ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 17, 2012

കടന്നപ്പള്ളിയെ കുരുതികൊടുക്കാന്‍ അനുവദിക്കില്ല-സോളിഡാരിറ്റി

കടന്നപ്പള്ളിയെ കുരുതികൊടുക്കാന്‍
അനുവദിക്കില്ല-സോളിഡാരിറ്റി
പയ്യന്നൂര്‍: കടന്നപ്പള്ളി ഗ്രാമത്തെ ഉന്മൂലനം ചെയ്ത് വാതക പൈപ്പിടാനുള്ള ഗ്യാസ് അതോറിറ്റിയുടെ നീക്കം ശക്തമായി ചെറുക്കാന്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒരു നാടിന്‍െറ സുഭിക്ഷതയുടെ ചിഹ്നങ്ങളായ നെല്‍വയലുകളും നീര്‍ത്തടങ്ങളും തകര്‍ക്കാന്‍ ആരെയും അനുവദിക്കരുതെന്ന് യോഗം ആഹ്വാനം ചെയ്തു. നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍തന്നെ മറുവശത്ത് നാടിന്‍െറ നാശത്തിന് വഴിമരുന്നിടുന്നത് തിരിച്ചറിയണം. പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ.മുഹമ്മദ് റിയാസ്, സാജിദ് നദ്വി, കെ.സാദിഖ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Thanks