ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, December 11, 2011

അമേരിക്കയുള്ളിടത്തോളം മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു

അമേരിക്കയുള്ളിടത്തോളം
മനുഷ്യാവകാശം പുലരില്ല -ഗ്രോ വാസു
കണ്ണൂര്‍: അമേരിക്കന്‍ സാമ്രാജ്യം നില്‍ക്കുന്നിടത്തോളം ലോകത്ത് മനുഷ്യാവകാശം പുലരില്ലെന്ന് ഗ്രോ വാസു പറഞ്ഞു.  സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്ക നടത്തുന്നത് കൊടും ഭീകരതകളാണ്. അവിടെയൊക്കെ മനുഷ്യാവകാശം മരീചികയാണ്. 70 ഓളം രാജ്യങ്ങളില്‍ പാവഭരണം സ്ഥാപിച്ച് അവര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നത്. അഫ്ഗാന്‍, ഇറാഖ്, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചെയ്തുകൂട്ടിയ പാതകങ്ങള്‍ ഇതിനുദാഹരണമാണ്.
നമ്മുടെ മുന്നില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ഏറ്റവും വലിയ പ്രതീകം മഅ്ദനിയാണ്. വ്യവസ്ഥാപിത രാഷ്ട്രീയക്കാരുടെ ചതിയാണ് ജയില്‍വാസം. ഇപ്പോഴത്തെ പാര്‍ട്ടികളൊന്നും അദ്ദേഹത്തെ പുറത്തുകൊണ്ടുവരാന്‍ ആത്മാര്‍ഥമായ ശ്രമം നടത്തുന്നില്ല. അദ്ദേഹത്തിന്റെ വോട്ട് കിട്ടിയാല്‍ കീശയിലാക്കുക മാത്രമാണ് ലക്ഷ്യം. നമ്മുടെ പൊലീസ് വിചാരിച്ചാല്‍ ജീവപര്യന്തമല്ല മരണം വരെ ഒരാളെ ജയിലിലാക്കാമെന്ന ജീവിച്ചിരിക്കുന്ന തെളിവാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. പി.യു.സി.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എ. പൌരന്‍, ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പില്‍, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി, കെ.സി. വര്‍ഗീസ്, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, പി.ഡി.പി കണ്ണൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഹംസ മാലൂര്‍, എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. കെ. സാദിഖ് സ്വാഗതവും ടി.പി. ഇല്യാസ് നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഅ്ദനി: നീതി നിഷേധത്തിനെതിരായ മനുഷ്യാവകാശ കൂട്ടായ്മ ഗ്രോ വാസു ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ വിവേചനം: ചര്‍ച്ച നടത്തി

 പെരിങ്ങാടി അല്‍ഫലാഹ് കോളജില്‍ സംഘടിപ്പിച്ച മലബാര്‍ വിവേചനത്തിനെതിരെയുള്ള തുറന്ന ചര്‍ച്ച സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
മലബാര്‍ വിവേചനം:
ചര്‍ച്ച നടത്തി
കണ്ണൂര്‍: മലബാര്‍ വിവേചനം അവസാനിപ്പിക്കുക എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പെരിങ്ങാടി അല്‍ഫലാഹ് സ്ഥാപനങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തുറന്ന ചര്‍ച്ച നടത്തി. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അല്‍ഫലാഹ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിച്ചു. അല്‍ഫലാഹ് മാനേജര്‍ എം. ദാവൂദ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ സാദിഖ് മാസ്റ്റര്‍, അജിത ടീച്ചര്‍, സാദിഖ് ചെക്കിക്കുളം, അശ്റഫ് മാസ്റ്റര്‍, ആബിദ ഖാലിദ്, നസല്‍, ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ന്യൂമാഹി ഏരിയാ പ്രസിഡന്റ് മുജീബുറഹ്മാന്‍ സ്വാഗതവും എന്‍.എം. ശഫീഖ് നന്ദിയും പറഞ്ഞു.

പന്തംകൊളുത്തി പ്രകടനം

പന്തംകൊളുത്തി പ്രകടനം
പയ്യന്നൂര്‍: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാനാവുന്നില്ലെങ്കില്‍ കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി പയ്യന്നൂര്‍ യൂനിറ്റ് നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗത്തില്‍ ജമാല്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പ്രകടനത്തിന് അസ്ഹറുദ്ദീന്‍ പയ്യന്നൂര്‍, നൌഷാദ് കരിവെള്ളൂര്‍, മെഹ്റൂഫ് കേളോത്ത്, മിന്‍ഹാജ് പയ്യന്നൂര്‍, ഷംസുദ്ദീന്‍ കരിവെള്ളൂര്‍, ഷാലു എട്ടിക്കുളം എന്നിവര്‍ നേതൃത്വം നല്കി

Friday, December 9, 2011

MALARVADY BALASANGAM

പൊതുജനാരോഗ്യ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു


പൊതുജനാരോഗ്യ സമിതി
പ്രവര്‍ത്തകന്റെ ബൈക്ക് തകര്‍ത്തു
തലശേãരി: പെട്ടിപ്പാലം സമരരംഗത്തുള്ള പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്റെ ബൈക്ക് എടുത്തുകൊണ്ടുപോയി തകര്‍ത്ത നിലയില്‍. സി.പി. അഷ്റഫിന്റെ കെ.എല്‍. 58. ബി. 6457 നമ്പര്‍ ബൈക്കാണ് ഭാര്യവീടായ തലശേãരി മേലൂട്ട് ക്ഷേത്രത്തിന് സമീപത്തെ 'വാഴയില്‍' നിന്ന് 200 മീറ്റര്‍ അകലെ റെയില്‍വേ ട്രാക്കിനരികിലെ കുറ്റിക്കാട്ടില്‍ തകര്‍ത്തനിലയില്‍ കണ്ടത്. ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, സൈഡ് ഗ്ലാസ് എന്നിവ അടിച്ചുതകര്‍ത്തിട്ടുണ്ട്.
കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് രാവിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്. മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്ന കാരണത്താലാണ് തന്റെ ബൈക്ക് തകര്‍ത്തതെന്ന് അഷ്റഫ് പറയുന്നു.
പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ മറ്റൊരു പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ ലോഗന്‍സ് റോഡിലെ കടക്ക് മുന്നില്‍ മാലിന്യം തള്ളിയത്, തലശേãരി പുതിയസ്റ്റാന്‍ഡില്‍ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് തുടങ്ങി  സമരക്കാര്‍ക്കെതിരെ മുമ്പും ആസൂത്രിതമായ അക്രമങ്ങള്‍ നടന്നിരുന്നു. അഷ്റഫിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. എസ്.ഐ സനല്‍കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതിഷേധിച്ചു
തലശേãരി: പെട്ടിപ്പാലത്ത് മാലിന്യവിരുദ്ധ സമരം നടത്തുന്ന പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകന്‍ സി.പി. അഷ്റഫിന്റെ ബൈക്ക് തകര്‍ത്തതില്‍ സമിതി പ്രതിഷേധിച്ചു. നേരത്തേ ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തവര്‍ സമരം വിജയത്തോടടുക്കുമ്പോള്‍ അക്രമമാര്‍ഗത്തിലേക്ക് തിരിയുകയാണ്. എന്നാല്‍, മൌലികാവകാശങ്ങള്‍ക്കുവേണ്ടി ധാര്‍മിക സമരം നടത്തുന്ന ജനതയെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹമാണെന്ന് സമിതി വ്യക്തമാക്കി.
തെരുവു പ്രസംഗം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹി സി.പി. അഷ്റഫിന്റെ ബൈക്ക് സാമൂഹികദ്രോഹികള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് തലശേãരി പഴയ ബസ്സ്റ്റാന്‍ഡ് ആശുപത്രി ജങ്ഷന്‍, ടാക്സി സ്റ്റാന്‍ഡ്, മല്ലര്‍ റോഡ്, നാരങ്ങാപ്പുറം, പുതിയ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ ഒമ്പത് കേന്ദ്രങ്ങളില്‍ തെരുവു പ്രസംഗം സംഘടിപ്പിച്ചു. പി.എം. അബ്ദുന്നാസര്‍, സി.പി. അഷ്റഫ്, ടി.എ.സജ്ജാദ്, കെ.എം. ഖാലിദ്, ടി. ഹനീഫ, പി.കെ. റിഷാദ്, എ. ഷബിന്‍, എം. ഉസ്മാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
പ്രദര്‍ശനം സംഘടിപ്പിച്ചു
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തലശേãരി ബി.ഇ.എം.പി സ്കൂള്‍ പരിസരത്ത് പെട്ടിപ്പാലം സമരചരിത്രം പ്രദര്‍ശനം സംഘടിപ്പിച്ചു. പെട്ടിപ്പാലം സംബന്ധിച്ച രേഖകള്‍, ഫോട്ടോകള്‍, രോഗികളുടെ മരുന്ന് കുറിപ്പുകള്‍, പത്രകട്ടിങ്ങുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചു. ടി.പി.ആര്‍. നാഥ് ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസര്‍ അധ്യക്ഷത വഹിച്ചു. എ.പി. അര്‍ഷാദ് സ്വാഗതവും സി.പി. അഷ്റഫ് നന്ദിയും പറഞ്ഞു. സമാപന പരിപാടിയില്‍ മദ്യവര്‍ജന സമിതി നേതാവ് സി.വി. രാജന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ സഫിയാസ്, നൌഷാദ് മാടോള്‍, ഇ.കെ. യൂസുഫ്, കെ. മഹമൂദ്, ടി. ഹനീഫ, റഹീം അച്ചാരത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പുന്നോല്‍ പെട്ടിപ്പാലത്ത് ശുദ്ധവായുവിനും ശുദ്ധജലത്തിനും വേണ്ടി സ്ത്രീകള്‍ നടത്തുന്ന സമരം വിജയിക്കുമെന്ന് പത്തിരിപ്പാല മൌണ്ട്സീന വിദ്യാഭ്യാസ സമുച്ചയങ്ങളുടെ ചെയര്‍മാന്‍ കെ.കെ. മമ്മുണ്ണി മൌലവി പറഞ്ഞു. മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ് കണ്‍വീനര്‍ ജബീന ഇര്‍ഷാദ് അധ്യക്ഷത വഹിച്ചു.
 

ചിത്രരചനാ മത്സരം

ചിത്രരചനാ മത്സരം
മട്ടന്നൂര്‍: മലര്‍വാടി ബാലസംഘം സബ്ജില്ലാതല ചിത്രരചനാ മത്സരം ഡിസംബര്‍ 11ന് മട്ടന്നൂര്‍ ഹിറാസെന്ററില്‍ നടക്കും. രാവിലെ ഒമ്പത് മണിമുതല്‍ 11.30 വരെയാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ ഹിറാസെന്ററില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇസ്ലാമിക പ്രഭാഷണം

ഇസ്ലാമിക പ്രഭാഷണം
ജമാഅത്തെ ഇസ്ലാമി ഉളിയില്‍ ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30ന് ഉളിയില്‍ കല്ലേരിക്കല്‍ അങ്കണവാടിക്ക് സമീപം ഇസ്ലാമിക പ്രഭാഷണം നടത്തും. ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സി.കെ. മുനവ്വിര്‍, പി.സി. മുനീര്‍ എന്നിവര്‍ സംസാരിക്കും

Wednesday, December 7, 2011

CHENNAI ISLAMIC CENTRE

KERAL HAJJ GROUP

MALARVADY BALASANGAM

ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു

 
 
 
ആര്‍മി മേളക്ക് കണ്ണൂര്‍ ഒരുങ്ങുന്നു
കണ്ണൂര്‍: ഡിസംബര്‍ 10ന് കണ്ണൂരില്‍ നടക്കുന്ന ആര്‍മി മേളക്ക് ഒരുക്കം തുടങ്ങി. മേളയുടെ ഭാഗമായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദര്‍ശനം നടക്കുന്ന കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൌണ്ടിലും സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്ന ജവഹര്‍ സ്റ്റേഡിയത്തിലും ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പുതന്നെ സ്റ്റേഡിയവും പൊലീസ് പരേഡ് ഗ്രൌണ്ടും സൈന്യം ഏറ്റെടുത്ത് ശുചീകരണം നടത്തിയിരുന്നു.
 സ്റ്റേഡിയവും പരേഡ് ഗ്രൌണ്ടും കുഴികളും മറ്റും നികത്തി മിനുക്കുന്ന പ്രവൃത്തിയാണ് ഇന്നലെ നടന്നത്. ആര്‍മി മേള പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
ബ്രഹ്മോസ് മിസൈല്‍,ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍, വിവിധയിനം യന്ത്ര തോക്കുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും 10ന് രാവിലെ 8.30 മുതല്‍ പരേഡ് ഗ്രൌണ്ടില്‍ നടക്കും. ഉച്ച 2.30 മുതലാണ് സ്റ്റേഡിയത്തിലെ അഭ്യാസ പ്രകടനങ്ങള്‍. ഫ്ലൈ പാസ്റ്റ്, സ്കൈ ഡ്രൈവിങ്, പാരാ മോട്ടോര്‍ ഗ്ലൈഡിങ്, മോട്ടോര്‍ സൈക്കിള്‍ ഡിസ്പ്ലേ, ഹോട്ട് എയര്‍ ബലൂണ്‍ എന്നിങ്ങനെ ആകാശത്തും ഭൂമിയിലുമുള്ള സാഹസിക അഭ്യാസങ്ങള്‍, ആര്‍മി നായകളുടെയും കുതിരകളുടെയും അഭ്യാസ പ്രകടനങ്ങള്‍ എന്നിവയുണ്ടാവും. എട്ടിന് അഭ്യാസ പ്രകടനങ്ങളുടെ പൂര്‍ണ റിഹേഴ്സല്‍ നടക്കും. പ്രദര്‍ശനവും റിഹേഴ്സലും പൊതുജനങ്ങള്‍ക്ക് സൌജന്യമായി കാണാന്‍ അവസരമൊരുക്കും.  മേളയുടെ ഭാഗമായി നഗരപരിസരങ്ങളിലും സൈനികരുടെ മേല്‍നോട്ടത്തില്‍ ശുചീകരണം നടക്കുന്നുണ്ട്. പഴയ ബസ്സ്റ്റാന്‍ഡ്, പ്രസ്ക്ലബ് ജങ്ഷന്‍ പരിസരങ്ങളിലെ തട്ടുകടകളും മറ്റും നീക്കം ചെയ്തു.

കുടുംബസംഗമം

കുടുംബസംഗമം
പുതിയതെരു: ജമാഅത്തെ ഇസ്ലാമി പുതിയതെരു ഹല്‍ഖ കുടുംബസംഗമം എം.സി കാമ്പസില്‍ നടന്നു. റംഷീദ് ഉളിയില്‍ മുഖ്യപ്രഭാഷണം നടത്തി. മലര്‍വാടി കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. ഹല്‍ഖ നാസിം എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, മുത്തലിബ്, കെ.പി. നിയാസ്, എം.സി. അഷ്റഫ്, സി.പി. സത്താര്‍, ആയിഷ ടീച്ചര്‍, കെ.കെ. റംലത്ത്, റുഫൈസ, ഇഫ്രത്ത് എന്നിവര്‍ സംസാരിച്ചു.

ജാഗ്രത പുലര്‍ത്തണം

ജാഗ്രത പുലര്‍ത്തണം
കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയില്‍ പള്ളികള്‍ക്കുനേരെ അക്രമം നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ ജനപ്രതിനിധികളും മതനേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും ജനങ്ങള്‍ പ്രകോപിതരാവരുതെന്നും സോളിഡാരിറ്റി കൂത്തുപറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ആവര്‍ത്തിക്കാന്‍ കാരണമെന്ന് യോഗം വിലയിരുത്തി. പി.സി. അനസ്, സുബൈര്‍, അനൂപ്കുമാര്‍, സജീര്‍, സജ്ജാദ് എന്നിവര്‍ സംസാരിച്ചു.

Tuesday, December 6, 2011

SOLIDARITY KANNUR

മജ്ലിസ് കിഡ്സ് ഫെസ്റ്റ്: പഴയങ്ങാടി പ്രോഗ്രസീവ് ചാമ്പ്യന്മാര്‍

 കണ്ണൂര്‍ മേഖലാ മജ്ലിസ് കിഡ്സ് ഫെസ്റ്റ് തലശേãരിയില്‍ ജമാഅത്തെ ഇസ്ലാമി  ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.
മജ്ലിസ് കിഡ്സ് ഫെസ്റ്റ്: 
പഴയങ്ങാടി പ്രോഗ്രസീവ് ചാമ്പ്യന്മാര്‍
തലശേãരി: ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന കണ്ണൂര്‍ മേഖലാ മജ്ലിസ് കിഡ്സ് ഫെസ്റ്റില്‍ പഴയങ്ങാടി പ്രോഗ്രസീവ് സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ തലശേãരി, ഐഡിയല്‍ സ്കൂള്‍ കുറ്റ്യാടി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മജ്ലിസ് അക്കാദമിക് കൌണ്‍സില്‍ ചെയര്‍മാന്‍ സലീല്‍ ഹസന്‍, റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുല്‍ റഹീം, എം.കെ. അബ്ദുല്‍ അസീസ് എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
നേരത്തെ കിഡ്സ് ഫെസ്റ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ടി. അബ്ദുല്‍റഹീം അധ്യക്ഷത വഹിച്ചു. എസ്.എ. പുതിയവളപ്പില്‍, നഗരസഭാ കൌണ്‍സിലര്‍ ഷാനവാസ്, എം.കെ. അബ്ദുല്‍ അസീസ്, അസനാര്‍കുട്ടി, ഷഹനാസ് എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ ഒ. അഷ്റഫ് സ്വാഗതവും കണ്‍വീനര്‍ എം.കെ. ലളിത നന്ദിയും പറഞ്ഞു.
മത്സരഫലം:
ഒന്ന്, രണ്ട് സ്ഥാനക്കാര്‍:
ഓര്‍മിക്കല്‍ മത്സരം -പി. മുഹമ്മദ് സഹദ് (ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂള്‍ തലശേãരി),പി.കെ. മുഹമ്മദ് നജാദ് (മൌണ്ട് ഫ്ലവര്‍ ഉളിയില്‍). ക്രയോണ്‍ കളറിങ്-സൈനബ് ബിന്‍ത് പര്‍വേസ് (ബ്രൈറ്റ്), കെ.കെ. ഷാദ ഷാനവാസ് (ഐ.സി.ടി പടന്ന). പെന്‍സില്‍ ഡ്രോയിങ് -മുഹമ്മദ് ഹാനി (പ്രോഗ്രസീവ് പഴയങ്ങാടി), നുഹ അന്‍വര്‍ (ഐഡിയല്‍ കുറ്റ്യാടി). മോണോആക്റ്റ് -അബ്ദുല്‍ ബാസിത്ത് (മൌണ്ട് ഫ്ലവര്‍), നാടോടി നൃത്തം^എം.വി. സല്‍വ (പ്രോഗ്രസീവ്), ലയ വിനോദ് (ഐ.എം.ടി എളയാവൂര്‍).
ഇസ്ലാമിക ഗാനം-ജഹാന ഷെറിന്‍ (ഐഡിയല്‍), ദില്‍ഷ ഫാത്തിമ (അല്‍ഫലാഹ് പെരിങ്ങാടി). സംഘനൃത്തം^ആമിന ഹന്നയും സംഘവും (ബ്രൈറ്റ്), ഫാത്തിമത്തുല്‍ സനയും സംഘവും (കൌസര്‍ പുല്ലൂപ്പികടവ്). മാര്‍ച്ചിങ് സോംഗ് -എന്‍.പി. ഷംന (പ്രോഗ്രസീവ്), മുഹമ്മദ് അജ്നാസ് (മൌണ്ട് ഫ്ലവര്‍).
ആക്ഷന്‍ സോങ് മലയാളം -ജഹാന ഷെറിന്‍ (ഐഡിയല്‍), ഫാത്തിമത്തുല്‍ ഹാദിയ (ബ്രൈറ്റ്). ആക്ഷന്‍ സോങ് ഇംഗ്ലീഷ് -ഫാത്തിമ നിഹാല (പ്രോഗ്രസീവ്), ഫിദ ഷുക്കൂര്‍ (കൌസര്‍). മലയാളം പദ്യംചൊല്ലല്‍ ^എന്‍.പി. ഷംന (പ്രോഗ്രസീവ്), ഫാത്തിമ റസാഖ് (ബ്രൈറ്റ്). ഇംഗ്ലീഷ് പദ്യംചൊല്ലല്‍^സി. ഫാത്തിമ ഫൈസല്‍ (പ്രോഗ്രസീവ്), നൈഷാന നസീര്‍ (ഐഡിയല്‍).
അറബി പദ്യംചൊല്ലല്‍-നിഹ്ല മറിയം (അല്‍ഫലാഹ്), ഫാത്തിമത്തുല്‍ ഹാദിയ (ബ്രൈറ്റ്). മലയാളം കഥപറച്ചില്-എന്‍.പി. ഷംന (പ്രോഗ്രസീവ്), അസ്റ മരം (ഐഡിയല്‍).
ഇംഗ്ലീഷ് കഥപറച്ചില്‍ -ബി. അമര്‍ ഉമ്മര്‍ (കൌസര്‍), ലയ വിനോദ് (ഐ.എം.ടി). മലയാളം സംഘഗാനം -നഷ്വ അമീറുദ്ദീനും സംഘവും (ഐ.സി.ടി), സനീഷ ദാസും സംഘവും (ഹിറ ചാലാട്).

Monday, December 5, 2011

SIO COLUMN

PRABODHANAM WEEKLY

മുണ്ടേരിക്കടവ് പ്രദേശം മാലിന്യമുക്തമാക്കി

 
 
 
മുണ്ടേരിക്കടവ് പ്രദേശം
മാലിന്യമുക്തമാക്കി
മുണ്ടേരിമൊട്ട: സാമൂഹികവിരുദ്ധര്‍ മാലിന്യനിക്ഷേപ കേന്ദ്രമാക്കിയ മുണ്ടേരിക്കടവ് പ്രദേശം സോളിഡാരിറ്റി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മാലിന്യമുക്തമാക്കി.
പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സോളിഡാരിറ്റി ചേലേരി യൂനിറ്റും കാഞ്ഞിരോട് ഏരിയ പ്രവര്‍ത്തകരും സംയുക്തമായി കടവ് പരിസരത്തെ മാലിന്യം നീക്കം ചെയ്തതും കാടുകള്‍ വെട്ടിത്തെളിച്ചതും.
വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം നിക്ഷേപിക്കുന്നത് പതിവാക്കി മാറ്റിയിരിക്കുകയാണിവിടം. ഫൈസല്‍ മുണ്ടേരി, ജബ്ബാര്‍ മാസ്റ്റര്‍, മുഹമ്മദ്, സുനീര്‍ കാഞ്ഞിരോട്, നസീം, ഖാദര്‍, നൂറുദ്ദീന്‍ ചേലേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പാര്‍പ്പിട പദ്ധതി: ആധാരം കൈമാറി

 
 
 
 
 
പാര്‍പ്പിട പദ്ധതി:
ആധാരം കൈമാറി
കാഞ്ഞിരോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാര്‍പ്പിട പദ്ധതിയില്‍ നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ ആധാരം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി. ശ്യാമള കൈമാറി. വീടിന്റെ താക്കോല്‍ ദാനം ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ. ഖലീല്‍ അധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി. കുമാരന്‍ മാസ്റ്റര്‍, കാഞ്ഞിരോട് മഹല്ല് പ്രസിഡന്റ് എം.പി.സി. ഹംസ, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം അഹമ്മദ് പാറക്കല്‍, ടി. അഹമ്മദ് മാസ്റ്റര്‍, സി.പി. റഹന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. എ. നസീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി. അസ്ലം മാസ്റ്റര്‍ സ്വാഗതവും സി.എച്ച്. മുസ്തഫ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

കുടുംബസംഗമം

കുടുംബസംഗമം
പാപ്പിനിശേãരി: ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം മസ്ജിദുല്‍ ഈമാനില്‍ നടന്നു. നല്ല കുടുംബങ്ങളുടെ കൂട്ടായ്മയില്‍ നിന്നാണ് സമാധാനവും പുരോഗതിയുമുള്ള ഗ്രാമങ്ങള്‍ രൂപപ്പെടുകയെന്ന് സംഗമം ചൂണ്ടിക്കാട്ടി.
അത്തരം ഗ്രാമങ്ങള്‍ പൊതുസമൂഹത്തിന് വഴികാട്ടുന്ന പ്രകാശഗോപുരമായി മാറും. ആധുനിക ജീവിതത്തിന്റെ സംഘര്‍ഷാത്മകമായ സാഹചര്യത്തെ നേരിടാന്‍ നന്മ നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് സാധിക്കുമെന്നും സംഗമം ചൂണ്ടിക്കാട്ടി.
ഡോ. എസ്.എല്‍.പി. ഉമറുല്‍ ഫാറൂഖ്, സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി, ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖാ നാസിം വി.എന്‍. ഹാരിസ്, ജമാഅത്തെ ഇസ്ലാമി എച്ച്.ആര്‍.ഡി സെല്‍ ജില്ലാ കണ്‍വീനര്‍ സി.കെ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 273ാം റാങ്ക് നേടിയ സുഹ പര്‍വീന് ഡോ. ഉമറുല്‍ ഫാറൂഖ് ഉപഹാരം നല്‍കി.
ജമാഅത്തെ ഇസ്ലാമി പാപ്പിനിശേãരി ഹല്‍ഖയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സി.എച്ച്. അബ്ദുല്‍ഖാദര്‍ മൌലവി സംസാരിക്കുന്നു.

വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍

വിവാഹവീട് കേന്ദ്രീകരിച്ച്  മോഷണം
നടത്തുന്ന നാലംഗ സംഘം പിടിയില്‍
 വിവാഹവീട് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന വിദ്യാര്‍ഥികളടങ്ങുന്ന നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്‍ വെള്ളച്ചാലിലെ മുക്കിലെപീടികയില്‍ പാലക്കീല്‍ തസ്ലീം (20), ചാലാട് സ്വദേശി കെ. ഹസന്‍ (65) എന്നിവരെയും രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെയുമാണ് മട്ടന്നൂര്‍ സി.ഐ ടി.എന്‍. സജീവ്, എസ്.ഐ ബി.കെ. സിജു എന്നിവരും എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 27ന് കൂടാളിയിലെ കെ.കെ. സാജിദിന്റെ വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണവും മറ്റ് രേഖകളും കവര്‍ന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപയോഗിച്ച് വിവാഹ വീടുകളില്‍ മോഷണം നടത്തുന്നവരാണ് തസ്ലീമും ഹസനുമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ കുട്ടികള്‍ ചക്കരക്കല്‍ സ്വദേശികളും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളുമാണ്. സാജിദിന്റെ ഭാര്യാ സഹോദരിയുടെ വിവാഹ ദിവസമാണ് വീട്ടില്‍ മോഷണം നടന്നത്. വിവാഹത്തില്‍ പങ്കെടുത്ത ചിലരെ സംശയമുണ്ടെന്ന് കാണിച്ച് സാജിദ് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തസ്ലീമിനെയും ഹസനെയും കണ്ണൂരില്‍ വെച്ചും വിദ്യാര്‍ഥികളെ ചക്കരക്കല്ലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വര്‍ണത്തില്‍ നാല് പവന്‍ ഇവരുടെ കൈയില്‍ നിന്നും നാല് പവന്‍ കണ്ണൂരിലെ രണ്ട് ജ്വല്ലറികളില്‍ നിന്നും കണ്ടെടുത്തു.
തസ്ലീമാണ് വിദ്യാര്‍ഥികളെ മോഷണത്തിനായി ഏര്‍പ്പാടാക്കിയത്. രണ്ട് വിദ്യാര്‍ഥികള്‍ക്കുമായി പതിനായിരം രൂപയും നല്‍കി. കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനാണ് തസ്ലീം. മട്ടന്നൂര്‍ കോടതി രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.

Sunday, December 4, 2011

VISION 2016 BLANKET

കണ്ണൂര്‍ ജി-ടെക്കില്‍ ജോബ് ഫെസ്റ്റ്

കണ്ണൂര്‍ ജി-ടെക്കില്‍
ജോബ് ഫെസ്റ്റ്
കണ്ണൂര്‍: കണ്ണൂര്‍ ജി^ടെക്കിന്റെ നേതൃത്വത്തില്‍ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കും. കണ്ണൂര്‍ ജി^ടെക്കില്‍ രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെ നടത്തുന്ന ഫെസ്റ്റില്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ജി^ടെക് പൂര്‍വവിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ടാകും. ഫെസ്റ്റിന്റെ ഉദ്ഘാടനം ഡിസംബര്‍ 10ന് രാവിലെ 10 മണിക്ക് നിര്‍വഹിക്കും.
അക്കൌണ്ടിങ്, ഗ്രാഫിക് ഡിസൈനിങ്, ഓട്ടോ കാഡ്, ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, മാര്‍ക്കറ്റിങ്, ബി.പി.ഒ, മള്‍ട്ടിമീഡിയ, ഫ്രന്റ് ഓഫിസ് തുടങ്ങിയ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഹൈടെക് കമ്പനികളുടെ സാന്നിധ്യം ജോബ് ഫെയറില്‍ ഉണ്ടാവുമെന്ന് സെന്റര്‍ ഡയറക്ടര്‍ സാബിര്‍ അലി പറഞ്ഞു. ഫോണ്‍: 9745333222, 9539501996.
പെട്ടിപ്പാലം രണ്ടാംഘട്ട സമരം തുടങ്ങി
മാലിന്യവിരുദ്ധ സമരപ്പന്തലിനുനേരെ 
മാലിന്യ അഭിഷേകം
തലശേãരി: പൊതുജനാരോഗ്യ സംരക്ഷണ സമിതിക്കുനേരെ വീണ്ടും സാമൂഹികദ്രോഹികളുടെ മാലിന്യമേറ്. പെട്ടിപ്പാലം സമരത്തിന്റെ രണ്ടാംഘട്ട സമരപ്രഖ്യാപനവും കുടുംബ ധര്‍ണയും നടക്കുന്ന തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലാണ് പരിപാടി തുടങ്ങുംമുമ്പ് ഇന്നലെ രാവിലെ മാലിന്യം വാരി വിതറിയത്. കോഴി അവശിഷ്ടവും പന്തലില്‍ നിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു.
സമരം 35ാം ദിവസത്തിലേക്ക് പ്രവേശിച്ചതോടെ ഇത് രണ്ടാം തവണയാണ് പൊതുജനാരോഗ്യ സമിതിക്കുനേരെ മാലിന്യമേറ് നടക്കുന്നത്. സമരം തുടങ്ങി നാലുദിവസം പിന്നിട്ടപ്പോള്‍ സമിതി പ്രവര്‍ത്തകനായ എ.പി. അര്‍ഷാദിന്റെ തലശേãരി ലോഗന്‍സ് റോഡിലെ കടക്കുമുന്നില്‍ മാലിന്യം തള്ളിയിരുന്നു. പിന്നീട് പൊലീസ് നിര്‍ദേശമനുസരിച്ച് നഗരസഭാ തൊഴിലാളികളെത്തിയാണ് മാലിന്യം എടുത്തുമാറ്റിയത്.
സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ സമരപ്പന്തലില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം നിക്ഷേപിച്ചതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നു. നഗരസഭയുടെ അറിവോടെയാണ് സമരം നിര്‍വീര്യമാക്കാന്‍ പന്തലില്‍ മാലിന്യമിട്ടതെന്ന് സമരക്കാര്‍ ആരോപിച്ചു. വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെ സമരക്കാര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. മാലിന്യം കൊണ്ടിട്ടാല്‍ സമരം മതിയാക്കി പോകുമെന്നാണ് തലശേãരി നഗരസഭാ ഭരണാധികാരികള്‍ കരുതുന്നതെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ വ്യക്തമാക്കി.
പുന്നോലിലെ ഓരോ കുട്ടിയും മാലിന്യനിക്ഷേപം ശാശ്വതമായി അവസാനിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ നല്‍കിയ മൈക്കുപയോഗത്തിനുള്ള അനുമതിയും ഇന്നലെ രാവിലെ പൊലീസ് നിഷേധിച്ചു. ധര്‍ണ നടത്തുന്നതില്‍ നഗരസഭാധികൃതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലാണ് മൈക്ക് പെര്‍മിഷന്‍ റദ്ദാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്.
പൊതുജനാരോഗ്യ സംരക്ഷണ സമിതി തലശേãരി  പുതിയസ്റ്റാന്‍ഡില്‍ സജ്ജീകരിച്ച സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നിലയില്‍.
'സമരപ്പന്തലിലെ മാലിന്യ നിക്ഷേപം
സ്വബോധമില്ലാത്തവരുടെ പ്രവൃത്തി'
തലശേãരി: തലശേãരി പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ചത് സ്വബോധമുള്ള ആരും ചെയ്യാത്ത പ്രവൃത്തിയാണെന്ന് ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് പറഞ്ഞു. തലശേãരിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി സംഘടിപ്പിച്ച രണ്ടാംഘട്ട സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവം ലോകം മുഴുവന്‍ അറിയേണ്ടതും കാണേണ്ടതുമാണ്.
മദ്യത്തിന്റെ പ്രേരണയിലാണോ ഇത്തരം പ്രവൃത്തിയെന്നും സംശയമുണ്ട്. മലയാളിയെ  മദ്യോന്മത്തരാക്കി അതില്‍നിന്ന് ലഭിക്കുന്ന നികുതി വരുമാനമുപയോഗിച്ച് ഭരിക്കാമെന്നാണ് ഭരണകര്‍ത്താക്കളുടെ ചിന്ത. 1987ല്‍ പെട്ടിപ്പാലം മാലിന്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്തത് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനാണെന്ന് വി.കെ. ഹംസ അബ്ബാസ് ചൂണ്ടിക്കാട്ടി. ഭരിക്കുന്നവന്റെ വീട്ടുമുറ്റത്തോ പരിസരത്തോ ആണ് മാലിന്യം നിക്ഷേപിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ സംസ്കരണത്തിന് വന്‍കിട കേന്ദ്രീകൃത പ്ലാന്റുകള്‍ക്കുപകരം വികേന്ദ്രീകൃത ചെറു പ്ലാന്റുകളാണ് നല്ലത്.
അറബ് വസന്തത്തിന് സമരചത്വരങ്ങളില്‍ ഒരുമിച്ചുകൂടിയ നിരായുധ ജനങ്ങള്‍ക്ക് മൈക്ക് അനുമതി പോലും അധികൃതര്‍ നിഷേധിച്ചിരുന്നു. എന്നിട്ടും മാറ്റം കാംക്ഷിച്ച് അവിടെ കൂടിയ ജനങ്ങള്‍ വിജയം കൈവരിച്ചു. ഇത് അധികാരികള്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. പെട്ടിപ്പാലത്തെ, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഏത് പൊയ്വാഗ്ദാനങ്ങള്‍ക്കുമുമ്പിലും അവസാനിപ്പിക്കരുതെന്നും എത്ര തിരിച്ചടി നേരിട്ടാലും മുന്നോട്ടുപോകണമെന്നും പൊതുജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
മാലിന്യം നിക്ഷേപിച്ചത് കമ്യൂണിസ്റ്റ്  
നേതാക്കളുടെ മുഖത്ത് -അഡ്വ. പൌരന്‍
 തലശേãരി പുതിയസ്റ്റാന്‍ഡില്‍ കുടുംബധര്‍ണ പരിപാടിയില്‍ അഡ്വ. പി.എ. പൌരന്‍ സംസാരിക്കുന്നു.
തലശേãരി: ശനിയാഴ്ച രാവിലെ നഗരസഭാ അധികാരികള്‍ മാലിന്യം നിക്ഷേപിച്ചത് പുതിയ സ്റ്റാന്‍ഡിലെ സമരപ്പന്തലിലല്ല, തൊട്ടടുത്ത ആല്‍മരത്തില്‍ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങളുടെ മുഖത്താണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൌരന്‍ പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണ സമിതിയുടെ രണ്ടാംഘട്ട സമര പ്രഖ്യാപനത്തിന്റെയും കുടുംബധര്‍ണയുടെയും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെട്ടിപ്പാലം മാലിന്യപ്രശ്നത്തില്‍ 60 വര്‍ഷം ഉറക്കം നടിച്ച നഗരസഭ ഇന്ന് ഉണര്‍ന്നത് സമരപ്പന്തലില്‍ മാലിന്യം കൊണ്ടിടാനാണ്. ഇത് അങ്ങേയറ്റം നികൃഷ്ടമാണ്. എം.വി. ജയരാജന്‍ ജയിലില്‍ പോയത് വഴിയോരത്ത് പ്രസംഗിക്കാനുള്ള അവകാശം പറഞ്ഞാണ്. ജയരാജന്റെ അതേ പാര്‍ട്ടി ഭരിക്കുന്ന തലശേãരി നഗരസഭയാണിപ്പോള്‍ സമരപ്പന്തലില്‍ മാലിന്യം കൊണ്ടിട്ടത്-പൌരന്‍ ചൂണ്ടിക്കാട്ടി. കക്ഷിരാഷ്ട്രീയക്കാര്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് പെട്ടിപ്പാലം മാലിന്യപ്രശ്നം. ജനങ്ങളുടെ സ്വത്തിനും ആരോഗ്യത്തിനും സുരക്ഷ നല്‍കേണ്ട പ്രഥമ കടമപോലും നഗരസഭ നിറവേറ്റുന്നില്ല. അതേസമയം, രാഷ്ട്രീയം നിലനില്‍ക്കുന്നു. നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും ചേര്‍ന്ന് നടത്തുന്ന പെട്ടിപ്പാലത്തെ സമരം അതാണ് തെളിയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു.  പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി.
റസാഖ് പാലേരി (സോളിഡാരിറ്റി), കെ.എല്‍. അബ്ദുസലാം (ജസ്റ്റീഷ്യ), പള്ളിപ്രം പ്രസന്നന്‍ (പഴശãി സമര സമിതി), റഫീഖ് അണിയാരം, കെ.പി. കുഞ്ഞിമൂസ, കെ. രമേശ് (സമാജ്വാദി ജന പരിഷത്), യു.കെ. സെയ്ത് (ദേശീയപാത സംരക്ഷണസമിതി), ഡോ. ബേബി വര്‍ഗീസ് (പരിസ്ഥിതി പ്രവര്‍ത്തകന്‍), മധു കക്കാട് (കക്കാട് പുഴ സംരക്ഷണ സമിതി), ജബീന ഇര്‍ഷാദ് (മദേഴ്സ് എഗെയ്ന്‍സ്റ്റ് വേസ്റ്റ് ഡംപിങ്), സി.പി. പര്‍വേസ് (മുബാറക് എച്ച്.എസ്.എസ്) എന്നിവര്‍ സംസാരിച്ചു. വത്സരാജ് തില്ലങ്കേരി കവിത ആലപിച്ചു. നവാസ് പാലേരി, അലി പൈങ്ങോട്ടായി എന്നിവര്‍ സമരഗാനങ്ങള്‍ ആലപിച്ചു.  പത്രവാര്‍ത്തകളുടെയും സമര ചിത്രങ്ങളുടെയും പ്രദര്‍ശനം സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
കുടുംബധര്‍ണ കെ.എന്‍. സുലൈഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
സംസ്കാരശൂന്യപ്രവൃത്തി:
സോളിഡാരിറ്റി
തലശേãരി: സമരപ്പന്തലില്‍ മാലിന്യം നിക്ഷേപിച്ച നഗരസഭാ നടപടി ധിക്കാരവും ഇരുളിന്റെ മറവില്‍ നടത്തുന്ന സംസ്കാരശൂന്യ പ്രവൃത്തിയുമാണെന്ന് സോളിഡാരിറ്റി ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി.
ദുര്‍ഗന്ധ ഭൂമിയില്‍ നിന്ന് ഉയിരെടുത്ത സമരവീര്യത്തെ ഇത്തിരി മാലിന്യം കാട്ടി പേടിപ്പിക്കാമെന്ന് കരുതരുത്. ഒരു ജനതയുടെ ജീവിത മുറവിളിയെ അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ക്ക് നഗര ഭരണാധികാരികള്‍ സാക്ഷ്യം വഹിക്കേണ്ടിവരും -കമ്മിറ്റി ചൂണ്ടിക്കാട്ടി.

Saturday, December 3, 2011

മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍

ഇര്‍ഫാന അബൂബക്കര്‍

 ജില്ലാ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ 
ചന്ദനത്തിരി നിര്‍മാണത്തില്‍ (യു.പി വിഭാഗം) 
ഒന്നാംസ്ഥാനം നേടിയ 
ഇര്‍ഫാന അബൂബക്കര്‍
(കാഞ്ഞിരോട് എ.യു.പി സ്കൂള്‍)

കെല്‍ട്രോണില്‍ ജോലി ഒഴിവ്

കെല്‍ട്രോണില്‍ ജോലി ഒഴിവ്
ഇരിട്ടി: കെല്‍ട്രോണിനു കീഴില്‍ ഇരിട്ടി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ട്രെയിനിങ് സെന്ററിലേക്ക് മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്, പ്രോഗ്രാം ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഏരിയാ മാനേജര്‍, അക്കൌണ്ട്സ് ഓഫിസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍, ഏരിയാ മാനേജര്‍ ഒഴിവുകളിലേക്ക് യഥാക്രമം എം.ബി.എ, എം.എസ്.ഡബ്ല്യു തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
അക്കൌണ്ട്സ് ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍നിന്ന്റിട്ടയര്‍ ചെയ്തവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പോളി ഡിപ്ലോമയും പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി തുടങ്ങിയ കോഴ്സുകളും പൂര്‍ത്തീകരിച്ചവര്‍ക്ക് ഓഫിസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി ഓഫിസര്‍ ഒഴിവില്‍ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇരിട്ടി കാനറാ ബാങ്കിനു സമീപമുള്ള കേന്ദ്രവുമായി ബന്ധപ്പെടണം.

ടാലന്റീന്-11: സി. വരുണ്‍, ആദില്‍ അബ്ദുല്ല സെന്റര്‍ ലെവല്‍ വിജയികള്‍

സി. വരുണ്                            ആദില്‍ അബ്ദുല്ല
ടാലന്റീന്-11
സി. വരുണ്‍, ആദില്‍ അബ്ദുല്ല
സെന്റര്‍ ലെവല്‍ വിജയികള്‍
കണ്ണൂര്‍: ടാലന്റീന്‍ ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാം പ്രോഗ്രാം 2011ന്റെ ഭാഗമായി കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന സെന്റര്‍ ലെവല്‍ എക്സാമിലെ വിജയികളെ  പ്രഖ്യാപിച്ചു. ജൂനിയര്‍ ലെവലില്‍ സി. വരുണ്‍ (അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അബ്ദുല്‍ ഹലീം (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുഹമ്മദ് മുനവിര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരളശേãരി), എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ ലെവലില്‍ ആദില്‍ അബ്ദുല്ല (സെന്റ് മൈക്കിള്‍സ്, കണ്ണൂര്‍), ഇര്‍ഫാന്‍ നൌഷാദ് (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍, കണ്ണൂര്‍), നബസ് രാജ് (കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡിസംബര്‍ അവസാനവാരം നടക്കുന്ന രണ്ടാം റൌണ്ട് എക്സാമിലേക്ക് സീനിയര്‍ ലെവലില്‍ ഇജാസ് ഇസ്ഹാഖ് (ദീനുല്‍ ഇസ്ലാം സഭ, കണ്ണൂര്‍ സിറ്റി), ജൂനിയര്‍ ലെവലില്‍ വിനായക് രവീന്ദ്രന്‍, കെ. അഫ്ലഹ് സമീല്‍ (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുനവിര്‍ മുസ്തഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) എന്നിവരും അര്‍ഹരായി.
വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ വിതരണം ചെയ്തു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് അംജദ് സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്

മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്
തലശേãരി: കണ്ണൂര്‍ മേഖലയിലുള്ള മജ്ലിസ് സ്കൂളുകളിലെ നഴ്സറി വിദ്യാര്‍ഥികള്‍ക്കായുള്ള കലാ വൈജ്ഞാനിക മേള  'കിഡ്സ് ഫെസ്റ്റ് 2011' ഇന്ന് തലശേãരി ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുറഹീം അധ്യക്ഷത വഹിക്കും. 13 സ്കൂളുകളില്‍നിന്ന് 250 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. മേള വൈകീട്ട് സമാപിക്കും.