷ്ബാബു, സി.പി.എം പുഴാതി ലോക്കല്‍ സെക്രട്ടറി ടി. രവീന്ദ്രന്‍, കക്കാട് ലോക്കല്‍ സെക്രട്ടറി കാടന്‍ ബാലകൃഷ്ണന്‍, പി.എം. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. അമീര്‍ കീഴുപറമ്പ് റമദാന്‍ സന്ദേശം നല്‍കി. ഒ.ഐ. ഷാജഹാന്‍ സ്വാഗതവും സി.പി. മുര്‍ശിദ് നന്ദിയും പറഞ്ഞു. ഐമന്‍ റഷീദ് ഖിറാഅത്ത് നടത്തി.
സിദ്ദാപുരം: ജമാഅത്തെ ഇസ്ലാമി സിദ്ദാപുരം യൂനിറ്റ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എം.എസ്. വെങ്കടേശ്, സാമൂഹിക പ്രവര്‍ത്തകന്‍ സി.എ. നന്ദ സുബ്ബയ്യ, മൂര്‍നാട് പി.യു കോളജ് ലെക്ചറര്‍ മഹാദേവസ്വാമി, 'സന്മാര്‍ഗ' വാരിക പത്രാധിപര്‍ അബ്ദുല്‍ഖാദര്‍ കുക്കില, കെ. നന്ദ, വി.സി. അഹമ്മദ്കുട്ടി ഹാജി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പുട്ടു സ്വാമി, കെ.യു. അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു. അബ്ദുല്‍ ഖാദര്‍ കുക്കില റമദാന്‍ സന്ദേശം നല്‍കി. റഊഫ് ഖിറാഅത്ത് നടത്തി. എ.കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു. പി.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
വീരാജ്പേട്ട: ഇമാം മുസ്ലിം ജുമാമസ്ജിദ് കമ്മിറ്റിയും ജമാഅത്തെ ഇസ്ലാമി യൂത്ത് വിങ്ങും സംയുക്തമായി കുടുംബസംഗമവും ഇഫ്താറും നടത്തി. ഇസ്ലാമിക വിജ്ഞാനകോശം അസി. എഡിറ്റര്‍ ഷാനവാസ് കൊടുവള്ളി ക്ലാസെടുത്തു. പ്രാദേശിക അമീര്‍ കെ.പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി. നാസര്‍ സ്വാഗതവും ഇ. സിറാജ് നന്ദിയും പറഞ്ഞു.

Wednesday, August 24, 2011

KANHIRODE NEWS

കാര്ഷിക ക്ലബ് ഉദ്ഘാടനം

കാഞ്ഞിരോട്: ശങ്കരവിലാസം യു.പി സ്കൂള് കാര്ഷിക ക്ലബ് കെ. അരവിന്ദന് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. അഭിറാം സംസാരിച്ചു. പി.വി. ശ്രീനിവാസന് സ്വാഗതവും സി.ടി. ആദര്ശ് നന്ദിയും പറഞ്ഞു.