ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 17, 2012

ജിജിക്ക് സഹായം നല്‍കും

ജിജിക്ക് സഹായം നല്‍കും
മട്ടന്നൂര്‍: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവതിക്ക് സോളിഡാരിറ്റി  സഹായം വാഗ്ദാനം ചെയ്തു. ചാവശ്ശേരി വട്ടക്കയത്തെ വണ്ടിച്ചാല്‍ ഹൗസില്‍ വി.സി. കുഞ്ഞിരാമന്‍- ഗൗരി ദമ്പതികളുടെ മകള്‍ ജിജിക്കാണ് വീട്ടിലത്തെി  നേതാക്കള്‍ സഹായം വാഗ്ദാനം ചെയ്തത്.
ഒന്നരവര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ കൈകാലുകളുടെയും കഴുത്തിലെയും എല്ലുകള്‍ പൊട്ടിയും തലച്ചോറിന് ക്ഷതമേറ്റും കിടപ്പിലായ ജിജിക്ക് ലക്ഷങ്ങള്‍ ചെലവിട്ട് ചികിത്സ നടത്തിയിട്ടും പരിക്കില്‍ നിന്ന് മോചനം ലഭിച്ചിരുന്നില്ല.
നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് സ്വരൂപിച്ച തുകയും കുടുംബത്തിന് ആകെയുള്ള വരുമാനവുമാണ് ഇതുവരെ ചികിത്സക്ക് ചെലവിട്ടത്. അപകടത്തില്‍ ഓര്‍മശക്തി നഷ്ടപ്പെടുകകൂടി ചെയ്ത ജിജിക്ക് തുടര്‍ ചികിത്സക്ക് ഇനിയും ലക്ഷങ്ങള്‍ വേണം.
ജിജിയുടെ അവസ്ഥയെക്കുറിച്ച് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  ജിജിക്ക് വാട്ടര്‍ബെഡ് നല്‍കുമെന്നും മറ്റ് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും സോളിഡാരിറ്റി നേതാക്കള്‍ കുടുംബത്തെ അറിയിച്ചു.
സേവനവിഭാഗം കണ്‍വീനര്‍ ടി.കെ. മുനീര്‍, ഏരിയാ സെക്രട്ടറി അന്‍സാര്‍ ഉളിയില്‍, സലീം തെരൂര്‍ എന്നിവരാണ്  വീട് സന്ദര്‍ശിച്ചത്.

No comments:

Post a Comment

Thanks