ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 17, 2012

ചേലോറയില്‍ വീണ്ടും കുടിവെള്ള വിതരണം മുടങ്ങി; നാട്ടുകാര്‍ നെട്ടോട്ടത്തില്‍

ചേലോറയില്‍ വീണ്ടും കുടിവെള്ള
വിതരണം മുടങ്ങി; നാട്ടുകാര്‍ നെട്ടോട്ടത്തില്‍
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികള്‍ക്ക് വീണ്ടും കുടിവെള്ളം മുടങ്ങി. കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍. വെള്ളം പമ്പുചെയ്യുന്ന മോട്ടോറിന്‍െറ വാള്‍വ് തകരാറിലായതാണ് കുടിവെള്ളം മുടങ്ങാന്‍ കാരണം. സംവിധാനം തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയുമില്ളെന്നും നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയാണിതെന്നും സമരസമിതി മെംബര്‍മാരായ മധു ചേലോറയും അബൂബക്കര്‍ ഹാജിയും പറഞ്ഞു.
അതേസമയം, മാലിന്യം തള്ളലിനെതിരെ പ്രദേശവാസികളുടെ സമരം 138 ദിവസം പിന്നിടുകയാണ്. ഇതിനിടയില്‍ പലതവണ സമരത്തെ പ്രകോപനപരമായി നേരിട്ടതും പൊലീസ് അകമ്പടിയില്‍ ബലമായി മാലിന്യം തള്ളിയതും സംഘര്‍ഷത്തിനിടയാക്കിയിരുന്നു. അതിനിടയില്‍ ചേലോറയില്‍ മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ളെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
അധികൃതര്‍ തങ്ങളെ ചര്‍ച്ചക്കു വിളിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ല. ഇത് നാട്ടുകാരെ വഞ്ചിക്കാനുള്ള ഏര്‍പ്പാടാണെന്നും ഇവര്‍ ആരോപിച്ചു.

No comments:

Post a Comment

Thanks