ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, November 11, 2011

പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമരം

അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്

അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളില്‍ ത്രിദിന ചിത്രകലാക്യാമ്പ്
മാഹി: പെരിങ്ങാടി അല്‍ഫലാഹ് ഇംഗ്ളീഷ് സ്കൂളിലെ ആര്‍ട്സ് ഫോറം മൂന്ന് ദിവസം നീ−് നില്‍ക്കുന്ന ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ഫലാഹ് കാമ്പസില്‍ ഈ മാസം 11,12,13 തീയതികളിലായാണ് ക്യാമ്പ് നടക്കുന്നത്. ജലഛായം, കാര്‍ട്ടൂണ്‍, അക്രിലിക്, ക്ളേ മോഡലിംഗ്, ഹ്രസ്വചലചിത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ ചിത്രകാരന്മാര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും. കൂടാതെ ക്യാമ്പിനോടനുബന്ധിച്ച് ഡോക|മെന്ററി, സിനിമ, സ്ളൈഡ് ഷോ എന്നിവയുടെ പ്രദര്‍ശനവും ഉ−ായിരിക്കും.
യു.പി. ഹൈ സ്കൂള്‍ തലത്തില്‍ പഠിക്കുന്ന ചിത്രകലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിത്രരചനാ സാമഗ്രികളും ഭക്ഷണ-താമസ സൌകര്യങ്ങ ളും ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9048822838 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമരം

സമരപ്പന്തല്‍ സന്ദര്‍ശിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരപ്പന്തലുകള്‍ സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് വേളം, ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ്, വൈസ് പ്രസിഡന്റ് എന്‍.എം. ശഫീഖ്, സെക്രട്ടറിമാരായ എ.പി. അജ്മല്‍, സാദിഖ് ഉളിയില്‍, ഇല്യാസ്, ടി.കെ. അസ്ലം തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. മാലിന്യവിരുദ്ധ സമിതി ചെയര്‍മാന്‍ സിദ്ദീഖ് സന, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.പി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണസമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസര്‍ തുടങ്ങിയവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ടി. മുഹമ്മദ് വേളം, ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് പെട്ടിപ്പാലം സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കെ അവരുടെ പഠനത്തിനുവേണ്ടി എസ്.ഐ.ഒ തെരുവ് സ്കൂള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ഫിര്‍ദൌസ് പുന്നോല്‍, സക്കീര്‍ ചൊക്ലി, ഫാസില്‍ കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് എ.ടി. സമീറ സംസാരിക്കുന്നു
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
തലശേãരി: പെട്ടിപ്പാലം മാലിന്യ നിക്ഷേപവിരുദ്ധ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരപന്തല്‍ ജമാഅത്തെ ഇസ്ലാമി വനിതാ നേതാക്കള്‍ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. സമീറ, ജില്ലാ സെക്രട്ടറി യു.വി. സുബൈദ എന്നിവര്‍ സംസാരിച്ചു. സൈറാ ബാനു, പി. ശാക്കിറ, എ. ജുനൈദ, നസ്റിയ എന്നിവര്‍ പങ്കെടുത്തു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി 'നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പേരില്‍ ഐക്യദാര്‍ഢ്യ യോഗം സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍ അധ്യക്ഷത വഹിച്ചു. സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പുന്നോല്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. നാസര്‍, ജബീന എന്നിവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി സംഘടിപ്പിച്ച  ഐക്യദാര്‍ഢ്യ യോഗം എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു

'മലബാറുകാര്‍ക്ക് പ്രവാസം അവസാന കച്ചിത്തുരുമ്പ്'

'മലബാറുകാര്‍ക്ക് പ്രവാസം
അവസാന കച്ചിത്തുരുമ്പ്'
തലശേãരി: പ്രവാസമാണ് മലബാറുകാരുടെ അവസാന കച്ചിത്തുരുമ്പെന്ന്  എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി പി.കെ. സാദിഖ് മമ്പാട് അഭിപ്രായപ്പെട്ടു. 'മലബാര്‍ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു'വെന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പൊതുയോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്നുള്ള പ്രവാസികളില്‍ 60 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരാണ്. സി.പി.എമ്മും മുസ്ലിംലീഗും കോണ്‍ഗ്രസും ഭരണത്തിലുണ്ടായിട്ടും മലബാറിനെ അവഗണിക്കുകയായിരുന്നെന്നും സാദിഖ് മമ്പാട് ആരോപിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം സി.കെ. മുനവ്വിര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.എ. സഹീദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ  ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ സംസാരിച്ചു. മുഹമ്മദ് നിയാസ് സ്വാഗതവും ഏരിയാ സെക്രട്ടറി കെ. സാജിദ് നന്ദിയും പറഞ്ഞു.

സൌഹൃദ സംഗമം സംഘടിപ്പിച്ചു

സൌഹൃദ സംഗമം
സംഘടിപ്പിച്ചു
തലശേãരി: ജമാഅത്തെ ഇസ്ലാമി ചൊക്ലി ഏരിയാ വനിതാ വിഭാഗം നടത്തിയ സൌഹൃദ സംഗമം പെരിങ്ങത്തൂര്‍ ശാന്തിയില്‍ നടന്നു. ഏരിയാ കണ്‍വീനര്‍ ഹസീന അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ബിസ്മിന, സൌമിനി ബിജു, നഫീസ, ഷബാന എന്നിവര്‍ സംസാരിച്ചു. പി. സുലൈഖ സ്വാഗതവും ടി. നജ്മ നന്ദിയും പറഞ്ഞു.

ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു

ഈദ് സൌഹൃദ സംഗമം
സംഘടിപ്പിച്ചു
എടയന്നൂര്‍: ഡയലോഗ് സെന്റര്‍ എടയന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഈദ് സൌഹൃദ സംഗമം സംഘടിപ്പിച്ചു. കെ. ഭാസ്കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. റിട്ട. തഹസില്‍ദാര്‍ പത്മനാഭന്‍, പ്രേമന്‍ മാസ്റ്റര്‍, സുധാകരന്‍ തെരൂര്‍, ശ്രീധരന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ടി.കെ. മുഹമ്മദ് അസ്ലം, ശ്രീലത എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി എടയന്നൂര്‍ ഹല്‍ഖ നാസിം പി.സി. മൂസഹാജി സ്വാഗതവും വി.കെ. റമദാന്‍ നന്ദിയും പറഞ്ഞു.

മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്

മലര്‍വാടി ബാലസംഘം ജില്ലാ ക്യാമ്പ്
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ഏരിയാ, യൂനിറ്റ് കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നാളെ രാവിലെ ഒമ്പത് മുതല്‍ അഞ്ചു മണി വരെ കണ്ണൂര്‍ ഞാലുവയല്‍ ഐ.സി.എം സ്കൂളില്‍ നടക്കും.

Thursday, November 10, 2011

PADAYATHRA

EID

EID NAMAZ @ CHAKKARAKAL TAXI STAND

പെട്ടിപ്പാലം

 
പെട്ടിപ്പാലം സമരപ്പന്തലില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ജി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ മധുരം വിതരണം ചെയ്യുന്നു
 
 

പെട്ടിപ്പാലം മാലിന്യ നിക്ഷേപം അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി

പെട്ടിപ്പാലം മാലിന്യ നിക്ഷേപം
അഴിമതിക്കുള്ള മാര്‍ഗം -സോളിഡാരിറ്റി
തലശേãരി: നഗരസഭയിലെ മാലിന്യം ഫലപ്രദമായി സംസ്കരിക്കാവുന്ന പല പദ്ധതികളും പലരും മുന്നോട്ടുവെച്ചിട്ടും നഗരസഭ പരിഗണിക്കാത്തത് പെട്ടിപ്പാലത്തെ മാലിന്യ നിക്ഷേപം പലര്‍ക്കും കറവപ്പശുവും അഴിമതി നടത്താനുള്ള മാര്‍ഗവുമായതിനാലാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമരസമിതി ആരോപിച്ചു. സമരത്തിന്റെ ഫലമായി തലശേãരി നഗരം മാലിന്യകേന്ദ്രമായതിന്റെ പൂര്‍ണ ഉത്തരവാദിത്തം നഗരസഭക്കാണ്. 15 വര്‍ഷമായി ദുരിതപ്രദേശം തിരിഞ്ഞുനോക്കാത്ത എം.എല്‍.എ കഴിഞ്ഞ ദിവസം അവിടം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉത്തരം മുട്ടി നില്‍ക്കേണ്ടിവന്നു.
പെട്ടിപ്പാലത്ത് നടക്കുന്ന അതിജീവനത്തിനായുള്ള സമരത്തിന്റെ അന്തിമഘട്ടം വരെ സോളിഡാരിറ്റി ജനങ്ങള്‍ക്കൊപ്പമുണ്ടാകും. സമരത്തിന്റെ ഭാഗമായി 'പെട്ടിപ്പാലം: നാട്ടുകാര്‍ക്ക് പറയാനുള്ളത്' എന്ന പരിപാടി വ്യാഴാഴ്ച വൈകീട്ട് നാലിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദ് നിയാസ്, ചെയര്‍മാന്‍ കെ. സാദിഖ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി എ.പി. അജ്മല്‍, പി.എ. സഹീദ് എന്നിവര്‍ പങ്കെടുത്തു.
 'വിട്ടമ്മമാര്‍ക്കുമുന്നില്‍ മുനിസിപ്പാലിറ്റി മുട്ടുമടക്കും'
ന്യൂമാഹി: പുന്നോല്‍ പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന വീട്ടമ്മമാരുടെ മുന്നില്‍ നഗരസഭാ ഭരണാധികാരികള്‍ മുട്ടുമടക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ചെങ്ങറയിലും പ്ലാച്ചിമടയിലും വീട്ടമ്മമാര്‍ നടത്തിയ സമരം വിജയം കണ്ടിട്ടുണ്ടെങ്കില്‍ ഇവിടെയും വീട്ടമ്മമാര്‍ക്കുമുന്നില്‍ അധികൃതര്‍ക്ക് ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് ഉസ്മാന്‍, ടി.കെ. മുഹമ്മദ് റിയാസ്, കെ. സാദിഖ്, എന്‍.എം. ശഫീഖ് എന്നിവര്‍ സംസാരിച്ചു.
മാലിന്യവിരുദ്ധ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സംസാരിക്കുന്നു

ഈദ് സുഹൃദ് സംഗമം

 ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുഞ്ഞിമംഗലത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ധാര്‍മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാരസ്പര്യവും സ്നേഹ സന്ദേശവും കൈമാറാന്‍ സുഹൃദ് സംഗമങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് ഡോ. ശാന്തി ധനഞ്ജയന്‍ പറഞ്ഞു. കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍ സ്കൂളില്‍ ജമാഅത്തെ  ഇസ്ലാമി വനിതാ വിഭാഗം സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏരിയാ കണ്‍വീനര്‍ സാജിദ അധ്യക്ഷത വഹിച്ചു. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കി. സിസ്റ്റര്‍ ആനി ജോസഫ്, കൃഷ്ണന്‍ മാസ്റ്റര്‍, റുഫൈദ, ടി.പി. സാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.

EID

 
 മട്ടന്നൂര്‍ ഹിറാ സെന്ററില്‍ നടന്ന പെരുന്നാള്‍ നമസ്കാരം

സമരത്തിന് ഐക്യദാര്‍ഢ്യവുമായി സോളിഡാരിറ്റി ബൈക്ക് റാലി

 
 
 സമരത്തിന് ഐക്യദാര്‍ഢ്യവുമായി
സോളിഡാരിറ്റി ബൈക്ക് റാലി
തലശേãരി: എട്ടുദിവസമായി തുടരുന്ന പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബലിപെരുന്നാള്‍ ദിനത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ബൈക്ക് റാലി നടത്തി.
തലശേãരിയിലെയും മാഹിയിലെയും ഈദ്ഗാഹില്‍നിന്നാണ് പ്രവര്‍ത്തകര്‍ സമരപ്പന്തലിലേക്ക് റാലി നടത്തിയത്. സമരപ്പന്തലിനരികില്‍ 'നഗരസഭയുടെ പൈശാചിക' പ്രതീകത്തിനു നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, വിശാല സമരമുന്നണി ചെയര്‍മാന്‍ എന്‍.വി. അജയകുമാര്‍, പൊതുജനാരോഗ്യ സംരക്ഷണ സമിതി ചെയര്‍മാന്‍ പി.എം. അബ്ദുന്നാസിര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിക്ക് ജില്ലാ സമിതിയംഗങ്ങളായ കെ. നിയാസ്, കെ.എം. അശ്ഫാഖ്, പി.എ. സഹീദ്, എ.പി. അജ്മല്‍, സാലിഹ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
 
 

സി.പി.എം ലോക്കല്‍ സമ്മേളനം

സി.പി.എം ലോക്കല്‍ സമ്മേളനം
കാഞ്ഞിരോട്: സി.പി.എം കാഞ്ഞിരോട് ലോക്കല്‍ സമ്മേളന സമാപനം അഞ്ചരക്കണ്ടി ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എന്‍. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.ടി. ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ സെക്രട്ടറിയായി കെ.ടി. ഭാസ്കരനെ തെരഞ്ഞെടുത്തു.

തെരുവുകുട്ടികള്‍ക്ക് പെരുന്നാള്‍ മധുരം വിതരണം ചെയ്തു

 തെരുവുകുട്ടികള്‍ക്ക് പെരുന്നാള്‍
മധുരം വിതരണം ചെയ്തു
കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ 'ഈദ്ഗാഹില്‍ നിന്നും തെരുവു മക്കളോടൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ തെരുവുകുട്ടികള്‍ക്ക് മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ. ജംഷീറ, ഏരിയാ പ്രസിഡന്റ് സീനത്ത് കണ്ണൂര്‍, ജില്ലാ കമ്മിറ്റി അംഗം ഷബീറ, നസ്ല എന്നിവര്‍ നേതൃത്വംനല്‍കി.

ഈദ് മീറ്റ്

 ഹിറാ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ താണ മുഴത്തടം ഗവ. യു.പി സ്കൂള്‍ മൈതാനിയില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു. മുന്‍മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധത മനുഷ്യകുലത്തിന് എന്നും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി ഈദ് പ്രഭാഷണം നടത്തി. യു.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പുഴക്കല്‍ വാസുദേവന്‍, ഡോ. ഖലീല്‍ ചൊവ്വ, ഡോ. പി. സലീം, എം. ഷഫീഖ്, എം.കെ. ഷൈജു, പി. ഷംന, എ. സറീന, അഡ്വ. കെ.എല്‍. അബ്ദുല്‍സലാം എന്നിവര്‍ സംസാരിച്ചു. സി. ഇംതിയാസ് സ്വാഗതം പറഞ്ഞു.

Tuesday, November 8, 2011

TRAIN TIME FROM NOV 1

 

'വിവിധ സംഘടനകള്‍ രംഗത്തുവരുന്നത് അഭിനന്ദനീയം'

'വിവിധ സംഘടനകള്‍
രംഗത്തുവരുന്നത്  അഭിനന്ദനീയം'
തലശേãരി: പെട്ടിപ്പാലം മാലിന്യപ്രശ്നത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നത് അഭിനന്ദനീയമാണെന്ന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ സമിതി. സമരത്തിനനുകൂലമായി ന്യൂ മാഹി പഞ്ചായത്ത് എടുത്ത തീരുമാനം പ്രഖ്യാപനത്തില്‍ ഒതുങ്ങരുത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ടുവന്ന സി.പി.ഐ കരണം മറിഞ്ഞത് ആരെ ഭയപ്പെട്ടാണെന്ന് വ്യക്തമാക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഈദ് സുഹൃദ് സംഗമം

ഈദ് സുഹൃദ് സംഗമം
പയ്യന്നൂര്‍: ജമാഅത്തെ ഇസ്ലാമി മാടായി ഏരിയാ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന ഈദ് സുഹൃദ് സംഗമം ഇന്ന് (08-11-2011) വൈകീട്ട് മൂന്നിന് കുഞ്ഞിമംഗലം പറമ്പത്ത് എസ്.എന്‍. ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. വി.എന്‍. ഹാരിസ് ഈദ് സന്ദേശം നല്‍കും.

Sunday, November 6, 2011

EID GAH

മലബാര്‍ വിവേചനം അവസാനിപ്പിക്കുക: ബഹുജന സംഗമം

മലബാര്‍ വിവേചനം അവസാനിപ്പിക്കുക: ബഹുജന സംഗമം
കവിയൂര്‍: സോളിഡാരിറ്റി നടത്തി വരുന്ന മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി ന}മാഹി ഏരിയ കവിയൂര്‍ പാറമ്മല്‍ സ്കൂളില്‍ ബഹുജന സംഗമവും ചര്‍ച്ചയും സംഘടിപ്പിച്ചു. സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അനൂപ് കുമാര്‍ വിഷയാവതരണവും തുടര്‍ന്ന് ചര്‍ച്ചയും നടന്നു. ഏരിയ സെക്രട്ടറി സാലിഹ് മുഹമ്മദ് അദ്ധ്യക്ഷതയും നിസാര്‍ കവിയൂര്‍ സ്വാഗതവും പറഞ്ഞു.

നഗരസഭയെ 'തൂക്കിക്കൊല്ലാന്‍ വിധിച്ചു'

 നഗരസഭയെ
'തൂക്കിക്കൊല്ലാന്‍  വിധിച്ചു'
തലശേãരി: പെട്ടിപ്പാലത്ത് വര്‍ഷങ്ങളായി മാലിന്യം തള്ളി പരിസ്ഥിതിയെ തകര്‍ത്ത്, മനുഷ്യാരോഗ്യത്തെ രോഗങ്ങളുടെ ഇരിപ്പിടമാക്കി മാറ്റിയ തലശേãരി നഗരസഭയെ 'മരണംവരെ തൂക്കി ക്കൊല്ലാന്‍' വിദ്യാര്‍ഥിനികളുടെ ജനകീയ വിചാരണ 'വിധിച്ചു'.
തലശേãരി ബ്രൈറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ സമരപ്പന്തലില്‍ ജനകീയ വിചാരണ നടത്തിയത്. സ്കൂളിലെ ജി.ഐ.ഒ ഏരിയ കണ്‍വീനര്‍ ഫഹ്മിയ അബ്ദുല്ല നഗരസഭക്കെതിരായ കുറ്റപത്രം വായിച്ചു.
മുഹ്സിന വിചാരണ നടത്തി. വി.കെ. സഫ്രീന വിധി പ്രഖ്യാപിച്ചു. മര്‍ഷിന, ഫര്‍ഷിന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

OBIT_ASHKER

HAPPY EID MUBARAK

Saturday, November 5, 2011

കെ റഹീം (കുണ്ടന്റവിട) തിങ്കളാഴ്ച (07.11.2011) നാട്ടിലേക്ക്

 കെ റഹീം (കുണ്ടന്റവിട) തിങ്കളാഴ്ച  (07.11.2011) നാട്ടിലേക്ക്
ജിദ്ദ: 2 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സോളിഡാരിറ്റി കാഞ്ഞിരോട് യൂനിറ്റ് മുന്‍ പ്രസിടണ്ട് കെ റഹീം (കുണ്ടന്റവിട) തിങ്കളാഴ്ച (07.11.2011) നാട്ടിലേക്ക്  വരുന്നു. 3 മാസത്തെ ലീവിനാണ് നാട്ടിലേക്ക് വരുന്നത്. 07.11.2011, തിങ്കള്‍ രാവിലെ 6.30 നുള്ള Air India Express ല്‍ Calicut International Airport ല്‍ വിമാനമിറങ്ങും. സഹോദരന്‍ സലീം, മരുമക്കളായ ഫവാസ്, ഫഹീം എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകും.
നാട്ടിലെ സാമൂഹിക സേവന രംഗങ്ങളില്‍ തിളങ്ങി നിന്ന റഹീം 2009 October അവസാന വാരമാണ് ജോലിയാവിശ്വാര്‍ഥം സൌദിയിലേക്ക് പോയത്. പ്രമുഖ കമ്പനിയുടെ കിഴില്‍ സൌദിയിലെ പ്രധാന നഗരങ്ങളായ ജിദ്ദ, മദീന എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. നാട്ടില്‍ നിന്നും വരുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകരെ സഹായിക്കാന്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന റഹീം ഈ ഹജ്ജ് സീസണില്‍  വളണ്ടിയറായി സേവനനിരതനായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സൌദി ഘടകമായ K.I.G യുടെ കിഴില്‍ വിവധ സ്ഥലങ്ങളില്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിടുണ്ട്.
K Raheem Mob NO: 91 9544 062 854 (!dea)

HIRA CULTURAL CENTRE

STORY_ABDULLA MUKKANNI_ തന്റേതല്ലാത്ത കാരണത്താല്‍

തന്റേതല്ലാത്ത കാരണത്താല്‍
ബസ്സിനകത്തെ   എയര്‍കണ്ടീഷന്റെ കുളിരില്‍  ഉറക്കത്തിന്റെ ആലസ്യം കണ്ണുകളെ തലോടാന്‍ തുടങ്ങി.  ഹൃദയത്തില്‍ പുളകം പൂത്തിരി കത്തിച്ചു  കൊണ്ടിരുന്നു. വിശാലമായ പാതയിലൂടെ  ഓടിക്കൊണ്ടിരിക്കുന്ന  ബസ്സിന്റെ ജാനാല ചില്ലുകള്‍ മറച്ച  നേര്‍ത്ത വിരി പകുത്തു മാറ്റി പുറത്തേക്കു മിഴിനട്ടു. പതുപതുത്ത  ഇരിപ്പിടത്തില്‍ ചാരിയിരുന്നു.
ബസ്സ് ഇപ്പോള്‍ ഒരു കയറ്റം കയറുകയാണ്. വിശാലമായ റോഡിനിരുവശങ്ങളിലും മാനത്തോളം തലയുര്‍ത്തിനില്‍ക്കുന്ന കെട്ടിടങ്ങളുടെ  വെള്ളിവെളിച്ചം. അങ്ങകലെ   നീണ്ടുനിവര്‍ന്നുനില്‍ക്കുന്ന മറ്റൊരു കെട്ടിടവും അതിന്റെ നെറുകയിലെ ഭീമാകാരമായ ഘടികാരവും വളരെ ദൂരെ നിന്ന് തന്നെ ദൃശ്യമായിരുന്നു. ക്ളോക്കിന്റെ പച്ച വെളിച്ചത്തില്‍  അതിന്റെ  സൂചികള്‍ രണ്ടും  തൊട്ടുരുമ്മി   നില്‍ക്കുന്നു. സമയം ഇപ്പോള്‍ രാത്രി പന്ത്രണ്ടു മണി! നട്ടപാതിര നേരത്തും   നട്ടുച്ചയുടെ പ്രതീതി!
കൈയിലെ വാച്ചില്‍ നോക്കി ഇപ്പോള്‍ നാട്ടില്‍   രാത്രി  രണ്ടര  മണി. ഇതൊരു പാതിരാ സ്വപ്നമാണോ ഞാനീ കാണുന്നത്!! എന്റെ റബ്ബേ!
കിനാവുകള്‍ ഒരുപാട് കണ്ടിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും  ഇത്തരമൊരു സ്വപ്നമെങ്കിലും  കാണാന്‍ ആഗ്രഹിക്കാത്ത ഒരാളുമുണ്ടാവില്ല.
അവിസ്മരണീയമായ ഈ മുഹൂര്‍ത്തം, വര്‍ണാഭമായ കിനാവില്‍ എന്റെ ഉള്ളില്‍  കുളിര്‍മഴ  പെയ്തു, വരണ്ടുണങ്ങിയ മരുഭൂമിയിലെ ആദ്യമഴ പോലെ. കുളിരിന്റെ പൂമഴ. ഒരു വലിയ കെട്ടിടത്തിനു മുന്നില്‍   ബസ്സ് നിന്നു. ആളുകളൊക്കെ ഇറങ്ങാന്‍ തിരക്ക് കൂട്ടുന്നു. വളരെ പതുക്കെ ബസില്‍ നിന്നിറങ്ങി. എന്റെ വലതുകാല്‍ പുണ്യഭൂമിയില്‍ സ്പര്‍ശിച്ചു. ഹൃദയം പെരുമ്പറകൊട്ടി, നെഞ്ചിടിപ്പു കൂടിക്കൊണ്ടിരുന്നു. കണ്ണുകള്‍ ആകാശങ്ങളിലേക്ക് ഉയര്‍ത്തി വിതുമ്പി. അല്ലാഹുവേ, ഞാനിതാ നിന്റെ പുണ്യഭൂമിയില്‍. എന്റെ ജീവിതാഭിലാഷം  സഫലമായിയിരിക്കുന്നു. നാഥാ, നീ എന്റെ പ്രാര്‍ഥനകള്‍  കേട്ടിരിക്കുന്നു.
ഈ വിശുദ്ധ ഭൂമിയിലെ മണല്‍ത്തരികള്‍ കാല്‍ക്കീഴിലമരുമ്പോള്‍  ഞാന്‍ കോരിത്തരിച്ചു. ചുറ്റുവട്ടത്തെ പൊന്നുരുക്കിയൊലിക്കുന്ന   വെളിച്ചത്തിന്റെ തിളക്കം കൊണ്ടെന്റെ കണ്ണുകള്‍ പുളിച്ചു. ദേഹമാസകലം വിറപൂണ്ടു. ഉള്‍കിടിലംകൊണ്ടെന്റെ  ഉള്ളില്‍ വൈദ്യുത പ്രവാഹം നിറഞ്ഞുതു പോലെ. മിഴികളില്‍ നിന്ന് ബാഷ്പകണങ്ങള്‍ പളുങ്ക് മണികള്‍  പോലെ പൊട്ടിച്ചിതറി. മുഖമക്കനകൊണ്ടു കവിള്‍ത്തടം ഒപ്പി. കണ്ണുകള്‍  വീണ്ടും  സജലങ്ങളായി.  എങ്ങും ദീപപ്രഭയാല്‍ മുങ്ങിനില്‍ക്കുന്ന  കെട്ടിടങ്ങളുടെ കാടുകള്‍. കൂടെയുള്ളവരൊടൊപ്പം പതുക്കെ നീങ്ങി. എല്ലാ കണ്ണുകളിലും  അമ്പരപ്പും ഉത്കണ്ഠയും. 
"എളുപ്പം ഒരുങ്ങി ഇറങ്ങൂ, സുബ്ഹിക്ക് മുമ്പായി  ഉംറ  കഴിയണം.'' നാട്ടില്‍ നിന്നു  കൂടെയുള്ള ഉസ്താദിന്റെ നിര്‍ദേശം. ഹോട്ടലിന്റെ കവാടം കയറിയപ്പോള്‍ മുറി ആറാം നിലയിലാണെന്നു പറഞ്ഞു. താഴെ നിന്നു   മുകളിലേക്ക് കയറാനുള്ള ലിഫ്റ്റില്‍ കയറിവാതിലടഞ്ഞു, ആദ്യമായിട്ടായിരുന്നു  അതില്‍  കയറുന്നത്.  നീലാകാശത്തില്‍ പക്ഷികളെ  പോലെ പറന്നു പോകുന്ന വിമാനം. ഇന്നലെവരെ വിസ്മയത്തോടെയല്ലേ നോക്കിക്കണ്ടിരുന്നത്.
ആകാശങ്ങളുടെ അനന്ത  വിശാലതയിലേക്ക്  പറന്നു പോകുന്ന വിമാനം ചൂണ്ടിക്കാട്ടി, ഒക്കത്തിരിക്കുന്ന  സല്‍വ മോളോട് പലവട്ടം പറഞ്ഞിരുന്നു: "ബാപ്പ ഈ വിമാനത്തിലാണ് വരിക.''
മാനത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേള്‍ക്കുമ്പോഴെല്ലാം സല്‍വയും   സഫയും ചോദിക്കും: "എന്നാ ഉമ്മാ ബാപ്പ വരിക.'' കുട്ടികള്‍ക്കു ബാപ്പാനെ കാണാന്‍ തിടുക്കം. ഇളയ മകള്‍   ബാപ്പായെ  കണ്ടിട്ടേയില്ല! ഇപ്പൊ നാല് വര്‍ഷം കഴിഞ്ഞു വന്നുപോയിട്ട്.
വിളിക്കുമ്പോഴെല്ലാം ഓരോ  കാരണങ്ങള്‍, കടയില്‍ ആളില്ല... ആദ്യമൊക്കെ എല്ലാ വര്‍ഷവും വരുമായിരുന്നു. കാത്തിരിപ്പിനൊടുവില്‍ പതിനഞ്ചു ദിവസത്തേക്ക്   ഉംറക്കു വരാന്‍ ഏര്‍പ്പാടാക്കാമെന്ന്  പറഞ്ഞു. മക്കയും മദീനയും മുത്ത് റസൂല്‍ അന്ത്യവിശ്രമം കൊള്ളുന്ന  റൌളാ ശരീഫും കാണാനുള്ള അവസരം.  സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി.  അല്‍ഹംദുലില്ലാഹ്... പിന്നെ മുജീബ്ക്കാനെയും കാണാമല്ലോ. "അല്ലാഹുവേ നീ വലിയവനാണ്.'' കുട്ടികളെ തനിച്ചാക്കി. വരുന്നതിലുള്ള വിഷമം ഉള്ളം പൊള്ളിക്കുന്നതായിരുന്നു.  പതിനഞ്ചു ദിവസമല്ലേ  എന്ന് സമാധാനിച്ചു...
ഇന്ന് രാവിലെ  ഉംറക്കുവേണ്ടി   വീട്ടില്‍ നിന്നു പുറപ്പെട്ടപ്പോള്‍  എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു. ഇതുവരെ വാനില്‍ പറന്നുയരുന്ന വലിയൊരു പക്ഷിയെപ്പോലെ കണ്ട വിമാനത്തിലെ യാത്ര. എല്ലാം പുതുമയുള്ള അനുഭവങ്ങള്‍. പുറപ്പെടുന്നതിനു മുമ്പ് ഓരോ സമയത്തും മുജീബ്ക്ക  വിളിച്ചുകൊണ്ടിരുന്നു. ഓരോന്നും  വിശദമായി പറഞ്ഞു തന്നതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായി.
ഇരുപത്തഞ്ചു വര്‍ഷത്തെ ജിദ്ദാ   ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇവിടേക്ക് എന്നെ കൊണ്ടുവരാന്‍ മുജീബ്ക്കാക്ക്  കഴിഞ്ഞില്ല, അവരോടുള്ള അതിന്റെ കെറുവൊക്കെ  ഇപ്പോള്‍ അലിഞ്ഞുപോയി. എല്ലാം     മുജീബ്ക്കയോട്   പറയണം, ആ നെഞ്ചില്‍ മുഖം ചേര്‍ത്ത്  കരയണം, എന്നാലും എന്നെക്കാണാന്‍ അവര്‍  എയര്‍പോര്‍ട്ടില്‍ വന്നില്ലല്ലോ?
നിമിഷങ്ങള്‍ക്കകം    ആറാം നിലയില്‍ ഞങ്ങള്‍ ആറു പെണ്ണുങ്ങള്‍ എത്തി.  എല്ലാവരും ഒരുമുറിയില്‍. ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും    എല്ലാം  പുതുമയുള്ളതായിരുന്നു.
ഭക്ഷണം  കഴിച്ചെന്നു വരുത്തി. വുദൂവെടുത്ത് ഒരുമയോടെ  ഒന്നിച്ചിറങ്ങി. ഒപ്പം   നടന്നു, വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിച്ചു. എങ്ങും പകല്‍ പോലെ വെളിച്ചം.
ഹറമിന്റെ കാവാടത്തില്‍    കുളിര്‍മയുള്ള മാര്‍ബിളില്‍ കാലുറ ധരിച്ച പാദം പതിഞ്ഞ  അനുഭൂതിയില്‍ ഒരു മിന്നല്‍പിണര്‍ ശരീരത്തിലൂടെ കടന്നുപോയതു പോലെ. പൊട്ടിക്കരഞ്ഞു പോയി. എന്റെ ഉള്ളം  വിറപൂണ്ടു.  റബ്ബേ, നീ എനിക്കു നല്‍കിയ അനുഗ്രഹം  എത്ര വലുതാണ്! ഒടുവില്‍ ഞാനിതാ  എത്തിയിരിക്കുന്നു, നിന്റെ വിശുദ്ധ ഭൂമിയില്‍. 
എന്റെ പ്രാര്‍ഥനകള്‍ക്കു നീ ഉത്തരം നല്‍കിയിരിക്കുന്നു. എന്റെ നാഥാ, നീ എന്നോട് കാണിച്ച  ഔദാര്യം, ഞാന്‍ എങ്ങനെ ഇതിനു നന്ദി കാണിക്കും?  വിടര്‍ന്നു നിറഞ്ഞ എന്റെ കണ്ണുകള്‍ക്കു മുന്നില്‍! കലണ്ടര്‍ ചിത്രങ്ങളിലും ടി.വിയിലും മാത്രം  കണ്ട ആ കഅ്ബ” ഇതാ  ഇവിടെ  കറുത്ത മേലങ്കിയില്‍  പൊന്നരഞ്ഞാണം  ചാര്‍ത്തി നില്‍ക്കുന്നു. ഇതൊരു സ്വപ്നമാണോ, യാഥാര്‍ഥ്യമാണോ? സ്വപ്നം ആണെങ്കില്‍ തന്നെ എന്ത്  മധുരതരമായ  സ്വപനം! കഅ്ബ  കിനാവ് കാണുകതന്നെ ഭാഗ്യമല്ലേ? സ്ഥലകാല ബോധം നഷ്ടമായ ഞാന്‍ ഒരു സ്വപ്നാടകയെപ്പോലെ ചുറ്റും വലയം വെച്ചു.  എനിക്കു ചുറ്റും  വെളുപ്പിന്റെ മാസ്മരിക  വലയം! "റബ്ബനാ ആത്തിനാ ഫിദ്ദുന്‍യാ...'' ആരൊക്കെയോ ഉച്ചത്തില്‍  ഉരുവിടുന്നു. എങ്ങും കടലലകള്‍ പോലെ. ശബ്ദമുഖരിതമായ ആ   മാന്ത്രിക  സ്പര്‍ശത്താല്‍ ഞാന്‍ സ്വബോധം നഷ്ടപ്പെട്ട്    ഒഴുക്കിനൊത്ത് നീങ്ങി.  മിഴികളില്‍ നിന്നൊഴുകിയ  ബാഷ്പധാരയില്‍  ഞാനെന്റെ മുഖം കഴുകി തോര്‍ത്തി.  
ആകാശത്തേക്ക് മിഴികളും  കൈകളുമുയര്‍ത്തി ഞാന്‍ കരഞ്ഞു പ്രാര്‍ഥിച്ചു... അപ്പോഴെല്ലാം ഹറമിന് മേലാപ്പ് പാകിയ ഇരുണ്ട, ഒറ്റ നക്ഷത്രങ്ങളുമില്ലാത്ത ആകാശം എന്നെ അതിശയിപ്പിച്ചു. വിണ്ണിലെ  മുഴുവന്‍ നക്ഷത്രങ്ങളും കഅ്ബയുടെ മണ്ണില്‍ പൂത്തുനിക്കുമ്പോള്‍ മാനത്തെവിടെ  നക്ഷത്രങ്ങള്‍!! നാഥാ, നിനക്ക് മാത്രമാണ് എല്ലാ സ്തുതിയും, അതിനര്‍ഹന്‍ നീ മാത്രമാണ് റബ്ബേ.... ത്വവാഫും  സഅ്യും കഴിഞ്ഞു. ഹറമിലെ ബാങ്കൊലിയുടെ സ്വരമാധുരിയില്‍ പുളകിതയായി. എല്ലാം കഴിഞ്ഞിട്ടും  മതിവരാതെ  സുബ്ഹി നമസ്കാരത്തോടെ ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍  ആകെ അവശയായിരുന്നു.
അപ്പോള്‍ മാത്രമാണ്   മുജീബ്ക്കയെ  കുറിച്ച് വീണ്ടും വിഷമത്തോടെ ഓര്‍മവരുന്നത്. മക്കയിലും അവര്‍ വന്നില്ലല്ലോ, ഞാന്‍ ഇത്ര അരികത്തു വന്നിട്ടും!
എന്ത് പറ്റി, വല്ല അസുഖവും? എന്റെ ഉള്ളു പിടഞ്ഞു.  ബാഗില്‍  നിന്ന് മൊബൈല്‍ എടുത്തു,  അവര്‍ മുന്‍കൂട്ടി അയച്ചു തന്ന സുഊദിയിലെ മൊബൈല്‍ ചിപ്പ്, കൈയില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണില്‍ വിമാനം ഇറങ്ങുമ്പോള്‍  ഇട്ടിരുന്നു. അതിലേക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഉടനെ മുജീബ്ക്ക വിളിച്ചിരുന്നു.
അപ്പോഴും നിങ്ങളെന്താ എന്നെ കാണാന്‍ വരാഞ്ഞത്  എന്ന് ചോദിച്ചിരുന്നു. "എനിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ? മക്കയില്‍ എത്തി  ഉംറ  കഴിഞ്ഞ ഉടനെ വിളിക്ക്!  നിന്നെ ജിദ്ദയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍  ബക്കര്‍ക്കയും  സൂറാത്തയും വരും!!'' എന്ന മറുപടിയില്‍ സമാധാനം കൊണ്ടു. എന്നാലും അവര്‍ക്ക് വന്നൂടെ, ഞാന്‍ ഇത്രയുമടുത്ത് വന്നിട്ടും..
ബാഗില്‍ നിന്ന് ഫോണെടുത്തപ്പോള്‍ മുജീബ്ക്കയുടെ  മിസ്സ് കോളുകള്‍.
തിരിച്ചു വിളിക്കാന്‍ ശ്രമിച്ചപ്പോ   ഇങ്ങോട്ട് വിളിച്ചു. ഞാന്‍ കരഞ്ഞു കൊണ്ടു പറഞ്ഞു: "എനിക്ക് മതിയായി. എല്ലാം കണ്ടു എന്റെ ഉള്ളം നിറഞ്ഞു. എനിക്ക് ഇനി നിങ്ങളെ കണ്ടാല്‍ മതി.''
"നൂറാ,  നീ ഒരു രണ്ടു മണിക്കൂര്‍ ക്ഷമിക്ക്, സൂറാത്തയും ബക്കര്‍ക്കയും ഇപ്പൊ അവിടെ എത്തും.'' "എന്നാലും ഞാന്‍ ഇത്രടം വരേ എത്തീട്ട് നിങ്ങളെന്റെ കൂടെ മക്കയില്‍ വന്നില്ലല്ലോ...''
മുജീബ്ക്ക തന്നെ നിര്‍ബന്ധിച്ചു പാസ്പോര്‍ട്ട് എടുപ്പിച്ചു. പതിനഞ്ചു ദിവസത്തെ  ഉംറ യാത്രക്കായി  ഗ്രൂപ്പില്‍ അദ്ദേഹം പറഞ്ഞപോലെ കൊടുത്തു. യാത്രാ തീയതി കിട്ടിയത് മുതല്‍ ഒരു പോള കണ്ണടച്ചിട്ടില്ല. യാത്ര പറയാനായി ബന്ധു വീടുകളിലേക്കുള്ള യത്രകള്‍. "എന്നാലും മുജീബിനൊന്നു നാട്ടില്‍  വന്നൂടെ?'' ചിലരുടെ അഭിപ്രായങ്ങള്‍ മനസ്സു വേദനിപ്പിച്ചെങ്കിലും ഇങ്ങനെ തിരിച്ചു പറഞ്ഞു:
"അവിടെ പീടികയില്‍ ആളില്ല, അതുകൊണ്ടാ വരാത്തത്.''
ചിലരൊക്കെ  ആശ്വസിപ്പിച്ചു, എന്നാലും ഇപ്പോഴെങ്കിലും  നിന്നെ അങ്ങോട്ട് കൂട്ടാന്‍ തോന്നിയല്ലോ.
യാത്ര പുറപ്പെടുന്നതു വരെ കണ്ണിമ ചിമ്മീട്ടില്ല. വല്ലാത്തൊരു അസ്വസ്ഥതയും ഉറക്കമില്ലായ്മയും ദിവസങ്ങളോളം പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. ക്ഷീണത്താല്‍  ഒന്നു മയങ്ങി എന്ന് തോന്നുന്നു. മൊബൈല്‍ അടിച്ചപ്പോള്‍ ഞെട്ടിയെണീറ്റു.  "നൂറാ, ഇത് ഞാനാ സുഹറ. ഞാന്‍ റൂമിന് മുന്നിലുണ്ട്, വാതില്‍ തുറക്ക്.''
ചാടിയെണീറ്റു വാതില്‍ തുറന്നു. ചിരിച്ചുനില്‍ക്കുന്ന സൂറാത്തയുടെ തെളിഞ്ഞ മുഖം. കൂടെ ഭര്‍ത്താവ്  ബക്കര്‍ക്കയും.
കുട്ടികള്‍ക്കുള്ള  ഉടുപ്പുകളുമായി പലവട്ടം വീട്ടില്‍ വന്ന അവരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. "വേഗം ഇറങ്ങൂ. ഇപ്പൊ തന്നെ ജിദ്ദയിലേക്ക്  പോകാം.. ഒരാളവിടെ കാണാന്‍ കാത്തിരിക്കുകയാണ്.''
മുറിയിലുള്ളവരെല്ലാം നല്ല ഉറക്കം. നാട്ടില്‍ നിന്ന് ഇവിടംവരെ കൂടെ ഉണ്ടായിരുന്ന ഒരാളെ മാത്രം വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞു. പെട്ടെന്നിറങ്ങി. ഉസ്താദിനോടും നേരത്തെ എല്ലാം  ബക്കര്‍ക്കയും     മുജീബ്ക്ക ഫോണിലും പറഞ്ഞത് കൊണ്ട് എളുപ്പം പുറപ്പെടാന്‍ കഴിഞ്ഞു.
നേരം വെളുത്തുവരുന്ന തേയുള്ളൂ. ഹറമിന്റെ മിനാരങ്ങള്‍   ഇപ്പോഴും പൊന്‍പ്രഭയോടെ തെളിഞ്ഞുനില്‍ക്കുന്നു.
ഹറം മുറ്റത്ത് ഒരായിരം പ്രാവുകള്‍ വട്ടമിട്ടു പറക്കുന്നത് കാണാന്‍ എന്തു ചന്തം!!
ഒരു നിമിഷം എല്ലാം മറന്നു നോക്കി നിന്നു. എങ്ങും കോണ്‍ക്രീറ്റ് കാടുകള്‍!
കണ്ണില്‍ നിന്ന് മറയുന്നതു വരെ മിനാരങ്ങള്‍ നോക്കി നെടുവീര്‍പ്പിട്ടു. ഇനിയും മുജീബ്ക്കയോടൊപ്പം  ഒരുപാട് ഉംറകള്‍ ചെയ്യണം.
ഇന്നലത്തേത്  ആദ്യമായത് കൊണ്ട് എന്തോ ഒരു കുറവുള്ളതു  പോലെ.  ക്ഷീണവും മുമ്പെങ്ങുമില്ലാത്ത വല്ലാത്ത ഉത്കണ്ഠയും കാരണം എല്ലാം ശരിയായോ എന്ന സംശയം ബാക്കി.
വണ്ടിയോടിക്കുന്ന  ബക്കര്‍ക്കാക്ക്  തൊട്ടടുത്ത്   സൂറാത്തയും, പിറകിലെ സീറ്റില്‍ ഞാനും.
ബക്കര്‍ക്കയോട്  ഞാന്‍ ചോദിച്ചു: "എന്തേ ഞാന്‍ ഇത്ര അടുത്ത് എത്തീട്ടും  മുജീബ്ക്ക വന്നില്ല, എയര്‍പോര്‍ട്ടില്‍ പോലും...?''
"അതിനെന്താ, ഇപ്പോള്‍ നിങ്ങള്‍ കാണാന്‍ പോവുകയല്ലേ. ഇനിയേതായാലും പതിനഞ്ചു ദിവസം ഒപ്പം നിന്നൂടെ.''
"എന്നാലും, ഈ നാലുകൊല്ലം എന്തേ അവര്‍ നാട്ടില്‍ വരുന്നില്ല.''
"അതുകൊണ്ടല്ലേ നിന്നെ  ഉംറ ക്കെങ്കിലും ഇങ്ങോട്ടേക്കു വരുത്തിയത്.'' വണ്ടി നല്ല സ്പീഡിലായിരുന്നു. അപ്പോഴും  മനസ്സ് നിറയെ മുജീബ്ക്കയായിരുന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍  ഞാനിങ്ങു എത്തിയല്ലോ.  ഫോണില്‍ മാത്രം കേള്‍ക്കുന്ന ശബ്ദം, ഇനിയും നേരിട്ട്  കേള്‍ക്കാനും കാണാനും  കഴിയുമല്ലോ.
ഞാന്‍ ആശ്വാസം കൊണ്ടു. മക്കയെ പിറകിലാക്കിക്കൊണ്ട് കാര്‍ ജിദ്ദക്കു നേരെ അതിവേഗം പിന്നിടുമ്പോഴും മുജീബ്ക്ക കൂടെ വരാത്തതില്‍ എനിക്ക് വല്ലാത്ത വിഷമം. ഇല്ല ഞാനൊന്നും മിണ്ടില്ല, കാണട്ടെ.
വരണ്ട മൊട്ടക്കുന്നുകളും മലകളും  പുറകിലാക്കി   അതിവിശാലമായ റോഡിലൂടെ കാര്‍ അതിവേഗം ജിദ്ദ ലക്ഷ്യമാക്കി പാഞ്ഞു. വലിയ കെട്ടിടങ്ങള്‍ കണ്ടുതുടങ്ങി. എന്തുമാത്രം നല്ല റോഡുകള്‍! ഇപ്പോള്‍ കാര്‍ ഒരു പാലത്തിനു മുകളില്‍ കയറി. പാലം ഇറങ്ങി.
അപ്പോള്‍ എന്റെ മനസ്സ് വല്ലാതെ ഭീതിയിലായിരുന്നു, വല്ലാത്തൊരു പൊറുതികേട്.
"എന്നാലും സൂറാത്ത,”നിങ്ങള്‍ തന്നെ പറ, ഞാന്‍ ഇവിടം വരെ എത്തീട്ട്  മുജീബ്ക്ക എയര്‍ പോര്‍ട്ടിലും വന്നില്ല; മക്കയിലും വന്നില്ല!!'' ചോദിച്ച ചോദ്യങ്ങള്‍ തന്നെ ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ബക്കര്‍ക്ക കാര്‍ ഓടിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചിരുന്നു. എന്റെ സംശയം വീണ്ടും നുരഞ്ഞു പൊന്തി.
എന്താ മുജീബ്ക്കാക്ക്  വല്ല സൂക്കേടും, എന്തെങ്കിലും പറ്റിയിരിക്കുമോ?
ബക്കര്‍ക്ക  ഉറക്കെ പറഞ്ഞു: "നൂറ അറിഞ്ഞില്ലേ? ഇപ്പൊ  സുഊദിയില്‍ ചിലര്‍ക്കൊക്കെ ഈ സുഖക്കേടാണ്.''
ഞാന്‍ ആകെ ബേജാറായി. "നിങ്ങള്‍ ഒന്നു തെളിച്ചു പറ. എന്താ മുജീബ്ക്കാക്ക്?'' ഞാന്‍ കരച്ചിലിന്റെ വക്കത്തോളം എത്തി.
അപ്പോഴേക്കും ഒരു കെട്ടിടത്തിനു മുന്നില്‍ കാര്‍ നിന്നു. താഴത്തെ നിലയിലെ വാതിലിനടുത്ത് തന്നെ മുജീബ്ക്കയുടെ ചിരിച്ച മുഖം കണ്ടപ്പോള്‍ ഞാന്‍  സന്തോഷം കൊണ്ട് വിങ്ങിപ്പൊട്ടി. കഴിഞ്ഞ നാലു വര്‍ഷത്തോളം  ശബ്ദം മാത്രം കേട്ടിരുന്ന മുജീബ്ക്ക ഇതാ എന്റെ മുന്നില്‍, ഒരസുഖവുമില്ലാതെ പൂര്‍ണ ആരോഗ്യവാനായി.
ഞങ്ങളൊന്നിച്ചു റൂമില്‍ കയറി. "മുജീബ്ക്കാ, മക്കയില്‍ നിന്ന് ഇവിടെ വരെ നൂറാക്കു ഒരേ സംശയമായിരുന്നു. എന്തേ എയര്‍ പോര്‍ട്ടിലും മക്കയില്‍ പോലും വരാഞ്ഞത് എന്നൊക്കെ. ഒടുവില്‍ എന്തെങ്കിലും സൂക്കേട് ഉണ്ടോ എന്നായി. ഇപ്പൊ നൂറാക്കു മനസ്സിലായോ, ഒരു സൂക്കേടുമില്ലാന്ന്? എന്നാലോ, ആളിപ്പോ വലിയൊരു രോഗിയാ, പുറത്തിറങ്ങാന്‍ പറ്റാത്ത രോഗം. ഇതിപ്പോ സുഊദിയില്‍ പലര്‍ക്കും ഈ രോഗം പിടി  കൂടീട്ടുണ്ട്. ഇതിന്റെ  പേരാണ് 'ഹുറൂബ്' രോഗം''- സൂറാത്ത ചിരിച്ചു കൊണ്ടു പറഞ്ഞു.
ബക്കര്‍ക്ക കൂട്ടി ചേര്‍ത്തു: "രണ്ടാം കെട്ടുകാരുടെ വിവാഹ പരസ്യത്തിലെ വാക്ക് പോലെ, തന്റേതല്ലാത്ത കാരണം കൊണ്ട് പിടിപെടുന്ന ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല.'' എനിക്കൊന്നും മനസ്സിലായില്ല. മുജീബ്ക്ക എന്റെ   കൈ പിടിച്ചു മറ്റൊരു മുറിയിലേക്ക് നടത്തി.

AL FALAH


സമരസമിതി പ്രവര്‍ത്തകന്റെ കടക്കുമുന്നില്‍ മാലിന്യക്കൂമ്പാരം

പെട്ടിപ്പാലം മാലിന്യപ്രശ്നം:
സമരസമിതി പ്രവര്‍ത്തകന്റെ
കടക്കുമുന്നില്‍ മാലിന്യക്കൂമ്പാരം
വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു


തലശേãരി: പെട്ടിപ്പാലം സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ, സമരസമിതി പ്രവര്‍ത്തകന്റെ നഗരത്തിലെ കടക്കുമുന്നിലും മറ്റൊരു കടക്കു മുന്നിലും മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടു. സമരരംഗത്തുള്ള പൊതുജനാരോഗ്യസംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകന്‍ എ.പി. അര്‍ഷാദിന്റെ ലോഗന്‍സ് റോഡിലുള്ള ജെന്റ്സ് സര്‍ക്കിള്‍ കട, ഒ.വി റോഡ് സംഗമം ജങ്ഷനിലെ ക്വാളിറ്റി ബേക്സ് എന്നിവയുടെ മുമ്പിലാണ് വെള്ളിയാഴ്ച രാവിലെ പുഴുവരിക്കുന്ന മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടത്.
സമരം തകര്‍ക്കാനായി തല്‍പരകക്ഷികള്‍ മനഃപൂര്‍വം കൊണ്ടിട്ടതാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം ഇന്നലെ ഉച്ച രണ്ടുവരെ ഒരു വിഭാഗം കളകളടച്ച് ഹര്‍ത്താലാചരിച്ചു.
മാലിന്യം കണ്ട് ക്ഷുഭിതരായ വ്യാപാരികളും നാട്ടുകാരും രാവിലെ 10.15ഓടെ ലോഗന്‍സ് റോഡ് ഉപരോധിച്ചു. ഇതോടെ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് ബഹുജന ഐക്യവേദി ആഭിമുഖ്യത്തില്‍ പ്രകടനമായി നഗരംചുറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.  വ്യാപാരി വ്യവസായി ഏകോപന സമിതി ടൌണ്‍ യൂനിറ്റ് ചെയര്‍മാന്‍ കെ.കെ. മന്‍സൂര്‍, കെ. മുഹമ്മദ് നിയാസ്, നൌഫല്‍ ഫ്ലോറ, അഷ്ഫാഖ്, സാജിദ് കോമത്ത്, ടി.എ. ഷഹീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വ്യാപാരികള്‍ തലശേãരി സബ്കലക്ടര്‍, നഗരസഭാധ്യക്ഷ എന്നിവര്‍ക്ക് പരാതി നല്‍കി.