പ്രധാനമന്ത്രി ജനാധിപത്യത്തെ
മാനിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
മാനിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രിയും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളും ജനാധിപത്യത്തെ മാനിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി കെ.എ. ശഫീഖ് ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഹ്വാന യാത്രക്ക് കണ്ണൂര്‍ സിറ്റിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് സി.ഇംതിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍ . അബ്ദുല്‍ സലാം, പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, മോഹനന്‍ കുഞ്ഞിമംഗലം, രാഘവന്‍ കാവുമ്പായി, ശശികല കേളോത്ത്, ജാഥാലീഡര്‍ രാധാകൃഷ്ണന്‍ കൂടാളി എന്നിവര്‍ സംസാരിച്ചു. മധു കക്കാട് നന്ദി പറഞ്ഞു. പുതിയതെരു,കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. വെള്ളിയാഴ്ച രാവിലെ ചക്കരക്കല്ലില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന ജാഥക്ക് മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
No comments:
Post a Comment
Thanks