രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത്
ക്വട്ടേഷന്‍ സംഘങ്ങള്‍ -എസ്.ഐ.ഒ
ക്വട്ടേഷന്‍ സംഘങ്ങള്‍ -എസ്.ഐ.ഒ
തലശ്ശേരി: അക്രമത്തിന്‍െറയും അറുകൊലയുടെയും രാഷ്ട്രീയത്തെ ചെറുത്തുതോല്‍പിക്കാന്‍ വിദ്യാര്‍ഥി സമൂഹം തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. കണ്ണൂര്‍ യൂനിവേഴ്സിറ്റി കാമ്പസ് പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയോജിപ്പുകളെ കായികമായി നേരിടുന്ന ഹിംസാത്മകമായ രാഷ്ട്രീയമാണ് സമൂഹത്തിലും കാമ്പസുകളിലും വ്യാപിക്കുന്നത്. പ്രത്യയശാസ്ത്രങ്ങള്‍ക്കും സംവാദങ്ങള്‍ക്കും പകരം ക്വട്ടേഷന്‍ സംഘങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി കണ്‍വീനര്‍ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു.
ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് എം.കെ. സുഹൈല, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് ടി.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കാമ്പസ് ആക്ടിവിസം എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ ജി.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി അമല്‍ അബ്ദുറഹ്മാന്‍, എസ്.ഐ.ഒ തൃശൂര്‍ ജില്ലാ സെക്രട്ടറി ആഖില്‍, മലപ്പുറം ജില്ലാ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സല്‍മാന്‍ സഈദ് മോഡറേറ്ററായിരുന്നു. ശംസീര്‍ ഇബ്രാഹിം ഖുര്‍ആന്‍ ദര്‍സ് നടത്തി. ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നസ്റീന സ്വാഗതവും കണ്ണൂര്‍ യൂനിവേഴ്സിറ്റി സമിതി സെക്രട്ടറി റിവിന്‍ജാസ് നന്ദിയും പറഞ്ഞു. എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡന്‍റ് ആശിഖ് കാഞ്ഞിരോട്, അഫ്സല്‍ ഹുസൈന്‍, മിസ്അബ് അബ്ദുല്‍ കരീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks