ഭരണകുട നയങ്ങളും പ്രതിപക്ഷ
നിഷ്ക്രിയത്വവും തുറന്നുകാട്ടി
‘കേരളം വില്‍പ്പനക്ക്’
നിഷ്ക്രിയത്വവും തുറന്നുകാട്ടി
‘കേരളം വില്‍പ്പനക്ക്’
പഴയങ്ങാടി: ഭരണകൂടങ്ങളുടെ വികല നയങ്ങളും പ്രതിപക്ഷത്തിന്‍െറ നിഷ്ക്രിയത്വവും തുറന്നുകാട്ടി വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ആഹ്വാന യാത്രയോടനുബന്ധിച്ച് നടത്തുന്ന തെരുവ് നാടകം ‘കേരളം വില്‍പ്പനക്ക്’ ശ്രദ്ധേയമാകുന്നു. ദൈവത്തിന്‍െറ സ്വന്തം നാട് സായിപ്പിന്ന് കാബറെ നൃത്തത്തിനു വേദിയൊരുക്കുന്ന എമര്‍ജിങ് കേരള, മുപ്പത്തഞ്ചു കൊല്ലം കമ്യൂണിസ്റ്റുകാര്‍ ഭരിച്ചിട്ടും സ്വന്തം സംസ്ഥാനത്ത് തൊഴില്‍ ലഭിക്കാതെ കേരളത്തിലെ ഗോപാലന്‍െറ ചായക്കടയില്‍ ജോലി ചെയ്യുന്ന ബംഗാളി മുതല്‍ രാഷ്ട്രീയ എതിരാളിയെ കഠാരിക്കിരയാക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം തുടങ്ങി വര്‍ത്തമാന കാല സംഭവ വികാസങ്ങളെ വിചാരണ ചെയ്യുന്നതാണ് നാടകത്തിന്‍െറ ആദ്യാന്തം.
പൊറുതി മുട്ടിയ ജനത്തിന് ആശ്വാസമേകാന്‍ ഒരു നവ രാഷ്ട്രീയ സംസ്കാരം ഉദയം ചെയ്യുന്നതോടെയാണ് തെരുവു നാടകം സമാപിക്കുന്നത്.യു.കെ സെയ്ദ്,സൈനുദ്ദീന്‍ കരിവെള്ളൂര്‍,ടി.പി ജാഫര്‍,ഇബ്നുസീന,പ്രസന്നന്‍ മാടായി,ശാഹിദ്,സിറാജ്,ജാഫര്‍ ഉളിയില്‍,ബേബി വിസ്മയ തുടങ്ങിയവരാണ് നാടകത്തില്‍ വേഷമിടുന്നത്.

No comments:
Post a Comment
Thanks