ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Thursday, May 17, 2012

വെല്‍ഫെയര്‍ പാര്‍ട്ടി പേരാവൂര്‍ മണ്ഡലം പ്രഖ്യാപന സമ്മേളനം

 വെല്‍ഫെയര്‍ പാര്‍ട്ടി പേരാവൂര്‍
മണ്ഡലം പ്രഖ്യാപന സമ്മേളനം
ഇരിട്ടി: വെല്‍ഫെയര്‍ പാര്‍ട്ടി പേരാവൂര്‍ നിയോജകമണ്ഡലം പ്രഖ്യാപന സമ്മേളനം ഇരിട്ടിയില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപുഴ ഉദ്ഘാടനം ചെയ്തു.
അഴിമതി രാഷ്ട്രീയത്തിനെതിരെ ജനപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് രാധാകൃഷ്ണന്‍ കൂടാളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര മുഖ്യപ്രഭാഷണം നടത്തി. സ്വാമി വിശ്വഭദ്രാനന്ദ ബോധി, പള്ളിപ്രം പ്രസന്നന്‍, മധു കക്കാട് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: രഘുനാഥ് ഇരിട്ടി (പ്രസി.), പത്മനാഭന്‍ മാസ്റ്റര്‍ മണത്തണ (വൈസ് പ്രസി.), ടി.കെ. റഷീദ് (ജന. സെക്ര.), ഫൈസല്‍ ആറളം (സെക്ര.), കെ.പി. ഖാദര്‍ (ട്രഷ.).

No comments:

Post a Comment

Thanks