സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍
കടിഞ്ഞാണിടണം -എം.കെ. മുഹമ്മദലി
കടിഞ്ഞാണിടണം -എം.കെ. മുഹമ്മദലി
സുല്‍ത്താന്‍ബത്തേരി: സാമൂഹിക താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കടിഞ്ഞാണിടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ എം.കെ. മുഹമ്മദലി. എസ്.ഐ.ഒ സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിച്ച ‘സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ ഒരു ദശാബ്ദം: സോഷ്യല്‍ ഓഡിറ്റിങ് പ്രഖ്യാപനവും വിദ്യാഭ്യാസ വായ്പാ ഇരകളുടെ സംഗമവും’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപകമായ സ്വാശ്രയ സ്ഥാപനങ്ങള്‍ കേരളത്തിന്‍െറ ഉന്നത വിദ്യാഭ്യാസത്തിന്‍െറ നിലവാരത്തകര്‍ച്ചക്ക് കാരണമായെന്നും ഇതുമൂലം തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിച്ചുവരുകയാണെന്നും മുഹമ്മദലി പറഞ്ഞു. വരുംകാലയളവില്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്‍െറ കെടുതികള്‍ രൂക്ഷമാവുമെന്നും കാര്‍ഷിക ആത്മഹത്യകള്‍പോലെ വിദ്യാര്‍ഥി ആത്മഹത്യകളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം രൂപപ്പെടുത്തണമെന്നും ‘സോഷ്യല്‍ ഓഡിറ്റിങ്’ പ്രഖ്യാപനം നിര്‍വഹിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു.
എസ്.ഐ.വിന്‍െറ പഠനസഹായ വിതരണത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് നിര്‍വഹിച്ചു. വിദ്യാഭ്യാസ ലോണ്‍ ഹോള്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.വി. ജോണി, എസ്.ഐ.ഒ സംസ്ഥാന പി.ആര്‍ സെക്രട്ടറി പി.കെ. സാദിഖ്, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്‍റ് വി.പി. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. സലാം അധ്യക്ഷത വഹിച്ചു. എജുക്കേഷനല്‍ സ്ട്രാറ്റജി സെല്‍ കണ്‍വീനര്‍ കെ.എ. അനസ് സ്വാഗതവും എസ്.ഐ.ഒ വയനാട് ജില്ലാ പ്രസിഡന്‍റ് പി.എച്ച്. ലത്തീഫ് നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks