വെല്‍ഫെയര്‍ പാര്‍ട്ടി ആഹ്വാന ജാഥ
ഇന്ന് സമാപിക്കും
തലശ്ശേരി: വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരാഹ്വാന ജാഥ ഇന്ന് തലശ്ശേരിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭരണകൂട ജനദ്രോഹ നിലപാടുകള്‍ക്കെതിരെയും പ്രതിപക്ഷ നിഷ്ക്രിയത്വത്തിനുമെതിരെ ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷന്‍ കൂടാളിയുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്. ശനിയാഴ്ച ജാഥ പാനൂര്‍, ന്യൂമാഹി, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളില്‍ പ്രയാണം നടത്തും. വൈകീട്ട് നാലിന് തലശ്ശേരി പുതിയ സ്റ്റാന്‍ഡില്‍ നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഡോ. കൂട്ടില്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ, മലപ്പുറം ജില്ലാ സെക്രട്ടറി സലീം മമ്പാട് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം,ജില്ലാ സെക്രട്ടറി മോഹനന്‍ കുഞ്ഞിമംഗലം, കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ടി.വി. ജയറാം, തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്‍റ് ഹരിതാ രമേശ്, തലശ്ശേരി മണ്ഡലം സെക്രട്ടറി സി.പി. അശ്റഫ് എന്നിവര്‍ പങ്കെടുത്തു.
കൂത്തുപറമ്പ്: കേരള സ്ത്രീകള്‍ പഴയതുപോലെ ഭര്‍ത്താവ് പറയുന്നവര്‍ക്കോ സഹോദരന്‍ പറയുന്നവര്‍ക്കോ പിതാവ് പറയുന്നവര്‍ക്കോ വോട്ട് ചെയ്യാതെ സ്വയം ബോധവാന്മാരായിരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ പിഷാരടി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് കെ.ടി. രാധാകൃഷ്ണന്‍ കൂടാളി നയിക്കുന്ന ആഹ്വാന ജാഥയുടെ ഇന്നലെ നടന്ന സമാപന പരിപാടി കൂത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ടി.വി. ജയറാം അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം, ജോസഫ് ജോണ്‍, പി. നാണി ടീച്ചര്‍, മോഹനന്‍ കുഞ്ഞിമംഗലം, പി.ബി.എം. ഫര്‍മീസ്, എം.എന്‍. ശഫീഖ്, പള്ളിപ്രം പ്രസന്നന്‍, ജാഥാ ക്യാപ്റ്റന്‍ കെ.ടി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments:
Post a Comment
Thanks