ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, December 19, 2012

JIH KANNUR AREA


‘അയല്‍ക്കൂട്ടം’ ചേര്‍ന്നു

 ‘അയല്‍ക്കൂട്ടം’ ചേര്‍ന്നു
 ചാലാട്: ജനുവരി ആറിന് താണ മുഴത്തടം ഗവ. യു.പി സ്കൂളില്‍ നടക്കുന്ന ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ സമ്മേളന ഭാഗമായി ചാലാട് ഘടകം പഞ്ഞിക്കയില്‍ മഹജാസില്‍ ‘അയല്‍ക്കൂട്ടം’ ചേര്‍ന്നു. വനിത വിഭാഗം ജില്ല പ്രസിഡന്‍റ് എ.ടി. സമീറ പ്രഭാഷണം നടത്തി. ടി.കെ. ഖലീലുല്‍ റഹ്മാന്‍ സ്വാഗതവും സി.എച്ച്. ഷൗക്കത്തലി നന്ദിയും പറഞ്ഞു.

Tuesday, December 18, 2012

PC RAFEEQ



കുടുംബസംഗമം


കുടുംബസംഗമം 
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഹാരിസ് വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി. എം.മൊയ്തീന്‍ കുട്ടി, അന്‍വര്‍ പനേരി എന്നിവര്‍ സംസാരിച്ചു.

നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കണം

നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിനും റോഡുകളുടെ ശോച്യാവസ്ഥക്കും പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. റഹന ടീച്ചര്‍ മെംബര്‍ഷിപ് വിതരണം നിര്‍വഹിച്ചു. പി.ബി.എം ഫര്‍മീസ്, മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെര്‍ണാണ്ടസ്, എന്‍.എം. ശഫീഖ്, കെ.കെ.സുഹൈര്‍, കെ.ഇ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Monday, December 17, 2012

JIH KANNUR AREA


IUML


എസ്. ഇര്‍ഷാദ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്

എസ്. ഇര്‍ഷാദ് S.I.O. സംസ്ഥാന പ്രസിഡന്‍റ്;
 സഫീര്‍ഷ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: 2013-2014 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റായി എസ്. ഇര്‍ഷാദും ജനറല്‍ സെക്രട്ടറിയായി കെ.വി. മുഹമ്മദ് സഫീര്‍ഷയും  തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. തൗഫീഖ് (സംഘടന), കെ.എസ്. നിസാര്‍ (കാമ്പസ്), കെ.കെ. അശ്റഫ് (പബ്ളിക് റിലേഷന്‍), എ. അനസ് (വിദ്യാഭ്യാസം), നഹാസ് മാള (സംവേദന വേദി), ജുമൈല്‍ കൊടിഞ്ഞി (ദീനീ മദാരിസ്),ഒ.കെ. ഫാരിസ് (ഹൈസ്കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി) എന്നിവര്‍ സെക്രട്ടറിമാരാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ എസ്. ഇര്‍ഷാദ് നിലവില്‍ ദേശീയ സെക്രട്ടറിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് സഫീര്‍ഷ.
സംസ്ഥാന ആസ്ഥാനമായ വിദ്യാര്‍ഥി ഭവനില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി നേതൃത്വം നല്‍കി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

IUML MUNDERI PANCHAYATH

മുസ് ലിം ലീഗ് മുണ്ടേരി പഞ്ചായത്ത്  ഓഫീസ്
മാര്‍ച്

PRABODHANAM WEEKLY


MADHYAMAM WEEKLY


സോളിഡാരിറ്റി കണ്‍വെന്‍ഷന്‍

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ സിറ്റി യൂനിറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.കെ. ഷുഹൈബ് മുഹമ്മദ്  അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സിറ്റി ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ എറമു, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമിതിഅംഗം കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.
ഏരിയ സെക്രട്ടറി നൗഷാദ് തായത്തെരു സ്വാഗതം പറഞ്ഞു. 

ഭാരവാഹികള്‍: അഹമ്മദ് ഖല്ലാഖ് (പ്രസി.),
 മൊയ്തു സിറ്റി (സെക്ര.), 
ശബീര്‍ (ജോ. സെക്ര.), 
വി. അഷ്ഹാഷ് (ട്രഷ.).

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്് ദേശീയ പുരസ്കാരം സമ്മാനിച്ചു

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്്
ദേശീയ പുരസ്കാരം സമ്മാനിച്ചു
തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
ഉത്തരേന്ത്യയിലെ പിന്നാക്ക സമൂഹത്തിന്‍െറ ഉന്നതി ലക്ഷ്യമിട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടത്തുന്ന മാതൃകാപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. പാര്‍ശ്വവത്കൃത വിഭാഗത്തിന്‍െറ പുരോഗതിക്കായി ഫൗണ്ടേഷന്‍ സ്ഥാപിച്ച 44 സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പുരസ്കാരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങളിലെ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ടി.വി. ഇബ്രാഹിം, പ്രോ വി.സി കെ. രവീന്ദ്രനാഥ്, ഡോ. പി.കെ. നൗഷാദ്, എം.വി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ചേംബര്‍ ഓഫ് എജുക്കേഷന്‍ ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

‘അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കണം’

‘അണ്‍ എയ്ഡഡ്  അധ്യാപകരുടെ
പ്രശ്നം പരിഹരിക്കണം’
കോഴിക്കോട്: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളംവരുന്ന അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും തയാറാകണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു.
 പി.ടി.എ പ്രതിനിധികള്‍, മാനേജ്മെന്‍റ്-അധ്യാപക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ഫോറത്തില്‍ അധ്യാപകര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടക്കണമെന്നും അഭിപ്രായമുയര്‍ന്നു. ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.
റിട്ട.പൊലീസ് സൂപ്രണ്ട് അബ്ദുല്‍ഹമീദ്, ഡോ. അസീസ് തരുവണ, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, ശാന്ത ടീച്ചര്‍, എ. ശേഖര്‍, ജുനൈദ് കൈപ്പാടി, കെ.വി. ഷാജി, പി.കെ. അബ്ദുറസാഖ്, സത്യഭാമ ടീച്ചര്‍, അഡ്വ. സലീം എന്നിവര്‍ സംസാരിച്ചു.

Sunday, December 16, 2012

നാലുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു

 നാലുവയസ്സുകാരന്‍ ചികിത്സാ 
സഹായം തേടുന്നു
ചക്കരക്കല്ല് (കണ്ണൂര്‍): ഉദാരമതികളുടെ കനിവ് തേടുകയാണ് വൃക്കരോഗിയായ കോയ്യോട് കിഴക്കെവീട്ടില്‍ നാലുവയസ്സുകാരന്‍ മുഹമ്മദ് ശാഫി.  പിതാവ് ശൗക്കത്തലി ആസ്ത്മ രോഗിയും കാലിന് സ്വാധീനക്കുറവു മൂലം അവശതയനുഭവിക്കുന്നയാളുമാണ്. 13ാം വാര്‍ഡില്‍ കോയ്യോട് മൊയാരം ബാങ്കിന് സമീപത്തെ  ജീര്‍ണിച്ച വീട്ടില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുകയാണ്. ശാഫിയുടെ മനോരോഗിയായ മാതാവ് ഖദീജ കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ ചികിത്സയിലാണ്.
സാമ്പത്തിക പരാധീനതമൂലം കുടുംബം തുടര്‍ചികിത്സക്കായി ബുദ്ധിമുട്ടുകയാണ്. ഷമീര്‍ പ്രസിഡന്‍റായും ബഷീര്‍ സെക്രട്ടറിയായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച്
കെ.വി. ഖദീജ കുടുംബ സഹായ കമ്മിറ്റി, കോയ്യോട് എന്ന പേരില്‍ കോര്‍പറേഷന്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 002700101014544.
IFSC Code: 0000027.
Contact: Ibrahim Master, Mob: 9447 888 489

PRABODHANAM WEEKLY


മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യകേന്ദ്രമായതായി പരാതി

 മുണ്ടേരിക്കടവ് പക്ഷിസങ്കേതം
മാലിന്യകേന്ദ്രമായതായി പരാതി
കണ്ണൂര്‍: മുണ്ടേരിക്കടവ് പക്ഷിസങ്കേതം മാലിന്യനിക്ഷേപ കേന്ദ്രമായി മാറിയെന്നും പ്രദേശം മദ്യപസംഘങ്ങളുടെ താളവമായെന്നും പരാതി. മുണ്ടേരിക്കടവ് പക്ഷിസങ്കേതം പഠനഗ്രൂപ്പ് ഇതുസംബന്ധിച്ച് തലശ്ശേരി ആര്‍.ഡി.ഒയുടെ ചുമതല വഹിക്കുന്ന സബ്കലക്ടര്‍ക്ക് പരാതി നല്‍കി. മുണ്ടേരി പാലത്തിനു സമീപവും വാരംകടവ് പാലത്തിനു സമീപവുമാണ് ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും ബാര്‍ബര്‍ഷോപ്പുകളിലെ മാലിന്യങ്ങളും വലിച്ചെറിയുന്നത്. ഈ മേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നതും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പഠനഗ്രൂപ്പ് കണ്‍വീനര്‍ നല്‍കിയ പരാതിയില്‍ അഭ്യര്‍ഥിച്ചു.

JIH PAPPINISSERY


PRABODHANAM WEEKLY


Saturday, December 15, 2012

മീഡിയവണ്‍ ഫെബ്രുവരി 10ന്

  മീഡിയവണ്‍ ഫെബ്രുവരി 10ന്
 കോഴിക്കോട്: പുതു ദൃശ്യമാധ്യമ സംസ്കാരത്തിന് തുടക്കംകുറിക്കാന്‍ ‘മീഡിയവണ്‍’ ചാനല്‍ മിഴിതുറക്കുന്നു. മാധ്യമം ദിനപത്രത്തിന്‍െറ രജത ജൂബിലി ഉപഹാരമായ മീഡിയവണിന്‍െറ ഒൗപചാരിക ഉദ്ഘാടനം 2013 ഫെബ്രുവരി 10ന് നടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം വെള്ളിപറമ്പില്‍ ആസ്ഥാന മന്ദിരത്തിന്‍െറയും ആധുനിക സ്റ്റുഡിയോ കോംപ്ളക്സിന്‍െറയും നിര്‍മാണം പൂര്‍ത്തിയായതായി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് അറിയിച്ചു.യാഥാര്‍ഥ്യങ്ങളുടെ കലര്‍പ്പില്ലാത്ത അവതരണമാണ് ചാനല്‍ ലക്ഷ്യംവെക്കുന്നത്. വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കുമൊപ്പം കുടുംബ സദസ്സുകള്‍ക്ക് ആസ്വാദ്യകരമായ വേറിട്ട വിനോദപരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യും. പ്രാദേശിക വാര്‍ത്തകള്‍ക്കുപുറമെ ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കും. ക്രിയാത്മക വിമര്‍ശത്തിന് മതിയായ ഇടംനല്‍കുന്ന ചാനല്‍, കേരളത്തിന് ദിശാബോധം നല്‍കുന്ന സംവാദങ്ങളായിരിക്കും അവതരിപ്പിക്കുക. യുവജനങ്ങളെയും സ്ത്രീകളെയും കുട്ടികളെയും പ്രത്യേകം അഭിമുഖീകരിക്കുന്ന പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടാകും.
പ്രവാസി സമൂഹത്തിന്‍െറ സ്പന്ദനങ്ങള്‍ക്കൊപ്പമായിരിക്കും മീഡിയവണ്‍. കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക വികസനത്തിന് പ്രവാസി സമൂഹം നല്‍കിയ സംഭാവനകള്‍ ചാനലിന്‍െറ വാര്‍ത്തയിലും പരിപാടികളിലും പ്രതിഫലിക്കും.
രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍നിന്ന് തത്സമയ സംപ്രേഷണം സാധ്യമാക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, ദല്‍ഹി, ദുബൈ എന്നിവിടങ്ങളിലും  സ്റ്റുഡിയോകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തുടക്കം മുതല്‍ ചാനല്‍ ലഭ്യമാകും.
പരിചയസമ്പന്നരോടൊപ്പം പുതുതലമുറയുടെ മികവും പ്രകടമാവുന്ന ടീമാണ് മീഡിയവണ്‍ സജ്ജമാക്കിയിട്ടുള്ളത്. വര്‍ധിച്ച ജനപങ്കാളിത്തവും കേരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലയിലുമായി മാധ്യമം ദിനപത്രത്തിനും ഗള്‍ഫ് മാധ്യമത്തിനുമുള്ള വിശാലമായ ശൃംഖലകളും അഭ്യുദയകാംക്ഷികള്‍ നല്‍കുന്ന കരുത്തും കൈമുതലാക്കിയാണ് മീഡിയവണ്‍ സംപ്രേഷണം തുടങ്ങുന്നത്.
വലിയൊരു സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചാനല്‍ എന്നത് ഉത്തരവാദിത്തബോധം വര്‍ധിപ്പിക്കുന്നുണ്ടെന്നും അതുള്‍ക്കൊണ്ടുതന്നെയാണ് മീഡിയവണ്‍ ദൃശ്യമാധ്യമ ലോകത്തേക്ക് പ്രവേശിക്കുന്നതെന്നും മീഡിയവണ്‍ ശില്‍പികള്‍ പറഞ്ഞു.

റെയില്‍വേ അവഗണന: വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് നടത്തി

 
 
 റെയില്‍വേ അവഗണന:
വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച് നടത്തി
കണ്ണൂര്‍: കേരള ജനതയോടുള്ള റെയില്‍വേയുടെ അവഗണനക്കെതിരായ പ്രതിഷേധ ജ്വാലയായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച്. വര്‍ഷങ്ങളായി തുടരുന്ന കേരളത്തോടുള്ള റെയില്‍വേ അവഗണനയില്‍ സംസ്ഥാനത്തെ ജനപ്രതിനിധികള്‍ കൂട്ടുപ്രതികളാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ഭാസ്കരന്‍ പറഞ്ഞു.റെയില്‍വേ ബജറ്റില്‍ കേരളത്തിന് സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന സമരം വെസ്റ്റ് കോസ്റ്റ് റെയില്‍വേ സോണ്‍ അനുവദിക്കുക, തലശ്ശേരി-മൈസൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുക, കണ്ണൂരില്‍ മോണോ റെയില്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. റെയില്‍വേ പാസഞ്ചേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി നേതാവ് അഡ്വ. റഷീദ് കവ്വായി, കേരള ട്രെയിന്‍ ട്രാവല്‍സ് ആക്ഷന്‍ ഫോറം നേതാവ് ഷാജി ദാമോദരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല നേതാക്കളായ ജബീന ഇര്‍ഷാദ്, പി.ബി.എം.ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം എന്നിവര്‍ സംസാരിച്ചു.
സ്റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് സൈനുദ്ദീന്‍ കരിവെള്ളൂര്‍, പള്ളിപ്രം പ്രസന്നന്‍, വി.കെ. ഖാലിദ്, എന്‍.എം. ശഫീഖ്, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

സാംസ്കാരിക സഞ്ചാരം 23ന് ജില്ലയില്‍

സാംസ്കാരിക സഞ്ചാരം
23ന് ജില്ലയില്‍
കണ്ണൂര്‍: തനിമ കലാസാഹിത്യവേദി സാംസ്കാരിക സഞ്ചാരം ഡിസംബര്‍ 23 മുതല്‍ 25 വരെ കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ സഞ്ചാരത്തിന് സ്വീകരണം നല്‍കും.  സഞ്ചാരത്തിന് സ്വീകരണം നല്‍കാന്‍ ജില്ല തല സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍: കെ.പി.എ. റഹീം (ചെയ) ജമാല്‍ കടന്നപ്പള്ളി (വൈസ് ചെയ) ടി.കെ.ഡി.  മുഴപ്പിലങ്ങാട് (ജന. കണ്‍) പ്രശാന്ത് ഒളവിലം (കണ്‍) സി.പി. മുസ്തഫ (സെക്ര) എം.കെ. മറിയു (ജോ. സെക്ര) പ്രശാന്ത് നമ്പ്യാര്‍ (ട്രഷ).

ആത്മാര്‍ഥത തെളിയിക്കേണ്ടത് നിയമസഭ പ്രമേയം പാസാക്കിക്കൊണ്ട്

 മഅ്ദനി: ആത്മാര്‍ഥത തെളിയിക്കേണ്ടത്
നിയമസഭ പ്രമേയം പാസാക്കിക്കൊണ്ട്
-സോളിഡാരിറ്റി
 കോഴിക്കോട്: മഅ്ദനിക്ക് കര്‍ണാടക ജയിലില്‍ പൗരാവകാശം ലംഘിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രിയും രാഷ്ട്രീയ കക്ഷികളും സമ്മതിച്ച സാഹചര്യത്തില്‍ മഅ്ദനിയുടെ ജാമ്യവും വിചാരണയും ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി ആത്മാര്‍ഥത തെളിയിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. വിചാരണ കൂടാതെ ജയിലിലടക്കുന്നവരെ പുറത്തുകൊണ്ടുവരുമെന്ന് പ്രസ്താവിച്ച മുസ്ലിംലീഗിനും സി.പി.എമ്മിനും മഅ്ദനി വിഷയത്തില്‍ അടിയന്തരമായി ഇടപെടാന്‍ ബാധ്യതയുണ്ട്.
ജനവികാരത്തെ തന്ത്രപരമായി മറികടക്കാന്‍ നടത്തുന്ന കേവല പ്രസ്താവനകളാണിതെങ്കില്‍ സോളിഡാരിറ്റിയും സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നേതാക്കളെയും ജനകീയ വിചാരണക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, December 13, 2012

SOLIDARITY CHALAD


THANIMA


TEEN INDIA


SLIMFIT


ബസ്സ് സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക

 കണ്ണൂരില്‍ റദ്ദാക്കപ്പെട്ട 
ബസ്സ് സ്റ്റോപ്പുകള്‍
പുന:സ്ഥാപിക്കുക
 കണ്ണൂര്‍:കണ്ണൂര്‍ മേലെചൊവ്വ ഭാഗത്തുനിന്നും വരുന്ന ട്രാഫിക്ക് ബ്ളോക്ക് ഒഴിവാക്കി ആസ്പത്രി ബസ്സുകള്‍ക്ക് കാല്‍ടെക്സ് ജംഗ്ഷനിലോ തൊട്ടടുത്ത് സ്ഥലങ്ങളിലോ സ്റ്റോപ്പ് അനുവദിക്കണമെന്ന് ശ്രീചിത്ര ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ട്രാവലേഴ്സ് ആക്ഷന്‍ ഫോറം   േയാഗം ജില്ലാ കലക്ടറോടും ബന്ധപ്പെട്ട ട്രാഫിക് അധികാരികളോടും ആവശ്യപ്പെട്ടു.
 പകല്‍ സമയത്ത് ട്രെയിനിംഗ് സ്കൂള്‍, സയന്‍സ് പാര്‍ക്ക്, ഡി.ഡി. ഓഫീസ്, സബ്ബ് റജിസ്ട്രാഫീസ്, ബിഎസ്എന്‍എല്‍ ഭവന്‍, തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും, ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാള്‍, വിവിധ പത്രമോഫീസുകള്‍, ഹോസ്പിറ്റലുകള്‍, ഷോപ്പിംഗ് കോംപ്ളക്സുകള്‍ എന്നിവിടങ്ങളിലേക്കും എത്തേണ്ടവരും രാത്രികാലങ്ങളില്‍ തായത്തെരു വലിയവളപ്പ് കാവ്, ട്രെയിനിംഗ് സ്കൂള്‍ പരിസരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും താലൂക്ക് ഓഫീസ് പരിസരത്ത് ബസ്സിറങ്ങി നടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുന്‍കാലങ്ങളില്‍ ട്രെയിനിംഗ് സ്കൂളിനടുത്തും കാല്‍ടെക്സ് ജംഗ്ഷനിലും സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. ആയത് ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുകയാണ്. ആയതിനാല്‍ മേല്‍ ആവശ്യം എത്രയും വേഗത്തില്‍ നടപ്പാല്‍ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
 ട്രാവലേഴ്സ് ആക്ഷന്‍ ഫോറം രക്ഷാധികാരികളായി അശ്രഫ് ബംഗാളി മുഹല്ല, അഡ്വക്കറ്റ് കെ.എല്‍ അബ്ദുള്‍സലാം എന്നിവരേയും  പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, പ്രസിഡന്‍്റ് ഫോറം ഫോര്‍ പ്യൂപ്പിള്‍ ) -ചെയര്‍മാന്‍, മുഹമ്മദ് ഇംതിയാസ് (മണ്ഡലം പ്രസിഡണ്ട്, വെല്‍ഫയര്‍ പാര്‍ട്ടി) ജനറല്‍ കണ്‍വീനര്‍, കമ്മിറ്റി അംഗങ്ങളായി ജിതേഷ് ഒ.പി (യുവമോര്‍ച്ച ജില്ലാ ട്രഷറര്‍) ആര്‍.രഞ്ജിത്ത് (യൂത്ത് കോണ്‍ഗ്രസ്സ് ടൗണ്‍ മണ്ഡലം പ്രസിഡണ്ട്) എം.സി സജീഷ് (എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്) ഇല്യാസ് ടി.പി (സോളിഡാരിറ്റി) ഇ.ബാലകൃഷ്ണന്‍, മുഹമ്മദ് താണ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പി.പി. കൃഷ്ണന്‍ മാസ്റ്റര്‍, അദ്ധ്യക്ഷത വഹിച്ചു. അശ്രഫ് ബംഗാളി മുഹല്ല, ജിതേഷ് ഒ.പി, മുഹമ്മദ് ഇംതിയാസ് എന്നിവര്‍ സംസാരിച്ചു.

IPH


അപൂര്‍വ്വ ദിനം അവിസ്മരണീയമാക്കി.

 
 അപൂര്‍വ്വ ദിനം
അവിസ്മരണീയമാക്കി
ന്യൂമാഹി: നൂറ്റാണ്ടിലൊരിക്കല്‍ സംഭവിക്കുന്ന അത്യപൂര്‍വ്വ ദിനമായ 12/12/12 അല്‍ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവിസ്മരണിയമാക്കി. സ്കൂള്‍ മൈതാനത്ത് അപൂര്‍വ്വ നിമിഷത്തിലെ അക്കങ്ങളുടെ രീതിയില്‍ അണിനിരന്നും മോണ്ടിസ്സോറി ക്ളാസ്സുകളിലെ കുരുന്നുകള്‍ 12 ഇനം പച്ചക്കറികളും, പഴവര്‍ഗങ്ങളും പലഹരങ്ങളും പ്രദര്‍ശിപ്പിച്ചും ആഘോഷിച്ചു.