തലശ്ശേരി: കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ പിന്തുടരുന്നത് ജന്മിത്ത രാഷ്ട്രീയമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപെട്ടു. ഇടത് ഫാഷിസത്തിനെതിരെയും തലശ്ശേരി എന്‍ജിനീയറിങ് കോളജിലെ എസ്.എഫ്.ഐ അതിക്രമത്തിനെതിരെയും എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എമ്മും കാമ്പസുകളില്‍ എസ്.എഫ്.ഐയും പിന്തുടരുന്നത് ഫ്യൂഡല്‍, ജന്മിത്ത രാഷ്ട്രീയമാണ്. ആശയങ്ങള്‍ക്ക് പകരം ക്വട്ടേഷന്‍ രാഷ്ട്രീയവും ആയുധ പരിശീലനവുമാണ് എസ്.എഫ്.ഐക്കാര്‍ ഇന്ന് പിന്തുടരുന്നതെന്ന് ശിഹാബ് ആരോപിച്ചു.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി ആഷിഖ് കാഞ്ഞിരോട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമദലി, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ. സാദിഖ്, കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി നജാഫ് പെരിങ്ങത്തൂര്‍, എ.ഐ.ഡി.എസ്.ഒ സംസ്ഥാന നിര്‍വാഹക സമിതിയംഗം സനൂപ്, ജി.ഐ.ഒ പ്രവര്‍ത്തക എ.ടി. സമീറ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി അഫ്സല്‍ ഹുസൈന്‍ സ്വാഗതവും തലശ്ശേരി എന്‍ജിനീയറിങ് കോളജ് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്‍റ് റംസി സലാം നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks