മലര്‍വാടി കളിക്കളം
കണ്ണൂര്‍: മലര്‍വാടി ബാലസംഘം ബാലോത്സവം 2012ന്‍െറ ഭാഗമായി നാലുവയല്‍ ഐ.സി.എം ഗ്രൗണ്ടില്‍ മലര്‍വാടി ഏരിയാ കളിക്കളം സംഘടിപ്പിച്ചു. ജില്ലാ കോഓഡിനേറ്റര്‍ ഇബ്രാഹിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മലര്‍വാടി എസ്.ആര്‍.ജി മെംബര്‍ ഹിഷാം മാസ്റ്റര്‍ കുട്ടികളോട് സംവദിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണം ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍ നിര്‍വഹിച്ചു. പി.പി. അമീറുദ്ദീന്‍, സി.എച്ച്. ഫരീദ ഷുക്കൂര്‍, കെ.പി. സാബിര്‍, എം.അഹമ്മദ് പാഷ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കണ്ണൂര്‍ ഏരിയാ കോഓഡിനേറ്റര്‍ കെ.കെ. ഷുഹൈബ് മുഹമ്മദ് സ്വാഗതവും സഹീര്‍ ചൊവ്വ നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks