ബസ് ചാര്‍ജ്
ഏകപക്ഷീയമായി
കൂട്ടരുത്-സോളിഡാരിറ്റി
കോഴിക്കോട്: ഡീസല്‍ വിലവര്‍ധനയുടെ മറവില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനവിരുദ്ധവും അശാസ്ത്രീയവുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ്.ഏകപക്ഷീയമായി
കൂട്ടരുത്-സോളിഡാരിറ്റി
കഴിഞ്ഞ ആഗസ്റ്റിലാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് കിലോമീറ്റര്‍ നിരക്ക് കൂട്ടുന്നതിനു പകരം മിനിമം ചാര്‍ജ് പുതുക്കി നിശ്ചയിക്കുകയായിരുന്നു.
55 പൈസ കിലോ മീറ്റര്‍ നിരക്ക് നിലനില്‍ക്കെതന്നെ ഫലത്തില്‍ 70 പൈസയോളം കിലോമീറ്ററിന് യാത്രക്കാര്‍ നല്‍കേണ്ടിവന്നിട്ടും പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതിനിടെയാണ് കിലോമീറ്ററിന് 70 പൈസയാക്കണമെന്ന് ബസുടമകള്‍ ആവശ്യപ്പെടുന്നത്. ഇതൊന്നും പരിഗണിക്കാതെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
No comments:
Post a Comment
Thanks